Monday, September 27, 2010
കാലോചിതമായ വികസന തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്തും, നൂതനമായ പദ്ധതികളിലൂടെ കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി ലക്ഷ്യങ്ങളെ യാഥാര്ത്ഥ്യങ്ങളാക്കിയും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കിയും ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി കർമ്മ സാഫല്യത്തിന്റെ നിറവോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ..
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ..
പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്
- പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കടാശ്വാസ പദ്ധതികള്‍
- വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ബാങ്ക് എ.ടി.എം. വഴി ലഭ്യമാക്കുന്ന ഇ-ഗ്രാന്റ് വിദ്യാഭ്യാസ പദ്ധതി
- ആദിവാസികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സമഗ്ര ചികിത്സ ലഭ്യമാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.
- മന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഊരു സന്ദര്‍ശന-ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരാതി പരിഹാരം.
- പദ്ധതിത്തുക വിനിയോഗത്തില്‍ സര്‍വ്വകാല പുരോഗതി
- വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും മുന്‍ഗണന
- ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റമണി തുക 2001 നുശേഷം 50% വര്‍ദ്ധിപ്പിച്ചു.
- വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ്സ അലവന്‍സ്, പ്രീമെട്രിക് തലത്തില്‍ 500 രൂപയില്‍നിന്നും 1300 രൂപയായും പോസ്റ്റ് മെട്രിക് തലത്തില്‍ 700 രൂപയില്‍നിന്നും 1500 രൂപയായും, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകളില്‍ 1200 രൂപയില്‍നിന്നും 2250 രൂപയായും വര്‍ദ്ധിപ്പിച്ചു.
- സര്‍ക്കാര്‍-സര്‍ക്കാര്‍ നിയന്ത്രണ-സ്വാശ്രയ സഹകണ സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകള്‍ക്ക് മെരിറ്റിലും റിസര്‍വേഷനിലലും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചു.
- ചരിത്രത്തിലാദ്യമായി ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് പ്സസ് 2 തലത്തില്‍ സ്റ്റൈപ്പന്റ് അനുവദിച്ചു
- കുഴല്‍മന്ദത്തും, ചേലക്കരയിലും പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ അനവദിച്ചു
- കുഴല്‍മന്ദം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.
- ഒമ്പത് എം.ആര്‍.എസ്സുകളില്‍ പുതുതായി പ്ലസ് 2 കോഴ്സ് തുടങ്ങി
- ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം മൂന്ന് ഇരട്ടിായയി വര്‍ദ്ധിപ്പിച്ചു
- ഭവനനിര്‍മ്മാണ ധനസഹായം പട്ടികജാതിക്കാര്‍ക്ക് 70000 രൂപ 100000 രൂപയായും, പട്ടികവര്‍ഗക്കാര്‍ക്ക് 75,000 രൂപ, 125000 രൂപയായും, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് 150000 രൂപയായും വര്‍ദ്ധിപ്പിച്ചു.
- തദ്ദേയസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഒരുലക്ഷത്തിലധികം വീടുകളും വകുപ്പുതലത്തില്‍ 50826 വീടുകളും അനുവദിച്ചു.
- വനാവകാശ നിയമപ്രകാരവും ടി.ആര്‍.ഡി.എം. മുഖേനയും 11229 കുടുംബങ്ങള്‍ക്ക് 11136.14 ഏക്കര്‍ ഭൂമി വിതരണം ചെയ്തു
- സംസ്ഥാനത്ത് പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
- മിശ്രവിവാഹ ധനസഹായം 20,000 രൂപയില്‍നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു
- വിവാഹ ധനസഹായം നാലിരട്ടി വര്‍ദ്ധിപ്പിച്ച് 5000 രൂപയില്‍നിന്നും 20000 രൂപയാക്കി
- ശ്രീ അയ്യന്‍കാളിക്ക് സ്മാരകമായി പട്ടികജാതി വികസന ഓഫീസ് സമുച്ചയത്തിന് അയ്യന്‍കാളി ഭവന്‍ എന്ന് നാമകരണം ചെയ്തു.
- ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേള, പ്രദശന വിപണനമേള ജനകീയ ഉത്സവമാക്കി നടത്തിയതിലൂടെ ഒരു കോടിയോളം രൂപയുടെ വിപണനം സാദ്ധ്യമാക്കി.
- സാഹിത്യശില്പശാലകള്‍ സംഘടിപ്പിച്ച് സാസ്കാരിക ശാക്തീകരണത്തിന് വഴിയൊരുക്കി
- പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ 7280 പേര്‍ക്ക് 15.04 കോടി രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കി
- പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 10898 പേര്‍ക്ക് 59.76 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ 6498 പേര്‍ക്ക് 9.81 കോടി രൂപയും പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 86447 പേര്‍ക്ക് 414.32 കോടി രൂപയും സ്വയംതൊഴില്‍ വായ്പാ സഹായം നല്‍കി.
- പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ 25.97 കോടി രൂപ ചെലവില്‍ 1545 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി.
- 23.24 കോടി രൂപ ചെലവഴിച്ച് 1362 സങ്കേതങ്ങളില്‍ വൈദ്യുതീകരണ പദ്ധതി നടപ്പിലാക്കി.
ഗതാഗത വകുപ്പ്
കെ.എസ്.ആര്‍.ടി.സി
- 351 മലബാര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 1014 പുതിയ സര്‍വീസുകള്‍ തുടങ്ങി
- കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ 4980 ഷെഡ്യൂളുകള്‍ ആരംഭിച്ചു.
- 2023 പുതിയ ബസ്സുകള്‍ നിരത്തിലിറക്കി
- അങ്കമാലിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പണി അന്തിമഘട്ടത്തില്‍.
- കൊട്ടാരക്കരയില്‍ ബസ് ടെര്‍മിനല്‍ പുലമണ്‍ പ്ലാസ ഉദ്ഘാടനം ചെയ്തു.
- തിരുവനന്തപുരത്ത് തമ്പാനൂരിലും കാട്ടാക്കടയിലും കോഴിക്കോടും കാസറഗോഡും ബസ് ടെര്‍മിനല്‍ പണി പുരോഗമിക്കുന്നു..
- എല്ലാ യൂണിറ്റുകളിലും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ (ഇ.ടി.എം) നടപ്പിലാക്കി.
- ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സ്കീം ആരംഭിച്ചു.
- തിരുവനന്തപുരം സിറ്റിയിലും കൊച്ചിയിലും ലോ ഫ്ളോര്‍ ബസ്സുകള്‍ ആരംഭിച്ചു.
- ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും അപകടനിരക്ക് കുറയ്ക്കുന്നതിനും കഴിഞ്ഞു.
- 2008ലും 2009ലും മികച്ച ഇന്ധന ക്ഷമതയ്ക്ക് കേരള എനര്‍ജി മാനേജ്മെന്‍റ് സെന്ററിന്റെ അവാര്‍ഡ് ലഭിച്ചു.
- ആക്സിഡന്റ് ഇന്‍ഫര്‍മേഷനും കണ്‍ട്രോള്‍ സംവിധാനവുംവഴി അപകടനിരക്ക് കുറഞ്ഞു.
- ബസ് ബോഡി നിര്‍മാണത്തിലും ചേസിസ് വാങ്ങിയ വകയിലും ബസ്സൊന്നിന് രണ്ടരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു.
- പുതുതായി നിരത്തിലിറക്കിയ എല്ലാ കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് സ്കീം നടപ്പിലാക്കി.
- കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ 18853 പുതിയ നിയമനങ്ങള്‍ നടന്നു; അതില്‍ പി.എസ്.സി വഴി നിയമനം നടത്തിയത് 14402 തസ്തികകളില്‍.
- കെ.എസ്.ആര്‍.ടി.സി. സേവനം 13 ശതമാനത്തില്‍നിന്ന് 26 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.
- കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യതയായ 1070.60 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി.
- മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കാനുണ്ടായിരുന്ന 133.26 കോടി രൂപയില്‍ 100 കോടിയും ഈ സര്‍ക്കാരാണ് നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പ്
- സംസ്ഥാന റവന്യൂ സമ്പാദനത്തില്‍ മൂന്നാമത്തെ സ്ഥാനമാണ് മോട്ടോര്‍ വാഹനവകുപ്പിന്. 2009-10 ല്‍ വരുമാനം 1094.49 കോടി.
- കമ്പ്യൂട്ടര്‍വല്‍ക്കരണം ത്വരിതപ്പെടുത്താന്‍ FAST (Fully Automated Services of Transport Department) പ്രോജക്ട് നടപ്പിലാക്കി.
- ഇ-ഗവേണന്‍സ് സംവിധാനം നടപ്പിലാക്കി വരുന്നു.
- റോഡു സുരക്ഷയ്ക്കായി ആട്ടോമേഷന്‍ എന്‍ഫോഴ്സ്മെന്റ്.
- ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി നികുതിയടയ്ക്കുന്നതിനുള്ള (ഇ-പെയ്മെന്റ്) സംവിധാനം ഉടന്‍ നടപ്പിലാവുന്നു.
- മലപ്പുറം ജില്ലയിലെ എടപ്പാളില്‍ Drivers Training and Research Institute സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
- സ്പീഡ് ട്രാഫിക് റഡാറുകളും റഡാര്‍ സര്‍വെയലന്‍സ് സംവിധാനവും എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
- കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചു.
കെ.ടി.ഡി.എഫ്.സി.
- ബി.ഒ.ടി. അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിര്‍മാണച്ചുമതല
- കെ.ടി.ഡി.എഫ്.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്ത സംരംഭമായ ട്രാന്‍സ് ടവേഴ്സ് സമുച്ചയം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജലഗതാഗത വകുപ്പ്
- ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം, ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു.
- ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ ഒരു ആധുനിക സ്ലിപ്-വേ നിര്‍മാണം ഉദ്ഘാടനം ചെയ്തു.
- നിര്‍മാണം പൂര്‍ത്തിയാക്കി 14 സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയും 10 എണ്ണത്തിന്റെ നിര്‍മാണം നടത്തിവരികയും ചെയ്യുന്നു.
- യാത്രക്കാര്‍ക്കും ബോട്ടിലെ ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി.
- യാത്രാബോട്ടുകള്‍ തമ്മിലും കണ്‍ട്രോളിംഗ് സ്റ്റേഷനുമായും അവിഘ്നമായി ബന്ധം പുലര്‍ത്തുന്നതിനായി സി.യു.ജി. സംവിധാനം ഏര്‍പ്പെടുത്തി.
സഹകരണ വകുപ്പ്
സഹകരണ കാര്‍ഷികം കേരളീയം
- കാര്‍ഷികരംഗത്ത് പുതുജീവന്‍
- രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് പലിസരഹിത വായ്പ. 100 കോടി രൂപ നെല്‍കൃഷിക്ക് ഒരു വര്‍ഷം വായ്പ നല്‍കുന്നു.
- ഒരു വര്‍ഷം 2000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നു.
- കര്‍ഷകര്‍ക്ക് ആശ്വാസമായി കൊയ്ത്ത് - മെതി യന്ത്രങ്ങള്‍
- നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് മംഗല്യസൂത്ര വായ്പകള്‍
- ഇ.എം.എസ്. ഭവനപദ്ധതിക്ക് 4000 കോടി രൂപ വായ്പ.
- ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
- ലളിതവ്യവസ്ഥകളില്‍ വിദ്യാഭ്യാസ വായ്പ.
സഹകരണ വിപണനം കേരളീയം
- വിലക്കയറ്റത്തിനെതിരെ ജനകീയ ബദല്‍ - പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 80ശതമാനം വരെ വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍. വിലക്കയറ്റവിരുദ്ധ ചന്തകളിലൂടെ.
- 46000 സഹകരണ വിപണനചന്തകള്‍
- ജനങ്ങള്‍ക്ക് 400 കോടി രൂപയുടെ സാമ്പത്തിക നേട്ടം
- പുതുതായി 150 നീതി മെഡിക്കല്‍ സ്റ്റോറുകള്‍
- നാലുവര്‍ഷംകൊണ്ട് പുതിയ 50 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു.
സഹകരണ വിദ്യാഭ്യാസം കേരളീയം
- സഹകരണമേഖലയില്‍ 19 പുതിയ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചു.
- ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും എം.ബി.എ. കോളേജും, ഫിനിഷിങ്ങ് സ്കൂളും കോഴിക്കോട് ഉള്ള്യേരിയില്‍ എം.ദാസന്‍ മെമ്മോറിയല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ എഞ്ചിനീയറിംഗ് കോളേജ്, നെയ്യാര്‍ഡാമിലും, മണ്‍വിളയിലും എറണാകുളത്തും എം.ബി.എ. കോളേജുകള്‍.
സഹകരണ ആരോഗ്യം കേരളീയം
- കൊച്ചി സഹകരണ മെഡിക്കല്‍ കോളേജും, പരിയാരം സഹകരണ മെഡിക്കല്‍ കോളേജും പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രിയും വികസനകുതിപ്പിലേക്ക് - 150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
- സഹകരണാശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ.
സഹകരണ നിക്ഷേപം കേരളീയം
- 2006 മെയ് മാസം സഹകരണമേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപ.
- 2010 മാര്‍ച്ച് 31ന് ആകെ നിക്ഷേപം 60085.34 കോടി രൂപ. നിക്ഷേപ വര്‍ദ്ധനവില്‍ സര്‍വ്വകാല റിക്കോര്‍ഡ്.
സഹകരണ സാമൂഹ്യം കേരളീയം
- എസ്.പി.സി.എസ്. ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്
- 600 ഓളം പുതിയ പുസ്തകങ്ങള്‍
- രണ്ടര കോടി രൂപ റോയല്‍റ്റി കൊടുത്തു തീര്‍ത്തു
- 200 സംഘങ്ങളില്‍ ലൈബ്രറികള്‍
- കോട്ടയത്ത് ഒരുകോടി രൂപ മുതല്‍മുടക്കില്‍ തകഴി സ്മാരക മന്ദിരം
അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം
- സഹകരണമേഖല അഴിമതി വിമുക്തമാക്കി
- അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ഡി.ഐ.ജി.യുടെ നേതൃത്വത്തില്‍ സഹകരണ പോലീസ് വിജിലന്‍സ് രൂപീകരിച്ചു.
