Tuesday, October 26, 2010

അയ്യപ്പന്റെ കവിതകളില്‍ നിന്ന്...

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു


ങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍


താ
ഴ്‌വരയുടെ പച്ചയിലൂടെ
സൂര്യപ്രകാശവേഗത്തി ലൂ ടെ
സമുദ്ര താളത്തിന്റെ മുകളിലൂടെ
അക്ഷര ജ്യോതിസ് തെളിയുന്ന
ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്ക്കരികിലൂടെ
പിന്തുടരുന്ന കൂരമ്പിനേക്കാള്‍
എന്റെ പക്ഷി പറക്കുന്നു.


ന്റെ വാക്ക്
കരിഞ്ഞു പോയ ഭ്രൂണമാണോ
എന്റെ വേ ഗം
കാലുകളറ്റ കുതിരയാണോ

വിതയിന്ന് വര്‍ത്തമാനത്തിന്റെ വായ്ത്താരി
മരണത്തിന് ജീവന്റെ പൊയ്മുഖം
വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്ക്കരി
രക്തമുണങ്ങുന്നതിന് മുമ്പ് കുരുതിത്തറയില്‍ വിരിയുന്ന പൂവ്.
അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്
മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്
മണ്ണൂ മൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്
തിരിഞ്ഞു നിന്ന് ഒരിക്കലെനിക്ക് നീ പറയുന്ന കൃതജ്ഞത


റുത്ത തലച്ചോറിലുദി ക്കൂ സൂ ര്യന്‍
കഴുത്തിലണിയിക്കൂ മഹാഫണിയെ
ബുദ്ധിയെ കാട്ടാളന്‍ കൊണ്ടുപോയ്,ചൊല്ലുക
ദത്താത്മാവിന് സൂര്യഗായത്രി.

നീ
ല ലിറ്റ്മസിനപ്പുറം കത്തു ന്ന
തീ നാളമാരുടെ മനസ്സാണ്
ഉര്‍വ്വരമായ മണ്ണില്‍ വിതയ്ക്കുന്ന
കണ്ണുകളെല്ലാമാരുടേതാണ്.?


ഭിശപ്തനായ ശത്രുവിന്റെ ആയുധം
സഖാവിനു നല്‍കുക
സ്വന്തം പുസ്തകത്തിലെ തെറ്റുകള്‍
അവര്‍ വെട്ടിമാറ്റട്ടെ

കാ
റപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്!
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍;വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം
അത്താഴമുട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ് ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി


രാള്‍ റോഡു മുറിച്ചു കടക്കുമ്പോള്‍
ഫയറെഞ്ചിന്‍
എന്റെ മുഖത്ത്
രക്തം തെറിപ്പിക്കുന്നു.
തീയണക്കാന്‍ പോകുന്നവരേ..
ഈ ചോരയാരു തുടച്ചുമാറ്റും?

ബുദ്ധാ

ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ,
അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

മുള്ളുകള്‍ തറയ്ക്കുന്നു കാലുകള്‍ മുടന്തുന്നു
വിണ്ണിലേക്കുയരുന്ന വൈഖരി പോലെ നിന്റെ
പൊന്നുവാഗ്ദാനം വീണ്ടും കേള്‍ക്കുമോ തഥാഗതാ!

മിണ്ടാത്ത നിന്‍ വെങ്കല പ്രതിമയെങ്ങാണവോ
മണ്ട ഞാന്‍ പൊട്ടിച്ചെന്റെ കുരുതി സമ്മാനിക്കാം
കാരുണ്യമോ, കരസ്​പര്‍ശമോയേല്‍ക്കാതെ നിന്‍
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ,

പുല്‍ക്കൊടിത്താഴ്‌വരകള്‍ കാതില്‍പ്പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി.
(ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കവിത)


മ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓ!ടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
(അയ്യപ്പന്‍ അവസാനം എഴുതിയ കവിത)മാതൃഭൂമി
 
 
 
 

No comments:

Post a Comment