Sunday, October 16, 2011

നിര്‍മല്‍ മാധവ ചരിതം : ഒറ്റ തന്തക്ക് പിറന്ന ബെര്‍ളിമാര്‍ വായിച്ചറിയുവാന്‍ . .


           
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ SFI സമരത്തിന്‌ നേരെ അസിസ്റ്റന്റ്‌ കമ്മിഷനര്‍ രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സമയമാണിത്. GEC ലെ നിയമ വിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ അവിടത്തെ വിദ്യാര്‍ഥികള്‍ തുടങ്ങി വച്ച സമരം അതിനാല്‍ വലിയ ചര്‍ച്ച ആകുകയും ഒടുവില്‍ വിദ്യാര്‍ഥികളുടെ ഇച്ചാശക്തിക്ക് മുന്നില്‍ ഭരണകൂടം തലകുനിക്കെണ്ടിയും വന്നു. വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വലിയ ചര്‍ച്ചകള്‍ നടക്കുന്നു.     
  
                   ഉണ്ട ചോറിനു നന്ദി കാണിക്കാന്‍ വേണ്ടി ഒരു വെടിയുണ്ടയെ ന്യായീകരിക്കുന്ന ആളുകളോട് ചില വസ്തുതകള്‍ പറയാതെ വയ്യ. രാഷ്ട്രീയ തിമിരം കാരണം കണ്ട വെടി വീരന്മാരെയൊക്കെ താങ്ങാന്‍ നാണമില്ലേ സുഹൃത്തുക്കളെ? ജനാധിപത്യ രാജ്യത്തെ ഏതു നിയമമാണ് ഇങ്ങനെ ഒരു തോന്നിവാസം കാണിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ധൈര്യം നല്‍കുന്നത്? 


ഇവനെന്താ അതിനിത്ര ദെണ്ണം എന്ന് ചോദിക്കരുത്. കാരണം പിള്ള വെടി വച്ച 'വിവരമില്ലാത്ത സമരക്കാരുടെ' കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പിള്ള കാഞ്ചി വലിച്ചത് എന്റെ കൂടി നെഞ്ചിനു നേരെയാണ്. ആ വെടി എങ്ങാന്‍ മേലോട്ട് പോയില്ലായിരുന്നെങ്കില്‍ "ബ്ലോഗര്‍ പത്രക്കാരന്‍ വെടി കൊണ്ട് ചത്തു" എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെണ്ടയ്ക്ക നിരത്തിയേനെ.  അത് കൊണ്ട് എനിക്കിത്തിരി ദെണ്ണം ഉണ്ടെന്നു കൂട്ടിക്കോ. 


ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ലോഗ്ഗില്‍ കണ്ട വാക്കുകള്‍ ആണ് താഴെ . . .


            " "നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം." "

        
                     പ്രിയപ്പെട്ട ബെര്‍ലിച്ചായാ,    ബൂലോകത്തെ ബയങ്കര സംബവം ആയ താങ്കള്‍ SFI നടത്തിയ വെസ്റ്റ് ഹില്‍ സമരത്തെ കുറിച്ചെഴുതിയ പോസ്റ്റുകള്‍ വായിച്ചു ഞാന്‍ കോള്‍മയിര് കൊണ്ടു. ഞാന്‍ മാത്രമല്ല, ഒറ്റ തന്തക്ക് പിറന്ന സകല SFIകാരും അത് കൊണ്ടു കാണും എന്നുറപ്പ്.  രാധാകൃഷ്ണപ്പിള്ള തോക്ക് ജാമാകുന്നത് വരെ നാല് റൌണ്ട് വെടിയുണ്ടകള്‍ SFI കാര്‍ക്ക് നേരെ ഉതിര്‍ത്തപ്പോള്‍ അതുപോലത്തെ കുറെ പോസ്റ്റുകള്‍ താങ്കളും ഉതിര്‍ത്തു. പിള്ള പറഞ്ഞത് പോലെ ആകാശത്തെക്കല്ല, അവന്മാരുടെ നെഞ്ഞത്തേക്ക് തന്നെ. (പിന്നെന്തേ ബ്ലോഗ്‌ ജാമായിപോയോ? )
                     താങ്കളുടെ ഉയര്‍ന്ന പൌരബോധത്തെയും അതിലും ഉയര്‍ന്ന നിഷ്പക്ഷതയെയും ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഇക്കാര്യത്തില്‍ താങ്കളുടെ അന്നദാധാവായ മാത്തുക്കുട്ടിച്ചായന്റെ മഞ്ഞ പത്രത്തിന്റെ അതേ പാതയാണ് താങ്കളും പിന്‍ തുടരുന്നത് എന്ന് അഭിനന്ദനീയം തന്നെ. 
നമുക്ക് കാര്യത്തിലേക്ക് വരാം. 
ഒരു പാട് തെറ്റിധരിപ്പിക്കപ്പെടുകയും വളച്ചോടിക്കപ്പെടുകയും ചെയ്ത ഒരു പ്രശ്നമാണിത്. അതിന്റെ മേലാണ് ഒരു ഞായറാഴ്ച പതിപ്പ് ഉഴിഞ്ഞു വച്ചുകൊണ്ട് മനോരമ പത്രം നിര്‍മല്‍ മാധവന്റെ കഥന കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചത്. മനോരമയുടെ തറ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരു പൈങ്കിളി കഥ. നിര്‍മല്‍ മാധവ് എന്ന കൊല്ലംകാരന്‍ വിദ്യാര്‍ഥിയെ ക്രൂരരായ SFIകാര്‍ പീഡിപ്പിക്കുന്നു എന്നതാണ് കഥയുടെ രത്നചുരുക്കം. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനപുറകെ നടന്നു പീഡിപ്പിക്കാന്‍  ഇത്തിരിപോന്ന ഈ ചെക്കനാര് എന്ന് ചോദിക്കരുത്. മനോരമക്ക് എന്തുമാകാം.  

പ്രധാനമായും രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം വേണ്ടത്. 

1) ആരാണീ നിര്‍മല്‍ മാധവ്, എന്താണവന്റെ പ്രശ്നം?
2) ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 

                          നിര്‍മല്‍ മാധവിനെ തന്നെ ആദ്യമൊന്നു പരിചയപ്പെടാം. മാത്തുക്കുട്ടിച്ചായന്റെയും ബെര്‍ലിചായന്റെയും മനോരമ പറയുന്ന പോലെ ഒരു പാവം കൊപ്രക്കച്ചവടക്കാരന്റെ മകന്‍. 
പറയുന്നത് മനോരമ ആയതുകൊണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങും മുന്‍പ് ഈ കൊപ്രക്കച്ചവടക്കാരന്‍ ആരാണ് എന്നൊന്ന് നോക്കാം. KPCC പ്രസിഡന്റ്‌ എന്ന പറയാന്‍ പവര്‍ എങ്കിലും ഉള്ള ഒരു മേല്‍വിലാസം പോരാഞ്ഞ്  അതി വളവ് കാണിച്ചു ചീറ്റിപ്പോയി ഇപ്പൊ കേരള നിയമസഭയുടെ മൂലയില്‍ കുത്തിയിരിക്കുന്ന ഹരിപ്പാട് MLA യുടെ പേര്‍സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു നമ്മുടെ കൊപ്രക്കച്ചവടക്കാരന്‍. അതും പോരാഞ്ഞ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തകനും. പോരെ പൂരം? മുഖ്യമന്ത്രിയില്‍ തുടങ്ങി കളക്ടര്‍,വിസി പോലീസ് പട്ടാളം അങ്ങനെ എന്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ഭുതപെടാനുണ്ടോ?   
(ട്വന്റി20 എന്ന ചിത്രത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഞാനൊരു പാവം മലഞ്ചരക്ക് വ്യാപാരി, ദേവന്‍. ദേവ രാജന്‍, ദേവ രാജ പ്രതാപ വര്‍മ!!!)

                             അങ്ങനെ പാവം കൊപ്രകച്ചവടകാരന്റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴുന്നു. ഇനി എന്താണ് ഇദ്ദേഹത്തിന്റെ നിര്‍മല ചരിത്രം എന്ന് നോക്കാം. ഹരിപ്പാടുകാരനായ നിര്‍മലന്‍ +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്‍മലന്‍ അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്‍കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന്‍  കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ്‌ യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു. 

                       മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !! 
തേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്.  സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം.
അതിന്റെ വസ്തുതകള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

റാഗിങ്ങ്: തന്നെ കോളേജിലെ വിദ്യാര്‍ഥികളായ ഒന്‍പത്  SFI പ്രവര്‍ത്തകര്‍ അതി ക്രൂരമായി റാഗ് ചെയ്തു എന്ന് നിര്‍മല്‍ പരാതി നല്‍കി. എന്നാല്‍ പരാതി പ്രകാരം റാഗ്ഗിംഗ് നടന്നത് ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ദിവസത്തിലാണ്. നിര്‍മല്‍ പറയുന്ന 9 പേരില്‍ 7 പേരും അന്നേ ദിവസം മറ്റു ജില്ലകളിലുള്ള തങ്ങളുടെ ബൂത്തുകളില്‍ വോട്ട് ചെയ്തവരാണ്. അതായത് റാഗ് ചെയ്തതായി പറയുന്ന ദിവസം അവര്‍ ആരും മലപ്പുറം ജില്ലയില്‍ പോലും ഇല്ലായിരുന്നു എന്നത് വ്യക്തം. അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആ പരാതി  തള്ളിപ്പോയി. അങ്ങനെ ഏതെങ്കിലും കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകും. പിന്നെന്തിനാണ് ഇല്ലാത്ത പരാതി പിന്‍വലിക്കാന്‍ വേണ്ടി SFI കാര്‍ നിര്‍മലിനെ ഭീഷണിപ്പെടുത്തുന്നത്?

ആത്മഹത്യ ശ്രമം: മുകളില്‍ പറഞ്ഞ പോലത്തെ അതി ഭീകരമായ റാഗിങ്ങില്‍ മനം നൊന്ത് നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചത്രേ. വസ്തുത ഇങ്ങനെയാണ്. കോഴിക്കോട് താമസിക്കുന്ന നിര്‍മല്‍ ഒരു ദിവസം തേഞ്ഞിപ്പലത്തെ ഹോസ്റ്റലില്‍  മാസിന്‍ എന്ന സുഹൃത്തിന്റെ റൂമില്‍ എത്തി. മാസിന്‍ കുളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോള്‍ കഴുത്തില്‍ പുതപ്പും കെട്ടി നിര്‍മല്‍ താഴെ വീണു കിടക്കുന്നു. ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നെ ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും നിര്‍മല്‍ മാസിനോട് ആവശ്യപ്പെട്ടു. അതിനു വേണ്ടി രണ്ടു ജൂനിയര്‍ വിദ്യാര്‍ഥികളെ ഏര്‍പ്പാടാക്കിയ ശേഷം മാസിന്‍ SFI പീഡനം കാരണം നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും അതിഗുരുതരമായ അവസ്ഥയില്‍ ഉള്ള നിര്‍മലിനെ ആശുപത്രിയിലേക്ക് അയച്ചെന്നും മറ്റു കുട്ടികളെ അറിയിക്കാന്‍ ഓടിപ്പോയി. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍? തിരൂരങ്ങാടിയിലെക്ക് പോകാന്‍ നിര്‍മലും സുഹൃത്തുക്കളും കൂടി കയറിയ ഓട്ടോറിക്ഷ വഴിക്ക് വച്ച്   ഒരു ബൈക്കില്‍ ഇടിച്ചു, കൂട്ടുകാര്‍ക്ക് രണ്ടു പേര്‍ക്കും നല്ല പരിക്കും പറ്റി, ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിര്‍മല്‍ രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ വന്നവരേയും കൊണ്ട് നിര്‍മല്‍ രാമനാട്ടുകര ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പരിക്കേറ്റവരെ അവിടെ എത്തിച്ചു അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ പണി പാളിയെന്ന് നിര്‍മലിനു ബോധ്യമായി. തിരൂരങ്ങാടി ആശുപത്രിയില്‍ എത്തി ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, എന്നെ അഡ്മിറ്റ്‌ ചെയ്യൂ എന്ന് പറഞ്ഞപ്പോ നിര്‍മലിനെ ആശുപത്രി അധികൃതര്‍ ഓടിച്ചു വിട്ടു എന്നല്ലാതെ എന്ത് പറയാന്‍ !!!! ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ആത്മഹത്യ ശ്രമം. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറയുന്ന നിര്‍മലിന്റെ പേരില്‍ തേഞ്ഞിപ്പലം സ്റ്റേഷനില്‍ അത്തരം ഒരു കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും അന്വേഷിക്കാം.  

               നിര്‍മല്‍ നല്‍കിയ പരാതി പ്രകാരം യൂനിവേര്സിടിയിലെ SFI നേതാവ് നിര്‍മലില്‍ നിന്ന് 3500 രൂപ കടം വാങ്ങിയതായി പറയുന്നു. വേറെ കോളേജിലേക്ക് മാറ്റം വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്താണത്രേ പണം വാങ്ങിയത്.  അതായത് കോളേജ് മാറണം എന്ന ആഗ്രഹം നിര്‍മലിനു അന്നേ ഉണ്ടായിരുന്നു. അപ്പൊ SFI പീഡനം മൂലം ആണ് കോളേജ് മാറേണ്ടി വന്നത് എന്ന വാദം എന്തായി? മനോരമക്കാരന്റെ കുരുട്ടു ബുദ്ധിയില്‍ ഉയര്‍ന്ന ഈ കടം വാങ്ങല്‍ കഥ അങ്ങനെ നിര്‍മലിനു  തന്നെ പാരയായി. എന്നാല്‍ വസ്തുത എന്താണ്? നിര്‍മല്‍ പല കൂട്ടുകാര്‍ക്കും പണം തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. ഈ കഥയും തിരക്കഥയും ഒക്കെക്കൂടി ആയതോടെ ആ പണം കിട്ടാതായി. ഒടുക്കം യൂസിറ്റി കോളേജില്‍ നിന്നും TC വാങ്ങാന്‍ വന്ന നിര്‍മലിന്റെ  അച്ഛനെ പണം കിട്ടാനുള്ളവര്‍ സമീപിക്കുകയും വേറെ വഴിയില്ലാതെ അദ്ദേഹം തേഞ്ഞിപ്പലം ATM ല്‍ നിന്നും പണം പിന്‍വലിച്ചു കടം വീട്ടുകയും ചെയ്തു.  

                    അങ്ങനെ യൂനിവേര്സിടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മൂന്നാം സെമെസ്റ്റെറിനു മുന്‍പേ നിര്‍മല്‍ പടിയിറങ്ങി. കോളേജില്‍ ആ വര്‍ഷം അടുത്ത സെമെസ്റ്റെരില്‍ ഇരിക്കാന്‍ ആവശ്യമായ അറ്റെന്റന്‍സ് ശതമാനം ഇല്ലാത്ത ആറു പേരില്‍ ഒരാള്‍ നിര്‍മല്‍ ആയിരുന്നു എന്നത് മറ്റൊരു കാര്യം. അങ്ങനെയാണ് പുന്നപ്രയിലെ CAPE ന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ പ്രവേശനം നേടുന്നത്. ആദ്യം പഠിച്ച മെക്കാനിക്കലിന് പകരം ഇത്തവണ സിവില്‍ എഞ്ചിനീയറിംഗ്!!! അവിടെ പഠിക്കുന്ന സമയത്താണ് താന്‍ അതി ഭീകരമായ അവകാശ നിഷേധനത്തിനു വിധേയനായെന്നും പറഞ്ഞു നിര്‍മല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. മുഖ്യമന്ത്രി പതിവുപോലെ അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അപ്പോളേക്കും ഭരണം മാറി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സാധാരണ ഒച്ചിഴയുന്നത്തിന്റെ പുറകെ ഇഴയുന്ന കാലിക്കറ്റ്‌ യൂനിവേര്സിടി സടകുടഞെണീറ്റു. ബന്ധപ്പെട്ട കടലാസുകള്‍ ഓഫീസില്‍ നിന്ന് ഓഫീസുകളിലേക്ക് പറ പറന്നു.

