Sunday, August 30, 2015

ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം - ഡോ. എം ആര്‍ യശോധരന്‍

ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.

ഗുരുവിന്റെ അറുപത്തഞ്ചോളം കൃതികളെയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഗുരുവിന്റെ ദാര്‍ശനികതയും ദര്‍ശനാധിഷ്ഠിതമായ പ്രവര്‍ത്തനവും ബോധ്യമാകൂ. ഗുരു വേദോപനിഷത്തുക്കള്‍ക്കോ ബ്രഹ്മസൂത്രത്തിനോ ഭഗവത്ഗീതയ്ക്കോ ഭാഷ്യമെഴുതിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്രയത്തില്‍ ഗുരു മലയാളത്തിലേക്ക് തര്‍ജമചെയ്തത് ഈശോവാസ്യോപനിഷത്ത് മാത്രമാണ്. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത മാറ്റാന്‍ ഈ ഉപനിഷത്ത്പരിഭാഷ സഹായിക്കും എന്നതിനാലാകാം ഈ ഒരു ഉപനിഷത്ത് ലളിതമായി പരിഭാഷപ്പെടുത്തിയത്. ദാര്‍ശനികത്തനിമ വിളിച്ചറിയിക്കുന്ന സ്വതന്ത്രകൃതികളായിരുന്നു ഗുരുവിന്റേത്. ക്ഷേത്രപ്രതിഷ്ഠ നടത്തി സാമൂഹികനവോത്ഥാനപ്രക്രിയക്ക് തുടക്കംകുറിച്ചതുപോലും ദാര്‍ശനികതയുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണെന്നും ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവര്‍ ബ്രാഹ്മണരും ബാഹുക്കളില്‍നിന്നുണ്ടായവര്‍ ക്ഷത്രിയരും തുടയില്‍നിന്നുണ്ടായവര്‍ വൈശ്യരും പാദത്തില്‍നിന്നുണ്ടായവര്‍ ശൂദ്രരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായം സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും കാലാകാലങ്ങളായി നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിക്കുന്നതിനാണ് ഗുരു ശാസ്ത്രീയവും യുക്തവുമായി ഈ വിഷയത്തിന്മേല്‍ തന്റെ ദര്‍ശനമാവിഷ്കരിച്ചത്.

ഗുരുവിന്റെ ജാതിമീമാംസ

ഗുരുവിന്റെ ജാതിമീമാംസ വെളിവാക്കുന്നത് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്. മൃഗത്തിന് മൃഗത്വമെന്നപോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് നിര്‍വചിച്ചുകൊണ്ടാണ് ജാതിനിര്‍ണയം ആരംഭിക്കുന്നത്. ഹിന്ദുത്വം എന്നും താലോലിക്കുന്ന ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഈ കൃതിയിലാണ്. ജാതിഭേദം ഭഗവാനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ഭഗവദ്ഗീതയെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊന്നില്ലെന്ന് അസന്ദിഗ്ധമായി ഗുരു പ്രഖ്യാപിക്കുന്നു. ഈ ആക്ഷേപം ചെന്നെത്തുന്നത് നവോത്ഥാനത്തിനായി കാലാകാലങ്ങളിലവതരിച്ചെന്നു കരുതുന്ന ഹിന്ദുമതനവോത്ഥാനകാരന്മാരുടെ പരമ്പരയിലേക്കാണ്. ഗുരുവിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍,

മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം യഥാന ബ്രാഹ്മണാദിരസൈ്യവംഹാ! തത്ത്വം വേത്തി കോപി നഃ

