Friday, March 18, 2011

ഇ എം എസിന്റെ സംഭാവനകള്‍


ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായ്ക്കാനാവാത്ത വ്യക്തിമുദ്രപതിപ്പിച്ച് വിടപറഞ്ഞ ഒരു നേതാവിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച് അനുസ്മരിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി പ്രദാനംചെയ്യുന്നത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍, അതിസമര്‍ത്ഥനായ തന്ത്രജ്ഞനും അടവുകള്‍ക്ക് രൂപം നല്‍കാന്‍ കഴിവുള്ളയാളും എന്ന നിലയില്‍, ബഹുജന നേതാവെന്നനിലയില്‍, മുഖ്യമന്ത്രിയായി സര്‍ക്കാരില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കാളിത്തത്തിലെ ആദ്യപഥികനെന്ന നിലയില്‍, സാഹിത്യവിമര്‍ശകനും തത്വചിന്തകനും എന്ന നിലയില്‍- ശ്രദ്ധേയമായ വിധത്തില്‍ ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഇ എം എസ് വ്യാപരിച്ചു.

ഇന്ത്യയിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സിദ്ധാന്തത്തിലും പ്രവര്‍ത്തനത്തിലും ഇ എം എസ് തികച്ചും തനതും ഏറ്റവും സൃഷ്ടിപരവുമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. സിദ്ധാന്തത്തെയും പ്രയോഗത്തെയും തമ്മില്‍ സംയോജിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം അനുപമനാണ്. സമൂര്‍ത്തമായ സാമൂഹിക സ്ഥിതിഗതികളെ സംബന്ധിച്ച് പഠിക്കാനും അതില്‍നിന്ന് തന്റെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ വികസിപ്പിക്കാനുമുള്ള ഇഎംഎസിന്റെ ശേഷിയില്‍നിന്നാണ് ഈ കഴിവ് ഉരുത്തിരിഞ്ഞുവന്നത്. അദ്ദേഹത്തിന്റെ ഈ സവിശേഷ കഴിവാണ് കമ്യൂണിസ്റ്റുപാര്‍ടി ഓരോ സാഹചര്യത്തിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനുള്ള രൂപരേഖയ്ക്ക് അടിത്തറ പാകിയിരുന്നത്.

കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്തയാള്‍

മലബാറിലെ കാര്‍ഷിക ബന്ധങ്ങളെ സംബന്ധിച്ച് അദ്ദേഹം പഠിച്ചരീതിയില്‍ നമുക്ക് ഇത് കാണാനാവും. അതില്‍നിന്നാണ് 1940കളില്‍ സാമ്രാജ്യത്വവിരുദ്ധ, ഫ്യൂഡല്‍വിരുദ്ധ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള തന്ത്രത്തിന് അദ്ദേഹം രൂപം നല്‍കിയത്.

മലബാറിലെ കര്‍ഷകര്‍ക്കിടയില്‍ ഇ എം എസ് നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച ധാരണകളില്‍നിന്ന് അഖിലേന്ത്യാ കിസാന്‍സഭയ്ക്കും ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനത്തിനും നേട്ടമുണ്ടായിട്ടുണ്ട്. കര്‍ഷകപ്രസ്ഥാനത്തിന്റെ ഫ്യൂഡല്‍വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം സ്വാതന്ത്ര്യാനന്തരം ജനാധിപത്യവിപ്ലവത്തിന്റെ കാതലിന് രൂപംനല്‍കുന്നതിനായി മുന്നോട്ട് കൊണ്ടുപോയി. കാര്‍ഷികവിപ്ലവത്തിന്റെ ജനാധിപത്യപരമായ കടമകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടുമാത്രമെ ജനാധിപത്യ വിപ്ലവം വിജയിപ്പിക്കാനാവൂ.

ഭാഷാ ദേശീയതയെ സംബന്ധിച്ച്

പൌരാണികകാലംമുതല്‍ കോളനിവാഴ്ചക്കാലംവരെയുള്ള കേരള സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക രൂപവത്കരണത്തിന്റെ പരിണാമത്തെ സംബന്ധിച്ച് അദ്ദേഹം പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക മതനിരപേക്ഷ 'ഐക്യകേരള'ത്തെ സംബന്ധിച്ച കാഴ്ചപ്പാടിന് രൂപം നല്‍കുകയും ചെയ്തപ്പോള്‍ നാം അത് വീണ്ടും കണ്ടു.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ രൂപീകരണത്തിനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിന് ആവശ്യമായവിധത്തില്‍ കാലഹരണപ്പെട്ട സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ കൈവെടിയുന്നതിനും കമ്യൂണിസ്റ്റുപാര്‍ടി സ്വീകരിച്ചത് ഈ സമീപനമായിരുന്നു.

ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ച "കേരളത്തിലെ ദേശീയപ്രശ്നം'' എന്ന ഇ എം എസിന്റെ ഗ്രന്ഥം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുന:സംഘടനയ്ക്കായുള്ള ജനാധിപത്യ പോരാട്ടത്തിന്റെ അടിത്തറയായി മാറി. ഈ പോരാട്ടത്തിന് കമ്യൂണിസ്റ്റുപാര്‍ടിയാണ് രാജ്യമാസകലം നേതൃത്വം നല്‍കിയത്.

ജാതിയും വര്‍ഗവും

ജാതിയോടും വര്‍ഗത്തിനോടുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തിന് രൂപം നല്‍കിയതായിരുന്നു ഇ എം എസിന്റെ മറ്റൊരു പ്രധാന സംഭാവന. ജാതിയോടും വര്‍ഗത്തിനോടുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിത്തറപാകിയത് ഇ എം എസ് ആയിരുന്നു. ഏറെ അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെ, പ്രത്യേകിച്ച് ദളിതരുടെ പ്രശ്നങ്ങളെയും സാമൂഹികമോചനത്തിനായുടെള്ള അവരുടെ പോരാട്ടങ്ങളെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഏറ്റെടുക്കണമെന്നും അവയെ ശരിയായ ദിശയിലേക്ക് നയിക്കണമെന്നും അങ്ങനെ ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. കേരള സമൂഹത്തെ സംബന്ധിച്ച് പഠിച്ച അദ്ദേഹം ജാതിയും വര്‍ഗവും സാമ്പത്തിക ബന്ധങ്ങളും തമ്മിലുള്ള അടുത്ത പരസ്പരബന്ധം 1940കളില്‍തന്നെ ചൂണ്ടികാണിച്ചിരുന്നു. ജനാധിപത്യ-കാര്‍ഷിക വിപ്ലവത്തില്‍ ജാതിക്കെതിരായ കലാപങ്ങള്‍ക്ക് മൂര്‍ച്ഛകൂട്ടുന്നതിന്റെ നിര്‍ണായകമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍തന്നെ, വര്‍ഗസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനും എല്ലാ ജാതികളിലും സമുദായങ്ങളിലുമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ഐക്യത്തിനും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സവര്‍ണജാതി മേധാവിത്വത്തിനെതിരെ താഴ്ന്നജാതിയില്‍പ്പെട്ടവരുടെ സംഘടനകളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുമ്പോള്‍തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യപ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരുന്നത്.

പാര്‍ലമെന്ററി പ്രവര്‍ത്തനം സംബന്ധിച്ച കാഴ്ചപ്പാട്

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കമ്യൂണിസ്റ്റു പങ്കാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇ എം എസ് അനുപമമായ സ്ഥാനമാണ് വഹിച്ചിരുന്നത്. 1957ല്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ അദ്ദേഹത്തിന് ഭരണഘടനാപരമായ ഒരു സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിച്ചതിന്റെ നേരിട്ടുള്ള അനുഭവമുണ്ടായിരുന്നു. ഈ ഭരണഘടനാപരമായ സംവിധാനത്തില്‍ യഥാര്‍ത്ഥ ഭരണകൂട അധികാരം സംസ്ഥാന സര്‍ക്കാരിലല്ല, മറിച്ച് കേന്ദ്രസര്‍ക്കിരിലാണ് നിക്ഷിപ്തമായിട്ടുള്ളത്.

ഇ എം എസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ 28 മാസം ദര്‍ശിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതാണ്. കുടിയാന്മാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുന്ന ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതായിരുന്നു സര്‍ക്കാരിന്റെ ആദ്യ നടപടി. ഇതിനെ തുടര്‍ന്നാണ് കാര്‍ഷിക ബന്ധ ബില്‍ അവതരിപ്പിച്ചത്. വസ്തുവില്‍ സ്ഥിരാവകാശം, കുറഞ്ഞ പാട്ടനിരക്ക്, പാട്ടക്കാര്‍ക്ക് ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങാനുള്ള അവകാശം, ഭൂരഹിത തൊഴിലാളികള്‍ക്ക് ഭൂമിയില്‍ കുടികിടപ്പ് അവകാശം, മിച്ചഭൂമി വിതരണം എന്നീ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരുന്നു കാര്‍ഷിക ബന്ധബില്‍.

ഭൂപരിഷ്കരണം സംബന്ധിച്ച നിയമനിര്‍മ്മാണവും വിദ്യാഭ്യാസബില്ലും ഏറെ പ്രസിദ്ധമാണ്. ഭൂപ്രഭുക്കളും പിന്തിരിപ്പന്‍ താല്‍പര്യക്കാരും ഒത്തുകൂടിയതിന്റെയും സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെയും കേന്ദ്രബിന്ദുവായി മാറിയത് ഇതായിരുന്നു. അതേസമയം തുല്യപ്രധാന്യമുള്ള നയപരമായ മറ്റൊരു തീരുമാനവും ഉണ്ടായിരുന്നു. ഇ എം എസ് മന്ത്രിസഭ അംഗീകരിച്ച പൊലീസ് നയമായിരുന്നു അത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതാദ്യമായി ഒരു സര്‍ക്കാര്‍ ജനാധിപത്യപരമായ ഒരു പൊലീസ് നയം അവതരിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങളിലോ ഭൂപ്രഭുക്കളും കര്‍ഷകരുംതമ്മിലുള്ള തര്‍ക്കങ്ങളിലോ പൊലീസ് ഇടപെടാന്‍ പാടില്ലെന്നതായിരുന്നു ഈ നയത്തിന്റെ അന്തഃസത്ത. തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ മുതലാളിമാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും ഉപയോഗിക്കാനുള്ള ഉപകരണമല്ല പൊലീസ്. ഏതെങ്കിലും ഒരു വിഭാഗം നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ക്രമസമാധാനപ്രശ്നം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ മാത്രമേ പൊലീസ് ഇടപെടേണ്ടതുള്ളു.

ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ അനുഭവത്തെക്കുറിച്ച് ഇ എം എസ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. "കേരളത്തിലെ 'പരീക്ഷണം' എന്തെങ്കിലും തെളിയിക്കുന്നെങ്കില്‍ അതിതാണ്: ഭൂരിപക്ഷം ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ രൂപീകരണം ഉള്‍പ്പെടെ പാര്‍ലമെന്ററി രംഗത്തെ പോരാട്ടം വര്‍ഗസമരത്തിന്റെ ഒരു പ്രത്യേക രൂപമാണ്; പാര്‍ലമെന്ററി രംഗത്തെ പോരാട്ടത്തെ വര്‍ഗസമരത്തിന് കീഴ്പ്പെടുത്തണം; പാര്‍ലമെന്റേതര സമരങ്ങളുമായി പാര്‍ലമെന്ററി രംഗത്തെ സമരത്തെ കോര്‍ത്തിണക്കണം'' (ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍, പേജ് 177)

വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിലെ അടവുകള്‍

അടിയന്തിര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും ദീര്‍ഘകാല തന്ത്രവുമായി ബന്ധപ്പെട്ടും സംഭവിക്കുന്ന മാറ്റങ്ങളുടെ സത്ത മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിന്റെ ഫലമായിട്ടുണ്ടായതായിരുന്നു രാഷ്ട്രീയ അടവുകളിലെ ഇ എം എസിന്റെ പ്രാവീണ്യം. ഒരു രാഷ്ട്രീയ പ്രതിഭാസം ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെ മുന്‍കൂട്ടി കാണുന്ന കാര്യത്തില്‍ അദ്ദേഹത്തിനുപരിയായി മറ്റാരും ഉണ്ടായിരുന്നില്ല. വര്‍ഗാടിസ്ഥാനത്തില്‍ ആ രാഷ്ട്രീയ പ്രതിഭാസത്തെ വിശകലനംചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അടവുപരമായ ഒരു നയത്തിന്റെ അടുത്ത ഘട്ടത്തിന്് രൂപം നല്‍കുകയോ നിലവിലുള്ള അടവില്‍ മാറ്റം വരുത്തുന്നതിന് അദ്ദേഹം മുന്‍കൈയെടുക്കുകയോ ചെയ്തിരുന്നപ്പോഴെല്ലാം ഇത് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടതാണ്. പലപ്പോഴും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പാര്‍ടിയും അദ്ദേഹത്തിന്റെ മാറിയ ധാരണകളുമായി കുറച്ചേറെ സമയം കഴിഞ്ഞു മാത്രമെ പൊരുത്തപ്പെടാറുണ്ടായിരുന്നുള്ളൂ. 1982ല്‍ പാര്‍ടിയുടെ 11-ാം കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ച വര്‍ഗീയ വിഘടനശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന വിപത്തിനെ സംബന്ധിച്ച ധാരണയെ കേരളത്തിലെ സമൂര്‍ത്ത സാഹചര്യങ്ങളില്‍ ഇ എം എസ് പ്രയോഗത്തില്‍ വരുത്തിയത് എങ്ങനെയെന്നത് ഇതിന്റെ ഉത്തമോദാഹരണമാണ്. കേരളത്തില്‍ പാര്‍ടി പ്രയോഗത്തില്‍ വരുത്തിയിരുന്ന ഐക്യമുന്നണി രാഷ്ട്രീയത്തില്‍ അന്നും ഭാഗഭാക്കായിരുന്ന വര്‍ഗീയ പാര്‍ടികളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിന് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മുന്‍നിരയില്‍ത്തന്നെ അദ്ദേഹം നിലയുറപ്പിച്ചിരുന്നു.

വര്‍ഗീയതയുടെ പ്രശ്നത്തില്‍ ഇ എം എസ് മറ്റൊരു സുപ്രധാന സംഭാവനകൂടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയതലത്തില്‍ 1980കളുടെ രണ്ടാംപകുതിയില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വിപത്ത് അതിവേഗം വളര്‍ന്നുവന്നു. അയോദ്ധ്യയിലെ ബാബറിമസ്ജിദ് ലക്ഷ്യമാക്കി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഉദയം, ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്ക്, ഹിന്ദുത്വശക്തികളുടെ വര്‍ധിച്ചുകൊണ്ടിരുന്ന ആക്രമണാത്മകത എന്നിവയെല്ലാം മതേതര ജനാധിപത്യത്തിനുനേരെയുള്ള പുതിയ വിപത്തായി ഇ എം എസ് തിരിച്ചറിഞ്ഞു. മതേതര ചേരിയിലെ തന്റെ മറ്റേതു സമകാലികരെയുംകാള്‍ വളരെ മുമ്പേതന്നെ ഇ എം എസ് ആര്‍എസ്എസിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ കണ്ടെത്തി. സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ മൊത്തം പാരമ്പര്യത്തിനും ദിശാബോധത്തിനും തികച്ചും എതിരായതായിരുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ നിലനിന്നിരുന്നതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നാലുപതിറ്റാണ്ടിനുശേഷം വലിയതോതില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതുമായ വര്‍ഗീയ വിപത്ത്, ഇ എം എസിനെ സംബന്ധിച്ചിടത്തോളം, ബൂര്‍ഷ്വാ ഭൂപ്രഭു സംവിധാനത്തിന്റെ വര്‍ഗസ്വഭാവവുമായി ബന്ധപ്പെട്ടതായിരുന്നു. ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അതേ ശക്തികളുമായി സന്ധിചെയ്തിട്ടുള്ളതാണ് ഈ സംവിധാനം. ആയതിനാല്‍, ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ വര്‍ഗീയശക്തിയായി മാത്രമല്ല ഇ എം എസ് കണ്ടത്. മറിച്ച്, ഇന്ത്യയിലെ വലതുപക്ഷ പിന്തിരിപ്പന്മാരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അവരെ വര്‍ഗാടിസ്ഥാനത്തിലാണ് ഇ എം എസ് വിശകലനം ചെയ്തത്.

തൊഴിലാളിവര്‍ഗ ബദലിനുവേണ്ടി

ഇ എം എസ് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള മറ്റൊരു രംഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ പങ്ക് കരുപ്പിടിപ്പിച്ചതായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലാണ് അദ്ദേഹം അതിന്റെ അടിവേരുകള്‍ കണ്ടെടുത്തത്. തന്റെ ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു സജീവ കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം പിന്നീട് ഒരു പ്രമുഖ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടി പ്രവര്‍ത്തകനും ക്രമേണ കമ്യൂണിസ്റ്റ് നേതാവുമായി മാറുകയാണുണ്ടായത്. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ വികാസത്തിലെ ഓരോ ഘട്ടത്തിലെയും ഇടതുപക്ഷത്തിന്റെ പങ്ക് വിശദീകരിച്ചുകൊണ്ട് വളരെ ചിട്ടയായവിധത്തില്‍ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെയാകെ അനുഭവം മുന്നോട്ടുവെയ്ക്കാനാണ് ഇ എം എസ് ശ്രമിച്ചത്. 1935ല്‍ നെഹ്റു അധ്യക്ഷനായ ലഖ്നൌ സമ്മേളനം മുതല്‍ സുഭാഷ്ചന്ദ്രബോസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ത്രിപുരി സമ്മേളനംവരെ കോണ്‍ഗ്രസിനുള്ളില്‍ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ നടത്തിയ പോരാട്ടം; പുതുതായി രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്ക്; ഒക്ടോബര്‍ വിപ്ലവത്തിന്റെയും പില്‍ക്കാലത്ത് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെയും സ്വാധീനം; എഐടിയുസിയുടെയും മറ്റ് വര്‍ഗ ബഹുജന സംഘടനകളുടെയും രൂപീകരണം-ബൂര്‍ഷ്വാ മേധാവിത്വമുള്ള പ്രസ്ഥാനത്തെ നേരിട്ടുകൊണ്ട് തൊഴിലാളിവര്‍ഗ/ഇടതുപക്ഷ കൈവഴി സ്വാതന്ത്ര്യസമരത്തില്‍ വളര്‍ന്നുവന്നതെങ്ങനെയെന്ന് ഈ സംഭവങ്ങളെയെല്ലാം കോര്‍ത്തിണക്കി യുക്തിയുക്തമായി വിശദീകരിക്കുകയാണ് അദ്ദേഹം.

സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഇടതുപക്ഷത്തിന്റെ പൈതൃകം തേടുകയും കോണ്‍ഗ്രസ് നേതൃത്വത്തിലെബൂര്‍ഷ്വാ-പെറ്റീ ബൂര്‍ഷ്വാ പ്രവണതകളില്‍നിന്നും അതിനെ വേര്‍തിരിച്ച് അവതരിപ്പിക്കുകയും ചെയ്ത ഇ എം എസ് തുടര്‍ന്ന് ഭരണവര്‍ഗ്ഗങ്ങളുടെ പ്രത്യയശാസ്ത്രപരമായ അധീശത്വത്തെ ചെറുക്കുകയെന്ന പ്രശ്നത്തിലാകെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സാമ്പത്തിക സമരങ്ങളിലൂടെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെയും മാത്രം ഭരണവര്‍ഗങ്ങളുടെ അധീശത്വത്തെ ചെറുക്കാനാവില്ല. തന്റെ വിപ്ലവപ്രവര്‍ത്തനത്തിന്റെ പ്രാരംഭം മുതല്‍തന്നെ ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങളുടെയും സാംസ്കാരിക-ധൈഷണിക പ്രവര്‍ത്തനങ്ങളുടെയും പങ്കിന്റെ പ്രാധാന്യം ഇ എം എസ് അംഗീകരിച്ചിരുന്നു. മാധ്യമങ്ങളുമായും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഫലപ്രദമായ ആജീവനാന്ത ബന്ധം തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ സംബന്ധിച്ച ഈ സമഗ്രധാരണയെ പരിപോഷിപ്പിക്കുകയുണ്ടായി.

സോഷ്യലിസത്തിന്റെ സംരക്ഷണം

ഒക്ടോബര്‍ വിപ്ലവവും ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ- സോവിയറ്റ് യൂണിയന്റെ-രൂപീകണണവും സ്വാധീനിച്ച തലമുറയിലാണ് ഇ എം എസ് ഉള്‍പ്പെടുന്നത്. പില്‍ക്കാലത്ത് ചൈനീസ് വിപ്ലവവും സോഷ്യലിസ്റ്റ് ചേരിയുടെ രൂപീകരണവും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിന്റെ സാര്‍വദേശീയവീക്ഷണത്തെ സ്വാധീനിച്ചു. എന്നാല്‍, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോള്‍ മാര്‍ക്സിസം-ലെനിനിസത്തോട് അടിയുറച്ചുനില്‍ക്കാന്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്യൂണിസ്റ്റുപാര്‍ടിയോട് വിധേയത്വം പുലര്‍ത്തേണ്ടതില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളായിരുന്നു ഇ എം എസ്. സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് സോഷ്യലിസത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ അത് സോവിയറ്റ് യൂണിയന്റെ കാര്യത്തിലായാലും ചൈനയുടെ കാര്യത്തിലായാലും, സിപിഐ (എം) നേതൃത്വം - ഇ എം എസ് അതിന്റെ അവിഭാജ്യഭാഗമായിരുന്നു-സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി ഉറച്ചുനിന്നു. എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ തന്ത്രത്തിനും അടവുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എങ്ങനെ രൂപം നല്‍കണം എന്ന കാര്യത്തില്‍ ആരില്‍നിന്നും നിര്‍ദ്ദേശമോ മാര്‍ഗരേഖയോ സ്വീകരിക്കാനും സിപിഐ (എം) തയ്യാറായില്ല. ഒന്നര പതിറ്റാണ്ടോളം കാലം സിപിഐ (എം)ന്റെ ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ ഇന്ത്യയിലെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസം പ്രയോഗിച്ചുകൊണ്ട് ഇ എം എസ് പാര്‍ടിയെ നയിച്ചു. മറ്റു രാജ്യങ്ങളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായിട്ടുള്ളപ്പോള്‍തന്നെ പുറത്തുനിന്ന് സോഷ്യലിസത്തിന്റെ ഏതെങ്കിലും മാതൃകയെ അതേപടി പകര്‍ത്താനാവില്ലെന്ന ദൃഢവിശ്വാസമായിരുന്നു അദ്ദേഹം പുലര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് കമ്യൂണിസ്റ്റു പാര്‍ടികള്‍ സിപിഐ (എം)ന് എതിരായ നിലപാട് എടുത്തപ്പോഴും പാര്‍ടിയെ വളരാന്‍ സഹായിച്ചതും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിഭാഗമായി ഉയര്‍ന്നുവരാന്‍ സിപിഐ (എം)നെ പ്രാപ്തമാക്കിയതും ഈ വീക്ഷണമാണ്.

പിന്നീട്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുത്തതിന്റെ അനുഭവങ്ങളിലേക്കാകെ തിരിഞ്ഞുനോക്കുകയെന്ന പ്രക്രിയക്ക് ഇ എം എസ് തുടക്കംകുറിച്ചു. ചൈനയില്‍ അവിടത്തെ കമ്യൂണിസ്റ്റുപാര്‍ടി നടപ്പാക്കിക്കൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചുകൊണ്ടിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലും പ്രയോഗത്തിലും സംഭവിച്ച പ്രമാണമാത്രവാദത്തിന്റേതും തിരുത്തല്‍വാദത്തിന്റേതുമായ പിശകുകള്‍ കൃത്യമായി കണ്ടെത്താനുള്ള നിരന്തര പരിശ്രമത്തിലായിരുന്നു അദ്ദേഹം. അങ്ങനെ മാത്രമേ മാര്‍ക്സിസത്തെ ക്രീയാത്മകമായി പ്രയോഗിക്കാനും സോഷ്യലിസത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയൂ.

കമ്യുണിസ്റ്റ് മൂല്യങ്ങളുടെ സാക്ഷാത്കാരം

ഏറ്റവും മികച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇ എം എസ് സ്വാംശീകരിച്ചു. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ധൈഷണികമായി പ്രതിഭാശാലിയായിരുന്നിട്ടും അദ്ദേഹം വിനയത്തോടെ പെരുമാറിയിരുന്നു; സര്‍വ്വവും പാര്‍ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹം തികഞ്ഞ ലളിതജീവിതം നയിച്ചു. അത്യൂന്നത നേതാവായിരുന്നിട്ടും അദ്ദേഹം അഹംഭാവത്തിന് അതീതനായിരുന്നു. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും പാര്‍ടി ചര്‍ച്ചകളില്‍ എപ്പോഴും സ്വയം വിമര്‍ശനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ടി നയങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി സമാനതകളില്ലാത്തതാണ്. ദിനപത്രങ്ങളിലെ ലേഖനങ്ങളായും പ്രതിവാര പംക്തികളായും മുഖപ്രസംഗങ്ങളായും പുസ്തകങ്ങളുടെയും സാംസ്കാരിക സംഭവങ്ങളുടെയും നിരൂപണങ്ങളായും ഇത്രയേറെ എഴുതിയിട്ടുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും ഉണ്ടായിട്ടില്ല.

ഇത്തരത്തിലുള്ള പ്രബലനായ ഒരു നേതാവിനെ ലഭിച്ച ഇന്ത്യയിലെയും കേരളത്തിലെയും കമ്യുണിസ്റ്റ് പ്രസ്ഥാനം അനുഗ്രഹീതമാണ്. ഇ എം എസ് പ്രതീകവല്‍ക്കരിച്ച മൂല്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും പാര്‍ടിയുടെ പരമപ്രധാന കര്‍ത്തവ്യമാണ്.

പ്രകാശ് കാരാട്ട്

Wednesday, March 16, 2011

വിക്കിലീക്സുമായി ദ് ഹിന്ദു : ഇന്ത്യന്‍ വിദേശനയം അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ ?


Wikileaks India Cables
ഇന്ത്യയെ സംബന്ധിക്കുന്ന ‍അതീവരഹസ്യ അമേരിക്കൻ എംബസി കേബിളുകളെ ഒന്നൊന്നായി വെളിപ്പെടുത്താനുള്ള ദൌത്യവുമായി ദ് ഹിന്ദു പത്രം രംഗത്ത്. ദ് ഗാഡിയൻ (ബ്രിട്ടൻ), ദേർ ഷ്പീഗൽ (ജർമ്മനി), ന്യൂയോർക് ടൈംസ് (അമേരിക്ക) തുടങ്ങിയ പാശ്ചാത്യ പത്രങ്ങൾക്ക് ശേഷം ഏഷ്യയിൽ നിന്നുതന്നെ ഒരു പത്രത്തിനു ഇതാദ്യമായാണ് വിക്കിലീക്സ് അതിന്റെ രേഖകൾ പരിശോധിക്കാനും പത്രവാർത്തയാക്കാനും അനുമതി നൽകുന്നത്. 2010 ഡിസംബർ മാസം മുതൽ തുടങ്ങിയ ശ്രമങ്ങൾക്കൊടുവിലാണ് ദ് ഹിന്ദുവിനു വിക്കിലീക്സിന്റെ “ഇന്ത്യാ” രേഖകൾ പരിശോധിക്കാനും എക്സ്ക്ലൂസിവ് ആയി പ്രസിദ്ധീകരിക്കാനും അനുമതി ലഭിക്കുന്നത്. ദ് ഹിന്ദുവിന്റെ നിലപാടുകളുടെ അംഗീകാരമായാണ് ഈ അനുമതിയെ കാണുന്നതെന്ന് എഡിറ്റർ എൻ റാം മാർച്ച് 15ലെ ആമുഖക്കുറിപ്പിൽ സൂചിപ്പിക്കുന്നു.

ഇന്ത്യയെ പരാമർശിക്കുന്നതോ സംബന്ധിക്കുന്നതോ ആയ 5100 എംബസ്സി കേബിളുകളാണ് ദ് ഹിന്ദു പത്രത്തിനു ലഭിച്ചിരിക്കുന്നത്. ആദ്യദിനമായ മാർച്ച് 15നു ഇന്ത്യാ-ഇറാൻ വാതക പൈപ്പ് ലൈൻ വിഷയം, ഇസ്രയേലിന്റെ ഗാസാ ആക്രമണം, പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ എന്നിവയുടെ രേഖകളാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിൽ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അട്ടിമറിക്കാനും ഇന്ത്യയുടെ വിദേശനയത്തെ പൂർണമായും വലതുപക്ഷത്തേയ്ക്ക് വലിക്കാനും അമേരിക്ക നടത്തിയ ചരടുവലികളെ കുറിച്ചുള്ള കേബിളുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വരും ദിവസങ്ങളിൽ കാരണമാകും.
മണിശങ്കർ അയ്യർ “കലഹപ്രിയനും ഇറാൻ പൈപ്പ് ലൈൻ വക്കീലും” എന്ന് മുൾഫോഡ്

ഒന്നാം യു.പി.ഏ സർക്കാരിന്റെ പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കർ അയ്യരെ 2006ൽ മാറ്റി പകരം അവിടെ “അമേരിക്കൻ-പക്ഷപാതി”യായ മുരളി ദിയോറയെ അവരോധിച്ചത് ഇന്ത്യാ-അമേരിക്കാ ബന്ധം ത്വരിതപ്പെടുത്താനാണെന്ന് മറയില്ലാത്തവിധം വിക്കിലീക്സ് കേബിൾ വ്യക്തമാക്കുന്നു. അമേരിക്കൻ അംബാസിഡർ ഡേവിഡ് മുൾഫോഡ് മണിശങ്കർ അയ്യറെ കേബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത് “കലഹശീലനും വെട്ടിത്തുറന്നു സംസാരിക്കുന്നവനുമായ  ഇറാൻ പൈപ്‌ലൈൻ അഡ്വക്കേറ്റ്” എന്നാണ്. ദീർഘകാലമായി ഇന്ത്യ-അമേരിക്ക നയതന്ത്ര പങ്കാളിത്തത്തെ തുറന്ന് അനുകൂലിച്ച പാർലമെന്റ് അംഗങ്ങളെയാണ് പുനഃസംഘടനയ്ക്ക് ശേഷം ഉന്നത ഭരണതലത്തിൽ  നിയോഗിച്ചിരിക്കുന്നതെന്നും ഈ സ്ഥാനമാറ്റങ്ങൾ  ഇന്ത്യയിലെയും ഇറാനിലെയും അമേരിക്കൻ താല്പര്യങ്ങൾക്ക് ഏറ്റവും അനുഗുണമാണെന്ന് കേബിൾ തുടരുന്നു. ഇങ്ങനെ അമേരിക്കൻ പക്ഷപാതികളെന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നവരിൽ കപിൽ സിബൽ, സഫുദ്ദീൻ സോസ്, അശ്വിനികുമാർ, ആനന്ദ് ശർമ്മ എന്നിവരാണുള്ളത്.

പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദർശനവും കോൺഗ്രസിനു നേരിടേണ്ട കേരള, ബംഗാൾ ഇലക്ഷനുകളും കഴിയും വരെ കൂടുതൽ വിദേശനയ “അലയൊലികൾ” ഉണ്ടാകാതിരിക്കുന്നതിനായി പ്രധാനമന്ത്രി സിംഗ് തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുമെന്നും മുൾഫോഡ് കേബിളിൽ പറയുന്നുണ്ട്.

ഒന്നാം യു.പി.ഏ സർക്കാർ കടുത്ത വലതുപക്ഷച്ചായ്‌വ് പ്രകടിപ്പിച്ചുതുടങ്ങുന്നത് ഈ കാലം മുതൽക്കാണെന്ന് ദ് ഹിന്ദു പത്രം എഴുതുന്നു. വിദേശനയത്തിലെ ഈ ചായ്‌വുതുടങ്ങി രണ്ട് വർഷത്തിനുശേഷം ഇന്തോ-അമേരിക്കൻ ആണവകരാറിലൂടെ ഇടതു-വലത് വേർപിരിയൽ അതിന്റെ സ്വാഭാവിക പരിണതിയിലെത്തുകയായിരുന്നു.ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം ഒരു “പൊതു ഉപഭോഗത്തിനുള്ളതും, മുസ്ലീങ്ങളെയും ചേരിചേരാ പ്രസ്ഥാനങ്ങളെയും സുഖിപ്പിക്കാനുള്ളതും ആ‍ണ്” എന്ന് 2009 മാർച്ച് 9ലെ ഒരു കേബിളിൽ പറയുന്നത് ഇതുമായി ചേർത്തു വായിക്കാം.

പ്രധാനമന്ത്രിയുടെ ഓഫിസിൽ “കേരള മാഫിയ”

ദ് ഹിന്ദു പത്രം പുറത്തുവിട്ട വിശദാംശങ്ങളിൽ കേരളത്തെ സംബന്ധിക്കുന്ന ചില പരാമർശങ്ങൾ ശ്രദ്ധയർഹിക്കുന്നു. ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദ് ഹമാസിനെ പിന്തുണച്ചു പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ കേരള മുസ്ലീം ലീഗ് പാർട്ടിയുടെ നേതാവെന്ന നിലയ്ക്കുള്ള പ്രസ്താവനകൾ മാത്രമാണെന്നും അത് ഇന്ത്യയുടെ ഔദ്യോഗിക നയമായി കാണേണ്ടതില്ലെന്നും ഒരു കേബിളിൽ പറയുന്നുണ്ട്.

മറ്റൊരിടത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ എം.കെ നാരായണനും പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ഏ നായരും ചേരുന്ന ഒരു കേരള ‘മാഫിയ’ പ്രധാനമന്ത്രിയുടെ ഓഫിസിൽ രൂപം കൊള്ളുന്നുവെന്നു 2005ൽ അമേരിക്കൻ എംബസിയിൽ നിന്നയച്ച ഒരു കേബിളിൽ പറയുന്നു. പൊതുവേ ഉത്തരേന്ത്യൻ ഹിന്ദിക്കാർ നിറഞ്ഞ ഉദ്യോഗസ്ഥ വൃത്തത്തിൽ ഇതൊരു അസാധാരണത്വമാണെന്നും കേബിൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്കു ചുറ്റും ഈ ‘കേരള വലയം’ ഭാവിയിൽ പുതിയ ചില ‘വിള്ളലുകൾ’ തീർത്തേയ്ക്കാം എന്നും കേബിൾ ആശങ്കപ്പെടുന്നു. അമേരിക്ക എത്രമാത്രം സൂക്ഷ്മമായാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ഭാഷാ പ്രവിശ്യകളെയും നിരീക്ഷിക്കുന്നതെന്ന് ഇതിൽ നിന്ന് ചില സൂചനകൾ ലഭിക്കും.
ഇസ്രയേലിനെ അപലപിക്കുന്നത് വെറും “ചടങ്ങ് ”
ഗാസാ ആക്രമണത്തിൽ ഇസ്രയേലിനെ ഇന്ത്യ ‘ഔപചാരിക’മായി അപലപിക്കുമെന്നും ആ അപലപനം ഗൌരവമായി എടുക്കേണ്ടതില്ലെന്നും ഇസ്രയേലിനു തന്നെ സന്ദേശം നൽകുന്ന കേബിൾ റിപ്പോട്ടിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതും അതേസമയം പരിഹാസമുളവാക്കുന്നതുമാണ്. ഇസ്രയേൽ പലസ്തീനിൽ നടത്തിയ കയ്യേറ്റത്തെ ഇന്ത്യ അപലപിച്ചുവെങ്കിലും അത് സ്ഥിരം വാചകമടി മാത്രമായി കണ്ടാൽ മതിയെന്നു കോൺഗ്രസ് എം.പി റാഷിദ് ആൽ‌വി തന്നെ പറഞ്ഞതായി ഡേവിഡ് മുൾഫോഡ് അയച്ച ഒരു കേബിളിൽ പറയുന്നു. പാർലമെന്റ് ഇലക്ഷനുകൾ അടുത്തിരിക്കുമ്പോൾ മുസ്ലീമുകളെ സമാധാനിപ്പിക്കാനായി ഇത്തരം പ്രസ്താവനകൾ ഇറക്കേണ്ടിവരുമെന്നും ഇസ്രായേലുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധങ്ങളുണ്ടെന്നും റാഷിദ് ആൽ‌വിയെ ഉദ്ധരിച്ച് കേബിൾ തുടരുന്നു. തീവ്രവാദം തടയാൻ ഇസ്രയേലിന്റെ സഹകരണം ഇന്ത്യക്ക് ഇനിയും ആവശ്യമുണ്ട് എന്നും അതിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ ഈ രേഖകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം വിക്കീലീക്സിൽ വരുന്നത് സെൻസേഷനൽ നുറുങ്ങുകളാണെന്നും വിശ്വാസയോഗ്യമായതല്ല അത്തരം വിവരങ്ങളെന്നും കോൺഗ്രസ് വക്താവ് അഡ്വ: അഭിഷേക് സിംഘ്‌വി പറഞ്ഞു.

മണിശങ്കർ അയ്യരുടെ സ്ഥാനചലനം അമേരിക്കയെ തൃപ്തിപ്പെടുത്താനാണെന്ന് 2006ൽ തന്നെ ഇടതുപക്ഷം ആരോപിച്ചതാണ് ഇടതുനേതാക്കൾ ഓർമ്മിപ്പിച്ചു. കുറ്റകരമായ മൌനമാണ് പ്രധാനമന്ത്രി അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം വായ തുറക്കണമെന്നും സ: സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.


അഴഗിരിയും ചിദംബരവും വോട്ടു നേടിയത് പണം നല്‍കിയെന്ന് വിക്കിലീക്സ്

ചെന്നൈ: ഡിഎംകെയുടെ മകന്‍ അഴഗിരിയും കേന്ദ്ര മന്ത്രി പി ചിദംബരവും പണമൊഴുക്കിയാണ് തെരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ചെന്നൈയിലെ യുഎസ് കോസുലേറ്റിലെ ആക്ടിങ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ അയച്ച രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തിയത്. തിരുമംഗലം അസംബ്ളി മണ്ഡലത്തില്‍ ഒരു വോട്ടര്‍ക്ക് 5000 രൂപ വീതം നല്‍കിയതായാണ് പറയുന്നത്. രാവിലത്തെ പത്രത്തിനുള്ളില്‍ കവറില്‍ സ്ളിപ്പിനൊപ്പംവച്ചാണ് പണം നല്‍കിയത്. പി ചിദംബരം മത്സരിച്ച ശിവഗംഗയില്‍ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിക് പണമൊഴുക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

കോൺഗ്രസിലെ വരേണ്യ നേതൃത്വം ജനങ്ങളുമായി ഇടപെടുന്നില്ലെന്ന് അമേരിക്കയുടെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയടക്കം കോണ്‍ഗ്രസിലെ വരേണ്യ നേതൃത്വം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണരുമായി ഇടപഴുകാന്‍ മടിക്കുകയാണെന്ന് അമേരിക്കയുടെ വിലയിരുത്തല്‍. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഗാന്ധി എന്ന പേരിനെ അമിതമായി ആശ്രയിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും യുഎസ് എംബസി വാഷിങ്ടണിലേക്ക് അയച്ച റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നതായി വിക്കി ലീക്സ് വെളിപ്പെടുത്തി. വിക്കി ലീക്സ് ചോര്‍ത്തിയ ഈ വിവരങ്ങള്‍ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. 2004ല്‍ അധികാരം വീണ്ടെടുത്തതിനുശേഷം കോഗ്രസ് പാര്‍ടിയുടെ ദൌര്‍ബല്യം കൂടുതല്‍ വ്യക്തമായെന്ന് 2006 ജനുവരിയില്‍ എംബസി അയച്ച സന്ദേശത്തില്‍ പറയുന്നു. നിര്‍ണായകമായ ഹിന്ദി ബെല്‍റ്റില്‍ ജനങ്ങളുമായി കൂടുതല്‍ ഇടപെട്ട് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ സോണിയയും മക്കളുമടക്കമുള്ള കോഗ്രസിന്റെ വരേണ്യനേതൃത്വം മടിക്കുന്നു. ഗാന്ധി എന്ന പേരിനോടുള്ള അമിത ആശ്രയംമൂലം യുപി, കര്‍ണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്താന്‍തക്ക രണ്ടാംനിര നേതൃത്വം ഉയര്‍ന്നു വരുന്നില്ലെന്ന് അമേരിക്ക വിലയിരുത്തി.

എല്ഡിഎഫ് കേരളം 

ജപ്പാനിലെ ആ നിമിഷം



ചിറയിന്‍കീഴ് സ്വദേശി എഴുതുന്നു


ജപ്പാനില്‍ ഭൂകമ്പവും സുനാമിയും നാശം വിതച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി -
ആഗോള വ്യവസായ സ്ഥാപനമായ ഡിഗ്രി കണ്‍ട്രോള്‍സ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍
ഓഫീസറുമായ രാജേഷ് നായര്‍. പ്രതിസന്ധിഘട്ടത്തെ തികഞ്ഞ മനസാന്നിദ്ധ്യത്തോടെ നേരിടുന്ന ഒരു രാജ്യത്തിന്റെ അനുഭവം
പങ്കുവെയ്ക്കുന്നു


ബിസിനസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി മാര്‍ച്ച് 10നാണ് ഞാന്‍ ടോക്യോയിലെത്തിയത്. തൊട്ടടുത്ത ദിവസം, മാര്‍ച്ച് 11ന് ടോക്യോയിലെ ഞങ്ങളുടെ മാനേജര്‍ ഗ്യു സാന്‍ ദിവസം മുഴുവന്‍ നീളുന്ന യോഗങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. ആദ്യം യാമാടേക്കിന്റെ ഷിനഗാവയിലുള്ള കടലോര ഓഫീസിലും ഉച്ചയ്ക്കുശേഷം ഫുജിസാവയിലുള്ള അവരുടെ ഫാക്ടറിയിലും. ഷിനഗാവയില്‍ നിന്ന് ഫുജിസാവയിലേക്ക് ഒരു മണിക്കൂര്‍ തീവണ്ടിയാത്രയുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം തീവണ്ടിയില്‍ ഗ്യു സാന്‍, യാമാടേക്കിലെ സഹപ്രവര്‍ത്തകരായ യാമാമോട്ടോ, സുമിറ്റോമോ എന്നിവര്‍ക്കൊപ്പം ഫുജിസാവയിലേക്ക് യാത്ര തിരിച്ചു.
തീവണ്ടി യാത്ര തുടങ്ങി. ഒന്നോ രണ്ടോ സ്റ്റേഷനുകള്‍ കഴിഞ്ഞിട്ടുണ്ടാവണം. സ്റ്റേഷനില്‍ നിര്‍ത്തിയശേഷം യാത്ര തുടരാനൊരുങ്ങവേ ഒരു കുലുക്കം അനുഭവപ്പെട്ടു. ഭാരമുള്ളവരാരോ കയറിയതാവുമെന്ന് ഞങ്ങള്‍ തമാശയായി പറഞ്ഞു. പക്ഷേ, 15 സെക്കന്‍ഡോളം കുലുക്കം തുടര്‍ന്നു. പെട്ടെന്നു തന്നെ കമ്പാര്‍ട്ട്‌മെന്റിലും സ്റ്റേഷനിലും റെക്കോഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ജാപ്പനീസ് ഭാഷ വശമില്ലാത്തതിനാല്‍ കാര്യമെന്തെന്നു മനസ്സിലായില്ല. ഒപ്പമുണ്ടായിരുന്ന ജപ്പാന്‍കാരായ സഹപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. വിദേശികളായ യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെങ്കിലും അടിയന്തര ഘട്ടത്തില്‍ ആവശ്യമുള്ള നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി.



നിര്‍ദേശങ്ങള്‍ മനസ്സിലാക്കിയ സഹപ്രവര്‍ത്തകര്‍, സ്ഥിതിഗതികള്‍ ശാന്തമാകുംവരെ തീവണ്ടിയില്‍ നിന്നു പുറത്തിറങ്ങരുതെന്നു പറഞ്ഞു. നാലഞ്ചു മിനിറ്റോളം കുലുക്കം തുടര്‍ന്നു. ഇതിനിടെ പുറത്തു നടക്കുന്ന കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഞാന്‍ ജനാലയ്ക്കു സമീപത്തേക്കു നീങ്ങി. ആടിയുലയുന്ന തീവണ്ടിയില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ നന്നേ പാടുപെട്ടു. പക്ഷേ, പ്ലാറ്റ്‌ഫോമില്‍ എല്ലാം ശാന്തം. പുറത്ത് ട്രാഫിക് ലൈറ്റുകളും സൈന്‍ ബോര്‍ഡുകളും ഇളകിയാടുന്നതു കാണാമെന്നു മാത്രം.
ഇതിനിടെ സ്റ്റേഷനിലെ ടെലിവിഷനില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ തെളിഞ്ഞു തുടങ്ങി. ജപ്പാന്റെ ഭൂപടത്തില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയം വിവരം ശേഖരിച്ച് ജനങ്ങള്‍ക്ക് കൈമാറാന്‍ ആ രാജ്യം ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും എന്നെ അത്ഭുതപ്പെടുത്തി. ഒടുവില്‍ തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത്തരത്തിലൊരു നിര്‍ദേശം ലഭിച്ചതാണോ, അതോ പുറത്തുള്ള കാര്യങ്ങള്‍ അറിയാന്‍ എന്റെ കൂട്ടുകാര്‍ക്കുണ്ടായ ഔത്സുക്യമാണോ ആ തീരുമാനത്തിലേക്കു നയിച്ചതെന്നറിയില്ല. തീവണ്ടിയിലെ സഹയാത്രികരില്‍ പലരും അവരവരുടെ സീറ്റുകളില്‍ യാതൊരാശങ്കയും കൂടാതെ ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

റെയില്‍വേ സ്റ്റേഷനില്‍ ധാരാളം ആളുകളുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററില്‍ തങ്ങിനില്‍ക്കുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം മാപിനിയില്‍ 8.8 രേഖപ്പെടുത്തിയെന്ന് മോണിറ്ററില്‍ കണ്ടതോടെ ഞാന്‍ കൂടുതല്‍ പരിഭ്രാന്തനായി. എത്രയും പെട്ടെന്ന് പുറത്തുകടക്കാമെന്ന് കൂട്ടുകാരോടു ഞാന്‍ നിര്‍ദേശിച്ചു. പക്ഷേ, ഞാനൊഴികെ അവിടെയുണ്ടായിരുന്നവരില്‍ ആരിലും യാതൊരു ഭയവും കാണാനായില്ല. ഇതിനിടെ ഈ ദിവസം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആ തീവണ്ടി ടിക്കറ്റില്‍ എന്റെ സുഹൃത്തുക്കളുടെ ഒപ്പു വാങ്ങി. അവര്‍ ചില്ലറക്കാരല്ല. 260 കോടി ഡോളര്‍ ആസ്തിയുള്ള യാമാടേക്കിന്റെ 100 കോടി ഡോളര്‍ ഡിവിഷന്റെ ചുമതലക്കാരാണ് യാമാമോട്ടോയും സുമിറ്റോമോയും.

പുറത്തിറങ്ങി ബസ് സ്റ്റേഷനിലേക്കു നടന്നു. കെട്ടിടങ്ങള്‍ പലതും നന്നായി കുലുങ്ങുന്നുണ്ടായിരുന്നു. പക്ഷേ, ബസ് കാത്തു നില്‍ക്കുന്നവര്‍ അതൊന്നും കാര്യമാക്കുന്നതായി തോന്നിയില്ല. ഇതിനിടെ സുമിറ്റോമോയുടെ വീട്ടിലേക്കു പോകുന്ന ബസ് കണ്ടു. ഫുജിസാവയിലേക്കുള്ള യാത്ര ഉപേക്ഷിക്കാമെന്നും അടുത്ത 'നിര്‍ദേശങ്ങള്‍' ലഭിക്കുംവരെ വീട്ടിലേക്കു പോകാമെന്നും സുമിറ്റോമോ നിര്‍ദേശിച്ചു. യാമാമോട്ടോയും അതിനോടു യോജിച്ചു. കാര്യങ്ങള്‍ സാധാരണനിലയിലായതായിട്ടാണ് എനിക്കു തോന്നിയത്. ഫുജിസാവ യാത്ര ഉപേക്ഷിക്കുന്നത് എന്തിനാണെന്നു മനസ്സിലായില്ല. എങ്കിലും സുമിറ്റോമോയുടെ വീട്ടിലേക്കു ഞങ്ങള്‍ യാത്ര തിരിച്ചു. അവിടെയെത്തിയപാടെ സുമിറ്റോമോ അടുത്തുള്ള കടയിലേക്കോടി, ആഹാരസാമഗ്രികള്‍ വാങ്ങാന്‍. അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല. നാലാം നിലയിലുള്ള ഫ്‌ളാറ്റിലേക്കു നടന്നുകയറി. സമയം വൈകുന്നേരം 5.30. വീട്ടില്‍ മറ്റാരുമില്ല, മൂന്നു വളര്‍ത്തുപൂച്ചകള്‍ മാത്രം. അവയുടെ പേര് സാള്‍ട്ട് (ഉപ്പ്), പെപ്പര്‍ (കുരുമുളക്), ഷുഗര്‍ (പഞ്ചസാര). സുമിറ്റോമോയുടെ ഭാര്യ ഡോക്ടറാണ്. അവരും എട്ടും നാലും വയസ്സുള്ള രണ്ടാണ്‍മക്കളും എത്തിയപ്പോള്‍ സമയം 7.30. കൈയിലുണ്ടായിരുന്ന മിഠായി കൊടുത്ത് കുട്ടികളെ പാട്ടിലാക്കി. മെഴുകുതിരി വെളിച്ചത്തില്‍ ഞങ്ങള്‍ കാത്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ മക്കളെയും കൂട്ടി സുമിറ്റോമോയുടെ ഭാര്യ അവരുടെ അച്ഛനമ്മമാരുടെ വീട്ടിലേക്കു പോയി, ഫ്‌ളാറ്റ് പൂര്‍ണമായി ഞങ്ങള്‍ ആണ്‍പ്രജകളുടെ ഉപയോഗത്തിനു വിട്ടുതന്ന ശേഷം.

രാത്രി ഒമ്പതോടെ വൈദ്യുതി വന്നു. ടെലിവിഷനില്‍ ദുരന്തദൃശ്യങ്ങള്‍ കണ്ടു. അപ്പോഴാണ് കടന്നുപോയ ദുരന്തത്തിന്റെ തീക്ഷ്ണത മനസ്സിലായത്. ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ഗ്യു സാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അവിടെത്തന്നെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. സാള്‍ട്ടും പെപ്പറും ഷുഗറും വീട്ടില്‍ പരതിനടന്നു. ഓരോ മുഴക്കത്തിനും അവയുടെ കരച്ചില്‍ അകമ്പടിയായി.
അടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ കഴുത്തില്‍ ടൈയണിഞ്ഞ് ഫുള്‍ സൂട്ടില്‍ എന്റെ മൂന്നു ജാപ്പനീസ് സുഹൃത്തുക്കളും വെറുംതറയില്‍ കിടന്നുറങ്ങുന്നു. വിരിയോ പുതപ്പോ ഇല്ല. കോടീശ്വരന്മാര്‍ എന്നു പറഞ്ഞിട്ടെന്തു കാര്യം? ഞാനും അതേ കോലത്തിലാണെന്നു താമസിയാതെ തിരിച്ചറിഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി. അന്ന് ശനിയാഴ്ചയാണ്. വൈകുന്നേരം 8.45ന് എനിക്ക് ബെയ്ജിങ്ങിലേക്കുള്ള വിമാനം പിടിക്കണം. റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടി സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സ്റ്റേഷനുകളും ഹോട്ടലുകളും അഭയാര്‍ഥി ക്യാമ്പുകള്‍പോലെ. കോട്ടും സൂട്ടുമണിഞ്ഞവര്‍ ഓറഞ്ച് നിറത്തിലുള്ള പുതപ്പു മൂടി ഉറങ്ങുന്നു. അതെ, ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് സ്റ്റേഷനുകളില്‍ പുതപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ടാവണം!!
തന്റെ പുതിയ ഹോണ്ട കാറില്‍ എന്നെ ടോക്യോയിലെത്തിക്കാമെന്ന് സദാ സേവനസന്നദ്ധനായ സുമിറ്റോമോ. യാമാമോട്ടോയും ഒപ്പം വരാന്‍ സന്നദ്ധനായി. ടോക്യോയിലുള്ള ഹോട്ടലില്‍ തിരികെയെത്തി 35-ാം നിലയിലുള്ള മുറിയിലേക്ക് ഓടിക്കയറി, എലിവേറ്ററിലൂടെ തന്നെ. സാധനങ്ങള്‍ വലിച്ചുവാരിയെടുത്ത് പുറത്തേക്കോടി. ഇനി നാരിത്തയിലുള്ള വിമാനത്താവളത്തിലെത്തണം. ചെറിയ പനിയുണ്ടായിരുന്ന ഗ്യു സാന്‍ അവിടെവെച്ച് പിരിഞ്ഞു.

യാത്ര വളരെ ദുഷ്‌കരമായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍. രണ്ടു മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചത് ഏഴു കിലോമീറ്റര്‍. ഈ നിലയില്‍ എനിക്കു പോകാനുള്ള 60 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഒരു ദിവസം വേണം. അപ്പോള്‍ വിവരം കിട്ടി ചീബ സ്റ്റേഷനില്‍ നിന്ന് നാരിത്തയിലേക്ക് തീവണ്ടി സര്‍വീസ് ഉണ്ടെന്ന്. ചീബയിലെത്തിയപ്പോള്‍ ലഭിച്ച വിവരം നിരാശപ്പെടുത്തി. ഇടയ്ക്കു പുനരാരംഭിച്ച തീവണ്ടി സര്‍വീസ് വീണ്ടും തടസ്സപ്പെട്ടിരിക്കുന്നു. നാലു മണിക്ക് ഒരു തീവണ്ടിയുണ്ട്. ഒരു പക്ഷേ, അന്നു സര്‍വീസ് നടത്തുന്ന ഏക തീവണ്ടിയും ഇതാകാം. വിമാനത്താവളത്തിലെത്താന്‍ വൈകുമെന്നുറപ്പ്. അപ്പോഴാണ് വിമാനം പുറപ്പെടാന്‍ രാത്രി 10.30 ആകുമെന്ന അറിയിപ്പ് ലഭിച്ചത്. അതു ഭാഗ്യമായി. കുലുക്കത്തിനിടെ തീവണ്ടി മുന്നോട്ടു നീങ്ങി. ആരും പരസ്​പരം നോക്കുന്നുണ്ടായിരുന്നില്ല. തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്നു. ഒരുതരം 'കംഫര്‍ട്ട് സോണ്‍'.

ഇതെഴുതുമ്പോള്‍ ഞാന്‍ ചൈനയിലാണ്. ജപ്പാനിലുള്ള സുഹൃത്തുക്കളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഭൂകമ്പവും സുനാമിയും ഏറ്റവുമധികം നാശം വിതച്ച മേഖലയില്‍ പോലും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിത്തുടങ്ങി. വീടും സമ്പാദ്യവും നഷ്ടപ്പെട്ടിട്ടും സംയമനം കൈവിടാതെ ജീവിതചര്യകളിലേക്ക്. തിങ്കളാഴ്ച രാവിലെ വീണ്ടും ജോലി സ്ഥലത്തേക്ക് പുറപ്പെടുകയായി. കടകളെല്ലാം മലര്‍ക്കെ തുറന്നിരിക്കുന്നു. വേറെ എവിടെയാണെങ്കിലും കൊള്ളയും കൊള്ളിവെയ്പും നടക്കാം, ജപ്പാനില്‍ അതില്ല. ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ ആ സംസ്‌കാരത്തിനുള്ള കരുത്തിനു തെളിവായി ഇതു നില്‍ക്കുന്നു.
ഷിനഗാവയിലെ കടലോര ഓഫീസിനെ സുനാമി ബാധിച്ചോ എന്നറിയില്ല. ഫോണ്‍ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ യാമാടേക്ക് സംഘത്തിന് ഒന്നും ഉറപ്പാക്കാനായിട്ടില്ല. പക്ഷേ, അവര്‍ പ്രതീക്ഷ ഹൃദയത്തില്‍ നിലനിര്‍ത്തുന്നു. എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാന്‍ ജപ്പാന്‍കാര്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, പുതിയൊരു തുടക്കത്തിലേക്ക് പ്രതീക്ഷാനിര്‍ഭരമായ യാത്രയിലാണവര്‍ .

പേജ്

Saturday, March 12, 2011

കന്യാതീരങ്ങള്‍ ---------പുനത്തില്‍ കുഞ്ഞബ്ദുള്ള


Posted on: 08 Oct 2010
Punathil Kunjabdulla, Photos: Madhuraj

പാരമ്പര്യവും പൈതൃകവും കെടാതെ കാക്കുന്ന ലക്ഷദ്വീപെന്ന
അത്ഭുതലോകത്തിലൂടെ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള
'മാതൃഭൂമി യാത്ര'യ്ക്ക് വേണ്ടി നടത്തിയ യാത്ര.....

a href='http://www.mathrubhumi.com/yathra/photogallery.php?id=5187' target='_blank'>
ലക്ഷദ്വീപിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അതാണ് വാസ്തവം. തൊട്ടടുത്തു കിടക്കുന്ന അയല്‍പക്കങ്ങളെ മലയാളികള്‍ സ്വപ്നാടനം പോലെയാണ് കാണുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഒരു വിളിപ്പാടകലെ എത്തിയാല്‍ തമിഴ്‌നാടും തുളുനാടുമായി. പാലക്കാടു നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ കഴിഞ്ഞാല്‍ തമിഴ്‌നാടായി. പക്ഷെ കന്നഡിഗരെക്കുറിച്ചും തമിഴരെക്കുറിച്ചും ഇത്ര അടുത്തായിട്ടും നമുക്ക് ഒന്നുമറിയില്ല. ഭാഷ, സംസ്‌കാരം, സാഹിത്യം, കല ഇതൊക്കെ നമ്മളേക്കാള്‍ എത്രയോ സര്‍ഗാത്മകമായാണ് തമിഴരും കന്നഡിഗരും കൈകാര്യം ചെയ്യുന്നത്. മലയാളികളുടെ വിചാരം തങ്ങള്‍ വിശ്വപൗരന്‍മാര്‍ എന്നാണ്.

അറബിക്കടലിന്റെ തീരത്തെ മാറോട് അണച്ചുപിടിച്ചു കിടക്കുന്ന കിളിരം കൂടിയ ഒരു സുന്ദരിയാണ് കേരളം. കാസര്‍കോട്് മുതല്‍ കോവളം വരെ കടലിലെ ഓളങ്ങളും തിരകളും നാടിനെ മൊത്തം സദാ തഴുകിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തില്‍ തന്നെ കടല്‍ കാണാത്ത എത്രയോ ആളുകളുണ്ട്. അട്ടപ്പാടിയില്‍ പോയപ്പോള്‍ അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത് കടല്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ്. വയനാട്ടിലും ഇടുക്കിയിലുമുണ്ട് കടല്‍ കാണാത്തവര്‍. കടല്‍കാറ്റില്‍ ഏതു നേരവും ഉപ്പുരസമുണ്ട്. കടല്‍ക്കാറ്റ് അല്‍പ്പനേരം കൊള്ളാമെങ്കില്‍ ചുണ്ടൊന്ന് നാവുകൊണ്ട് നനച്ചാല്‍, ഉപ്പുരസം ആസ്വദിക്കാം. അതുകൊണ്ടാണ് മലയാളികള്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്നു പറയുന്നത്.

കോഴിക്കോടിനും കൊച്ചിക്കും ഏകദേശം മധ്യത്തില്‍ 280 കിലോമീറ്റര്‍ ദൂരത്തായി ലക്ഷദ്വീപുകള്‍ പരന്നുകിടക്കുന്നു. ഇത്ര അടുത്തായിട്ടും മലയാളികള്‍ അങ്ങോട്ടുപോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. മാലിദ്വീപിലേക്കാണെങ്ങില്‍ ഒരു മുടക്കവുമില്ലാതെ പോകുന്നു. ചുഴിഞ്ഞു നോക്കിയാല്‍ ഇതിന്റെ കാരണം കണ്ടുപിടിക്കാം. പണ്ട് പണ്ട്, വളരെ പണ്ട്, ചരിത്രത്തിനും അപ്പുറത്ത് അനന്തമായ അറബിക്കടലില്‍ കൂടി ഒരു സൂഫിവര്യന്‍ പായക്കപ്പലില്‍ സഞ്ചരിക്കുകയായുരുന്നു. വിഭ്രമകരമായ കടലിന്റെ നീലനിറത്തില്‍ ആമഗ്‌നനായ സൂഫിവര്യന്‍ കയ്യിലിരുന്ന ജപമാല പൊട്ടിയത് (ദസ് വിയ) അറിഞ്ഞില്ല. മാല പൊട്ടിയിട്ടും ജപം തുടര്‍ന്നു കൊണ്ടേയിരുന്നു. ദൈവത്തിന്റെ പര്യായപദങ്ങള്‍ പുരണ്ട ജപമാലയിലെ ആ മണികളാണ് പരിണാമത്തിന്റെ സായാഹ്നത്തില്‍ ലക്ഷദ്വീപുകളായി ഉയര്‍ന്നു വന്നത്.

ബംഗാരം, കടമത്ത്. കവരത്തി, അഗത്തി, മിനിക്കോയ്, കല്‍പ്പേനി, ആന്ത്രോത്ത് തുടങ്ങി പതിനേഴില്‍പരം ചെറുതും വലുതുമായ ദ്വീപുകള്‍ ലക്ഷദ്വീപ് സമൂഹത്തില്‍ കുടികൊള്ളുന്നു. ഇതില്‍ ജനവാസം ഒട്ടുമില്ലാത്ത ദ്വീപുകളുമുണ്ട്. പക്ഷികള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ജഗദീശ്വരന്റെ മായാവിലാസങ്ങള്‍.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1983 ലാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോയത്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ദേശീയോദ്ഗ്രഥന സെമിനാറില്‍ പങ്കെടുക്കാന്‍. ഒപ്പം ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമിയുടെ ഉദ്ഘാടനവും. ഉത്തരേന്ത്യയില്‍ നിന്നുള്ള കുറേ എം.പി മാര്‍, കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഏകദേശം മുപ്പതോളം പേര്‍. കേരളത്തില്‍ നിന്ന് എന്‍.വി. കൃഷ്ണവാരിയര്‍, ഭാര്യ, മകള്‍, മകളുടെ കുട്ടി (സകുടുംബം പോകാന്‍ അനുവദിച്ചിരുന്നു എന്ന കാര്യം യശശ്ശരീരനായ, മഹാനായ പത്രാധിപര്‍ എന്‍.വി മറന്നുകാണും), വെള്ളായണി അര്‍ജുനന്‍, പത്‌നി, പാലാ കെ.എം. മാത്യു. പുത്രന്‍, സഹായി, പവനന്‍ തുടങ്ങിവരായിരുന്നു സംഘാംഗങ്ങള്‍. പവനന്‍ സകുടുംബ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ അദ്ദേഹം കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ പെട്ടുപോയതായിരിക്കാം. ഫോണ്‍ വഴിയായിരുന്നു തീരുമാനങ്ങളത്രയും.

പാര്‍വ്വതി ചേച്ചി എവിടെയെന്ന് ചോദിച്ചപ്പോള്‍ പവനന്‍ എന്നോട് ചൂടായി. നിനക്കെങ്കിലും എന്നോട് ഒന്നു പറയാമായിരുന്നില്ലെടോ എന്നു എന്നോട് തട്ടിക്കയറുകയും ചെയ്തു. എന്നോട് അത്രയും സ്‌നേഹവും വാത്സല്യവുമായിരുന്നു. ഇന്നു കാണുന്ന കേരള സാഹിത്യ അക്കാദമിയുടെ ആത്മാവാണ് പവനന്‍. എന്തൊരു ഉന്‍മേഷം, എന്തൊരു ഉണര്‍വ്വ്, എന്തൊരു ആത്മ വിശ്വാസം.

കൊച്ചിയില്‍ നിന്ന് ഭാരത് സീമ എന്ന കപ്പലിലായിരുന്നു യാത്ര. വൈകുന്നേരം നാല് മണിക്കു ഞങ്ങള്‍ കപ്പലില്‍ കയറി. എന്റെ ആദ്യത്തെ കപ്പല്‍ യാത്രയായിരുന്നു. കപ്പല്‍ ഒരു വീട് പോലെ തോന്നി. മാളികവീട്. ഏണിപ്പടികള്‍ കയറി മുകളിലേക്ക് പോകാം. ഏണിപ്പടിയിറങ്ങി താഴത്തെ നിലയിലേക്കും പോകാം. മൂന്നാം തട്ട് കഴിഞ്ഞ് നാലാം തട്ടിലെ ഡെക്കിലേക്ക് പോകാം. ഇടനാഴിയും ഹാളും, ഡൈനിങ്ഹാളും കിച്ചനും എല്ലാമുണ്ട്. ഇടനാഴികള്‍ക്കിരുപുറവും മുറികള്‍, മുറികളില്‍ ഡബിള്‍ ഡക്കായി രണ്ടു കട്ടിലുകള്‍. തീവണ്ടിയിലെ ടൂ ടയര്‍ പോലെ. നാലു പേര്‍ക്ക് കിടന്നുറങ്ങാം. മേലേ കയറാന്‍ സ്റ്റീലിന്റെ കൊച്ചു കോണി. ഹാ, എന്തൊരു സുഖം. എല്ലാ ഫ്‌ളോറുകളും നല്ല വൃത്തിയുണ്ട്. കപ്പല്‍ ജോലിക്കാര്‍ നേരത്തെ തന്നെ കഴുകിത്തുടച്ചു വൃത്തിയാക്കി വെച്ചിരിക്കുന്നു.





വൈകുന്നേരം അഞ്ചു മണിയോടെ കപ്പല്‍ ഇളകാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ തുറമുഖം നീങ്ങുന്നതു കണ്ടു. കപ്പല്‍ നീങ്ങുന്നേയില്ല! സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പുള്ള കാഴ്ചകള്‍ സുന്ദരമായിരിക്കുമെന്ന് ക്യാപ്റ്റന്റെ അറിയിപ്പു വന്നു. ഞാനും പവനനും ഒരു മുറിയിലായിരുന്നു. ഒരു ക്ഷമാപണത്തോടെ ഞാന്‍ പവനനോട് പറഞ്ഞു. ഐയാം സോറി, ഐ വില്‍ ഹാവ് മൈ ഡ്രിങ്ക് ഞാന്‍ മാഹിയില്‍ നിന്ന് വാങ്ങിയ വോഡ്കയുടെ കുപ്പി പുറത്തെടുത്തു.

എന്താടോ താന്‍ ഇംഗഌഷ് പറയുന്നത്. എടോ, പട്ടാളത്തില്‍ ഞാന്‍ കുറേക്കാലം വിലസിയതാ. എല്ലാ ഭാഷയും എനിക്കറിയാം. തന്റെ ഒരു പുളിഞ്ചാറു കുടിയന്‍ ഇംഗഌഷ്. ഞാന്‍ വീണ്ടും ക്ഷമാപണത്തോടെ പറഞ്ഞു. മിസ്റ്റര്‍ പവനന്‍, അവിഹിത കാര്യങ്ങള്‍ ചെയ്യാന്‍ പോവുമ്പോള്‍ മാതൃഭാഷ സംസാരിക്കുന്നതിനേക്കാള്‍ ഭേദം ഇംഗഌഷാണ്. പവനന്‍ എന്നെയും വോഡ്ക കുപ്പിയേയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. എടോ ഞാന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റാണെന്ന കാര്യം തനിക്കറിയില്ലേ. വോഡ്കയാണ് ഞങ്ങളുടെ ദേശീയ പാനിയം. എടുക്കടോ രണ്ട് ഗഌസ്.

ഞങ്ങള്‍ ഡക്കില്‍ കയറി കടലും തിരയും ഓളവും ചക്രവാളവും മാറി മാറി നോക്കി നിന്നു...
അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം...

കാല്‍ നൂറ്റാണ്ടിനു ശേഷം ഇതാ വീണ്ടും ഒരു യാത്ര, അതേ സ്ഥലത്തേക്ക്. തമാശ അതല്ല, അന്ന് കയറിയ അതേ കപ്പലില്‍ ഭാരത് സീമക്ക് വയസ്സായി. പക്ഷെ ഓരോ വര്‍ഷവും ബ്യൂട്ടി പാര്‍ലറില്‍ കയറ്റി, ഇതിന്റെ യൗവ്വനം നിലനിര്‍ത്താന്‍ ഭാരത സര്‍ക്കാര്‍ ചെലവഴിക്കുന്നത് 50 കോടി രൂപയാണത്രെ. എന്നിട്ടും വൃത്തിയുള്ള ഒരു ടോയ്‌ലറ്റോ, വൃത്തിയുള്ള ഒരു ഡൈനിങ്ഹാളോ ഇല്ല. വൃത്തിയുള്ള ഒന്നും തന്നെയില്ല. കപ്പലിനകത്ത് പലകകള്‍ പൊളിക്കുകയും പുതിയ പലകകള്‍ അടിക്കുകയും ചെയ്യുന്നതല്ലാതെ വേറെ ഒന്നും തന്നെ ചെയ്യുന്നില്ല. നാനൂറോളം യാത്രക്കാരും അമ്പതു കപ്പല്‍ പണിക്കാരും നൂറ് ടണ്ണോളം കാര്‍ഗോയുമായി ഈ നോര്‍വ്വീജിയന്‍ വൃദ്ധ യാത്ര തിരിച്ചു.

സമുദ്രത്തിനൊരു ചലനവുമില്ല. ആകാശം തെളിഞ്ഞിരിക്കുന്നു. സൂര്യന്‍ ഇപ്പോഴും കത്തിയെരിയുന്നുണ്ട്. ഡെക്ക് കഴുകിയിട്ടിരുന്നു. അതിന്റെ നനവ് ഇനിയും മാറിയിട്ടില്ല. ഇപ്പോള്‍ തന്നെ കുളിമുറിയുടെ മുന്‍ വശത്ത് വലിയ തിരക്കാണ്. നാലു കുളിമുറികളേയുള്ളു. സ്ത്രീകള്‍ക്ക് രണ്ടെണ്ണവും. ക്രമേണ ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങി. സൂര്യന്റെ ശക്തിയും കുറഞ്ഞു. ഒരു വിളറിയ ചിരി പോലെ സൂര്യന്‍ ജലരാശിയില്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുകയാണ്.

മുറിക്കകം ശീതീകരിച്ചതാണ്. എന്നാലും അനക്കമില്ലാത്ത മുറിക്കകത്തെ ബന്ധനം വാറ്റിക്കുറുക്കിയ ചാരായം പോലെ ശക്തിയേറിയതാണ്. കപ്പല്‍ നീങ്ങുന്നതു കൊണ്ടാണ് ഈ സങ്കീര്‍ണ്ണത നമ്മള്‍ സഹിക്കുന്നത്. നിശ്ചലമായ കപ്പലിനകത്തെ കിടപ്പ് ശവപ്പെട്ടിക്കുള്ളിലെ കിടപ്പ് പോലെയാണ്.

ഞങ്ങള്‍ മൂന്നു പേരാണ്. മാതൃഭൂമിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ്, എഴുത്തുകാരന്‍ എ.കെ.അബ്ദുള്‍ഹക്കിം. കപ്പലിലെ ഉയര്‍ന്ന ജോലിക്കാര്‍ ഞങ്ങളെ പരിചയപ്പെടാന്‍ മുറിയിലേക്ക് വന്നു. അപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞു. ഇന്ത്യന്‍ നേവിയിലെ പഴയ കോമഡോറായിരുന്ന ബി.കെ. കുമാറാണ് ഭാരത് സീമയുടെ ക്യാപ്റ്റന്‍. അദ്ദേഹം ധാരാളം മലയാളം പുസ്തകം വായിക്കുന്ന ആളാണ്. സ്മാരകശിലകളും അക്കൂട്ടത്തില്‍ പെടുമെന്ന് പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. കൂടാതെ സാധാരണ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച കപ്പലിലെ ബ്രിഡ്ജിലേക്ക് ഞങ്ങളെ കൊണ്ടുപോയി എല്ലാം കാണിച്ചു തന്നു. മുഴുവനും സാങ്കേതികം. മാത്രമല്ല കുറച്ചു നേരത്തേക്ക് കപ്പലിന്റെ നിയന്ത്രണം എന്നെ ഏല്‍പ്പിച്ച്, വിറയ്ക്കുന്ന കൈകളാല്‍ ഞാന്‍ വളയം തിരിക്കുന്നത് മാറി നിന്നു കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നോക്കി നിന്നു. ആ ചെറു പുഞ്ചിരിയുടെ രഹസ്യം പിന്നീടാണ് എനിക്കും മനസ്സിലായത്. കപ്പലിന്റെ നിയന്ത്രണം എന്നെ ഏല്‍പ്പിക്കുന്നതിനു മുമ്പ് തന്നെ സ്വയം നിയന്ത്രിതാവസ്ഥക്കുള്ള വിദ്യ അദ്ദേഹം ചെയ്തു കഴിഞ്ഞിരുന്നു.

എട്ടു മണിക്കു മുമ്പായി അത്താഴം കഴിക്കണമെന്ന അറിയിപ്പു വന്നപ്പോള്‍ ഞങ്ങള്‍ ഡൈനിങ്ഹാളിലേക്ക് കയറി. മുകളിലും താഴെയുമായി രണ്ട് ഹാളുകള്‍. ഒന്ന് ഫസ്റ്റ് ക്ലാസ്സുകാര്‍ക്കും മറ്റേത് സെക്കന്റ് ക്ലാസ്സുകാര്‍ക്കും. ഫലത്തില്‍ രണ്ടു സ്ഥലത്തും ഒരേ ഭക്ഷണ സാധനങ്ങള്‍ തന്നെയായിരുന്നു. വിളമ്പിതരുന്ന പാത്രങ്ങള്‍ വ്യത്യസ്തമാണെന്ന് മാത്രം. ചപ്പാത്തിയും ചോറും ചിക്കണും പരിപ്പും. നല്ല വിശപ്പുണ്ടെങ്കിലെ അത് കഴിക്കാന്‍ പറ്റുകയുള്ളു. അത്താഴം മോശമാണെങ്കിലും രാത്രി ആനന്ദകരമായിരുന്നു. അന്ന് പൗര്‍ണ്ണമിയായിരുന്നു. ഞങ്ങള്‍ ഡെക്കിലേക്ക് കയറി.

കപ്പലിന്റെ വേഗത കൂട്ടിയിരിക്കുകയാണ്. രണ്ടു ഭാഗവും ഓളങ്ങള്‍ അരനാഴികദൂരത്തേക്ക് ചീറ്റിയടിക്കുന്നുണ്ടായിരുന്നു. വെള്ളി വെളിച്ചത്തില്‍ കടലലകള്‍ വെട്ടിത്തിളങ്ങുന്നു. പൂര്‍ണ്ണ ചന്ദ്രന്‍ ആകാശം മുഴുക്കെ കീഴടക്കിയിരിക്കുന്നു. ഇലത്താളം പോലെ കാറ്റിന്റെ ചീറ്റല്‍ ക്രമേണ വര്‍ദ്ധിച്ചു. പൂര്‍ണ്ണ ചന്ദ്രന്‍ മഞ്ഞ പൂശിയ ജലപ്പരപ്പിനു മീതെ സൗന്ദര്യം തത്തിക്കളിച്ചുകൊണ്ടിരുന്നു.

കാറ്റും വെള്ളവും തമ്മില്‍ മല്ലയുദ്ധം തുടങ്ങിക്കഴിഞ്ഞു. ഒരു വശത്ത് കാറ്റിന്റെ ചീറ്റല്‍. മറുവശത്ത് തിരമാലകളുടെ മറുപടി. പാമരങ്ങള്‍ക്ക് മേലെ ആകാശത്തിലേക്ക് നോക്കിയപ്പോള്‍ ശരശയ്യയില്‍ കിടക്കുന്ന പ്രതീതിയുളവായി. എങ്ങും ശൂന്യതയുടെ അടയാളങ്ങള്‍. വാസ്തവത്തിന്റെ സ്​പഷ്ടത എങ്ങും കാണാനില്ല.

ആകാശത്തില്‍ നിന്ന് വെളിചവും സമുദ്രത്തില്‍ നിന്ന് സംഗീതവും പുറപ്പെട്ടു. പൗര്‍ണ്ണമി രാത്രിക്ക് മാറ്റു കൂട്ടുകയാണ്. സമുദ്രത്തിലെ സംഗീതം തിരമാലകളുടേതാണ്. ഭൂമിയിലുള്ളതിലധികം ജീവികള്‍ അതിലുണ്ട്. എങ്കിലും ആ ജീവികളുടെ കണ്ഠത്തില്‍ സ്വരങ്ങളില്ല. ആ മൂക ജീവികള്‍ക്കു വേണ്ടി സമുദ്രം തന്നെ വാ തോരാതെ സംസാരിക്കുന്നു. സമുദ്രം നൃത്തലോകമാണ്. ഭൂമി ശബ്ദലോകവും.

നീണ്ടു വിശാലമായ ഡെക്കിന്റെ മുകള്‍പ്പരപ്പില്‍ ധാരാളം പേര്‍ ഉറങ്ങാന്‍ കിടക്കുന്നുണ്ട്. അവരില്‍ അധികവും കപ്പല്‍ ജോലിക്കാരാണ്. പകലത്തെ കഠിനാധ്വാനം പലരേയും ഉറക്കത്തിലേക്ക് വീഴ്ത്തിക്കഴിഞ്ഞു. ഇനിയും എത്രയോ ആളുകള്‍ക്ക് ഡെക്കില്‍ ഉറങ്ങിക്കിടക്കാനുള്ള സ്ഥലമുണ്ട്. വിശാലമായ ഒരു സ്ഥലത്ത് ഞങ്ങളും മലര്‍ന്ന് കിടന്നു. ഇപ്പോള്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഒത്ത മുകളിലാണ്. കപ്പല്‍ ഓടുകയാണ്. ചന്ദ്രനും ഞങ്ങള്‍ക്കൊപ്പം ഓടുന്നു. എന്തൊരു ചേര്‍ച്ച. പൂര്‍ണ്ണചന്ദ്രന്‍ അവരോഹണത്തിലേക്ക് നീങ്ങുന്നതുവരെ ഞങ്ങള്‍ അതേ കിടപ്പ് കിടന്നു.



മിനിക്കോയ് ദ്വീപിന്റെ നീണ്ടു കിടക്കുന്ന പച്ചക്കര കണ്ടുകൊണ്ടാണ് പിറ്റേ ദിവസം ഞങ്ങള്‍ ഉണര്‍ന്നത്. ആഴം കുറഞ്ഞ തീരക്കടലാണ് മിനിക്കോയിയുടെ പ്രത്യേകത. ദ്വീപില്‍ നിന്ന് നാല് മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടു. ചെറിയ ബോട്ടുകളിലാണ് കരയിലേക്കും തിരിച്ചുമുള്ള യാത്ര. വലിയ കപ്പലില്‍ നിന്ന് ചെറിയ ബോട്ടിലേക്കുള്ള ഇറങ്ങലും കയറലും രസകരവവും സാഹസികവുമാണ്. ബോട്ട് പൊങ്ങി കപ്പലിനു സമാനമായി എത്തുമ്പോള്‍ കയര്‍ പിടിച്ച് ബോട്ടിലേക്ക് ചാടണം. ഇരു ഭാഗത്തും പരിചയ സമ്പന്നരായ സെക്യൂരിറ്റികളുമുണ്ട്. എന്നാലും സാഹസത്തിനൊരുങ്ങുമ്പോള്‍ ചങ്കിടിക്കും. കാലൊന്ന് തെറ്റിയാല്‍ കടലിലായിരിക്കും ശരീരം. ജീവിതം തിരിച്ചു കിട്ടിയാല്‍ വീണ്ടും തുടങ്ങേണ്ടി വരും. പണ്ടത്തെ യാത്രയില്‍ പതിവില്‍ കൂടുതല്‍ തടിയും വണ്ണവുമുള്ള വെള്ളായണി അര്‍ജുനന്റെ ഭാര്യയെ വളരെ പണിപ്പെട്ട്, ഒരു ആനക്കുട്ടിയെ ഇറക്കുന്നതു പോലെയാണ് ഇറക്കിയത്. അപ്പോള്‍ വെള്ളായണിയുടെ മുഖം കാണേണ്ടതായിരുന്നു.

മറ്റു ദ്വീപുകളില്‍ നിന്ന് വ്യത്യസ്തമാണ് മിനിക്കോയ്. ആചാരാനുഷ്ഠാനങ്ങള്‍, സ്വത്തവകാശം, വസ്ത്രധാരണം,കുടുംബ പശ്ചാത്തലം, ഭാഷ എന്നു വേണ്ട സകലതിലും മറ്റു ദ്വീപുകാരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരാണ് മിനിക്കോയികള്‍. സ്ത്രീയാണ് കുടുംബത്തിന്റെ നട്ടെല്ല്. കഥയിലും കവിതയിലും വാനോളം പുകഴ്ത്തുന്നതല്ലാതെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും നല്‍കാത്ത നമ്മളെപ്പോലുള്ളവരെ ദ്വീപ് സംസ്‌കാരം അതിശയിപ്പിക്കും.

മിനിക്കോയ് ദ്വീപില്‍ ആണുങ്ങളെ കാണാന്‍ പ്രയാസം നേരിടും. കാരണം എല്ലാ ആണുങ്ങളും നാവികരായി പുറം രാജ്യങ്ങളിലായിരിക്കും. ഇന്തോനേഷ്യക്കാര്‍ക്കും മിനിക്കോയികള്‍ക്കും നാവികരാവാന്‍ ഒരു പരീക്ഷയും പാസാകേണ്ടതില്ല. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രം മതി. മിനിക്കോയില്‍ ഒരു ചൊല്ലുണ്ട്, കുട്ടി ജനിച്ചാല്‍ കടലിലേക്ക് എടുത്തിടണം. കുട്ടി നീന്തി കരയിലേക്ക് വന്നു കൊള്ളും. നമുക്ക് കര പോലെയാണ് അവര്‍ക്കു കടല്‍. നമ്മള്‍ നടക്കുന്നതുപോലെയാണ് അവര്‍ക്കു നീന്തല്‍. ചുരുക്കത്തില്‍ അവരെല്ലാം ഹഠയോഗികളാണ്. വെള്ളത്തില്‍ വെറുതെ അങ്ങിനെ കിടക്കും.

മാലിയില്‍ നിന്ന് വന്നവരാണ് മിനിക്കോയികള്‍. മറ്റു ദ്വീപുകളിലുള്ളവരൊക്കെ മലബാറില്‍ നിന്ന് ചേക്കേറിയവര്‍. ദ്വീപു നിവാസികള്‍ മുഴുവനും മുസഌങ്ങളാണെങ്ങിലും കേരളത്തിലെ മുസഌങ്ങളെപ്പോലെയല്ല. ദ്വീപില്‍ കൃത്യമായ ജാതി വ്യവസ്ഥയുണ്ട്. പുരോഹിതന്‍മാരായിട്ടുള്ള തങ്ങന്‍മാരും ഭൂവുടമകളായ കോയമാരും കപ്പല്‍ പണിക്കാരായ മാലീക്കീകളും കര്‍ഷകരും, തെങ്ങുകയറ്റക്കാരായ മേലഞ്ചേരിക്കാരും കൃത്യമായ ജാതി സ്​പിരിറ്റുള്ളവരാണ്. പരസ്​പര ശത്രുതയോ, സ്​പര്‍ദ്ധയോ അടിപിടിയോ ഒന്നുമില്ലെങ്കിലും ജാതിയുടെ മതില്‍ക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിവാഹ കാര്യങ്ങളിലൊക്കെ ജാതിയുടെ സ്വാധീനം ശക്തമാണ്.

