Saturday, October 9, 2010

രക്ഷാതുരങ്കം പൂര്‍ത്തിയായി; ഖനിക്കുള്ളില്‍നിന്നു മോചനം ഉടന്‍


Posted on: 10 Oct 2010


സാന്‍റിയാഗോ: അറുപത്തഞ്ചു ദിവസമായി വടക്കന്‍ ചിലിയിലെ ഖനിയില്‍ കുടങ്ങിക്കിടക്കുന്ന 33 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാതുരങ്കത്തിന്റെ പണി പൂര്‍ത്തിയായി.

ചൊവ്വാഴ്ചയോടെ ഖനിയില്‍നിന്നുള്ള ആദ്യത്തെയാളെ പുറത്തെത്തിക്കുമെന്ന് ഇവിടത്തെ ആരോഗ്യമന്ത്രി ജെയ്മി മനാലിച്ച് പറഞ്ഞു. തുരങ്കത്തിനുള്ളില്‍നിന്ന് കല്ലടര്‍ന്നുവീഴുന്നത് അപകടത്തിനിടയാക്കുമെന്നതിനാല്‍ ചുമരുകളില്‍ ഉരുക്കുപൈപ്പ് വെച്ച് ദൃഢമാക്കിയ ശേഷമായിരിക്കും തൊഴിലാളികളെ പുറത്തുകടത്തുക. ഉരുക്കുകൂട്ടില്‍ കയറ്റി ഓരോരുത്തരെയായി പുറത്തെത്തിക്കാനാണ് പദ്ധതി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനു മുമ്പ് ഇവര്‍ക്കുള്ള അസ്വസ്ഥതകളൊഴിവാക്കാന്‍ എയ്‌റോബിക്‌സ് പരിശീലനം, എട്ടുമണിക്കൂര്‍ നേരത്തെ ഉപവാസം തുടങ്ങിയവ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏറെനാള്‍ ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ പുറംലോകത്തേക്ക് വരും മുമ്പ് കറുത്ത കണ്ണടവെക്കാനും നിര്‍ദേശമുണ്ട്.

അസുഖം ബാധിച്ചവരെയും പ്രായമായവരെയുമാണ് ആദ്യം പുറത്തെത്തിക്കുക. ഖനിയില്‍നിന്നു പുറത്തെത്തുന്ന ആദ്യത്തെയാളിന്റെ മുഖം ഒപ്പിയെടുക്കാന്‍ 800-ഓളം മാധ്യമപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കിയ രക്ഷാപ്രവര്‍ത്തകര്‍, ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു. ചിലിയുടെയും ബൊളീവിയയുടെയും ദേശീയ പതാകകളേന്തിയായിരുന്നു ആഹ്ലാദപ്രകടനം. കോപ്പിയാപ്പോ പട്ടണത്തിലെ ഖനിക്കരികെ താത്കാലിക കൂടാരമൊരുക്കിയായിരുന്നു ഖനിയുള്ളവരുടെ ബന്ധുക്കളും നാട്ടുകാരും താമസിക്കുന്നത്.
 
 

1 comment:

  1. 3 people liked this - പട്ടേട്ട് ., മുഹമ്മദ്‌ ഷാന്‍ and രണ്‍ജിത് .
    പട്ടേട്ട് . - ഇത്രയും ആളുകളെ മണ്ണിനടിയില്‍ മരിക്കാന്‍ വിട്ട് അടങ്ങിയിരിക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെയല്ലേ നാം മാനവനാകുന്നത്.

    65 ദിവസമായി തുടരുന്ന അസ്വസ്ഥത ഉടന്‍ അവസാനിക്കട്ടെ..Edit8:57 amDeleteUndo deleteReport spamNot spam

    Suraj Rajan - .

    ഈ രക്ഷായജ്ഞത്തിന്റെ ഭീമമായ സ്കെയിൽ തന്നെ അഭിമാനവും സന്തോഷവുമുളവാക്കുന്നതാണ്.
    .9:32 am

    ReplyDelete