- ഓഡിറ്റ് മേഖല ശക്തിപ്പെടുത്താന്‍ ഓഡിറ്റ് ഡയറക്ടറേറ്റ് രൂപീകരിച്ചു.
കുടിശ്ശിക നിവാരണം കേരളം
- സഹകരണമേഖലയുടെ വികസനത്തിന് വിപുലമായ പ്രചരണപരിപാടികള്‍
- സഹകരണ കോണ്‍ഗ്രസ്സും സഹകരണ എക്സ്പോയും സംഘടിപ്പിച്ചു.
സഹകരണ നിയമഭേദഗതി
- സഹകരണ നിയമത്തിന് സമഗ്രമായ ഭേദഗതി. ഭരണസമിതിയില്‍ വനിതകള്‍ക്ക് 3 സീറ്റ് സംവരണം. നിയമനങ്ങളില്‍ വികലാംഗര്‍ക്ക് 3 ശതമാനം സംവരണം. സഹകരണ സ്ഥാപനങ്ങളുടെ ധനം അപരഹിച്ചാല്‍ കടുത്ത ശിക്ഷയ്ക്ക് നിയമത്തില്‍ വ്യവസ്ഥ.
സഹകരണ റിസ്ക് ഫണ്ട് സ്കീം
- സഹകരണസംഘത്തില്‍ നിന്നും വായ്പയെടുത്ത വായ്പക്കാരന്‍ വായ്പാകാലാവധിക്കുള്ളില്‍ മരണമടഞ്ഞാല്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യത എഴുതിതള്ളുന്ന പദ്ധതി ആരംഭിച്ചു.
സഹകരണസംഘങ്ങള്‍ക്ക് ധനസഹായം
- നവരത്നം ലോട്ടറി ഫണ്ടിലൂടെയും പ്ലാന്‍ ഫണ്ടിലൂടെയും ദുര്‍ബ്ബല സംഘങ്ങളുടെ പുനരുദ്ധാരണം.
- ഭക്ഷ്യവകുപ്പ്സുഭിക്ഷം..... സുതാര്യം....... ജനപ്രിയം..
- 2 രൂപ നിരക്കില്‍ 36 ലക്ഷംകുടുംബങ്ങള്‍ക്ക് അരി
- 1700 ശബരി സ്റ്റോറുകള്‍
- 330 സൂപ്പര്‍ മാര്‍ക്കറ്റുകള്‍
- 868 മാവേലി സ്റ്റോറുകള്‍
- 12 പീപ്പിള്‍സ് ബസാറുകള്‍
- 92 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍
- വര്‍ഷംതോറും 20 ലക്ഷം ഓണക്കിറ്റുകള്‍
- 70 ലക്ഷം കുടുംബങ്ങള്‍ക്ക് ലാമനേറ്റഡ് റേഷന്‍ കാര്‍ഡുകള്‍
- ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംഭരണ വിലയായ 12 രൂപ നിരക്കില്‍ നെല്ല് സംഭരണം
- അരിക്കടകളിലൂടെ 13 രൂപ നിരക്കില്‍ പച്ചരിയും പുഴുക്കലരിയും
- സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി സൗജന്യം
- കോന്നിയില്‍ ഭക്ഷ്യഗവേഷണ കേന്ദ്രം
- കൊച്ചിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
- പാചകവാതക വിതരണം തടസങ്ങളില്ലാതെ
- ഉപഭോക്താക്കള്‍ക്ക് കൃത്യതയുള്ള സേവനം
- ജില്ലകളില്‍ പ്രൈസ് മോണിറ്ററിംഗ് സെല്ലുകള്‍
- ഉത്സവകാല സ്പെഷ്യല്‍ ബസാറുകള്‍
- 100 പുതിയ മാവേലി സ്റ്റോറുകള്‍
- 10 മൊബൈല്‍ മാവേലി സ്റ്റോറുകള്‍
- സപ്ലൈകോ വിറ്റുവരവ് 706 കോടിയില്‍നിന്നും 2284 കോടിയിലേയ്ക്ക്.
-
തദ്ദേശസ്വയം ഭരണവകുപ്പ്
പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സമയബന്ധിത നിര്‍വഹണ നടപടികള്‍
- സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് പ്രത്യേക സെല്‍
- കളക്ടറേറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക സെക്ഷനുകള്‍
- ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുന്നു
- മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും കോഴ്സ് തീരുംവരെ.
- ഓരോ വര്‍ഷവും പുതുതായി 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്കുവീതം ഹോസ്റ്റല്‍ സ്റ്റൈപ്പന്റും
- അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സര്‍വീസ് കമ്മീഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കിങ്ങ് മേഖലകളിലെ മത്സരപരീക്ഷകള്‍ എന്നിവയ്ക്ക് സൗജന്യ പരിശീലനം
- കേരളത്തിലെ മുഴുവന്‍ മദ്രസ അധ്യാപകര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍
- പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമായ അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു.
ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചു ; കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍
- വഖഖുകളുടെയും വഖഫ് ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി.
- വഖഫ് സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിച്ച എം.എ. നിസ്സാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ ആരംഭിച്ചു.
- മാതൃകാപരമായ ഹജ്ജ്സേവന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്.
- നറുക്കെടുപ്പിലൂടെ മാത്രം കേരളത്തില്‍ ഹാജിമാരെ തിരഞ്ഞെടുക്കുന്നു.
- ഹാജിമാരുടെ സഹായത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധരായ ജീവനക്കാര്‍ എന്നിവരുടെ സേവനം പുണ്യസ്ഥലങ്ങളിലും ഹജ്ജ് ക്യാമ്പിലും ലഭ്യമാക്കി.
- വിശാലമായ സൗകര്യങ്ങളോടെ കരിപ്പൂരില്‍ ഹജ്ജ് ഹൗസ്.
സുരക്ഷിത കേരളം സുന്ദര കേരളം
ക്രമസമാധാനപാലനത്തിലും നീതിന്യായ നിര് വ്വഹണത്തിലും സുരക്ഷാ പ്രവര്ത്തനങ്ങളിലും
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാര്..
- ഇന്ത്യയില് ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ അവാര്ഡ്
- കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള് ഏറ്റവും കുറവ്
- കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്തിരിച്ചു
- സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്ക്കും പുതിയ വാഹനങ്ങള്, പോലീസ് സേനാംഗങ്ങള്ക്ക് മൊബൈല് ഫോണ്
- പോലീസുദ്യോഗസ്ഥര്ക്ക് ഹെഡ് കോണ്സ്റ്റബിള്, എ.എസ്.ഐ., എസ്.ഐ. തലങ്ങളിലേക്ക് ഗ്രേഡ് പ്രൊമോഷന്
- ഡ്യൂട്ടി സമയം 8 മണിക്കൂറാക്കി
- പുതിയതായി പതിനായിരം പോലീസുകാര്
- പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന് ജനമൈത്രീ പദ്ധതി
- പോലീസിന് പുതിയ ആസ്ഥാനമന്ദിരം
- പോലീസ് സ്റ്റേഷനുകള്, സര്ക്കിള് ഓഫീസുകള് ബാരക്കുകള്, ക്വാര്ട്ടേഴ്സുകള് തുടങ്ങി ആയിരത്തോളം മന്ദിരങ്ങള്
- പുതിയതായി 12 പോലീസ് സ്റ്റേഷനുകള്
- മുഴുവന് പോലീസ് സ്റ്റേഷനുകളും കംപ്യൂട്ടര് വല്ക്കരിച്ചു.
- തീവ്രവാദത്തെ ചെറുക്കാന് നടപടി, കരുതല് ശക്തമാക്കി
- ആത്മീയ വ്യാപാരികളായ വ്യാജസന്യാസിമാര്ക്കെതിരെ ശക്തമായ നടപടികള്
- 3000 ഹോം ഗാര്ഡുമാര്ക്ക് നിയമനം
- പുതിയ ഇന്ത്യ റിസര് വ് ബറ്റാലിയന് രൂപീകരിക്കാന് നടപടി
- പരാതികളഅ ഫോണ് വഴിയും ഇ-മെയില് വഴിയും സ്വീകരിക്കാന് നടപടി
- ഗുണ്ടാ പ്രവര്ത്തനം തടഞ്ഞു, പ്രത്യേക ഗുണ്ടാ നിയമം
- സൈബര് കുറ്റകൃത്യങ്ങള് തടയാന് സൈബര് പോലീസ് നിയമം അവതരിപ്പിച്ചു
- പോലീസിനെ ആധുനികവല്ക്കരിക്കാന് നടപടികള്
- തീരസുരക്ഷയ്ക്ക് ജാഗ്രതാസമിതി, തീരദേശ പോലീസ് സ്റ്റേഷനുകള്, വാട്ടര് പട്രോളിംഗിന് പുതിയ ബോട്ടുകള്
- ശക്തമായ നടപടികളിലൂടെ ട്രാഫിക് അപകടങ്ങള് കുറച്ചു
- സമഗ്രമായ ജയില് നിയമം
- ജയിലുകളെല്ലാം നവീകരിച്ചു.
