മറ്റുള്ളവരുടെ ചിന്തകളെ സമാഹരിക്കാനുള്ള ഒരിടമാണിത്.പിന്നീടുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ശേഖരിച്ചിരിക്കുന്ന ഈ ലേഖനങ്ങളുടെ മുഴുവന്‍ അവകാശവും അതാത് എഴുത്തുകാര്‍ക്കോ സൈറ്റുകള്‍ക്കോ ആയിരിക്കും.
Monday, August 31, 2015
കാര്‍ഷികമേഖല സംരക്ഷിക്കാന്‍ - എം വി ഗോവിന്ദന്‍
കാര്‍ഷികമേഖല സംരക്ഷിക്കാന്‍
ഇന്ത്യയിലെ ഇടതുപക്ഷ കര്‍ഷകസംഘടനകളുടെയും കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും ആഹ്വാനപ്രകാരം സെപ്തംബര്‍ ഒന്ന് അവകാശദിനമായി ആചരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം സംഘടനകള്‍ സംയുക്തമായി ഒരു കാര്‍ഷികപ്രക്ഷോഭം നടത്തുന്നത്. മുമ്പും ദേശീയതലത്തില്‍ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഏറെ പ്രസക്തമാണ്. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ വര്‍ഗീയതയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കുകയും വര്‍ഗീയസംഘര്‍ഷങ്ങള്‍ വളര്‍ത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍ ദേശീയതലത്തിലെ ഈ ഐക്യത്തിന് ഏറെ പ്രാധാന്യമുണ്ട്. വിഷലിപ്തമായ വര്‍ഗീയവികാരം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കാന്‍ ഭരണാധികാരികള്‍ക്ക് അവസരമൊരുക്കുകയാണ് സംഘപരിവാര്‍.
ഇന്ത്യ കാര്‍ഷികരാജ്യമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അത്യധ്വാനം ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവിലപോലും ലഭിക്കുന്നില്ല. ഇടനിലക്കാരും വന്‍കിട കോര്‍പറേറ്റുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ നിസ്സാരവിലയ്ക്ക് വാങ്ങി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വന്‍ലാഭത്തില്‍ വില്‍ക്കുന്നു. അതോടൊപ്പം, ഭക്ഷ്യധാന്യ ഇറക്കുമതിയെ കേന്ദ്രഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചമൂലം കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും ബ്ലേഡ് മാഫിയകളുടെ ഭീഷണിയുംമൂലം രണ്ടുലക്ഷത്തിലധികം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്.
യുപിഎ ഭരണകാലത്ത് അഴിമതിക്കും ദുര്‍നയങ്ങള്‍ക്കുമെതിരെ വാതോരാതെ പ്രസംഗിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഏതൊക്കെ കാര്യങ്ങളെ തങ്ങള്‍ എതിര്‍ത്തിരുന്നോ അവയൊക്കെ പതിന്മടങ്ങ് ശക്തമായി തുടരുകയാണ്. രാജ്യത്തെയാകെ കാവി പുതപ്പിക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും കാവിവല്‍ക്കരണം നടക്കുന്നു. അതല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു നടപടിയുമില്ല.ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം നാമമാത്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പതിറ്റാണ്ടുകളായി തുടരുകയാണ്. കേരളത്തിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പരമ ദരിദ്രരാണ്. അവര്‍ക്ക് സ്വന്തമായി ഒരുതുണ്ടു ഭൂമി എന്നത് ഇന്നും സ്വപ്നംമാത്രമാതി അവശേഷിക്കുന്നു. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സ് കൃഷിക്കാരിലും കുടികിടപ്പുകാരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അവര്‍ അന്തിയുറങ്ങിയ മണ്ണില്‍നിന്ന് അവരെ പിന്നീടാരും ആട്ടിയോടിച്ചില്ല. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ അവരെ മണ്ണിന്റെ ഉടമകളാക്കി. ഇന്ത്യക്കാകെ മാതൃകയായ നിയമനിര്‍മാണം നടത്തിയിട്ടും കേരളത്തിനപ്പുറം ബംഗാളും ത്രിപുരയും ഒഴികെ മറ്റൊരു സംസ്ഥാനത്തിനും ആ പാത പിന്തുടരാനായില്ല.
ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട മിച്ചഭൂമി ഭൂമാഫിയകള്‍ക്ക് യഥേഷ്ടം കൈകാര്യംചെയ്യാന്‍ പാകത്തില്‍ നിലവിലുള്ള ഭൂനിയമംതന്നെ അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കോര്‍പറേറ്റുകളും ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ചേര്‍ന്ന് ഭൂമി വെട്ടിപ്പിടിക്കുന്നതിന് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. കര്‍ഷക- കര്‍ഷകത്തൊഴിലാളി ജനവിഭാഗങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് ഇന്നത്തെ ഭരണാധികാരികള്‍. അവരുടെ മൂടിക്കെട്ടിയ കണ്ണ് തുറപ്പിക്കാന്‍ അതിശക്തമായ പോരാട്ടമല്ലാതെ മറ്റു മാര്‍ഗവുമില്ല. കര്‍ഷകത്തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന ബോധം ആദ്യം അംഗീകരിക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. കേരളത്തില്‍ ഇന്ന് കിട്ടുന്ന അംഗീകാരവും സുരക്ഷിതത്വവും ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്.
ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും നേടിയെടുക്കാനുള്ള പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. അതിനുവേണ്ടി വസ്തുതാപരമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കാന്‍ അരലക്ഷത്തോളം പേരാണ് ഭരണസിരാകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. കേരളത്തില്‍പ്പോലും എത്രയോപേര്‍ ഇനിയും ഭൂരഹിതരും ഭവനരഹിതരുമാണെങ്കില്‍ ഭൂനിയമത്തിന്റെ ഒരാനുകൂല്യവും നേടാനാകാത്ത ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിയൊന്നു ചിന്തിക്കൂ.കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ജീവനൊടുക്കുന്നതിന് പരിഹാരം കാണാന്‍ കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും കൃഷിക്കാരന് ഭൂമി നല്‍കുകയും കൃഷി ലാഭകരമാക്കാനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുകയും വേണം. അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണം. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശയോടൊപ്പം അതിന്റെ 50 ശതമാനം കൂടെ വര്‍ധിപ്പിച്ച് താങ്ങുവില പ്രഖ്യാപിച്ചാലേ കൃഷിക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാകൂ. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകാതെ വരുമ്പോള്‍ കര്‍ഷകര്‍ ബ്ലേഡ് മാഫിയകളില്‍നിന്ന് കൂടിയ പലിശയ്ക്ക് പണം കടംവാങ്ങി കൃഷിചെയ്യുന്നു. വിളകള്‍ക്ക് ന്യായവില ലഭിക്കാതെ വരുമ്പോള്‍ കടക്കെണിമൂലവും ബ്ലേഡ് മാഫിയക്കാരുടെ ഭീഷണിമൂലവും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജനം ബുദ്ധിമുട്ടിലാണ്. ഭക്ഷ്യക്ഷാമം പരിഹരിക്കാനും വിലക്കയറ്റം തടയാനുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങളും മറ്റും വാങ്ങി സിവില്‍സപ്ലൈസ് വഴി ന്യായവിലയ്ക്ക് നല്‍കിയിരുന്നു. നമ്മുടെ രാജ്യത്ത് എഫ്സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുകയാണ്. അവ ഉപയോഗശൂന്യമാകുമ്പോള്‍ നശിപ്പിച്ചുകളയുന്ന പ്രവണതയാണ് ഇപ്പോള്‍. അതിനു പരിഹാരമായി എഫ്സിഐ ഗോഡൗണുകള്‍ അടച്ചുപൂട്ടാനാണ് നീക്കം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി കുറഞ്ഞവിലയ്ക്ക് ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കണം.
ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്ന് നിലവിലുള്ള തുച്ഛമായ പെന്‍ഷന്‍പോലും എങ്ങനെ വിതരണം ചെയ്യാതിരിക്കാമെന്നാണ് സര്‍ക്കാരുകള്‍ ചിന്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്കും എതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും അറുതിവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം.ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി ദേശീയതലത്തില്‍ ഇടതുപക്ഷ കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനകള്‍ അവകാശദിനം ആചരിക്കുന്നതോടൊപ്പം സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുകയുംചെയ്യുന്നു. ദേശീയ പണിമുടക്കിനു മുന്നോടിയായി സെപ്തംബര്‍ ഒന്നിന്റെ അവകാശദിനവും വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു
- on 31-August-2015 ദേശാഭിമാനി
കേരളത്തിലെ നവോത്ഥാന മുന്നേറ്റവും വര്‍ത്തമാനകാല ചര്‍ച്ചകളും - കോടിയേരി ബാലകൃഷ്ണന്‍
ശ്രീനാരായണഗുരുവിനെക്കുറിച്ച് പിണറായി വിജയനും സിപിഐ എമ്മിനും ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചതായി കണ്ടു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് കേരളത്തിലെ പിന്നോക്കാദി ദളിത് വിഭാഗങ്ങള്‍ അവശത അനുഭവിക്കുകയാണെന്നും അതിന് പരിഹാരം കാണാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. സിപിഐ എമ്മിനെതിരെ ചില സമുദായനേതാക്കള്‍ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ നടത്തിവരികയാണ്.
