Friday, October 28, 2011

In 16 years, farm suicides cross a quarter million

It's official. The country has seen over a quarter of a million farmers’ suicides between 1995 and 2010. The National Crime Records Bureau’s latest report on ‘Accidental Deaths & Suicides in India’ places the number for 2010 at 15,964. That brings the cumulative 16-year total from 1995 — when the NCRB started recording farm suicide data — to 2,56,913, the worst-ever recorded wave of suicides of this kind in human history. Maharashtra posts a dismal picture with over 50,000 farmers killing themselves in the country's richest State in that period. It also remains the worst State for such deaths for a decade now. Close to two-thirds of all farm suicides have occurred in five States: Maharashtra, Karnataka, A.P., Madhya Pradesh and Chhattisgarh. The data show clearly that the last eight years were much worse than the preceding eight. As many as 1,35,756 farmers killed themselves in the 2003-10 period. For 1995-2002, the total was 1,21,157. On average, this means the number of farmers killing themselves each year between 2003 and 2010 is 1,825 higher than the numbers that took their lives in the earlier period. Which is alarming since the total number of farmers is declining significantly. Compared to the 1991 Census, the 2001 Census saw a drop of over seven million in the population of cultivators (main workers). The corresponding census data for 2011 are yet to come in, but their population has surely dipped further. In other words, farm suicides are rising through the period of India's agrarian crisis, even as the number of farmers is shrinking. While the 2010 numbers show a dip of 1,404 from the 2009 figure of 17,368, there is little to cheer about. “There was a similar dip in 2008, only to be followed by the worst numbers in six years in 2009,” points out Professor K. Nagaraj, an economist at the Asian College of Journalism, Chennai, who did the largest ever study of the farm suicides covering a decade (The Hindu, November 12-15, 2007). “This one-year decline does not in any way indicate we have turned the corner. This dip happened mostly because of one-off falls in Chhattisgarh and Madhya Pradesh. In fact, a look at the ‘Big 5' who drive the numbers shows the fallout of the agrarian crisis to be as grim as ever. They have actually increased their share of the farm suicides.”
ദ ഹിന്ദു

Monday, October 24, 2011

മാധ്യമങ്ങളും ലീഗും

വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കങ്ങളാണ് ഭരണത്തിന്റെ തണലില്‍ മുസ്ലിം ലീഗ് നടത്തുന്നത്. ഇത് സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ജനാധിപത്യസമൂഹത്തിന് ആശങ്കയോടെമാത്രമേ കാണാന്‍ കഴിയൂ. ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ രണ്ട് മലയാളം ടിവി ചാനലുകള്‍ക്കെതിരായി നിയമനടപടി സ്വീകരിക്കാനാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ടിയുടെ സംസ്ഥാന നേതൃത്വം യോഗംചേര്‍ന്ന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിശ്ചയിക്കുന്നത് കേരളത്തില്‍ ഇതാദ്യമായിരിക്കും. മാധ്യമങ്ങള്‍ സത്യംമാത്രം പറയുന്നവയാണ് എന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ല. സിപിഐ എം, പാര്‍ടി സംസ്ഥാന സെക്രട്ടറി, സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കള്ളപ്രചാരണത്തിന്റെ പരമ്പര വര്‍ഷങ്ങളോളം നടത്തിയ ചരിത്രം കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെങ്കിലുമുണ്ട്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും വൈയക്തികമായ വൈരനിര്യാതനബുദ്ധിയോടെയും സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയതിന്റെ ചരിത്രവുമുണ്ട്. അത്യധികം പ്രകോപനപരമായി അസത്യത്തിന്റെയും അപകീര്‍ത്തിയുടെയും വേലിയേറ്റം ഇവിടെ സൃഷ്ടിച്ച ഘട്ടങ്ങളുമുണ്ട്. എന്നാല്‍ , ഒരിക്കല്‍പ്പോലും മാധ്യമങ്ങളെ ഈ വിധത്തില്‍ നേരിടാന്‍ സിപിഐ എമ്മോ മറ്റു രാഷ്ട്രീയപാര്‍ടികളോ ഒരുമ്പെട്ടില്ല. എന്നു മാത്രമല്ല, സത്യാവസ്ഥ എന്താണെന്ന് ജനങ്ങളോടു വിശദീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരായി നീങ്ങാതിരിക്കാനുള്ള സംയമനം പുലര്‍ത്തുകയുമാണ് ചെയ്തിട്ടുള്ളത്. പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള സംഘടിതശ്രമങ്ങള്‍ക്ക് തെളിവുകളുണ്ടായിട്ടുപോലും സിപിഐ എം അവര്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ നീങ്ങിയില്ല. ഒരു മഞ്ഞപ്പത്രം തുടങ്ങിയിട്ട് അതിന്റെ മറവില്‍ കേസ് നടത്തിപ്പിനിറങ്ങിയ "പത്രപ്രവര്‍ത്തകര്‍" വരെയുണ്ട്. അവര്‍ക്കെതിരെയും ഒരു നടപടിക്കും പോയിട്ടില്ല. കാരണം, സത്യം ആത്യന്തികമായി വിജയിക്കുകതന്നെ ചെയ്യുമെന്ന് സിപിഐ എമ്മിനു ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം മുന്‍നിര്‍ത്തി കാത്തിരുന്നു. കാലം കടക്കെ ജനങ്ങള്‍ സത്യം തിരിച്ചറിയുകയും കള്ളപ്രചാരണങ്ങള്‍ക്കിറങ്ങിയവര്‍ക്ക് പറഞ്ഞതാവര്‍ത്തിക്കാന്‍ കഴിയാത്തവിധം യാഥാര്‍ഥ്യം പതുക്കെപ്പതുക്കെയാണെങ്കിലും അതിജീവിക്കുകയുംചെയ്തു. ഈ നിലപാട് സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടാവണം. സത്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന വിശ്വാസമുണ്ടാവണം. ആ ബോധ്യവും വിശ്വാസവുമില്ലാത്തവരാണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ വ്യഗ്രതപ്പെടുന്നത്. ആ വ്യഗ്രതയാണിപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ മനോഭാവത്തില്‍ പ്രകടമാകുന്നത്. ലീഗില്‍നിന്ന് ഇത്തരം നിലപാടുണ്ടാകുന്നത് ആദ്യമല്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ വന്നതിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അതിക്രൂരമായി മര്‍ദിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് ബലപ്രയോഗവും കൈയേറ്റവും നടന്നു. അക്കാലത്ത് ലീഗ് നേതാക്കളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു വാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നതായിരുന്നു. അന്നത്തെ അസഹിഷ്ണുത ഇന്ന് നിയമനടപടി എന്ന ഭീഷണിയായി പുനരവതരിച്ചിരിക്കുന്നു. ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന ഘട്ടങ്ങളില്‍ , ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി മാധ്യമസ്വാതന്ത്ര്യം അപകടപ്പെടുന്നതായി ആക്ഷേപിക്കാറുള്ള പല മാധ്യമവിദഗ്ധരുടെയും പുതിയ സാഹചര്യത്തിലെ മൗനം അര്‍ഥഗര്‍ഭമാണ്. അവരില്‍ ചിലരെങ്കിലും ഇന്ന് രാഷ്ട്രീയപാര്‍ടികള്‍ക്ക് നിയമനടപടികള്‍ നീക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. സിപിഐ എം അസത്യജടിലമായ ആക്ഷേപങ്ങളും അതിന്റെ നേതാക്കള്‍ വ്യക്തിത്വഹത്യ ലക്ഷ്യമാക്കിയുള്ള അപകീര്‍ത്തികരമായ അധിക്ഷേപങ്ങളും നേരിട്ട ഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ നിയമനടപടി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളൊന്നും ഇവരില്‍ ഉദിച്ചിരുന്നില്ല. ഏതായാലും, എന്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ , അവയെ ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍മാത്രം പ്രവര്‍ത്തിക്കാനനുവദിക്കുന്ന നീക്കങ്ങള്‍ സ്വതന്ത്ര-ജനാധിപത്യസമൂഹത്തില്‍ ആശാസ്യമല്ല. ലീഗിന്റെ നീക്കത്തോട് യുഡിഎഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എങ്ങനെ പ്രതികരിക്കുമെന്നത് അറിയേണ്ടതുണ്ട്. ദേശാഭിമാനി മുഖപ്രസംഗം

Friday, October 21, 2011

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് - ടി വി രാജേഷ് എംഎല്‍എ

ആദരണീയനായ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടീ, ഇത്തരത്തില്‍ താങ്കള്‍ക്കൊരു കത്തെഴുതേണ്ടി വരുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ , കഴിഞ്ഞ കുറെ ദിവസങ്ങളായി താങ്കളും സഹപ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ഇന്നലെ നിയമസഭയില്‍വച്ച് അങ്ങ് പറഞ്ഞുവല്ലോ ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ജീവിതത്തിലുടനീളം ഉണ്ടാവേണ്ട ഗുണം നാലക്ഷരമാണ്, അത് മനുഷ്യത്വമാണ് എന്ന്. അതുപോലെതന്നെ ഉണ്ടാകാതിരിക്കേണ്ടത് പകയാണെന്നും. ബഹുമാന്യനായ ഉമ്മന്‍ചാണ്ടീ, യഥാര്‍ഥത്തില്‍ അങ്ങ് പറഞ്ഞത് ഹൃദയത്തില്‍ തട്ടിയാണോ? അല്ല എന്ന് താങ്കള്‍ക്കും എനിക്കും കേരളത്തിലെ രാഷ്ട്രീയതിമിരം ബാധിക്കാത്ത മുഴുവനാളുകള്‍ക്കും അറിയാം. കാരണം, അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും പകകൊണ്ടും മനുഷ്യത്വരാഹിത്യം കൊണ്ടും നിറഞ്ഞിരിക്കുന്നു. നാല്‍പ്പതും അതിലേറെയും വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനപരിചയമുണ്ടെന്ന് അഭിമാനിക്കുന്ന അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കേവലം നാലുമാസത്തെമാത്രം പ്രവര്‍ത്തനപരിചയമുള്ള എന്നെ തേജോവധം ചെയ്യുന്നതിന് അങ്ങ് പറഞ്ഞ മഹാസൂക്തങ്ങളൊന്നും ബാധകമായില്ല. എന്തിനാണ് ഉമ്മന്‍ചാണ്ടീ, ഈ ഹിപ്പോക്രസി? ഈ രാഷ്ട്രീയ കപടനാടകമാടി ആരെയാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? അങ്ങയുടെ മകന്റെ പ്രായംമാത്രമുള്ള എനിക്കെതിരെ അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അങ്ങും മന്ത്രിസഭയിലെ കൂട്ടാളികളും പിണിയാളുകളും വെള്ളിയാഴ്ച പകല്‍ മുഴുവന്‍ അഴിഞ്ഞാടിയപ്പോള്‍ , അവയെല്ലാം കപടമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞപ്പോള്‍ , ആര്‍ജവത്തിന്റെ ഒരു ചെറുകണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അങ്ങ് പശ്ചാത്തപിക്കുമായിരുന്നു. അതുചെയ്യാത്ത അങ്ങേയ്ക്ക് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ധാര്‍മികമായ അവകാശമില്ല. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അന്യായമായ വെടിവയ്പിനെക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച സന്ദര്‍ഭത്തില്‍ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊടുന്നനെ പച്ചക്കള്ളം വിളിച്ചുപറഞ്ഞ് സഭാന്തരീക്ഷത്തെ വഴിതിരിച്ചുവിടുകയല്ലേ ചെയ്തത്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന പച്ചക്കള്ളം വിളിച്ചുപറഞ്ഞ മന്ത്രിസഭാംഗത്തിന്റെ നടപടി തെറ്റാണെന്ന് പറയാനുള്ള തന്റേടം കാണിക്കാന്‍ അങ്ങേയ്ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? പിന്നീട് അങ്ങയുടെ മന്ത്രിസഭയിലെ മറ്റൊരംഗമായ കെ സി ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും എംഎല്‍എ ആയ പി സി വിഷ്ണുനാഥും മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ കൈയേറ്റം അപമര്യാദ എന്ന നിലയിലേക്ക് രൂപം മാറുകയും എങ്ങനെയുള്ള അപമര്യാദ എന്ന് പി സി ജോര്‍ജ് ആംഗ്യം കാണിക്കുകയുംചെയ്തപ്പോള്‍ വ്യക്തമായ ഗൂഢാലോചനയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിയും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും അത് പിന്നീട് ഏറ്റുപാടുകയുമാണല്ലോ ചെയ്തത്. ഇത് ആരാണ് സംവിധാനംചെയ്തത്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അങ്ങനെ പെരുമാറുന്ന ആളുകളല്ല ഞങ്ങളെന്നും ഞങ്ങളുടെ സാംസ്കാരിക ബോധവും രാഷ്ട്രീയബോധവും അത് പഠിപ്പിക്കുന്നില്ലെന്നും ഞാനും ജെയിംസ് മാത്യുവും പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ പ്രചണ്ഡമായ അപവാദപ്രചരണം നടത്താന്‍ അങ്ങയുടെ മുന്നണിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞപ്പോള്‍ ഒരു കുറ്റബോധവും പ്രദര്‍ശിപ്പിക്കാതെ, പറഞ്ഞുപോയ വാക്കുകള്‍ എത്രമാത്രം വിഷമയമായിരുന്നുവെന്ന് തരിമ്പും ഖേദിക്കാതെ നിര്‍ലജ്ജം നിലകൊണ്ട അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും മനുഷ്യത്വംഎന്ന വാക്ക് ഉപയോഗിക്കാനുള്ള അവകാശമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു. ഭരണത്തിലേറിയ നാള്‍മുതല്‍ അങ്ങയുടെ സര്‍ക്കാരിന്റെ അതിരുവിട്ട നടപടികളെയും ചില തെറ്റായ നയങ്ങളെയും വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന ഇടതുമുന്നണിയുടെ യുവജനപ്രതിനിധി എന്ന നിലയിലാണ് എന്നെ ഇരയാക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആസൂത്രണംചെയ്യപ്പെടുന്നത് എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കാന്‍ കഴിയൂ. നിരപരാധികളാണ് ഞങ്ങളെന്ന് വീഡിയോദൃശ്യങ്ങളിലൂടെ വെളിപ്പെട്ടശേഷവും സംഭവങ്ങളില്‍ നിയമസഭാ സ്പീക്കര്‍ക്ക് മുമ്പില്‍ ഖേദപ്രകടനം നടത്തിയെന്ന വ്യാജപ്രസ്താവന സഭാതലത്തില്‍ ഉണ്ടായപ്പോള്‍ , അത് എതിര്‍ക്കാതിരിക്കുന്നത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ആര്‍ജവമില്ലായ്മയാണ്. കള്ളംപറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് സ്പീക്കര്‍ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ താങ്കളപ്പോള്‍ ഒരു പ്രമേയം വായിക്കുകയാണ്, സ്പീക്കറുടെ റൂളിങ്ങിനെതിരെ സഭയില്‍ പ്രതിഷേധിച്ചതിന് ഞങ്ങളെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നുവെന്ന്. തിങ്കളാഴ്ച സഭയില്‍ നടന്നത് അതാണ്. മറ്റുചിലതുകൂടി നടന്നു. അങ്ങയുടെ മന്ത്രിസഭയിലെ ഒരംഗം സ്പീക്കര്‍ സഭയെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടുയര്‍ത്തി, മേശയ്ക്കുമേല്‍ കാല്‍കുത്തി, ചാടി പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ കുതിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിനെതിരെ നടപടിയില്ല, പ്രമേയമില്ല. കാരണം അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവത്രേ. ഇതാണോ സഭാതലത്തിലെ നീതി? ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കാതെ, പ്രകടിപ്പിച്ചുവെന്ന് പറയുമ്പോള്‍ , ഉടനടി തിരുത്തുന്നതിനേക്കാള്‍ കരണീയമെന്താണ്? മൂകനായി അത് സഹിച്ചിരിക്കുന്നതാണോ? ദയവുചെയ്ത് ഞങ്ങളെ അങ്ങനെ കരുതരുത് മുഖ്യമന്ത്രീ. സഭാനാഥനായ സ്പീക്കറെ ഞങ്ങളേക്കാള്‍ (അങ്ങനെ താങ്കള്‍ കരുതുന്നുണ്ടെങ്കില്‍) ഏറെ അപമാനിച്ച താങ്കളുടെ മന്ത്രിസഭാംഗത്തിനുനേരെ മറുത്തൊരക്ഷരം പറയാത്ത നീതിബോധം (!) സംശയാസ്പദമാണ്. വേട്ടയാടലുകള്‍ തുടരുകയാണ്. വാളകത്തെ സമരത്തിനുപോയി മടങ്ങുമ്പോള്‍ , ഞാന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘത്തെ ഞാന്‍ കൈയേറ്റംചെയ്തുവെന്നാണ് അങ്ങയുടെ പൊലീസിന്റെ കണ്ടെത്തല്‍! വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘത്തോട് ഞാന്‍ എംഎല്‍എ ആണെന്നു പറയുകയും ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്തശേഷവും വണ്ടിയുടെ നമ്പര്‍ കുറിച്ചെടുക്കാന്‍ തുനിഞ്ഞതിനെക്കുറിച്ച് ചോദിച്ചതാണ് കുറ്റം. അതിന്റെ പേരില്‍ എന്നോട് മോശമായി പൊലീസ് പെരുമാറുകയുണ്ടായി. ആ വിഷയത്തില്‍ പൊലീസ് സംഘം അവിടെവച്ച് എന്നോട് തെറ്റ് സമ്മതിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തതാണ്. ഇതിനെക്കുറിച്ച് സ്പീക്കര്‍ക്ക് ഞാന്‍ നല്‍കിയ പരാതിക്കുള്ള മറുപടി സ്പീക്കറില്‍നിന്ന് എനിക്കു ലഭിക്കുന്നതിനുപകരം, അങ്ങയുടെ പ്രസ് സെക്രട്ടറി അനൗദ്യോഗികം എന്ന് രേഖപ്പെടുത്തി മാധ്യമങ്ങള്‍ക്ക് ഫാക്സ് അയക്കുന്നു. അതില്‍ വാദി പ്രതിയായിരിക്കുന്നു. ബഹുമാന്യനായ മുഖ്യമന്ത്രീ, എന്തിനുവേണ്ടിയാണ് ഈ ഗൂഢാലോചന? താങ്കളുടെ ഓഫീസില്‍നിന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തി, അപവാദപ്രചാരണം നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നപ്പോള്‍ , ഇന്ന് സഭയില്‍ താങ്കള്‍ ഖേദം പ്രകടിപ്പിക്കുകയും, വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയുംചെയ്തല്ലോ? ഇതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ എനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ച താങ്കളുടെ പ്രസ് സെക്രട്ടറിയുടെ പേരില്‍ നടപടിയെടുക്കാനുള്ള ആര്‍ജവം അങ്ങ് കാണിക്കുമോ? പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് പറഞ്ഞ മനുഷ്യത്വം ഏറ്റവും വലിയ മൂല്യമായി കാണുന്നയാളാണ് ഞാന്‍ . പകപോക്കലിനെ അത്യന്തം വെറുക്കുകയുംചെയ്യുന്നു. പക്ഷേ, വൈരുധ്യം, ഈ മഹത്തായ കാര്യങ്ങള്‍ പ്രസംഗിക്കുന്ന അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നെ മനുഷ്യത്വരഹിതമായി പകപോക്കുന്നതിനുവേണ്ടി ലക്ഷ്യം വയ്ക്കുന്നു എന്നതാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഏറ്റവും വലിയ കരുതല്‍ധനം കറപുരളാത്ത പൊതുജീവിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചുതരുന്നത് അതാണ്. അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ഭൂഷണമാണോ എന്നുകൂടി ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ മറുപടികള്‍ കാപട്യത്തിന്റെ മുഖംമൂടിയണിയാതെ സത്യത്തിന്റെയും ധാര്‍മികതയുടെയും വെളിച്ചം നിറഞ്ഞവയായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വിശ്വസ്തതയോടെ, ടി വി രാജേഷ് എംഎല്‍എ

Thursday, October 20, 2011

കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്

പൊതുധനം കൊള്ളയടിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിനമെന്നോണം പുറത്തുവരുന്നത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിയാണ് ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് ദേവാസ് മള്‍ട്ടി മീഡിയ എന്ന സ്വകാര്യ കമ്പനിക്ക് എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കിയതു വഴി രണ്ടു ലക്ഷം കോടിയുടെ അഴിമതി പുറത്തുവന്നു. പൊതുലേലത്തിലൂടെയാണ് 3ജി സ്പെക്ട്രം വിറ്റതെങ്കിലും സ്വകാര്യ കമ്പനികള്‍ ഒത്തുകളിച്ച് ലേലത്തില്‍ പങ്കെടുത്തതിനാല്‍ സര്‍ക്കാരിന് 40,000 കോടി നഷ്ടമുണ്ടായി. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കി 85,000 കോടി രൂപയുടെ അഴിമതി നടത്തിയതും ഇതേ യുപിഎ സര്‍ക്കാര്‍ തന്നെ. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച വേളയിലാണ് ഈ അഴിമതി നടന്നത്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ കല്‍ക്കരി-ഇരുമ്പയിര് പാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതു വഴി 25 ലക്ഷം കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ എണ്ണ പര്യവേക്ഷക കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുക വഴി കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും സിഎജി വെളിപ്പെടുത്തി. കൃഷ്ണ-ഗോദാവരി തീരത്ത് പെട്രോളിയം-പ്രകൃതിവാതക ഉല്‍പ്പന്നങ്ങളുടെ പര്യവേക്ഷണത്തിനുള്ള ചെലവ് പെരുപ്പിച്ചുകാട്ടിയും പര്യവേക്ഷണസ്ഥലം അനധികൃതമായി കൈവശംവച്ചും പതിനായിരക്കണക്ക് കോടി രൂപ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റ് രണ്ട് കമ്പനികളും തട്ടിയെടുത്തുവെന്നാണ് സിഎജി കണ്ടെത്തിയത്. ഏറ്റവും അവസാനമായി പുറത്തുവന്നത് അനില്‍ അംബാനി ചെയര്‍മാനായ റിലയന്‍സ് പവറിന് ചട്ടങ്ങള്‍ ലംഘിച്ച് കല്‍ക്കരി അനുവദിച്ചതുവഴി കേന്ദ്ര ഖജനാവിന് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന സിഎജിയുടെ വെളിപ്പെടുത്തലാണ്. 4,000 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്കു മാത്രം നല്‍കുന്ന ഇളവനുസരിച്ച് മധ്യപ്രദേശിലെ സാസന്‍ , ജാര്‍ഖണ്ഡിലെ തിലായിയ താപവൈദ്യുത നിലയങ്ങള്‍ക്ക് പ്രത്യേക കല്‍ക്കരി ഖനികള്‍തന്നെ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ , ലാഭത്തില്‍മാത്രം കണ്ണുനട്ട റിലയന്‍സ് പവര്‍ കമ്പനിയാകട്ടെ ഇളവുകളോടെ ലഭിച്ച കല്‍ക്കരി ഉപയോഗിച്ച് ചിത്തരാംഗി പോലുള്ള മറ്റ് താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് വഴിവിട്ട തീരുമാനത്തിനു പിന്നിലെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന മുതലാളിത്ത തന്ത്രത്തെ അപ്പടി അംഗീകരിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ലഭിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കായി സംരക്ഷിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ അവ ചൂഷണംചെയ്യാന്‍ സ്വകാര്യ മുതലാളിമാരെ അനുവദിക്കുകയാണ്. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991 ജൂലൈ 24 ന് അവതരിപ്പിച്ച ബജറ്റിലൂടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചത്. പൊതുസമ്പത്ത് സ്വകാര്യമേഖലയ്ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറാന്‍ ആരംഭിച്ചു. അക്കൂട്ടത്തില്‍ പ്രകൃതിവിഭവങ്ങളും ഉള്‍പ്പെട്ടു. അതിന്റെ ഭാഗമായാണ് കല്‍ക്കരി ഖനികളും പ്രകൃതിവാതകവും പെട്രോളിയവും മറ്റും പര്യവേക്ഷണം നടത്താനും ഉല്‍പ്പാദിപ്പിക്കാനും സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ തുടങ്ങിയത്. അതായത് സര്‍ക്കാരിന്റെ നയംതന്നെയാണ് ഈ വന്‍ അഴിമതികള്‍ സൃഷ്ടിക്കുന്നതെന്നര്‍ഥം. ഈ നയം തിരുത്താതെ അഴിമതിക്കഥകള്‍ അവസാനിക്കില്ല. തെറ്റായ നയത്തിന്റെ ഭാഗമായുണ്ടായ അഴിമതിയായതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല. 2007 ല്‍ തന്നെ സിപിഐ എം നേതാവ്സീതാറാം യെച്ചൂരി സ്പെക്ട്രം ലൈസന്‍സില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അന്നത്തെ ടെലികോം മന്ത്രി എ രാജയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളം ഇക്കാര്യം സ്ഥിരീകരിക്കുന്നു. മാര്‍ച്ച് 25ന് പ്രണബ് മുഖര്‍ജി പ്രധാനമന്ത്രികാര്യാലയത്തിന് എഴുതിയ കത്തില്‍ 2008 ലെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് സ്പെക്ട്രം അഴിമതി തടയാമായിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. സര്‍ക്കാരിന് നഷ്ടം വരാതെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ധനമന്ത്രിക്കുണ്ട്. അതില്‍ പി ചിദംബരം വീഴ്ച വരുത്തിയെന്നാണ് മുഖര്‍ജി പറഞ്ഞത്. അങ്ങനെയെങ്കില്‍ അന്വേഷണം പ്രധാനമന്ത്രിയിലേക്കും നീങ്ങും. എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് വഴിവച്ച കരാര്‍ ഒപ്പിടുമ്പോഴും ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. അഴിമതിക്ക് വഴിവച്ച കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യമേഖലയ്ക്ക് തുച്ഛവിലയ്ക്ക് കൈമാറിയപ്പോള്‍ കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തതും പ്രധാനമന്ത്രിയാണ്. അതായത് യുപിഎ നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന അഴിമതിയാണ് ഇതെല്ലാം എന്നര്‍ഥം. അതിനാലാണ് ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയമത്തിന്റെ പരിധിയില്‍പെടുത്താനോ യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തത്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആറ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ദയനീയമായി തോറ്റു. യുപിഎ സഖ്യകക്ഷികളും കോണ്‍ഗ്രസിനെതിരെ തിരിയുന്നു. എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ് പവാറും ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നത് പുതിയ സൂചനകള്‍ നല്‍കുകയാണ്. ജനദ്രോഹവും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരിന്റെയും യുപിഎ സഖ്യത്തിന്റെയും തകര്‍ച്ച ആരംഭിച്ചു എന്ന സൂചന. ദേശാഭിമാനി

Wednesday, October 19, 2011

വായനക്കാര്‍ എഴുതുന്നു , മാതൃഭൂമി ആഴ്ചപ്പതിപ്പ് , ഒക്ടോബര്‍ 23 - 29



Tuesday, October 18, 2011

ശ്രീലത-ദി ഡോഗ് ട്രെയിനര്‍ - പി.പി. ലിബീഷ് കുമാര്‍




മുന്നില്‍ ശ്രീലത. തൊട്ടരികെ കരുത്തനും ഭീമാകാരനുമായ ഒരു നായ. ശ്രീലതയുടെ ഓരോ നിര്‍ദ്ദേശങ്ങളും കൃത്യതയോടെ നായ അനുസരിക്കുന്നു. ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കുന്നു. ഓടുന്നു. പാത്രത്തിലെ ഭക്ഷണത്തില്‍ നിന്ന് അല്പം കഴിക്കുന്നു. എറിഞ്ഞ പന്ത് എടുത്ത് വരുന്നു. ഇടക്ക് ഒരു അപരിചിതനെ കണ്ടപ്പോള്‍ നായ ഗൗരവത്തിലായി...ശ്രീലത സ്‌നേഹത്തോടെ പറഞ്ഞു 'ഗോ' നായ ഡോഗ് ഹോസ്റ്റലിലെ സ്വന്തം കൂട്ടിലേക്ക്...

കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ചേലേരി മഠത്തിലെ ശ്രീലത എന്ന സര്‍ക്കാര്‍ ജീവനക്കാരിയാണ് ഈ ട്രെയിനര്‍! നായകളിലെ രാജാവെന്നറിയപ്പെടുന്ന റോട്ട് വീലറാണ് പരിശീലനത്തിന്‌ശേഷം കൂട്ടിലേക്ക് പോയ ആ ഭയങ്കരന്‍ നായ!!പുരുഷന്‍മാര്‍ പോലും ഇറങ്ങിത്തിരിക്കാത്ത ഈ മേഖലയില്‍, സ്‌നേഹത്തിന്റെ കരുത്തുമായി നായകളെ ഇണക്കി പരിപാലിക്കുന്ന കേരളത്തിലെ അപൂര്‍വം വനിതാ ഡോഗ് ട്രെയിനര്‍ മാരില്‍ ഒരാളാണ് 37 കാരയായ ശ്രീലത. വിദേശിയായ റോട്ട് വീലറിനെ കൂടാതെ ലാബര്‍ട്ടര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് അടക്കമുള്ള വമ്പന്‍ മാരെയും പരിശീലിപ്പിച്ചിട്ടുണ്ട്. ശ്രീലതയുടെ വീട്ടില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഡോഗ് ഹോസ്റ്റലുമുണ്ട് എന്നത് മറ്റൊരു അപൂര്‍വതയാണ്...

ഈ സ്ത്രീക്കിത് പറ്റുമോ...?നായ പരിശീലനത്തിന് എത്തിയ ശ്രീലതയെ ആശ്ചര്യത്തോടെയാണ് എല്ലാവരും കണ്ടത്. ചുറ്റും ശൗര്യത്തോടെ നോക്കുന്ന നായകളുടെ കണ്ണിലും ഇതേ അത്ഭുതം തന്നെ!! കം എന്ന് പറഞ്ഞാല്‍ വരാത്ത വമ്പന്‍മാരെ ഒടുവില്‍ ഈ സ്ത്രീ ഒപ്പം നടത്തിച്ചു.ശ്രീലത എന്ന വനിതാ ഡോഗ് ട്രെയിനര്‍ക്ക് മുന്നില്‍ നായകളിലെ രാജാവായ റോട്ട് വീലറടക്കമുള്ളവര്‍ അനുസരണയോടെ നില്‍ക്കുന്ന കാഴ്ച പരിശീലകനു പോലും അത്ഭുതം നല്‍കി !! പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഉപയോഗിക്കുന്ന ലാബര്‍ട്ടര്‍ ഇനത്തെ പോലും തന്റെ വരുതിയില്‍ നിര്‍ത്താന്‍ ശ്രീലതക്ക് കഴിഞ്ഞു. ചെറിയ ഇംഗ്ലീഷ് വാക്കുകള്‍ക്കൊപ്പം അനുസരണയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേരളത്തിലെ അപൂര്‍വ്വം വനിതാ ഡോഗ് ട്രെയിനര്‍ മാരില്‍ ഒരാളാകുകയായിരുന്നു ഇവര്‍.

നായക്കുട്ടികളെ കൊണ്ടുപോകുന്നവര്‍ പിന്നീട് ഒരു പാട് സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് നായ പരിശീലനമെന്ന മോഹം ഉദിച്ചതെന്ന് ശ്രീലത പറയുന്നു. അങ്ങിനെയാണ് തിരുവനന്തപുരത്ത് എത്തുന്നത്. എറണാകുളം സ്വദേശിയായ ഷബീറിന്റെ പരിശീലന കേന്ദ്രത്തില്‍ ഇതിനായി അഞ്ച് മാസത്തോളം ചിലവഴിച്ചു. യജമാനന്റെ കൂടെ എങ്ങിനെ നടക്കണം, ശത്രുവിനോട് എങ്ങിനെ പെരുമാറണം, അതിഥികള്‍ വന്നാല്‍ പാലിക്കേണ്ട ശീലങ്ങള്‍ എന്നിവ അടക്കമുള്ള പ്രാഥമിക കാര്യങ്ങള്‍ ശ്രീലത ഇപ്പോള്‍ നായകളെ പഠിപ്പിക്കുന്നു. കടയില്‍ പോയി പത്രം വാങ്ങി വരാന്‍ പോലും കഴിവുള്ള രീതിയിലുള്ള പരിശീലനവും ഇതില്‍ പ്രധാനമാണ്. നായകളെ സ്‌നേഹത്തോടെ മാത്രമേ അനുസരിപ്പിക്കാന്‍ പറ്റൂ. ഒരു ദിവസം പരമാവധി 20 മിനുട്ട് മാത്രമേ പരിശീലനം നല്‍കാവൂ. ശീലിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാത്ത ഇവര്‍ക്ക് മുന്നില്‍ സ്‌നേഹം, ക്ഷമ എന്നിവ ആവോളം നല്‍കണം. ശ്രീലത പറയുന്നു...എങ്കില്‍ നിങ്ങളുടെ കാര്യം ഇവര്‍ നോക്കിക്കൊള്ളും!!!

നായ സ്‌നേഹം തുടങ്ങുന്നത്...

പതിനേഴ് വര്‍ഷം മുമ്പ് വീട്ടിലൊരു പൊമേറിയന്‍ നായയെ വാങ്ങിയതു മുതലാണ് ശ്രീലതയുടെ നായ സ്‌നേഹം തുടങ്ങിയത്. പപ്പി എന്നായിരുന്നു പേര്. സ്‌നേഹം നല്‍കിയാല്‍ ആത്മാര്‍ഥത തിരിച്ചു തരുമെന്ന് മനസിലാക്കിയ ശ്രീലത പിന്നീട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബര്‍ട്ടര്‍, എന്നിവയെക്കൂടെ വളര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ വിദേശിയായ റോട്ട് വീലറും ശ്രീലതയുടെ പപ്പി കെന്നലില്‍ എത്തി.

റോട്ട് വീലറടക്കമുള്ള നായ്ക്കള്‍ക്ക് താമസിക്കാന്‍ വിസ്തൃതിയുള്ള പ്രത്യേക കൂടാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ കൂട്ടില്‍ ഒന്നിലധികം നായകളെ ഇടില്ല. തറയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ തറയില്‍ പ്രത്യേക ക്ലേ ടൈല്‍സാണ് പാകിയത്. ഭക്ഷണത്തിനും വെള്ളത്തിനും വെവ്വേറെ പാത്രങ്ങളുണ്ട്. മാലിന്യങ്ങളും വിസര്‍ജ്ജങ്ങളും കളയാന്‍ പ്രത്യേക ടാങ്കും തയ്യാറാക്കിയിട്ടുണ്ട്. നായകളില്‍ പ്രത്യേക പരിചരണം വേണ്ടത് റോട്ട് വീലറിനാണെന്ന് ശ്രീലത പറയുന്നു. കാരണം നായകളില്‍ ഏറ്റവും കരുത്തനും വിശ്വസ്തനുമാണ് ഇവന്‍ എന്നതുതന്നെ! പരിസരവും കൂടും എല്ലായ്‌പ്പോഴും വൃത്തിയുള്ളതായിരിക്കാന്‍ ശ്രീലത ശ്രദ്ധിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് കൂട് വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിക്കും. വിനാഗിരിയും സോപ്പ് പൊടിയും മിശ്രിതമാക്കി ശരീരത്തില്‍ പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷമാണ് പച്ച വെള്ളത്തില്‍ കുളിപ്പിക്കുക. നഖം വെട്ടലും ഒപ്പം ചെയ്യും.

രാവിലെ പാലും മുത്താറിയും കാച്ചി കൊടുക്കും. ഒപ്പം മുട്ടയും കാല്‍സ്യം ടോണിക്കും മീനെണ്ണയും നല്‍കും. വൈകുന്നേരം മത്തിബിരിയാണി.കുടിക്കാന്‍ കൂട്ടില്‍ വെള്ളം നിറച്ച് വച്ചിട്ടുണ്ട്. കണ്ണൂര്‍ ഗവ.പോളിയിലെ ജീവനക്കാരിയായ ശ്രീലത അവധി ദിവസങ്ങളിലാണ് നായ്ക്കളെ പറമ്പില്‍ കൊണ്ടു വന്ന് വ്യായാമം ചെയ്യിക്കുക.

നായ്ക്കളുടെ ഇണ ചേരല്‍ മുതല്‍ പ്രസവ കാലം വരെയുള്ള സമയത്താണ് പരിചരണം ഏറെ വേണ്ടത്. ശ്രീലത പറയുന്നു. റോട്ട് വീലര്‍ ഒരു വര്‍ഷം രണ്ടു പ്രാവശ്യം പ്രസവിക്കും. ഒന്നു മുതല്‍ പന്ത്രണ്ട് വരെ കുഞ്ഞുങ്ങളുണ്ടാകും. ഇണ ചേര്‍ത്ത് കഴിഞ്ഞാല്‍ പ്രത്യേകം കൂടുകളിലാണ് ആണിനെയും പെണ്ണിനെയും കൂട്ടുക. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ 62 ദിവസത്തിനുള്ളില്‍ പ്രസവിക്കും. പ്രസവ സമയത്ത് അക്രമണ വാസന കൂടുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.ഇതിന് വേണ്ടി സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കണം. 30 ദിവസം വരെ തള്ളയുടെ കൂടെ തന്നെയാണ് കുഞ്ഞുങ്ങള്‍. ആരോഗ്യം കുറവായതിനെ പ്രത്യേകം പാലു കുടിപ്പിക്കണം. 15 ദിവസത്തിനുള്ളിലാണ് കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുക. 40 ദിവസം കഴിഞ്ഞ് വിവിധ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം. (രണ്ടു ദിവസം കഴിഞ്ഞ് വരാമെന്ന് വിചാരിച്ച് വീടു പൂട്ടി ബന്ധു വീട്ടിലേക്ക് പോയവര്‍ക്ക് അവിചാരിത കാരണങ്ങളാല്‍ വരാന്‍ സാധിക്കാതെ വന്നപ്പോ ള്‍ ആകെ വിഷമിച്ചു പോയത് വീട്ടിലെ നായയായിരുന്നു. കൂട്ടില്‍ വച്ച രണ്ടു ദിവസത്തെ ഭക്ഷണം കഴിഞ്ഞപ്പോള്‍ പിന്നെ നായക്ക് പരവേശമായി. ഒന്നും ചെയ്യാനാവാതെ കൂട്ടില്‍ തളര്‍ന്നു കിടന്ന നായയെ വളരെ പരിശ്രമത്തിനു ശേഷമാണ് വീട്ടുകാര്‍ ജീവിത ത്തിലേക്ക് തിരികെ കൊണ്ടു വന്നത്....) ഇങ്ങനെ നായയെ ഏകാന്തതയിലാക്കി പോകുന്ന വര്‍ക്ക് ഒരാശ്വാസമാണ് ശ്രീലത യുടെ ഡോഗ് ഹോസ്റ്റല്‍.

വീട്ടിലെ അന്തേവാസിയെ സുരക്ഷിതമായി ഏല്‍പ്പിച്ചു പോകാനുള്ള ഒരു താവളം.മറ്റ് നായ്ക്കള്‍ക്കൊപ്പം ഹാപ്പിയായി എത്ര ദിവസം വേണമെങ്കിലും ഇവിടെ കഴിയാം.
വെബ് സൈറ്റ്:puppyskennels.com, ഫോണ്‍:9947086657


മാതൃഭൂമി കാര്‍ഷികം

അവിടെ സംഘപരിവാര്‍ ഇവിടെ മെത്രാന്‍സമിതി - വി കാര്‍ത്തികേയന്‍നായര്‍


"കന്യാകുമാരിയും കശ്മീരും കണ്ണുപൊട്ടനൊരുപോലെ"- ശ്രീകുമാരന്‍ തമ്പി രചിച്ച ഒരു ചലച്ചിത്ര ഗാനത്തിന്റെ ഭാഗമാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അന്ധന് കഴിയില്ലെന്നാണ് കവിയുടെ വിലാപം. മതാന്ധത ബാധിച്ചാലും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസല്‍മാനായാലും അന്ധത ബാധിച്ചാല്‍ എന്തുചെയ്യും? അന്ധന്‍മാര്‍ അക്കാദമിക സമൂഹത്തെ നയിച്ചാലോ? ഭാവിതലമുറ ആകെ അന്ധന്‍മാരായിപ്പോകും. പ്രസിദ്ധമായ ഡല്‍ഹി സര്‍വകലാശാല ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എടുത്ത ഒരു തീരുമാനം ഈ മതാന്ധന്‍മാരുടെ പ്രേരണ മൂലമാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ചരിത്രം ബിഎ ഓണേഴ്സ് കോഴ്സിന് പഠിക്കാനായി നിര്‍ദേശിക്കപ്പെട്ടിരുന്ന പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എ കെ രാമാനുജത്തിന്റെ രാമായണത്തെപ്പറ്റിയുള്ള ഒരു ലേഖനം പാഠ്യപദ്ധതിയില്‍നിന്ന് നീക്കംചെയ്തിരിക്കുന്നു. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി പഠിപ്പിച്ചുപോരുന്ന പാഠമാണിത്.

ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് സംഘപരിവാറാണ്. പാഠ്യപദ്ധതി സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന അക്കാദമിക് കൗണ്‍സില്‍ സംഘപരിവാറിന്റെ ശാഠ്യത്തിന് വഴങ്ങിയിരുന്നില്ല. അതിനാല്‍ ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. വിധി എതിരായിരുന്നു. അപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. ഒരു വിദഗ്ധസമിതിയെക്കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നാലംഗ സമിതിയില്‍ മൂന്നുപേരും പാഠം നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു. നാലാമന്റേത് ഒരു സന്ദേഹമായിരുന്നു. ലേഖനം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് താങ്ങാന്‍ കഴിയുമോ എന്നായിരുന്നു ആ സംശയം. അതായത് പാഠം ഒഴിവാക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. പിന്നെന്തിന് അക്കാദമിക് കൗണ്‍സില്‍ ലേഖനത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചു? ഈയിടെ നിയമിതനായ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലാണ് ലേഖനം ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ വൈസ് ചാന്‍സലറല്ല ഏത് സ്ഥാനത്തെത്തിയാലും യഥോചിതം വളഞ്ഞുകൊടുക്കാന്‍ മടിക്കാറില്ല. ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്: "മലവെള്ളപ്പാച്ചിലില്‍ വന്‍മരങ്ങള്‍ കടപുഴകി മറിയും, പുല്‍നാമ്പുകള്‍ ചരിഞ്ഞുകിടക്കും. വെള്ളമിറങ്ങിയാല്‍ പുല്‍നാമ്പുകള്‍ തലപൊക്കും, വന്‍മരങ്ങള്‍ക്കതിനാകില്ല. മലകളിളകിലും മഹാജനാനാം മനമിളകാ!" പോള്‍ റിച്ച്മാന്‍ എഡിറ്റ് ചെയ്ത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച "മെനി രാമായണാസ്" എന്ന കൃതിയിലെ ആദ്യ ലേഖനമാണ് രാമാനുജത്തിന്റേത്. രാമായണത്തിന് നിരവധി ഭാഷ്യങ്ങളുണ്ടെന്നാണ് അതില്‍ പറയുന്നത്. ഭാഷാരാമായണങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. രാവണന്റെ പുത്രിയാണ് സീതയെന്നുവരെയുണ്ട് ഭാഷ്യം. വയലാറിന്റെ ഒരു കവിതയുടെ ഇതിവൃത്തംതന്നെ അതാണ്. രാമായണത്തിന് വ്യത്യസ്ത ഭാഷ്യങ്ങളുണ്ടെന്ന് കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്നാണ് സംഘപരിവാര്‍ ശഠിക്കുന്നത്. അവര്‍ പറയുന്ന ഭാഷ്യം പഠിച്ചാല്‍ മതിയെന്ന്. ഇതുതന്നെയാണ് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും പറയുന്നത്. പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയെപ്പറ്റി പറയുന്ന ഭാഗങ്ങള്‍ തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നാണ് മെത്രാന്‍ സമിതിയുടെ പരാതി. പരാതിയെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ബാബുപോള്‍ കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി ഒന്നാം അധ്യായം പരിഷ്കരിച്ചു. അത് വെബ്സൈറ്റില്‍ കൊടുത്തു. എല്ലാ സ്കൂളിലും അത് പഠിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കരിക്കുലം കമ്മിറ്റിയെന്ന അക്കാദമിക് സമിതി അംഗീകരിച്ച പുസ്തകം തന്നിഷ്ടപ്രകാരം തിരുത്താന്‍ ആര്‍ക്കുണ്ട് അവകാശം? ഭരണം നിലനിര്‍ത്താന്‍ പട്ടക്കാരെയും തൊപ്പിക്കാരെയും പിണക്കാതിരിക്കുക അനിവാര്യമായതിനാല്‍ ഒഴിവാക്കാന്‍ എളുപ്പം ചരിത്രസത്യങ്ങളാണ്. ചട്ടങ്ങളുടെ തലനാരിഴ കീറി ചുറ്റും നില്‍ക്കുന്നവരെപ്പോലും ചാട്ടവാര്‍ (വിപ്പ്) കൊണ്ടടിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ല. കത്തോലിക്കാസഭയെ വാഴ്ത്തപ്പെട്ടതാക്കാനുള്ള നീക്കത്തിനിടയില്‍ ബാബുപോള്‍ കമ്മിറ്റി ബോധപൂര്‍വം ഇസ്ലാമിക രാഷ്ട്രങ്ങളെയും ഇന്ത്യയെയും തരംതാഴ്ത്തിയത് ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയ വകുപ്പ് മന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും അറിഞ്ഞില്ല. പാഠം പഠിക്കേണ്ടത് കുട്ടികള്‍ മാത്രമല്ല. മുതിര്‍ന്നവര്‍ക്കും അത് അത്യാവശ്യമാണ് എന്ന് തിരിച്ചറിയുക. മാര്‍ട്ടിന്‍ ലൂഥറുടെ നേതൃത്വത്തില്‍ നടന്ന മതനവീകരണം അനാവശ്യമാണെന്ന് സമര്‍ഥിച്ച ബാബുപോള്‍ കമ്മിറ്റി കേരളത്തിലെ പ്രൊട്ടസ്റ്റന്റ് സഭകളും അനാവശ്യമാണെന്ന് ഭംഗ്യന്തരേണ സമര്‍ഥിച്ചത് അക്കൂട്ടര്‍ അറിഞ്ഞില്ല.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ രൂപീകരിച്ച് മുന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ കൂട്ടുകൂടിയപ്പോള്‍ മെത്രാന്‍ സമിതി ഇങ്ങനെ പള്ളയ്ക്ക് കുത്തുമെന്ന് പാവം ആ നല്ല സമരിയാക്കാര്‍ സ്വപ്നേപി നിരൂപിച്ചില്ല. അവസാനത്തെ അത്താഴവിരുന്നിനായി ഒത്തുചേര്‍ന്നപ്പോള്‍ യേശു ശിഷ്യന്‍മാരെ നോക്കി ഇങ്ങനെ പറഞ്ഞു: "നിങ്ങളിലൊരുവന്‍ എന്നെ ചതിക്കും." പ്രൊട്ടസ്റ്റന്റുകാര്‍ അതു മറന്നുപോയി. ഐതിഹ്യമായാലും ചരിത്രമായാലും ഭൂതകാലസംബന്ധിയായ വസ്തുതകള്‍ ഭാവിതലമുറ അറിയുന്നതില്‍ വര്‍ത്തമാനകാലം ഭയപ്പെടുന്നതെന്തിന്? സംഘപരിവാറും മെത്രാന്‍ സമിതിയും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ . ഭൂരിപക്ഷ-ന്യൂനപക്ഷാവകാശ തര്‍ക്കങ്ങളുടെ ജ്വരബാധയേറ്റ ജല്‍പ്പനങ്ങള്‍ക്കിടയില്‍ അവരുടെ പിന്നിലുണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന മഹാഭൂരിപക്ഷത്തിന്റെയും പ്രശ്നം ഒന്നുമാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. രണ്ടു കൂട്ടരുടെയും നേതാക്കള്‍ അഴിമതിയുടെയും അനാശാസ്യത്തിന്റെയും പേരില്‍ തടവറയിലാക്കുമ്പോള്‍ അണികള്‍ പട്ടിണിയുടെ തടവറയിലാകുന്നു. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കോശിക്കും കഞ്ഞി കുമ്പിളില്‍തന്നെ.

ദേശാഭിമാനി

Sunday, October 16, 2011

അമേരിക്കയിലും ബ്രിട്ടനിലും പ്രക്ഷോഭം തുടരുന്നു


Posted on: 17 Oct 2011




നൂറുകണക്കിനാളുകള്‍ അറസ്റ്റില്‍


വാഷിങ്ടണ്‍: കുത്തകകളുടെ ആര്‍ത്തിക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ പ്രക്ഷോഭം തുടരുന്ന അമേരിക്കയില്‍ മുന്നൂറോളം പേര്‍ അറസ്റ്റിലായി. ശനിയാഴ്ച നടന്ന ആഗോള പ്രതിഷേധപരിപാടിയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറിലേക്കും ഷിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കിലേക്കും മാര്‍ച്ച് ചെയ്തവര്‍ക്കു നേരെയാണ് പോലീസ് നടപടിയുണ്ടായത്. അമേരിക്കയിലെ വന്‍നഗരങ്ങളില്‍ ഞായറാഴ്ചയും പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ന്നു. ഇംഗ്ലണ്ടില്‍ ലണ്ടനിലെ സെയ്ന്റ് പോള്‍സ് കത്തീഡ്രലിനു മുന്നില്‍ ശനിയാഴ്ച തമ്പടിച്ചവര്‍ ഞായറാഴ്ചയും പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.

പ്രക്ഷോഭം ലോകമെങ്ങും വ്യാപിക്കവേ സല്‍മാന്‍ റുഷ്ദിയടക്കം നൂറോളം പ്രശസ്ത എഴുത്തുകാര്‍ ഓണ്‍ലൈന്‍ വഴി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പുലിറ്റ്‌സര്‍ സമ്മാന ജേതാവ് ജെന്നിഫര്‍ ഈഗന്‍, മൈക്കല്‍ കണ്ണിങാം തുടങ്ങിയ നോവലിസ്റ്റുകള്‍ പിന്തുണ അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കോളിളക്കം സൃഷ്ടിച്ച വിക്കിലീക്‌സ് വെബ്‌സൈറ്റ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ലണ്ടനിലെത്തി സമരത്തെ അഭിസംബോധന ചെയ്തിരുന്നു.
അമേരിക്കയില്‍ ഷിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ 175 പേരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ െൈടം സ്‌ക്വയറില്‍ 70 പേര്‍ അറസ്റ്റിലായി.

പ്രക്ഷോഭത്തിന്റെ കേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍ നിന്ന് ടൈം സ്‌ക്വയറിലേക്കുള്ള പ്രകടനത്തിനിടെ സിറ്റി ബാങ്ക് ബ്രാഞ്ചില്‍ ഇടിച്ചുകയറിയ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗതാഗത തടസ്സമുണ്ടാക്കി നീങ്ങിയ പ്രക്ഷോഭകരെ നേരിടാന്‍ കുതിരപ്പോലീസ് എത്തിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സുക്കോട്ടി പാര്‍ക്ക് ഒഴിഞ്ഞുകൊടുക്കാന്‍ സമരക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ലണ്ടനിലെ കത്തീഡ്രലിനു മുന്നില്‍ 3,000-ഓളം പേരാണ് ശനിയാഴ്ച തടിച്ചുകൂടിയത്. ഇതില്‍ കുറേപ്പേര്‍ രാത്രിയിലും പിരിഞ്ഞുപോയില്ല. ഞായറാഴ്ചയും അവര്‍ സമരം തുടരുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് മാതൃകയില്‍ ഇവിടെ സമരം തുടരുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റലിയിലെ റോം അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ജനരോഷത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിക്കിടെ വ്യാപകമായി അക്രമസംഭവങ്ങളും അരങ്ങേറി. കണ്ണീര്‍വാതക ഷെല്ലും ജലപീരങ്കിയുമുപയോഗിച്ചാണ് പോലീസ് സമരക്കാരെ നേരിട്ടത്. 135 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും പോലീസുകാരാണ്. ഒട്ടേറെ പോലീസ് വാഹനങ്ങള്‍ ചാമ്പലായി. പാതയോരത്തെ ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. അക്രമസംഭവങ്ങളില്‍ മൊത്തം 10 ലക്ഷം യൂറോ (ഏഴു കോടി രൂപ) യുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരെ മെയ് മുതല്‍ സമരം തുടരുന്ന സ്‌പെയിനും പ്രതിഷേധത്താല്‍ പ്രകമ്പനംകൊണ്ടു. തലസ്ഥാനനഗരിയായ മാഡ്രിഡില്‍ പെന്‍ഷന്‍കാരും കുട്ടികളുമടക്കം പതിനായിരങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. ജപ്പാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.


മാതൃഭൂമി

കുത്തകവിരുദ്ധ സമരം പടരുന്നു

കുത്തകവിരുദ്ധ സമരം പടരുന്നു
ന്യൂയോര്‍ക്: കുത്തകവത്കരണത്തിനും സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മക്കുമെതിരെ അമേരിക്കയില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പടരുന്നു. കുത്തകകള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധിക്കണമെന്ന ആഹ്വാനം ചെവിക്കൊണ്ടാണ് ആയിരങ്ങള്‍ വന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ തെരുവില്‍ ഇറങ്ങിയത്. മാന്ദ്യത്തെപോലെ തന്നെ പ്രതിഷേധവും രാജ്യാതിര്‍ത്തികള്‍ കടക്കുന്നതിന്‍െറ സൂചനയായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്.  കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലും ആസ്ട്രേലിയയിലെ സിഡ്നിയിലും നടന്ന സമരങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സമരം ഞായറാഴ്ച ജര്‍മനിയിലെ ബര്‍ലിനിലേക്കും ലണ്ടനിലേക്കും  കത്തിപ്പടര്‍ന്നു. മെക്സികോ സിറ്റി, ബ്വേനസ് എയ്റിസ്, സാന്‍റിയാഗോ എന്നീ ലാറ്റിനമേരിക്കന്‍ നഗരങ്ങളിലും ആയിരങ്ങള്‍ കുത്തകവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്നു. ഇതിനകം, 80 രാജ്യങ്ങളിലെ 950ലധികം നഗരങ്ങളില്‍ പ്രതിഷേധത്തിന്‍െറ തീജ്വാലകള്‍ എത്തി.  പ്രക്ഷോഭത്തിന്‍െറ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഞായറാഴ്ച 70ഓളം സമരക്കാരെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ പ്രതിഷേധപ്രകടനം നടത്തിയവരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.    കഴിഞ്ഞ ദിവസം പ്രക്ഷോഭം രൂക്ഷമായ റോമിലും 20 സമരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിനിടെ ഇവിടെ വ്യാപകമായി ആക്രമണങ്ങള്‍  നടന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദികളെ പിടികൂടുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോനി പറഞ്ഞു.  ലണ്ടനിലും സമരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ സെന്‍റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചിന് സമീപം 250ഓളം സമരക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.  വിഖ്യാത എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി, പുലിറ്റ്സര്‍ ജേതാവ് ജെന്നിഫര്‍ ഇഗാന്‍, മൈക്കിള്‍ കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.  അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിതം ദുസ്സഹമായി തുടങ്ങിയതാണ് പ്രതിഷേധ സമരങ്ങള്‍ക്ക് വ്യാപക സ്വീകാര്യത ഉണ്ടാക്കിയത്. സ്പെയിനില്‍ സമീപകാലത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പുറമെ മാന്ദ്യത്തെ തുടര്‍ന്ന് കോര്‍പറേറ്റുകള്‍ നിരവധിപേരെ പിരിച്ചുവിട്ടതും  പ്രതിഷേധത്തിന് ആക്കംകൂട്ടി. റോമില്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നവര്‍ ഫെറാരി, ബെന്‍സ് തുടങ്ങിയ വിലകൂടിയ കാറുകള്‍ തിരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. ഇതിനു പുറമെ ബാങ്കുകള്‍ക്കും ആഡംബര ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നേരെ ആക്രമണം നടന്നു.
അതേസമയം, പൊലീസ് ഇടപെടലാണ് റോമില്‍ വ്യാപക അക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.

മാധ്യമം


ലോകപിന്തുണയില്‍ യുഎസ് പ്രക്ഷോഭം ആളുന്നു
Posted on: 17-Oct-2011 12:29 AM
ന്യൂയോര്‍ക്ക്: "ഞങ്ങളാണ് 99 ശതമാനം" എന്നു പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ അമേരിക്കന്‍ ജനതയുടെ പ്രക്ഷോഭം ആഗോള പിന്തുണയുടെ കരുത്തില്‍ ആളിപ്പടരുന്നു. 82 രാജ്യത്തെ ആയിരത്തോളം നഗരത്തില്‍ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ച ഐക്യദാര്‍ഢ്യത്തില്‍ നിന്ന് കരുത്താര്‍ജിച്ച് കൂടുതല്‍ പ്രക്ഷോഭകര്‍ തെരുവുകളിലേക്ക് ഒഴുകുകയാണ്. കോര്‍പറേറ്റുകളുടെ ദുരാഗ്രഹത്തിനും ഭരണാധികാരികളുടെ സമ്പന്ന അനുകൂല നയങ്ങള്‍ക്കുമെതിരെ വാള്‍സ്ട്രീറ്റില്‍ ഞായറാഴ്ചയും മുദ്രാവാക്യം മുഴങ്ങി. ടൈംസ് ചത്വരത്തിലേക്ക് മാര്‍ച്ച് ചെയ്ത പ്രക്ഷോഭകരെ പൊലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ ഭാഗത്തുനിന്ന് 88 പേരെ അറസ്റ്റുചെയ്തു. മാന്‍ഹട്ടന്‍ റോഡുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കൈയടക്കിയതോടെ ഗതാഗതം സ്തംഭിച്ചു. പ്രക്ഷോഭകരെ റോഡില്‍ നിന്ന് നീക്കാനുള്ള അധികൃതരുടെ ശ്രമം ഫലം കണ്ടില്ല. സുകോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ വാഷിങ്ടണ്‍ ചത്വരത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെ ഒരു സംഘം സിറ്റിബാങ്ക് ശാഖയിലേക്ക് കടന്നു. ബാങ്ക് അധികൃതരും പൊലീസും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് ബാങ്ക് പൂട്ടിയശേഷമാണ് ഇവരെ മാറ്റിയത്. ടൈംസ് ചത്വരത്തില്‍ ഏറ്റുമുട്ടലില്‍ നിരവധി പ്രക്ഷോഭകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. കുതിരപ്പുറത്ത് എത്തിയ പൊലീസുകാര്‍ പാഞ്ഞടുത്തെങ്കിലും പ്രക്ഷോഭകര്‍ പിന്മാറിയില്ല. "ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ഈ ലോകം മുഴുവന്‍ ഞങ്ങളെ കാണുകയാണ്"- അവര്‍ വിളിച്ചുപറഞ്ഞു. ടൈംസ് ചത്വരത്തില്‍നിന്ന് 45 പേരെയും സിറ്റി ബാങ്കില്‍നിന്ന് 24 പേരെയുമാണ് അറസ്റ്റുചെയ്തത്. മറ്റിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവരെ അറസ്റ്റുചെയ്തത്. കോര്‍പറേറ്റുകളുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച "പിടിച്ചെടുക്കല്‍" പ്രക്ഷോഭം തിങ്കളാഴ്ച ഒരു മാസം പിന്നിടുമ്പോള്‍ ലോകമാകെ പടര്‍ന്നുകഴിഞ്ഞു. വാഷിങ്ടണിനും ലൊസാഞ്ചല്‍സിനും പുറമേ പ്രതിഷേധ പ്രകടനങ്ങള്‍ വിരളമായ മിയാമിയിലും അമേരിക്കക്കാര്‍ തെരുവിലിറങ്ങി. ഏഷ്യയിലും യൂറോപ്പിലുമടക്കം അമേരിക്കന്‍ ജനതയുടെ പോരാട്ടത്തിന് ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനു മുന്നില്‍ 70 തമ്പ് കെട്ടിയ അഞ്ഞൂറോളം പ്രക്ഷോഭകര്‍ അനിശ്ചിതകാലത്തേക്ക് ഇവിടെ നിലയുറപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ഇവിടെനിന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് മാര്‍ച്ച് ചെയ്തവരെ പൊലീസ് തടഞ്ഞു. ഇറ്റലിയിലെ റോമില്‍ പ്രക്ഷോഭകരെ പൊലീസ് നേരിട്ടത് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് പ്രക്ഷോഭകരെ നിഷ്ഠുരമായി മര്‍ദിച്ചു. നിരവധി വാഹനം അഗ്നിക്കിരയായി. നിരവധി പ്രക്ഷോഭകര്‍ക്കും 26 പൊലീസുകാര്‍ക്കും പരിക്കേറ്റു. 12 പേരെ അറസ്റ്റുചെയ്തു. 
 
 
ദേശാഭിമാനി

വലതുകള്ളത്തരത്തിന്റെ ഫേസ്‌ബുക്ക് പതിപ്പുകള്‍


‘സദ്യസന്ധമായും സുദാര്യമായും‘ കാര്യങ്ങള്‍ നടത്തുന്നവരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായ കോണ്‍ഗ്രസുകാരും അവരുടെ സൈബര്‍ പടയാളികളും ഇന്റര്‍നെറ്റില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ ഒരെണ്ണം കൂടി പൊളിയുന്നു. പൊളിയുന്നുവെന്ന് മാത്രമല്ല അവരുടെയൊക്കെ തനിനിറം വെളിവാവുകയും ചെയ്യുന്നു.

നിര്‍മല്‍ മാധവ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നപ്പോള്‍, സമരത്തോടനുബന്ധിച്ചുണ്ടായ പോലീസ് അതിക്രമങ്ങള്‍ വലതുപക്ഷ ചാനലുകള്‍ക്ക് പോലും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റാതായപ്പോള്‍ അവരിറങ്ങിയത് ചോര തുപ്പി ഓടുന്ന പോലീസുകാരന്റെ ചിത്രവുമായാണ്. അതിനു താഴെ കരളലിയിപ്പിക്കുന്ന വിലാപകാവ്യങ്ങളും..
“നമ്മുടെ വീട്ടിലും പ്രായമായ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ട് .. അച്ഛന്‍ കൊണ്ട് വരുന്ന മിട്ടായിക്ക് വേണ്ടി ഉറങ്ങാതെ മക്കളുണ്ട് .... നെഞ്ഞുരുകി കണ്ണീരോടെ ഭാര്യയുണ്ട് ... നിങ്ങളുടെ പോലെതന്നെ നമ്മുടെ രക്തവും ചുവപ്പാണ്.....!!!!!“

അതിനു താഴെ കമന്റടിക്കാര്‍ വക കുറെക്കൂടി ദീനവിലാപങ്ങള്‍..

“തുപ്പിച്ചു എന്ന് പറയാം. ഇതുപോലെ 40 എണ്ണത്തിനെയാ എസ്.എഫ്.ഐ ഗുണ്ടകള്‍ രക്തം കുടിപ്പിച്ചത്“

“കഷ്ടം ഇവരുടെ ജീവനും വിലയില്ലേ സഖാക്കളേ..“

“വിമര്‍ശനം മാത്രമാണ് തൊഴിലെങ്കില്‍ മറുപടി പറയാന്‍ വിഷമിക്കും സഖാവേ..“

കൂട്ടത്തില്‍ ചില ഞ്യായവിചാരങ്ങളും..

“പോലീസുകാരും മനുഷ്യരാണ്. അവര്‍ക്ക് നേരെ പെട്രോള്‍ ബോംബ്‌ എറിയുമ്പോള്‍ റോസാപ്പൂവ് വെച്ച ബൊക്കയായിരിക്കില്ല തിരിച്ചു കിട്ടുന്നത് എന്ന് മനസ്സിലാക്കാന്‍ വകതിരിവാണ് വേണ്ടത്. വിദ്യാര്‍ത്ഥി സമരങ്ങളെ പോലീസ് ബലം പ്രയോഗിച്ചു നേരിടുന്നതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. പക്ഷെ അടി ചോദിച്ചു വാങ്ങരുത്. പോലീസുകാരന്റെ തലമണ്ട എറിഞ്ഞു പൊട്ടിക്കാന്‍ നോക്കുന്നവനെ ലാത്തി കൊണ്ടല്ല ഇരുമ്പുലക്ക കൊണ്ടാണ് അടിക്കേണ്ടത്. നാല് അടി കിട്ടിയാല്‍ പിന്നെ എറിയാന്‍ കല്ലെടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കും. ആലോചിക്കണം“

അങ്ങിനെ ഇടതുവിരോധവും നുണപ്രചരണവും ധാര്‍മ്മികരോഷവും സമാധാനപ്രിയതയും കുത്തിയൊലിക്കെയാണ് സംഗതി ചളമായത്..

2011 ജൂലൈ 11ന് അഗര്‍ത്തലയില്‍ കോണ്‍ഗ്രസുകാരുടെ ആക്രമത്തില്‍ ചോര തുപ്പി വിലപിക്കുന്ന പോലീസുകാരന്റെ ചിത്രമായിരുന്നു വലതുപക്ഷത്തിന്റെ ‘സമാധാനപ്രിയരായ’ നുണപ്രചാരകര്‍ സഖാക്കളുടെ ആക്രമത്തിന്റെ തെളിവായി അവതരിപ്പിച്ചത്. പണ്ട് എന്‍.എസ്.യുക്കാര്‍ ഡല്‍ഹിയില്‍ കല്ലെറിയുന്നതിന്റെ ഫോട്ടോയെടുത്ത് കേരളത്തില്‍ എസ്.എഫ്.ഐക്കാരുടെ ആക്രമമാക്കിയ ‘മനോരഹമായ’ ഉദാത്ത പത്രപ്രവര്‍ത്തനത്തിന്റെ സൈബര്‍ പതിപ്പുകള്‍..

ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന ചിത്രം താഴെ


അഡീഷണല്‍ എസ്.പി കമല്‍ ചക്രവര്‍ത്തി ആണ് ഇതെന്ന് താഴെയുള്ള ചിത്രം വ്യക്തമാക്കുന്നു



അഗര്‍ത്തലയില്‍ ഇവര്‍ കത്തിച്ചതും ചില്ല് പൊട്ടിച്ചതുമായ വാഹനങ്ങളുടെയും കല്ലേറിന്റെയും ഒക്കെ ഒരു നഖചിത്രം താഴെ.
കോഴിക്കോടും അഗര്‍ത്തലയും കണ്ടാല്‍ തിരിച്ചറിയാത്തവരല്ല ഈ ത്രിവര്‍ണ്ണക്കുട്ടികള്‍. അവരുടെ തലമൂത്ത നേതാക്കള്‍ നിയമസഭയില്‍ പോലും പച്ചക്കള്ളം എഴുന്നള്ളിക്കാന്‍മടിക്കാത്തവരായിരിക്കെ, ചാ‍നലുകളില്‍ ആരെക്കുറിച്ചും എന്തും പറയാന്‍ ഉളുപ്പില്ലാത്തവരാണെന്നിരിക്കെ ഇവര്‍ക്ക് എന്ത് തന്നെ ചെയ്തുകൂടാ?

ചിത്രത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവന്ന Saj Eev നു അഭിനന്ദനങ്ങള്‍.

കൂട്ടിച്ചേര്‍ത്തത്..

തിരുവനന്തപുരത്ത് നടന്ന ബി.ജി.പി പ്രതിഷേധത്തിനിടയിലെ ഫോട്ടോ ഇടതുപക്ഷക്കാരന്റെതാകുന്ന മറിമായം Saj Eev ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു.


ജാഗ്രത

നിര്‍മല്‍ മാധവ ചരിതം : ഒറ്റ തന്തക്ക് പിറന്ന ബെര്‍ളിമാര്‍ വായിച്ചറിയുവാന്‍ . .


           
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ SFI സമരത്തിന്‌ നേരെ അസിസ്റ്റന്റ്‌ കമ്മിഷനര്‍ രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സമയമാണിത്. GEC ലെ നിയമ വിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ അവിടത്തെ വിദ്യാര്‍ഥികള്‍ തുടങ്ങി വച്ച സമരം അതിനാല്‍ വലിയ ചര്‍ച്ച ആകുകയും ഒടുവില്‍ വിദ്യാര്‍ഥികളുടെ ഇച്ചാശക്തിക്ക് മുന്നില്‍ ഭരണകൂടം തലകുനിക്കെണ്ടിയും വന്നു. വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വലിയ ചര്‍ച്ചകള്‍ നടക്കുന്നു.     
  
                   ഉണ്ട ചോറിനു നന്ദി കാണിക്കാന്‍ വേണ്ടി ഒരു വെടിയുണ്ടയെ ന്യായീകരിക്കുന്ന ആളുകളോട് ചില വസ്തുതകള്‍ പറയാതെ വയ്യ. രാഷ്ട്രീയ തിമിരം കാരണം കണ്ട വെടി വീരന്മാരെയൊക്കെ താങ്ങാന്‍ നാണമില്ലേ സുഹൃത്തുക്കളെ? ജനാധിപത്യ രാജ്യത്തെ ഏതു നിയമമാണ് ഇങ്ങനെ ഒരു തോന്നിവാസം കാണിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ധൈര്യം നല്‍കുന്നത്? 


ഇവനെന്താ അതിനിത്ര ദെണ്ണം എന്ന് ചോദിക്കരുത്. കാരണം പിള്ള വെടി വച്ച 'വിവരമില്ലാത്ത സമരക്കാരുടെ' കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പിള്ള കാഞ്ചി വലിച്ചത് എന്റെ കൂടി നെഞ്ചിനു നേരെയാണ്. ആ വെടി എങ്ങാന്‍ മേലോട്ട് പോയില്ലായിരുന്നെങ്കില്‍ "ബ്ലോഗര്‍ പത്രക്കാരന്‍ വെടി കൊണ്ട് ചത്തു" എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെണ്ടയ്ക്ക നിരത്തിയേനെ.  അത് കൊണ്ട് എനിക്കിത്തിരി ദെണ്ണം ഉണ്ടെന്നു കൂട്ടിക്കോ. 


ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ലോഗ്ഗില്‍ കണ്ട വാക്കുകള്‍ ആണ് താഴെ . . .


            " "നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം." "

        
                     പ്രിയപ്പെട്ട ബെര്‍ലിച്ചായാ,    ബൂലോകത്തെ ബയങ്കര സംബവം ആയ താങ്കള്‍ SFI നടത്തിയ വെസ്റ്റ് ഹില്‍ സമരത്തെ കുറിച്ചെഴുതിയ പോസ്റ്റുകള്‍ വായിച്ചു ഞാന്‍ കോള്‍മയിര് കൊണ്ടു. ഞാന്‍ മാത്രമല്ല, ഒറ്റ തന്തക്ക് പിറന്ന സകല SFIകാരും അത് കൊണ്ടു കാണും എന്നുറപ്പ്.  രാധാകൃഷ്ണപ്പിള്ള തോക്ക് ജാമാകുന്നത് വരെ നാല് റൌണ്ട് വെടിയുണ്ടകള്‍ SFI കാര്‍ക്ക് നേരെ ഉതിര്‍ത്തപ്പോള്‍ അതുപോലത്തെ കുറെ പോസ്റ്റുകള്‍ താങ്കളും ഉതിര്‍ത്തു. പിള്ള പറഞ്ഞത് പോലെ ആകാശത്തെക്കല്ല, അവന്മാരുടെ നെഞ്ഞത്തേക്ക് തന്നെ. (പിന്നെന്തേ ബ്ലോഗ്‌ ജാമായിപോയോ? )
                     താങ്കളുടെ ഉയര്‍ന്ന പൌരബോധത്തെയും അതിലും ഉയര്‍ന്ന നിഷ്പക്ഷതയെയും ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഇക്കാര്യത്തില്‍ താങ്കളുടെ അന്നദാധാവായ മാത്തുക്കുട്ടിച്ചായന്റെ മഞ്ഞ പത്രത്തിന്റെ അതേ പാതയാണ് താങ്കളും പിന്‍ തുടരുന്നത് എന്ന് അഭിനന്ദനീയം തന്നെ. 
നമുക്ക് കാര്യത്തിലേക്ക് വരാം. 
ഒരു പാട് തെറ്റിധരിപ്പിക്കപ്പെടുകയും വളച്ചോടിക്കപ്പെടുകയും ചെയ്ത ഒരു പ്രശ്നമാണിത്. അതിന്റെ മേലാണ് ഒരു ഞായറാഴ്ച പതിപ്പ് ഉഴിഞ്ഞു വച്ചുകൊണ്ട് മനോരമ പത്രം നിര്‍മല്‍ മാധവന്റെ കഥന കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചത്. മനോരമയുടെ തറ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരു പൈങ്കിളി കഥ. നിര്‍മല്‍ മാധവ് എന്ന കൊല്ലംകാരന്‍ വിദ്യാര്‍ഥിയെ ക്രൂരരായ SFIകാര്‍ പീഡിപ്പിക്കുന്നു എന്നതാണ് കഥയുടെ രത്നചുരുക്കം. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനപുറകെ നടന്നു പീഡിപ്പിക്കാന്‍  ഇത്തിരിപോന്ന ഈ ചെക്കനാര് എന്ന് ചോദിക്കരുത്. മനോരമക്ക് എന്തുമാകാം.  

പ്രധാനമായും രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം വേണ്ടത്. 

1) ആരാണീ നിര്‍മല്‍ മാധവ്, എന്താണവന്റെ പ്രശ്നം?
2) ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 

                          നിര്‍മല്‍ മാധവിനെ തന്നെ ആദ്യമൊന്നു പരിചയപ്പെടാം. മാത്തുക്കുട്ടിച്ചായന്റെയും ബെര്‍ലിചായന്റെയും മനോരമ പറയുന്ന പോലെ ഒരു പാവം കൊപ്രക്കച്ചവടക്കാരന്റെ മകന്‍. 
പറയുന്നത് മനോരമ ആയതുകൊണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങും മുന്‍പ് ഈ കൊപ്രക്കച്ചവടക്കാരന്‍ ആരാണ് എന്നൊന്ന് നോക്കാം. KPCC പ്രസിഡന്റ്‌ എന്ന പറയാന്‍ പവര്‍ എങ്കിലും ഉള്ള ഒരു മേല്‍വിലാസം പോരാഞ്ഞ്  അതി വളവ് കാണിച്ചു ചീറ്റിപ്പോയി ഇപ്പൊ കേരള നിയമസഭയുടെ മൂലയില്‍ കുത്തിയിരിക്കുന്ന ഹരിപ്പാട് MLA യുടെ പേര്‍സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു നമ്മുടെ കൊപ്രക്കച്ചവടക്കാരന്‍. അതും പോരാഞ്ഞ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തകനും. പോരെ പൂരം? മുഖ്യമന്ത്രിയില്‍ തുടങ്ങി കളക്ടര്‍,വിസി പോലീസ് പട്ടാളം അങ്ങനെ എന്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ഭുതപെടാനുണ്ടോ?   
(ട്വന്റി20 എന്ന ചിത്രത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഞാനൊരു പാവം മലഞ്ചരക്ക് വ്യാപാരി, ദേവന്‍. ദേവ രാജന്‍, ദേവ രാജ പ്രതാപ വര്‍മ!!!)

                             അങ്ങനെ പാവം കൊപ്രകച്ചവടകാരന്റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴുന്നു. ഇനി എന്താണ് ഇദ്ദേഹത്തിന്റെ നിര്‍മല ചരിത്രം എന്ന് നോക്കാം. ഹരിപ്പാടുകാരനായ നിര്‍മലന്‍ +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്‍മലന്‍ അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്‍കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന്‍  കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ്‌ യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു. 

                       മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !! 
തേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്.  സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം.
അതിന്റെ വസ്തുതകള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

റാഗിങ്ങ്: തന്നെ കോളേജിലെ വിദ്യാര്‍ഥികളായ ഒന്‍പത്  SFI പ്രവര്‍ത്തകര്‍ അതി ക്രൂരമായി റാഗ് ചെയ്തു എന്ന് നിര്‍മല്‍ പരാതി നല്‍കി. എന്നാല്‍ പരാതി പ്രകാരം റാഗ്ഗിംഗ് നടന്നത് ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ദിവസത്തിലാണ്. നിര്‍മല്‍ പറയുന്ന 9 പേരില്‍ 7 പേരും അന്നേ ദിവസം മറ്റു ജില്ലകളിലുള്ള തങ്ങളുടെ ബൂത്തുകളില്‍ വോട്ട് ചെയ്തവരാണ്. അതായത് റാഗ് ചെയ്തതായി പറയുന്ന ദിവസം അവര്‍ ആരും മലപ്പുറം ജില്ലയില്‍ പോലും ഇല്ലായിരുന്നു എന്നത് വ്യക്തം. അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആ പരാതി  തള്ളിപ്പോയി. അങ്ങനെ ഏതെങ്കിലും കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകും. പിന്നെന്തിനാണ് ഇല്ലാത്ത പരാതി പിന്‍വലിക്കാന്‍ വേണ്ടി SFI കാര്‍ നിര്‍മലിനെ ഭീഷണിപ്പെടുത്തുന്നത്?

ആത്മഹത്യ ശ്രമം: മുകളില്‍ പറഞ്ഞ പോലത്തെ അതി ഭീകരമായ റാഗിങ്ങില്‍ മനം നൊന്ത് നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചത്രേ. വസ്തുത ഇങ്ങനെയാണ്. കോഴിക്കോട് താമസിക്കുന്ന നിര്‍മല്‍ ഒരു ദിവസം തേഞ്ഞിപ്പലത്തെ ഹോസ്റ്റലില്‍  മാസിന്‍ എന്ന സുഹൃത്തിന്റെ റൂമില്‍ എത്തി. മാസിന്‍ കുളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോള്‍ കഴുത്തില്‍ പുതപ്പും കെട്ടി നിര്‍മല്‍ താഴെ വീണു കിടക്കുന്നു. ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നെ ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും നിര്‍മല്‍ മാസിനോട് ആവശ്യപ്പെട്ടു. അതിനു വേണ്ടി രണ്ടു ജൂനിയര്‍ വിദ്യാര്‍ഥികളെ ഏര്‍പ്പാടാക്കിയ ശേഷം മാസിന്‍ SFI പീഡനം കാരണം നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും അതിഗുരുതരമായ അവസ്ഥയില്‍ ഉള്ള നിര്‍മലിനെ ആശുപത്രിയിലേക്ക് അയച്ചെന്നും മറ്റു കുട്ടികളെ അറിയിക്കാന്‍ ഓടിപ്പോയി. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍? തിരൂരങ്ങാടിയിലെക്ക് പോകാന്‍ നിര്‍മലും സുഹൃത്തുക്കളും കൂടി കയറിയ ഓട്ടോറിക്ഷ വഴിക്ക് വച്ച്   ഒരു ബൈക്കില്‍ ഇടിച്ചു, കൂട്ടുകാര്‍ക്ക് രണ്ടു പേര്‍ക്കും നല്ല പരിക്കും പറ്റി, ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിര്‍മല്‍ രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ വന്നവരേയും കൊണ്ട് നിര്‍മല്‍ രാമനാട്ടുകര ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പരിക്കേറ്റവരെ അവിടെ എത്തിച്ചു അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ പണി പാളിയെന്ന് നിര്‍മലിനു ബോധ്യമായി. തിരൂരങ്ങാടി ആശുപത്രിയില്‍ എത്തി ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, എന്നെ അഡ്മിറ്റ്‌ ചെയ്യൂ എന്ന് പറഞ്ഞപ്പോ നിര്‍മലിനെ ആശുപത്രി അധികൃതര്‍ ഓടിച്ചു വിട്ടു എന്നല്ലാതെ എന്ത് പറയാന്‍ !!!! ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ആത്മഹത്യ ശ്രമം. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറയുന്ന നിര്‍മലിന്റെ പേരില്‍ തേഞ്ഞിപ്പലം സ്റ്റേഷനില്‍ അത്തരം ഒരു കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും അന്വേഷിക്കാം.  

               നിര്‍മല്‍ നല്‍കിയ പരാതി പ്രകാരം യൂനിവേര്സിടിയിലെ SFI നേതാവ് നിര്‍മലില്‍ നിന്ന് 3500 രൂപ കടം വാങ്ങിയതായി പറയുന്നു. വേറെ കോളേജിലേക്ക് മാറ്റം വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്താണത്രേ പണം വാങ്ങിയത്.  അതായത് കോളേജ് മാറണം എന്ന ആഗ്രഹം നിര്‍മലിനു അന്നേ ഉണ്ടായിരുന്നു. അപ്പൊ SFI പീഡനം മൂലം ആണ് കോളേജ് മാറേണ്ടി വന്നത് എന്ന വാദം എന്തായി? മനോരമക്കാരന്റെ കുരുട്ടു ബുദ്ധിയില്‍ ഉയര്‍ന്ന ഈ കടം വാങ്ങല്‍ കഥ അങ്ങനെ നിര്‍മലിനു  തന്നെ പാരയായി. എന്നാല്‍ വസ്തുത എന്താണ്? നിര്‍മല്‍ പല കൂട്ടുകാര്‍ക്കും പണം തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. ഈ കഥയും തിരക്കഥയും ഒക്കെക്കൂടി ആയതോടെ ആ പണം കിട്ടാതായി. ഒടുക്കം യൂസിറ്റി കോളേജില്‍ നിന്നും TC വാങ്ങാന്‍ വന്ന നിര്‍മലിന്റെ  അച്ഛനെ പണം കിട്ടാനുള്ളവര്‍ സമീപിക്കുകയും വേറെ വഴിയില്ലാതെ അദ്ദേഹം തേഞ്ഞിപ്പലം ATM ല്‍ നിന്നും പണം പിന്‍വലിച്ചു കടം വീട്ടുകയും ചെയ്തു.  

                    അങ്ങനെ യൂനിവേര്സിടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മൂന്നാം സെമെസ്റ്റെറിനു മുന്‍പേ നിര്‍മല്‍ പടിയിറങ്ങി. കോളേജില്‍ ആ വര്‍ഷം അടുത്ത സെമെസ്റ്റെരില്‍ ഇരിക്കാന്‍ ആവശ്യമായ അറ്റെന്റന്‍സ് ശതമാനം ഇല്ലാത്ത ആറു പേരില്‍ ഒരാള്‍ നിര്‍മല്‍ ആയിരുന്നു എന്നത് മറ്റൊരു കാര്യം. അങ്ങനെയാണ് പുന്നപ്രയിലെ CAPE ന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ പ്രവേശനം നേടുന്നത്. ആദ്യം പഠിച്ച മെക്കാനിക്കലിന് പകരം ഇത്തവണ സിവില്‍ എഞ്ചിനീയറിംഗ്!!! അവിടെ പഠിക്കുന്ന സമയത്താണ് താന്‍ അതി ഭീകരമായ അവകാശ നിഷേധനത്തിനു വിധേയനായെന്നും പറഞ്ഞു നിര്‍മല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. മുഖ്യമന്ത്രി പതിവുപോലെ അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അപ്പോളേക്കും ഭരണം മാറി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സാധാരണ ഒച്ചിഴയുന്നത്തിന്റെ പുറകെ ഇഴയുന്ന കാലിക്കറ്റ്‌ യൂനിവേര്സിടി സടകുടഞെണീറ്റു. ബന്ധപ്പെട്ട കടലാസുകള്‍ ഓഫീസില്‍ നിന്ന് ഓഫീസുകളിലേക്ക് പറ പറന്നു.

                   ഒറ്റ ചാന്ദ്രമാസം കൊണ്ട് വൈസ് ചാന്‍സ്ലര്‍, ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ അന്ഗീകരിച്ചുകൊണ്ട് അസിസ്ടന്റ്റ് രേജിസ്ട്രാര്‍ ഉത്തരവായി. എഞ്ചിനീയറിംഗ് എന്ട്രന്സില്‍ 22719 റാങ്കുകാരനായ നിര്‍മല്‍ അങ്ങനെ 1300ല്‍ താഴെ റാങ്ക് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായി.  അതും മൂന്നും നാലും സെമെസ്റെര്‍ പഠിക്കാത്ത ആള്‍ നേരിട്ട് അഞ്ചാം സെമെസ്റ്റെരില്‍!!. വേറൊരു യൂനിവേര്സിടിയില്‍ വേറൊരു കോളേജില്‍ വേറൊരു സെമെസ്റ്റെരില്‍ വേറൊരു ബ്രാഞ്ചില്‍ പഠിച്ചിരുന്ന കാലത്ത് നടന്ന മുഴുവന്‍ ഇന്റെര്‍ണല്‍, എക്സ്റ്റെണല്‍ പരീക്ഷകളും  നിര്‍മലിനു വേണ്ടി മാത്രം നടത്തി കൊടുക്കാനും ഉത്തരവായി. 2009 ബാച്ചിന്റെ നിയമ പ്രകാരം ഇത്തരത്തില്‍ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ നേരം ഇരുട്ടി വെളുക്കും മുന്‍പ് മാനന്തവാടിയിലെക്ക് സ്ഥലം മാറ്റപ്പെട്ടതും കൊപ്രകച്ചവടക്കാരന്റെ മാന്ത്രികവിദ്യ തന്നെ ആയിരിക്കാം!!!

ലാസ്റ്റ് എഡിഷന്‍ : കോഴിക്കോട്ടെ കോളേജിലേക്ക് നിര്‍മലിനെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെന്നത് വ്യക്തം. അതെന്താണ് എന്നറിയണമെങ്കില്‍ കോഴിക്കോട് അമൃത വിദ്യാലയത്തിലെയും തൃക്കരിപ്പൂര്‍ LBS കോളേജിലെയും ഒടുവില്‍ കോഴിക്കോട് GEC യിലെയും വിദ്യാര്‍ഥി രജിസ്റ്റര്‍ പരിശോധിക്കേണ്ടി വരും. ഈ മൂന്നു സ്ഥലത്തും നിര്‍മല്‍ മാധവനൊപ്പം ഒരു വിദ്യാര്‍ഥിനി കൂടി ഉണ്ടായിരുന്നു എന്നത്  അപ്പോള്‍ മനസ്സിലാകും. പേരറിയാത്ത  ഒരു നിര്‍മല്‍ മാധവി !!!!
പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പണ്ടേ പൂര്‍വികര്‍ പറഞ്ഞു വച്ചിട്ടുള്ളതിനാല്‍ ഇക്കണ്ട പുകിലുകളുടെ എല്ലാം പുറകിലെ ചേതോവികാരം ഒരു മാധവ-മാധവി ബാന്ധവം ആണെന്നത് തിരിച്ചറിയുമ്പോള്‍ ആരും അമ്പരക്കേണ്ട!!!!

നിര്‍മല്‍ മാധവ് ആരാണെന്നതും എന്താണവന്റെ പ്രശ്നം എന്നതും മനസ്സിലായിക്കാണുമല്ലോ?