- പുതുതായി 8 ജയിലുകളഅ
- വിജിലന്സ് കാര്യക്ഷമമാക്കി
- ഫയര് ഫോഴ്സിന് പുതുജന്മം, 8 പുതിയ ഫയര്സ്റ്റേഷനുകള് തുടങ്ങി. ഈ വര്ഷം 8 എണ്ണം തുടങ്ങും
- വിയ്യൂരില് ഫയര് അക്കാദമി
- കോടതി മന്ദിരങ്ങള് നവീകരിച്ചു
- പുതിയ കോടതി സമുച്ചയങ്ങള്
- കോട്ടയത്ത് പുതിയ വിജിലന്സ് കോടതി.
കേരളാ ടൂറിസം
ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിലൂടെ പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രര്ത്തിച്ച, കോലോചിതമായ വികസന തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത, നൂതനമായ പദ്ധതികളിലൂടെ കേരളത്തിന്റെ സമഗ്രവികസനത്തില് നിര്ണായകരമായ സ്വാധീനം ചെലുത്തി ലക്ഷ്യങ്ങളെ യാഥാര്ത്ഥ്യങ്ങളാക്കിയും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കിയും കേരളാ ടൂറിസത്തിന്റെ ജൈത്രയാത്ര..
അടിസ്ഥാന സൌകര്യ വികസനം
- സംസ്ഥാന ബഡ്ജറ്റുകളില് കൂടുതല് മുന്ഗണന - 86.25 കോടിയില് (2005-06) നിന്നും 168.25 കോടി (2010-11)
- കേന്ദ്രത്തില് നിന്നും കൂടുതല് ധനസഹായം നേടിയെടുക്കുന്നതില് വിജയം - കഴിഞ്ഞ നാലു വര്ഷത്തില് 177.5 കോടി രൂപ
- 57 പുതിയ പദ്ധതികള്ക്ക് ഈ വര്ഷം ഭരണാനുമതി
- സംസ്ഥാനമൊട്ടാകെ അടിസ്ഥാനസൌകര്യ വികസന പദ്ധതികള് തിരുവനന്തപുരം - 33, കൊല്ലം- 17, പത്തനംതിട്ട-5 ആലപ്പുഴ-12 കോട്ടയം-8, ഇടുക്കി-11, എറണാകുളം-17, തൃശൂര്- 18, പാലക്കാട്-8, മലപ്പുറം-11, വയനാട്-21, കോഴിക്കോട്-30, കണ്ണൂര്-33, കാസര്കോട്-13
- ചരിത്രപ്രധാനമായ മുസിരിസിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രത്യേക പൈതൃക ടൂറിസം പദ്ധതി
- സുനാമി പുനരധിവാസ പദ്ധതി-30 ഓളം ബീച്ചുകളില് അടിസ്ഥാന സൌകര്യവികസനം
- തീരദേശ സംരക്ഷണത്തിനായി കോവളത്ത് ആര്ട്ടിഫിഷ്യല് റീഫ്
- കോഴിക്കോട് സരോവരം ബയോപാര്ക്ക്
- ഇരിങ്ങലിലും വിഴിഞ്ഞത്തും ആര്ട്ട്& ക്രാഫ്റ്റ് വില്ലേജ്
മലബാര് വികസനം
- 220 കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്
- 93 കോടി രൂപയുടെ പ്രത്യേക മലബാര് പാക്കേജ് - 19 ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്ക്ക്
- കോഴിക്കോട് മിനി ബൈപാസ് തളി റോഡ്
- ഇരഞ്ഞിപ്പാലം സരോവരം റോഡ്
- നീലേശ്വരം വലിയ പറന്പ് റോഡ്
- പഴശ്ശി ഡാം റോഡ്
- പടിഞ്ഞാറേത്തറ -ബാണാസുര സാഗര് ഡാം-പന്തിപൊയില് റോഡ്
- സെന്റ് ആഞ്ചലോസ് ചര്ച്ച് റോഡ്
- വടകര ലോകനാര്ക്കാവ് ടെംബിള് റോഡ്
- തലശ്ശേരി കേന്ദ്രമാക്കി 100 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതി
ഡെസ്റ്റിനേഷന് മാനേജ്മെന്റ് കൌണ്സിലുകള്
- 35 പുതിയ ടൂറിസം കേന്ദ്രങ്ങളില് ഡിഎംസി കള്
- ചെയര്പേഴ്സണായി എം.എല്.എ.മാര്
- തദ്ദേശ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണം
പ്രത്യേ വികസന മേഖലകള്
- ഇക്കോ-ടൂറിസം -അടിസ്ഥാന സൌകര്യ വികസനത്തിന് 10 കോടിരൂപയുടെ നിക്ഷേപം
- അഡ്വഞ്ചര് ടൂറിസം
- മൂന്നാര്, ആലപ്പുഴ, വയനാട് എന്നീ ടൂറിസം കേന്ദ്രങ്ങള്ക്ക് മാസ്റ്റര് പ്ലാന്
സ്വകാര്യ മേഖലയിലെ നിക്ഷേപം
- 349 ക്ലാസിഫൈഡ് ഹോട്ടലുകളിലായി 8178 മുറികള്
- 549 ക്ലാസിഫൈഡ്ഹോംസ്റ്റേകള്
- 80 ക്ലാസിഫൈഡ് ആയൂര് വേദ കേന്ദ്രങ്ങള്
- താമസ സൌകര്യത്തിന് മൊത്തം 4500 യൂണിറ്റുകള്
- 3500 കോടി രൂപയുടെ നിക്ഷേപം
- സര് വ്വീസ്ഡ് വില്ല, ഗ്രീന് ഫാംസ് എന്നിങ്ങനെ പുതിയ പദ്ധതികള്
ഗുണമേന്മയില് കൂടുതല് ശ്രദ്ധ
- ഹോംസ്റ്റേ, ഹൌസ് ബോട്ട്, ആയൂര് വേദം എന്നിവയുടെ ക്ലാസിഫിക്കേഷന്
- ടൂര് ഓപ്പറേറ്റര്മാര്ക്ക് ഓണ് ലൈന് അക്രഡിറ്റേഷന്
കെ.ടി.ഡി.സി
- 2006-07 ലെ പ്രവര്ത്തന ലാഭത്തില് സര്വ്വകാല റെക്കോര്ഡ്
- വരുമാനത്തില് ശ്രദ്ധേയമായ വളര്ച്ച
- തുടര്ച്ചയായി ആദായം നേടി, കടം അടച്ചു തീര്ത്തു
- ബഡ്ജറ്റ് യാത്രക്കാര്ക്കുവേണ്ടി 14 ടാമറിന്ഡ് ഈസി ഹോട്ടലുകളും 6 ബഡ്ജറ്റ് പ്രോപര്ട്ടികളും വയനാട്ടില് പെപ്പര് ഗ്രോവും
- ഡിസ്കവര് കേരള എന്ന ബഡ്ജറ്റ് ഹോളിഡേ പാക്കേജ്
- പുതിയ പദ്ധതികള് - കൊച്ചി ഇന്റര്നാഷണല് മറീനാ, ചെന്നൈയില് കേരളാ ഹൌസ്, കോവളം കണ് വെന്ഷന് സെന്റര്, ബേക്കലില് ലക്ഷ്വറി ബീച്ച് ക്യാന്പ്, മുഴുപ്പിലങ്ങാട് ബീച്ച് റിസോര്ട്ട്.
കേരളാ ടൂറിസം ഇന്ഫ്രാസ്ട്രക്ച്ചര് & ഇന് വെസ്റ്റ്മെന്റ് കന്പനി(KTIIC)
- ടൂറിസ്റ്റ് റിസോര്ട്ട്സ് കേരള ലിമിറ്റഡ് (TRKL) KTIIC ആയി രൂപാന്തരം പ്രാപിച്ചു
- അഞ്ട് തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില് സ്വകാര്യ നിക്ഷേപത്തിലൂടെ അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിടുന്നു - വേളി, വര്ക്കല, പീരുമേട്, നെല്ലിയാന്പകി, ധര്മ്മടം
- എന്റെ നാട് നിക്ഷേപ മേള സംഘടിപ്പിച്ചു
ബേക്കല് റിസോര്ട്ട്സ് ഡെവലമെന്റ് കോര്പ്പറേഷന്(BRDC)
- ദി ദളിത് റിസോര്ട്ട് സ്പാ, ദുബായിലെ ഹോളിഡേ ഗ്രൂപ്പ് എന്നിവയുടെ പദ്ധതികള് പൂര്ത്തിയായി വരുന്നു.
- ATE ഗ്രൂപ്പ്, ജംഷഡ്പൂരിലെ ഗ്ലോബ്വിങ്ക് ഗ്രൂപ്പ് തുടങ്ങി പുതിയ പങ്കാളികളെ തിരഞ്ഞെടുത്തു, നിര്മ്മാണപ്രവര്ത്തനങ്ങള് തുടങ്ങിക്കഴിഞ്ഞു.
- തദ്ദേശവാസികള്ക്ക് പ്രത്യേക ജല വിതരണ പദ്ധതി.
പുതുമയാര്ന്ന വിപണനം
- രാജധാനി എക്സ്പ്രസ്സില് കേരളാ ടൂറിസത്തിന്റെ ബ്രാന്ഡിംഗ്
- യു.കെ. യിലെ ടാക്സികളില് കേരള ടൂറിസത്തിന്റെ ബ്രാന്ഡിംഗ്.
- ഡ്രീം സീസണ് സംരംഭത്തിലൂടെ ഓഫ് സീസണ് വിപണനം
- ജെറ്റ് ടു കേരള പദ്ധതിയുടെ യാത്രക്കാര്ക്ക് ആകര്ഷകമായ കേരളാ ഹോളിഡേ പാക്കേജുകള്
- പ്രമുഖ അന്തര്ദേശീയ/ദേശീയ നഗരങ്ങളില് ട്രേഡ് മീറ്റുകള്
അന്തര്ദേശീയ മേളകള്
- രണ്ടാമത്തെ ഇന്റര്നാഷണല് കോണ്ഫെറന്സ് ഓണ് റെസ്പോണ്സിബില് ടൂസിറം കൊച്ചിയില് സംഘടിപ്പിച്ചു
- വിഖ്യാതമായ വോള്വോ ഓഷണ് റേസിന് കൊച്ചി തുഖമുഖം ഇടത്താവളമായി.
ഇന്റര്നെറ്റ്/ പുതിയ മാധ്യമങ്ങളിലൂടെ വിപണനം
- ലോഗിന് കേരള എന്ന പുതിയ പദ്ധതിക്ക് തുടക്കം
- ഫോം-സി സബ്മിഷന്, ഓണ് ലൈന് തൂര് ഓപ്പറേറ്റര് അക്രഡിറ്റേഷന്, ടൂറിസ്റ്റ് വരവുകളുടെ വിവരശേഖരണം ഗൈ-റംസ്യൂഷന് ചിത്രങ്ങള്, റോയല്റ്റി-ഫ്രീ വീഡിയോ ക്ലിപ്പുകള് തുടങ്ങിയവ ലഭ്യം .
ഗ്രാന്ഡ് കേരള ഫോപ്പിംഗ് ഫെസ്റ്റിവല്
- 2007 ല് ഉദ്ഘാടനം ചെയ്തു
- എല്ലാ വര്ഷവും ഡിസംബര് 1 മുതല് ജനുവരി 15 വരെ
- വാണിജ്യത്തിന് വികസനത്തില് ഇടം നല്കിയ ആദ്യ പദ്ധതി.
മാനവ വിഭവശേഷി വികസനം
- സ്റ്റേറ്റി ഇന്സ്റ്റിട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റഇ മാനേജ്മെന്റ് കോഴിക്കോട് ആരംഭിച്ചു. പുതിയ കാന്പസ് ബില്ഡിംഗിന്റെ നിര്മ്മാണം തുടങ്ങി.
- 12 ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിട്യൂട്ടുകള് (എഫ്.സി.ഐ) വിജയകരമായി പ്രവര്ത്തിക്കുന്നു.
- അഞ്ച് FCI കള് അപ്ഗ്രേഡ് ചെയ്യാനുള്ള അനുമതി, ഇതിനായി കേന്ദ്രസര്ക്കാരില് നിന്നും 2.5 കോടി രൂപ ലഭ്യമായി
- കേരള ഇന്സ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല് സ്റ്റഡീസ് (KITTS) ന്റെ ഡിപ്ലോമ കോഴ്സുകള് ലഭ്യമാക്കുന്ന പള്ളുരുത്തി , തലശ്ശേരി സ്റ്റഡി സെന്ററുകളഅ തുടങ്ങി.
- ലെറ്റ്സ് ലോണ് - ടൂറിസം മേഖലയിലെ സേവനദാതാക്കളെ ലക്ഷ്യമാക്കി പരിശീലന പരിപാടി, 36000 പേര്ക്ക് ആദ്യ ഘട്ടത്തില് പരിശീലനം.
സാംസ്കാരിക മേളകള്
- ഉത്സവം - അന്യം നിന്നു പോകുന്ന കേരളത്തിന്റെ തനതു കലാരൂപങ്ങള് സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള നൂതന സംരംഭം.
- നിശാഗന്ധി - ഭാകതീയ ക്ലാസിക്കല് നൃത്ത-സംഗീത പൂരങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രത്യേക പരിപാടി
- എല്ലാ ജില്ലകളിലും ഓണാഘോം
ഉത്തരവാദിത്ത ടൂറിസം
- കേരളീയ ജനസമൂഹത്തിന്റെ സാന്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന്നു., തദ്ദേശവാസികളുടെ പങ്കാളിത്ത്ത്തോടെ നടപ്പിലാക്കുന്നു
- സാമൂഹിക-സാന്പിത്തിക-പാരിസ്ഥിതിക മേഖലകളില് കര്മ്മപരിപാടികള്ക്ക് രൂപം നല്കി.
- ആദ്യഘട്ടത്തില് കോവളം, കുമരകം, തേക്കടി, വയനാട്,എന്നിവിടങ്ങളില് പ്രവര്ത്തനങ്ങള് നടപ്പിലാക്കി വരുന്നു.
- ഉത്പാദനത്തില് കുടുംബശ്രീ യുടെ സഹകരണം.
No comments:
Post a Comment