കേരളത്തിന്റെ സാമൂഹികവികാസം എങ്ങനെ ഉണ്ടായി എന്ന പരിശോധനയും ചര്‍ച്ചയും അനിവാര്യമാകുന്ന അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കേരളീയ സമൂഹത്തിന്റെ സവിശേഷത മതേതരവും ജനാധിപത്യപരവുമായ ജീവിതക്രമത്തിന്റെ വികാസമാണ്. അതോടൊപ്പം, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലും വലിയ പുരോഗതിയുണ്ടായി. ഇത്തരം ജീവിതക്രമം കേരളത്തില്‍ വികസിച്ചതു സംബന്ധിച്ച് പലവിധ പ്രചാരണങ്ങളും നടക്കുന്നു. കേരളത്തിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം അതിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീയമായി ഏറ്റുമുട്ടിക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുകയാണ്. കേരളത്തിലെ ഫ്യൂഡല്‍ഘടന ജാതി- ജന്മി- നാടുവാഴിത്ത സംയുക്തമായാണ് നിലനിന്നത്. സാമൂഹികജീവിതത്തില്‍ ജാതിയുടെയും സാമ്പത്തികരംഗത്ത് ജന്മിത്വത്തിന്റെയും രാഷ്ട്രീയരംഗത്ത് നാടുവാഴിത്തത്തിന്റെയും മേല്‍ക്കോയ്മയാണ് നിലനിന്നത്. ഈ സവിശേഷ സാഹചര്യത്തെയാണ് ജാതി- ജന്മി- നാടുവാഴിത്തം എന്ന് ഇ എം എസ് വിശേഷിപ്പിച്ചത്. ജന്മിത്വവുമായി സന്ധിചെയ്തും അതിന്റെ സംരക്ഷകരായും സാമ്രാജ്യത്വശക്തികള്‍ നിലകൊണ്ടു. നാട്ടിന്‍പുറത്തെ സാമ്രാജ്യത്വത്തിന്റെ സഖ്യശക്തികളായി ജന്മിത്വം പ്രവര്‍ത്തിച്ചു.
സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി നിരവധി പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവന്നു. പഴശ്ശിരാജാവും വേലുത്തമ്പിയും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കാര്‍ഷികകലാപങ്ങള്‍ മലബാറില്‍ ഉള്‍പ്പെടെ രൂപപ്പെട്ടു. ജനകീയപോരാട്ടങ്ങളെ ബ്രിട്ടീഷുകാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തി. രാഷ്ട്രീയമായി ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ജന്മിത്വത്തെ താങ്ങിനിര്‍ത്തുന്ന ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നു. ജാതീയതയ്ക്ക് അതീതമായുള്ള മിഷണറിമാരുടെയും മറ്റും ഇടപെടലുകള്‍ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സഹായകമായി. മേല്‍മുണ്ട് കലാപംപോലുള്ള സമരങ്ങളുണ്ടായി. തെക്കന്‍ തിരുവിതാംകൂറില്‍ ജാതീയതയ്ക്കെതിരായി അയ്യാ വൈകുണ്ഠനെപ്പോലുള്ളവര്‍ രംഗത്തിറങ്ങി. പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ പിന്നീട് വലിയ പ്രസ്ഥാനങ്ങളായി വളര്‍ന്നു.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനു പിന്നില്‍ പല ഘടകങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ചിന്തകള്‍ കടന്നുവന്നതോടെ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ വന്നു. വിദ്യാസമ്പന്നരായാലും ജാതീയമായ അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനമില്ലെന്ന തിരിച്ചറിവുണ്ടായി. ആധുനികമായ ഉല്‍പ്പാദനക്രമങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ നാട്ടില്‍ ഉയര്‍ന്നുവന്ന ചിന്തകള്‍ പുതിയ കാലഘട്ടത്തിനുസരിച്ച് വായിക്കപ്പെട്ടു. അദൈ്വത വേദാന്തംപോലുള്ള സിദ്ധാന്തങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. എല്ലാം ഒരുപോലെയാണെങ്കില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ എന്തിന് എന്ന ചോദ്യത്തിലേക്ക് അത് വികസിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിലേക്ക് ശ്രീനാരായണഗുരു എത്തിയത് ഇത്തരം വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ചട്ടമ്പിസ്വാമികളെയും അയ്യന്‍കാളിയെയുംപോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ ചോദ്യംചെയ്തതും നിലനില്‍ക്കുന്ന ജാതിഘടനയെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമസംഹിതകളെയുമായിരുന്നു. ഇവരാരുംതന്നെ പാശ്ചാത്യചിന്തകളോ ഭാഷയോ കൈവശമുള്ളവരായിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്.
അക്കാലത്തെ സാമൂഹികപരിഷ്കര്‍ത്താക്കള്‍ തങ്ങള്‍ ജീവിക്കുന്ന സമുദായത്തിന്റെമാത്രമല്ല സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളിലേക്കും ശ്രദ്ധയൂന്നി. അടിസ്ഥാന ജനവിഭാഗത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ആശയങ്ങള്‍ സവര്‍ണവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്ന സ്ഥിതിയാണുണ്ടായത്. ഉത്തരേന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്നാണ് കേരളത്തിലെ നവോത്ഥാനം ഉയര്‍ന്നുവന്നത്. 1918ല്‍ തിരുവിതാംകൂറില്‍ സ്വന്തമായി കാറുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു ഈഴവസമൂഹത്തില്‍ ജനിച്ച ആലമ്മൂട് ചാന്നാര്‍. അദ്ദേഹം വൈക്കത്ത് കാറില്‍ യാത്രചെയ്യുന്ന സ്ഥിതി സി കേശവന്‍ ജീവിതസമരം എന്ന ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നുണ്ട്. ""ആ പ്രതാപമൊന്നും ഈ ക്ഷേത്രം റോഡ് വകവച്ചു കൊടുത്തിരുന്നില്ല. ചാന്നാരുടെ കാര്‍ നടയുടെ കിഴക്കുവശത്ത് വന്നാല്‍ ചാന്നാര്‍ ഇറങ്ങിക്കൊള്ളണം. വടക്കുവശത്തെ ഊടുവഴികളില്‍ക്കൂടി ചാന്നാര്‍ കൊടികളെല്ലാം താഴ്ത്തി പതുങ്ങി ഹൈസ്കൂളിനടുത്ത് വന്ന് കാറില്‍ വീണ്ടും കയറിക്കൊള്ളണം.'' ആളുകള്‍ എത്ര സമ്പന്നനാണെങ്കിലും ജാതീയതയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിരുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു.
അക്കാലത്തെ ഈ സമൂഹത്തെ കണ്ടാണല്ലോ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് കേരളത്തെ വിശേഷിപ്പിച്ചത്. അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും ലോകത്ത് തളയ്ക്കപ്പെട്ടതായിരുന്നു പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ ജീവിതം. കേരളത്തിലെ ജാതിഘടനയിലുള്ള സവിശേഷതയും അതുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന ആചാരസമ്പ്രദായങ്ങളും സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്തകള്‍ രൂപപ്പെടുത്തി. മാതാപിതാക്കളും കുട്ടികളുമെന്ന ആധുനിക കുടുംബ കാഴ്ചപ്പാടുകള്‍ കടന്നുവന്നതോടെ നിലനില്‍ക്കുന്ന സമ്പ്രദായത്തോട് എതിര്‍പ്പുകള്‍ രൂപപ്പെട്ടു.
അക്കാലത്തെ സ്ഥിതിയെപ്പറ്റി മന്നത്ത് പത്മനാഭന്‍ ഇങ്ങനെ എഴുതുന്നുണ്ട്: ""അക്ഷരാഭ്യാസം സിദ്ധിക്കാത്ത നിര്‍ധനായ ഒരു ഉണ്ണിനമ്പൂതിരി സര്‍. സി ശങ്കരന്‍നായരെ കണ്ടാലും എഴുന്നേല്‍ക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാല്‍ ശങ്കരന്‍നായര്‍ക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.'' (മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍). നമ്പൂതിരി സമുദായത്തിലാകട്ടെ ഇളയവര്‍ക്ക് സ്വസമുദായത്തില്‍നിന്ന് വിവാഹം പാടില്ലെന്ന ആചാരമാണ് നിലനിന്നത്. സ്ത്രീകള്‍ക്ക് ആചാരബന്ധിതമായ നിയമങ്ങളാല്‍ പുറത്തിറങ്ങാന്‍പോലും പറ്റാത്ത സാഹചര്യവും. വിധവകളായാല്‍ മരണത്തിന് തുല്യമായ ജീവിതമാണ് വിധിക്കപ്പെട്ടത്.നമ്പൂതിരിമാരിലെ ഇളയ അംഗങ്ങള്‍ക്ക് അനുഭവിക്കേണ്ട പ്രയാസവും സ്ത്രീകള്‍ സവിശേഷമായി നേരിട്ട പ്രശ്നങ്ങളും നവോത്ഥാന ആശയങ്ങളെ ഉണര്‍ത്തി. യോഗക്ഷേമസഭ സ്ത്രീകളുടെ പാരതന്ത്ര്യത്തിന് എതിരായാണ് ശബ്ദിച്ചത്. സമൂഹത്തില്‍ നിലനിന്ന ദുരാചാരങ്ങള്‍ക്കെതിരായ സമരമായി അത് വളര്‍ന്നുവന്നു. കീഴാള ജനവിഭാഗത്തില്‍ രൂപപ്പെട്ടുവന്ന ജാതീയതയ്ക്കെതിരായ ചിന്തകളും ആശയങ്ങളും ഇത്തരം വിഭാഗങ്ങളിലും നവോത്ഥാന ആശയങ്ങള്‍ വളര്‍ത്തി.
മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്ത ഇക്കാലത്ത് വളര്‍ന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തിനും പ്രാദേശിക ഭാഷാപഠനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നവോത്ഥാന പ്രസ്ഥാനം പ്രധാനമായും മുന്നോട്ട് വച്ചത്. ഓത്തുപള്ളികളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുവരെ വലിയ സമരം നടക്കുകയുണ്ടായി. ഖുര്‍ആന്‍ മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടതും ഇത്തരം സമരങ്ങളിലൂടെയായിരുന്നു. മക്തി തങ്ങളേയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയേയും സി എന്‍ അഹമ്മദ് മൗലവിയേയുംപോലുള്ള നവോത്ഥാന ചിന്തകര്‍ നായകസ്ഥാനത്തെത്തി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ സാര്‍വദേശീയ തര്‍ക്കങ്ങളും പ്രാദേശികവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സജീവമായത്. ചില സഭകള്‍തന്നെ ഇത്തരം സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ടു. പൊയ്കയില്‍ യോഹന്നാനും പാമ്പാടി ജോണ്‍ ജോസഫ് പോലുള്ളവരും ഇത്തരം പോരാട്ടങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നു.നവോത്ഥാനചിന്തകള്‍ സാമൂഹികമണ്ഡലത്തില്‍ സജീവമാകുകയും അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെതന്നെ പ്രധാന അജന്‍ഡയായി ഉയരുകയും ചെയ്തു. 20-ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ദേശീയപ്രസ്ഥാനം കേരളത്തില്‍ ശക്തിപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നവര്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങളിലെ സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായി സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള സമ്മര്‍ദം ശക്തിപ്പെട്ടുവന്നു. എസ്എന്‍ഡിപിയിലൂടെ കടന്നുവന്ന ടി കെ മാധവന്റെ ഇടപെടലാണ് ഇത്തരം മാറ്റത്തിന് ഇടയാക്കിയത്. 1924ല്‍ വൈക്കം സത്യഗ്രഹം ഉണ്ടാകുന്നത് ഇതിന്റെ ഭാഗമായാണ്. വൈക്കം സത്യഗ്രഹത്തിലെ പ്രധാന മുദ്രാവാക്യം വൈക്കം ക്ഷേത്രത്തിന്റെ നാലുവഴികളും എല്ലാ വിഭാഗം ഹിന്ദു വിശ്വാസികള്‍ക്കും തുറന്നുകൊടുക്കണം എന്നതായിരുന്നു.
വൈക്കം സത്യഗ്രഹത്തിന് വലിയ പിന്തുണ സംസ്ഥാനത്തും പുറത്തും ഉണ്ടായി. സവര്‍ണ വിഭാഗങ്ങളിലെ അക്കാലത്തെ ഉല്‍പ്പതിഷ്ണുക്കള്‍ ആ പ്രക്ഷോഭത്തെ പിന്തുണച്ചു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ ജാഥ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നടയായി സഞ്ചരിച്ചു. ഗാന്ധിജിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ പാര്‍ടിയുടെ സ്ഥാപകനേതാവായിരുന്ന കൃഷ്ണപിള്ളയുടെ നാടായ വൈക്കത്താണ് സമരം നടന്നത്. കൃഷ്ണപിള്ള ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സത്യഗ്രഹികളുടെ ത്യാഗങ്ങള്‍ താന്‍ നേരില്‍ക്കണ്ട കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്: ""ഈ സമരത്തിന് എന്തെല്ലാം കുറവുകളുണ്ടായാലും മലബാര്‍ ലഹളയ്ക്കുശേഷം കേരളത്തില്‍ ആദ്യമായി സംഘടിതരൂപത്തില്‍ നടത്തിയ ഒരു ദേശീയ സമരപരിപാടി എന്ന നിലയിലും കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും വളന്റിയര്‍മാരും നേതാക്കന്മാരും പങ്കെടുത്ത ഒരു പ്രസ്ഥാനമെന്ന നിലയിലും തിരുവിതാംകൂറിലെ ദുഷിച്ചതും ഏത് മര്‍ദനവിധാനങ്ങളും കൈക്കൊള്ളാന്‍ മടിയില്ലാത്ത രാജാധിപത്യത്തിനെതിരായ പ്രക്ഷോഭമെന്ന നിലയിലും ഈ സമരം നമ്മുടെ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ ഒരു ഉജ്വലമായ അധ്യായമാണ്.''
മലബാര്‍ ലഹളയ്ക്കുശേഷമുള്ള സംഘടിത ദേശീയ സമരപരിപാടി എന്നാണ് കൃഷ്ണപിള്ള ഇതിനെ വിലയിരുത്തിയത് എന്നോര്‍ക്കണം. നവോത്ഥാനസമരങ്ങളെ അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി ഏത് തരത്തിലാണ് കണ്ടിരുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് കൃഷ്ണപിള്ളയുടെ ഈ വിലയിരുത്തല്‍
(അവസാനിക്കുന്നില്ല)
01-September-2015
Sunday, August 30, 2015
ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം - ഡോ. എം ആര്‍ യശോധരന്‍
ഭാരതീയ തത്വചിന്തയില്‍ ശ്രീനാരായണദര്‍ശനം വ്യതിരിക്തവും സവിശേഷവുമാകുന്നത് ജാതി, മതം, ദൈവം എന്നീ വിഷയങ്ങളിലുള്ള വ്യക്തവും വേറിട്ടതുമായ ദാര്‍ശനികനിലപാടിനാലാണ്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ദാര്‍ശനികപ്രതിരോധമാണ് ഗുരുവിന്റെ ജീവിതവും ദര്‍ശനവും. ഭാരതത്തില്‍ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങളെയാണ് ഗുരു തിരുത്തിയത്. മറ്റാരും പ്രമേയമാക്കാത്ത വിഷയങ്ങളെയാണ് ഗുരു പ്രമേയമാക്കുന്നത്. ഗുരുവിന് ഒരു ദര്‍ശനമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഭാരതത്തിലെ അനേകം സന്യാസിമാരുടെ പട്ടികയില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്.
ഗുരുവിന്റെ അറുപത്തഞ്ചോളം കൃതികളെയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെയും പഠിക്കാന്‍ ശ്രമിക്കുമ്പോഴേ ഗുരുവിന്റെ ദാര്‍ശനികതയും ദര്‍ശനാധിഷ്ഠിതമായ പ്രവര്‍ത്തനവും ബോധ്യമാകൂ. ഗുരു വേദോപനിഷത്തുക്കള്‍ക്കോ ബ്രഹ്മസൂത്രത്തിനോ ഭഗവത്ഗീതയ്ക്കോ ഭാഷ്യമെഴുതിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്രയത്തില്‍ ഗുരു മലയാളത്തിലേക്ക് തര്‍ജമചെയ്തത് ഈശോവാസ്യോപനിഷത്ത് മാത്രമാണ്. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത മാറ്റാന്‍ ഈ ഉപനിഷത്ത്പരിഭാഷ സഹായിക്കും എന്നതിനാലാകാം ഈ ഒരു ഉപനിഷത്ത് ലളിതമായി പരിഭാഷപ്പെടുത്തിയത്. ദാര്‍ശനികത്തനിമ വിളിച്ചറിയിക്കുന്ന സ്വതന്ത്രകൃതികളായിരുന്നു ഗുരുവിന്റേത്. ക്ഷേത്രപ്രതിഷ്ഠ നടത്തി സാമൂഹികനവോത്ഥാനപ്രക്രിയക്ക് തുടക്കംകുറിച്ചതുപോലും ദാര്‍ശനികതയുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. സൃഷ്ടികര്‍ത്താവ് ബ്രഹ്മാവാണെന്നും ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവര്‍ ബ്രാഹ്മണരും ബാഹുക്കളില്‍നിന്നുണ്ടായവര്‍ ക്ഷത്രിയരും തുടയില്‍നിന്നുണ്ടായവര്‍ വൈശ്യരും പാദത്തില്‍നിന്നുണ്ടായവര്‍ ശൂദ്രരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൂറ്റാണ്ടുകളോളം ജാതിസമ്പ്രദായം സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും കാലാകാലങ്ങളായി നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിക്കുന്നതിനാണ് ഗുരു ശാസ്ത്രീയവും യുക്തവുമായി ഈ വിഷയത്തിന്മേല്‍ തന്റെ ദര്‍ശനമാവിഷ്കരിച്ചത്.
ഗുരുവിന്റെ ജാതിമീമാംസ
ഗുരുവിന്റെ ജാതിമീമാംസ വെളിവാക്കുന്നത് ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികളിലൂടെയാണ്. മൃഗത്തിന് മൃഗത്വമെന്നപോലെ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന് നിര്‍വചിച്ചുകൊണ്ടാണ് ജാതിനിര്‍ണയം ആരംഭിക്കുന്നത്. ഹിന്ദുത്വം എന്നും താലോലിക്കുന്ന ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഈ കൃതിയിലാണ്. ജാതിഭേദം ഭഗവാനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ഭഗവദ്ഗീതയെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊന്നില്ലെന്ന് അസന്ദിഗ്ധമായി ഗുരു പ്രഖ്യാപിക്കുന്നു. ഈ ആക്ഷേപം ചെന്നെത്തുന്നത് നവോത്ഥാനത്തിനായി കാലാകാലങ്ങളിലവതരിച്ചെന്നു കരുതുന്ന ഹിന്ദുമതനവോത്ഥാനകാരന്മാരുടെ പരമ്പരയിലേക്കാണ്. ഗുരുവിന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍,
മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം യഥാന ബ്രാഹ്മണാദിരസൈ്യവംഹാ! തത്ത്വം വേത്തി കോപി നഃ
ചാതുര്‍വര്‍ണ്യത്തെ ഗുണത്തിന്റെയും കര്‍മത്തിന്റെയും പിന്‍ബലത്താല്‍ ന്യായീകരിക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. എന്നാല്‍, ഗുണവും കര്‍മവും ശാശ്വതമല്ലാത്തതുകൊണ്ട് ഗുണകര്‍മമങ്ങളുടെപേരില്‍ ജാതിയെ ന്യായീകരിക്കാനാകില്ലെന്ന് ഗുരുതന്നെ വ്യക്തമാക്കുന്നു. ഗുരു ജാതിയെ ഇനം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ജീവകുലത്തിലെ ഓരോ ഇനത്തിനും അതതിന്റേതായ ശരീരഘടനയും ശബ്ദവും മണവും രുചിയും ചൂടുമുള്ളതുപോലെ ഈ ഘടകങ്ങളെല്ലാം മനുഷ്യനുമുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളില്‍നിന്ന് വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഭൂമിയിലെവിടെയുമുള്ള മനുഷ്യരും ഈ ഘടകങ്ങളില്‍ ഒരേപോലെയാണ്. മനുഷ്യന്‍ ഒരു ജാതി. അതിന് ലോകത്തെവിടെയും ഒരു മാറ്റവുമില്ലെന്നാണ് ഗുരുവിന്റെ ദര്‍ശനം. "മനുഷ്യന്‍ ഒരുജാതി, അതാണ് നമ്മുടെ മതം' എന്ന് ഗുരു ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.