                   ഒറ്റ ചാന്ദ്രമാസം കൊണ്ട് വൈസ് ചാന്‍സ്ലര്‍, ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ അന്ഗീകരിച്ചുകൊണ്ട് അസിസ്ടന്റ്റ് രേജിസ്ട്രാര്‍ ഉത്തരവായി. എഞ്ചിനീയറിംഗ് എന്ട്രന്സില്‍ 22719 റാങ്കുകാരനായ നിര്‍മല്‍ അങ്ങനെ 1300ല്‍ താഴെ റാങ്ക് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായി.  അതും മൂന്നും നാലും സെമെസ്റെര്‍ പഠിക്കാത്ത ആള്‍ നേരിട്ട് അഞ്ചാം സെമെസ്റ്റെരില്‍!!. വേറൊരു യൂനിവേര്സിടിയില്‍ വേറൊരു കോളേജില്‍ വേറൊരു സെമെസ്റ്റെരില്‍ വേറൊരു ബ്രാഞ്ചില്‍ പഠിച്ചിരുന്ന കാലത്ത് നടന്ന മുഴുവന്‍ ഇന്റെര്‍ണല്‍, എക്സ്റ്റെണല്‍ പരീക്ഷകളും  നിര്‍മലിനു വേണ്ടി മാത്രം നടത്തി കൊടുക്കാനും ഉത്തരവായി. 2009 ബാച്ചിന്റെ നിയമ പ്രകാരം ഇത്തരത്തില്‍ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ നേരം ഇരുട്ടി വെളുക്കും മുന്‍പ് മാനന്തവാടിയിലെക്ക് സ്ഥലം മാറ്റപ്പെട്ടതും കൊപ്രകച്ചവടക്കാരന്റെ മാന്ത്രികവിദ്യ തന്നെ ആയിരിക്കാം!!!

ലാസ്റ്റ് എഡിഷന്‍ : കോഴിക്കോട്ടെ കോളേജിലേക്ക് നിര്‍മലിനെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെന്നത് വ്യക്തം. അതെന്താണ് എന്നറിയണമെങ്കില്‍ കോഴിക്കോട് അമൃത വിദ്യാലയത്തിലെയും തൃക്കരിപ്പൂര്‍ LBS കോളേജിലെയും ഒടുവില്‍ കോഴിക്കോട് GEC യിലെയും വിദ്യാര്‍ഥി രജിസ്റ്റര്‍ പരിശോധിക്കേണ്ടി വരും. ഈ മൂന്നു സ്ഥലത്തും നിര്‍മല്‍ മാധവനൊപ്പം ഒരു വിദ്യാര്‍ഥിനി കൂടി ഉണ്ടായിരുന്നു എന്നത്  അപ്പോള്‍ മനസ്സിലാകും. പേരറിയാത്ത  ഒരു നിര്‍മല്‍ മാധവി !!!!
പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പണ്ടേ പൂര്‍വികര്‍ പറഞ്ഞു വച്ചിട്ടുള്ളതിനാല്‍ ഇക്കണ്ട പുകിലുകളുടെ എല്ലാം പുറകിലെ ചേതോവികാരം ഒരു മാധവ-മാധവി ബാന്ധവം ആണെന്നത് തിരിച്ചറിയുമ്പോള്‍ ആരും അമ്പരക്കേണ്ട!!!!

നിര്‍മല്‍ മാധവ് ആരാണെന്നതും എന്താണവന്റെ പ്രശ്നം എന്നതും മനസ്സിലായിക്കാണുമല്ലോ?

അടുത്ത ചോദ്യം: ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 
അത് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം..(വെടി കൊണ്ട് ചത്തില്ലെങ്കില്‍) 

പേജിലേക്ക്

8 comments:

  1. സുഹൃത്തേ,

    നിർമ്മൽ മാധവനല്ല പോലീസ് വെടിവയ്പ്പിനു കാരണം. ആണോ? നിർമ്മൽ മാധവും അയാളുടെ പ്രണയവും കോളേജുമാറ്റവും അത് അയാളുടെ കാര്യം. നിയമവിരുദ്ധമായി പ്രവേശനം നേടുകയും മെറിറ്റ് അട്ടിമറിയ്ക്കപ്പെടുകയും ചെയ്യപ്പെടുമ്പോൾ ഏതൊരു പൗരനും ഏതൊരു സംഘടയ്ക്കും പ്രതിഷേധിയ്ക്കുവാനും, പ്രതികരിയ്ക്കുവാനും അവകാശമുണ്ട്. ആ അവകാശം എസ്.എഫ്.ഐയ്ക്കും ഉണ്ട്. സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസ് വെടിവച്ചെങ്കിൽ അത് മനുഷ്യാവകാശ ലംഘനമാണ്.