അടുത്ത ചോദ്യം: ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 
അത് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം..(വെടി കൊണ്ട് ചത്തില്ലെങ്കില്‍) 

പേജിലേക്ക്

Friday, October 14, 2011

ഡെന്നിസ് റിച്ചി -ഡിജിറ്റല്‍ ചരിത്രവഴിയില്‍ മറ്റൊരു വിയോഗം കൂടി



Posted on: 13 Oct 2011

-സ്വന്തം ലേഖകന്‍



ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍, സ്റ്റീവ് ജോബ്‌സിന് പിന്നാലെ മറ്റൊരു അതികായന്‍ കൂടി ഓര്‍മയാകുന്നു. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി (70) അന്തരിച്ച വിവരം, അദ്ദേഹത്തിന്റെ സുഹൃത്തും കനേഡിയന്‍ സോഫ്ട്‌വേര്‍ എന്‍ജിനിയറുമായ റോബര്‍ട്ട് സി.പൈക് ആണ് പുറത്തറിയിച്ചത. ഒക്ടോബര്‍ എട്ടിനായിരുന്നു വിയോഗമെന്ന് പൈക് അറിയിച്ചു.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ഇന്റര്‍നെറ്റ് അതിന്റെ ബാല്യം പിന്നിടുകയും ചെയ്യുന്ന 1970 കളുടെ തുടക്കത്തിലാണ്, സി പ്രോഗ്രാമിങ് ലാംഗ്വേജ് രൂപപ്പെടുത്തുന്നതിലും, കെന്‍ തോംപ്‌സണുമായി ചേര്‍ന്ന് യുണീക്‌സ് ഒഎസ് (Unix OS) വികസിപ്പിക്കുന്നതിലും റിച്ചി വിജയിക്കുന്നത്. യുണീക്‌സ് ഒഎസിന്റെയും സി ലാംഗ്വേജിന്റെയും പിന്‍ഗാമികളെപ്പറ്റി അന്വേഷിച്ച് പോയാല്‍ എത്തുക, ലിനക്‌സ് (Linux), മാക് ഒഎസ് (Mac OS), ഐഒഎസ് (iOS), ആന്‍ഡ്രോയിഡ് (Android), ജാവാസ്‌ക്രിപ്ട് (JavaScript), C++ തുടങ്ങിയവയിലായിരിക്കും.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് 1970 കളില്‍ ഡെന്നീസ് റിച്ചി നടത്തിയതെന്ന് സാരം. 'ഡെന്നിസ് റിച്ചി ഇല്ലായിരുന്നെങ്കില്‍, സ്റ്റീവ് ജോബ്‌സ് ഉണ്ടാകുമായിരുന്നില്ല'-ഒരു സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട വാക്യമാണിത്. ഇത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ്‌വില്ലിയില്‍ 1941 സപ്തംബര്‍ 9 ന് ജനിച്ച ഡെന്നിസ് മാക്അലിസ്റ്റൈര്‍ റിച്ചി, ന്യൂ ജെര്‍സിയിലാണ് വളര്‍ന്നത്. ബെല്‍ ലബോറട്ടറീസില്‍ സ്വിച്ചിങ് സിസ്റ്റംസ് എന്‍ജിനിയറായിരുന്ന അലിസ്‌റ്റൈര്‍ റിച്ചിയായിരുന്നു പിതാവ്. 1963 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് റിച്ചി ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാഡില്‍ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ പരിചയപ്പെടാന്‍ റിച്ചിക്ക് അവസരം ലഭിച്ചത്. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറായ യുനിവാക് 1 (Univac 1) നെപ്പറ്റി നടന്ന ഒരു ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു അത്. അത് റിച്ചിയുടെ ഭാവനയെ ആഴത്തില്‍ സ്വാധീനിച്ചു.

പിന്നീട് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യില്‍ ചേര്‍ന്ന റിച്ചി, 1967 ല്‍ ബെല്‍ ലാബ്‌സിലെത്തി. ട്രാന്‍സിസ്റ്റര്‍ പിറന്നുവീണ ബെല്‍ ലാബ്‌സ്, അക്കാലത്ത് ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന സ്ഥാപനമാണ്. കെന്‍ തോംപ്‌സണ്‍ എന്നറിയപ്പെട്ട കെന്നത്ത് തോംപ്‌സണ്‍ അന്ന് ബെല്‍ ലാബ്‌സിലുണ്ട്. ഇരുവരും താമസിയാതെ ഡിജിറ്റല്‍ മുന്നേറ്റങ്ങളില്‍ സഹകാരികളായി.

യുണീക്‌സിന്റെ പിറവി

'മള്‍ട്ടിക്‌സ് പ്രോജക്ട്' (Multics project) പുരോഗമിക്കുന്ന വേളയിലാണ് റിച്ചി ബെല്‍ ലാബ്‌സില്‍ എത്തുന്നത്. ഒരു ഓപ്പറേറ്ററുടെ സഹായത്തോടെ വേണമായിരുന്നു അക്കാലത്ത് കമ്പ്യൂട്ടറുകളില്‍ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍. 'ബാച്ച് പ്രോസസിങ്' (batch processing) എന്നാണ് ഈ രീതി അറയിപ്പെട്ടിരുന്നത്. ബാച്ച് പ്രോസസിങ് ഒഴിവാക്കി കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം പരിഷ്‌ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു മള്‍ട്ടിക്‌സ് പ്രോജക്ട്. പ്രോഗ്രാമര്‍ക്ക് അല്ലെങ്കില്‍ യൂസര്‍ക്ക് തന്നെ സോഫ്ട്‌വേര്‍ ഉപയോഗത്തിന്റെ പൂര്‍ണനിയന്ത്രണം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എന്നുവെച്ചാല്‍, കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ ഇന്ററാക്ടിവിറ്റി (interactivity) കൊണ്ടുവരിക.

മള്‍ട്ടിക്‌സ് പ്രവര്‍ത്തനം അധികം വൈകാതെ ബെല്‍ ലാബ്‌സ് അവസാനിപ്പിച്ചു. ഇന്ററാക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം സാധ്യമാക്കുന്ന പുതിയൊരു പ്രോഗ്രാം വികസിപ്പിക്കാന്‍ തോംപ്‌സണും റിച്ചിക്കും അത് പ്രേരണയായി. അങ്ങനെയാണ് അവര്‍ മള്‍ട്ടിക്‌സിന്റെ പിന്‍ഗാമി എന്ന നിലയ്ക്ക് യുണീക്‌സ് വികസിപ്പിക്കുന്നത്.


'ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന്‍ പിഡിപി-11' എന്നതാണ് അക്കാലത്ത് ലഭ്യമായ ഏറ്റവും കാര്യക്ഷമതയേറിയ ചെറുകമ്പ്യൂട്ടര്‍. ബെല്‍ ലാബ്‌സില്‍ പേറ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യത്തിന് ഒരു വേഡ്-പ്രോസസിങ് പ്രോഗ്രാം തയ്യാറാക്കാനായി ആ കമ്പ്യൂട്ടറുകളിലൊരെണ്ണം വാങ്ങാന്‍ തോംപ്‌സണും റിച്ചിയും നടത്തിയ പ്രേരണ ഫലംകണ്ടു. പക്ഷേ, വേഡ് പ്രോഗ്രാമല്ല ഇരുവരും അതില്‍ തയ്യാറാക്കിയത്, പകരം ആദ്യ ആധുനിക ഓപ്പറേറ്റിങ് സിസ്റ്റമായ യുണീക്‌സ് ആയിരുന്നു. 1973 ല്‍ യുണീക്‌സിന്റെ കാര്യം ബെല്‍ ലാബ്‌സ് ലോകത്തെ അറിയിച്ചു.

സി പ്രോഗ്രാമിങ് ഭാഷ

ആധുനിക കമ്പ്യൂട്ടിങ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിറന്നത് 1971 ലാണ്. ഇന്റല്‍ കമ്പനി '4004 മൈക്രോപ്രൊസസര്‍' അവതരിപ്പിച്ചതായിരുന്നു അത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് 1970 കളുടെ പകുതിയോടെ അരങ്ങൊരുങ്ങി. ഹാര്‍ഡ്‌വേര്‍ രംഗം മുന്നോട്ട് കുതിക്കുന്നത്, ശരിക്കും സോഫ്ട്‌വേര്‍ രംഗത്തുള്ളവര്‍ക്കാണ് വെല്ലുവിളിയാകുന്നത്. ഓരോ വ്യത്യസ്ത ഹാര്‍ഡ്‌വേറുകളില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ പ്രോഗ്രാമുകള്‍ വെവ്വേറെ ചിട്ടപ്പെടുത്താന്‍ വലിയ ശ്രമങ്ങള്‍ തന്നെ വേണ്ടിവന്നിരുന്നു.

ഈ വെല്ലുവിളി നേരിടാനായി റിച്ചി രൂപപ്പെടുത്തയതാണ് സി പ്രോഗ്രാമിങ് ലാംഗ്വേജ്. വ്യത്യസ്ത ഹാര്‍ഡ്‌വേറുകളില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ളതായിരുന്നു സി ലാംഗ്വേജ്. ശരിക്കു പറഞ്ഞാല്‍, ഇന്റലിന്റെ പുതിയ മൈക്രോപ്രൊസസര്‍ പോലെ, ഇതും കമ്പ്യൂട്ടിങ് രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു.

തോംപ്‌സണും റിച്ചിയും യുണീക്‌സ് ഒഎസ് ചിട്ടപ്പെടുത്തിയത് സി ലാംഗ്വേജ് ഉപയോഗിച്ചാണ്. എവിടെയും ഉപയോഗിക്കാവുന്ന ഒരു ഒഎസും ഒരു ഭാഷയും അങ്ങനെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെ കൈകളിലെത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ രൂപകല്‍പ്പന ചെയ്യുന്ന വേളയില്‍ സി പ്രോഗ്രാമിങ് ലാംഗ്വേജ് അതില്‍ ഉള്‍പ്പെടുത്തിയാല്‍, സോഫ്ട്‌വേറുകളുടെ ഒരു വിശാലലോകം തുറന്നുകിട്ടുമെന്ന സ്ഥിതിയായി. വ്യത്യസ്ത സിസ്റ്റങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാന്‍ പാകത്തില്‍ പരീക്ഷണങ്ങള്‍ക്കും പ്രായോഗിക മാര്‍ഗങ്ങള്‍ക്കുമുള്ള സ്വാഭാവിക വേദിയായി യുണീക്‌സ് മാറി.

ലോകത്തെ പുനര്‍നിര്‍ണയം ചെയ്യാന്‍ പാകത്തില്‍, സാമ്പത്തിക-സാംസ്‌കാരിക ധാരകളുടെ നട്ടെല്ലായി കമ്പ്യൂട്ടിങ് പരിണമിക്കാന്‍ പശ്ചാത്തലമൊരുങ്ങിയത് യുണീക്‌സിന്റെയും സി പ്രോഗ്രാമിങ് ലാംഗ്വേജിന്റെയും ആവിര്‍ഭാവത്തോടെയാണ്. 1978 ല്‍ ബ്രിയാന്‍ കെര്‍നിഹാമുമായി സഹകരിച്ച് റിച്ചി പ്രസിദ്ധീകരിച്ച 'ദി സി പ്രോഗ്രാമിങ് ലാംഗ്വേജ്' ('കെ ആന്‍ഡ് ആര്‍' എന്നും ഇത് അറിയപ്പെടുന്നു) എന്ന ഗ്രന്ഥം ഇന്നും പ്രോഗ്രാമര്‍ക്ക് തുണയാകുന്നു.

പില്‍ക്കാലത്ത് മാനേജിങ് രംഗത്ത് പ്രവേശിച്ച റിച്ചി, 2007 ല്‍ 'ലൂസെന്റ് ടെക്‌നോളജി സിസ്റ്റംസി'ന്റെ സോഫ്ട്‌വേര്‍ റിസര്‍ച്ച് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. സാങ്കേതിക രംഗത്തെ ഒട്ടേറെ ബഹുമതികള്‍ റിച്ചിയെ തേടിയെത്തിയിട്ടുണ്ട്. 'എസിഎം ടൂറിങ് പ്രൈസ്' (1983), 'യുഎസ് നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി' (1998) എന്നിവ അതില്‍ പെടുന്നു. (കടപ്പാട് : ഇസഡ് നെറ്റ്)

മാതൃഭൂമി

പടയാളിയുടെ പരാക്രമം - ശതമന്യു



പ്രഹ്ലാദന്‍ ഗോപാലനും പടയാളി രാമകൃഷ്ണനും സഹോദരങ്ങളാണ്. രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ടിയില്‍ ചരിത്രം വിരചിച്ച വീരശൂര പരാക്രമികള്‍ . ചേട്ടന്‍ ഗോപാലന്‍ , അനിയന്‍ രാമകൃഷ്ണന്‍ . ആദര്‍ശമാണ് രണ്ടുപേരുടെയും രോഗം. അത് മൂത്താല്‍പിന്നെ പിടിച്ചാല്‍ കിട്ടില്ല. പണ്ട് അറുപത്തിനാലില്‍ പി ടി ചാക്കോ പീച്ചിയില്‍ കാറപകടത്തില്‍പെട്ടു. കൂടെ ഒരു&ലരശൃര;യുവതി ഉണ്ടായിരുന്നു. പ്രശ്നമായി. മന്നം- ചാക്കോ-ശങ്കര്‍ ത്രയത്തില്‍ ഒരാളാണ് പി ടി ചാക്കോ. വിമോചനസമര വീരനായകന്‍ . കോണ്‍ഗ്രസിന്റെ കരുത്തന്‍ ആഭ്യന്തരമന്ത്രി. അന്ന് പ്രതിപക്ഷം ചാക്കോയുടെ രാജിക്കായി സഭയിലും പുറത്തും പ്രക്ഷോഭം നടത്തി. പ്രഹ്ലാദന്‍ ഗോപാലന്‍ മാടായിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. ആദര്‍ശം തലയിണയാക്കി കിടന്നുറങ്ങവെ, സാക്ഷാല്‍ ഗാന്ധിജി ഗോപാലന്റെ സ്വപ്നത്തില്‍ തെളിഞ്ഞു. അരേ പ്രഹ്ലാദ് ജീ, സദാചാരം കാത്തു സൂക്ഷിക്കാന്‍ പോരാടൂ എന്ന് അരുളിച്ചെയ്തു. പിറ്റേന്ന് രാവിലെ ഗോപാലന്‍ നിയമസഭയ്ക്കു മുന്നില്‍ ഹരേരാമ വിളിച്ച് കുത്തിയിരിപ്പ് തുടങ്ങി. സദാചാരം സംരക്ഷിക്കണം; ചാക്കോ പുറത്തുപോകണം എന്നായിരുന്നു മുദ്രാവാക്യം. കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ ഓടിയെത്തി നാരങ്ങാനീര് നല്‍കിയാണ് ഒരുവിധം പ്രഹ്ലാദ്ജിയെ പിന്തിരിപ്പിച്ചത്.

പി ടി ചാക്കോ രാജിവച്ച് വക്കീല്‍കോട്ടിട്ട് കോടതിയില്‍ പോയി. കോണ്‍ഗ്രസ് ചരിത്രത്തിലെ മഹത്തായ ഗാന്ധിയന്‍ പോരാട്ടമായി പ്രഹ്ലാദന്റെ സത്യഗ്രഹം തങ്കലിപികളില്‍ രേഖപ്പെടുത്തി. അതിനുശേഷം കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയെ സ്വപ്നംകാണുന്നത് ഇപ്പോള്‍ പി രാമകൃഷ്ണനിലൂടെയാണ്. പ്രഹ്ലാദനെപ്പോലെയല്ല പടയാളി. താന്‍ പ്രസിഡന്റായ ഡിസിസി ആപ്പീസില്‍ പൂട്ടിയിടപ്പെടുക, മുറ്റത്ത് വളഞ്ഞുവയ്ക്കപ്പെടുക, ഗേറ്റിനകത്തേക്ക് കടക്കാന്‍ ധൈര്യമില്ലാതിരിക്കുക, മോഹിച്ച സീറ്റ് വരത്തന്‍മാര്‍ കൊണ്ടുപോകുമ്പോള്‍ നെടുവീര്‍പ്പിടുക, ഡിസിസി ഓഫീസില്‍ അന്തേവാസികളായെത്തുന്ന ക്വട്ടേഷനണ്ണന്‍മാര്‍ക്ക് ചായ വരുത്തിക്കൊടുക്കുക തുടങ്ങിയ ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കെപിസിസി പതിനഞ്ചു ദിവസം അനുവദിച്ചിട്ടും കാത്തുനില്‍ക്കാതെ മണിക്കൂറുകള്‍കൊണ്ട് രാജിവെച്ച ധീരനാണ്. ആദര്‍ശരാജി അയച്ചുകൊടുത്തപ്പോള്‍ അയ്യോ അനിയാ പോകല്ലേ എന്ന് പറയാന്‍ ഒരു സുധീരന്‍പോലും വന്നില്ല. അല്ലെങ്കിലും പാച്ചുവും കോവാലനും നേരില്‍വന്ന് കണ്ടു നമസ്കരിച്ചതോടെ സുധീരന്റെ അസുഖം മാറിയ മട്ടാണ്. കട്ടിക്കണ്ണടയും നീലവും കഞ്ഞിയും മുക്കി ഇസ്തിരിവച്ച മുണ്ടും വേണം. മൂന്നുനേരം ചുട്ട പപ്പടവുംകൂട്ടി കഞ്ഞി കഴിക്കണം. മാര്‍ക്സിസ്റ്റുകാരെ കണ്ടാല്‍ തലവെട്ടിച്ചു നടക്കണം. കുളികഴിഞ്ഞയുടനെ ആദര്‍ശാദിചൂര്‍ണം മൂര്‍ധാവില്‍ തിരുമ്മണം. ഇത്രയൊക്കെയായാല്‍ കോണ്‍ഗ്രസാകാം എന്നാണ് പടയാളി ഉറപ്പിച്ചിരുന്നത്.

പാവങ്ങള്‍ക്ക് പടച്ചവന്‍ തുണയുണ്ടാകുമെന്നാണ്. പടയാളിക്ക് ആന്റണിയാണ് തുണയായത്. സുധാകരന്റെ പ്രതാപം കത്തിനിന്ന കണ്ണൂരില്‍ ആ തുണയില്‍ അങ്ങനെ ഡിസിസി പ്രസിഡന്റുസ്ഥാനം കിട്ടി. സ്ഥാനമേയുള്ളൂ-ഭരണമെല്ലാം സുധാകരേട്ടന്റെ കൈയിലാണ്. പുള്ളി ചെന്നൈവാസം കഴിഞ്ഞ് കണ്ണൂരിലെത്തുമ്പോള്‍ കണക്കുപുസ്തകവുമായി ചെല്ലണം. ഡിസിസി ഓഫീസിലെ കറന്റുബില്ല്, വെള്ളക്കരം, ചായക്കടയിലെ പറ്റുവരവ് തുടങ്ങിയ വലിയ കണക്കുകള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ മതി. ബാക്കിയൊക്കെ സുധാകരന്‍ നോക്കിക്കൊള്ളും. അങ്ങനെ തട്ടാതെ മുട്ടാതെ പോയതാണ്. എവിടെയും വന്നുകയറുമല്ലോ ചില വേണ്ടാതീനങ്ങള്‍ . കണ്ണൂരില്‍ അത് അബ്ദുള്ളക്കുട്ടിയുടെ രൂപത്തിലാണെത്തിയത്. പുത്തനച്ചി പുരപ്പുറം തൂക്കാന്‍ തുടങ്ങി. പിന്നെ സ്ഥാനാര്‍ഥിയായി; എംഎല്‍എയായി. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കുട്ടി കൊണ്ടുപോയി. പടയാളിക്ക് കണ്ണൂര്‍ സീറ്റുമില്ല; പാര്‍ടിയില്‍ അധികാരവുമില്ല. എതിര്‍ക്കാന്‍ ധൈര്യം തീരെയില്ല. എതിര്‍ത്തുനോക്കിയ പുഷ്പരാജന്‍ കാലുതകര്‍ന്നു കിടപ്പാണ്.

അങ്ങനെയൊരു ദശാസന്ധിയിലാണ് ഒന്നു പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ചത്. ഒരാവേശത്തിന് കുറെ അങ്ങ് വെട്ടിത്തുറന്നു പറഞ്ഞു. സുധാകരന്റെ ജീവചരിത്രം അങ്ങനെ കോണ്‍ഗ്രസുകാരനിലൂടെയും പുറത്തുവന്നു. കൂത്തുപറമ്പ് വെടിവയ്പ്, എ കെ ജി ആശുപത്രി പിടിച്ചെടുക്കല്‍ , പലരെയും കൊല്ലിക്കാന്‍ ആളെവിട്ടത്, രക്തസാക്ഷികളെ സൃഷ്ടിച്ചത്, രക്തസാക്ഷി ഫണ്ട് മുക്കിയത്-അങ്ങനെയങ്ങനെ. ഒന്നിനും ആരും മറുപടി പറഞ്ഞിട്ടില്ല. പകരം പടയാളിക്ക് പരമാവധി ദണ്ഡന കിട്ടും എന്നുറപ്പായി. സുധാകരനെതിരെ പറഞ്ഞ് കണ്ണൂരില്‍ തുടരുകയോ? അസംഭവ്യം. ചെന്നിത്തലയും പേടിക്കും ഉമ്മന്‍ചാണ്ടിയും പേടിക്കും. സുധാകരന്‍ എന്ന കരകാണാക്കടലിനെ നേരിടാന്‍ കരകുളത്തിനും കഴിയില്ല പടയാളിക്കും കഴിയില്ല. പണ്ട് പ്രഹ്ലാദന്‍ സത്യഗ്രഹം കിടന്നപ്പോള്‍ മാന്യമായി പ്രതികരിക്കാന്‍ പി ടി ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു-ആ മാന്യത ഇന്നത്തെക്കാലം പ്രതീക്ഷിക്കാമോ? സി കെ ഗോവിന്ദന്‍നായര്‍ നാരങ്ങാനീരാണ് പ്രഹ്ലാദന് കൊടുത്തതെങ്കില്‍ ചെന്നിത്തല വിശദീകരണ നോട്ടീസാണ് പടയാളിക്ക് സമ്മാനിച്ചത്. സംഘടനാ കോണ്‍ഗ്രസിലും ഗോപാലന്‍ -കമലം ജനതകളിലും ഊരുചുറ്റിവന്ന സുധാകരനും മാര്‍ക്സിസ്റ്റുപാര്‍ടിയില്‍ വിപ്ലവം പോരാഞ്ഞപ്പോള്‍ ചാടിയെത്തിയ അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസിനെ നയിക്കും. പടയാളിക്ക് ഇനി വെറുതെ ഗാന്ധിജിയെ സ്വപ്നംകണ്ടുകിടക്കാം. രണ്ടുമൂന്നു ദിവസത്തേക്ക് വല്ലതും വിളിച്ചുപറയാന്‍ അവസരമുണ്ട്. ചാനലുകള്‍ ഗൗനിക്കും. അതുകഴിഞ്ഞാല്‍ സ്വസ്ഥമാകാം. അതിനും സുധാകരേട്ടന്‍ കനിയണം. പുഷ്പരാജിനെ സ്നേഹിച്ചപോലെ സ്നേഹം വാരിച്ചൊരിയാനെങ്ങാനും സുധാകരേട്ടന് തോന്നിയാല്‍ ശിഷ്ടകാലത്ത് ജനറല്‍ ആശുപത്രിയിലെ ഏതെങ്കിലും വാര്‍ഡില്‍ കടല്‍ക്കാറ്റുകൊണ്ട് കിടക്കുകയുമാകാം. കോണ്‍ഗ്രസില്‍ സുധീരനെപ്പോലെ നില്‍ക്കണം എന്നുപോലും ഇതുവരെ പടയാളി പഠിക്കാത്തതിന്റെ കുഴപ്പമാണ്. ആത്മാര്‍ഥതയും രോഷവുമൊക്കെ ആകാം. അത് മൈക്ക് കൈയില്‍ കിട്ടുമ്പോള്‍ മതി. പരിസ്ഥിതി, കിടപ്പാടം, കാറ്റാടി, മലിനീകരണം, അഴിമതി, കൊക്കകോള, കാട്, കുരങ്ങന്‍ , പുഴ തുടങ്ങിയ കടുപ്പമുള്ള പദങ്ങളാണ് എപ്പോഴും ഉപയോഗിക്കേണ്ടത്. സീറ്റ് കിട്ടില്ല എന്ന് ഉറപ്പായാല്‍ , ഞാന്‍ ഇനി മത്സരിക്കില്ല എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. തിരിച്ചു കടിക്കുന്ന ഒന്നിനെയും തൊടാന്‍ പാടില്ല. കോടാലി എന്ന വാക്ക് ഉച്ചരിക്കരുത്. ഇത്തരം പ്രാഥമിക പാഠങ്ങള്‍ അറിയാതെ നിന്നതിന്റെ കുഴപ്പമാണ് പടയാളിക്ക്. ഇനിയും അവസരമുണ്ട്. സുധാകരേട്ടന്‍ ആശ്രിതവത്സലനാണ്. കനിഞ്ഞുകിട്ടിയാല്‍ പുറംപണിയെടുത്തെങ്കിലും കഴിഞ്ഞുകൂടാം. നൂറുദീന്‍ സാഹിബിനെപ്പോലെയുള്ള വല്യപുള്ളികള്‍ പുറംപണിയെടുക്കുന്നു- പിന്നല്ലേ ഒരു പടയാളി. ഇന്നത്തെ ഗാന്ധിജി രാഹുല്‍ ഗാന്ധിജിയാണെന്ന് മനസിലാക്കാത്ത എല്ലാ പടയാളികള്‍ക്കും ഗുണപാഠമാണിത്.
-----------------------------

വാളകത്തെ വാധ്യാരെ ആക്രമിച്ചത് വാധ്യാര്‍തന്നെ എന്നാണ് ഏറ്റവുമൊടുവില്‍ പൊലീസ് എത്തിയ നിഗമനമെന്നും ആത്മഹത്യാ ശ്രമത്തിന് കേസെടുത്തുവെന്നും വൈകാതെ വായിക്കാം. യഥാര്‍ഥ അക്രമിയെ പിടിക്കാന്‍ മനസ്സില്ല; വല്ല തീവ്രവാദിയെയും പിടിച്ച് പൂട്ടാമെന്നുവച്ചാല്‍ അതിന് മറ്റു ചില പ്രശ്നങ്ങളുണ്ട്. സ്ത്രീവിഷയമാക്കിയാല്‍ ഒരു സ്ത്രീയും വേണമല്ലോ. വാഹനാപകടമാക്കാമെന്നുവച്ചാല്‍ അതിനു തക്ക വാഹനം വേണമെന്നുമാത്രമല്ല-അത് അന്ന് ആ സമയത്ത് അതുവഴി പോവുകയും വേണം. എല്ലാം പൊല്ലാപ്പാണ്. എസ് കത്തിയാണെങ്കില്‍ വേഗം ഉണ്ടാക്കിക്കിട്ടും. കൊല്ലന്റെ ആലയില്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയാല്‍മതി. അതുപോലെ എളുപ്പമുള്ള പണിയല്ല ഇത്. ഇപ്പോള്‍തന്നെ അപകടമാണെന്നു വരുത്താന്‍ എന്തൊക്കെ പാടുപെട്ടു. കഷ്ടപ്പെട്ട് ഒരു മെഡിക്കല്‍ ബോര്‍ഡിനെ ഉണ്ടാക്കി. തലേന്നുവരെ പറഞ്ഞതും നടന്നതുമെല്ലാം തിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് മതി. പാമൊലിന്‍ കേസിലും ഇതുപോലെ ഒരു ബോര്‍ഡ് ഉണ്ടാക്കിയാല്‍ മതിയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് പരിശോധിച്ച് ജീവിതത്തില്‍ ഇന്നേവരെ പാമൊലിന്‍ ഉപയോഗിച്ചിട്ടില്ലെന്നും മനസ്സുനിറയെ വെളിച്ചെണ്ണയാണെന്നും റിപ്പോര്‍ട്ട് കൊടുത്താല്‍ കേസില്‍നിന്ന് ചുമ്മാ ഊരിപ്പോകാമായിരുന്നു. മെഡിക്കല്‍ ബോര്‍ഡിന് ദൈവത്തിന്റെ പവറാണ്. അതിന്റെ റിപ്പോര്‍ട്ട് എന്തെന്നും വിദഗ്ധര്‍ ആരെന്നും ഇന്നുവരെ പുറത്തുകണ്ടിട്ടില്ല. എന്നിട്ടും, അങ്ങനെയൊരു ബോര്‍ഡുണ്ട്, അതിനൊരു റിപ്പോര്‍ട്ടുണ്ട്, അതില്‍ അപകട കഥയുണ്ട് എന്ന് മനോരമയും മാതൃഭൂമിയും അച്ചട്ടായി അച്ചടിക്കുന്നു. ഇന്നുവരെ എഴുതിയ കഥകള്‍ എല്ലാം വിശ്വസിച്ചുകൊള്ളണം. ഏറ്റവുമൊടുവില്‍ അധ്യാപകന്‍ ഏതോ ഉയരമുള്ള സ്ഥലത്ത് വലിഞ്ഞു കയറുന്നതിനിടെ മുറിവുണ്ടായി എന്നാണ് കോട്ടയത്തെ ഡിറ്റക്ടീവുകളെ നിരത്തി മുത്തശ്ശി റിപ്പോര്‍ട്ടുചെയ്യുന്നത്. സ്വത്തുകേസ്, പെണ്ണുകേസ്, തീവ്രവാദിക്കേസ്- ഇതൊന്നും ആകാഞ്ഞപ്പോള്‍ അപകടംതന്നെ ഉത്തമം. പക്ഷേ, ഒന്നു പറയണം. കടയ്ക്കലിലും നിലമേലിലും അധ്യാപകന്റെ തലയിലിടാന്‍ പരസ്ത്രീബന്ധം അന്വേഷിച്ച് നടന്നതെന്തിനെന്ന്.
----------------------

മനോരമ വാര്‍ത്ത: വാളകം സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ സ്വകാര്യ ചാനല്‍ ലേഖകന്‍ അത് റിക്കോര്‍ഡു ചെയ്ത് പിള്ള ഫോണ്‍ ഉപയോഗിച്ചുവെന്ന മട്ടില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ആ ലേഖകനെ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും തടവിലിടണം. മനോരമയുടെ ചീഫ് എഡിറ്റര്‍സ്ഥാനം പി സി ജോര്‍ജിന് മറ്റൊരു ഓഫീസ് ഓഫ് പ്രോഫിറ്റാകുമോ എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയട്ടെ.

ദേശാഭിമാനി

നിയമവാഴ്ച അട്ടിമറിക്കുന്ന ഭരണം - വി എസ് അച്യുതാനന്ദന്‍


കേരളത്തിലെ വലതുപക്ഷശക്തികളുടെ ശക്തിസ്രോതസ്സും നേതാവും പ്രതിരോധകവചവുമാണ് മലയാള മനോരമ. ഇടതുപക്ഷ, പുരോഗമനശക്തികളെ ഗീബല്‍സുപോലും തോറ്റുപോകുന്ന തരത്തില്‍ ആക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പത്രം. ആ പത്രം ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിക്കായി പ്രതിപക്ഷം സമരം നടത്തിയത്. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് പത്രമുത്തശ്ശിയല്ല, രാഷ്ട്രീയമാതാവ് തന്നെയാണല്ലോ ആ പത്രം. ആ പത്രത്തിന്റെ ഒന്നാംപേജില്‍ പ്രാധാന്യത്തോടെ അടിച്ചുവന്ന ചിത്രം കോഴിക്കോട് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ, മര്‍ദനമേറ്റ് നിലത്തുവീണ് മുദ്രാവാക്യം മുഴക്കുന്നവരുടെനേരെ വെടിയുതിര്‍ക്കുന്നതിന്റെയാണ്. താന്‍ മേലോട്ടല്ല, വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കുതന്നെയാണ് വെടിവച്ചതെന്ന്, അത് ആരുടെമേലും കൊള്ളാത്തതിലെ ഇച്ഛാഭംഗത്തോടെയെന്ന വണ്ണം അയാള്‍ പ്രതികരിച്ചതും ആ ചിത്രത്തോടൊപ്പമുണ്ട്.

കോഴിക്കോട് വെടിവയ്പ് നീതിരഹിതമാണെന്ന് സമ്മതിക്കാന്‍ മനോരമപോലും നിര്‍ബന്ധിതമായെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. സംഭവസ്ഥലത്ത് വന്നിറങ്ങിയ ഉടന്‍ സര്‍വീസ് റിവോള്‍വറുപയോഗിച്ച് ഭ്രാന്തമായി വെടിയുതിര്‍ക്കുകയായിരുന്നു ആ പിള്ള. ആ പിള്ളയാകട്ടെ സ്വഭാവത്തില്‍ ബാലകൃഷ്ണപിള്ളയെവരെ തോല്‍പ്പിക്കുന്നയാളാണത്രെ. വ്യാജമദ്യക്കാരുടെ അച്ചാരം വാങ്ങി പണക്കാരനായ, അതിക്രമം പതിവാക്കിയ, കുറ്റകൃത്യങ്ങള്‍ക്ക് അഭിസാരികമാരെ കസ്റ്റഡിയിലെടുത്താല്‍ രണ്ടോ മൂന്നോ ദിവസം സ്വന്തം ക്വാര്‍ട്ടേഴ്സില്‍ പാര്‍പ്പിച്ചശേഷം പറഞ്ഞുവിടുന്നവനുമെന്നെല്ലാം ആരോപിക്കപ്പെടുന്ന ദേഹം. ലോ ആന്‍ഡ് ഓഡര്‍ വിഭാഗത്തില്‍ പറ്റില്ലെന്നുകണ്ട് വേറെ വിഭാഗത്തിലാക്കിയിരുന്ന ടിയാനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കോഴിക്കോട്ടേക്ക് പ്രധാന ചുമതല നല്‍കി നിയമിച്ചതിനുപിന്നിലും ലക്ഷ്യമില്ലാതില്ല. ഐസ്ക്രീം കേസില്‍ പുനരന്വേഷണം നടക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചാണല്ലോ. ആ കേസ് അന്വേഷിച്ചിരുന്നവരെ അവിടെനിന്ന് മനഃപൂര്‍വം മാറ്റിയപ്പോള്‍ പകരം കൊണ്ടുവന്നവരില്‍ പലരും ഈ പിള്ളയുടെ ജനുസ്സില്‍ പെട്ടവരാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ചാണ് വെടിവച്ചതെന്ന് വെടിവച്ച ഉദ്യോഗസ്ഥനും ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടറും പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ , സംഭവസ്ഥലത്തേക്ക് നിയോഗിച്ചെന്ന് ജില്ലാഭരണകൂടം അവകാശപ്പെടുന്ന രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പരസ്യമായി പറഞ്ഞത് സംഭവസമയത്ത് തങ്ങള്‍ അവിടെയുണ്ടായിരുന്നില്ലെന്നും വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നുമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമായ സാഹചര്യത്തിലാണ് വെടിവച്ച പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്.

നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുകയും വിദ്യാര്‍ഥിക്ക് പ്രവേശനത്തിനര്‍ഹതയുള്ള ഏതെങ്കിലും സ്വാശ്രയ കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കുന്നതിനെ അനുകൂലിക്കുകയുമാണ് പ്രതിപക്ഷം ചെയ്തത്. സംഭവസ്ഥലം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ എംഎല്‍എ എ പ്രദീപ് കുമാര്‍ ഇതുസംബന്ധിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള മറുപടിയില്‍ പക്ഷേ, മുഖ്യമന്ത്രി നിഷേധാത്മകവും നിരുത്തരവാദപരവുമായ സമീപനമാണ് സ്വീകരിച്ചത്. വെടിവയ്പ് തെറ്റായിപ്പോയെന്നോ, വെടിവച്ച ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുമെന്നോ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. നിരായുധരായ വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു ചട്ടവും പാലിക്കാതെ ഭ്രാന്തമായി നിറയൊഴിക്കുകയായിരുന്നു അസിസ്റ്റന്റ് കമീഷണര്‍ എന്ന് ഏറെക്കുറെ എല്ലാവരും സമ്മതിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം സ്വീകരിച്ച നിലപാടാണ് ശരിയെന്നും മുഖ്യമന്ത്രിയുടെ സമീപനം നിഷേധാത്മകമാണെന്നും വ്യക്തമായിരിക്കുന്നു. വിദ്യാര്‍ഥികളും മറ്റ് വിവിധ വിഭാഗമാളുകളും നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നതിനാലാണ് കോഴിക്കോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത്. സര്‍ക്കാരിന്റെ ഈ നയം നടപ്പാക്കുന്ന "മാതൃകാ ഉദ്യോഗസ്ഥ"നാണെന്നതിനാലാണ് വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും അന്വേഷണം നടത്താനും സന്നദ്ധമാകാതെ കടുംപിടിത്തം തുടര്‍ന്നത്. നിര്‍മല്‍ മാധവിന് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ എറ്റെടുക്കുന്നുവെന്നാണ് മുഖ്യമന്ത്രി സഭയ്ക്കകത്തും പുറത്തും പറഞ്ഞത്. പ്രവേശനം നല്‍കിയതാകട്ടെ പൂര്‍ണമായും നിയമലംഘനമാണെന്ന് മുഖ്യമന്ത്രി തന്നെ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഇത് കുറേനാള്‍ കഴിഞ്ഞശേഷമുണ്ടായ സംഭവവികാസമല്ല. നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും തനിക്കാണതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നുമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച ഔദ്യോഗികസമിതിയുടെ റിപ്പോര്‍ട്ട് ഇതേ ദിവസം ഏതാനും മണിക്കൂറുകള്‍ക്കകം പുറത്തുവന്നു. അതില്‍ പറയുന്നു പ്രവേശനം നിയമവിരുദ്ധമാണെന്ന്. അങ്ങനെവന്നാല്‍ ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വാസമുള്ള ഒരു മുഖ്യമന്ത്രി എന്താണ് ചെയ്യുക? എന്താണ് ചെയ്യേണ്ടത്? പ്രവേശനപരീക്ഷയില്‍ 22787-ാം റാങ്കുകാരനാണ് നിര്‍മല്‍ മാധവ്. അതുപ്രകാരം തേഞ്ഞിപ്പലത്ത് കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്നു. ഒന്നും രണ്ടും സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം അവിടെനിന്ന് ടിസി വാങ്ങി മറ്റൊരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള പുന്നപ്രയിലെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിങ്ങിന് ചേരുന്നു. മാസങ്ങള്‍ക്കുശേഷം അവിടെനിന്ന് ടിസി വാങ്ങിപ്പിച്ച് കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ക്കുന്നു- ആരാണ് ചേര്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ തന്നെ അവകാശവാദം അംഗീകരിച്ചാല്‍ , ചേര്‍ക്കുന്നത് മുഖ്യമന്ത്രി തന്നെ. ചേര്‍ത്തതാകട്ടെ അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിനും. അതിന് വഴിയൊരുക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി കരുവാക്കി. അല്‍പ്പകാലം മാത്രമാണ് ടോം ജോസ് ഐഎഎസ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. ഈ ചെറിയ ഇടവേളയില്‍ ടോം ജോസിന് കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ ചുമതല നല്‍കുന്നു. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയും ഒരാള്‍ തന്നെയായ ഇടവേളയിലാണ് മുഖ്യമന്ത്രിയും അദ്ദേഹവും ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി നിര്‍മല്‍ മാധവിനെ കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നും നാലും സെമസ്റ്റര്‍ പൂര്‍ത്തിയാക്കുകയോ പരീക്ഷ പാസാകുകയോ ചെയ്യാതെ, ആ കോഴ്സ് വിട്ട് മറ്റൊരു സര്‍വകലാശാലയില്‍ മറ്റൊരു കോഴ്സില്‍ പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പ്രവേശനം നല്‍കുക- പൊതുനിയമങ്ങള്‍ക്കുപുറമെ കലിക്കറ്റ് സര്‍വകലാശാല ചട്ടങ്ങള്‍ക്കും കടകവിരുദ്ധമാണിത്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച വിദഗ്ധസമിതി തന്നെ അക്കാര്യം അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. മൂന്നും നാലും സെമസ്റ്റര്‍ പഠിക്കുകയോ ഇന്റേണല്‍ പരീക്ഷയ്ക്ക് ഹാജരാകുകയോ ചെയ്യാത്തയാളാണ് നിര്‍മല്‍ മാധവ്. എന്‍ട്രന്‍സ് പരീക്ഷയില്‍ വളരെ പിറകിലുള്ള വിദ്യാര്‍ഥിയെ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ക്കുക മാത്രമല്ല, രണ്ട് സെമസ്റ്റര്‍ കടത്തി ചേര്‍ത്ത്, പ്രത്യേകമായി ഇന്റേണല്‍ പരീക്ഷ നടത്താനും ഉത്തരവിട്ടു. സര്‍വകലാശാലാചട്ടങ്ങള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി തന്നെ ഉത്തരവിടുന്ന അസാധാരണ സംഭവമാണിവിടെ ഉണ്ടായത്. നിയമവാഴ്ചയെ പൂര്‍ണമായും അട്ടിമറിക്കുന്ന നടപടികളുടെ ഭാഗവും തുടര്‍ച്ചയുമാണിത്. നാലര മാസംകൊണ്ടു തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ പൂച്ച് പുറത്തായിന്റെ അങ്കലാപ്പില്‍ എല്ലാ പ്രതിഷേധ സമരങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസുകാര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. പാലക്കാട് ചന്ദ്രനഗറില്‍ ഒരു ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് ജീവഛവമാക്കി. ഏറ്റവുമൊടുവില്‍ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനും കൂട്ടരും ചേര്‍ന്ന് നിരപരാധിയായ യുവാവിനെ പെരുമ്പാവൂര്‍ ബസ്സ്റ്റാന്റില്‍വെച്ച് തല്ലിക്കൊന്നു. നൂറുകണക്കിനാളുകളുടെ മുന്നിലിട്ട് പാമ്പിനെ തല്ലുംപോലെയാണ്, പോക്കറ്റടിക്കാരന്‍ എന്നാരോപിച്ച് നിരപരാധിയെ തല്ലിക്കൊന്നത്. തടയാനടുത്തവരെ, സുധാകരന്‍ എം പിയുടെ ഗണ്‍മാനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അങ്ങനെ സംസ്ഥാനത്താകെ ഗുണ്ടകളുടെ അഴിഞ്ഞാട്ടവും കൊലപാതകങ്ങളും അരങ്ങേറുന്നു. ഒരു ഭാഗത്ത് ഗുണ്ടാവിളയാട്ടവും കൊള്ളയും കൊലയും, അതിനെല്ലാം സഹായകമായ പോലീസ് നിലപാടും. മറുഭാഗത്ത് ജനകീയ സമരങ്ങള്‍ക്കുനേരെ ശത്രുപട്ടാളത്തോടെന്ന പോലെ പോലീസ് നടത്തുന്ന അഴിഞ്ഞാട്ടം. അതിനെല്ലാം പുറമെയാണ് കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും കാസര്‍കോട് ജില്ലയിലാകെയും നടക്കുന്ന ലീഗിന്റെ അക്രമപേക്കൂത്തുകള്‍ .

മുസ്ലീംലീഗിന് സംസ്ഥാന ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ടെന്നതിന്റെ ഹുങ്കില്‍ ലീഗും എന്‍ഡിഎഫും ചേര്‍ന്ന് പല മേഖലകളിലും ഭീകര താണ്ഡവമാണ് നടത്തുന്നത്. വര്‍ഗീയാതിക്രമങ്ങള്‍ സൃഷ്ടിക്കാന്‍ മന:പൂര്‍വ്വമുള്ള ശ്രമമാണവര്‍ നടത്തുന്നത്. കാസര്‍ക്കോട് വെടിവെപ്പിനെ കുറിച്ചന്വേഷിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് ലീഗിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. അത് മുസ്ലീംലീഗ് ക്രിമിനലുകള്‍ക്ക് വളമായി മാറിയതിന്റെ ദൃഷ്ടാന്തമാണ് കാസര്‍ക്കോട് ജില്ലയിലാകെ ഇപ്പോള്‍ കാണുന്നത്. നിയമവാഴ്ചയെ തകര്‍ക്കാനും ക്രമസമാധാനം തകര്‍ക്കാനും നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗം, ബഹുദൂരം അധ:പതിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതിന്റെ പേരില്‍ സംസ്ഥാനത്താകെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പൈശാചികമായി തല്ലിച്ചതച്ചാണ് ഉമ്മന്‍ചാണ്ടി ഭരണം മുന്നോട്ടുപോകുന്നത്. ഈ കിരാത വാഴ്ചക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ശബ്ദമുയര്‍ത്തണം.