മിശ്രവിവാഹവും ഗുരുവിന്റെ നിലപാടും
ജാതിഭേദചിന്ത സമൂഹത്തില്‍നിന്നൊഴിവാക്കാന്‍ ഗുരുവിന്റെ ദര്‍ശനവാഹകനായ സഹോദരന്‍ അയ്യപ്പന്‍ കണ്ടെത്തിയ പ്രായോഗികമാര്‍ഗമായിരുന്നു മിശ്രവിവാഹവും പന്തിഭോജനവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒരു സന്ദേശം കിട്ടിയിരുന്നെങ്കിലെന്ന താല്‍പ്പര്യം സഹോദരന്‍ ഗുരുവിനോടുണര്‍ത്തിക്കുകയും അത് മാനിച്ച് ഗുരു ഒരു സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരു മഹാസന്ദേശമെന്ന തലക്കെട്ടില്‍ അന്നത്തെ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. വ്യത്യസ്ത സമുദായത്തിലുള്ളവരെന്നു കരുതുന്നവര്‍ തമ്മില്‍ വിവാഹിതരാകുന്നതിനെ മിശ്രവിവാഹമെന്നു പറയാന്‍ ഗുരു തയ്യാറായില്ല. "മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും നടത്തുന്നതില്‍ യാതൊരു ദോഷവുമില്ല' ഇതായിരുന്നു ഗുരുവിന്റെ സന്ദേശം. ഇതില്‍ ഏറ്റവും പ്രാധാന്യം മനുഷ്യരുടെ ജാതി ഒന്നാണെന്നുള്ളതാണ്. ജാതി ഒന്നായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുന്നത്. ജാതി രണ്ടായാല്‍ മാത്രമേ മിശ്രവിവാഹമാകൂ. മനുഷ്യന്‍ മനുഷ്യനല്ലാത്തൊരു ജാതിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാലേ മിശ്രവിവാഹമാവുകയുള്ളൂ. അതുകൊണ്ട് മിശ്രവിവാഹമെന്ന പ്രയോഗംതന്നെ എത്ര വികലമാണെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതാണ്. ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പ് ഗുരു ഈ വിഷയത്തെ എത്ര വ്യക്തമായാണ് കണ്ടിരുന്നതെന്ന് സമൂഹം തിരിച്ചറിയണം. ഗുരുവിന്റെ ജാതിയോടുള്ള സമീപനം തിരിച്ചറിഞ്ഞ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിരുന്ന ജാതിശബ്ദത്തെ നിരര്‍ഥകമെന്നു മനസ്സിലാക്കി ഒഴിവാക്കാന്‍ അക്കാലത്ത് ഉല്‍പതിഷ്ണുക്കളായ പലരും തയ്യാറായിരുന്നെന്നത് പലരും മനസ്സിലാക്കുന്നില്ല. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ അവരില്‍ പ്രധാനിയാണ്. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സവര്‍ണ-അവര്‍ണഭേദമില്ലാതെ ഗുരുവിനെ അന്ന് സ്വീകരിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്.
സാമൂഹികനീതിയും ഗുരുവിന്റെ ജാതിദര്‍ശനവും
ഗുരുവിന്റെ ജാതിദര്‍ശനത്തെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സമൂഹത്തെ മാറ്റിനിര്‍ത്തിയുള്ള ദാര്‍ശനിക സമീപനമായിരുന്നില്ല ഗുരുവിന്റേത്. സാമൂഹികനീതിയും സമത്വവും പുരോഗതിയുമെല്ലാം ഗുരുദര്‍ശനത്തിന്റെ മുഖ്യമായ മാനങ്ങളാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നുമുള്ളത്. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ട ശേഷമുണ്ടായ യോഗക്ഷേമസഭയും സാധുജന പരിപാലനയോഗവും നായര്‍സര്‍വീസ് സൊസൈറ്റിയുമെല്ലാം ഗുരുദര്‍ശനത്തോട് ചേര്‍ന്നുനിന്ന് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തനം ഒരിക്കലും വിഭാഗീയത വളര്‍ത്തുന്നതായിരുന്നില്ല. അതത് സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാന്‍ അതേ സമുദായത്തിലുള്ളവരെ സ്വയം പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പ്രസ്ഥാനവും ചെയ്തുപോന്നിരുന്നത്. ആ നിലയ്ക്കാണ് ഈഴവസമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒഴിവാക്കാന്‍വേണ്ടി എസ്എന്‍ഡിപി യോഗം അതിന്റെ ഭരണഘടനപ്രകാരം ബാധ്യസ്ഥമായത്.
ഇതരസമുദായങ്ങളുടെ ആഭ്യന്തരമായ വിശ്വാസപ്രമാണങ്ങളെ തിരുത്താന്‍ എസ്എന്‍ഡിപി യോഗത്തെ അതിന്റെ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഈഴവര്‍ എന്ന പ്രയോഗം എസ്എന്‍ഡിപിയുടെ ഭരണഘടനയിലുള്‍പ്പെടുത്തിയത്. ഈഴവരുടെ ഭൗതികവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹികനീതി ഉറപ്പുവരുത്തുകയെന്നതും എസ്എന്‍ഡിപി യോഗത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. സാമൂഹികനീതിയുണ്ടാകണമെങ്കില്‍ സ്ഥിതിസമത്വമുണ്ടാകണമെന്നതാണ് ഗുരുവിന്റെ നിലപാട്. സ്ഥിതിസമത്വമുണ്ടാകണമെങ്കില്‍ ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായി നീതി ഉറപ്പുവരുത്തണം. അതിനാലാണ് ഗുരു ""എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യനീതി ഉറപ്പുവരുത്തിയശേഷം സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതിക്കോളം ഇല്ലാതാക്കാന്‍ എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കേണ്ടതാണ്'' എന്നൊരു നിര്‍ദേശം നല്‍കിയത്. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യത കൈവരിക്കുമ്പോള്‍ മാത്രമാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. അതിന് നേതൃത്വം കൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഗുരുകല്‍പ്പനപ്രകാരം ബാധ്യതയുണ്ട്.
സ്ഥിതിസമത്വം കൈവരിച്ചാല്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളിലെ ജാതികോളമില്ലാതാക്കേണ്ടതും ജാതീയമായ സംവരണമുള്‍പ്പടെയുള്ള പ്രത്യേകപരിഗണന ഇല്ലാതാക്കേണ്ടതുമാണ്. സ്ഥിതിസമത്വം കൈവരിക്കാന്‍ ഏതെങ്കിലുമൊരു സമുദായത്തെമാത്രം ശക്തിപ്പെടുത്തിയാല്‍ പോരാ. മറിച്ച്, എല്ലാ സമുദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഓരോ സമുദായവും ശക്തിപ്പെടുമ്പോഴാണ് സ്ഥിതിസമത്വമുണ്ടാകുന്നത്. സ്ഥിതിസമത്വമാണ് സാമൂഹികനീതി ഉറപ്പുവരുത്തുന്നത്. രാജ്യം സ്വതന്ത്രമായി ഇത്ര കാലമായിട്ടും അധഃസ്ഥിതജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടില്ലെന്നുള്ളത് ആക്ഷേപകരമാണ്. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹികസ്ഥിതി ഇന്നും പരിതാപകരമാണ്.
ഈഴവരിലെ ഒരു വിഭാഗം വലിയ സമ്പന്നരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റവും പുരോഗതി കൈവരിച്ചത് ഈഴവസമുദായമാണ്. ഈഴവേതര പിന്നോക്കസമുദായങ്ങളൊന്നും വേണ്ടത്ര സാമൂഹികശക്തി നേടിയിട്ടില്ല. ഓരോ സമുദായവും ശക്തിപ്രാപിക്കുന്നത് സമൂഹത്തില്‍ സ്ഥിതിസമത്വമുണ്ടാക്കുവാന്‍ വേണ്ടിയാകണം. സാമുദായികശക്തി നേടുന്നത് ഒരിക്കലും സാമുദായികസ്പര്‍ധ വളര്‍ത്തുന്നതിനാകരുത്. ഇന്നത്തെ സ്ഥിതി അതാണ്. ഓരോ സമുദായവും ശക്തിനേടാന്‍ ശ്രമിക്കുമ്പോള്‍ ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കുകയും ഏറ്റവും ദുര്‍ബലരായ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇത് സ്ഥിതിസമത്വമുണ്ടാക്കില്ലെന്നു മാത്രമല്ല, സാമൂഹികഛിദ്രത ഉണ്ടാക്കുകയും സാമൂഹികനീതി കൈവരിക്കാന്‍കഴിയാത്തൊരു സാഹചര്യമുണ്ടാക്കുകയുംചെയ്യും. സാമൂഹികനീതി ഗുരുദര്‍ശനത്തിന്റെ പ്രായോഗികവശമാണ്. എന്നാല്‍, സാമുദായികസ്പര്‍ധ വളര്‍ത്തുന്നതും സാമൂഹിക ഛിദ്രതയിലേക്കു നയിക്കുന്ന സമീപനവും ഗുരുദര്‍ശനത്തെ സാധൂകരിക്കില്ല.