    അതേ സമയം പോലീസിനെ മർദ്ദിയ്ക്കുകയോ വളഞ്ഞിട്ടു തല്ലുകയോ ചെയ്യാൻ ഒരു എസ്.എഫ്.ഐയ്യ്കും ഒരു സംഘടനയ്ക്കും ഒരു അവകാശവുമില്ല. അവരുടെ ജീവൻ രക്ഷിയ്ക്കാൻ പോലീസിനു വെടിവയ്ക്കെണ്ടി വന്നെങ്കിൽ അത് കൃത്യ നിർവ്വഹണം മാത്രമാണ്, മറിച്ചൊരു ഔദ്യോഗിക റിപ്പോർട്ടു വരുന്നതു വരെ.

    ReplyDelete
  2. ഓ, പിന്നേ, എസ്.എഫ്.ഐ.ക്കാരെന്നു പറഞ്ഞാൽ പൂച്ചയെപ്പോലെ സാധുക്കളല്ലേ! അവരെപ്പോലെ മാന്യരായവർ വേറെയുണ്ടോ? സമരമുഖത്ത് വലിയവലിയ കല്ലുകളുമായി അവർ നടക്കുന്നതും അത് പോലീസിനു നേരെ വലിച്ചെറിയുന്നതും എത്രതവണം സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുള്ളതാണ് ഞാൻ. പോലീസുകാരെന്താ മനുഷ്യരല്ലേ? അവർക്ക് കല്ലുകൊണ്ടാൽ മുറിയില്ലേ? ഒരിക്കലും പോലീസുകാരല്ലല്ലോ ആദ്യം കല്ലേറു തുടങ്ങുന്നത്. ഈ ‘സാധുക്കളും മാന്യരുമായ’ എസ്.എഫ്.ഐ.ക്കാർ ചെയ്യുന്ന അക്രമത്തിനേയും കല്ലേറിനേയും കുറിച്ചൊന്നും ഒരക്ഷരം മിണ്ടാതെ, പിന്നെ അതിനെ പ്രതിരോധിക്കാൻ പോലീസ് ചെയ്യുന്ന നടപടികളെ കുറിച്ചു മാത്രം പറയുന്നതെന്തിന്? ആദ്യം ചൂടുചോറു വാരാൻ നിൽക്കുന്ന ആ വിഡ്ഡികുട്ടിക്കുരങ്ങന്മാരെ നിയന്ത്രിക്ക്. എന്നിട്ട് മതി ഈ ഗീർവാണമെല്ലാം.

    ReplyDelete
  3. പോലീസുകാര്‍ കല്ലെടുക്കാറില്ല.. നമുക്ക് ഒന്നിനും വയ്യ..ഒരു തെറ്റിനെതിരെ ജീവന്‍ നല്‍കാന്‍ തയ്യാറാകുന്നവരെ എങ്ങനെ തൂക്കി കൊല്ലാം..അതിനാണ് കണ്ണും നാക്കും പിന്നെ തലയും...

