Tuesday, October 5, 2010

ചേലക്കരയിലും എടവിലങ്ങിലും കോ-ലീ-ബി സഖ്യം

                         തൃശൂര്‍: പരാജയഭീതി പൂണ്ട കോണ്‍ഗ്രസും ലീഗും ജില്ലയില്‍ പലയിടങ്ങളിലും ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയില്‍. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂരില്‍ എടവിലങ്ങിലുമാണ് പരസ്യധാരണ. പരസ്പരം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയും സ്വതന്ത്ര വേഷത്തിലുമാണ് ഈ കോ-ലീ-ബി കൂട്ടുകെട്ട്. വിമത വിഭാഗം ശക്തിപ്പെട്ടതോടെ നിലയില്ലാക്കയത്തിലായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് സഖ്യം. എന്നാല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുന്നണിയിലും പാര്‍ടികളിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധസഖ്യത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ റിബലുകളാകുന്ന ചിത്രമാണ് എടവിലങ്ങില്‍. എന്നാല്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തില്‍ പ്രതിഷേധിച്ച് അഞ്ച് സീറ്റില്‍ സ്ഥനാര്‍ഥിയെ നിര്‍ത്തുമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തിയ ലീഗ് പേരിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ പത്രിക നല്‍കിയത്. ഇതോടെ ധാരണ പരസ്യമായി.

ചേലക്കര മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വള്ളത്തോള്‍നഗര്‍ നാലാംവാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ശിവരാമന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അതേ വാര്‍ഡില്‍ മത്സരിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വള്ളത്തോള്‍ നഗറില്‍ ലീഗ് മത്സരിക്കുന്ന നാല് സീറ്റിലും പാര്‍ടി ചിഹ്നം ഉപേക്ഷിച്ചു. നിലവില്‍ മുഴുവന്‍ പഞ്ചായത്തുകളും ബ്ളോക്ക് പഞ്ചായത്തും എല്‍ഡിഎഫ് ഭരിക്കുന്ന ചേലക്കര മണ്ഡലത്തില്‍ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി, വരവൂര്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, ചേലക്കര, ദേശമംഗലം, പഴയന്നൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി കക്ഷികള്‍ മറയില്ലാതെ വോട്ടുകച്ചവടം നടത്തുന്നതിന് ഒരുങ്ങിയിരിക്കയാണ്.

14 വാര്‍ഡുള്ള മുള്ളൂര്‍ക്കര പഞ്ചായത്തില്‍ നാല് വാര്‍ഡിലേക്കും 22 വാര്‍ഡുള്ള ചേലക്കരയില്‍ പത്ത് വാര്‍ഡിലും 22 വാര്‍ഡുള്ള പഴയന്നൂരില്‍ ഏഴും 17 വാര്‍ഡുള്ള തിരുവില്വാമലയില്‍ പതിമൂന്നും 15 വാര്‍ഡുള്ള കൊണ്ടാഴിയില്‍ ഒമ്പതും 16 വാര്‍ഡുള്ള പാഞ്ഞാളില്‍ 11ഉം സീറ്റില്‍ മാത്രമാണ്് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ദേശമംഗലത്ത് 15 വാര്‍ഡുകളില്‍ ഏഴെണ്ണത്തിലും വരവൂരില്‍ 12 എണ്ണത്തിലും മാത്രമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. പരസ്പരം വോട്ട് മറിച്ചുവില്‍ക്കാനാണ് ബിജെപിയുമായി ധാരണയായിട്ടുള്ളത്. വരവൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡില്‍ ഒന്നില്‍പ്പോലും കൈപ്പത്തിയിലോ കോണിയിലോ മത്സരിക്കാനില്ലാതെ മാങ്ങാ ചിഹ്നത്തില്‍ സ്വതന്ത്രരായി മത്സരിക്കുകയാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ നാലാം വാര്‍ഡിലെ സ്ഥാനാര്‍ഥി എം വീരചന്ദ്രനും പത്താം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ മുസ്ളിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍കാദറുമുള്‍പ്പെടെ നേതാക്കള്‍പോലും സ്വന്തം ചിഹ്നം ഉപേക്ഷിച്ച് മാങ്ങ ചിഹ്നവുമായി രംഗപ്രവേശം ചെയ്തത് ബിജെപിവോട്ട് വാങ്ങാനാണെന്ന് വ്യക്തമായിട്ടുണ്ട്.

ജാഗ്രതയുടെ പേജിലേക്ക്

30 comments:

  1. This comment has been removed by the author.

    ReplyDelete
  2. bishad . - കോ ലീ ബി ആണോ അതോ സിപിഎം - ബി ജെ പി ആണോ ഇവിടെ ഉള്ളത്
    പട്ടേട്ട് ഇതു കണ്ടില്ലേ

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8021615&tabId=11&contentType=EDITORIAL&BV_ID=@@@Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - ഹ ഹ..സി.പി.എം- ബി ജെ പി സഖ്യം...ചിരിക്കുന്നു..വീണ്ടും വീണ്ടും ചിരിക്കുന്നു..തലകുത്തി മറിഞ്ഞു ചിരിക്കുന്നുOct 6DeleteUndo deleteReport spamNot spam

    CP. Dinesh | സിപി. - :)Oct 6DeleteUndo deleteReport spamNot spam

    സിയ ↔Ziya - ദേശാഭിമാനി വാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളണം...
    മനോരമ വാര്‍ത്ത കണ്ടാല്‍ തലകുത്തി നിന്ന് ചിരിച്ചു കൊള്ളണം...Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - ബേപ്പൂരില്‍ ടി.കെ ഹംസക്കെതിരെയും, വടകരയില്‍ അന്ന് കെ.പി ഉണ്ണികൃഷ്ണനെതിരെയും കോ ലീ ബീ സഖ്യം പരസ്യമായി ( എല്ലാവര്‍ക്കും കൂടി ഒറ്റ സ്ഥാനാര്‍ത്ഥി) ഉണ്ടായിരുന്നതൊക്കെ കണ്ടിട്ടുള്ള കണ്ണുകളാ ഇവിടെയുള്ളത്....അപ്പോ ഇത്തരം ചില ഞൊടുക്കു വാര്‍ത്തയുടെ ലിങ്ക് കൊടുത്ത് അതിന്റെ തോന്നുന്ന വ്യാഖ്യാനവും കൊടുത്താല്‍ വിശ്വസിക്കാന്‍ സിയയെപ്പോലെയുള്ള ചിലരെ കിട്ടിയെന്നിരിക്കും.......ബി ജെ പി യെ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും ആരാണെന്ന് അറിയാം...ഓരോ കണ്ടു പിടുത്തങ്ങള്‍ !!!Oct 6

    ReplyDelete
  3. സിയ ↔Ziya - മങ്കടയിലെ ജമായത്തെ ഇസ്ലാമി - സി പി എം കൂട്ടുകെട്ടിനെക്കുറിച്ച് എന്തു പറയുന്നു?Oct 6DeleteUndo deleteReport spamNot spam

    കവിയൂരാന്‍ . - മനോരമ വാര്‍ത്തക്കെതിരെ പാര്‍ട്ടിയുടെ ഔദ്യോഗിക നിഷേധക്കുറിപ്പ്‌ വരട്ടെ എന്നിട്ടാവാം തലകുത്തി നിന്നുള്ള ചിരി.
    അറ്റ്‌ ലീസ്റ്റ് ഒരു ദേശാഭിമാനി വാര്‍ത്തെയെങ്കിലുംOct 6DeleteUndo deleteReport spamNot spam

    naveen uǝǝʌɐu കൊട്ടിയൂര്‍ - കൊച്ചി: തൃശൂര്‍ ജില്ലയില്‍ സി.പി.എമ്മുമായി ബി.ജെ.പി. പ്രാദേശിക തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം ഒ. രാജഗോപാല്‍. പ്രാദേശിക വികസന അജണ്ടകളുമായി യോജിച്ചുപോകുന്ന ആരുമായും സഹകരിക്കുക എന്ന രീതിയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുള്ളത്.
    രാഷ്ട്രീയത്തില്‍ ആരുമായും അയിത്തം പാടില്ലെന്നും രാജഗോപാല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലയ്ക്കകത്ത് സി.പി.എമ്മുമായി ധാരണയുണ്ടെന്ന ബി.ജെ.പി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജഗോപാല്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.പി. ശ്രീശന്‍ കഴിഞ്ഞദിവസം പറയുകയും ചെയ്തു. ഗോപാലകൃഷ്ണന്റെ പ്രസ്താവന ജില്ലാഘടകത്തില്‍ ഭിന്നാഭിപ്രായത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്.Oct 6DeleteUndo deleteReport spamNot spam

    bishad . - മനോരമ പെറ്റി ബുര്‍ശ്വ പത്രം ആണ് .. അത് വിശ്വസിക്കാന്‍ പാടില്ല കവിയുരാന്‍ ഏതു നാട്ടുകാരനാണ്Oct 6

    ReplyDelete
  4. ഷിബു ഈശോ തെക്കേടത്ത് - ആരാടാ മനോരമയുടെ ലിങ്ക് എടുത്ത് ഇവിടെ ഇട്ടത്??? ജാഗ്രത, ദേശാഭിമാനി,മലയാളം എന്നതിന്റെ ലിങ്ക് മാത്രമേ ആളുകള്‍ വിശ്വസിക്കൂ.... അതിലങ്ങാണം ഈമാതിരി വാര്‍ത്തയുണ്ടങ്കില്‍ കൊണ്ടു വന്ന് ഇട്Oct 6DeleteUndo deleteReport spamNot spam

    കവിയൂരാന്‍ . - അതെയതെ, ബിഷാദ്‌ ,
    കൊറേ കാലായില്ലേ മനോരമ ഈ പണി തുടങ്ങീട്ടു. പാര്‍ട്ടിക്കാര്‍ക്ക് യെവന്‍മാരെ ഒരു വീക്ക് വീക്കാന്‍ പാടില്ലേ ?Oct 6DeleteUndo deleteReport spamNot spam

    naveen uǝǝʌɐu കൊട്ടിയൂര്‍ - തൃശൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടാനുള്ള സി.പി.എം-ബി.ജെ.പി. തീരുമാനത്തിനെതിരെ സംസ്ഥാനത്തെ മതേതരവാദികള്‍ പ്രതികരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായി മാറിയിരിക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന സെമിയിലും നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലിലും യു.ഡി.എഫ്. തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.Oct 6DeleteUndo deleteReport spamNot spam

    സിയ ↔Ziya - ദേശാഭിമാനീല്‍ കണ്ടാല്‍ തൊള്ള തൊടാതെ വിഴുങ്ങിക്കൊള്ളണം.

    ജാഗ്രതയുടെ ന്യായംനിരത്തലൊക്കെ ദേശാഭിമാനി ലിങ്കിട്ടിട്ടല്ലേ :)Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - http://jagrathablog.blogspot.com/2010/10/blog-post_4127.html കോര്‍പറേഷനിലെ ചില ഡിവിഷനുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോണ്‍ പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ്-യുഡിഎഫ് വിഭാഗങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അവിഹിതബന്ധങ്ങള്‍ക്ക് മറയിടാനും ഈ ഇടപാടുകളില്‍ സ്വന്തം വിലപേശല്‍ശേഷി വര്‍ധിപ്പിക്കാനുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ ശ്രമം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇരു മുന്നണികളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രസ്താവന.

    ഇതൊക്കെ ഇന്നലെ തന്നെ പോസ്റ്റ് ചെയ്തിട്ടും ആരും കണ്ടില്ലെന്നോ..?Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - ചേലക്കരയിലെ കോലീബി - പരാജയഭീതി പൂണ്ട കോണ്‍ഗ്രസും ലീഗും ജില്ലയില്‍ പലയിടങ്ങളിലും ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയില്‍. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂരില്‍ എടവിലങ്ങിലുമാണ് പരസ്യധാരണ. പരസ്പരം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയും സ്വതന്ത്ര വേഷത്തിലുമാണ് ഈ കോ-ലീ-ബി കൂട്ടുകെട്ട്. വിമത വിഭാഗം ശക്തിപ്പെട്ടതോടെ നിലയില്ലാക്കയത്തിലായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് സഖ്യം. എന്നാല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുന്നണിയിലും പാര്‍ടികളിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധസഖ്യത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ റിബലുകളാകുന്ന ചിത്രമാണ് എടവിലങ്ങില്‍. എന്നാല്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തില്‍ പ്രതിഷേധിച്ച് അഞ്ച് സീറ്റില്‍ സ്ഥനാര്‍ഥിയെ നിര്‍ത്തുമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തിയ ലീഗ് പേരിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ പത്രിക നല്‍കിയത്. ഇതോടെ ധാരണ പരസ്യമായി.Oct 6

    ReplyDelete
  5. ഷിബു ഈശോ തെക്കേടത്ത് - ആരാടാ മനോരമയുടെ ലിങ്ക് എടുത്ത് ഇവിടെ ഇട്ടത്??? ജാഗ്രത, ദേശാഭിമാനി,മലയാളം എന്നതിന്റെ ലിങ്ക് മാത്രമേ ആളുകള്‍ വിശ്വസിക്കൂ.... അതിലങ്ങാണം ഈമാതിരി വാര്‍ത്തയുണ്ടങ്കില്‍ കൊണ്ടു വന്ന് ഇട്Oct 6DeleteUndo deleteReport spamNot spam

    കവിയൂരാന്‍ . - അതെയതെ, ബിഷാദ്‌ ,
    കൊറേ കാലായില്ലേ മനോരമ ഈ പണി തുടങ്ങീട്ടു. പാര്‍ട്ടിക്കാര്‍ക്ക് യെവന്‍മാരെ ഒരു വീക്ക് വീക്കാന്‍ പാടില്ലേ ?Oct 6DeleteUndo deleteReport spamNot spam

    naveen uǝǝʌɐu കൊട്ടിയൂര്‍ - തൃശൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടാനുള്ള സി.പി.എം-ബി.ജെ.പി. തീരുമാനത്തിനെതിരെ സംസ്ഥാനത്തെ മതേതരവാദികള്‍ പ്രതികരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായി മാറിയിരിക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന സെമിയിലും നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലിലും യു.ഡി.എഫ്. തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.Oct 6DeleteUndo deleteReport spamNot spam

    സിയ ↔Ziya - ദേശാഭിമാനീല്‍ കണ്ടാല്‍ തൊള്ള തൊടാതെ വിഴുങ്ങിക്കൊള്ളണം.

    ജാഗ്രതയുടെ ന്യായംനിരത്തലൊക്കെ ദേശാഭിമാനി ലിങ്കിട്ടിട്ടല്ലേ :)Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - http://jagrathablog.blogspot.com/2010/10/blog-post_4127.html കോര്‍പറേഷനിലെ ചില ഡിവിഷനുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോണ്‍ പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ്-യുഡിഎഫ് വിഭാഗങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അവിഹിതബന്ധങ്ങള്‍ക്ക് മറയിടാനും ഈ ഇടപാടുകളില്‍ സ്വന്തം വിലപേശല്‍ശേഷി വര്‍ധിപ്പിക്കാനുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ ശ്രമം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇരു മുന്നണികളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രസ്താവന.

    ഇതൊക്കെ ഇന്നലെ തന്നെ പോസ്റ്റ് ചെയ്തിട്ടും ആരും കണ്ടില്ലെന്നോ..?Oct 6

    ReplyDelete
  6. ഷിബു ഈശോ തെക്കേടത്ത് - ആരാടാ മനോരമയുടെ ലിങ്ക് എടുത്ത് ഇവിടെ ഇട്ടത്??? ജാഗ്രത, ദേശാഭിമാനി,മലയാളം എന്നതിന്റെ ലിങ്ക് മാത്രമേ ആളുകള്‍ വിശ്വസിക്കൂ.... അതിലങ്ങാണം ഈമാതിരി വാര്‍ത്തയുണ്ടങ്കില്‍ കൊണ്ടു വന്ന് ഇട്Oct 6DeleteUndo deleteReport spamNot spam

    കവിയൂരാന്‍ . - അതെയതെ, ബിഷാദ്‌ ,
    കൊറേ കാലായില്ലേ മനോരമ ഈ പണി തുടങ്ങീട്ടു. പാര്‍ട്ടിക്കാര്‍ക്ക് യെവന്‍മാരെ ഒരു വീക്ക് വീക്കാന്‍ പാടില്ലേ ?Oct 6DeleteUndo deleteReport spamNot spam

    naveen uǝǝʌɐu കൊട്ടിയൂര്‍ - തൃശൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടാനുള്ള സി.പി.എം-ബി.ജെ.പി. തീരുമാനത്തിനെതിരെ സംസ്ഥാനത്തെ മതേതരവാദികള്‍ പ്രതികരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായി മാറിയിരിക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന സെമിയിലും നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലിലും യു.ഡി.എഫ്. തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.Oct 6

    ReplyDelete
  7. സിയ ↔Ziya - ദേശാഭിമാനീല്‍ കണ്ടാല്‍ തൊള്ള തൊടാതെ വിഴുങ്ങിക്കൊള്ളണം.

    ജാഗ്രതയുടെ ന്യായംനിരത്തലൊക്കെ ദേശാഭിമാനി ലിങ്കിട്ടിട്ടല്ലേ :)Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - http://jagrathablog.blogspot.com/2010/10/blog-post_4127.html കോര്‍പറേഷനിലെ ചില ഡിവിഷനുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോണ്‍ പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ്-യുഡിഎഫ് വിഭാഗങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അവിഹിതബന്ധങ്ങള്‍ക്ക് മറയിടാനും ഈ ഇടപാടുകളില്‍ സ്വന്തം വിലപേശല്‍ശേഷി വര്‍ധിപ്പിക്കാനുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ ശ്രമം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇരു മുന്നണികളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രസ്താവന.

    ഇതൊക്കെ ഇന്നലെ തന്നെ പോസ്റ്റ് ചെയ്തിട്ടും ആരും കണ്ടില്ലെന്നോ..?Oct 6

    ReplyDelete
  8. Jagratha Jagratha - ചേലക്കരയിലെ കോലീബി - പരാജയഭീതി പൂണ്ട കോണ്‍ഗ്രസും ലീഗും ജില്ലയില്‍ പലയിടങ്ങളിലും ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയില്‍. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂരില്‍ എടവിലങ്ങിലുമാണ് പരസ്യധാരണ. പരസ്പരം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയും സ്വതന്ത്ര വേഷത്തിലുമാണ് ഈ കോ-ലീ-ബി കൂട്ടുകെട്ട്. വിമത വിഭാഗം ശക്തിപ്പെട്ടതോടെ നിലയില്ലാക്കയത്തിലായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് സഖ്യം. എന്നാല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുന്നണിയിലും പാര്‍ടികളിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധസഖ്യത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ റിബലുകളാകുന്ന ചിത്രമാണ് എടവിലങ്ങില്‍. എന്നാല്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തില്‍ പ്രതിഷേധിച്ച് അഞ്ച് സീറ്റില്‍ സ്ഥനാര്‍ഥിയെ നിര്‍ത്തുമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തിയ ലീഗ് പേരിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ പത്രിക നല്‍കിയത്. ഇതോടെ ധാരണ പരസ്യമായി.Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - ലിന്കിടാന്‍ മറന്നു - http://jagrathablog.blogspot.com/2010/10/blog-post_7598.htmlOct 6

    ReplyDelete
  9. കവിയൂരാന്‍ . - ഹോ ഇപ്പൊ വിശ്വാസായി !!
    ഇത് നേരത്തെ ഇടാന്‍ പാടില്ലാരുന്നോ?Oct 6DeleteUndo deleteReport spamNot spam

    ഷിബു ഈശോ തെക്കേടത്ത് - എന്റെ സംശയം തീര്‍ന്നു.. ബിഷാദ് മനോരമയുടെ ലിങ്കും കൊണ്ട് ഓടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുOct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - തൊള്ള തൊടാതെ മനോരമ വിഴുങ്ങുന്നവരുടെ ചോദ്യം കൊള്ളാം. ദേശാഭിമാനി വിഴുങ്ങണം എന്നൊന്നുമില്ല. വാര്‍ഡ് നമ്പര്‍ അടക്കം വാര്‍ത്തയുണ്ട്. ഇതും കൂടി കണക്കിലെടുത്താല്‍ മതി.Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - ജാഗ്രത ചേട്ടാ...

    ഇതൊക്കെ എന്തിനു ?

    യാഥാര്‍ത്ഥ്യങ്ങള്‍ കണ്‍ മുന്നില്‍ ഉണ്ടല്ലോ

    1:ബേപ്പൂര്‍ - വടകര മോഡലുകള്‍ മറന്നുവോ?
    2:തിരുവനന്തപുരം ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെപി കോണ്‍ഗ്രസ് സഖ്യം ഉണ്ടായിരുന്നത് മറന്നോ? എല്ലാ തവണയും കോണ്‍ഗ്രസിനു വോട്ട് മറിക്കാരുണ്ട് എന്നത് പരസ്യമായ കാര്യമല്ലേ....

    ആരാണു ഹിന്ദു വര്‍ഗീയ വാദികളെ എതിര്‍ക്കുന്നതെന്ന് ഇന്നാട്ടില്‍ എല്ലാവര്‍ക്കും അറിയാം...ആ ഒറ്റക്കാരണത്തിനായി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വരെ പിന്താങ്ങേണ്ടി വന്നിട്ടുമുണ്ട്...

    ഇതൊക്കെ അറിയാവുന്നവരുടെ മുന്നില്‍ മനോരമയുടെ നാലാം കിട തരികിട എവിടെ ചെലവാകാന്‍..?Oct 6

    ReplyDelete
  10. Shas ....... - LDF സഖ്യന്‍ എം എല്‍ പുള്ളികള്‍ തിരുവനന്ത പുര ത്തു ബി ജെ പി യു മായി സഖ്യം .... കേരളത്തിന്റെ മോസ്കോ ആയി അറിയപെടുന്ന അന്തികാടു പോലും സി പി എം - ബി ജെ പി സഖ്യം ... :)Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - ജാഗ്രത ചേട്ടാ, വിപ്ലവകാരി എത്തിയിട്ടുണ്ട്....!Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - ബി.ജെ.പിയിലെ ഗ്രൂപ്പിസം മറനീക്കി പുറത്റ്റ് വരുന്നത് കണ്ടാലും മനോരമയ്ക്കും അത് വിഴുങ്ങുന്നവര്‍ക്കും വേറെ വ്യാഖ്യാനം ചമയ്ക്കണം. രാമന്‍പിള്ളയും മാരാരുമൊക്കെ പറഞ്ഞത് മറന്നതോ മറന്നില്ലെന്ന് നടിക്കുന്നതോ?Oct 6DeleteUndo deleteReport spamNot spam

    Shas ....... - സി പി എമ്മിന്റെ മാറി വരുന്ന അടവ് നയം ... ഭൂരി പക്ഷ വര്‍ഗീയതയെ പിന്താങ്ങല്‍Oct 6DeleteUndo deleteReport spamNot spam

    ഷിബു ഈശോ തെക്കേടത്ത് - ഇങ്ങനെ ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന രാമന്‍ ചേട്ടന്‍ ജനപക്ഷവുമായി എവിടെയാണാവോ?Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - കോലീബി സഖ്യത്തിനു പിന്നില്‍ എന്താണെന്ന് രാമന്‍പിള്ള - മഞ്ചേശ്വരത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി കേന്ദ്രനേതൃത്വം നല്‍കിയ ഒരുലക്ഷം രൂപ വാങ്ങി പോയ പി പി മുകുന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ്- മുസ്ളിംലീഗ്- ബിജെപി സഖ്യത്തിന് രൂപംനല്‍കിയതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള വെളിപ്പെടുത്തി. വോട്ടുകച്ചവടത്തിന് മുകുന്ദനാണ് കരുക്കള്‍ നീക്കിയത്. ബിജെപിയുടെ വോട്ടുമറിക്കലിന് എല്‍ കെ അദ്വാനി പച്ചക്കൊടി കാണിച്ചതായും ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ രാമന്‍പിള്ള പറഞ്ഞു. http://jagrathablog.blogspot.com/2010/05/blog-post_1525.htmlOct 6

    ReplyDelete
  11. Shas ....... - LDF സഖ്യന്‍ എം എല്‍ പുള്ളികള്‍ തിരുവനന്ത പുര ത്തു ബി ജെ പി യു മായി സഖ്യം .... കേരളത്തിന്റെ മോസ്കോ ആയി അറിയപെടുന്ന അന്തികാടു പോലും സി പി എം - ബി ജെ പി സഖ്യം ... :)Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - ജാഗ്രത ചേട്ടാ, വിപ്ലവകാരി എത്തിയിട്ടുണ്ട്....!Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - ബി.ജെ.പിയിലെ ഗ്രൂപ്പിസം മറനീക്കി പുറത്റ്റ് വരുന്നത് കണ്ടാലും മനോരമയ്ക്കും അത് വിഴുങ്ങുന്നവര്‍ക്കും വേറെ വ്യാഖ്യാനം ചമയ്ക്കണം. രാമന്‍പിള്ളയും മാരാരുമൊക്കെ പറഞ്ഞത് മറന്നതോ മറന്നില്ലെന്ന് നടിക്കുന്നതോ?Oct 6DeleteUndo deleteReport spamNot spam

    Shas ....... - സി പി എമ്മിന്റെ മാറി വരുന്ന അടവ് നയം ... ഭൂരി പക്ഷ വര്‍ഗീയതയെ പിന്താങ്ങല്‍Oct 6DeleteUndo deleteReport spamNot spam

    ഷിബു ഈശോ തെക്കേടത്ത് - ഇങ്ങനെ ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന രാമന്‍ ചേട്ടന്‍ ജനപക്ഷവുമായി എവിടെയാണാവോ?Oct 6

    ReplyDelete
  12. Jagratha Jagratha - കോലീബി സഖ്യത്തിനു പിന്നില്‍ എന്താണെന്ന് രാമന്‍പിള്ള - മഞ്ചേശ്വരത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി കേന്ദ്രനേതൃത്വം നല്‍കിയ ഒരുലക്ഷം രൂപ വാങ്ങി പോയ പി പി മുകുന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ്- മുസ്ളിംലീഗ്- ബിജെപി സഖ്യത്തിന് രൂപംനല്‍കിയതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള വെളിപ്പെടുത്തി. വോട്ടുകച്ചവടത്തിന് മുകുന്ദനാണ് കരുക്കള്‍ നീക്കിയത്. ബിജെപിയുടെ വോട്ടുമറിക്കലിന് എല്‍ കെ അദ്വാനി പച്ചക്കൊടി കാണിച്ചതായും ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ രാമന്‍പിള്ള പറഞ്ഞു. http://jagrathablog.blogspot.com/2010/05/blog-post_1525.htmlOct 6DeleteUndo deleteReport spamNot spam

    bishad . - മാത്തുട്ടി അച്ചായന്‍ പോയന്നു വിചാരിച്ചു എന്തും ആവാം എന്നി ഈ മനോരമയെക്ക് ... ഹുംOct 6DeleteUndo deleteReport spamNot spam

    Shas ....... - കേരളത്തിനെ ഗുജറാത്ത് ആക്കും എന്ന് ആക്രോശിച്ച ഉമാ ഉണ്ണി യുമായി വേദി പങ്കിട്ടവരല്ലേ സി പി എംOct 6

    ReplyDelete
  13. Jagratha Jagratha - http://jagrathablog.blogspot.com/2009/03/blog-post_2521.html ബിജെപിയുടെ അഴിമതിയും വോട്ടുവില്‍പ്പനയും എത്രത്തോളം വ്യാപകമാണ്?

    കേരളത്തില്‍ പാര്‍ടിക്കുവേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അതിന്റെ നേതൃത്വം ഒന്നുംചെയ്യുന്നില്ല. രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന കോടികള്‍ പിരിച്ചെടുത്തു. അതെല്ലാം നേതാക്കള്‍തന്നെ പോക്കറ്റിലാക്കി. എന്‍ഡിഎ ഗവമെന്റിന്റെ കാലത്ത് പെട്രോള്‍ബങ്ക് നല്‍കാമെന്ന് മോഹിപ്പിച്ച് കേരളത്തില്‍നിന്നുമാത്രം 20 കോടി രൂപ പലരില്‍നിന്നായി നേതൃത്വം പിരിച്ചെടുത്തു. ഇതെല്ലാം രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ സ്വരൂപിക്കുകയും നേതാക്കള്‍ സ്വന്തമാക്കുകയും ചെയ്തു. കേരളത്തിലും ദേശീയരംഗത്തും ബിജെപിയുടെ ഭാവി? കേരളത്തില്‍ ബിജെപി രംഗത്തേയില്ല; അവര്‍ ഒരിക്കലും ഇവിടെ ജയിക്കാന്‍ പോകുന്നില്ല. സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് ഇവിടെ ബിജെപി ശ്രമിക്കുന്നത്. ദേശീയരാഷ്ട്രീയത്തിലും അവര്‍ ഒറ്റപ്പെടുന്നു. കൂടെനിന്ന പല കക്ഷിയും ഇന്ന് അവരോടൊപ്പമില്ല. അതുകൊണ്ടുതന്നെ അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല.Oct 6

    ReplyDelete
  14. കവിയൂരാന്‍ . - വീരന്‍ എല്‍.ഡി.എഫ്. വിട്ടേ പിന്നെ മാതൃഭൂമിയിലും വന്നു തുടങ്ങി എന്ന് പറയാലോ .
    തൊള്ള തൊടാതെ വിഴുങ്ങുന്നോരുടെ ശ്രദ്ധക്ക്... ഇതൂടെ ചേര്‍ത്ത് വിഴുങ്ങണം
    http://www.mathrubhumi.com/story.php?id=130840Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - കവിയൂരാനു കാര്യം മനസ്സിലായിട്ടുണ്ട്..അത് മതി.Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - അങ്ങനെ ആക്രോശിച്ച ഉമാ ഉണ്ണിക്കു പോലും നിലപാടു തിരുത്തി ഇടതിനൊപ്പം വരേണ്ടി വന്നു...എല്ലാവര്‍ക്കും വരേണ്ടി വരും !Oct 6DeleteUndo deleteReport spamNot spam

    bishad . - എല്ലാവര്ക്കും ഇല്ല ...Oct 6DeleteUndo deleteReport spamNot spam
    ഷിബു ഈശോ തെക്കേടത്ത് - പാര്‍ട്ടികള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വോട്ട് മറിക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലന്ന് എല്ലാ അരാഷ്ട്രീയ വാദികള്‍ക്കും അറിയാംOct 6

    ReplyDelete
  15. Shas ....... - അപ്പൊ ഉമാ ഉണ്ണിയെ അംഗീകരിക്കുന്നുവോ ... ?Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - ഉമാ ഉണ്ണിയുടെ നിലപാടുകളാണ് പ്രധാനം. ഉമാ ഉണ്ണി അല്ല. അവരുടെ നിലപാടനുസരിച്ചായിരിക്കും അംഗീകാരവും തിരസ്കാരവും ഒക്കെ.Oct 6DeleteUndo deleteReport spamNot spam

    സിയ ↔Ziya - കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എല്ലാ കാലത്തും പ്രാ‍ദേശിക സഖ്യങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. മുന്നണി ബന്ധങ്ങള്‍ അപ്പോള്‍ തികച്ചും ആപേക്ഷികമായി മാറും. രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് കടകവിരൂദ്ധമായ ഇത്തരം സഖ്യങ്ങള്‍ എല്ലാ പാര്‍ട്ടികളും അടവ് നയമായി ഇന്നോളം സ്വീകരിച്ച് വന്നിട്ടുണ്ട്.

    പ്രാദേശികവികാരം ശക്തമാകുന്ന സ്ഥലങ്ങളില്‍ മുന്നണി സമവാക്യം അപ്രസക്തമാകുന്ന കാഴ്‌ച്ച നാം എത്രയെങ്കിലും കണ്ടിട്ടുണ്ട്.

    ഇത്തരം സഖ്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ മാത്രമല്ല. ഇത്തരം സഖ്യങ്ങളില്‍ നിന്ന് തികച്ചും വിട്ടു നില്‍ക്കുന്ന പുണ്യാളന്മാരൊന്നുമല്ലല്ലോ സി പി എമ്മുകാര്‍?

    രാഷ്ട്രീയമുതലെടുപ്പിനായി പ്രാദേശിക സഖ്യങ്ങളെ പൊലിപ്പിച്ചു കാണിക്കുന്നതില്‍ മാധ്യമങ്ങളുടെ അത്ര തന്നെ പങ്ക് പാര്‍ട്ടികള്‍ക്കുമുണ്ട്.Oct 6

    ReplyDelete
  16. കവിയൂരാന്‍ . - അതെ ജാഗ്രതെ ,
    ഒരൊറ്റ പത്രങ്ങലേം വിശ്വസിക്കരുത്. നാട്ടുകാര്‍ നേരിട്ടനുഭവിച്ചു പറഞ്ഞാലും വിശ്വസിക്കരുത്.
    ഞങ്ങടെ നാട്ടില്‍ കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തി സ്ഥാനാര്‍ഥി യാവുന്നതില്‍ നിന്നും പിന്തിരിപ്പിച്ചപ്പോഴും ഇതന്നെ അല്ലെ പറഞ്ഞെ .
    ഇപ്പൊ ഇതാ തളിപ്പരംബിലും
    http://www.mathrubhumi.com/kannur/news/557000-local_news-thalipparampu-%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D.htmlOct 6DeleteUndo deleteReport spamNot spam

    ആര്‍ബി എടവണ്ണ - ബി ജെ പി യുടെ തലമുതിര്‍ന്ന നേതാവ് ഓ രാജഗോപാല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെന്തിനാ ഈ സുനിലും ജാഗ്രതയും കണ്ണടച്ച് ഇരുട്ടാക്കുന്നത്??

    >>>ഉമാഉണ്ണി മാറീ ...!!!
    മഅദനിയും മാറീയിരുന്നു ല്ലെ.. അദ്ദേഹത്തെ ഒരിടത്ത് മാറ്റിയിരുത്തുകയും ചെയ്തല്ലോ.. ഉമാണ്ണിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ കേസെടുക്കാഞ്ഞത് സഖാക്കളെ ഭാഗ്യം....Oct 6DeleteUndo deleteReport spam

    ReplyDelete
  17. സിയ ↔Ziya - മങ്കടയില്‍ സി പി എമ്മും ജമായത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന ജനകീയമുന്നണിയും തമ്മില്‍ ശക്തമായ ധാരണയുണ്ട്. ജമായത്തെ ഇസ്ലാമിയുടെ പ്രാദേശിക നേതാക്കള്‍ തന്നെ സ്വതന്ത്രരായി മത്സരിയ്ക്കുന്നിടത്ത് സി പി എമ്മിന് സ്ഥാനാര്‍ത്ഥികളില്ല.

    എന്താ കാര്യം? അലി ഫാക്റ്റര്‍ !Oct 6DeleteUndo deleteReport spamNot spam

    Shas ....... - പക്ഷെ ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്നുണ്ടല്ലോ ...കഴിഞ്ഞ JUL17 നു പുള്ളി കാരിടെ പ്രസംഗം ഒന്ന് കേള്‍ക്കനമായിരിന്നു ... അകെ കിട്ടിയ ഇരുപതു മിനുട്ടില്‍ എത്ര വിഷം ചീറ്റി എന്ന് പങ്കെടുത്ത വരോട് ചോതിച്ചാല്‍ അറിയാംOct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - കോണ്‍ഗ്രസില്‍ മൊത്തം ചവിട്ടും കുത്തുമല്ലേ..ലിങ്കിടാന്‍ തുടങ്ങിയാല്‍ കൈകഴക്കും കവിയൂരാനേ. കേസ് കൊടുക്കാന്‍ പറ. നിര്‍ബന്ധിച്ചെങ്കില്‍ അകത്താകുമല്ലോ. സി.പി.എം ഇല്ലെന്ന് പറഞ്ഞാല്‍ നിങ്ങളെന്തിനാണു കണ്ണടച്ചിരുട്ടാക്കുന്നത് എന്ന് മറുചോദ്യം. ബി.ജെ.പിക്ക് പല ലക്ഷ്യവും കാണും. അതവരോട് പോയി ചോദിക്കുക..Oct 6

    ReplyDelete
  18. Jagratha Jagratha - അപ്പ ശരി .പിന്നെ കാണാം..ലിങ്കൊക്കെ ഇട്ട് വെക്കുക.ടൈം കിട്ടിയാല്‍ വായിക്കാംOct 6DeleteUndo deleteReport spamNot spam
    കവിയൂരാന്‍ . - ഞാനും പോണു. ഗുഡ് ബായ് !! (ശ്രീ കണ്ടന്‍ നായര്‍ സ്റ്റൈല്‍ )Oct 6DeleteUndo deleteReport spamNot spam

    ആര്‍ബി എടവണ്ണ - എന്നാ പിന്നെ കേസ് കൊടുക്കാന്‍ പറ.. ലാവ്ലിന്‍ സഖാവിനോട്.. ആ തിരുവായില്‍ നിന്നുെതിരൊന്നും ഇതുവരെ റീപ്പോര്‍ട്ട് ചെയ്തിട്ടും ഇല്ലല്ലൊ..Oct 6DeleteUndo deleteReport spamNot spam

    Jagratha Jagratha - ഒരു ചുട്രു വോട്ടുമറിക്കല്‍ ചരിത്രം ഇവിടെ. ഇപ്പോള്‍ പോസ്റ്റിയത്. http://jagrathablog.blogspot.com/2010/10/blog-post_8178.html രാമന്‍പിള്ള ആത്മകഥയെഴുതുമ്പോള്‍. വായിക്കാന്‍ മറക്കല്ലേ.Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - വ്യക്തികള്‍ അല്ല പ്രധാനം..അവര്‍ സ്വീകരിക്കുന്ന നിലപാടുകളാണു...ഇടതുപക്ഷത്തോട് ഇന്നു സഹകരിച്ച് എന്ന് വച്ച എല്ലാവരും എല്ലാക്കാലവും കൂടെ നില്‍ക്കണമെന്നുമില്ല.....നിലപാട് മാറുമ്പോള്‍ ബന്ധവും മാറും..

    ബി ജെ പി എന്തെങ്കിലും പറഞ്ഞാല്‍ അതിനവര്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാവും...അവരുടെ സ്ഥിരം വോട്ടു മറിക്കല്‍ ഒളിച്ചു വയ്ക്ജാനുള്ള പരിപാടി

    അതൊക്കെ അപ്പടി വിഴുങ്ങാന്‍ എല്ലാവരേയും കിട്ടില്ല..വിഴുങ്ങണമെന്നുള്ളവര്‍ക്ക് വിഴുങ്ങാം...പിന്നെ ദഹിക്കാതിരുന്നാല്‍ പ്രശ്നമാകും

    പറയാനുള്ളത് പറഞ്ഞു....പിന്നെ കാണാം...Oct 6

    ReplyDelete
  19. ആര്‍ബി എടവണ്ണ - ചോദിച്ചതിന് ഉത്തരം തരാതെ പവല്ലെ...

    രാജഗോപാല്‍ പറഞ്ഞതിനെതിരെ എന്തുകൊണ്ട് സി പി എം ഒരു പ്രസ്താവന പോലും ഇറക്കുന്നില്ല???Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - മുകളിലെ കമന്റുകള്‍ നന്നായി വായിച്ചു നോക്ക് എടവണ്ണ, സിപി എം തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞതെന്താണെന്ന് മനസ്സിലാവും........Oct 6DeleteUndo deleteReport spamNot spam

    ഷിബു ഈശോ തെക്കേടത്ത് - എടവണ്ണയ്ക്ക് പറഞ്ഞത് മനസിലായില്ലന്ന് തോന്നുന്നു.... ഈ വിഷയത്തില്‍ സിപി എം തൃശൂര്‍ ജില്ലാ സെക്രട്ടറി പറയുന്നത് കേട്ടാല്‍ മതി. ഒ.രാജഗോപാലനോ വേറെ ഏതെങ്കിലും ബി.ജെ.പിക്കാരനോ പറഞ്ഞിട്ടുണ്ടങ്കില്‍ അതെല്ലം കള്ളമാണ്..Oct 6DeleteUndo deleteReport spamNot spam

    ആര്‍ബി എടവണ്ണ - എല്ലാം മനസ്സിലായേ....!!Oct 6DeleteUndo deleteReport spamNot spam

    Sunil Krishnan - ആയല്ലോ..എന്നാല്‍ സ്ഥലം വിട്...അല്ല നില്‍ക്കുവാണേല്‍ താമസിച്ചു പോകാംOct 6

    ReplyDelete
  20. Viji Pinarayi - രാഷ്ട്രീയ ചര്‍ച്ചയ്ക്കിടയില്‍ അല്പം ഒരു ഇടവേളയാകാം. ഒരു കഥ പറയാം.
    കഥാപാത്രങ്ങള്‍: രമേശന്‍, ശങ്കരേട്ടന്‍, രാജന്‍, രാം കുമാര്‍ (രാജന്റെ സഹോദരനായ പുള്ളിക്കാരനെ രാമു എന്നാണ് നാട്ടില്‍ അറിയുന്നത്. അതുകൊണ്ട് കഥയിലും അങ്ങനെ തന്നെ), ജയന്‍‍, മധു,

    കഥയുടെ തുടക്കം കുറച്ചു കൊല്ലം മുന്‍പാണ്. തലമുറകളായി നാട്ടിലെ പ്രധാന പലചരക്കുകടക്കാരാണ് രമേശന്റെ കുടുംബം. അത്രത്തോളം പഴക്കമില്ലാത്ത മറ്റൊരു കട നടത്തുന്നത് ശങ്കരേട്ടന്‍. താരതമ്യേന പുതിയ ഒരു കട നടത്തുന്നു രാജനും രാമുവും. കട തുടങ്ങുന്ന ഘട്ടത്തില്‍ കുറച്ചു നാള്‍ പ്രധാന എതിരാളിയായ രമേശനെതിരെ ശങ്കരേട്ടന്റെ സഹകരണവും ഉണ്ടായിരുന്നു അവര്‍ക്ക്. തലമുറകളുടെ പരിചയമുണ്ടെന്കിലും നാട്ടുകാര്‍ക്ക് കുറച്ചു കാലമായി എന്തോ രമേശന്റെ കടയുമായി അത്ര അടുപ്പം പോര. സാമ്പത്തികസ്ഥിതി അല്പം പരുങ്ങലിലാണ്. രാജ - രാമുമാരുടെ കടയാകട്ടെ, പുതിയതാണെങ്കിലും നാട്ടുകാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. അതേ സമയം ശങ്കരേട്ടനാകട്ടെ, വന്‍ ലാഭമൊന്നുമില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട നിലയിലും.

    ഈ അവസ്ഥയില്‍ ‘തുല്യ ദു:ഖിതരായി’ കഴിയുന്ന സമയത്ത് ഒരു ദിവസം രാജനും രാമുവും കൂടി രമേശനു മുന്‍പില്‍ ഒരു ‘ഓഫര്‍’ വെച്ചു - ചെറിയ തോതില്‍ കള്ളപ്പണത്തിന്റെ ഇടപാട്. സാമ്പത്തികമായി രക്ഷപ്പെടാനുള്ള ഒരു വഴി തുറന്നു കിട്ടി എന്ന ചിന്തയില്‍ രമേശന്‍ സമ്മതിച്ചു. പക്ഷേ ഈ ഒത്തുകളി - കള്ളപ്പണ ഏര്‍പ്പാട് നാട്ടുകാര്‍ അറിയരുതല്ലോ. അതുകൊണ്ട് പരസ്യമായി ബിസിനസ് എതിരാളികളായിത്തന്നെ അഭിനയിക്കാനും തീരുമാനിച്ചു. പുതിയ ‘പങ്കുകച്ചവട’ത്തില്‍ നേരിട്ട് ഇടപാട് നടത്തിയാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയാലോ എന്നു കരുതി തുടക്കത്തില്‍ മധുവിനെയും മറ്റൊരു കൂട്ടുകാരനെയും ‘ഇടനിലയ്ക്കാ‘രാക്കി. പക്ഷേ നാടിനെയും നാട്ടുകാരെയും വര്‍ഷങ്ങളായി അറിയുന്ന ശങ്കരേട്ടന്‍ കള്ളക്കളി കണ്ടുപിടിച്ചു. കട തുടങ്ങുന്ന സമയത്ത് സഹായിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പു പരിപാടിക്ക് താന്‍ കൂട്ടുനില്‍ക്കില്ല എന്ന നിലപാടെടുത്ത ശങ്കരേട്ടനെ നാട്ടുകാര്‍ക്ക് വിശ്വാസമായിരുന്നു. കള്ളപ്പണ ഇടപാടിന്റെ തുടക്കം അങ്ങനെ പൊളിഞ്ഞു.