ഹൈന്ദവ ഏകീകരണം ഗുരുദര്‍ശനമല്ല
മതം ജനങ്ങളുടെ വൈകാരികമായ വിഷയമായതിനാല്‍ മതവൈര്യം വളര്‍ത്തുന്ന ഒരു പ്രവണതയും ശക്തിപ്പെടുത്താന്‍ സാമൂഹികപ്രതിബദ്ധതയുള്ളവര്‍ ശ്രമിക്കരുത്. ഭൂരിപക്ഷവര്‍ഗീയത ശക്തിപ്പെട്ടാലുണ്ടായേക്കാവുന്ന സാമൂഹികവിപത്ത് നന്നായറിയാവുന്നവരാണ് ആ ദൗത്യം ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ല എന്ന ചരിത്രം രചിക്കുവാനാണ് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം എസ്എന്‍ഡിപി യോഗത്തിന്റെ ദൗത്യമാക്കുന്നത്. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ ഒന്നിച്ചുകൂട്ടേണ്ടത് ഹിന്ദുമതസംഘാടകരുടെ ആവശ്യമാണ്. അവരാണ് അത് ചെയ്യേണ്ടത്. ശക്തമായ മതദ്വേഷം വളര്‍ത്തുന്ന അത്തരമൊരു ദൗത്യം എന്തുകൊണ്ട് ശ്രീനാരായണപ്രസ്ഥാനം ഏറ്റെടുത്തു എന്നത് ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്നുപദേശിച്ച ഗുരുവിന്റെ പ്രസ്ഥാനത്തെക്കൊണ്ടുതന്നെ ജാതിദേഭവും മതദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ കുടിലബുദ്ധിയാണെന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ശ്രീനാരായണപ്രസ്ഥാനത്തെക്കൊണ്ടുതന്നെ ശ്രീനാരായണദര്‍ശനത്തെ നിഷ്പ്രഭമാക്കുന്ന അതിബുദ്ധിയാണത്.
ഒരു മതത്തോടും വിധേയപ്പെടാത്ത ഗുരു
ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിഭേദചിന്തയും അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം ഗുരുവിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അയിത്താചാരത്തിനുമെല്ലാം ഇരയാകേണ്ടിവന്ന വലിയൊരു സമൂഹത്തിന്റെ മോചനം ഗുരു സ്വയം ഏറ്റെടുക്കുകയായിരുന്നു. അത് ഹിന്ദുമതപരിഷ്കരണമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പരിഷ്കരണത്തെക്കാളുപരി പുതിയൊരു മതദര്‍ശനത്തിന്റെ ആവിഷ്കാരമായിരുന്നു. ഹിന്ദുമതത്തെ ജാതിഭേദചിന്തയില്‍നിന്ന് മുക്തമാക്കുകയെന്നതിനേക്കാള്‍ ജാതിസമ്പ്രദായത്താല്‍ നരകയാതനയനുഭവിക്കേണ്ടിവന്ന ജനസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് മതമായിരുന്നോ മനുഷ്യനായിരുന്നോ മുഖ്യമെന്നതാണ് വിഷയം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഈ വിഷയത്തിലുള്ള ഗുരുവിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് നാരായണഗുരു ഭാരതത്തിലുണ്ടായ അനേകം മതപരിഷ്കര്‍ത്താക്കളില്‍നിന്ന് വ്യത്യസ്തനാകുന്നത്. ഭാരതീയ മതപരിഷ്കര്‍ത്താക്കളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തിട്ടുള്ളത്.
ഗുരുവും ഹിന്ദുമതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവിന്റെ ദര്‍ശനമാവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ വളരെ എളുപ്പമാണ്. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളും ഗുരു രചിച്ച സ്തോത്രകൃതികളുമെല്ലാം ഹിന്ദുമതദേവതകളെ സ്തുതിക്കുന്നതിനാല്‍ അതെല്ലാം ഹിന്ദുമതത്തോട് ചേര്‍ത്ത് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അങ്ങനെ ഗുരുവിന്റെ ചെയ്തികളെയെല്ലാം തെറ്റിദ്ധരിച്ചപ്പോഴാണ് ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും ചിലര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി കണക്കാക്കുന്നത് നമ്മുടെ വാസ്തവത്തിന് നിരക്കാത്തതാണെന്ന്'' ഗുരു പരസ്യപ്രസ്താവന ചെയ്തത്. ""നിലവിലുള്ള യാതൊരു മതത്തോടും നമുക്ക് പ്രത്യേകമായ മമതയോ സംബന്ധമോ ഇല്ലെ''ന്നും ഗുരു പരസ്യപ്രസ്താവന ചെയ്തിട്ടുണ്ട്. ഗുരു ഒരിക്കല്‍പോലും ഹിന്ദുമതത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, ഹിന്ദുമതത്തെ പല സന്ദര്‍ഭങ്ങളിലും ആഴത്തില്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ഇകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. ഗീതാശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുമതത്തെ മഹത്വവല്‍ക്കരിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍പ്പോലും ഹിന്ദുമതത്തിലുണ്ടെന്ന് അവകാശപ്പെടുന്ന മഹത്വമെല്ലാം ഇതരമതങ്ങളിലുമുണ്ടെന്ന് ഗുരു അസന്ദിഗ്ധമായി ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയും ഗുരുവുമായുണ്ടായ സംഭാഷണത്തെ സാമാന്യമായി മനസ്സിലാക്കിയാല്‍ത്തന്നെ മതത്തോടുള്ള കാഴ്ചപ്പാടില്‍ അവര്‍തമ്മിലുള്ള അന്തരം വ്യക്തമാകും. മതനിരപേക്ഷവും മതാതീതവുമായ മതദര്‍ശനമാണ് ഗുരു ആത്മോപദേശശതകത്തില്‍ വ്യക്തമാക്കുന്നത്. അത് പഠിച്ചിട്ടുള്ള ഒരാള്‍ക്കും ഗുരുവിനെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാവില്ല. ""നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന ഗുരുവിന്റെ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്. ഇതിനപ്പുറം ദാര്‍ശനികമായി ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?
ഗുരുവിനെയും അനേകം സന്യാസിമാരുടെ പേരുപറഞ്ഞ് ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ""നാം ജാതിമതചിന്തകള്‍ വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു'' എന്ന് 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഗുരുദേവന്‍ ഇന്ന് സശരീരിയായിരുന്നെങ്കില്‍ എത്ര തവണ പുനഃപ്രസിദ്ധംചെയ്യുമായിരുന്നുവെന്ന് ഓരോ ഗുരുവിശ്വാസിയും ചിന്തിക്കേണ്ടതാണ്.
(സോഷ്യല്‍ സയന്റിസ്റ്റായ ലേഖകന്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു)
ദേശാഭിമാനി - 30-August-2015
ജാതിമതശക്തികള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത ശ്രീനാരായണദര്‍ശനം
by ഡോ. എം ആര്‍ യശോധരന്‍ on 30-August-2015

മണ്ണ്: വികസനത്തിന്റെ യഥാര്‍ഥ ഇര - പ്രൊഫ. സി. രവീന്ദ്രനാഥ്

ഭൂമിയിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ മണ്ണാണ്, വികസനത്തിന്റെ യഥാര്‍ഥ ഇര. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് 'മണ്ണ് നമ്മുടെ ജീവന്‍' എന്ന മുദ്രാവാക്യവുമായി 2015 നെ 'അന്താരാഷ്ട്ര മണ്ണ് വര്‍ഷ'മായി ആചരിക്കുന്നത്.
ഭൂമുഖത്തെ മറ്റെല്ലാ ആവാസവ്യവസ്ഥകളും മണ്ണെന്ന മുഖ്യ ആവാസവ്യവസ്ഥയുടെ ഉപഘടകങ്ങളാണ്. അതിനാല്‍, മണ്ണ് മറ്റെല്ലാ ആവാസവ്യവസ്ഥകളുടെയും ജീവല്‍ സ്രോതസ്സായി മാറുന്നു. പക്ഷേ, ആധുനിക വികസനസങ്കല്‍പ്പമനുസരിച്ച് മണ്ണും ഒരു ചരക്കാണ്. മണ്ണ് ജീവനാണ് എന്ന വികസന സങ്കല്‍പ്പവും, മണ്ണ് ഒരു ചരക്കാണ് എന്ന വികസന സങ്കല്‍പ്പവും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2015 നെ യു.എന്‍.ഭക്ഷ്യകാര്‍ഷിക സംഘടന (FAO) 'അന്താരാഷ്ട്ര മണ്ണ് വര്‍ഷ'മായി ആചരിക്കുന്നത്. 'മണ്ണ് എന്റെ ജീവന്‍' എന്ന ആശയമാണ് ഇതോടനുബന്ധിച്ച് ലോകമെങ്ങും പ്രചരിപ്പിക്കപ്പെടേണ്ടത്.
നീര്‍ത്തടങ്ങളിലൂടെയാണ് മണ്ണിന്റെ ആവാസവ്യവസ്ഥ ക്രമീകരിക്കപ്പെടുന്നത്. ഓരോ നീര്‍ത്തടവും ഓരോ ആവാസവ്യവസ്ഥയാണ്. ഇത്തരം ചെറു ആവാസവ്യവസ്ഥകളുടെ സമഷ്ടിയാണ് മണ്ണെന്ന ബൃഹദ് ആവാസവ്യവസ്ഥ. അതുകൊണ്ട് തന്നെ നീര്‍ത്തട സംരക്ഷണമാണ് മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പോംവഴി. എല്ലാ നീര്‍ത്തടങ്ങളിലേക്കും ജലമെത്തിക്കുന്നത് വനവും പുഴയും നീര്‍ച്ചാലുകളുമാണ്. അതിനാല്‍, വനവും പുഴയും മണ്ണിന്റെ ജീവല്‍സ്രോതസ്സുകളാകുന്നു. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. ഭാവിയുടെ കരുതലാണ് ജൈവകൃഷി.
അത്ഭുതവസ്തുവായ മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ് കൃഷിയെ നിലനിര്‍ത്തുന്നത്. മേല്‍മണ്ണിലാണ് ഫലഭൂയിഷ്ഠിതയ്ക്കാവശ്യമായ ഘടകങ്ങള്‍ പലതുമുള്ളത്. അതിനാല്‍ മേല്‍മണ്ണ് നഷ്ടമാകുന്നതാണ് പ്രധാന കാര്‍ഷികപ്രശ്‌നം. കൃഷിയില്ലാത്ത മണ്ണ് വേരില്ലാത്ത വൃക്ഷം പോലെയാണ്.
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവയാണ് മണ്ണിലെ മൂന്ന് പ്രധാന മൂലകങ്ങള്‍. മണ്ണില്‍ ദ്വിതീയ മൂലകങ്ങളും, വളരെ കുറഞ്ഞ അളവില്‍ ത്രിതീയ മൂലകങ്ങളുമുണ്ട്. മണ്ണിലെ എല്ലാ വിഭവങ്ങളുടെയും സന്തുലനം നിലനിര്‍ത്തുന്നത് മണ്ണിന്റെ പി.എച്ച്.മൂല്യം (അമ്ലക്ഷാരനില) ആണ്. പി.എച്ച്.മൂല്യം അല്‍പ്പം മാറിയാല്‍ പല കൃഷിയും തകരാറിലാകും. ഒരിഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ രണ്ടര നൂറ്റാണ്ട് വേണ്ടിവരും.
കൃഷിയിറക്കുമ്പോള്‍ വിളകള്‍ മണ്ണില്‍നിന്ന് മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ വ്യത്യസ്ത തോതില്‍ വലിച്ചെടുത്തുപയോഗിച്ചാണ് ഇലകളും കായ്കളുമുണ്ടാകുന്നത്. വിളകളും സസ്യങ്ങളും മണ്ണില്‍നിന്ന് എത്രയളവ് അടിസ്ഥാന മൂലകങ്ങള്‍ വലിച്ചെടുക്കുന്നുവോ, അത്രകണ്ട് മൂലകങ്ങള്‍ മണ്ണില്‍ ചേരണം. അങ്ങനെ മണ്ണിലേക്ക് സൂക്ഷ്മമൂലകങ്ങളെ വീണ്ടും വീണ്ടും എത്തിക്കാനാണ് മണ്ണില്‍ കോടാനുകോടി സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിക്കുന്നത്. സസ്യങ്ങള്‍ മണ്ണില്‍നിന്ന് നൈട്രജന്‍ വലിച്ചെടുക്കുമ്പോള്‍, സൂക്ഷ്മജീവികള്‍ അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് അമോണിയയാക്കി മണ്ണിന് നല്‍കും. അങ്ങനെയാണ് ഈ ചാക്രിയ പ്രക്രിയ പൂര്‍ത്തിയാകുന്നത്. ജൈവാംശമുണ്ടെങ്കില്‍ മാത്രമേ ഈ വൃത്തം പൂര്‍ത്തിയാകൂ.
ജൈവവൈവിധ്യത്താല്‍ ശ്രദ്ധേയമായ കേരളം, മണ്ണിന്റെ വൈവിധ്യത്താലും പ്രസിദ്ധമാണ്. വിസ്മയകരമായ നിലയില്‍ വൈവിധ്യമുള്ളതാണ് നമ്മുടെ മണ്ണ്. അതുകൊണ്ട് തന്നെ സംരക്ഷണത്തിലും പരിപാലനത്തിലും ഈ വൈവിധ്യം കൂടിയേ തീരൂ. മണ്ണിന്റെ സ്വഭാവം അറിഞ്ഞുവേണം അതിനെ പരിപാലിക്കാന്‍. കേരളത്തില്‍ പ്രധാനമായും എട്ടിനം മണ്ണാണുള്ളത്. 1. വനമണ്ണ്, 2. മലയോര മണ്ണ്, 3. കറുത്ത പരുത്തി മണ്ണ്, 4. ചെമ്മണ്ണ്, 5. വെട്ടുകല്‍ മണ്ണ്, 6. കരിമണ്ണ്, 7. എക്കല്‍ മണ്ണ്, 8. തീരദേശ മണ്ണ്.
എല്ലാത്തരം മണ്ണിനും വിഭിന്ന ജീവജാലങ്ങള്‍ വാഴുന്ന അതിലോല ഘടനയാണുള്ളത്. വ്യത്യസ്ത ജൈവാവശിഷ്ടങ്ങള്‍ ലയിച്ചുചേര്‍ന്നും, വ്യത്യസ്ത സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ചും ഓരോ മണ്ണിനവും അത്യപൂര്‍വ്വ ജൈവസമൂഹമായി മാറുന്നു. ഇവിടെ കൃത്രിമ രാസവസ്തുക്കള്‍ക്ക് ഒരു സ്ഥാനവുമില്ല. മണ്ണിലെ ജൈവാംശവും അതിന്റെ ജലസംരക്ഷണശേഷിയും കാലാവസ്ഥയെ വരെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. അങ്ങനെയുള്ള മണ്ണിനെ സ്‌നേഹിക്കുക, സംരക്ഷിക്കുക എന്നതാണ് ഈ ആവാസവ്യവസ്ഥയില്‍ ഒരംഗം മാത്രമായ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായി കടമ.
(തൃശ്ശൂര്‍ പുതുക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ.യാണ് ലേഖകന്‍)
മാതൃഭൂമി Aug 29, 2015
പഞ്ചായത്ത് രാജും ആദിവാസികളും
സുഭാഷ് വി.എസ്
ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭരണഘടന ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ഇന്ത്യാ രാജ്യത്ത് വിഭാവനം ചെയ്യുകയും, അത് കേരളത്തില്‍ വിജയകരമായി നടപ്പാക്കുകയും ലോകത്തിന്റെ ജനശ്രദ്ധയാകര്‍ഷിക്കുകയുമുണ്ടായി. ഈ ത്രിതല ഭരണ സംവിധാനത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ വളരെ ന്യൂനപക്ഷമായ 36 പട്ടികവര്‍ഗ സമുദായങ്ങളുടെ പങ്കാളിത്തമാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗ ജനസംഖ്യ 484839 (1.45%) ആണ്. പൊതുവേ കേരളം ചില മേഖലകളില്‍ ഇന്ത്യക്കും ലോകത്തിനും മാതൃകയാകുമ്പോഴും കേരളത്തിലെ ആദിവാസി ജനതയുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി പൊതു സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിറകിലാണ് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.
ഒരു രാജ്യത്തിന്റെ പുരോഗതി വിലയിരുത്തപ്പെടേണ്ടത് ആ രാജ്യത്തിലെ ഏറ്റവും ദാരിദ്യം അനുഭവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരത്തില്‍ ഉണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലാണ്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തില്‍ നടപ്പിലാക്കിവരുന്ന അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും അദ്ധ്യക്ഷ പദവി കൈക്കൊള്ളുവാന്‍ അവസരം നല്‍കിയത,് ആ ജനവിഭാഗങ്ങളുടെ നേതൃത്വപദവി ഉയര്‍ത്തുന്നതിനും, ഭരണ പങ്കാളിത്തത്തില്‍ ആ സമൂഹത്തിന്റെ പങ്ക് ഉറപ്പു വരുത്തുവാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ നരവംശശാസ്ത്രപരമായ രാഷ്ട്രീയ വിശകലനത്തിലും പഠനത്തിലും വെളിവാകുന്നത് വളരെ മേധാവിത്വമുള്ളതും ജനസംഖ്യാപരമായി ചെറുതുമായ ആദിവാസി സമുദായങ്ങളില്‍ നിന്നാണ് പഞ്ചായത്ത് ഭരണസമിതികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതിനിധികളുമുണ്ടായിട്ടുള്ളത് എന്നാണ്. അതായത് കേരളത്തിലെ 88000 (45.12%) ജനസംഖ്യയുള്ള പണിയ ആദിവാസി സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം 8 ഉം 25266 ജനസംഖ്യയുള്ള (16.49%) കുറിച്യ സമുദായത്തിന്റെ പ്രാതിനിധ്യം 41ഉം, 13.70% ഉള്ള മുള്ളുക്കുറുമരുടെ പ്രാതിനിധ്യം 36 ഉം ആണ്. കൂടാതെ ഒട്ടും പ്രാതിനിധ്യമില്ലാത്ത സമുദായങ്ങളുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആദിവാസി സമുദായങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളുടെ /സമൂഹങ്ങളുടെ പങ്കാളിത്തം അധികാരവികേന്ദ്രീകരണ പ്രക്രിയയിലും അസന്തുലിതമായി ഇന്നും നിലനില്‍ക്കുന്നു എന്നാണ്്. ഇതിനുള്ള പരിഹാരം സാമുദായികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയെന്നുള്ളതാണ്. മാത്രവുമല്ല കേരളത്തിലെ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ ജനസംഖ്യക്ക് ആനുപാതികമായി മണ്ഡലങ്ങള്‍ സംവരണം ചെയ്യാത്ത സാഹചര്യമുണ്ട്. ഇത് ഭരണഘടനയുടെ അനുഛേദം 243ന്റെ ലംഘനമാണ്.