ദേശാഭിമാനി 

ആരുണ്ട് മുട്ടാന്‍ ?

അതും കേവലം പതിനാറുവയസ്സുകാരനോട് :)))

ലേബല്‍ : അഹംഭാവം ഇവന്റ്.

പഴയ പേപ്പറുകളുടെ കൂടെ കത്തിപ്പോകതെ എങ്ങനെയോ ബാക്കികിട്ടിയ കൊറേ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് കണ്ടെത്തി.അച്ഛന്റെ പഴയ താഴുപെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. നിറകണ്‍ചിരിയോടെയുള്ള വീണ്ടെടുപ്പിന്റെ സുഖമൊരു സുഖം തന്നെ

Tuesday, October 11, 2011

നിര്‍മല്‍ മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്


നിര്‍മല്‍ മാധവ് എന്ന വിദ്യാ‍ര്‍ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല്‍ പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില്‍ പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്‍ച്ചാവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള്‍ മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

ഈ സാഹചര്യത്തില്‍ നിര്‍മല്‍ മാധവ് വിഷയത്തില്‍ സമരം തുടങ്ങിയ 2011 ജൂലൈ മുതല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതും വെബ് സൈറ്റില്‍ ലഭ്യമായതും ആയ എല്ലാ വാര്‍ത്തകളും തീയതി ക്രമത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇടത്- വലത്(നിഷ്പക്ഷം ഉള്‍പ്പെടെ) പക്ഷപാതിത്വം കൃത്യമായി ദൃശ്യമാകുന്നുണ്ട് ഈ വിഷയത്തില്‍ എങ്കില്‍, അതിലെ ഒരു പക്ഷം എന്തൊക്കെ പറഞ്ഞു എന്നതിന്റെ ലഭ്യമായ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വസ്തുതയില്‍ ഊന്നിയ ചര്‍ച്ചകള്‍ക്ക് സഹായകമാകും എന്ന് കരുതുന്നു. അത്തരമൊരു നിലപാട് മറുപക്ഷവും എടുക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ ആരോഗ്യപരമാകും എന്നതില്‍ തര്‍ക്കമില്ല. അതിന് ഇത്തരമൊരു സംരംഭം തുടക്കമാകുമെങ്കില്‍ ഉദ്ദേശ്യം സഫലമായി.

ഈയടുത്ത ദിവസങ്ങളിലെ ബ്ലോഗുകളും അവസാ‍നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും, സര്‍വകലാശാലാ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നേടിയ വമ്പന്‍ വിജയങ്ങളുടെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും വിസ്തരഭയത്താല്‍ അവ ഉള്‍പ്പെടുത്തിയിട്ടില്ല. :))

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നാളെ എസ്എഫ്ഐ മാര്‍ച്ച്
Posted on: 09-Jul-2011 11:51 PM
തിരു: സര്‍വകലാശാല സ്വയംഭരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് മൂന്നാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കാതെ പഠനം അവസാനിപ്പിച്ച ടി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്കാണ് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മൂന്ന്, നാല് സെമസ്റ്ററുകളിലെ പരീക്ഷ എഴുതാത്ത നിര്‍മലിന് അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടാന്‍ യോഗ്യതയില്ലാത്തപ്പോഴാണ് സര്‍വകലാശാലാ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായി സര്‍ക്കാര്‍തീരുമാനം എടുത്തത്. അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാനുളള അധികാരം മാനേജ്മെന്റുകള്‍ക്ക് നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 15ന് ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണയും 20ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും നടത്തും. സ്കൂള്‍ഫീസ് നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടാക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് ഇനിയും വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ് കെ സജീഷ്, എ എ റഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് അനധികൃത പ്രവേശനം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചു
Posted on: 19-Jul-2011 11:08 PM
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചും ബലംപ്രയോഗിച്ചും അറസ്റ്റുചെയ്ത് നീക്കി. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ മെറിറ്റ് സീറ്റില്‍ നിര്‍മല്‍ മാധവിന് നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെക്കുറിച്ച് നടപടിയെടുക്കുമെന്ന ഉറപ്പ് രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഭരണകാര്യാലയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നില്‍ രണ്ടര മണിക്കൂര്‍ കുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസ് സമരം ഉദ്ഘാടനംചെയ്തു.

നേതാക്കളെ ചര്‍ച്ചക്കുവിളിച്ച രജിസ്ട്രാര്‍ പ്രവേശനം നല്‍കിയ നടപടി റദ്ദുചെയ്യാനാകില്ലെന്നും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്നും അറിയിച്ചു. എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും രജിസ്ട്രാറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി സിഐ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റുചെയ്തുനീക്കിയത്.

സര്‍വകലാശാല എന്‍ജിനിയറിങ് കോളേജില്‍ ബിടെക് മെക്കാനിക്കല്‍ കോഴ്സിനിടെ മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയ നിര്‍മല്‍ മാധവിന് കോഴിക്കോട് ഗവ. എന്‍ജിനിറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്. അനധികൃത വിദ്യാര്‍ഥി പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞത്. വൈസ് ചാന്‍സലര്‍ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് എന്നിവര്‍ സംഭവം വിവാദമായിട്ടും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. ഒരാഴ്ച മുമ്പ് എസ്എഫ്ഐ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ചാര്‍ളി കബീര്‍ദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഫാസില്‍ ബാപ്പു, അപര്‍ണ വേണു എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി കെ മുബഷീര്‍ സ്വാഗതവും തിരൂരങ്ങാടി ഏരിയാ സെക്രട്ടറി അഖില്‍ നന്ദിയും പറഞ്ഞു

മനോരമയുടെത് അപവാദ പ്രചാരണം: എസ്എഫ്ഐ

സ്വാശ്രയ കോളേജില്‍ പാതിവഴിക്ക് പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിക്ക് വഴിവിട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തതിന് എസ്എഫ്ഐയെ ആക്ഷേപിച്ച് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം. മനോരമയുടെ അപവാദപ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍നിന്ന് 2010 നവംബര്‍ 1ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ ക്രമവിരുദ്ധമായിപ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥിക്ക് മൂന്നും നാലും സെമസ്റ്ററുകളിലെ ഇന്റേണല്‍ , എക്സ്റ്റേണല്‍ പരീക്ഷകള്‍ പ്രത്യേകമായി നടത്തണമെന്ന വിചിത്രമായ ഉത്തരവും സര്‍ക്കാര്‍ ഇറക്കി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍മല്‍ മാധവ് മൂന്നും നാലും സെമസ്റ്റര്‍ പഠിക്കേണ്ടതില്ല. സര്‍ക്കാര്‍ പൊതുപ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുന്നത്. അയ്യായിരത്തില്‍ ചുവടെ റാങ്കുള്ളവര്‍ക്ക് മാത്രമേ കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുകയുള്ളൂ. അവിടേക്കാണ് മെറിറ്റില്‍പോലും പ്രവേശനം കിട്ടാത്ത ഒരു വിദ്യാര്‍ഥിക്ക് അവിഹിത മാര്‍ഗത്തിലൂടെ പ്രവേശനം നല്‍കിയത്.

ഇതിനെതിരെ എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരുനടപടിയും ചാന്‍സലറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ് കേസ് കൊടുത്ത് ജയിലിലാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥിയുടെ രക്ഷിതാവും ഭീഷണിപ്പെടുത്തിയത്. നിര്‍മല്‍ മാധവ് കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആരും എതിരല്ല. മനോരമയുടെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കാളികളാവണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Deshabhimani 01 ആഗസ്റ്റ് 2011

അനധികൃത പ്രവേശനം നിര്‍മല്‍ മാധവിനെ പുറത്താക്കുംവരെ സമരം: എസ്എഫ്ഐ
Posted on: 11-Aug-2011 01:05 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മല്‍ മാധവിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മല്‍ മാധവിന്റെ പഠനത്തിന് എസ്എഫ്ഐ എതിരല്ല. അനധികൃതമായി പ്രവേശനം നല്‍കിയ വിഷയത്തില്‍ കോടതിയെ സമീപിക്കും.

എസ്എഫ്ഐ നേതൃത്വത്തില്‍ നിര്‍മല്‍ മാധവിനെ ആക്രമിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പ്രശ്നം പരിഹരിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെയുള്ളവര്‍ ന്യായമായ സമീപനങ്ങള്‍ സ്വീകരിക്കുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പിടിഎ യോഗംചേര്‍ന്ന് ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ ഇടപെടുവിക്കാന്‍ തീരുമാനിച്ചു. എസ്എഫ്ഐ കഴിഞ്ഞ ദിവസം ഗവ. എന്‍ജിനിയറിങ് കോളേജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ല. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കാവ് പൊലീസിന്റേതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാനകമ്മിറ്റിയംഗം കിരണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഉത്തരവാദികളായ പൊലീസുകാരെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: സിപിഐ എം
Posted on: 12-Aug-2011 12:50 AM

കോഴിക്കോട്: വിദ്യാര്‍ഥിവേട്ടക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിയമവിരുദ്ധമായി സ്പെഷല്‍ ഉത്തരവിലൂടെ അനര്‍ഹനായ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ പ്രവേശനം നല്‍കിയതിനെതിരായിട്ടാണ് എസ്്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്നത്തിലെ ന്യായവശങ്ങള്‍ പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്.

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പ്രത്യേക ഉത്തരവിലൂടെയാണ് നിര്‍മല്‍ മാധവന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായി പ്രവേശനം ഒപ്പിച്ചെടുത്തത്. ഇയാള്‍ക്ക് മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതാതെ അഞ്ചാം സെമസ്റ്ററില്‍ നേരിട്ട് പ്രവേശനം ലഭിച്ചതെങ്ങനെയെന്ന് അധികാരികള്‍ വ്യക്തമാക്കണം. താരതമ്യേന മിടുക്കരായ കുട്ടികള്‍ക്ക് മാത്രം എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ 22787-ാം റാങ്കുകാരനായ ഒരാള്‍ക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് ദുരൂഹമാണ്. ഇതിനുവേണ്ടി സര്‍ക്കാറും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവും ഇടപെട്ടുവെന്നത് അങ്ങാടിപ്പാട്ടാണ്. തികച്ചും സമാധാനപരമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തും മറ്റും ക്രൂരമായി പീഡിപ്പിക്കാനാണ് പൊലീസ് നിരന്തരമായി ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെയാണ് കോഴിക്കോട് നടക്കാവില്‍ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്. പൊലീസ് സേനക്കുതന്നെ അപമാനം വരുത്തിയ നിരവധി കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളെന്ന് ജനസംസാരമുള്ള നോര്‍ത്ത് അസി. കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെയും നടക്കാവ് എസ്ഐ ശ്യാം, എഎസ്ഐ ജയചന്ദ്രന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് അതിക്രമങ്ങളെല്ലാം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നതിന് മുഴുവന്‍ ജനങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

പൊലീസിന്റെ ക്രൂരതയില്‍ പ്രതിഷേധമിരമ്പി
സ്വന്തം ലേഖകന്‍
Posted on: 12-Aug-2011 12:51 AM

കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കിഡ്സണ്‍ കോര്‍ണറില്‍ അവസാനിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, ജോ. സെക്രട്ടറി എം സമീഷ്, വൈസ് പ്രസിഡന്റ് അനൂപ്, സെക്രട്ടറിയറ്റ് അംഗങ്ങളായ യു ജിബിന്‍ , ലിജു, ഭവേഷ്, നികേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പകല്‍ 11.30 ഓടെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. ടിയര്‍ഗ്യാസ്, ഗ്രനേഡ് എന്നിവയ്ക്ക് പുറമേ ജലപീരങ്കിയുമായാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടത്. ലാത്തികൊണ്ടടിച്ച് വിദ്യാര്‍ഥിയുടെ തല പൊട്ടിച്ചു. എട്ടോളം വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കസ്റ്റഡിയില്‍ എടുത്ത എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെ ആറുപേരെ ജീപ്പിലും ലോക്കപ്പ് മുറിയിലുമിട്ട് പൊലീസ് മര്‍ദിച്ചു. എസ് ഐ ശ്യാം, എഎസ്ഐ ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഡിവൈഎഫ്ഐ നേതാക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്. കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് ശരിയല്ലെന്ന് കാട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി എസ്എഫ്ഐ പ്രതിഷേധം പൊളിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു നടക്കാവ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്.

പൊലീസ് ഭീകരത:വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി
Posted on: 13-Aug-2011 12:19 AM
കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ്സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതിലും വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്ക്കുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പഠിപ്പുമുടക്കി പ്രതിഷേധപ്രകടനം നടത്തി. കോഴിക്കോട് നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനം പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, എം സമീഷ്, വി ടി ഷംസീന, കെ കെ ഷനീഷ് എന്നിവര്‍ സംസാരിച്ചു. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച നടക്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ വെള്ളിയാഴ്ച നടക്കാവ് പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. എ പി ജാഫര്‍ ഷെറീഫ്, ടി നിസാമുദ്ദീന്‍ , ലിന്റോ, രവിശങ്കര്‍ , ജിബിന്‍ , എം അരുണ്‍ എന്നിവര്‍ സംസാരിച്ചു.പഠിപ്പുമുടക്കിന്റെ ഭാഗമായി തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറമ്പത്ത്ബസാര്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. എസ്എഫ്ഐ തലക്കുളത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ടി കെ മനേഷ്, യൂണിറ്റ് സെക്രട്ടറി എം എസ് അഖില്‍ , പി ടി അമര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണം: പിടിഎ
Posted on: 18-Aug-2011 12:53 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജിലെ നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി പത്തംഗ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കേരളയൂണിവേഴ്സിറ്റിയ്ക്കു കീഴിലെ പുന്നപ്രയില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശനം നല്‍കിയത് സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പിടിഎ യോഗം കോളജ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടു. അതിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. പക്ഷേ സബ്കമ്മിറ്റിയോഗം വിളിച്ചുചേര്‍ക്കുന്നതില്‍ അധികൃതര്‍ വിയോജിപ്പ് രേഖപ്പെടുത്തി. രണ്ടാഴ്ചയായി അടഞ്ഞു കിടക്കുന്ന കോളജ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനും പ്രശ്ന പരിഹാരത്തിന് കലക്ടറെ സമീപിക്കാനും യോഗം തീരുമാനി്ച്ചു. നിര്‍മല്‍ മാധവിന്റെ പരാതിയില്‍ ജയിലിലടക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എം ജിതീഷിനെ മോചിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സബ് കമ്മിറ്റി നേതൃത്വം നല്‍കും. ഭാരവാഹികളായി എംവി രാമകൃഷ്ണന്‍( ചെയര്‍മാന്‍) പി ജയശീലന്‍(കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് റിയാസിനെതിരെ കള്ളക്കേസ്
Posted on: 20-Aug-2011 12:34 AM
കോഴിക്കോട്: പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ എസ്എഫ്ഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റിനെ പൊലീസ് കള്ളക്കേസില്‍പെടുത്തി. അഡ്വ. പി എ മുഹമ്മദ് റിയാസിനെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടില്‍ റിയാസിന്റെ നേതൃത്വത്തില്‍ എത്തിയ എഴുപത്തഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ട്രാഫിക് എസ്ഐയെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.

വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ പാലിക്കാതെ പ്രവേശനം നല്‍കിയതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ജിതേഷിനെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ആഗസ്ത് 11 ന് ആയിരുന്നു മാര്‍ച്ച്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പൊലീസ് സംഘം മാര്‍ച്ച് തടയുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനം തുടങ്ങുന്നതിനു മുമ്പുതന്നെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം കഴിഞ്ഞ് റിയാസ് മടങ്ങിയ ശേഷം പൊലീസ് ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. സ്ഥലത്ത് ഇല്ലാതിരുന്ന നേതാവിനെതിരെയാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാജയിലില്‍ റിമാന്‍ഡിലാണ്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ വ്യാപകമായി പൊലീസ് കള്ളക്കേസ് എടുക്കുകയാണ്.

നിര്‍മല്‍ മാധവിന് സംരക്ഷണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പഠന സംരക്ഷണസമിതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിര്‍മല്‍ മാധവിന് കോളേജില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പഠനം തുടരാന്‍ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പി ടി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെ സഹായിക്കാന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയര്‍മാനായും പി എം നിയാസ് ജനറല്‍ കണ്‍വീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി അബു, പി എം നിയാസ് എന്നിവരും പങ്കെടുത്തു.

എന്നാല്‍ കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കണമെന്നും അടഞ്ഞുകിടക്കുന്ന കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എ അച്യുതന്‍ ചെയര്‍മാനും അഡ്വ. പി എ മുഹമ്മദ് റിയാസ് ജനറല്‍ കണ്‍വീനറുമായുള്ള പ്രത്യേക പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി ടി തോമസ് രംഗത്തെത്തിയത്. മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തുന്ന കോളേജില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന റാങ്ക് 1819 ആയിരിക്കെയാണ് 22,787-ാം റാങ്കുകാരനായ നിര്‍മലിനെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മൂന്നാം സെമസ്റ്റര്‍ പഠനം ഉപേക്ഷിച്ച നിര്‍മല്‍ 2010ല്‍ പുന്നപ്ര കോളേജ് ഓഫ് എന്‍ജി. ആന്‍ഡ് മാനേജ്മെന്റില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ ഒന്നാംവര്‍ഷ അഡ്മിഷന്‍ നേടിയിരുന്നു. രണ്ട് സെമസ്റ്ററിനു ശേഷം ഇവിടുത്തെ പഠനവും ഉപേക്ഷിക്കുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ സാമൂഹിക നീതി അട്ടിമറിക്കുന്നതിനായി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍ജി. കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത്. പിന്‍വാതിലിലൂടെ നിയമിച്ച വിദ്യാര്‍ഥിയെ കോളേജില്‍നിന്നും പുറത്താക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരുന്നു. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ടി -വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍നിന്നും ഡിസിസി പ്രസിഡന്റ് കെ സി അബു ഇറങ്ങിപ്പോവുകയായിരുന്നു. സ്ഥലം എംപിയായ എം കെ രാഘവനെ പങ്കെടുപ്പിക്കാതെ ജില്ലക്ക് പുറത്തുനിന്നുമുള്ള എം പിയെ കൊണ്ടുവന്ന് വാര്‍ത്താസമ്മേളനം നടത്തിയത് കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം നേതാക്കളെ അസംതൃപ്തരാക്കിയിട്ടുണ്ട്.

Deshabhimani 10 സെപ്തംബര്‍ 2011

നിര്‍മല്‍മാധവിനെ പുറത്താക്കി ഗവ. എന്‍ജിനിയറിങ് കോളേജ് തുറക്കണം
Posted on: 11-Sep-2011 11:59 PM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കി കോളേജ് ഉടന്‍ തുറക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യോഗ്യതയില്ലാത്ത വിദ്യാര്‍ഥിയെ സംരക്ഷിച്ച് പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം മുടക്കാനാണ് സര്‍ക്കാറും കോളേജ് അധികാരികളും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംകൊടുക്കുമെന്നും ജില്ലാസെക്രട്ടറിയറ്റ് മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി പി ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചട്ടം ലംഘിച്ച് എന്‍ജി. പ്രവേശനം: ഡി സി സി ഇരുട്ടില്‍ തപ്പുന്നു
സ്വന്തം ലേഖകന്‍
Posted on: 16-Sep-2011 12:11 AM
കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. നിര്‍മല്‍ മാധവ് പഠനസംരക്ഷണ സമിതിയുമായി രംഗത്തെത്തിയ ഡിസിസി പ്രസിഡന്റ് കെ സി അബുവിന് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകാതെ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിയേണ്ടിവന്നു.

നിര്‍മല്‍ മാധവ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയത്. പ്രവേശനം നല്‍കിയ നടപടിയില്‍ തെറ്റില്ലെന്നാണ് കെ സി അബു പറഞ്ഞത്. സ്വാശ്രയ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം നല്‍കുന്നത് സാമൂഹിക നീതി അട്ടിമറിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അക്കാര്യം ശനിയാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ നേരിട്ടു ചോദിക്കൂവെന്നായിരുന്നു മറുപടി. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അറിയിക്കാന്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ഡിസിസി പ്രസിഡന്റ് കുഴങ്ങിയത്. ഒടുക്കം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ കാര്യങ്ങള്‍ ചോദിക്കൂവെന്ന് പറഞ്ഞ് വിഷയത്തില്‍ തടിതപ്പുകയായിരുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ്പാര്‍ടി അനുഭാവികളായ അധ്യാപകരും വിദ്യാര്‍ഥികളും അനാവശ്യ സമരങ്ങള്‍ നടത്തി ക്ലാസുകള്‍ മുടക്കുകയാണെന്ന് അബു ആരോപിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചത്. നിര്‍മല്‍ മാധവിന്റെ പ്രവേശനം പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത തന്നെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഡിസിസി പ്രസിഡന്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അബു പ്രസിഡന്റ് പദവിയിലെത്തിയതോടെ പാര്‍ടിയെ സാധരണക്കാരില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജില്ലയിലെ ചില നേതാക്കള്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെതിരെയുള്ള സമരം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കിയിലെ എംപി പി ടി തോമസ് രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. തൊട്ടതിനെല്ലാം ഇടപെടുന്ന സ്ഥലം എംപി കൂടിയായ എം കെ രാഘവനെ തഴഞ്ഞ് നിര്‍മല്‍മാധവ് പഠനസഹായ സമിതി രൂപീകരിച്ചതും പാര്‍ട്ടിക്കകത്ത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പഠനസഹായസമിതിയുടെ ഭാരവാഹികളിലേറെയും സ്ഥലത്തുള്ള ജനപ്രതിനിധികളാണ്. എന്നിട്ടും എംപിയെ തഴയുകയായിരുന്നു. എന്നാല്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇടപെട്ടാല്‍ ദുഷ്പേരുണ്ടാകുമെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹം നിശബ്ദത പാലിക്കുന്നതെന്നും കേള്‍ക്കുന്നു. സംഭവത്തില്‍ കെഎസ്യു സംസ്ഥാന നേതൃത്വവും യൂത്ത്കോണ്‍ഗ്രസും മൗനം പാലിക്കുകയുമാണ്.

നിര്‍മല്‍ മാധവ് പ്രശ്നം: യോഗത്തില്‍ വാക്കേറ്റം
Posted on: 21-Sep-2011 11:30 PM
കോഴിക്കോട്: നിയമവിരുദ്ധമായി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നേടിയ നിര്‍മല്‍മാധവിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വാക്കേറ്റം. പ്രത്യേക കാരണത്താല്‍ കോളേജില്‍ പഠിക്കാന്‍ കഴിയാതെവരുന്ന വിദ്യാര്‍ഥിക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും സന്നദ്ധമാവണമെന്ന യൂണിവേഴ്സിറ്റി രജിസ്ട്രാറെ പ്രതിനിധീകരിച്ച് യോഗത്തിലെത്തിയ ജോര്‍ജ് ജോസഫിന്റെ അഭിപ്രായമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. ഈ വാദം തിരുത്തണമെന്ന് ജോര്‍ജ് ജോസഫിനോട് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ഇതിനിടെ യൂത്ത്കോണ്‍ഗ്രസ് മുന്‍സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖും ഡിസിസി പ്രസിഡന്റ് കെ സി അബുവും ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് എ പ്രദീപ്കുമാര്‍ എംഎല്‍എക്കും പി മോഹനനുമെതിരെ കയര്‍ത്തു. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങിയതോടെ കലക്ടര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

അനധികൃതമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നിയമം മറികടന്നാണ് നിയമനം എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മറുവാദം ഉന്നയിക്കുന്നത് ശരിയല്ല. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജ് ഇനിയും അടച്ചിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയാകുമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് എതിരല്ലെന്നും മാനദണ്ഡങ്ങള്‍ മറികടന്നുള്ള പ്രവേശനത്തിനാണ് എതിരെന്നും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കോളേജില്‍ നടക്കുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥി സംഘടനകളും യോഗത്തില്‍ അറിയിച്ചു.

നിര്‍മല്‍ മാധവിന് പ്രവേശനം വിദഗ്ധ സമിതി അന്വേഷിക്കും
Posted on: 22-Sep-2011 01:14 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി നിര്‍മല്‍ മാധവ് പ്രവേശനം നേടിയ വിഷയം പഠിക്കാന്‍ ഒമ്പതംഗ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണം. ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണീ തീരുമാനം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും. ഇതേത്തുടര്‍ന്ന് ഒന്നരമാസമായി അടച്ചിട്ട കോളേജ് വ്യാഴാഴ്ച തുറക്കും. വിദ്യാര്‍ഥിസമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായി. കോളേജിലെ പഠനാന്തരീക്ഷം സുഗമമാക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുമായി രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനാപ്രതിനിധികളടങ്ങിയ സബ്കമ്മിറ്റിയും രൂപീകരിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ , മുന്‍ രജിസ്ട്രാര്‍ , കോളേജ് പ്രിന്‍സിപ്പല്‍ , ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറി, ഫാക്കല്‍റ്റി ഓഫ് എന്‍ജിനിയറിങ് കലിക്കറ്റ് സര്‍വകലാശാല, ആര്‍ഡിഒ, എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധി, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ , കോളേജില്‍നിന്നുള്ള അധ്യാപക പ്രതിനിധി എന്നിവരടങ്ങുന്നതാണ് വിദഗ്ധസമിതി. സമിതിയുടെ കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സെഡ് എ സോയയെ തെരഞ്ഞെടുത്തു. വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മല്‍മാധവിന് കോളേജില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രവേശനം ലഭിച്ച ആര്‍ക്കും ക്ലാസില്‍ ഹാജരാവാമെന്നായിരുന്നു കലക്ടറുടെ മറുപടി. റിപ്പോര്‍ട്ട് നല്‍കുംവരെ നിയമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥി കോളേജില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് സബ്കമ്മിറ്റി തീരുമാനമെന്നറിയുന്നു.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേസെടുത്തതുമൂലം കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത ജിതേഷിന് പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ പഠിച്ച നിര്‍മല്‍ മാധവിന് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജില്‍ പ്രവേശനം നല്‍കിയത്. ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരത്തിലായിരുന്നു. നിര്‍മലിന്റെ പ്രവേശനം നിയമവിരുദ്ധമാണെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ എ കെ പ്രേമജം, പി മോഹനന്‍ , ടി വി ബാലന്‍ , കെ സി അബു, ടി സിദ്ദിഖ്, പി രഘുനാഥ്, എസ് കെ സജീഷ്, വി വസീഫ്, ടി പി ബിനീഷ് എന്നിവരും യൂണിവേഴ്സിറ്റി അധികൃതരും രക്ഷിതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു. കോളേജ് തുറന്നുപ്രവര്‍ത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം കലക്ടറെ ചുമതലപ്പെടുത്തിയത്.

അക്കാദമിക് സമിതി: ആരോപണ വിധേയരെ അംഗീകരിക്കില്ല - എസ ്എഫ് ഐ
സ്വന്തം ലേഖകന്‍
Posted on: 24-Sep-2011 12:26 AM
കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണ വിധേയരെ സമിതിയില്‍ എടുക്കരുതെന്ന് കലക്ടര്‍ പി ബി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ പൊതു തീരുമാനമാണ്. അത് ലംഘിച്ച്, വിജിലന്‍സ് അന്വേഷണം വേണമെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എയും എസ്എഫ്ഐയും ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സമിതിയില്‍ അംഗങ്ങളാക്കി. ഇതുസംബന്ധിച്ച് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫും സെക്രട്ടറി ടി പി ബിനീഷും കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം വിയോജനകത്ത് നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ പ്രതികരിച്ചില്ല. ഒന്നര മാസമായി അടച്ചിട്ടിരുന്ന വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നിര്‍മല്‍ മാധവിന് അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായ ടോം ജോസഫാണ്. ഈ കത്ത് എന്‍ജി. കോളേജ് പ്രിന്‍സിപ്പലിന് അയച്ചതും തുടര്‍ന്ന് പ്രവേശനം വരെയുള്ള കാര്യങ്ങള്‍ ചെയ്തതും കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫും പിന്നീട് രജിസ്ട്രാറായ പി മുഹമ്മദുമാണ്. ഇവര്‍ മൂന്നുപേരും അക്കാദമിക് സമിതിയില്‍ അംഗങ്ങളാണ്. എന്‍ജി. കോളേജില്‍നിന്ന് ഒരാളെ മാത്രം കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ മതിയെന്നായിരുന്നു സര്‍വകക്ഷി തീരുമാനം. എന്നാല്‍ രണ്ടുപേരെ അംഗങ്ങളാക്കി. പുതുതായി ചാര്‍ജെടുത്ത കോളേജ് പ്രിന്‍സിപ്പലും സ്ഥലംമാറി വന്ന അധ്യാപകനായ അബ്ദുള്‍ഹമീദുമാണ് മറ്റംഗങ്ങള്‍ . സ്വാശ്രയ കോളേജില്‍ ഒരുവര്‍ഷം പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്ററില്‍ ഗവ. കോളേജില്‍ പ്രവേശനം നല്‍കാമോ, ഇന്റേണല്‍ പരീക്ഷ എഴുതാതെ തുടര്‍പഠനം സാധ്യമോ, സ്വാശ്രയ കോളേജില്‍ പഠിച്ച വിദ്യാര്‍ഥിക്ക്, മറ്റൊരു സര്‍വകലാശാലയുടെ സ്വാശ്രയ കോളേജില്‍ വേറൊരു വിഷയത്തിന്് പഠിച്ച ശേഷം ആദ്യകോഴ്സിന്റെ തുടര്‍പഠനത്തിനായി മൂന്നാം തവണ ഗവ. എന്‍ജി. കോളേജില്‍ പ്രവേശനം നല്‍കാമോ എന്നീ വിഷയങ്ങളാണ് അക്കാദമിക് സമിതിയുടെ അന്വേഷണപരിധിയിലുള്ളത്. നിഷ്പക്ഷമായ ഏത് വ്യക്തി അന്വേഷിച്ചാലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഉറപ്പുണ്ട്. കലക്ടര്‍ ഇടപെട്ട് സമിതിയുടെ വിശ്വാസ്യത തകര്‍ത്തു. പ്രശ്നം പുറത്ത് കൊണ്ടുവരാന്‍ ഏതു സമരത്തിനും തയ്യാറാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് വി വസീഫ്, സെക്രട്ടറി ടി പി ബിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ കിരണ്‍രാജ്,വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് യൂണിറ്റ് പ്രസിഡന്റും സര്‍വകലാശാല കൗണ്‍സിലറുമായ സാഗിന്‍ എന്നിവരും പങ്കെടുത്തു.


എന്‍ജി. കോളേജ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് നിര്‍മല്‍ മാധവ് ക്ലാസിലെത്തി
Posted on: 26-Sep-2011 11:42 PM
കോഴിക്കോട്: കലക്ടറുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജില്‍ ക്ലാസില്‍ ഹാജരായ നിര്‍മ്മല്‍ മാധവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മല്‍മാധവ് കോളേജില്‍ വരേണ്ടതില്ല എന്നതായിരുന്നു സബ്കമ്മിറ്റിയുടെ തീരുമാനം. ആ തീരുമാനത്തെ ധിക്കരിച്ചാണ് നിര്‍മല്‍ മാധവ് കോളേജിലെത്തിയത്. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോളേജില്‍നിന്നും നിര്‍മല്‍ മാധവ് പോയതിനുശേഷം ക്ലാസ് തുടര്‍ന്നു.

വിദ്യാഭ്യാസരംഗം: മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു- പിണറായി
സ്വന്തം ലേഖകന്‍
Posted on: 04-Oct-2011 10:24 PM
തിരു: വിദ്യാഭ്യാസരംഗത്ത് അര്‍ഹതയും മാനദണ്ഡവുമെല്ലാം സര്‍ക്കാര്‍തന്നെ കാറ്റില്‍പ്പറത്തുകയാണെന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റൈന്‍ പ്രതിഭയും സംയുക്തമായി നല്‍കുന്ന ബഹ്റൈന്‍ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരു മാനദണ്ഡവും പാലിക്കാത്തതിന്റെ ഉദാഹരണമാണ് റാങ്ക്ലിസ്റ്റില്‍ വളരെ പിന്നിലുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവിന് മൂന്നും നാലും സെമസ്റ്റര്‍ ഒഴിവാക്കി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയ സംഭവം. ഇങ്ങനെ പ്രവേശനം നല്‍കാന്‍ ആര്‍ക്കാണ് അധികാരം. വിദ്യാര്‍ഥിക്ക് രണ്ടു സെമസ്റ്റര്‍ ഒഴിവാക്കിക്കൊടുത്തതില്‍ എന്തു ന്യായമാണുള്ളത്. കേരളത്തില്‍ ഒരിക്കലും നടക്കാത്തതും നടക്കാന്‍ പാടില്ലാത്തതുമായ സംഗതിയാണിത്. ഈ നടപടിയെ എസ്എഫ്ഐ ചോദ്യംചെയ്താല്‍ എന്താണ് പിശക്. ഇങ്ങനെയാണോ വിദ്യാഭ്യാസരംഗം കൊണ്ടുപോകേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ഇഷ്ടക്കാരുടെ കാര്യത്തില്‍ ഒരു മാനദണ്ഡവും പാലിക്കേണ്ടെന്ന വിചാരം ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും. അര്‍ഹത വളരെ പ്രധാനമാണ്. പൊതുമാനദണ്ഡം ലംഘിക്കപ്പെടരുത്. സര്‍ക്കാരാണ് അര്‍ഹതയും മാനദണ്ഡവും പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത്. അവര്‍ അന്യായം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ ഗതിയെന്താകും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തെ ശത്രുകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. തെറ്റ് ചെയ്യാത്ത വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. ബോധപൂര്‍വം പൊലീസിലെ ഒരുവിഭാഗം ആസൂത്രണംചെയ്ത അക്രമമാണ് യൂണിവേഴ്സിറ്റി കോളേജിനു നേരെയുണ്ടായത്. മര്‍ദനങ്ങള്‍ക്ക് വിധേയരായി നാട് ഒതുങ്ങിപ്പോയ ചരിത്രമില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ
Posted on: 04-Oct-2011 06:39 AM
സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എന്‍ജിനിയറിങ് കോഴ്സിന്റെ മെറിറ്റ് ലിസ്റ്റും പ്രവേശന മാനദണ്ഡങ്ങളും അട്ടിമറിക്കാമോ എന്ന ചോദ്യമാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നുയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് എന്ന് ഉറക്കെ ചോദിച്ച് വിദ്യാര്‍ഥികള്‍ അവിടെ സമരത്തിലാണ്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ആ കോളേജില്‍ പഠനം മുടങ്ങി. പ്രശ്നപരിഹാരത്തിന് കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയ നടപടി വിദ്യാഭ്യാസമേഖലയിലെ മെറിറ്റിനെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശമാണ് ഏറ്റവും&ാറമവെ;ശക്തമായി ഉയര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നല്‍കിയതിലെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല അക്കാദമിക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ക്ലാസുകളും ലാബുകളും നഷ്ടമായതിനാല്‍ ഇനിമുതല്‍ കോളേജിലെ പഠനാന്തരീക്ഷം തകരരുതെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ആരോപണവിധേയനായ വിദ്യാര്‍ഥി, സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ കോളേജില്‍ പ്രവേശിക്കരുതെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. നിര്‍മല്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതാണ്. എന്നാല്‍ , കലക്ടറുടെ തീരുമാനം ലംഘിച്ച് നിര്‍മല്‍ വീണ്ടും കോളേജിലെത്തി; മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സമരം തുടങ്ങേണ്ടിവന്നു. സര്‍വകക്ഷിയോഗത്തിലെ തീരുമാനം മറികടന്ന് ആരോപണവിധേയരായവരെ വിദഗ്ധസമിതിയില്‍ ഉള്‍പ്പെടുത്താന്‍ കലക്ടര്‍ തയ്യാറായി. ഇതിനെതിരെ വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും ജനപ്രതിനിധികളും വിയോജനക്കത്ത് നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. കോളേജില്‍ 2010ല്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം നേടിയ അവസാന റാങ്ക് 1819 ആയിരുന്നു. റാങ്ക്ലിസ്റ്റില്‍ 22,787 എന്ന സ്ഥാനമാണ് നിര്‍മല്‍ മാധവിന്. അത്തരക്കാര്‍ക്കുള്ളത് സ്വാശ്രയകോളേജാണ്. അങ്ങനെയൊരാള്‍ക്ക് റാങ്ക്ലിസ്റ്റില്‍ രണ്ടായിരത്തിനും താഴെയുള്ളവര്‍ പഠിക്കുന്ന സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റം നല്‍കാമോ?

സ്വാശ്രയകോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒരുവര്‍ഷം പഠിച്ചശേഷം മറ്റൊരു സ്വാശ്രയകോളേജില്‍ വേറൊരു കോഴ്സിന് ചേര്‍ന്നയാളാണ് നിര്‍മല്‍ . മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിക്കാമോ എന്ന ചോദ്യം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമെല്ലാം ഉയരുന്നുണ്ട്. ഈ തെറ്റിനെ ന്യായീകരിക്കാന്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിക്കവെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തുവെന്നും അതിനാല്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. തെറ്റായ തീരുമാനത്തിന് സാധുതയുണ്ടാക്കാനായി അന്വേഷണം അട്ടിമറിക്കാനാണ് ആസൂത്രിത നീക്കം നടക്കുന്നത്. സര്‍വകലാശാലയ്ക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫ്, കത്ത് ഉത്തരവാക്കി കോളേജിലേക്ക് അയച്ച രജിസ്ട്രാര്‍ പി മുഹമ്മദ്, രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫ്, ക്രമവിരുദ്ധ പ്രവേശനം അംഗീകരിച്ച അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അതിനുവേണ്ടിയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം മറ്റൊരു യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയകോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്ന നിര്‍മലിന് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് വിദഗ്ധസമിതി യോഗത്തിലും അഭിപ്രായമുയര്‍ന്നതാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്വാശ്രയകോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ശരിയെന്നും അഭിപ്രായമുണ്ടായി. ഇതെല്ലാം മറികടന്ന് നിര്‍മലിന് പ്രവേശനം നല്‍കണമെന്നാണ് കലക്ടര്‍ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടത്.

ഒരു മലയാളപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പി ടി തോമസ് എംപിയാണ് സംഭവം മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. എന്നാല്‍ , കോഴിക്കോട്ടുനിന്നുള്ള എംപിയോ, കെഎസ്യുവോ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രി പോലും അറിയാതെയാണ് പ്രവേശനത്തിനുള്ള നീക്കം നടന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്ന് പ്രവേശനത്തിന് അനുമതി കൊടുത്തു എന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ചട്ടവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച കാര്യം എ പ്രദീപ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. അനധികൃത പ്രവേശനത്തെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണ് സര്‍ക്കാര്‍ . 75 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി. 24 വിദ്യാര്‍ഥികളെ കോഴിക്കോട്ടും 42 വിദ്യാര്‍ഥികളെ മലപ്പുറത്തും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ലാത്തിച്ചാര്‍ജ് നടന്നു. സര്‍വകലാശാലയ്ക്കു കീഴിലുള്ള&ാറമവെ;തേഞ്ഞിപ്പലത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ നിര്‍മല്‍ രണ്ടുവര്‍ഷം മുമ്പാണ് ബിടെക് മെക്കാനിക്കല്‍ പഠനം ഉപേക്ഷിച്ചത്. സെമസ്റ്ററായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം ഹാജര്‍നിലയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ , മൂന്നും നാലും സെമസ്റ്റര്‍ ക്ലാസുകളില്‍ ഹാജാരാവാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത നിര്‍മലിനാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ സര്‍വകലാശാല തുടര്‍പഠനത്തിന് അവസരംനല്‍കിയത്.

മാനേജ്മെന്റ്ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ല. സര്‍വകലാശാല ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യഥാര്‍ഥ റാങ്കുകാരായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ജനങ്ങളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്
സ്വന്തം ലേഖകന്‍
Posted on: 11-Oct-2011 12:36 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് ബോധ്യമായിട്ടും മെറിറ്റ് സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. ന്യായമായ സമരത്തെ ചോരയില്‍ മുക്കി ജനശ്രദ്ധ തിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കുനേരെ ആസൂത്രിതമായി പൊലീസ് വെടിവച്ചതെന്ന് വ്യക്തം. തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മലിനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ച നടപടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്.

2010 നവംബര്‍ ഒന്നിന് തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും മൂന്നാം സെമസ്റ്ററില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനം നിര്‍ത്തി നിര്‍മല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയായി എന്‍ആര്‍ഐ ക്വോട്ടയില്‍ സ്പോട്ട് പ്രവേശനം നേടി. നിര്‍മല്‍ ഒരുതടസ്സവുമില്ലാതെ പുന്നപ്രയില്‍ പഠിക്കുമ്പോള്‍ എന്തിനാണ് മെറിറ്റടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന ഗവ. എന്‍ജി. കോളേജില്‍ ചേര്‍ത്തതെന്നാണ് ആര്‍ക്കും പിടികിട്ടാത്തത്. 2009 ലെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് പ്രകാരം ഗവ. എന്‍ജി. കോളേജില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ റാങ്ക് 1316 ആണ്. അനധികൃതമായി പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ പ്രകാരം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മറ്റുകോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാനേജ്മെന്റ് സീറ്റില്‍ 65,000 രൂപ വാര്‍ഷികഫീസ് നിരക്കില്‍ പഠിച്ച വിദ്യാര്‍ഥിയെ രണ്ടുസെമസ്റ്റര്‍ മറികടന്ന് 6200 രൂപ നിരക്കില്‍ പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്തിന്? മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ നാലാം സെമസ്റ്ററില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയെ അഞ്ചാംസെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്തത് യൂണിവേഴ്സിറ്റിയുടെ ഏത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമുണ്ട്. മറ്റാരാണെങ്കിലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം "ഇയര്‍ഔട്ട്" ആവുമായിരുന്നു. എന്നാല്‍ നിര്‍മലിന്റെ വിഷയത്തില്‍ അതുണ്ടായില്ല. 2011 ജൂലൈ നാലിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററിയാക്കി നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം നിലനില്‍ക്കേ മൂന്നും നാലും സെമസ്റ്റര്‍ പഠിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നറിയുന്ന കോളേജ് പ്രിന്‍സിപ്പലും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം തലവനും കൂടിയാണ് പ്രവേശനം നല്‍കിയത്. ഇതിനേക്കാള്‍ വിചിത്രമായത് ഗവ. കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് നിര്‍മല്‍ പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജ് ഒന്നാം വര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയുമാണെന്നതാണ്. ഇതേത്തുടര്‍ന്നാണ് ജൂലൈയില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ മൂല്യങ്ങളെപോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനധികൃതപ്രവേശം റദ്ദാക്കുന്നതിനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ ബാധിക്കുന്ന നടപടിക്കെതിരായ എസ്എഫ്ഐ സമരത്തിന് കാമ്പസിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്നത് ശ്രദ്ധേയമാണ്.


പേജിലേക്ക്