മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Sunday, August 30, 2015
പഞ്ചായത്ത് രാജും ആദിവാസികളും
സുഭാഷ് വി.എസ്
ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭരണഘടന ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ഇന്ത്യാ രാജ്യത്ത് വിഭാവനം ചെയ്യുകയും, അത് കേരളത്തില്‍ വിജയകരമായി നടപ്പാക്കുകയും ലോകത്തിന്റെ ജനശ്രദ്ധയാകര്‍ഷിക്കുകയുമുണ്ടായി. ഈ ത്രിതല ഭരണ സംവിധാനത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ വളരെ ന്യൂനപക്ഷമായ 36 പട്ടികവര്‍ഗ സമുദായങ്ങളുടെ പങ്കാളിത്തമാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗ ജനസംഖ്യ 484839 (1.45%) ആണ്. പൊതുവേ കേരളം ചില മേഖലകളില്‍ ഇന്ത്യക്കും ലോകത്തിനും മാതൃകയാകുമ്പോഴും കേരളത്തിലെ ആദിവാസി ജനതയുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി പൊതു സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിറകിലാണ് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.
ഒരു രാജ്യത്തിന്റെ പുരോഗതി വിലയിരുത്തപ്പെടേണ്ടത് ആ രാജ്യത്തിലെ ഏറ്റവും ദാരിദ്യം അനുഭവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരത്തില്‍ ഉണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലാണ്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തില്‍ നടപ്പിലാക്കിവരുന്ന അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും അദ്ധ്യക്ഷ പദവി കൈക്കൊള്ളുവാന്‍ അവസരം നല്‍കിയത,് ആ ജനവിഭാഗങ്ങളുടെ നേതൃത്വപദവി ഉയര്‍ത്തുന്നതിനും, ഭരണ പങ്കാളിത്തത്തില്‍ ആ സമൂഹത്തിന്റെ പങ്ക് ഉറപ്പു വരുത്തുവാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ നരവംശശാസ്ത്രപരമായ രാഷ്ട്രീയ വിശകലനത്തിലും പഠനത്തിലും വെളിവാകുന്നത് വളരെ മേധാവിത്വമുള്ളതും ജനസംഖ്യാപരമായി ചെറുതുമായ ആദിവാസി സമുദായങ്ങളില്‍ നിന്നാണ് പഞ്ചായത്ത് ഭരണസമിതികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതിനിധികളുമുണ്ടായിട്ടുള്ളത് എന്നാണ്. അതായത് കേരളത്തിലെ 88000 (45.12%) ജനസംഖ്യയുള്ള പണിയ ആദിവാസി സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം 8 ഉം 25266 ജനസംഖ്യയുള്ള (16.49%) കുറിച്യ സമുദായത്തിന്റെ പ്രാതിനിധ്യം 41ഉം, 13.70% ഉള്ള മുള്ളുക്കുറുമരുടെ പ്രാതിനിധ്യം 36 ഉം ആണ്. കൂടാതെ ഒട്ടും പ്രാതിനിധ്യമില്ലാത്ത സമുദായങ്ങളുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആദിവാസി സമുദായങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളുടെ /സമൂഹങ്ങളുടെ പങ്കാളിത്തം അധികാരവികേന്ദ്രീകരണ പ്രക്രിയയിലും അസന്തുലിതമായി ഇന്നും നിലനില്‍ക്കുന്നു എന്നാണ്്. ഇതിനുള്ള പരിഹാരം സാമുദായികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയെന്നുള്ളതാണ്. മാത്രവുമല്ല കേരളത്തിലെ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ ജനസംഖ്യക്ക് ആനുപാതികമായി മണ്ഡലങ്ങള്‍ സംവരണം ചെയ്യാത്ത സാഹചര്യമുണ്ട്. ഇത് ഭരണഘടനയുടെ അനുഛേദം 243ന്റെ ലംഘനമാണ്.
ജഋടഅ (ജമിരവമ്യമവേ ഞമഷ
ഋഃലേിശെീി ീേ ടരവലറൗഹല അൃലമ)െ
കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 244(1) 'അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ പ്രകാരം പട്ടികവര്‍ഗ പ്രദേശങ്ങളുടെയും പട്ടിക ഗോത്രവര്‍ഗ പ്രദേശങ്ങളുടെയും ഭരണത്തിനും നിയന്ത്രണത്തിനുള്ള സംവിധാനം' കേരളത്തില്‍ ഇല്ല എന്നുള്ളതാണ്. 1970 കള്‍ വരെ വയനാട്, അട്ടപ്പാടി, ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവ ഭരണഘടനയുടെമേല്‍ അനുച്ഛേദം പ്രകാരം പട്ടികഗോത്രവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കാവുന്ന ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ 1970 കള്‍ക്കു ശേഷം ആദിവാസി മേഖലകളിലേക്ക് കുടിയേറ്റം വ്യാപകമാവുകയും ഗോത്ര ജനതകളുടെ മണ്ണും വിശ്വാസങ്ങളും ആചാരങ്ങളും ഭാഷയും അധികാരവും മറ്റും നഷ്ടപ്പെടുന്ന സാമൂഹ്യ സാഹചര്യത്തിലേക്ക് വഴിമാറുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ പട്ടിക ഗോത്രവര്‍ഗ ഭരണമേഖലയായി പ്രഖ്യാപിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനമായത് ആ പ്രദേശത്ത് അധിവസിക്കുന്ന വിവിധ സമൂഹങ്ങളിലെ ജനസംഖ്യയില്‍ കൂടുതല്‍ ഗോത്ര വര്‍ഗ സമുദായങ്ങളുടെ ഭൂരിപക്ഷവും ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും, സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ്. എന്നാല്‍ അത്തരത്തിലുള്ള ഗോത്രവര്‍ഗ ഭരണപ്രദേശങ്ങള്‍ കേരളത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജഋടഅ എന്നത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട നിയമപരവും രാഷ്ട്രീയവുമായ പ്രശ്‌നമാണ്.
പ്രശസ്ത പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ചാമ്പ്യനും ഭൂരിയ കമ്മറ്റിയുടെ ചെയര്‍മാനുമായ, ഭൂരിയ നിര്‍ദ്ദേശിച്ചതുപോലെ പട്ടിക ഗോത്രവര്‍ഗ ജനങ്ങളുടെ മാത്രമുള്ള പഞ്ചായത്ത് ഭരണസമിതി എന്ന സംവിധാനം ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ കൊണ്ടുവരികയെന്നുള്ളതാണ്. അതായത് പട്ടികവര്‍ഗ മേഖലകളിലുള്ള പഞ്ചായത്തിനകത്ത് ഭരണപരമായ പട്ടിക വര്‍ഗ പഞ്ചായത്ത് ഭരണ സംവിധാനം ഉറപ്പുവരുത്തുകയെന്നാണ്. ഇതുവഴി ആ ജനതയുടെ ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും നേതൃത്വപരമായ ഉയര്‍ച്ച ലക്ഷ്യമിടാനും സാധിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment