Saturday, October 30, 2010

ഐ വി ദാസ് അന്തരിച്ചു



കോഴിക്കോട്: സിപിഐ എം നേതാവും സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകനുമായ ഐ വി ദാസ് (ഇല്ലത്ത് വയക്കര വീട്ടില്‍ ഭുവന ദാസ്)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് അന്ത്യമുണ്ടായത്. 78 വയസായിരുന്നു. കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും ദേശാഭിമാനി വാരിക പത്രാധിപരും ആയിരുന്നു. സാഹിത്യ അക്കാദമി സെക്രട്ടറിയായും ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരും ദാസന്‍ മാഷ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഭാര്യ: സുശീല. മകന്‍: ഐ വി ബാബു (സമകാലിക മലയാളം വാരിക). മൃതദേഹം ആശുപത്രിയിലാണുള്ളത്.

No comments:

Post a Comment