മരുമക്കത്തായമാണ് ദ്വീപിലെ രീതി. പുരുഷനെ സ്ത്രീയാണ് കല്യാണം കഴിക്കുന്നത്. ഇതിനായി പുരുഷന്‍ സ്ത്രീധനം നല്‍കണം. ഇത് അറബ് വംശരുടെ രീതിയാണ്. കല്യാണശേഷം പുരുഷന്‍ സ്ത്രീയുടെ വീട്ടില്‍ താമസിക്കണം. നാല്‍പതു വയസാവുന്നതു വരെയൊക്കെ ആണുങ്ങള്‍ക്ക് പകല്‍ സമയം സ്വന്തം വീട്ടില്‍ പോയി വരാം. നാല്‍പതു കഴിയുന്നതോടെ അതും നിര്‍ത്തണം. പിന്നെ പൊറുതി ഭാര്യ വീട്ടില്‍ മാത്രം.

വീട്ടുകാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് സ്ത്രീകളാണ്. പുരുഷന്‍മാര്‍ വീട്ടില്‍ അധികമില്ലാത്തതുകൊണ്ടും ഉള്ളവര്‍ തന്നെ പെണ്‍കോയ്മക്ക് വിധേയരായി ജീവിക്കുന്നതു കൊണ്ടും സ്ത്രീ പീഡനം ഇല്ലേയില്ല. മാലിദ്വീപിലെ ഗോത്ര സംസ്‌കാരം തന്നെയാണ് മിനിക്കോയിലും. 4.4 ച.കീ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മിനിക്കോയില്‍ 10 ഗ്രാമങ്ങളുണ്ട്. എല്ലാം കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. 'ബൊഡുക്കാക്ക' എന്ന പേരുള്ള വില്ലേജ് മൂപ്പനാണ് സര്‍വാധികാരി. 'ബൊഡുത്താത്ത'യാണ് സ്ത്രീകളെ നയിക്കുന്നത്. ഓരോ വില്ലേജിനും ഓരോ ചിഹ്നമുണ്ട്. ആന, കുതിര, പക്ഷി, അമ്പ്, താക്കോല്‍, പൈനാപ്പിള്‍ മുതലായവയാണ് ഗ്രാമ ചിഹ്നങ്ങള്‍.

ഗോത്രസംസ്‌കാരം മിനിക്കോയില്‍ ഇപ്പോഴും നടമാടുന്നു. മിക്ക വീടുകളിലും കട്ടിലിനു പകരം വീതിയുള്ള മരപ്പലകകള്‍ കൊണ്ടു നിര്‍മ്മിച്ച ഊഞ്ഞാലുകളാണ് ഉറങ്ങുവാനും വിശ്രമിക്കാനും ഉപയോഗിക്കുന്നത്. മിനിക്കോയില്‍ ഞങ്ങള്‍ കപ്പലിറങ്ങുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ അവിടുത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹസ്സന്‍ കോയയുണ്ടായിരുന്നു. ദ്വീപിലെ പ്രധാനിയാണ് അദ്ദേഹം. ഇറങ്ങിയ ദിവസം ഉച്ചഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. രണ്ടു നിലയുള്ള വലിയ തറവാട്ടില്‍ നാല്‍പ്പതിലധികം അന്തേവാസികളുണ്ട്. നല്ല വൃത്തിയും മനാരവുമുള്ള വീടും പരിസരവും.

ഉച്ചയൂണ് വിഭവസമൃദ്ധമായിരുന്നു. മത്സ്യവും ചോറുമാണ് മുഖ്യാഹാരം. ട്യുണ (ഏഡി, മാസ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു) മീന്‍ കൊണ്ടുള്ള പലതരം കറികളും ചമ്മന്തികളും. മധുരക്കറിവരെയുണ്ട്. നെയ്‌ച്ചോറും, സാദാചോറും, ഒറോട്ടിയും, ഇലക്കറികളും, പരിപ്പും, ദൊണ്ടിയ എന്ന മധുര ഉണ്ടയും, തൈരും കുമ്പളങ്ങയും ചേര്‍ത്തരച്ചു വെച്ച മഞ്ഞക്കറിയും ചേര്‍ന്നതായിരുന്നു വിഭവങ്ങള്‍. ട്യൂണയില്‍ നിന്ന് കടഞ്ഞെടുക്കുന്ന 'റൂഹകൂര്‍മ്മ' എന്ന നെയ്യ് അമൃത് പോലുള്ളതാണ്. ഒരു ചെമ്പ് സാമ്പാറില്‍ ഒരു റൂഹകൂര്‍മ്മ ചേര്‍ന്നാല്‍ അത് മീന്‍ സാമ്പാറായി മാറും. ശരിക്കും നൂറ്റൊന്ന് ആവര്‍ത്തിച്ച എണ്ണ.

ഞങ്ങള്‍ അടുക്കളയില്‍ ഒക്കെ കയറി. വിശാലമായ അടുക്കള. അടുപ്പും, ഗ്യാസ് സ്റ്റൗവും ഒക്കെയുണ്ട്. വീട്ടമ്മമാര്‍ മധുരം നുള്ളിത്തരുന്നതുപോലെ ഞങ്ങള്‍ക്ക് ചമ്മന്തി വായിലിട്ടു തന്നു; ഒരു ചെറു പുഞ്ചിരിയോടെ.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ലൈറ്റ്ഹൗസ് മിനിക്കോയിലാണുള്ളത്. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് വെറുതെയല്ല. ഇന്റര്‍നാഷണല്‍ കാര്‍ഗൊ ഷിപ്പുകള്‍ മുഴുവന്‍ ലൈറ്റ് ഹൗസിന് ചുങ്കം കൊടുത്തതിനു ശേഷമേ ഇതുവഴി കടന്നു പോകാന്‍ പാടുള്ളു.

ദീപസ്തംഭം ചെറുപ്പത്തിലെ എനിക്കൊരു കൗതുകമായിരുന്നു. തിക്കോടി ലൈറ്റ് ഹൗസാണ് ചെറുപ്പത്തില്‍ ഞാന്‍ കണ്ട ദീപസ്തംഭം. കാരക്കാട്ടിലെ കക്കാട്ട് കുന്നിന്‍ പുറത്ത് സന്ധ്യാസമയത്തു കയറിനിന്നാല്‍ ദീപസ്തംഭം ഇടക്കിടെ പ്രഭചൊരിഞ്ഞു നില്‍ക്കുന്നതു കാണാം. നാട്ടുകാര്‍ തിക്കോടിവിളക്ക് എന്നാണ് ഇതിനെ വിളിക്കുന്നത്. മിനുട്ടില്‍ ഒരു തവണ എന്ന കണക്കിന് വെൡത്തിന്റെ രശ്മി ചക്രവാളം വരെ എത്തുന്ന രീതിയില്‍ ഇത് ചൊരിയുന്നു. വെള്ളിയാങ്കല്ലില്‍ തട്ടാതെ മുട്ടാതെ കപ്പലുകളേയും ബോട്ടുകളേയും രക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണിത്.എന്നാല്‍ വട്ടത്തില്‍ നീങ്ങുന്ന 213 പടികള്‍ കയറി 42 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസിന്റെ മുകളില്‍ എത്തിയപ്പോള്‍ തിക്കോടി വിളക്ക് വെറും ഉറുമ്പ്. ബര്‍മിങ്ഹാമില്‍ നിന്നുകൊണ്ടു വന്ന അയേണ്‍ ഓക്‌സൈഡ് ബ്രിക്‌സ് ഉപയോഗിച്ച് 1885ലാണ് ബ്രിട്ടീഷുകാര്‍ ഈ ലൈറ്റ് ഹൗസ് പണിതത്. പെട്രോമാക്‌സില്‍ ഉപയോഗിക്കുന്ന മാതിരിയുളള വലിയ മാന്റിലുകളായിരുന്നു. ആദ്യകാലത്ത് ഉപയോഗിച്ചത്. ഇപ്പോള്‍ 600 വാട്ടിന്റെ ബള്‍ബും ഏറ്റവും വലിയ ഓപ്റ്റിക്കല്‍ ലെന്‍സും ഉപയോഗിക്കുന്നതു കൊണ്ട് 40 കി. മീറ്റര്‍ ദൂരത്തു വരെ ലൈറ്റ് ഹൗസ് കാണാന്‍ സാധിക്കും. രാജ്യത്തിന്റെ വരുമാനത്തിലേക്ക് ഒരു വലിയ സംഖ്യ ഈ ഭീമന്‍ ദീപസ്തംഭം നേടിയെടുക്കുന്നു. കുഞ്ചന്‍ പാടിയത് എത്ര ശരി.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് ദ്വീപില്‍ വാഹനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കവറത്തിയില്‍ രണ്ടോ മൂന്നോ അംമ്പാസിഡര്‍ കാര്‍, ഏഴെട്ട് മോട്ടോര്‍ ബൈക്കുകള്‍ എന്നിവയായിരുന്നു ആഡംബര വാഹനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അതല്ല. മിനിവാനുകളും ഓട്ടോറിക്ഷകളും മോട്ടോര്‍ ബൈക്കുകളും കാണാം.

മിനിക്കോയില്‍ ഒരു കുട്ടി ബസ്സുണ്ട്. ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടുമോടുമെങ്കിലും ആളുകള്‍ അധികം കയറാറില്ല. കുട്ടികളടക്കം കൂടുതല്‍ പേരും സൈക്കിളുകളിലാണ് സവാരി. ഈ കൊച്ചു ദ്വീപിന് ഇത്രയും തന്നെ ധാരാളം.

സ്‌കൂളുകള്‍ വിടുമ്പോള്‍ പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ സൈക്കിളില്‍ റോഡുകീഴടക്കിക്കൊണ്ട് സന്തോഷത്തോടെ ആര്‍പ്പു വിളിച്ച് യാത്ര ചെയ്യുന്നു. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. കേരളത്തിലെപ്പോലെ കൊലയാളി ഡ്രൈവര്‍മാര്‍ അവിടെയല്ല. 300 രൂപയുടെ അധിക ബാറ്റ കിട്ടാന്‍ വേണ്ടി നമ്മുടെ ഡ്രൈവര്‍മാര്‍ റോഡുകള്‍ കുരുതിക്കളമാക്കി മാറ്റുന്നു. വധശിക്ഷയാണ് ഇവര്‍ക്കു നല്‍കേണ്ട ഏററവും കുറഞ്ഞ ശിക്ഷ എന്നു പറഞ്ഞാല്‍ സമ്മതിക്കാത്തവര്‍ ആരുമുണ്ടാവില്ല.

സ്‌കൂള്‍ കുട്ടികള്‍ക്ക് 100 രൂപക്ക് സൈക്കിള്‍ കിട്ടും. എല്ലാം കേന്ദ്രഗവര്‍മ്മെണ്ടിന്റെ സബ്‌സിഡി. കാശ്മീരിലും ലക്ഷദ്വീപിലും ഇഷ്ടം പോലെ സബ്‌സിഡി നല്‍കുന്നു. കാരണം ഇതൊരു രാജ്യ രക്ഷാകേന്ദ്രമാണ്. അമേരിക്ക പോലുള്ള ഏതു തെമ്മാടി രാഷ്ട്രത്തിനും ഇവിടെ ഒരു കണ്ണുണ്ട് എന്നുള്ളത് ഒരു വാസ്തവം മാത്രമാണ്. ഇപ്പോള്‍ ടൂറിസ കേന്ദ്രമാക്കാന്‍ ഇന്ത്യന്‍ വ്യവസായികള്‍ മുന്നിട്ടിറങ്ങുകയാണെന്നു കേട്ടു. പക്ഷെ ദ്വീപുകാര്‍ അതു സമ്മതിച്ചുകൊടുക്കയില്ല. കാരണം പൈതൃകമാണ് അവര്‍ക്ക് വലുത്.

ചരിത്രത്തിനും ചില നിയോഗങ്ങള്‍ ഉണ്ട്. 1400 കൊല്ലം മുമ്പ് പ്രവാചകനായ മുഹമ്മദ് നബിയുടെ മരണാനന്തരം അധികാരത്തില്‍ വന്ന ആദ്യ ഖലീഫയായിരുന്നു അബൂബക്കര്‍ സിദ്ദിക്ക്. അദ്ദേഹത്തിന്റെ മകന്‍ ഹസ്രത്ത് ഉബൈദുള്ളക്ക് സ്വപ്നദര്‍ശനം ഉണ്ടായി. ലക്ഷദ്വീപില്‍ ചെന്ന് ഇസ്ലാംമതം പഠിപ്പിക്കാന്‍ നബി തിരുമേനി സ്വപ്നത്തിലൂടെ പറയുകയായിരുന്നു. അടുത്ത ദിവസം തന്നെ സുബഹി നമസ്‌കാരവും കഴിഞ്ഞ് ഉബൈദുള്ള പുറപ്പെട്ടു. ജിദ്ദയില്‍ നിന്ന് ഒരു പായ്ക്കപ്പലില്‍.

അമേനി ദ്വീപിലെ ഫിസിയ എന്ന പെണ്‍കുട്ടിക്കും സ്വപ്നദര്‍ശനം ഉണ്ടായി. എന്റെ പ്രതിനിധി വരുന്നുണ്ടെന്നും അവനെ വിവാഹം ചെയ്യണമെന്നുമായിരുന്നു ദര്‍ശനം. പടിഞ്ഞാറ് നിന്ന് വരുന്ന ഭര്‍ത്താവിനെ കാത്ത് അവള്‍ കടപ്പുറത്ത് കാത്തു നില്‍പ്പായി. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടികൂടിവന്നു. ഫസിയക്ക് ഭ്രാന്താണെന്ന് നാട്ടുകാര്‍ പറഞ്ഞുപരത്തി.

പക്ഷെ സ്വപ്നം ഫലിച്ചു. ശക്തമായ കൊടുങ്കാറ്റില്‍ പ്രവചിക്കപ്പെട്ട കപ്പല്‍ പരിഛേദിച്ചു. എങ്കിലും നായകന്‍ എത്തി. അവര്‍ വിവാഹിതരായി. ഫിസിയ ഇസ്ലാം മതം സ്വീകരിച്ചു. ഉബൈദുള്ളയുടെ പത്‌നിയായി, ഹമീദത്ത് ബീവിയായി.

അമേനിക്കാര്‍ വിശ്വാസികളാവാത്തതുകൊണ്ട് ഉബൈദുള്ളയും സംഘവും ആന്ത്രോത്തിലേക്ക് പോന്നു. തുടക്കത്തില്‍ കുറെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ആന്ത്രോത്തുകാരൊക്കെ പിന്നീട് മുസ്ലിംങ്ങളായി മാറി.

ഹമീദത്ത് ബീവി അഞ്ച് ആണ്‍കുട്ടികളെയും പത്ത് പെണ്‍കുട്ടികളുടെയും പ്രസവിച്ചു. ഫാമിലി പ്ലാനിംങ്ങുകാര്‍ അക്കാലത്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ 200 ക.യും പ്ലാസ്റ്റിക്ക് തൊട്ടിയും പാരിതോഷികമായി കൊടുത്ത് സന്താന നിയന്ത്രണം നടത്തിയേനെ.

ജുമാ മസ്ജിദില്‍ തന്നെയാണ് ഉബൈദുള്ളയുടെ കല്ലറ. കൈകൊണ്ട് എഴുതിയ പരിശുദ്ധ ഖുര്‍-ആന്‍ ഗ്രന്ഥവും (മുസ്ഹഫ്) കത്തിച്ചുവെച്ച തൂക്കുവിളക്കുമൊക്കെ അതേ പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പല സ്ഥലത്തും അനവധി തൂക്കുവിളക്കുകള്‍ കണ്ടു. നമ്മുടെ എം. ജി. ആര്‍ ഉണ്ടായിരുന്നെങ്കില്‍ തൂക്കുവിളക്കുകള്‍ ഒന്നൊന്നായി വെട്ടിവീഴ്ത്തിയേനെ.

നാലുപാടും കടലാണെങ്കിലും ദ്വീപിന്റെ ഉള്‍പ്രദേശങ്ങള്‍ നമ്മുടെ നാട്ടിന്‍പുറം പോലെ തോന്നിക്കും. കവരത്തി ദ്വീപിലൂടെ നടന്നുപോകുമ്പോള്‍ ദേശത്തിന്റെ രണ്ടു കരയും കാണാന്‍ കഴിയും. കാല്‍ നടയായി രണ്ടുമണിക്കൂര്‍ കൊണ്ട് നടന്നു തീര്‍ക്കാന്‍ ഉള്ള ദൂരമേ പ്രധാനദ്വീപായ കവരത്തിക്കുള്ളൂ എന്നു കേട്ടാല്‍ ആരാണ് മൂക്കത്ത് വിരല്‍ വെക്കാതിരിക്കുക. ഒരു രാജ്യം രണ്ടു മണിക്കൂര്‍ കൊണ്ട് നടന്നു തീര്‍ക്കാം.

വഴിയരികില്‍ ഇഷ്ടം പോലെ തേങ്ങ കൂട്ടിയിട്ടിരിക്കുന്നതു കാണാം. ഓരോ വീട്ടിലും തേങ്ങ വീട്ടുമുറ്റത്തും റോഡരികിലും ശേഖരിച്ചുവെക്കുന്നു. തേങ്ങ എത്രമാസം അവിടെ കിടന്നാലും, അതിന്റെ മൂക്കില്‍ പല്ലുമുളച്ചാലും ആരും മോഷ്ടിക്കില്ല. ദ്വീപിലെ തേങ്ങ ചെറുതാണെങ്കിലും നല്ല കാരമുള്ളതാണ്. എങ്കിലും ആര്‍ക്കും വേണ്ടാത്ത ഒരു മട്ട്.

തെങ്ങുചെത്ത് ധാരാളമായി കണ്ടു. കള്ളില്‍ നിന്ന് നീരയും (മധുരക്കള്ള്) ശര്‍ക്കരയും ഉണ്ടാക്കുന്നു. നീര മധുരക്കളളാണ്. നീരയെക്കുറിച്ച് എം. എന്‍ കാരശ്ശേരി എന്നോട് വാ തോരാതെ സംസാരിച്ചിരുന്നു. അദ്ദേഹം കുടിക്കാത്ത ആളായതുകൊണ്ട് ഇത്രയും നല്ല സാധനം ഞാന്‍ കുടിക്കാതിരിക്കരുത് എന്ന് കരുതിയാവണം സഹൃദയനായ കാരശ്ശേരി മാഷ് ഇത്രയും പറഞ്ഞത്. നന്ദി, കാരശ്ശേരി മാഷെ.

ദ്വീപ് ശര്‍ക്കര ചക്കപ്പശ പോലെയാണ്. പക്ഷെ കയ്യില്‍ പറ്റിയാല്‍ നക്കിത്തുടച്ചു തീര്‍ക്കാം. അപ്പത്തിലും ചപ്പാത്തിയിലും ബ്രെഡ്ഢിലും പുരട്ടിത്തിന്നാല്‍ ഹരം പിടിക്കും. ശര്‍ക്കരയും വരണ്ട തേങ്ങാപ്പീരയും ചേര്‍ത്താണ് 'ദൊണ്ടിയ' ഉണ്ടാക്കുന്നത്. ദ്വീപിലെ ഈ മധുര പലഹാരം കോഴിക്കോടന്‍ പലഹാരത്തേക്കാള്‍ എത്രയോ സ്വാദിഷ്ടമാണ്. ഇലയില്‍ പൊതിഞ്ഞ 'ദൊണ്ടിയ' കണ്ടാല്‍ ഓലപ്പടക്കമാണെന്നു തോന്നും. പക്ഷെ ദ്വീപുകാര്‍ ആരും തന്നെ ഭീകരവാദികളല്ല.


ആന്ത്രോത്ത് ദ്വീപില്‍ നിന്ന്, ഞങ്ങളെ സ്വീകരിച്ച് ആനയിച്ച സ്വര്‍ണ്ണപ്പീടിക നടത്തുന്ന മുല്ലക്കോയയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ കവരത്തിയിലേക്കു പുറപ്പെട്ടു. മുല്ലക്കോയയുടെ സ്വര്‍ണ്ണക്കടയെക്കുറിച്ച് ഒരു വാക്ക്. ചെറിയ ഒരു പീടിക. ദ്വീപിലെ അങ്ങാടികള്‍ കേരളത്തിലെ തനി നാട്ടിന്‍പുറങ്ങളിലെ ചെറിയ കടകളെ അനുസ്മരിപ്പിക്കുന്നതാണ്. ആര്‍ഭാടമായി ഒന്നും തന്നെയില്ല. വടകര താലൂക്കിലെ ഓര്‍ക്കാട്ടേരിയിലോ, വെള്ളികുളങ്ങരയിലോ കാണാവുന്ന തരത്തിലുള്ള ഒരു ചെറിയ സ്വര്‍ണ്ണപ്പീടികയാണ് മുല്ലക്കോയക്കുള്ളത്.

1956 മുതല്‍ കേന്ദ്രഭരണം വരുന്നതിനു മുമ്പ് കണ്ണൂരിലെ അറക്കല്‍ രാജവംശവും പിന്നീട് ടിപ്പുസുല്‍ത്താനും അതു കഴിഞ്ഞ് ബ്രിട്ടീഷുകാരും ഭരണം നടത്തിയ ദ്വീപിലെ ജനങ്ങള്‍ക്ക് അവരെ അറിയുന്ന ഒരു ഭരണാധികാരിയെ ഇതുവരെ കിട്ടിയിട്ടില്ല.

മൂര്‍ക്കോത്തു രാമുണ്ണി അഡ്മിനിസ്‌ട്രേറ്ററായ സമയത്ത് മാത്രമാണ് ജനാധിപത്യവും നീതിനിര്‍വഹണവും അവിടെ നടന്നതെന്ന് ദ്വീപു നിവാസികള്‍ പറയുന്നു. വസല്‍ യാത്രയെക്കുറിച്ചാണ് പറഞ്ഞു വന്നത്. അഞ്ചു മണിക്കൂര്‍ കൊണ്ട് ആന്ത്രോത്തു നിന്ന് കവരത്തിയിലെത്താം. പക്ഷെ ഒരു കുഴപ്പമുണ്ട്. ഛര്‍ദ്ദിക്കും. കപ്പല്‍ പോലെ സുരക്ഷിതമല്ല വെസല്‍. ഒരു ഗ്ലോറിഫൈഡ് ബോട്ട്. അത്രമാത്രം.

കയറിയിരിക്കുന്നതിനു മുമ്പായി പഌസ്റ്റിക്ക് കവര്‍ തരും. അത് ഛര്‍ദ്ദിക്കണമെങ്കില്‍ ഛര്‍ദ്ദിക്കാനാണ്. പക്ഷെ കള്ളു കുടിച്ചവരാരും ഛര്‍ദ്ദിച്ചില്ല. കള്ളു കുടിക്കാത്തവര്‍ ഛര്‍ദ്ദിച്ചു. അവര്‍ ഛര്‍ദ്ദിച്ചത് കള്ളു കുടിച്ചവര്‍ക്കു വേണ്ടിയായിരുന്നു. എന്തൊരു സേവനം.

പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപിന്റെ പ്രത്യേകത. ഇന്ത്യയില്‍ വേറൊരിടത്തും പവിഴപ്പുറ്റുകളില്ല. തീരക്കടലിന്റെ ആഴം ഒന്നോ രണ്ടോ മീറ്റര്‍ മാത്രം. അടി ഭാഗം ഗ്ലാസുപാകിയ ചെറിയ ബോട്ടിലിരുന്ന് താഴോട്ടു നോക്കിയാല്‍ കാണുന്നത് സ്വപ്ന സുന്ദരമായ അക്വേറിയം. വിവിധതരം മത്സ്യങ്ങളുടെ പുളച്ചിലുകളും ആലിംഗനവും. കടല്‍ച്ചെടികളുടെയും കടല്‍പ്പൂവിന്റെയും ഇടയിലൂടെ ഊളിയിട്ടു നീങ്ങുന്ന മത്സ്യഗന്ധികള്‍. കടലാമകളും വൈവിധ്യമാര്‍ന്ന അനേകം കടല്‍ ജീവികളും. ജീവികളെ വിഴുങ്ങുന്ന സസ്യങ്ങളെ കണ്ട് അന്തം വിട്ടു പോയി. കടലില്‍ റൊട്ടിക്കഷണങ്ങള്‍ നുറുക്കിയിട്ടപ്പോള്‍ പൂത്തിരി കത്തിച്ച പോലെ മത്സ്യങ്ങളുടെ പ്രളയം. കോറലുകള്‍ അതിരിടുന്ന ലഗൂണുകള്‍. കാട് പോലെ പൂത്തു നില്‍ക്കുന്ന കടലകം.

കവറത്തി ബെടക്കാക്കുകയാണ്, മനോഹരമായ ബീച്ചുകളില്‍ ഐസ്‌ക്രീം പെട്ടികളും കോളക്കുപ്പികളും നിരത്തിവെച്ച കടപ്പുറം പാര്‍ലറുകള്‍. രാത്രി വൈകിയിട്ടും കെടാത്ത വര്‍ണ്ണവിളക്കുകളും നിലയ്ക്കാത്ത പശ്ചാത്തല സംഗീതവും പുതുതായി എന്തോ വിളിച്ചു പറയുന്നതായി തോന്നി. ഒപ്പം പതിഞ്ഞ ഒരു നിലവിളിയും.

ഒരു വിരോധാഭാസമെന്ന് പറയട്ടെ ഹസ്രത്ത് ഉബൈദുള്ളയുടെ വരവും 1400 കൊല്ലം മുമ്പ് തന്നെ ദ്വീപുകാര്‍ മുസഌങ്ങളായതുമൊക്കെ ഐതിഹ്യം മാത്രമാണെന്ന് ലക്ഷദ്വീപ് കലാ അക്കാദമി സെക്രട്ടറിയായ കോയമക്കോയയെപ്പോലുള്ളവര്‍ പറയുന്നു. പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ കണ്ടെത്തിയിട്ടുള്ള അവശിഷ്ടങ്ങള്‍, പ്രതിമകള്‍, പതിനാലാം നൂറ്റാണ്ടിന് മുമ്പ് ബുദ്ധന്‍മാര്‍ ദ്വീപിലുണ്ടായിരുന്നതിന് തെളിവാണ്. ദ്വീപില്‍ നിന്ന് കിട്ടിയ രണ്ട് ടണ്ണിലധികം ഭാരമുള്ള ബുദ്ധപ്രതിമയുടെ തല അഗത്തി മ്യൂസിയത്തിലിപ്പോഴുമുണ്ട്. താലിബാന്‍ കാണാഞ്ഞത് മഹാഭാഗ്യം. ഉത്തരേന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കും പിന്നീട് മാലി ദ്വീപിലേക്കും അതു വഴി ലക്ഷദ്വീപിലേക്കും ബുദ്ധമതം പ്രചരിച്ചിരിക്കാനാണ് സാധ്യത.


മത്സ്യം ധാരാളമുണ്ട്. തേങ്ങയുമുണ്ട്. നല്ല ഒന്നാംതരം ചകിരിയുമുണ്ട്. ചകിരിനാരിന് സ്വര്‍ണ്ണത്തിന്റെ നിറമാണ്. എന്നിട്ടും ഒരു കയര്‍ഫാക്ടറിയോ ഒരു കാനിങ് സെന്ററോ ദ്വീപിലില്ല.

മൂര്‍ക്കോത്ത് രാമുണ്ണിയെപ്പോലെ ദ്വീപിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഐ.എഫ്.എസുകാര്‍ പിന്നീടധികം ഉണ്ടായിട്ടില്ല. 25 വര്‍ഷത്തിനുശേഷവും ദ്വീപ് ഒരടി മുന്നോട്ട് പോയിട്ടില്ല, ആതിഥ്യത്തില്‍ ഒരടി പോലും പിന്നോട്ടും.

Friday, March 11, 2011

ഒലിച്ചുപോകുന്ന സ്വപ്നങ്ങള്‍ ...
ജപ്പാന്‍ ..എന്റെ ഇഷ്ടരാജ്യങ്ങളിലൊന്ന്.കെടുതിയെപ്പറ്റി കേട്ടപാടെ ഓര്‍മവന്നത് ജപ്പാനില്‍ നിന്നാണെന്ന ഒറ്റക്കാരണത്താല്‍ ഞാന്‍ ഫോളോ ചെയ്യുന്ന മഞ്ജു മനോജിനെയാണ് .ഒരു മെയിലയച്ചു. മറുപടി കണ്ടപ്പോള്‍ ആഹ്ലാദം തോന്നി.ഒരു കണ്ണീര്‍ക്കണം ഞാന്‍ മറ്റുള്ളവര്‍ക്കായി പൊഴിക്കവേ , ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൌരമണ്ഡലം എന്ന കവിവചനം അന്വര്‍ത്ഥമായ നിമിഷം. ഇതുവരെ അറിയാത്ത , ഒന്നോ രണ്ടോ കമന്റുകള്‍ മാത്രം പങ്കുവെച്ച ഈ സുഹൃത്ത് എനിക്കിത്രയും അസ്വാസ്ഥ്യം നല്കിയെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കാത്തിരിക്കുന്ന വീടുകളിലെ കണ്ണീര്‍പ്രളയങ്ങള്‍ എത്ര അനിര്‍വചനീയമായിരിക്കും?.



ആര്‍ക്കും ആരേയും നഷ്ടപ്പെടാതിരിക്കട്ടെ എന്നേ ആഗ്രഹിക്കാനുള്ളു ; ചിലര്‍ക്കെങ്കിലും ചിലരെ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെങ്കിലും. എത്രയും വേഗം ഈ ജനതക്ക് തങ്ങളുടെ മുറിവുണക്കാനാവട്ടെ എന്ന് ആശംസിക്കാനല്ലാതെ മറ്റെന്ത് ചെയ്യാന്‍ .






Thursday, March 10, 2011

തെരഞ്ഞെടുപ്പ് കമീഷനും സമ്മതിച്ചു : ഭദ്രം ക്രമസമാധാനം





തിരു: ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനപാലനത്തിന് കേന്ദ്രതെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയ അംഗീകാരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ നടമാടിയ വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ അതിക്രമങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടത്തിലായി നടത്താന്‍ തെരഞ്ഞെടുപ്പു കമീഷനെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ഏപ്രില്‍ 22, 29, മെയ് 3 എന്നീ തീയതികളിലായിരുന്നു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കേരളത്തിന്റെ സ്വൈരം വീണ്ടെടുത്തുവെന്നാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഏപ്രില്‍ 13 എന്ന ഒറ്റദിവസം മതിയെന്ന തീരുമാനത്തിലൂടെ കമീഷന്‍ സമ്മതിക്കുന്നത്.
ക്രമസമാധാനപാലനത്തിന് രാജ്യത്തെ മികച്ച സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത കേരളത്തിന് മറ്റൊരു അംഗീകാരം കൂടിയാവുകയാണ് ഈ തീരുമാനം. മാവോയിസ്റ്-തൃണമൂല്‍ അതിക്രമങ്ങള്‍ രൂക്ഷമായതിനാല്‍ പശ്ചിമ ബംഗാളില്‍ ആറുഘട്ടമായി തെരഞ്ഞെടുപ്പ് നടത്തേണ്ട സ്ഥിതിയാണ്. വര്‍ഗീയ അസ്വാരസ്യങ്ങളൊന്നുമില്ലാതെയാണ് അഞ്ചുവര്‍ഷം കടന്നുപോയത്. കലാപശ്രമങ്ങളെയെല്ലാം ജാഗ്രതയോടെ നേരിട്ടു. യുഡിഎഫ് ഭരണകാലത്ത് പതിനൊന്നുപേര്‍ കൊല്ലപ്പെടാനും മനസ്സുകളെ ആഴത്തില്‍ മുറിവേല്‍പ്പിക്കാനും ഇടയാക്കിയ മാറാട് കലാപം പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈയെടുത്തു. ഒപ്പം അകന്നുപോയ മനുഷ്യരെ കൂട്ടിച്ചേര്‍ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുകയുംചെയ്തു. പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആഭ്യന്തരവകുപ്പ് നടപ്പാക്കിയ സ്പര്‍ശം എന്ന പദ്ധതി മാറാടിന് സാന്ത്വനസ്പര്‍ശമായി. യുഡിഎഫ് കാലത്ത് നടന്ന തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനും കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകാനും കേരളം കാണിച്ച ജാഗ്രതയും ശ്രദ്ധേയമാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ മുസ്ളിം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടക്കുമ്പോള്‍ കേരളത്തില്‍ അഞ്ചുവര്‍ഷകാലയളവില്‍ അത്തരം ഒരു സംഭവം പോലുമുണ്ടായില്ല. യുഡിഎഫ് ഭരണകാലത്ത് ഒളവണ്ണയിലെ കന്യാസ്ത്രീകളും തൃക്കുന്നത്ത് സെമിനാരിയിലെ പുരോഹിതന്മാരും വര്‍ഗീയവാദികളുടെയും പൊലീസിന്റെയും ആക്രമണത്തിനിരയാവുന്ന ദൃശ്യങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. തിരുവോണദിവസം തൃശൂരില്‍ ഒരു വൃദ്ധനായ വൈദികന്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെടുന്നതിനും യുഡിഎഫ് ഭരണകാലം സാക്ഷിയായിരുന്നു. ഗുണ്ടാ നിയമം വഴി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ കര്‍ക്കശമായ നടപടിയെടുത്തതും സംസ്ഥാനത്ത് സ്വൈരജീവിതം ഉറപ്പാക്കാന്‍ സഹായകമായി. പൊലീസുകാര്‍ ഗുണ്ടകളുടെ സംരക്ഷകരായി മാറിയ അവസ്ഥയും പാടേ മാറി. ഡിവൈഎസ്പി തന്നെ കിരാതമായ കൊലക്കേസില്‍ പ്രതിയാവുന്ന സംഭവത്തിന് മുന്‍ഭരണം സാക്ഷിയായിരുന്നു. എന്നാല്‍, ഇന്ന് പൊലീസ് ജനങ്ങളുടെ ഉറ്റമിത്രമായിരിക്കുന്നു. ഈ സമാധാനാന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ മുതലെടുക്കാനുള്ള പ്രതിപക്ഷ ശ്രമമാണ് നാദാപുരത്ത് കണ്ടത്. നരിക്കാട്ടേരിയില്‍ അഞ്ച് മുസ്ളിം ലീഗ് പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിലൂടെ വെളിച്ചത്തായത് നാട്ടിലാകെ കലാപം വിതയ്ക്കാനുള്ള ലീഗ് തന്ത്രമാണ്. എന്‍ഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുന്ന യുഡിഎഫിന്റെ നീക്കമാണ് നാദാപുരം സ്ഫോടനത്തിലൂടെ നാടറിഞ്ഞത്.
Photo credit: The Hindu online

എല്‍ ഡി എഫിന്റെ സൈറ്റ്

ചെയുടെ സഹയാത്രികാ, അന്ത്യപ്രണാമം...

വിപ്ലവേതിഹാസം ചെഗുവേരയുടെ സഹയാത്രികന്‍ ആല്‍ബര്‍ട്ടോ ഗ്രനാഡോ ഓര്‍മ്മയായി...



'The stars streaked the night sky with light in that little mountain town and the silence and the cold dematerialised the darkness. It was as if all solid substances were spirited away in the ethereal space around us, denying our individuality and submerging us, rigid, in the immense blackness.'þThe Motorcycle Diaries

നാട്ടിന്‍പുറങ്ങളിലെ വയസ്സായ മനുഷ്യര്‍ പറയുന്ന പോല ഒരു ഒന്നൊന്നര യാത്രയായിരുന്നൂ അത്. യൗവനത്തിന്റെ ചോരത്തിളപ്പില്‍ ലോകം ചുറ്റിക്കറങ്ങാമെന്ന് രണ്ട് പേര്‍ തീരുമാനിക്കുന്നു.

ഒരാള്‍ - ഏണസ്റ്റോ ഡി ചെഗുവേര
രണ്ടാമന്‍ - ആല്‍ബര്‍ട്ടോ ഗ്രനാഡോ.

ചെഗുവേരയ്ക്ക് പ്രായം 23. മെഡിക്കല്‍ വിദ്യാര്‍ത്ഥി. ബയോകെമിസ്റ്റായ ആല്‍ബര്‍ട്ടോയ്ക്കാവട്ടെ 29-ഉം. 39മോഡല്‍ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ സൈക്കിളില്‍ തുടങ്ങിയ ആ യാത്ര സോഷ്യലിസം എന്ന മഹത്തായ ആശയത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹമായി പരിണമിക്കപ്പെട്ടു. ലാറ്റിനമേരിക്കയിലെ ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ ആക്‌സിലേറ്റര്‍ തിരിക്കുമ്പോള്‍ കണ്ട ജീവിതങ്ങള്‍ ചെഗുവേര എന്ന വലിയ മനുഷ്യനിലേക്ക് സമത്വപൂര്‍ണ്ണമായരാഷ്ട്രീയത്തിന്റെ വിത്ത് വിതയ്ക്കുകയായിരുന്നു. അയ്യായിരത്തിലധികം കിലോമീറ്ററിലധികം ബൈക്കോടിച്ച് ഇരുവരും താണ്ടിയത് മനുഷ്യരുടെ വേദനകളിലേക്കായിരുന്നു. യാത്രയിലുടനീളം കണ്ട ദൈന്യതകള്‍ ,സഹനങ്ങള്‍ ചെഗുവേരയിലെ വിപ്ലവകാരിയെ രൂപപ്പെടുത്തി. ലോകം ഒരു വലിയ തെറ്റല്ല, ലോകത്തെ തെറ്റാക്കുന്നവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്ന ചെയുടെ സുപ്രധാനമായ തീരുമാനം ഉണ്ടാവുന്നത് അവിടെ വെച്ചാണ്. തന്റെ സമ്പാദ്യമെല്ലാം വലിച്ചെറിഞ്ഞ് മനുഷ്യസ്‌നേഹം എന്ന വലിയ സ്‌നേഹത്തിലേക്ക് ചെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. ഒരു പക്ഷേ അന്ന് അങ്ങനെയൊരു യാത്ര സംഭവിച്ചില്ലായിരുന്നെങ്കില്‍ ചെഗുവേര റോസാരിയോവിലെ സാധാരണ ഡോക്ടറായി ജീവിതം തീര്‍ത്തേനെ.



1951 ഡിസംബര്‍ മാസത്തിലാണ് ആല്‍ബര്‍ട്ടോ ഗ്രനാഡോയുടെ ലാ പൊഡോറോസ II (ശക്തിമാന്‍ എന്ന് മലയാളം) എന്ന വയസ്സന്‍ മോട്ടോര്‍ സൈക്കിളില്‍ കോര്‍ഡോബയില്‍ നിന്ന് ഇരുവരും യാത്ര തുടങ്ങിയത്. ചരിത്രാതീതകാലത്തെ വലിയ ഒരു ജീവിയെപ്പോലെയായിരുന്നൂ മോട്ടോര്‍ സൈക്കിളെന്ന് ഗ്രനാഡോ എഴുതിവെച്ചിട്ടുണ്ട്. വഴിയിലുടനൂളം ബൈക്ക് വഴിമുടക്കിയായി. ആറ് മാസം ഇരുവരും യാത്ര ചെയ്തു. വെനിസ്വലയിലെ കാരക്കസില്‍ വെച്ചാണ് ഇരുവരും വഴി പിരിയുന്നത്. ചെഗുവേര വിപ്ലവത്തിലേക്ക് ആസ്തമ വക വെയ്ക്കാതെ നദി നീന്തിക്കടന്ന് പോയി. ഗ്രാനാഡോ ആത്മമിത്രത്തിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് തിരിച്ച് നാട്ടിലെത്തി തന്റേതായ രീതിയില്‍ സമരശ്രമങ്ങള്‍ നടത്തി.

ഇവരുടെ ചരിത്രയാത്ര മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ പുസ്തകമായി. ലോകത്തില്‍ ഇപ്പോഴും ബെസ്റ്റ് സെല്ലര്‍ പട്ടികയിലാണ് മോട്ടോര്‍സൈക്കിള്‍ ഡയറീസ് . മോട്ടോര്‍ സൈക്കിള്‍ ഡയറീസിന് ചലച്ചിത്രഭാഷ്യവുമുണ്ടായി. വാള്‍ട്ടര്‍ സാല്ലീസ് സംവിധാനം ചെയ്ത സിനിമ പ്രേക്ഷകമനസ്സിലേക്ക് ചെഗുവേരയുടേയും ആത്മമിത്രത്തിന്റേയും യൗവനകാലം കുളിര്‍ പോലെ കോരിയിടുകയായിരുന്നു.



യാത്ര കഴിഞ്ഞ് വന്ന് വെനിസ്വലയിലെ ഒരു ലെപ്രസി ക്ലിനിക്കില്‍ കുറേക്കാലം ജോലി നോക്കി ഗ്രനാഡോ. എട്ട് വര്‍ഷത്തോളം ചെയും ഗ്രനാഡോയും കണ്ടതേയില്ല. ക്യൂബന്‍ വിപ്ലവത്തോടെ കാസ്‌ട്രോയും ചെയും ഉറ്റസുഹൃത്തുക്കളായി. ചെ ക്യൂബന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തലവനായി. ചെ ഗ്രനാഡോയെ ക്യൂബയിലേക്ക് ക്ഷണിച്ചു.

1961-ല്‍ ഗ്രനാഡോ ക്യൂബയിലേക്ക് വരികയും സാന്തിയാഗോ യൂണിവാഴ്‌സിറ്റിയില്‍ മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകനായി. പിന്നീട് ഹവാനയിലേക്ക് താമസം മാറ്റി. ചെയുടെ ആശയഗതികളോട് പൂര്‍ണ്ണയോജിപ്പായിരുന്നൂ ഗ്രനാഡോയ്ക്ക് എന്നും. ചെയുടെ ഗറില്ലാസമരത്തില്‍ ഗ്രനാഡോ പല രീതിയിലുള്ള സഹായം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം എഴുതിയ ചെഗുവേര: എ റെവല്യൂഷനറി ലൈഫ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ചെഗുവേരയുടെ സഹയാത്രികന്‍ മാര്‍ച്ച് അഞ്ചിന് ഓര്‍മ്മകളിലേക്ക് നിശ്ചലനായപ്പോള്‍ ആ യാത്ര ചരിത്രമോര്‍മ്മിക്കുന്നവന്റെ മനസ്സില്‍ വീണ്ടും തെളിയുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 88 വയസ്സായിരുന്നു.



1965-ല്‍ ചെ ക്യൂബ വിടുമ്പോള്‍ ചെഗുവേര ഉറ്റസുഹൃത്തുക്കള്‍ക്ക് നല്കുന്നതിനായി ഒരു പാട് പുസ്തകങ്ങള്‍ ബാക്കിവെച്ചിരുന്നു. ഗ്രനാഡോയ്ക്ക് നല്കിയത് ഷുഗര്‍ ഫാക്ടറിയെക്കുറിച്ചുള്ള പുസ്തകമായിരുന്നു, ചെ അതില്‍ എഴുതിയത് പ്രവചനസ്വഭാവമുള്ളതായി. അതിങ്ങനെയാണ്.

'എന്റെ സ്വപ്‌നങ്ങള്‍ക്കതിരുകളില്ല. ചുരുങ്ങിയത് വെടിയുണ്ടകള്‍ മറ്റൊരു തീരുമാനം എടുക്കുന്നത് വരെയെങ്കിലും... വെടിമരുന്നിന്റെ മണമുയരുമ്പോള്‍ മടിയനായ ദേശാടനക്കാരാ, ഞാന്‍ നിന്നെ പ്രതീക്ഷിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആലിംഗനം.' - ചെ


മാതൃഭൂമി 

Monday, March 7, 2011

തുടരുന്ന പോരാട്ടം


സ്‌ത്രീ അടിമയായിരിക്കുന്നിടത്തോളം കാലം പുരുഷന് സ്വതന്ത്രനാകാന്‍ കഴിയുമോ? 100 വര്‍ഷംമുമ്പ് പ്രശസ്‌ത ഇംഗ്ളീഷ് കവി പി ബി ഷെല്ലി ചോദിച്ചതാണിത്. ഇതോടൊപ്പം ഒരു ചോദ്യം കൂടി ചേര്‍ത്തുവയ്‌ക്കണം. ലോകജനതയുടെ ബഹുഭൂരിപക്ഷവും അടിച്ചമര്‍ത്തല്‍ നേരിടുമ്പോള്‍ സ്‌ത്രീകള്‍ക്കുമാത്രമായി സ്വാതന്ത്ര്യം നേടാനാകുമോ? പുരുഷാധിപത്യത്തിനും വര്‍ഗ ചൂഷണത്തിനുമെതിരായ സ്‌ത്രീപോരാട്ടത്തിന്റെ ഓര്‍മദിനമായ 'മാര്‍ച്ച് എട്ട്' ഒരു നൂറ്റാണ്ട് പിന്നിടുകയാണ് ഇന്ന്. ഈ രണ്ടു ചോദ്യവും ഏറ്റെടുത്തുകൊണ്ട് അവകാശപ്പോരാട്ടങ്ങളുടെ ചരിത്രമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ സംഭാവന. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും നിരവധി അനുഭവം ലോകമെങ്ങുമുള്ള വനിതാ പ്രസ്ഥാനങ്ങള്‍ക്കും പോരാളികള്‍ക്കും പങ്കുവയ്‌ക്കാനുണ്ട്.

1910ല്‍ കോപ്പന്‍ഹേഗനില്‍ ക്ളാര സെപ്‌കിന്റെയും റോസ ലക്സംബര്‍ഗിന്റെയും അലക്സാന്ത്ര കൊലാന്തയിയുടെയും നേതൃത്വത്തില്‍ സാര്‍വദേശീയ വനിതാദിനമെന്ന ആശയം പിറന്നു വീണപ്പോള്‍, അതിന് വ്യവസായികരാജ്യങ്ങളിലെ തൊഴിലാളി സ്‌ത്രീകള്‍ ഉയര്‍ത്തിയ അവകാശപ്പോരാട്ടങ്ങളുടെ പിന്‍ബലമുണ്ടായി; ഫ്രഞ്ച് വിപ്ളവംമുതല്‍ ഉയര്‍ത്തപ്പെട്ട സ്‌ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളുടെ ഊര്‍ജമുണ്ടായി. തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ സുരക്ഷിതത്വം, സേവന-വേതന അവകാശങ്ങള്‍, പൊതു സമൂഹത്തില്‍ പുരുഷനൊപ്പം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായുള്ള വോട്ടവകാശം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഒന്നാം സാര്‍വദേശീയ വനിതാ സമ്മേളനം ചര്‍ച്ചചെയ്തത്.

തൊഴിലാളിയെന്ന നിലയിലും പൌര എന്ന നിലയിലും സ്‌ത്രീകളുടെ സവിശേഷ സ്വത്വത്തെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാനും സ്ഥാപിച്ചെടുക്കാനുമുള്ള സംഘടിത ശ്രമത്തിനാണ് സാര്‍വദേശീയ വനിതാ സമ്മേളനവും സാര്‍വദേശീയ വനിതാദിനമെന്ന ആശയവും തുടക്കമിട്ടത്. വനിതാദിനത്തിന്റെ ഏറ്റവും സമരാത്മകമായ രൂപം ഒന്നാംലോക മഹായുദ്ധത്തിന്റെ കാലത്ത് റഷ്യയില്‍ കണ്ടു. യുദ്ധരംഗത്തേക്ക് ബലമായി പിടിച്ചു കൊണ്ടുപോയ പുരുഷന്മാരെ തിരിച്ചുതരണമെന്നും തങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തരണമെന്നും മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് സ്‌ത്രീകള്‍ നടത്തിയ പ്രകടനം സാര്‍വദേശീയ വനിതാദിനത്തിന്റെ ഉജ്വല സ്‌മരണയാണ്.

പിന്നീടുള്ള ഒരു നൂറ്റാണ്ടിനിടയില്‍ പല രാജ്യത്തും മാര്‍ച്ച് എട്ട് സമരദിനമായി മാറി. സാര്‍വദേശീയ വനിതാദിനത്തോട് ഏറ്റവും ആദരവ് കാണിച്ച് ലോകത്തിന് മാതൃകയായത് സോവിയറ്റ് യൂണിയനാണ്. സാര്‍വദേശീയ വനിതാദിനം പൊതു ഒഴിവുദിനമാക്കുന്നത് ലെനിന്റെയും അലക്സാന്ത്ര കൊലാന്തയിയുടെയും മുന്‍കൈയിലാണ്. സോവിയറ്റ് യൂണിയന്‍ രൂപംകൊണ്ട് രണ്ടു വര്‍ഷത്തിനകംതന്നെ ഏറ്റവും മാതൃകാപരമായ കുടുംബ നിയമങ്ങള്‍ അവിടെ അംഗീകരിച്ചു. വിദ്യാഭ്യാസത്തിലും തൊഴിലിലുമെല്ലാം സ്‌ത്രീകള്‍ക്ക് തുല്യ അവസരം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിച്ചു. എന്നാല്‍, ഇതുകൊണ്ടുമാത്രം സ്‌ത്രീ-പുരുഷ തുല്യത നേടാനാകില്ലെന്നും അതിന് പഴകിയ സദാചാര സങ്കേതങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും അഴിച്ചുപണി ആവശ്യമാണെന്നുമുള്ള ലെനിന്റെ വാക്കുകളുടെ പ്രസക്തി നിലനില്‍ക്കുമ്പോള്‍ത്തന്നെ സോവിയറ്റ് യൂണിയന്റെ അനുഭവം ഒരുകാര്യം അടിവരയിടുന്നുണ്ട്. സോഷ്യലിസത്തില്‍ അടിയുറച്ച ഒരു ഭരണസംവിധാനത്തിന് സ്‌ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തിയാകാനും ചൂഷണവിമുക്തമായ ഉല്‍പ്പാദനവ്യവസ്ഥയില്‍ പുരുഷനെപ്പോലെ തൊഴിലെടുക്കാനും സമൂഹത്തില്‍ ഇടപെടാനും സ്‌ത്രീകള്‍ക്ക് കഴിയും.

സ്‌ത്രീകളുടെ പിന്നാക്കാവസ്ഥ ഒരുêസാമൂഹ്യ നിര്‍മിതിയാണെന്നും അത് രാഷ്‌ട്രീയ ഇച്ഛാശക്തിയാക്കി മാറ്റാമെന്നുമാണ് സോവിയറ്റ് യൂണിയന്‍ നല്‍കിയ ചരിത്രപാഠം. സ്‌ത്രീകളുടെ പൌരാവകാശങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്കുംവേണ്ടി സമരം ചെയ്യാനും അവ നേടിയെടുക്കാനും മുതലാളിത്ത രാജ്യങ്ങളിലെ സ്‌ത്രീകള്‍ക്ക് ആവേശം നല്‍കുകയെന്ന ചരിത്രദൌത്യം നിര്‍വഹിച്ചത് സോവിയറ്റ് യൂണിയനാണ്. ഇന്ന്ìക്യൂബയും ചൈനയും വിയറ്റ്നാമും ആ ദൌത്യം തുടരുകയാണ്.

20-ാം നൂറ്റാണ്ട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ ജനാധിപത്യപോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഈ പോരാട്ടങ്ങളിലെ സ്‌ത്രീസാന്നിധ്യം അഭിമാനകരമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ സ്‌ത്രീകളുടെ പൌരാവകാശ സംരക്ഷണത്തിനായി നിരവധി നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭ പോലുള്ള അന്താരാഷ്‌ട്ര സംവിധാനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള വേദികളായും പ്രവര്‍ത്തിക്കുന്നു. മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയിലെ സ്‌ത്രീകളുടെ പങ്ക് നിര്‍ണായകമായി മാറുന്നതാണ് 20-ാം നൂറ്റാണ്ടില്‍ കണ്ടത്. വിദ്യാഭ്യാസരംഗത്ത് സ്‌ത്രീകള്‍ക്കുണ്ടായ നേട്ടം അതുവരെയില്ലാത്ത നിരവധി തൊഴില്‍മേഖലകളിലേക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സാര്‍വദേശീയ വനിതാ ദിനത്തിന്റെ ഈ നൂറുവര്‍ഷം സ്‌ത്രീപോരാട്ടങ്ങളുടെ വിജയാഘോഷത്തിന്റെ വേളയാകേണ്ടതാണ്. എന്നാല്‍, 2011ലെ സാര്‍വദേശീയ വനിതാദിനവും ആശങ്കയും ആകുലതയുംകൊണ്ട് മൂടിക്കെട്ടിയിരിക്കുന്നു. ഐക്യരാഷ്‌ട്രസഭ ഓരോ വര്‍ഷവും പുറത്തിറക്കുന്ന മാനവ വികസന റിപ്പോര്‍ട്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസമത്വങ്ങളുടെ കണക്കും കഥയുമാണ് പറഞ്ഞുതരുന്നത്. രാജ്യങ്ങള്‍ക്കിടയില്‍, മനുഷ്യര്‍ക്കിടയില്‍, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍, നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസമത്വം നാടകീയമായി കാണിച്ചുതരുന്ന റിപ്പോര്‍ട്ടുകളാണിവ.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകര്‍ന്ന സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി മുതലാളിത്ത വികസനപാതയ്‌ക്കൊപ്പം ക്ഷേമരാഷ്‌ട്ര സമീപനംകൂടി സ്വീകരിച്ച നിരവധി രാജ്യങ്ങളുണ്ട്. മനുഷ്യ വികസനസൂചികകളുടെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്ന അത്തരം വികസിത മുതലാളിത്ത രാജ്യങ്ങളിലടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ പിന്നോട്ടടിയാണ് കാണുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ സോഷ്യലിസ്‌റ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്‌റ്റ് ഭരണത്തകര്‍ച്ച പ്രതിരോധത്തിന്റെയും ബദലുകളുടെയും പ്രതീക്ഷകളെത്തന്നെ ദുര്‍ബലമാക്കി. എണ്ണയും പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കൈയടക്കാനുള്ള ആഗോള കുത്തകകളുടെയും അമേരിക്കയടക്കമുള്ള വന്‍കിട സമ്പദ്‌വ്യവസ്ഥകളുടെയും ദുരാര്‍ത്തിയില്‍ നിരവധി രാജ്യങ്ങളുടെ രാഷ്‌ട്രീയ- സാമ്പത്തിക- സാമൂഹ്യ സമനില തകര്‍ന്നതുമാണ് കഴിഞ്ഞ മൂന്ന്- നാല് പതിറ്റാണ്ടിന്റെ അനുഭവം.

സ്‌ത്രീകള്‍,æകുഞ്ഞുങ്ങള്‍, ദരിദ്രര്‍, സാമൂഹ്യമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കുമേലാണ് ദുരന്തം ആഞ്ഞടിച്ചിരിക്കുന്നത്. ലോകത്തെ ദരിദ്രരില്‍ 70 ശതമാനവും സ്‌ത്രീകളും കുഞ്ഞുങ്ങളുമാണെന്നും കടുത്ത പട്ടിണി മരണങ്ങളെയാണ് അവര്‍ കാത്തിരിക്കുന്നതെന്നും ഓരോ അന്വേഷണവും നമ്മെ ഓര്‍മിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും കടുത്ത വരള്‍ച്ചയും സ്‌ത്രീകളുടെ ജീവിതഭാരമാണ് വര്‍ധിപ്പിക്കുന്നത്. ആസുരമായ സാമ്രാജ്യത്വ കൈയേറ്റത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് ഇവ അടിവരയിടുന്നു.

കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളിലായി അറബ് രാഷ്‌ട്രങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള ജനകീയ കലാപങ്ങള്‍ കേവല മനുഷ്യാവകാശങ്ങള്‍ക്കായുള്ള മുറവിളികളും ജനാധിപത്യത്തിനായുള്ള പോരാട്ടവും മാത്രമായി കാണാനാകില്ല. തകര്‍ന്ന സമ്പദ് വ്യവസ്ഥയുടെയും അതിന്റെ ഫലമായി നഷ്‌ടപ്പെടുന്ന തൊഴില്‍സുരക്ഷിതത്വത്തിന്റെയും തകര്‍ന്ന ജീവിത നിലവാരത്തിന്റെയും പ്രതിഫലനംകൂടിയായി ഈ ജനകീയ മുന്നേറ്റങ്ങളെ കാണണം. ഈജിപ്തിലെയും ടുണീഷ്യയിലെയും പ്രതിഷേധറാലികളില്‍ സ്‌ത്രീകള്‍ നിര്‍ണായക സാന്നിധ്യമായി എന്നത് ഏകാധിപത്യത്തിനും ചൂഷണത്തിനും എതിരെ യാഥാസ്ഥിതിക സമൂഹത്തില്‍നിന്നുയര്‍ന്ന സ്‌ത്രീപോരാട്ടത്തിന്റെ സന്ദേശം എന്ന നിലയില്‍ ആവേശം പകരുന്നതാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന തൊഴില്‍പോരാട്ടങ്ങളില്‍ സ്‌ത്രീകള്‍ മുഖ്യകണ്ണികളായി ചേര്‍ന്നിട്ടുണ്ട്. 100 വര്‍ഷം മുമ്പ് എട്ടു മണിക്കൂര്‍ തൊഴില്‍, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമാണ് സ്‌ത്രീകള്‍ ഉയര്‍ത്തിയതെങ്കില്‍ ഇന്ന് തൊഴിലും കൂലിയും സംരക്ഷിക്കുക എന്ന അടിസ്ഥാന മുദ്രാവക്യത്തിലേക്ക് മടങ്ങേണ്ടി വന്നിരിക്കുന്നു.

സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഇന്ന് രണ്ടു മുഖമുണ്ട്, ഒന്ന്: പോരട്ടങ്ങളിലൂടെയും ജനാധിപത്യഭരണകൂടങ്ങളുടെ ഇടപെടലുകളിലൂടെയും നേടാന്‍കഴിഞ്ഞ പരിമിതമായ അവകാശങ്ങളെങ്കിലും നിലനിര്‍ത്താനുള്ള പ്രതിരോധസമരം; രണ്ട്: ഇനിയും നേടാനാകാത്ത ലിംഗനീതിയും ലിംഗതുല്യതയ്‌ക്കുമായുള്ള പോരാട്ടം. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളില്‍ ഈ പോരാട്ടം കടുത്തതും സങ്കീര്‍ണവുമാണ്. ദാരിദ്ര്യത്തെ രൂക്ഷമാക്കുന്ന ഭരണകൂടനയങ്ങള്‍ക്കും സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തെ നിര്‍ണയിക്കുന്ന ഫ്യൂഡല്‍ മേധാവിത്വ അധികാരബന്ധങ്ങള്‍ക്കും സ്‌ത്രീകളുടെ മാനസിക- ശാരീരിക അവസ്ഥകളെ നിയന്ത്രിക്കുന്ന ആണ്‍കോയ്‌മാ മൂല്യങ്ങള്‍ക്കുമെതിരെ ഒരേസമയം സമരംചെയ്യുകയെന്ന ഉത്തരവാദിത്തമാണ് ഇന്ത്യയില്‍ വനിതാവിമോചനപ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളത്. ഈ പോരാട്ടത്തിന്റെ æകുന്തമുന സാമ്രാജ്യത്വ കൈയേറ്റങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഭരണകൂടത്തിനെതിരെതന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ 60 ദശകം പിന്നിട്ട ഒരു ജനാധിപത്യവ്യവസ്ഥയില്‍ 80 ശതമാനത്തിലധികം ജനങ്ങള്‍ 20 രൂപയില്‍താഴെ വരുമാനംകൊണ്ടാണ് ജീവിക്കുന്നത്.

ആകര്‍ഷകങ്ങളായ പേരുകളും പ്രയോഗങ്ങളും കൊണ്ട് ദരിദ്രരുടെ പ്രശ്‌നങ്ങളെ ലളിതവല്‍ക്കരിക്കുകയും അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം തടയുക, അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, വനിതാസംവരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലക്ഷക്കണക്കിനു സ്‌ത്രീകള്‍ ഇന്ന് രാജ്യത്തിന്റെ നാനാഗഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ മുന്നിലേക്ക് പ്രതിഷേധറാലി നടത്തുകയാണ്. ഒന്നര ദശകമായി ഇന്ത്യയിലെ സ്‌ത്രീകള്‍ ആവശ്യപ്പെടുന്ന വനിതാസംവരണ ബില്‍ രാജ്യസഭ അംഗീകരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും ലോക് സഭയില്‍ അത് അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിപോലും കേന്ദ്രസര്‍ക്കാരിനില്ല.

സമകാലിക സ്‌ത്രീജീവിതപ്രതിസന്ധിക്കും വെല്ലുവിളികള്‍ക്കും എതിരെ ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന വനിതാപ്രസ്ഥാനമാണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍. 2011ലെ വനിതാദിനം കേന്ദ്രസര്‍ക്കാരിന്റെ സ്‌ത്രീപീഡന- ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായാണ് അസോസിയേഷന്‍ ആചരിക്കുന്നത്.

സാര്‍വദേശീയ വനിതാദിനത്തിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ അത് നല്‍കുന്നത് വരാന്‍ പോകുന്ന കാലത്തെ പോരാട്ടങ്ങള്‍ക്കായി കൂടുതല്‍ സജ്ജരാകേണ്ടതിന്റെ ഓര്‍മപ്പെടുത്തലാണ്. സ്‌ത്രീയും പുരുഷനും സ്വതന്ത്രരാകുന്നതിനുള്ള വിമോചനപോരാട്ടത്തിന്റെ കടുത്ത ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ജാഗ്രതപ്പെടുത്തല്‍ കൂടിയാണിത്.


*****

ഡോ. ടി എന്‍ സീമ. കടപ്പാട് : ദേശാഭിമാനി മാര്‍ച്ച് 8, 2011

വര്‍ക്കേഴ്സ് ഫോറം 

Saturday, March 5, 2011

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 6

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന നിയമസഭാ സമ്മേളനം. അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ വക നിയമസഭയില്‍ ഒരു പ്രഖ്യാപനമുണ്ടായി. തിരുവനന്തപുരം നഗരത്തിലെ അടിപ്പാത നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കിയതിന് മന്ത്രി എം കെ മുനീറിന് സ്വര്‍ണമോതിരം സമ്മാനമെന്ന്. പൊതുമരാമത്ത് പണികളില്‍ നടന്ന അഴിമതിയുടെ പേരില്‍ വിലങ്ങാണ് വീഴേണ്ടതെന്ന് പ്രതിപക്ഷ നിരയില്‍നിന്ന് ഇടതുപക്ഷ അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. അന്നത് ബഹളത്തില്‍ മുങ്ങിയെങ്കിലും കാലം ആ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയെന്ന് തെളിയിച്ചു. സര്‍വമാനദണ്ഡങ്ങളും കാറ്റില്‍പറത്തി മുനീര്‍ സ്വന്തം നിലയില്‍ കരാര്‍ നല്‍കിയതിന് മൂന്ന് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒമ്പത് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഈ കേസുകളിലെല്ലാം ഒന്നാം പ്രതി മുനീര്‍തന്നെ.


ടെന്‍ഡര്‍ വിളിച്ച് വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെ മരാമത്ത് ജോലികളുടെ കരാര്‍ നല്‍കുന്നതിന് മുനീറിന് അക്കാലത്ത് താല്‍പ്പര്യവുമുണ്ടായിരുന്നില്ല. അങ്ങനെയുണ്ടായാല്‍ ചില്ലറ തടയുന്നത് കുറയും എന്നതുതന്നെ കാര്യം. ഇക്കാലത്ത് ലീഗ് നേതൃയോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രശംസ കിട്ടിയത് മുനീറിനായിരുന്നു. മറ്റൊന്നിനുമല്ല പാര്‍ടിക്കു വേണ്ടി പണം സമാഹരിച്ച് നല്‍കിയതില്‍ മുമ്പന്‍ മുനീറായിരുന്നു.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയെ സമീപിക്കുന്ന എംഎല്‍എമാരോട് അടിയന്തരമായി പ്രവൃത്തി നടത്തണമെന്ന കത്ത് എഴുതിനല്‍കാന്‍ ആവശ്യപ്പെടും. ഈ 'അടിയന്തര'ത്തിന്റെ ചതി അറിയാത്ത ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ മണ്ഡലത്തിന്റെ വികസനം ലക്ഷ്യമിട്ട് ഉടന്‍ എഴുതി നല്‍കും. ഈ അടിയന്തരത്തിന്റെ പേരിലാണ് ടെന്‍ഡര്‍ വിളിക്കാതെ ഇഷ്ടക്കാരായ കരാറുകാര്‍ക്ക് 'ഡിപ്പാര്‍ട്മെന്റ് എക്സിക്യൂഷന്‍' എന്ന ഓമനപ്പേരില്‍ കരാര്‍ നല്‍കുക.

പൊതുമരാമത്ത് മാന്വലില്‍ പാരാ 16(8)ല്‍ ഡിപ്പാര്‍ട്മെന്റ് എക്സിക്യൂഷനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. വന്‍കിട കരാര്‍ ജോലികള്‍ ഇങ്ങനെ നല്‍കരുത്. നല്‍കിയ കരാര്‍ പ്രവൃത്തി ഒരു കാരണവശാലും എസ്റിമേറ്റ് തുകയില്‍ കൂടരുത്. എന്നാല്‍, ഈ മാനദണ്ഡങ്ങളൊന്നും മുനീറിന്റെ കാലത്ത് പാലിക്കപ്പെട്ടില്ല. ഇത്തരത്തില്‍ നല്‍കിയ 11 തട്ടിപ്പ് കരാറില്‍ വിജിലന്‍സ് അന്വേഷണം നടന്നപ്പോഴാണ് മുനീര്‍ ഒന്നാം പ്രതിയായത്. ധനവകുപ്പിന്റെയും സ്വന്തം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെയുള്ള എതിര്‍പ്പ് മറികടന്ന് നല്‍കിയതാണ് ഈ കരാറുകള്‍. ബജറ്റില്‍ ഒരു രൂപപോലും നീക്കിവയ്ക്കാത്ത ഈ പ്രവൃത്തികള്‍, അടുത്ത ബജറ്റില്‍ തുക വകിയിരുത്തി നടത്താമെന്ന സ്വന്തം വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശംപോലും മുനീര്‍ നിരാകരിച്ചു. ബജറ്റ് പ്രൊവിഷനും ഭരണാനുമതിയും ഇല്ലാത്ത പ്രവൃത്തികള്‍ കരാര്‍ നല്‍കുന്നതിനു മുമ്പ് ധനവകുപ്പിനെ കാണിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.

ടെന്‍ഡര്‍ വ്യവസ്ഥ മറികടന്ന് കരാര്‍ നല്‍കിയത് വേണ്ടപ്പെട്ട കരാറുകാര്‍ക്കു മാത്രമാണ്. ഈ കരാറുകാരും മുനീറിനൊപ്പം അഴിമതിക്കേസില്‍ കൂട്ടുപ്രതികളാണ്. പ്രവൃത്തിക്ക് എസ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ തട്ടിപ്പ് തുടങ്ങും. യഥാര്‍ഥ എസ്റിമേറ്റ് തുകയേക്കാള്‍ ഇരട്ടിവരെ തുകയുടെ എസ്റിമേറ്റ് തയ്യാറാക്കലാണ് ആദ്യപരിപാടി. തുടര്‍ന്ന് കരാര്‍ തുകയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ തുക കൂടുതലായി കരാര്‍ നല്‍കും. പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ റിവൈസ്ഡ് എസ്റിമേറ്റിന്റെ മറവില്‍ വീണ്ടുമൊരു 50 ശതമാനംവരെ വര്‍ധിപ്പിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഇത്തരത്തില്‍ മാത്രം 1000 കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കെഎസ്ടിപി പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ കൊള്ളയ്ക്കു പുറമെയാണിത്. സംസ്ഥാനത്തെ എല്ലാ ഡിവിഷനു കീഴിലും വെട്ടിപ്പ് വ്യാപകമാക്കി. അതേസമയം ഉത്തരമേഖലാ സൂപ്രണ്ടിങ് എന്‍ജിനിയറുടെ ഓഫീസിലാണ് അമ്പരപ്പിക്കുന്ന കൊള്ള നടന്നത്. ഇതില്‍ ഏറെയും മഞ്ചേരി ഡിവിഷനിലും. ലീഗ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഇവിടത്തെ കരാറുകാരെല്ലാം. 2005ല്‍ മാത്രം ടെന്‍ഡറില്ലാതെ നല്‍കിയത് 291 കോടിയുടെ പ്രവൃത്തികളാണ്. 2006ല്‍ 198.60 കോടിയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ വിളിക്കാതെ നല്‍കി. മഞ്ചേരി ഡിവിഷനില്‍മാത്രം 92.94 കോടി രൂപയുടെ പ്രവൃത്തി വീതംവച്ചു. മന്ത്രിയായിരിക്കെ ഇന്ത്യാവിഷന്‍ ചാനലില്‍ ഒറ്റയടിക്ക് എട്ട് കോടി രൂപയുടെ ഓഹരിയാണ് മുനീറിന്റെ പേരില്‍ വന്നത്. കൊച്ചി ഐപിഎല്‍ ടീമില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേതുപോലെ ഇതും വിയര്‍പ്പോഹരിയാണെന്നാണ് മുനീര്‍ അവകാശപ്പെട്ടത്. അന്നും മുനീറിന്റെ ശത്രുവായിരുന്നു കുഞ്ഞാലിക്കുട്ടി. പൊതുമരാമത്ത് വകുപ്പിലെ അഴിമതി അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് മുനീറിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യാവിഷന്‍ തുടങ്ങിയ കാലംമുതല്‍ അതിന്റെ ഫണ്ട് സമാഹരണത്തിന് പാരയായത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുനീറിനറിയാം. ചാനലിന് പണം പിരിക്കാന്‍ മന്ത്രിപദവി ഉപയോഗിച്ചതും കുഞ്ഞാലിക്കുട്ടിക്ക് ദഹിച്ചില്ല. കുഞ്ഞാലിക്കുട്ടി ആവുന്നത്ര പാര ചാനലിന് വച്ചു. ചാനലിന്റെ വക തിരിച്ചും കുഞ്ഞാലിക്കുട്ടിക്ക് കിടിലന്‍ പാരവന്നു.

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നാണ് ചൊല്ല്. യുഡിഎഫ് ഭരണത്തില്‍ പൊട്ടനും ചെട്ടിയും പരസ്പരവും രണ്ടുപേര് ചേര്‍ന്നും പൊതുജനങ്ങളെയും ചതിക്കുന്നു. ഈ വെട്ടിപ്പിന്റെ കഥകള്‍ അപസര്‍പ്പക കഥകളെപ്പോലെയാണ്.

എം.രഘുനാഥ് ദേശാഭിമാനി 260211

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 5

കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ കോണ്‍ഗ്രസുകാരനാണ് എന്‍ കെ അബ്ദുറഹ്മാന്‍, കെപിസിസി സെക്രട്ടറിയും. യുഡിഎഫ് ഭരണകാലത്ത് അബ്ദുറഹ്മാന് ഒരാഗ്രഹം, സ്വന്തമായി റേഷന്‍ മൊത്തവ്യാപാരക്കട തുടങ്ങണം. ഓമശ്ശേരിയില്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ സാധാരണപോലെ അപേക്ഷ നല്‍കി. സ്വന്തം ഭരണമല്ലേ, അല്‍പ്പം സ്വാധീനവും ചെലുത്താമെന്ന വിശ്വാസത്തിലാണ് അപേക്ഷിച്ചത്. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറി. പാര്‍ടിയിലെ സഹപ്രവര്‍ത്തകനായ മന്ത്രിയെ കണ്ടു. എല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ലൈസന്‍സിന് 25 ലക്ഷം രൂപ നല്‍കണം (കെപിസിസി സെക്രട്ടറിയായതുകൊണ്ട് തുക കുറച്ചതാണ്). കെപിസിസിക്ക് കൊടുക്കാനാണ് പണമെന്നും ധരിപ്പിച്ചു. 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്ഹൌസില്‍വച്ച് മന്ത്രി അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറി വി രാജുവും കൈക്കൂലി ചോദിച്ചെന്ന് അബ്ദുറഹ്മാന്‍ വിജിലന്‍സിന് മൊഴി നല്‍കി. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിനും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, അഴിമതിക്കെതിരെ പരാതി നല്‍കിയതിന് അബ്ദുഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.

ലേലംവിളിയില്‍ കൂടുതല്‍ തുക വാങ്ങി റേഷന്‍ഡിപ്പോ മറ്റാര്‍ക്കോ കൊടുത്തു. തുടര്‍ന്നാണ് പി സി സചിത്രന്‍ എന്നയാള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ അബ്ദുറഹ്മാന്‍ മൊഴി നല്‍കി. വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. അടൂര്‍ പ്രകാശിനും രാജുവിനുമെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റര്‍ചെയ്തു. കേസ് നടക്കുകയാണ്. അബ്ദുറഹ്മാനെ പുറത്താക്കിയ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിന് വീണ്ടും ടിക്കറ്റ് നല്‍കി.

നിയമസഭയില്‍ ഭക്ഷ്യപൊതുവിതരണവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയിലും പ്രതിപക്ഷത്തെ നയിക്കുന്നത് അടൂര്‍ പ്രകാശാണ്. ഭക്ഷ്യപൊതുവിതരണവകുപ്പില്‍ ഓരോ യുഡിഎഫ് ഭരണവും തീവെട്ടിക്കൊള്ളയുടെ കൊയ്ത്തുകാലമാണ്. ജീരകം ഇടപാടുമുതല്‍ പാമൊലിന്‍വരെ എണ്ണിയാലൊടുങ്ങാത്ത അഴിമതിപരമ്പര.

2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍മാത്രം വിപണിവിലയേക്കാള്‍ കൂടിയ നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന് 90 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 2005 ആഗസ്ത് 11ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി വിഷയം അവതരിപ്പിച്ചപ്പോള്‍ അന്നത്തെ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മറുപടി വിചിത്രമായിരുന്നു. 14 ഇനം പലവ്യഞ്ജനം വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ഹൈക്കോടതി പരാമര്‍ശം തനിക്കെതിരെയല്ലെന്നും മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് പുലികേശിക്കെതിരെയാണെന്നുമാണ് മന്ത്രി പറഞ്ഞത്. താന്‍ മന്ത്രിയായ ഉടന്‍ പുലികേശിയെ മാറ്റിയെന്നും അന്ന് മന്ത്രി പറഞ്ഞു. ഇവിടെ മന്ത്രി അഴിമതിയുടെ വിരല്‍ചൂണ്ടിയത് തന്റെ മുന്‍ഗാമിയായിരുന്ന ജി കാര്‍ത്തികേയനെതിരെയാണ്. പക്ഷേ, കാര്‍ത്തികേയന്‍ വാതുറന്നില്ല.

പതിനാലിനം പലവ്യഞ്ജനം വാങ്ങിയതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് അന്ന് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ചവരില്‍ യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരും ഉള്‍പ്പെടുന്നു. ഇതുള്‍പ്പെടെ 19 കേസ് സിബിഐ അന്വേഷിക്കുകയാണ്.

അഞ്ചുവര്‍ഷമായി കേരളത്തിലെ പൊതുവിതരണശൃംഖല മാതൃകാപരമായി മുന്നേറുന്നു. 1996-2001 കാലയളവിലും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോ കുടുംബവും അനുഭവിച്ചതാണ്. വിശേഷനാളുകളില്‍ വിതരണംചെയ്യാന്‍ കൂടുതല്‍ നിത്യോപയോഗസാധനങ്ങള്‍ സംഭരിക്കുക പതിവാണ്. എന്നാല്‍, '92ല്‍ അന്നത്തെ ഭക്ഷ്യമന്ത്രി വാങ്ങിക്കൂട്ടിയത് അരിയും മറ്റു പലവ്യഞ്ജനങ്ങളുമല്ല. ജീരകമാണ്. ജീരകം കൂട്ടി ഓണസദ്യ ഉണ്ണാനാകില്ലെന്ന് മന്ത്രിക്കുമറിയാം. പക്ഷേ, മന്ത്രിയുടെ ഓണം കെങ്കേമമാകണമെങ്കില്‍ ജീരകംതന്നെ വേണം.

1992ലെ ഓണക്കാലത്താണ് സംഭവം. 140 ടണ്‍ ജീരകം കോര്‍പറേഷന്റെ ഗോഡൌണിലുണ്ട്. ഇത് തികഞ്ഞില്ലെങ്കിലോ? ഓണാഘോഷത്തിന്റെ പൊലിമ കുറയരുതല്ലോ. മൂന്നുകോടി രൂപയ്ക്ക് 200 ടണ്‍ ജീരകംകൂടി വാങ്ങി. ഓണക്കാലത്ത് ആകെ വിറ്റത് 50 ടമാത്രം. 290 ടണ്‍ ബാക്കി. അന്ന് മൊത്തവിപണിയില്‍ ടണ്ണിന് 80,000 രൂപയായിരുന്നു വില. പക്ഷേ, കോര്‍പറേഷന്‍ വാങ്ങിയത് ടണ്ണിന് 1,26,000 രൂപ നിരക്കില്‍. ലേലംവിളിച്ച് വാങ്ങുമ്പോള്‍ മൊത്തവിലയിലും വലിയ കുറവുവരും. ചുരുങ്ങിയത് ഒരു ടണ്ണിന് 50,000 രൂപ അധികം.

ഒരുകോടി രൂപ തട്ടി. ജീരകം വാങ്ങിയത് ഓണത്തിനാണെങ്കില്‍ വറ്റല്‍മുളക് വാങ്ങിയത് ക്രിസ്മസിനാണെന്ന വ്യത്യാസമുണ്ട്. പരസ്യവിപണിയില്‍ ക്വിന്റലിന് 4000 രൂപ. കോര്‍പറേഷന്‍ വാങ്ങിയത് 5300 രൂപയ്ക്ക്. 7500 ക്വിന്റല്‍ വാങ്ങി. അതും ഗുണനിലവാരമില്ലെന്ന് പിന്നീട് കണ്ടെത്തി. ഈ ഇനത്തില്‍ ഒരുകോടിയിലേറെ രൂപയാണ് കമീഷനായി തട്ടിയത്. നാലുകോടി രൂപയുടെ വറ്റല്‍മുളക് വാങ്ങിയതില്‍ ഒരുകോടിയിലേറെ രൂപ നഷ്ടംവന്നതായി അക്കൌണ്ടന്റ് ജനറല്‍തന്നെ ചൂണ്ടിക്കാട്ടി.

രഘുനാഥ് ദേശാഭിമാനി 250211

Friday, March 4, 2011

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ 4

സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്




ആര്‍ ബാലകൃഷ്ണപിള്ള അകത്തായ ശേഷം യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വലത് വശം ഇരിക്കുന്നത് ടി എം ജേക്കബാണ്. ഉമ്മന്‍ചാണ്ടിയുടെ കൂടെ ദീര്‍ഘകാലം ഇരുമെയ്യാണെങ്കിലും ഒരുമനസ്സായി കഴിഞ്ഞപ്പോഴും ഈ സീറ്റായിരുന്നു ഇഷ്ടം. ഇടക്കാലത്ത് സീറ്റ് നഷ്ടപ്പെട്ടു. അന്ത:പുര നാടകത്തിലൂടെ എ കെ ആന്റണിയെ അട്ടിമറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബിനെ ചവുട്ടിപ്പുറത്താക്കി. ഇതോടെ ഒപ്പം കിടന്നവരുടെ രാപ്പനി അറിയുന്ന ജേക്കബ്ബ് പലതും വിളിച്ചു പറഞ്ഞു. ഇതില്‍ ഒന്നാണ് സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട 'രഹസ്യങ്ങള്‍'. ഏതാനും മാസം അലഞ്ഞുതിരിഞ്ഞ ജേക്കബ് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അപേക്ഷിച്ച് യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. വീണ്ടും പഴയ കസേര ലഭിച്ചു. എങ്കിലും അന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സഭാരേഖയില്‍ മായാതെ കിടക്കുന്നു.

എന്താണ് സൈന്‍ബോര്‍ഡ് അഴിമതി? ഇതിന് പിന്നിലെങ്ങിനെ 735 കോടിയൊക്കെ വരുന്നു? സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍.

1998ല്‍ കൊച്ചി നഗരത്തില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ പടിയത്ത് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ അപേക്ഷ നല്‍കി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പനാണ് അപേക്ഷ നല്‍കിയത്. വകുപ്പ് സെക്രട്ടറിയോ സര്‍ക്കാരോ അറിയാതെ കുട്ടപ്പന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. 15 ബോര്‍ഡുകള്‍ സ്ഥാപിക്കാനായിരുന്നു അനുമതി. തുടര്‍ന്നുവന്ന ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു കരാറുകാരനില്‍നിന്നും അപേക്ഷ പോലും വാങ്ങാതെ ബോര്‍ഡുകളുടെ എണ്ണം 76 ആക്കി. കരാറില്‍ ചില ഭേദഗതികള്‍ വരുത്തി അഞ്ച് വര്‍ഷംക്കൊണ്ട് ബോര്‍ഡ് സ്ഥാപിക്കാനും കാലാവധി 30 വര്‍ഷമാക്കാനും തീരുമാനിച്ചു. തുടര്‍ന്ന് ദേശീയപാതയിലും സംസ്ഥാന പാതയിലുമെല്ലാമായി 311 ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജോസഫ് മാത്യു അനുമതി നല്‍കി.

റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവര്‍മെന്റിന്റെ കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് കരാര്‍ നല്‍കിയത്. കൂടാതെ കരാറുകാര്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമായിരുന്നു ലൈസന്‍സ്. ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ പിന്നീട് പരസ്യത്തിന് സ്ഥലം നല്‍കാനുള്ള അവകാശം സര്‍ക്കാരിന് ലഭിക്കും. എന്നാല്‍, 30 വര്‍ഷത്തേയ്ക്ക് കരാര്‍ നല്‍കി ഈ സാധ്യതയും ഇല്ലാതാക്കി.

തിരുവനന്തപുരം കേശവദാസപുരത്ത് ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍നിന്ന് ഒരുവര്‍ഷത്തേയ്ക്ക് ഏഴുലക്ഷംരൂപയാണ് ഈ കരാറുകാരന്‍ വാങ്ങിയത്. ഈ കണക്ക് കൂട്ടിയാല്‍തന്നെ 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് രണ്ടു കോടിയില്‍പരം രൂപയാണ്. ആദ്യവര്‍ഷത്തെ കണക്ക് പ്രകാരം മാത്രം 311 ബോര്‍ഡുകള്‍ക്ക് കരാറുകാരന് ലഭിക്കുന്നത് 700 കോടിയോളം രൂപ. ബോര്‍ഡിന്റെ മറവിലെ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഐജി ടിപി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. സര്‍വീസിലുള്ള എന്‍ജിനിയര്‍ ജോസഫ് മാത്യുവിനെ സസ്പെന്‍ഡ് ചെയ്യണമെന്നും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തണമെന്നും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ സര്‍ക്കാരിനെ അറിയിച്ചു. പ്രതികളായ എന്‍ജിനിയര്‍മാരുടെയും കരാറുകാരുടെയും വീടുകളില്‍ റെയ്ഡ് നടത്തുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കുകയുംചെയ്തു. കേസിലെ പ്രതിയും കരാറുകാരനുമായ ഹബീബ്റഹ്മാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കിയ ഒരുനിവേദനത്തിന്റെ മറവിലായിരുന്നു ഈനടപടി.

ഒരാഴ്ചയ്ക്കു ശേഷം കേരളത്തില്‍ എവിടെയും സൈന്‍ബോര്‍ഡ് സ്ഥാപിക്കാനും യഥേഷ്ടം അനുമതി നല്‍കി. 310 നൊപ്പം ഒരു 50 എണ്ണംകൂടി ഉമ്മന്‍ചാണ്ടിയുടെ വകയും. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ കൊച്ചിയിലെ ഒരു കെപിസിസി ഭാരവാഹി ഇടനിലക്കാരനായിനിന്നാണ് ഇടപാടുകള്‍ നടന്നത്. അങ്ങനെ 735 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞ കേസ് അട്ടിമറിച്ചു.

ഇനി ഉമ്മന്‍ചാണ്ടിയുടെ പ്രിയ സുഹൃത്ത് ടി എം ജേക്കബ് പറയട്ടെ, ജേക്കബിന്റെ നിയമസഭാപ്രസംഗത്തിലെ ഏതാനും വരികള്‍

'ശ്രീ ഉമ്മന്‍ചാണ്ടി, ഞാന്‍ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചുതരാം വെറുതെ പറയുന്നതല്ല. 735 കോടിരൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിക്കുന്നത്.'

ജേക്കബ് പറഞ്ഞപോലെ അധികാരമൊഴിയുന്നതിന് ഏതാനും ദിവസംമുമ്പ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും ചെയ്തു.

ദേശാഭിമാനി 240211