ജഋടഅ (ജമിരവമ്യമവേ ഞമഷ
ഋഃലേിശെീി ീേ ടരവലറൗഹല അൃലമ)െ
കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 244(1) 'അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ പ്രകാരം പട്ടികവര്‍ഗ പ്രദേശങ്ങളുടെയും പട്ടിക ഗോത്രവര്‍ഗ പ്രദേശങ്ങളുടെയും ഭരണത്തിനും നിയന്ത്രണത്തിനുള്ള സംവിധാനം' കേരളത്തില്‍ ഇല്ല എന്നുള്ളതാണ്. 1970 കള്‍ വരെ വയനാട്, അട്ടപ്പാടി, ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവ ഭരണഘടനയുടെമേല്‍ അനുച്ഛേദം പ്രകാരം പട്ടികഗോത്രവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കാവുന്ന ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ 1970 കള്‍ക്കു ശേഷം ആദിവാസി മേഖലകളിലേക്ക് കുടിയേറ്റം വ്യാപകമാവുകയും ഗോത്ര ജനതകളുടെ മണ്ണും വിശ്വാസങ്ങളും ആചാരങ്ങളും ഭാഷയും അധികാരവും മറ്റും നഷ്ടപ്പെടുന്ന സാമൂഹ്യ സാഹചര്യത്തിലേക്ക് വഴിമാറുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ പട്ടിക ഗോത്രവര്‍ഗ ഭരണമേഖലയായി പ്രഖ്യാപിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനമായത് ആ പ്രദേശത്ത് അധിവസിക്കുന്ന വിവിധ സമൂഹങ്ങളിലെ ജനസംഖ്യയില്‍ കൂടുതല്‍ ഗോത്ര വര്‍ഗ സമുദായങ്ങളുടെ ഭൂരിപക്ഷവും ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും, സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ്. എന്നാല്‍ അത്തരത്തിലുള്ള ഗോത്രവര്‍ഗ ഭരണപ്രദേശങ്ങള്‍ കേരളത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജഋടഅ എന്നത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട നിയമപരവും രാഷ്ട്രീയവുമായ പ്രശ്‌നമാണ്.
പ്രശസ്ത പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ചാമ്പ്യനും ഭൂരിയ കമ്മറ്റിയുടെ ചെയര്‍മാനുമായ, ഭൂരിയ നിര്‍ദ്ദേശിച്ചതുപോലെ പട്ടിക ഗോത്രവര്‍ഗ ജനങ്ങളുടെ മാത്രമുള്ള പഞ്ചായത്ത് ഭരണസമിതി എന്ന സംവിധാനം ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ കൊണ്ടുവരികയെന്നുള്ളതാണ്. അതായത് പട്ടികവര്‍ഗ മേഖലകളിലുള്ള പഞ്ചായത്തിനകത്ത് ഭരണപരമായ പട്ടിക വര്‍ഗ പഞ്ചായത്ത് ഭരണ സംവിധാനം ഉറപ്പുവരുത്തുകയെന്നാണ്. ഇതുവഴി ആ ജനതയുടെ ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും നേതൃത്വപരമായ ഉയര്‍ച്ച ലക്ഷ്യമിടാനും സാധിക്കും.
പൊതുപണിമുടക്കിനായി രാജ്യം തയ്യാറെടുക്കുന്നു
എ കെ പത്മനാഭന്‍
രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളാകെ മിക്കവാറും എല്ലാ മേഖലകളിലും എല്ലാ സംസ്ഥാനങ്ങളിലും സെപ്തംബര്‍ 2ന്റെ 24 മണിക്കൂര്‍ പൊതുപണിമുടക്കിനായുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഭരണവര്‍ഗങ്ങള്‍ പിന്തുടരുന്ന നവലിബറല്‍ കടന്നാക്രമണങ്ങള്‍ക്കെതിരെ 1991നുശേഷം നടക്കുന്ന രാജ്യവ്യാപകമായ 16-ാമത് പൊതുപണിമുടക്കാണിത്. 11 കേന്ദ്ര ട്രേഡ് യൂണിയനുകളും ഒപ്പം ദേശീയ ഫെഡറേഷനുകളും ഒരു സംയുക്ത വേദിയില്‍ വന്നശേഷം നടക്കുന്ന നാലാമത്തെ പൊതുപണിമുടക്കുമാണിത്.
പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കി മാറ്റുന്നതിനുള്ള ആവേശകരമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതായാണ് രാജ്യത്തിന്റെ നാനാകോണുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളാകെ സൂചിപ്പിക്കുന്നത്.
കേന്ദ്ര ട്രേഡ് യൂണിയനുകള്‍
എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും തങ്ങളുടെ ദേശീയതല യോഗങ്ങള്‍ ചേരുകയും തനത് കാംപെയ്‌നും സംയുക്ത കാംപെയ്‌നും ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ക്കും രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാന തലങ്ങളിലും തങ്ങളുടെ സംഘടനാ യോഗങ്ങള്‍ നടത്തിക്കഴിഞ്ഞു. അത്തരത്തിലുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും സംസ്ഥാന തലങ്ങളിലും മേഖലാതലങ്ങളിലുമുള്ള കണ്‍വെന്‍ഷനുകള്‍ വിജയകരമായി ചേരുന്നതിനിടയാക്കി.
സംസ്ഥാന കണ്‍വെന്‍ഷനുകള്‍
പശ്ചിമ ബംഗാളില്‍ നിന്നാരംഭിച്ച് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കണ്‍വെന്‍ഷനുകള്‍ ചേരുകയും രാജ്യവ്യാപക പണിമുടക്കില്‍ അണിനിരക്കാന്‍ സംസ്ഥാനത്തെ യൂണിയനുകളോടും ഫെഡറേഷനുകളോടും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തു. ഈ കണ്‍വെന്‍ഷനുകളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തത് അവയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ആവേശം ഉയര്‍ത്തി.
ഈ കണ്‍വെന്‍ഷനുകളുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരു സംഭവവികാസം സംസ്ഥാനതല സംഘടനകളുടെ പങ്കാളിത്തമാണ്, അവയില്‍ ഏറെയും പ്രാദേശിക രാഷ്ട്രീയ പാര്‍ടികളുമായി ബന്ധപ്പെട്ടവയാണ്. ശിവസേന, തെലങ്കാന രാജ്യസമിതി, തെലുഗുദേശം, എംഡിഎംകെ, ഡിഎംഡികെ, തമിഴ്‌നാട്ടിലെ വിസികെ, ഝാര്‍ഖണ്ഡിലെ ജെഎംഎം എന്നിവയുടെ ട്രേഡ് യൂണിയന്‍ വിഭാഗങ്ങളും അവയുടെ നേതൃത്വത്തിലുള്ള സംഘടനകളും ഉള്‍പ്പെടുന്നതാണ് ഇവ. സംഘടനകള്‍. കേരളത്തില്‍ സംസ്ഥാനത്തെ ഭരണകക്ഷികളുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ എല്ലാ പ്രാദേശിക ട്രേഡ് യൂണിയനുകളും 2009നുശേഷം ദേശീയ പണിമുടക്കുകളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനതലങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമില്ലാത്തവയും എന്നാല്‍ തമിഴ്‌നാട്ടിലെ വര്‍ക്കിങ് പീപ്പിള്‍സ് കൗണ്‍സിലിനെപ്പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയോ വ്യക്തികളുടെ നേതൃത്വത്തിലുള്ളവയോ ആയ സംഘടനകളും ഈ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുമേഖലാ യൂണിയനുകള്‍
ജൂലൈ 25നു ബംഗലൂരുവില്‍ ചേര്‍ന്ന പബ്ലിക് സെക്ടര്‍ എംപ്ലോയീസ് യൂണിയനുകളുടെ കണ്‍വെന്‍ഷന്‍ രാജ്യമാസകലമുള്ള യൂണിയനുകളുടെ പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു. എല്ലാ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളോടും അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുള്ള യൂണിയനുകളും പുറകെ ബംഗലൂരുവിലെ പൊതുമേഖലാ യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭ മുന്നണിയും ഹൈദരാബാദിലെ പൊതുമേഖലാ ട്രേഡ് യൂണിയന്‍ ഏകോപന സമിതിയും പങ്കെടുത്തു. 28 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള 287 പ്രതിനിധികള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ഒരു പ്രമേയം ഈ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. പൊതുമേഖലാ തൊഴിലാളികളുടെ 12 ഇന അവകാശപത്രിക അംഗീകരിച്ച കണ്‍വെന്‍ഷന്‍ പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കുമെന്ന് പ്രതിജ്ഞയെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഐടിയു അഫിലിയേഷനുള്ള യൂണിയനുകള്‍ ചില സഹോദര യൂണിയനുകളുമായി ചേര്‍ന്ന് ജൂണ്‍ 22ന് ഹൈദരാബാദില്‍ ഒരു യോഗം ചേര്‍ന്നു. 50ല്‍ ഏറെ യൂണിറ്റുകളില്‍നിന്നായി 157 പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഏകോപന സമിതിയുടെ ആഹ്വാന പ്രകാരമായിരുന്നു അത്.
സംസ്ഥാനതല വര്‍ക്ക്‌ഷോപ്പുകളോ കണ്‍വെന്‍ഷനുകളോ ഒട്ടേറെ പൊതുമേഖലാ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രങ്ങളിലായി നടത്തുകയുണ്ടായി.
സെക്ടറല്‍ കണ്‍വെന്‍ഷന്‍
ജൂലൈ 11ന് നാഗപൂരില്‍ എല്ലാ പ്രമുഖ ഫെഡറേഷനുകളുടെയും നേതൃത്വത്തില്‍ കല്‍ക്കരിത്തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കുന്നതിന് തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക - മേഖലാ കണ്‍വെന്‍ഷനുകളും ചേര്‍ന്നു.
തുറമുഖങ്ങള്‍
പോര്‍ട്ട് ആന്റ് ഡോക് വര്‍ക്കേഴ്‌സിന്റെ അഞ്ച് ദേശീയ ഫെഡറേഷനുകളുടെ ഏകോപന സമിതി തുറമുഖതൊഴിലാളികള്‍ക്കിടയില്‍ കാപെയ്ന്‍ പ്ലാന്‍ ചെയ്യുന്നതിനായി ജൂണ്‍ 21ന് പാരദ്വീപില്‍ യോഗം ചേര്‍ന്നു. വീണ്ടും ആഗസ്ത് 8, 9 തീയതികളില്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് പണിമുടക്കിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് അവലോകനം നടത്തുകയും എല്ലാ ഘടക യൂണിയനുകളോടും മാനേജ്‌മെന്റുകള്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രചാരണത്തിനായുള്ള വിശദമായ പരിപാടിക്ക് രൂപം നല്‍കി.
പെട്രോളിയം തൊഴിലാളികള്‍
പെട്രോളിയം സെക്ടര്‍ തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകള്‍ ആഗസ്ത് 18ന് ദേശീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. എല്ലാ പ്രമുഖ എണ്ണ - പ്രകൃതി വാതക കമ്പനികളെയും പ്രതിനിധാനം ചെയ്യുന്ന ട്രേഡ് യൂണിയനുകള്‍ ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സിഐടിയുവിന്റെയും എഐടിയുസിയുടെയും ഐഎന്‍ടിയുസിയുടെയും നേതാക്കള്‍ നയിക്കുന്ന ഫെഡറേഷനുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യത്തോടുകൂടി ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ടെലികോം തൊഴിലാളികള്‍
ബിഎസ്എന്‍എല്‍നെ രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് ദ്വിദിന പണിമുടക്ക് നടത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സെപ്തംബര്‍ 2ന്റെ പണിമുടക്കിന് പൂര്‍ണമായും തയ്യാറെടുത്തിരിക്കുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എല്ലാ സംഘടനകളും സംയുക്തമായി പണിമുടക്ക് നോട്ടീസ് നല്‍കി; സുസംഘടിതമായ കാംപെയ്‌നുകള്‍ നടത്തുകയുമാണ്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട്
തൊഴിലാളികള്‍
റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ഈ പണിമുടക്കില്‍ കൂട്ടത്തോടെ പങ്കെടുക്കും. സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും സ്വയം തൊഴില്‍ രംഗത്തെയും തൊഴിലാളികള്‍ വന്‍തോതില്‍ പങ്കെടുത്ത ഏപ്രില്‍ 30ന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ വിജയകരമായ രാജ്യവ്യാപക പണിമുടക്കിനെ തുടര്‍ന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ ആഗസ്ത് 4ന് ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷന്‍ അരുണാചല്‍പ്രദേശും മണിപ്പൂരും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര യൂണിയനുകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സെപ്തംബര്‍ രണ്ടിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ പണിമുടക്ക് വിജയകരമായി സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വൈദ്യുതി തൊഴിലാളികള്‍
വൈദ്യുതി ജീവനക്കാരുടെയും എന്‍ജിനീയര്‍മാരുടെയും ദേശീയ ഏകോപന സമിതി പുതിയ വൈദ്യുതി ബില്ലിനെതിരെ രാജ്യവ്യാപകമായ കാംപെയ്‌നില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മനുഷ്യാവകാശം എന്ന നിലയില്‍ വൈദ്യുതിയുടെ ഡിമാന്‍ഡുകള്‍ക്ക് ഈ ബില്ല് മരണമണി മുഴക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഊര്‍ജം ലഭ്യമാകുന്നത് ഈ ബില്ല് നിയമമാകുന്നതോടെ ഇല്ലാതാകും. പുതിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണെങ്കില്‍ രാജ്യവ്യാപകമായ പണിമുടക്ക് നടത്താന്‍ എന്‍സിസിഒഇഇഇ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പട്ടികയില്‍ അത് ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സെപ്തംബര്‍ 2ന്റെ പണിമുടക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നു.
കേന്ദ്ര - സംസ്ഥാന ജീവനക്കാര്‍
പൊതുപണിമുടക്ക് ശക്തമായ പ്രതിഷേധ ദിനമായി മാറ്റുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ രാജ്യവ്യാപകമായി കാംപെയ്ന്‍ നടത്തുകയാണ്. തപാല്‍, ആദായനികുതി, ആഡിറ്റ് ആന്റ് അക്കൗണ്ട്‌സ് തുടങ്ങി എല്ലാ വകുപ്പുകളിലെയും എല്ലാ വിഭാഗം ജീവനക്കാരെയും അണിനിരത്താനുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം അഖിലേന്ത്യാ സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ ജൂലൈ 11ന് ഔപചാരികമായ തീരുമാനമെടുത്തശേഷം പണിമുടക്കില്‍ ജീവനക്കാരെ അണിനിരത്താന്‍ നേതാക്കള്‍ പര്യടനത്തിലാണ്. പല സംസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും കണ്‍വെന്‍ഷനുകള്‍ നടത്തിവരികയാണ്.
ഡിഫെന്‍സ് ജീവനക്കാര്‍
പ്രതിരോധ വകുപ്പിലെ സിവിലിയന്‍ ജീവനക്കാര്‍ പണിമുടക്കിനായി പൂര്‍ണമായ തയ്യാറെടുപ്പു നടത്തുകയാണ്. ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷനും ഐഎന്‍ടിയുസിയുടെയും ബിഎംഎസിന്റെയും നേതൃത്വത്തിലുള്ള ഫെഡറേഷനുകളും തൊഴിലാളികളോട് പണിമുടക്കാന്‍ സംയുക്തമായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. ആഗസ്ത് 4 മുതല്‍ 6 വരെ മൂന്നു ഫെഡറേഷനുകളും തനതായി പണിമുടക്ക് ബാലറ്റ് എടുത്തിരിക്കുകയാണ്.
ധനകാര്യമേഖല
സെപ്തംബര്‍ 2ന്റെ പൊതുപണിമുടക്ക് സമ്പൂര്‍ണ വിജയമാക്കാന്‍ ബാങ്കിങ് - ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ യൂണിയനുകള്‍ പതിവുപോലെ സജീവമായി തയ്യാറെടുക്കുകയാണ്. റിസര്‍വ് ബാങ്കിലെയും നബാര്‍ഡിലെയും ജീവനക്കാരും പണിമുടക്കിലായിരിക്കും.
സ്‌കീം തൊഴിലാളികള്‍
അംഗന്‍വാടി മേഖലയില്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ എല്ലാ ഫെഡറേഷനുകളും സംയുക്തമായി തീരുമാനിച്ചിരിക്കുകയാണ്. സ്‌കീം തൊഴിലാളികളോടുള്ള ഗവണ്‍മെന്റിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമായി പണിമുടക്കിനെ മാറ്റാനുള്ള കാംപെയ്‌നില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, എന്‍സിഎല്‍പി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ പ്രചാരണം നടക്കുന്നതായാണ്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സംഘടിതരംഗത്തെ തൊഴിലാളികള്‍ അസംഘടിത രംഗങ്ങളിലെ വലിയ വിഭാഗം തൊഴിലാളികള്‍ക്കും ദിവസക്കൂലിക്കാര്‍ക്കും എല്ലാ വിഭാഗങ്ങളിലുമുള്ള അധ്വാനിക്കുന്നവര്‍ക്കുമൊപ്പം പണിമുടക്കിന് തയ്യാറെടുക്കുകയാണ്.
വീടുവീടാന്തരമുള്ള കാംപെയ്‌നുകള്‍, പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍, പന്തംകൊളുത്തി പ്രകടനങ്ങള്‍ എന്നിവയെല്ലാം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരികയാണ്; സ്ത്രീ-പുരുഷന്മാരുടെ വമ്പിച്ച പങ്കാളിത്തത്തോടുകൂടി ആയിരക്കണക്കിന് തൊഴിലിടങ്ങളിലെ യോഗങ്ങള്‍ നടന്നുവരുന്നു. പല കേന്ദ്രങ്ങളിലും പൊതുപണിമുടക്ക് സമ്പൂര്‍ണ ഹര്‍ത്താലായി മാറും.
രാജ്യം മുന്നോട്ട്
രാജ്യമാകെ ആഗസ്ത് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നാം കണ്ടു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 69-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്തെ മഹനീയ ലക്ഷ്യങ്ങളും ആയിരക്കണക്കായ നമ്മുടെ രക്തസാക്ഷികളുടെയും കഠിനമായ പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടുകൊണ്ട് ജയില്‍വാസം അനുഭവിച്ചിരുന്ന ദശലക്ഷക്കണക്കിനാളുകളുടെയും സ്വപ്‌നങ്ങളും ഇന്നും സാക്ഷാത്കരിക്കപ്പെടാനാകാതെ വിദൂര ലക്ഷ്യമായി സ്ഥിതി ചെയ്യുകയാണ്. എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്വാനിക്കുന്നവരുടെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തേണ്ടതാണ്.
പൊതുവായി അംഗീകരിക്കപ്പെട്ട അവകാശപത്രികയുടെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുടെ ഐക്യത്തെയും നടത്തപ്പെടുന്ന സമരങ്ങളെയും ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരായ വമ്പിച്ച സമരമായി വികസിപ്പിക്കേണ്ടതുണ്ട്.
സെപ്തംബര്‍ രണ്ടിന്റെ ദേശവ്യാപകമായ പൊതുപണിമുടക്ക്, സമരങ്ങളുടെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമായി അടയാളപ്പെടുത്തപ്പെടും. ഭരണവര്‍ഗ നയങ്ങള്‍ക്കെതിരായ അത്യുഗ്രന്‍ താക്കീതാകത്തക്കവിധത്തിലുള്ള വമ്പിച്ച പ്രക്ഷോഭമായി ഈ ഏകദിന പണിമുടക്ക് മാറും. രാജ്യത്തിന്റെ നയപരമായ പരിപ്രേക്ഷ്യത്തില്‍ മാറ്റം വരുത്താന്‍ നാം സമ്മര്‍ദം ശക്തിപ്പെടുത്തണം; അധ്വാനിക്കുന്ന ജനത ഒന്നാകെ അതിനായി അണിനിരക്കണം. -
ചിന്ത വാരിക 2015 ആഗസ്റ്റ്
Subscribe to:
Posts (Atom)