ചാതുര്‍വര്‍ണ്യത്തെ ഗുണത്തിന്റെയും കര്‍മത്തിന്റെയും പിന്‍ബലത്താല്‍ ന്യായീകരിക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. എന്നാല്‍, ഗുണവും കര്‍മവും ശാശ്വതമല്ലാത്തതുകൊണ്ട് ഗുണകര്‍മമങ്ങളുടെപേരില്‍ ജാതിയെ ന്യായീകരിക്കാനാകില്ലെന്ന് ഗുരുതന്നെ വ്യക്തമാക്കുന്നു. ഗുരു ജാതിയെ ഇനം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ജീവകുലത്തിലെ ഓരോ ഇനത്തിനും അതതിന്റേതായ ശരീരഘടനയും ശബ്ദവും മണവും രുചിയും ചൂടുമുള്ളതുപോലെ ഈ ഘടകങ്ങളെല്ലാം മനുഷ്യനുമുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളില്‍നിന്ന് വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഭൂമിയിലെവിടെയുമുള്ള മനുഷ്യരും ഈ ഘടകങ്ങളില്‍ ഒരേപോലെയാണ്. മനുഷ്യന്‍ ഒരു ജാതി. അതിന് ലോകത്തെവിടെയും ഒരു മാറ്റവുമില്ലെന്നാണ് ഗുരുവിന്റെ ദര്‍ശനം. "മനുഷ്യന്‍ ഒരുജാതി, അതാണ് നമ്മുടെ മതം' എന്ന് ഗുരു ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.

മിശ്രവിവാഹവും ഗുരുവിന്റെ നിലപാടും

ജാതിഭേദചിന്ത സമൂഹത്തില്‍നിന്നൊഴിവാക്കാന്‍ ഗുരുവിന്റെ ദര്‍ശനവാഹകനായ സഹോദരന്‍ അയ്യപ്പന്‍ കണ്ടെത്തിയ പ്രായോഗികമാര്‍ഗമായിരുന്നു മിശ്രവിവാഹവും പന്തിഭോജനവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരു സന്ദേശം കിട്ടിയിരുന്നെങ്കിലെന്ന താല്‍പ്പര്യം സഹോദരന്‍ ഗുരുവിനോടുണര്‍ത്തിക്കുകയും അത് മാനിച്ച് ഗുരു ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരു മഹാസന്ദേശമെന്ന തലക്കെട്ടില്‍ അന്നത്തെ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സമുദായത്തിലുള്ളവരെന്നു കരുതുന്നവര്‍ തമ്മില്‍ വിവാഹിതരാകുന്നതിനെ മിശ്രവിവാഹമെന്നു പറയാന്‍ ഗുരു തയ്യാറായില്ല. "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും നടത്തുന്നതില്‍ യാതൊരു ദോഷവുമില്ല' ഇതായിരുന്നു ഗുരുവിന്റെ സന്ദേശം. ഇതില്‍ ഏറ്റവും പ്രാധാന്യം മനുഷ്യരുടെ ജാതി ഒന്നാണെന്നുള്ളതാണ്. ജാതി ഒന്നായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുന്നത്. ജാതി രണ്ടായാല്‍ മാത്രമേ മിശ്രവിവാഹമാകൂ. മനുഷ്യന്‍ മനുഷ്യനല്ലാത്തൊരു ജാതിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാലേ മിശ്രവിവാഹമാവുകയുള്ളൂ. അതുകൊണ്ട് മിശ്രവിവാഹമെന്ന പ്രയോഗംതന്നെ എത്ര വികലമാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതാണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് ഗുരു ഈ വിഷയത്തെ എത്ര വ്യക്തമായാണ് കണ്ടിരുന്നതെന്ന് സമൂഹം തിരിച്ചറിയണം. ഗുരുവിന്റെ ജാതിയോടുള്ള സമീപനം തിരിച്ചറിഞ്ഞ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിരുന്ന ജാതിശബ്ദത്തെ നിരര്‍ഥകമെന്നു മനസ്സിലാക്കി ഒഴിവാക്കാന്‍ അക്കാലത്ത് ഉല്‍പതിഷ്ണുക്കളായ പലരും തയ്യാറായിരുന്നെന്നത് പലരും മനസ്സിലാക്കുന്നില്ല. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവരില്‍ പ്രധാനിയാണ്. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സവര്‍ണ-അവര്‍ണഭേദമില്ലാതെ ഗുരുവിനെ അന്ന് സ്വീകരിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്.

സാമൂഹികനീതിയും ഗുരുവിന്റെ ജാതിദര്‍ശനവും

ഗുരുവിന്റെ ജാതിദര്‍ശനത്തെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സമൂഹത്തെ മാറ്റിനിര്‍ത്തിയുള്ള ദാര്‍ശനിക സമീപനമായിരുന്നില്ല ഗുരുവിന്റേത്. സാമൂഹികനീതിയും സമത്വവും പുരോഗതിയുമെല്ലാം ഗുരുദര്‍ശനത്തിന്റെ മുഖ്യമായ മാനങ്ങളാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നുമുള്ളത്. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ട ശേഷമുണ്ടായ യോഗക്ഷേമസഭയും സാധുജന പരിപാലനയോഗവും നായര്‍സര്‍വീസ് സൊസൈറ്റിയുമെല്ലാം ഗുരുദര്‍ശനത്തോട് ചേര്‍ന്നുനിന്ന് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തനം ഒരിക്കലും വിഭാഗീയത വളര്‍ത്തുന്നതായിരുന്നില്ല. അതത് സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാന്‍ അതേ സമുദായത്തിലുള്ളവരെ സ്വയം പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രസ്ഥാനവും ചെയ്തുപോന്നിരുന്നത്. ആ നിലയ്ക്കാണ് ഈഴവസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കാന്‍വേണ്ടി എസ്എന്‍ഡിപി യോഗം അതിന്റെ ഭരണഘടനപ്രകാരം ബാധ്യസ്ഥമായത്.

ഇതരസമുദായങ്ങളുടെ ആഭ്യന്തരമായ വിശ്വാസപ്രമാണങ്ങളെ തിരുത്താന്‍ എസ്എന്‍ഡിപി യോഗത്തെ അതിന്റെ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഈഴവര്‍ എന്ന പ്രയോഗം എസ്എന്‍ഡിപിയുടെ ഭരണഘടനയിലുള്‍പ്പെടുത്തിയത്. ഈഴവരുടെ ഭൗതികവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹികനീതി ഉറപ്പുവരുത്തുകയെന്നതും എസ്എന്‍ഡിപി യോഗത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. സാമൂഹികനീതിയുണ്ടാകണമെങ്കില്‍ സ്ഥിതിസമത്വമുണ്ടാകണമെന്നതാണ് ഗുരുവിന്റെ നിലപാട്. സ്ഥിതിസമത്വമുണ്ടാകണമെങ്കില്‍ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി നീതി ഉറപ്പുവരുത്തണം. അതിനാലാണ് ഗുരു ""എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യനീതി ഉറപ്പുവരുത്തിയശേഷം സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതിക്കോളം ഇല്ലാതാക്കാന്‍ എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കേണ്ടതാണ്'' എന്നൊരു നിര്‍ദേശം നല്‍കിയത്. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യത കൈവരിക്കുമ്പോള്‍ മാത്രമാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഗുരുകല്‍പ്പനപ്രകാരം ബാധ്യതയുണ്ട്.

സ്ഥിതിസമത്വം കൈവരിച്ചാല്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതികോളമില്ലാതാക്കേണ്ടതും ജാതീയമായ സംവരണമുള്‍പ്പടെയുള്ള പ്രത്യേകപരിഗണന ഇല്ലാതാക്കേണ്ടതുമാണ്. സ്ഥിതിസമത്വം കൈവരിക്കാന്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ശക്തിപ്പെടുത്തിയാല്‍ പോരാ. മറിച്ച്, എല്ലാ സമുദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഓരോ സമുദായവും ശക്തിപ്പെടുമ്പോഴാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. സ്ഥിതിസമത്വമാണ് സാമൂഹികനീതി ഉറപ്പുവരുത്തുന്നത്. രാജ്യം സ്വതന്ത്രമായി ഇത്ര കാലമായിട്ടും അധഃസ്ഥിതജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നുള്ളത് ആക്ഷേപകരമാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹികസ്ഥിതി ഇന്നും പരിതാപകരമാണ്.