    നാളുകള്‍ ഏറെ കടന്നുപോയി. ശങ്കരേട്ടന്റെ കാലശേഷം കുറച്ചു നാള്‍ ശങ്കരേട്ടന്റെ അനുജന്‍ നടത്തിയ കട പിന്നീട് അടുത്ത തലമുറക്കാരനായ ജയന്റെ കൈയില്‍ എത്തി. ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ‘ഇടപാട്’ തുടര്‍ന്നുകൊണ്ടിരുന്നു രാജ - രാമുമാരും രമേശനും. അങ്ങനെയിരിക്കെ കുടുംബത്തിലെ ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് ചേട്ടനുമായി പിരിഞ്ഞ രാമു കള്ളപ്പണ ഇടപാടിന്റെ രഹസ്യങ്ങള്‍ പലതും പുറത്തു വിട്ടു.

    നാട്ടുകാരുടെ മുന്‍പില്‍ നില്‍ക്കക്കള്ളിയില്ലാത്ത നിലയിലായ ഘട്ടത്തില്‍ ഉപകാരസ്മരണാ തല്പരനായ രമേശന്‍ തനിക്ക് ’ആപല്‍‌ബാന്ധവ‘നായ രാജേട്ടനെ സഹായിക്കാന്‍ തന്ത്രം മെനഞ്ഞു. അങ്ങനെ ഒരു ദിവസം നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് രാജന്‍ തങ്ങളുടെ ഇടപാടുകള്‍ സമ്മതിച്ചു, പക്ഷേ കൂട്ടത്തില്‍ ഒരു ‘ബോംബും’ പൊട്ടിക്കാന്‍ മറന്നില്ല - ജയനും തങ്ങളുടെ കൂട്ടുകച്ചവടത്തില്‍ പങ്കാളിയാണെന്നും കട തുടങ്ങുന്ന കാലത്ത് സഹായം ചെയ്തു തന്നെ ശങ്കരേട്ടനോടുള്ള സ്നേഹത്തിന്റെ പേരില്‍ ജയന് എപ്പോള്‍ വേണമെങ്കിലും ആവശ്യമായ സഹായം നല്‍കാന്‍ താനും കുടുംബവും തയ്യാറാണെന്നും ഒരു പ്രഖ്യാപനം...! ശങ്കരേട്ടന്‍ തുടങ്ങി വെച്ച സത്യസന്ധമായ കച്ചവടത്തിന്റെ പിന്തുടര്‍ച്ചക്കാരനായി തങ്ങള്‍ കണ്ടിരുന്ന ജയനെക്കുറിച്ച് നാട്ടുകാരുടെ മനസ്സില്‍ സംശയം ജനിപ്പിക്കാന്‍ അത്രയും മതിയാകുമെന്ന് കുശാഗ്രബുദ്ധിക്കാരായ രമേശനും രാജനും കരുതിയതില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ... ‘ചാണക്യ തന്ത്രം‘ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ നാളുകള്‍ തള്ളി നീക്കിക്കൊണ്ടിരുന്നു രമേശ - രാജന്മാര്‍ - നാട്ടുകാര്‍ ഒന്നുമറിയാത്ത വിഡ്ഡികളാണെന്ന ധാരണയോടെ.

    പിന്‍‌കുറിപ്പ്: ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരെങ്കിലും എന്തെങ്കിലും വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയോ ആയതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നിഗമനങ്ങളില്‍ എത്തുകയോ ചെയ്യുന്നതിന് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല...!!Oct 6

    ReplyDelete
  21. Viji Pinarayi - രാഷ്ട്രീയ ചര്‍ച്ചയ്ക്കിടയില്‍ അല്പം ഒരു ഇടവേളയാകാം. ഒരു കഥ പറയാം.
    കഥാപാത്രങ്ങള്‍: രമേശന്‍, ശങ്കരേട്ടന്‍, രാജന്‍, രാം കുമാര്‍ (രാജന്റെ സഹോദരനായ പുള്ളിക്കാരനെ രാമു എന്നാണ് നാട്ടില്‍ അറിയുന്നത്. അതുകൊണ്ട് കഥയിലും അങ്ങനെ തന്നെ), ജയന്‍‍, മധു,

    കഥയുടെ തുടക്കം കുറച്ചു കൊല്ലം മുന്‍പാണ്. തലമുറകളായി നാട്ടിലെ പ്രധാന പലചരക്കുകടക്കാരാണ് രമേശന്റെ കുടുംബം. അത്രത്തോളം പഴക്കമില്ലാത്ത മറ്റൊരു കട നടത്തുന്നത് ശങ്കരേട്ടന്‍. താരതമ്യേന പുതിയ ഒരു കട നടത്തുന്നു രാജനും രാമുവും. കട തുടങ്ങുന്ന ഘട്ടത്തില്‍ കുറച്ചു നാള്‍ പ്രധാന എതിരാളിയായ രമേശനെതിരെ ശങ്കരേട്ടന്റെ സഹകരണവും ഉണ്ടായിരുന്നു അവര്‍ക്ക്. തലമുറകളുടെ പരിചയമുണ്ടെന്കിലും നാട്ടുകാര്‍ക്ക് കുറച്ചു കാലമായി എന്തോ രമേശന്റെ കടയുമായി അത്ര അടുപ്പം പോര. സാമ്പത്തികസ്ഥിതി അല്പം പരുങ്ങലിലാണ്. രാജ - രാമുമാരുടെ കടയാകട്ടെ, പുതിയതാണെങ്കിലും നാട്ടുകാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. അതേ സമയം ശങ്കരേട്ടനാകട്ടെ, വന്‍ ലാഭമൊന്നുമില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട നിലയിലും.

    ഈ അവസ്ഥയില്‍ ‘തുല്യ ദു:ഖിതരായി’ കഴിയുന്ന സമയത്ത് ഒരു ദിവസം രാജനും രാമുവും കൂടി രമേശനു മുന്‍പില്‍ ഒരു ‘ഓഫര്‍’ വെച്ചു - ചെറിയ തോതില്‍ കള്ളപ്പണത്തിന്റെ ഇടപാട്. സാമ്പത്തികമായി രക്ഷപ്പെടാനുള്ള ഒരു വഴി തുറന്നു കിട്ടി എന്ന ചിന്തയില്‍ രമേശന്‍ സമ്മതിച്ചു. പക്ഷേ ഈ ഒത്തുകളി - കള്ളപ്പണ ഏര്‍പ്പാട് നാട്ടുകാര്‍ അറിയരുതല്ലോ. അതുകൊണ്ട് പരസ്യമായി ബിസിനസ് എതിരാളികളായിത്തന്നെ അഭിനയിക്കാനും തീരുമാനിച്ചു. പുതിയ ‘പങ്കുകച്ചവട’ത്തില്‍ നേരിട്ട് ഇടപാട് നടത്തിയാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയാലോ എന്നു കരുതി തുടക്കത്തില്‍ മധുവിനെയും മറ്റൊരു കൂട്ടുകാരനെയും ‘ഇടനിലയ്ക്കാ‘രാക്കി. പക്ഷേ നാടിനെയും നാട്ടുകാരെയും വര്‍ഷങ്ങളായി അറിയുന്ന ശങ്കരേട്ടന്‍ കള്ളക്കളി കണ്ടുപിടിച്ചു. കട തുടങ്ങുന്ന സമയത്ത് സഹായിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പു പരിപാടിക്ക് താന്‍ കൂട്ടുനില്‍ക്കില്ല എന്ന നിലപാടെടുത്ത ശങ്കരേട്ടനെ നാട്ടുകാര്‍ക്ക് വിശ്വാസമായിരുന്നു. കള്ളപ്പണ ഇടപാടിന്റെ തുടക്കം അങ്ങനെ പൊളിഞ്ഞു.

    ReplyDelete
  22. Viji Pinarayi - രാഷ്ട്രീയ ചര്‍ച്ചയ്ക്കിടയില്‍ അല്പം ഒരു ഇടവേളയാകാം. ഒരു കഥ പറയാം.
    കഥാപാത്രങ്ങള്‍: രമേശന്‍, ശങ്കരേട്ടന്‍, രാജന്‍, രാം കുമാര്‍ (രാജന്റെ സഹോദരനായ പുള്ളിക്കാരനെ രാമു എന്നാണ് നാട്ടില്‍ അറിയുന്നത്. അതുകൊണ്ട് കഥയിലും അങ്ങനെ തന്നെ), ജയന്‍‍, മധു,

    കഥയുടെ തുടക്കം കുറച്ചു കൊല്ലം മുന്‍പാണ്. തലമുറകളായി നാട്ടിലെ പ്രധാന പലചരക്കുകടക്കാരാണ് രമേശന്റെ കുടുംബം. അത്രത്തോളം പഴക്കമില്ലാത്ത മറ്റൊരു കട നടത്തുന്നത് ശങ്കരേട്ടന്‍. താരതമ്യേന പുതിയ ഒരു കട നടത്തുന്നു രാജനും രാമുവും. കട തുടങ്ങുന്ന ഘട്ടത്തില്‍ കുറച്ചു നാള്‍ പ്രധാന എതിരാളിയായ രമേശനെതിരെ ശങ്കരേട്ടന്റെ സഹകരണവും ഉണ്ടായിരുന്നു അവര്‍ക്ക്. തലമുറകളുടെ പരിചയമുണ്ടെന്കിലും നാട്ടുകാര്‍ക്ക് കുറച്ചു കാലമായി എന്തോ രമേശന്റെ കടയുമായി അത്ര അടുപ്പം പോര. സാമ്പത്തികസ്ഥിതി അല്പം പരുങ്ങലിലാണ്. രാജ - രാമുമാരുടെ കടയാകട്ടെ, പുതിയതാണെങ്കിലും നാട്ടുകാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. അതേ സമയം ശങ്കരേട്ടനാകട്ടെ, വന്‍ ലാഭമൊന്നുമില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട നിലയിലും.

    ReplyDelete
  23. ഈ അവസ്ഥയില്‍ ‘തുല്യ ദു:ഖിതരായി’ കഴിയുന്ന സമയത്ത് ഒരു ദിവസം രാജനും രാമുവും കൂടി രമേശനു മുന്‍പില്‍ ഒരു ‘ഓഫര്‍’ വെച്ചു - ചെറിയ തോതില്‍ കള്ളപ്പണത്തിന്റെ ഇടപാട്. സാമ്പത്തികമായി രക്ഷപ്പെടാനുള്ള ഒരു വഴി തുറന്നു കിട്ടി എന്ന ചിന്തയില്‍ രമേശന്‍ സമ്മതിച്ചു. പക്ഷേ ഈ ഒത്തുകളി - കള്ളപ്പണ ഏര്‍പ്പാട് നാട്ടുകാര്‍ അറിയരുതല്ലോ. അതുകൊണ്ട് പരസ്യമായി ബിസിനസ് എതിരാളികളായിത്തന്നെ അഭിനയിക്കാനും തീരുമാനിച്ചു. പുതിയ ‘പങ്കുകച്ചവട’ത്തില്‍ നേരിട്ട് ഇടപാട് നടത്തിയാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയാലോ എന്നു കരുതി തുടക്കത്തില്‍ മധുവിനെയും മറ്റൊരു കൂട്ടുകാരനെയും ‘ഇടനിലയ്ക്കാ‘രാക്കി. പക്ഷേ നാടിനെയും നാട്ടുകാരെയും വര്‍ഷങ്ങളായി അറിയുന്ന ശങ്കരേട്ടന്‍ കള്ളക്കളി കണ്ടുപിടിച്ചു. കട തുടങ്ങുന്ന സമയത്ത് സഹായിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പു പരിപാടിക്ക് താന്‍ കൂട്ടുനില്‍ക്കില്ല എന്ന നിലപാടെടുത്ത ശങ്കരേട്ടനെ നാട്ടുകാര്‍ക്ക് വിശ്വാസമായിരുന്നു. കള്ളപ്പണ ഇടപാടിന്റെ തുടക്കം അങ്ങനെ പൊളിഞ്ഞു.

    നാളുകള്‍ ഏറെ കടന്നുപോയി. ശങ്കരേട്ടന്റെ കാലശേഷം കുറച്ചു നാള്‍ ശങ്കരേട്ടന്റെ അനുജന്‍ നടത്തിയ കട പിന്നീട് അടുത്ത തലമുറക്കാരനായ ജയന്റെ കൈയില്‍ എത്തി. ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ‘ഇടപാട്’ തുടര്‍ന്നുകൊണ്ടിരുന്നു രാജ - രാമുമാരും രമേശനും. അങ്ങനെയിരിക്കെ കുടുംബത്തിലെ ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് ചേട്ടനുമായി പിരിഞ്ഞ രാമു കള്ളപ്പണ ഇടപാടിന്റെ രഹസ്യങ്ങള്‍ പലതും പുറത്തു വിട്ടു.

    ReplyDelete
  24. നാട്ടുകാരുടെ മുന്‍പില്‍ നില്‍ക്കക്കള്ളിയില്ലാത്ത നിലയിലായ ഘട്ടത്തില്‍ ഉപകാരസ്മരണാ തല്പരനായ രമേശന്‍ തനിക്ക് ’ആപല്‍‌ബാന്ധവ‘നായ രാജേട്ടനെ സഹായിക്കാന്‍ തന്ത്രം മെനഞ്ഞു. അങ്ങനെ ഒരു ദിവസം നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് രാജന്‍ തങ്ങളുടെ ഇടപാടുകള്‍ സമ്മതിച്ചു, പക്ഷേ കൂട്ടത്തില്‍ ഒരു ‘ബോംബും’ പൊട്ടിക്കാന്‍ മറന്നില്ല - ജയനും തങ്ങളുടെ കൂട്ടുകച്ചവടത്തില്‍ പങ്കാളിയാണെന്നും കട തുടങ്ങുന്ന കാലത്ത് സഹായം ചെയ്തു തന്നെ ശങ്കരേട്ടനോടുള്ള സ്നേഹത്തിന്റെ പേരില്‍ ജയന് എപ്പോള്‍ വേണമെങ്കിലും ആവശ്യമായ സഹായം നല്‍കാന്‍ താനും കുടുംബവും തയ്യാറാണെന്നും ഒരു പ്രഖ്യാപനം...! ശങ്കരേട്ടന്‍ തുടങ്ങി വെച്ച സത്യസന്ധമായ കച്ചവടത്തിന്റെ പിന്തുടര്‍ച്ചക്കാരനായി തങ്ങള്‍ കണ്ടിരുന്ന ജയനെക്കുറിച്ച് നാട്ടുകാരുടെ മനസ്സില്‍ സംശയം ജനിപ്പിക്കാന്‍ അത്രയും മതിയാകുമെന്ന് കുശാഗ്രബുദ്ധിക്കാരായ രമേശനും രാജനും കരുതിയതില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ... ‘ചാണക്യ തന്ത്രം‘ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ നാളുകള്‍ തള്ളി നീക്കിക്കൊണ്ടിരുന്നു രമേശ - രാജന്മാര്‍ - നാട്ടുകാര്‍ ഒന്നുമറിയാത്ത വിഡ്ഡികളാണെന്ന ധാരണയോടെ.

    പിന്‍‌കുറിപ്പ്: ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരെങ്കിലും എന്തെങ്കിലും വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയോ ആയതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നിഗമനങ്ങളില്‍ എത്തുകയോ ചെയ്യുന്നതിന് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല...!!Oct 6

    ReplyDelete
  25. മുകളില്‍ വിജി പിണറായിയുടെ ഒറ്റക്കമന്റ് മൂന്നാക്കിയതാണ്

    ReplyDelete
  26. Sanu Antony - ente amma epravishyam block panchayath electionnu nikkunnuduOct 6DeleteUndo deleteReport spamNot spam
    Jagratha Jagratha - അയ്യേ അയ്യയ്യേ....പഴയങ്ങാടി: ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളിക്കാന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ. മാടായി പഞ്ചായത്ത് നാലാം വാര്‍ഡ് വെങ്ങരയില്‍ മത്സരിക്കുന്ന ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി കരുണാകരന്റെ പത്രിക തള്ളിക്കാനാണ് മാടായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി മോഹനന്‍ രേഖകളുമായി റിട്ടേണിങ് ഓഫീസറുടെ മുമ്പിലെത്തിയത്. പി പി കരുണാകരന്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് കാണിച്ചാണ് രേഖ സമര്‍പ്പിച്ചത്. ഇതേ മണ്ഡലത്തില്‍ മത്സരിക്കുന്ന കെ വി ചന്ദ്രന്റെ പത്രിക തള്ളിക്കാന്‍ പി പി കരുണാകരനും രേഖകളുമായെത്തി. ചന്ദ്രന്‍ സര്‍ക്കാറിന്റെ ഓണറേറിയം പറ്റുന്നതായുള്ള രേഖകളാണ് കരുണാകരന്‍ ഹാജരാക്കിയത്. തമ്മില്‍തല്ലി അപഹാസ്യരാവുന്ന നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പ്രതിഷേധിച്ച് വെങ്ങരയില്‍ കോണ്‍ഗ്രസില്‍നിന്ന് ഒരുവിഭാഗം വിട്ടുപോകാന്‍ ഒരുങ്ങുകയാണ്.Oct 6

    ReplyDelete
  27. Musthafa Valappil - പഞ്ചായത്ത് ഇലക്ഷനില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഇത്തരം കഥകള്‍ പറയാനുണ്ടാകും. നിങ്ങള്‍ ഇതൊക്കെ പരസ്പരം ചെളി വാരി എറിഞ്ഞ് ആഘോഷിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും പുഛമാണ് തോന്നുക. ഇത് കൊണ്ട്തന്നെയാണ് ഇപ്പോള്‍ അരാഷ്ട്രീയത കൂടിവരുന്നതും. പ്രാദേശിക തലത്തിലുള്ള ഇത്തരം പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ അതാത് പാര്‍ട്ടികള്‍ തന്നെ തീര്‍ക്കട്ടെ. ഗ്രാമങ്ങളിലെ ജനങ്ങളെ തൊട്ടുനില്‍ക്കുന്ന പ്രശ്നങ്ങളിലും വികസനത്തിലും ആകട്ടെ പഞ്ചായത്ത് ഇലക്ഷനിലെങ്കിലും ശ്രദ്ധ.Oct 7DeleteUndo deleteReport spamNot spam

    Abhinand Chidu - പാര്‍ട്ടിക്കാര്‍ എന്ന് പറയുന്നത് "അസാധാരണ" ജനങ്ങള്‍ ആണോ?
    "ഇപ്പോള്‍" രാഷ്ട്രീയബോധം കുറഞ്ഞു വരുന്നെങ്കില്‍ അതിന്റെ കുറ്റം പാര്‍ട്ടികളെക്കാള്‍, തന്നിലേക്കു മാത്രം ഒതുങ്ങുകയും പോതുകാര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുകയും ചെയ്യുന്ന "വികസിത" ഇന്ത്യന്‍റെ കൂതറ മനോഭാവത്തിനാണ്.Oct 7DeleteUndo deleteReport spamNot spam

    Jagratha Jagratha - ‘തട്ടിക്കൊണ്ടുപോകല്‍‘ വാര്‍ത്തക്ക് 2 മണിക്കൂര്‍ പോലും ആയുസ്സില്ലെന്ന് വന്നാല്‍ ഈ യു.ഡി.എഫുകാര്‍ ഇനി എന്ത് ചെയ്യും? http://jagrathablog.blogspot.com/2010/10/blog-post_2401.htmlOct 7

    ReplyDelete
  28. Shas ....... - ബി ജെ പി പിന്തുണ വേണ്ട പിന്തുണ വേണ്ട ... എന്ത് കൊണ്ട് ബി ജെ പി വോട്ടു വേണ്ട എന്ന് പറയാനുള്ള ആര്‍ജവം സി പി എം കാണിക്കാത്തത് .... അല്ലെങ്കിലും ബി ജെ പി പിന്തുണ കൊണ്ടോന്നുമല്ലലോ സി പി എം ഇവിടെ ഭരിക്കുന്നത് .... അവര്‍ കൊടുക്കാം എന്ന് പറഞ്ഞത് വോട്ടാണ് ... അത് കൊണ്ട് വോട്ടല്ലേ നിഷേധിക്കേണ്ടത് ...Oct 8DeleteUndo deleteReport spamNot spam

    Sunil Krishnan - ഷാസിനെ നമുക്ക് സി പി എം സെക്രട്ടറി ആക്കാം......പറയേണ്ടതു പോലെ പറയാന്‍....Oct 8DeleteUndo deleteReport spamNot spam

    Shas ....... - ചോദിച്ചതിനു ഉത്തരം ഇതാണോ ... ?Oct 8DeleteUndo deleteReport spamNot spam

    60 previous comments from bishad ., Sunil Krishnan, CP. Dinesh | സിപി. and 11 others

    കവിയൂരാന്‍ . - ഷാസേ കോളടിച്ചല്ലോ .... ഇന്നാള് വേറൊരു ബസ്സില്‍ ആരോ ദേശാഭിമാനി വാര്‍ത്തയെ പറ്റി പറഞ്ഞപ്പോള്‍ അവരെ പ്രത്രാധിപ സമിതിയിലെടുക്കാം എന്ന് ഓഫര്‍ ചെയ്തിരുന്നു.!!!
    അദ്ദാണ് ..!!!Oct 8DeleteUndo deleteReport spamNot spam

    Musthafa Valappil - അല്ലെങ്കിലും വോട്ട് വേണ്ട എന്ന് പറയുന്നതിലെ ഔചിത്യം എനിക്കു മനസ്സിലാകുന്നില്ല. അവരും ജനങ്ങളല്ലേ. ആരുടെയെങ്കിലും വോട്ട് വേണ്ട എന്ന് പറയാമോ? എന്റെ അഭിപ്രായത്തില്‍ കൂട്ട് കെട്ട് ഉണ്ടാകുന്നതാണ് തെറ്റ്. ആര്‍ക്കും ആര്‍ക്ക് വേണ്ടിയും വോട്ട് ചെയ്യാം.Oct 9DeleteUndo deleteReport spamNot spam

    Shas ....... - വിശ്വാസികള്‍ രാഷ്ട്രിയത്തില്‍ ഇട പെടരുത് - പിണറായി
    മതത്തില്‍ വിശ്വസിച്ചവര്‍ എല്ലാവരും അരാഷ്ട്ര വാദികള്‍ ആകണമോ ...?Oct 9DeleteUndo deleteReport spamNot spam

    Sunil Krishnan - എവിടെ നിന്നെങ്കിലും വാലും തലയുമില്ലാതെ അടര്‍ത്തെയെടുത്ത് ചില ഭാഗങ്ങള്‍ കൊണ്ടു വന്ന് എന്തു കൊണ്ട് എന്തു കൊണ്ട് എന്ന് ചോദിച്ചു കൊണ്ടിരുന്നാല്‍ ഇവിടെ ഉത്തരം തരാന്‍ ആരും ഉണ്ടാവില്ല.....സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്ക് എന്താണു പറഞ്ഞതെന്നും എന്താണ് അര്‍ത്ഥമാക്കിയതെന്നും....!

    പ്രസ്താവന ഇറക്കിയവര്‍ കാണാത്ത അര്‍ത്ഥം കണ്ടു പിടിക്കാന്‍ ഉള്ള ഈ മിടുക്ക് അതിന്റെ ശരിയായ അര്‍ത്ഥം കണ്ടു പിടിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ !!!Oct 9

    ReplyDelete
  29. Shas ....... - ബി ജെ പി പിന്തുണ വേണ്ട പിന്തുണ വേണ്ട ... എന്ത് കൊണ്ട് ബി ജെ പി വോട്ടു വേണ്ട എന്ന് പറയാനുള്ള ആര്‍ജവം സി പി എം കാണിക്കാത്തത് .... അല്ലെങ്കിലും ബി ജെ പി പിന്തുണ കൊണ്ടോന്നുമല്ലലോ സി പി എം ഇവിടെ ഭരിക്കുന്നത് .... അവര്‍ കൊടുക്കാം എന്ന് പറഞ്ഞത് വോട്ടാണ് ... അത് കൊണ്ട് വോട്ടല്ലേ നിഷേധിക്കേണ്ടത് ...Oct 8DeleteUndo deleteReport spamNot spam

    Sunil Krishnan - ഷാസിനെ നമുക്ക് സി പി എം സെക്രട്ടറി ആക്കാം......പറയേണ്ടതു പോലെ പറയാന്‍....Oct 8DeleteUndo deleteReport spamNot spam

    Shas ....... - ചോദിച്ചതിനു ഉത്തരം ഇതാണോ ... ?Oct 8DeleteUndo deleteReport spamNot spam

    60 previous comments from bishad ., Sunil Krishnan, CP. Dinesh | സിപി. and 11 others

    കവിയൂരാന്‍ . - ഷാസേ കോളടിച്ചല്ലോ .... ഇന്നാള് വേറൊരു ബസ്സില്‍ ആരോ ദേശാഭിമാനി വാര്‍ത്തയെ പറ്റി പറഞ്ഞപ്പോള്‍ അവരെ പ്രത്രാധിപ സമിതിയിലെടുക്കാം എന്ന് ഓഫര്‍ ചെയ്തിരുന്നു.!!!
    അദ്ദാണ് ..!!!Oct 8DeleteUndo deleteReport spamNot spam

    Musthafa Valappil - അല്ലെങ്കിലും വോട്ട് വേണ്ട എന്ന് പറയുന്നതിലെ ഔചിത്യം എനിക്കു മനസ്സിലാകുന്നില്ല. അവരും ജനങ്ങളല്ലേ. ആരുടെയെങ്കിലും വോട്ട് വേണ്ട എന്ന് പറയാമോ? എന്റെ അഭിപ്രായത്തില്‍ കൂട്ട് കെട്ട് ഉണ്ടാകുന്നതാണ് തെറ്റ്. ആര്‍ക്കും ആര്‍ക്ക് വേണ്ടിയും വോട്ട് ചെയ്യാം.Oct 9

    ReplyDelete
  30. Shas ....... - വിശ്വാസികള്‍ രാഷ്ട്രിയത്തില്‍ ഇട പെടരുത് - പിണറായി