    ReplyDelete
  4. സാറേ, ഈ പോലീസ് വെടിവച്ചു, പോലീസ് തല്ലിച്ചതച്ചു എന്നൊക്കെ പറയുന്നതിനു മുൻപ്, എന്തിനാണ് അവർ അങ്ങനെ ചെയ്തതെന്നു കൂടി പറയണം. പോലീസ് സേനയിലുള്ളവർ ഭ്രാന്തന്മാർ ആണോ, ചുമ്മാ ഇരിക്കുന്നവരെ തല്ലിച്ചതയ്ക്കാൻ? രണ്ടു മൂന്നു ദിവസം മുൻപ് കണ്ടകാഴ്ച - SFI ക്കാർ സമരം ചെയ്യുന്നു. മുൻ‌നിരയിൽ SFIനേതാക്കന്മാർ. അവർക്കും മുൻപിൽ പോലീസുകാർ. സമരം അങ്ങനെ തുടരുന്നതിനിടയിൽ അതാ ഏറ്റവും പുറകിൽനിന്ന് ഒരു SFIക്കാരൻ ഒരു കല്ലെടുത്ത് പോലീസിനു നേർക്ക് എറിയുന്നു. ചക്കിനു വച്ചത് കൊക്കിനു കൊണ്ടെന്നു പറഞ്ഞമാതിരി, അതു പോലീസിനല്ല, മുൻ‌നിരയിൽ നിന്ന ഒരു SFIക്കാരനു തന്നെ കൊണ്ടു. അപ്പോൾ SFIനേതാക്കൾ “സാത്വികന്മാരായി”, ഉടൻ അവർ അണികളെ ശാന്തരാക്കി. ഇനി ആ കല്ല് പോലീസിനു തന്നെയാണ് കൊണ്ടിരുന്നതെങ്കിലോ? ഈ സാത്വികർ എന്തുചെയ്യുമായിരുന്നു എന്ന് ഊഹിക്കാമല്ലോ. സ്വയരക്ഷക്കും പ്രതിരോധത്തിനും വേണ്ടി പിന്നെ പോലീസ് ലാത്തിയെടുത്താൽ അതു തുടങ്ങിയേ പിന്നെ കഥയുള്ളൂ. സമാധാനമായി സമരം ചെയ്തവർക്കു നേരേ പോലീസ് ലാത്തി വീശി. അതിനു മുൻപുള്ള സംഭവം സൌകര്യപൂർവ്വം മറക്കാമല്ലോ. ഈ ഇടതുപക്ഷക്കാർക്ക് ഇത്ര അസഹിഷ്ണുത എന്ത്? അക്രമത്തിലേക്ക് പോകാതെ സമാധാനപരമായി തന്നെ സമരം ചെയ്യാമല്ലോ.

    ReplyDelete
  5. Arun Kumarum VSum Kundungum ennayappol pinnae verae enthu cheyyana.. Ini Sreemathy teacher vazhi anarhamaya joli opichavarudae karyam anveshichal pinnayum SFIyum DYFIyum adi thudangum..Adichu varana joliyil ninnum promotion koduthu kayattivitta kathakal keralam marannu kanillalo... Verae entha cheyyan pattuka...

    ReplyDelete
  6. ദീപാ വർമ്മOctober 21, 2011 at 10:59 AM

    വെറും രണ്ടാം ക്ലാസ്സിലും ജസ്റ്റ് പാസ്സ് ആയും ഒക്കെ പരീക്ഷകൾ ജയിച്ച അരുൺ കുമാറിനെ കമ്പെയർ ചെയ്യുമ്പോൾ ഞാനൊക്കെ എത്ര ഉന്നത നിലവാരത്തിലാണ് ! എം.എസ്സ്സിക്ക്(ഫിസിക്സ്) ഫസ്റ്റ് ക്ലാസ്സ്, എം.ഫില്ലിനു ഏ.ഗ്രേഡ് ആൻഡ് ഫസ്റ്റ്റാങ്ക്, പി.എച്ഡി - ഇതെല്ലാമുണ്ടെനിക്ക്. എന്നെ ആ അരുൺ കുമാർ ഇരിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആക്കുമോ?
    സ്വന്തം മോന്റെ കാര്യം പറയുമ്പോൾ മാത്രം മുണ്ടാട്ടമില്ല ആ അഴിമതിവിരോധിക്ക്...

    ReplyDelete
  7. puthiya nirmala madhavi fusion ushaarayi MY.... SFI kkaara

    ReplyDelete
  8. >> അടുത്ത ചോദ്യം: ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം?
    അത് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം..(വെടി കൊണ്ട് ചത്തില്ലെങ്കില്‍) <<....

    എന്താ സാറേ, വെടി കൊണ്ട് ചത്തോ?

    ആരാണീ എസ്എഫ്ഐക്കാര്‍????????? ഞാൻ പറഞ്ഞുതരാമേ.
    SFI - Stubborn Fools of India.

    അതായത്, ഞങ്ങളെ നന്നാക്കാൻ നോക്കണ്ട, ഞങ്ങളെന്നും വിഡ്ഡികളായിട്ടേ ഇരിക്കൂ എന്ന് ഭീഷ്മശപഥം എടുത്ത ഒരു കൂട്ടർ.

    ReplyDelete