Saturday, July 23, 2011

മാണി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല . തോമസ് ഐസക്


കളളക്കണക്കിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ ചമയുന്ന ശീലം കെ. എം. മാണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുപത്തി അഞ്ചുവര്‍ഷം മുമ്പ് ധനകാര്യമന്ത്രിയായിരിക്കെ ഇതേ തന്ത്രം മാണി പയറ്റിയിട്ടുണ്ട്. കേരളത്തില്‍ ആദ്യത്തെ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതി കൊതിച്ചാണ്  അന്ന് അദ്ദേഹം കളളക്കണക്കിനെ ആശ്രയിച്ചത്.

15 കോടി രൂപയുടെ മിച്ച ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് 1986-87ലെ ബജറ്റു പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടത്. അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനാര്‍ദ്ദനന്‍ പൂജാരി, അന്ന് കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തുടങ്ങിയവരെല്ലാം മാണിയുടെ മിച്ചവാദത്തെ രൂക്ഷമായി ആക്രമിച്ചു. വിവാദം കൊഴുത്തപ്പോള്‍ ബജറ്റ് ഒരേസമയം കമ്മിയും മിച്ചവുമാണെന്ന വാദവുമായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും രംഗത്തിറങ്ങി.

കാല്‍നൂറ്റാണ്ടു മുമ്പ് മാണി പയറ്റിയ കണക്കെഴുത്തു തന്ത്രത്തിന്റെ പരിഹാസ്യത ബോധ്യപ്പെടാന്‍. താഴെ കൊടുത്തിരിക്കുന്ന മനോരമ തലക്കെട്ടുകള്‍ മാത്രം മതി.


1986 മാര്‍ച്ച് 15ന്റെ ബജറ്റ് വാര്‍ത്തയുടെ തലക്കെട്ട്


അടിവരയിട്ടതായിരുന്നു അന്നത്തെ അവകാശവാദം.  


അതിന്റെ ഗതിയെന്തായിരുന്നുവെന്ന് നോക്കുക.


ലോകസഭാ അംഗമായിരുന്ന ശരദ് ദിഘെയ്ക്ക് 
 കേന്ദ്ര ധനകാര്യസഹമന്ത്രി  ജനാര്‍ദ്ദനന്‍ പൂജാരി
രേഖാമൂലം നല്‍കിയ മറുപടിയെക്കുറിച്ചുളള വാര്‍ത്തയുടെ തലക്കെട്ട്.

ഒന്നോ രണ്ടോ ദിവസത്തെ റിസര്‍വ് ബാങ്കിലെ മിച്ചക്കണക്കു വെച്ച് നിയമസഭയില്‍ മാണി നടത്തിയ കസര്‍ത്ത് അരിശം കൊളളിച്ചത് പ്രതിപക്ഷത്തെ മാത്രമല്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണനാണ് മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന തലക്കെട്ടില്‍ വലിയൊരു പ്രസ്താവന തന്നെ അദ്ദേഹം പുറപ്പെടുവിച്ചു. വാര്‍ത്തയുടെ തലക്കെട്ടാണ് ചുവടെ.


വാര്‍ത്തയില്‍ നിന്ന് "...കൊടുക്കാനുളളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ്  79 കോടി രൂപയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 140 കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ത്ഥവും യുക്തിഹീനവുമാണ്. വരവു കൂടുതലുളള ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുളളവര്‍ക്കു പോലും അറിയാം".

സാമ്പത്തിക കാര്യങ്ങളുമായി അല്‍പം പരിചയമെങ്കിലും ഉളളവരെ നാണിപ്പിക്കുന്ന കളളക്കളി തന്നെയാണ് കാല്‍നൂറ്റാണ്ടിനു ശേഷം ധവളപത്രത്തിലും കെ. എം. മാണി കാണിച്ചത്. 25 കൊല്ലം പഴകിയ തരികിടയേ മാണിസാറിന്റെ കൈവശമുളളൂ എന്നര്‍ത്ഥം.

ഡോ. പി. കെ. ഗോപാലകൃഷ്ണനു പിന്തുണ നല്‍കി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തന്നെ രംഗത്തിറങ്ങി. സ്വതവേ മിതഭാഷിയായ ഡോ. രാജ് കെ. എം. മാണിയ്ക്കെതിരെ ആഞ്ഞടിച്ചു. 


വാര്‍ത്തയില്‍ നിന്ന്... "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്.... ഇതേപ്പറ്റി ചീഫ് ജസ്റ്റിസിന് എഴുതിയാലെന്തെന്നു വരെ തനിക്ക് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു."

25 കൊല്ലങ്ങള്‍ക്കു ശേഷവും കെ. എം. മാണിയ്ക്ക് ഒരുമാറ്റവുമില്ല. കളളക്കണക്ക് അവതരിപ്പിക്കാന്‍ നിയമസഭ കഴിഞ്ഞേ അദ്ദേഹത്തിന് മറ്റൊരു വേദിയുളളൂ.....

ഇന്ന് കെ. എം. മാണിയുടെ മുന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായി അഭിനയിക്കുകയാണല്ലോ ഉമ്മന്‍ചാണ്ടി. അന്നത്തെ മുഖ്യമന്ത്രിയും അത്തരമൊരഭ്യാസം കാണിച്ചു. പിന്തുണയ്ക്കുന്നതായി നടിച്ചു കൊണ്ട് മാണിയുടെ നെഞ്ചില്‍ കെ. കരുണാകരന്‍ പാര കുത്തിത്താഴ്ത്തി.  കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല എന്നാണ് കരുണാകരന്‍ പറഞ്ഞത്. ആ തലക്കെട്ട് ചുവടെ...


അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു, ഇന്ന് ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ആര്യനാട് ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ മിച്ച കമ്മി ആശയക്കുഴപ്പത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുറന്നടിച്ചു...

മനോരമ വാര്‍ത്തയില്‍ നിന്ന്....  കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന്  ... കാര്‍ത്തികേയന്‍ ...പ്രസ്താവിച്ചു.. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു....  
 1986 ഏപ്രില്‍ 28ന്റെ മനോരമയില്‍ നിന്ന്...

എന്തിനേറെ പറയുന്നു... മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി കരുണാകരന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. അതോടെ "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയായി വിലസിയ കെ. എം. മാണിക്ക് ധനമന്ത്രി പദം നഷ്ടപ്പെട്ടു. വെറുമൊരു നിയമമന്ത്രിയായ്ക്കി കരുണാകരന്‍ മാണിയെ മൂലയ്ക്കിരുത്തി. ധനവകുപ്പ് കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനു നല്‍കി. നിയമസഭയില്‍ വെച്ചു തന്നെ പിന്‍ഗാമി എയ്ത ആഗ്നേയാസ്ത്രം മാണിയുടെ നെഞ്ചില്‍ തറച്ച കാഴ്ചയ്ക്ക് എത്ര കൗതുകകരമായ തലക്കെട്ടാണ് അന്ന് മനോരമ നല്‍കിയതെന്ന് നോക്കൂ... (ഇതേക്കുറിച്ച് പി. എം. മനോജ് എഴുതിയ ലേഖനം ചുവടെ...)

മിച്ചം തന്നെ, അതായത് കമ്മി

 

പേജിലേക്ക് 

1 comment: