Monday, August 1, 2011

പെന്റവലന്റ് വാക്‌സിന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളില്‍ പരീക്ഷിക്കാന്‍ നീക്കം


Posted on: 02 Aug 2011

ചെന്നൈ: പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശരിയായ പഠനം നടത്താതെ കുട്ടികള്‍ക്കുള്ള പുതിയ പ്രതിരോധമരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും പ്രയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. അഞ്ച് പ്രതിരോധമരുന്നുകള്‍ ഒറ്റയടിക്ക് നല്‍കാനാവുന്ന പെന്റവലന്റ് വാക്‌സിനാണ് കുട്ടികളുടെ മേല്‍ ഒരു മുന്നൊരുക്കവുമില്ലാതെ പ്രയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഡിഫ്ത്തീരിയ, പെര്‍ട്ടസിസ്, ടെറ്റനസ് എന്നിവയ്ക്കുള്ള ഡി.പി.ടി. കുത്തിവെപ്പും ഹെപ്പറ്റൈറ്റിസ് ബി, ഹിമൊഫിലസ് ബി ടൈപ്പ് ഇന്‍ഫ്ലുവന്‍സ ധ ഃഹയ പ എന്നിവയ്ക്കുള്ള മരുന്നുകളും ഒറ്റയടിക്ക് കുട്ടികള്‍ക്ക് നല്‍കുന്നതിനാണ് പെന്റവലന്റ് വാക്‌സിന്‍ കൊണ്ടുവരുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ആവശ്യപ്രകാരമാണ് ഇതു നടപ്പാക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഷ്യം. വരുന്ന സപ്തംബറില്‍ തുടങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ സമരമുണ്ടായതു കാരണം സപ്തംബറില്‍ തുടങ്ങാനാവില്ലെന്നും കേരള സംസ്ഥാന ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കുമാരി ജി.പ്രേമ പറഞ്ഞു.

2010 ആഗസ്ത് 26ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിരോധകുത്തിവെപ്പ് പദ്ധതിക്കായുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘ ധചഠഎംകപ ത്തിന്റെ യോഗമാണ് ഈ പദ്ധതി കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയത്. വിവരാവകാശ നിയമപ്രകാരം പയ്യന്നൂര്‍ സ്വദേശിയായ ഡോ.കെ.വി. ബാബു സമ്പാദിച്ച ഈ യോഗ തീരുമാനങ്ങളുടെ രേഖകള്‍ മാതൃഭൂമിയുടെ കൈയിലുണ്ട്.

ശരിയായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താതെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എന്‍.ടി.എ.ജി.ഐ. തന്നെ സമ്മതിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ഈ പദ്ധതി നടപ്പാക്കി അതിന്റെ ഫലമറിഞ്ഞ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്ന നിലപാടാണ് എന്‍.ടി.എ.ജി.ഐ. യുടേത്. തമിഴ്‌നാട്ടില്‍ 11 ലക്ഷം കുട്ടികള്‍ക്കും കേരളത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്കും പ്രതിവര്‍ഷം പ്രതിരോധ കുത്തിവെപ്പ് നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെന്റവലന്റ് വാക്‌സിന്‍ നടപ്പാക്കുന്നതിനെതിരെ എന്‍.ടി.എ.ജി.ഐ. യോഗത്തില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഈ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടാണ് എന്‍.ടി.എ.ജി.ഐ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. എന്‍.ടി.എ.ജി.ഐ.യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പെന്റവലന്റ് വാക്‌സിന്‍ ദേശീയ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആസ്പത്രി ശിശുരോഗ ചികിത്സാവിഭാഗം മേധാവിയും എന്‍.ടി.എ.ജി.ഐ. അംഗവുമായ ഡോ. ജേക്കബ്ബ് പുളിയേല്‍ ഉള്‍പ്പെടെ ഒരു സംഘം ഡോക്ടര്‍മാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. രോഗത്തിന്റെ വ്യാപ്തി, മരുന്നിന്റെ ഫലപ്രാപ്തി, പാര്‍ശ്വഫലങ്ങള്‍, മരുന്നിന്റെ വില എന്നിവയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ വാക്‌സിന്‍ നയത്തിന് രൂപം നല്‍കണമെന്ന് ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശിച്ചിരുന്നു. പക്ഷേ , ഇതുവരെ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്ന് ഡോ. ജേക്കബ്ബ് ചൂണ്ടിക്കാട്ടി. കോടതിയുടെ അനുമതിയില്ലാതെ പുതിയ ഒരു വാക്‌സിനും സാര്‍വദേശീയ പ്രതിരോധ പരിപാടിയില്‍ ഉള്‍പ്പെടുത്തരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇനിയും തീര്‍പ്പ് കല്പിച്ചിട്ടില്ല. രണ്ട് സംസ്ഥാനങ്ങളില്‍ വ്യാപകമായി പെന്റവലന്റ് പ്രയോഗിക്കുന്നതിനു മുമ്പ് ശരിയായ പഠനം നടത്താനാവില്ലെന്ന എന്‍.ടി.എ.ജി.ഐ. നിലപാട് പരിഹാസ്യമാണെന്ന് ഡോ. ജേക്കബ്ബ് പറഞ്ഞു. ''വന്‍ വിലയുള്ള മരുന്ന് ശുപാര്‍ശ ചെയ്യാം. പക്ഷേ, അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെന്ന് പഠിക്കുന്നതിന് പണമില്ലെന്ന സമീപനം അംഗീകരിക്കാനാവില്ല.''

ശ്രീലങ്കയിലും ഭൂട്ടാനിലും പെന്റവലന്റ് വാക്‌സിന്‍ നടപ്പാക്കിയത് വന്‍വിവാദമായിരുന്നു. ഈ വാക്‌സിന്‍ കൊടുത്തതിനെത്തുടര്‍ന്ന് ശ്രിലങ്കയില്‍ അഞ്ചു കുട്ടികളും ഭൂട്ടാനില്‍ നാലു കുട്ടികളും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭൂട്ടാനില്‍ ഇതേത്തുടര്‍ന്ന് ഈ മരുന്ന് നിരോധിച്ചു. ശ്രീലങ്കയില്‍ ഇതേക്കുറിച്ച് പഠനം നടത്തിയ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി കണ്ടെത്തിയത് കുട്ടികളുടെ മരണത്തിന് പെന്റവലന്റ് വാക്‌സിനുമായി ബന്ധമില്ലെന്നായിരുന്നു. ഈ കണ്ടെത്തല്‍ പക്ഷേ, ഈ മേഖലയിലെ പല വിദഗ്ധ ഡോക്ടര്‍മാരും ചോദ്യം ചെയ്യുന്നുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി ക്കും ഹിബ്ബിനുമുള്ള പ്രതിരോധമരുന്ന് സാര്‍വദേശീയ പ്രതിരോധ പരിപാടിയില്‍ ഉള്‍പ്പെടുത്തണമോയെന്നതിനെക്കുറിച്ചും ഡോക്ടര്‍മാരുടെ ഇടയില്‍ ഭിന്ന അഭിപ്രായങ്ങളാണുള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ചിന്റെ കൈയിലുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് ബി മൂലം മരിക്കുന്നത് പതിനായിരം പേരാണ്.

പെന്റവലന്റിന് 525 രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. തമിഴ്‌നാട്ടില്‍ പെന്റവലന്റ് പരീക്ഷിക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വികസന അസോസിയേഷന്‍ പ്രസിഡന്റും തമിഴ്‌നാട് ശിശുരോഗ ചികിത്സാവിഭാഗം മുന്‍ ഡയറക്ടറുമായ ഡോ. റെക്‌സ് സര്‍ഗുണം മാതൃഭൂമിയോട് പറഞ്ഞു.

മാതൃഭൂമി

No comments:

Post a Comment