ഈഴവരിലെ ഒരു വിഭാഗം വലിയ സമ്പന്നരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും പുരോഗതി കൈവരിച്ചത് ഈഴവസമുദായമാണ്. ഈഴവേതര പിന്നോക്കസമുദായങ്ങളൊന്നും വേണ്ടത്ര സാമൂഹികശക്തി നേടിയിട്ടില്ല. ഓരോ സമുദായവും ശക്തിപ്രാപിക്കുന്നത് സമൂഹത്തില്‍ സ്ഥിതിസമത്വമുണ്ടാക്കുവാന്‍ വേണ്ടിയാകണം. സാമുദായികശക്തി നേടുന്നത് ഒരിക്കലും സാമുദായികസ്പര്‍ധ വളര്‍ത്തുന്നതിനാകരുത്. ഇന്നത്തെ സ്ഥിതി അതാണ്. ഓരോ സമുദായവും ശക്തിനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കുകയും ഏറ്റവും ദുര്‍ബലരായ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇത് സ്ഥിതിസമത്വമുണ്ടാക്കില്ലെന്നു മാത്രമല്ല, സാമൂഹികഛിദ്രത ഉണ്ടാക്കുകയും സാമൂഹികനീതി കൈവരിക്കാന്‍കഴിയാത്തൊരു സാഹചര്യമുണ്ടാക്കുകയുംചെയ്യും. സാമൂഹികനീതി ഗുരുദര്‍ശനത്തിന്റെ പ്രായോഗികവശമാണ്. എന്നാല്‍, സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും സാമൂഹിക ഛിദ്രതയിലേക്കു നയിക്കുന്ന സമീപനവും ഗുരുദര്‍ശനത്തെ സാധൂകരിക്കില്ല.

ഹൈന്ദവ ഏകീകരണം ഗുരുദര്‍ശനമല്ല

മതം ജനങ്ങളുടെ വൈകാരികമായ വിഷയമായതിനാല്‍ മതവൈര്യം വളര്‍ത്തുന്ന ഒരു പ്രവണതയും ശക്തിപ്പെടുത്താന്‍ സാമൂഹികപ്രതിബദ്ധതയുള്ളവര്‍ ശ്രമിക്കരുത്. ഭൂരിപക്ഷവര്‍ഗീയത ശക്തിപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹികവിപത്ത് നന്നായറിയാവുന്നവരാണ് ആ ദൗത്യം ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന ചരിത്രം രചിക്കുവാനാണ് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം എസ്എന്‍ഡിപി യോഗത്തിന്റെ ദൗത്യമാക്കുന്നത്. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിച്ചുകൂട്ടേണ്ടത് ഹിന്ദുമതസംഘാടകരുടെ ആവശ്യമാണ്. അവരാണ് അത് ചെയ്യേണ്ടത്. ശക്തമായ മതദ്വേഷം വളര്‍ത്തുന്ന അത്തരമൊരു ദൗത്യം എന്തുകൊണ്ട് ശ്രീനാരായണപ്രസ്ഥാനം ഏറ്റെടുത്തു എന്നത് ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്നുപദേശിച്ച ഗുരുവിന്റെ പ്രസ്ഥാനത്തെക്കൊണ്ടുതന്നെ ജാതിദേഭവും മതദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ കുടിലബുദ്ധിയാണെന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ടുതന്നെ ശ്രീനാരായണദര്‍ശനത്തെ നിഷ്പ്രഭമാക്കുന്ന അതിബുദ്ധിയാണത്.

ഒരു മതത്തോടും വിധേയപ്പെടാത്ത ഗുരു

ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം ഗുരുവിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്താചാരത്തിനുമെല്ലാം ഇരയാകേണ്ടിവന്ന വലിയൊരു സമൂഹത്തിന്റെ മോചനം ഗുരു സ്വയം ഏറ്റെടുക്കുകയായിരുന്നു. അത് ഹിന്ദുമതപരിഷ്കരണമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിഷ്കരണത്തെക്കാളുപരി പുതിയൊരു മതദര്‍ശനത്തിന്റെ ആവിഷ്കാരമായിരുന്നു. ഹിന്ദുമതത്തെ ജാതിഭേദചിന്തയില്‍നിന്ന് മുക്തമാക്കുകയെന്നതിനേക്കാള്‍ ജാതിസമ്പ്രദായത്താല്‍ നരകയാതനയനുഭവിക്കേണ്ടിവന്ന ജനസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് മതമായിരുന്നോ മനുഷ്യനായിരുന്നോ മുഖ്യമെന്നതാണ് വിഷയം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഈ വിഷയത്തിലുള്ള ഗുരുവിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് നാരായണഗുരു ഭാരതത്തിലുണ്ടായ അനേകം മതപരിഷ്കര്‍ത്താക്കളില്‍നിന്ന് വ്യത്യസ്തനാകുന്നത്. ഭാരതീയ മതപരിഷ്കര്‍ത്താക്കളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തിട്ടുള്ളത്.

ഗുരുവും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവിന്റെ ദര്‍ശനമാവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളും ഗുരു രചിച്ച സ്തോത്രകൃതികളുമെല്ലാം ഹിന്ദുമതദേവതകളെ സ്തുതിക്കുന്നതിനാല്‍ അതെല്ലാം ഹിന്ദുമതത്തോട് ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അങ്ങനെ ഗുരുവിന്റെ ചെയ്തികളെയെല്ലാം തെറ്റിദ്ധരിച്ചപ്പോഴാണ് ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും ചിലര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി കണക്കാക്കുന്നത് നമ്മുടെ വാസ്തവത്തിന് നിരക്കാത്തതാണെന്ന്'' ഗുരു പരസ്യപ്രസ്താവന ചെയ്തത്. ""നിലവിലുള്ള യാതൊരു മതത്തോടും നമുക്ക് പ്രത്യേകമായ മമതയോ സംബന്ധമോ ഇല്ലെ''ന്നും ഗുരു പരസ്യപ്രസ്താവന ചെയ്തിട്ടുണ്ട്. ഗുരു ഒരിക്കല്‍പോലും ഹിന്ദുമതത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഹിന്ദുമതത്തെ പല സന്ദര്‍ഭങ്ങളിലും ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ഇകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഗീതാശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുമതത്തെ മഹത്വവല്‍ക്കരിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍പ്പോലും ഹിന്ദുമതത്തിലുണ്ടെന്ന് അവകാശപ്പെടുന്ന മഹത്വമെല്ലാം ഇതരമതങ്ങളിലുമുണ്ടെന്ന് ഗുരു അസന്ദിഗ്ധമായി ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയും ഗുരുവുമായുണ്ടായ സംഭാഷണത്തെ സാമാന്യമായി മനസ്സിലാക്കിയാല്‍ത്തന്നെ മതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍തമ്മിലുള്ള അന്തരം വ്യക്തമാകും. മതനിരപേക്ഷവും മതാതീതവുമായ മതദര്‍ശനമാണ് ഗുരു ആത്മോപദേശശതകത്തില്‍ വ്യക്തമാക്കുന്നത്. അത് പഠിച്ചിട്ടുള്ള ഒരാള്‍ക്കും ഗുരുവിനെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാവില്ല. ""നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന ഗുരുവിന്റെ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്. ഇതിനപ്പുറം ദാര്‍ശനികമായി ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?

ഗുരുവിനെയും അനേകം സന്യാസിമാരുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു'' എന്ന് 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഗുരുദേവന്‍ ഇന്ന് സശരീരിയായിരുന്നെങ്കില്‍ എത്ര തവണ പുനഃപ്രസിദ്ധംചെയ്യുമായിരുന്നുവെന്ന് ഓരോ ഗുരുവിശ്വാസിയും ചിന്തിക്കേണ്ടതാണ്.

(സോഷ്യല്‍ സയന്റിസ്റ്റായ ലേഖകന്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)
ദേശാഭിമാനി - 30-August-2015
ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.

- See more at: http://www.deshabhimani.com/news-articles-all-latest_news-495746.html#sthash.pDAydbul.dpuf

1 comment:

  1. What is the online casino? | Ambien Hoppie
    What is the online casino? Online casino has its advantages, and many of them include its excellent quality. To 온라인 카지노 대한민국 play, you will have to

    ReplyDelete