Monday, April 4, 2011

മുദ്രാവാക്യങ്ങള്‍ ചരിത്രമെഴുതുമ്പോള്‍ ...


ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ. ചെറുശേരിയെ മനസില്‍ കുടിയിരുത്തി രൂപം കൊടുത്ത തെരഞ്ഞെടുപ്പു പാന ഒരു പ്രചാരണ കാലം മുഴുവന്‍ കേരളത്തെ ത്രസിപ്പിക്കുകയുണ്ടായി. |

"വോട്ടിനായുള്ള ചീട്ടു കിട്ടീടുമ്പോള്‍
ഓര്‍ക്കണം നിങ്ങള്‍ നാടിനെ വീടിനെ""

എന്ന ഈരടി ഏതു മനസിലാണ് കുടിയേറാത്തത്. പീഡിതന്റെ രോഷവും ദുഖിതന്റെ കണ്ണീരും മുദ്രാവാക്യത്തിന്റെ മുഖമുദ്രയാകാറുണ്ട്. ഭരിക്കുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനസമക്ഷം വിളംബരം ചെയ്യുന്ന നയസമീപനങ്ങള്‍, അനുവര്‍ത്തിച്ചുവന്ന നിലപാട്, പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള യോജിപ്പും വിയോജിപ്പും, പ്രാദേശികവും ദേശീയവുമായ കാഴ്ചപ്പാട് ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യമാകാറുണ്ട്. അടയാളമോ പ്രമാണമോ ആയി സ്വീകരിച്ച വാക്യം എന്ന് നിഘണ്ടുകാരന്‍ അര്‍ഥം കല്‍പിച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്. ആകാശത്ത് മുഷ്ടി ചുരുട്ടി വിളിച്ചു പറയുന്ന വെറും വാക്യങ്ങളല്ല, മറിച്ച് ആവേശിക്കാനും അതിജിവിക്കാനുമുള്ള തന്ത്രങ്ങള്‍ അലിഞ്ഞുചേര്‍ന്ന ശക്തമായ മാധ്യമമാണത്. ഏറ്റുവിളിക്കുംതോറും അതിന് കരുത്ത് കൂടും. താളബോധവും പ്രാസഭംഗിയുമുള്ള, സരസവും ലളിതവുമായ, ജനമനസുകളില്‍ തറഞ്ഞുകയറാന്‍പോന്ന മൂര്‍ച്ചയുള്ള, ജീവിതമെന്ന അന്തസുള്ള പദത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മുദ്രാവാക്യങ്ങള്‍ക്കും ഗീതങ്ങള്‍ക്കും കേരളത്തെ മാറ്റിതീര്‍ത്തതില്‍ വലിയ പങ്കുണ്ട്. പൊതുബോധത്തെ ആ വിധം ഉത്തേജിപ്പിച്ച എത്രയോ മുദ്രാവാക്യങ്ങളും ഗീതങ്ങളും മലയാളിയുടെ പൈതൃകമായുണ്ട്.

ബ്രിട്ടീഷ്ഭരണം മുര്‍ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ജന്മിത്വം തകരട്ടെ
കര്‍ഷകസമരം സിന്താബാദ്

തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കര്‍ഷകരെ ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. കടുത്ത അരിക്ഷാമം നേരിട്ട കാലത്ത് കേരളീയനെഴുതിയ

ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടികമുന്നില്‍
നിന്ന് നരച്ചാലും

എന്ന വരികള്‍ മലബാറിലാകെ അലയടിച്ചിരുന്നു. ആധുനിക കേരള സൃഷടിക്കായി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥിതിക്കെതിരെ സമരങ്ങള്‍ നയിച്ചവര്‍ ഐക്യ കേരളത്തിന്റെ ഭരണകര്‍ത്താക്കളായപ്പോള്‍ ജനകീയ കേരളത്തിെന്‍റ അഭിമാനമായി അവര്‍ മാറി.

"നിവര്‍ന്നുനില്‍ക്കാന്‍ ഭൂമിക്ക്,
തലചായ്ക്കാനൊരു കൂരയ്ക്ക്,
പൊരുതാന്‍ നമുക്ക് ഉയിരു പകര്‍ന്ന
കൊടിയാണീ കൊടി താഴില്ല""

എന്ന മുദ്രാവാക്യം ഈ അഭിമാനത്തിന്റെ പ്രഖ്യാപനം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ സി പിയെ വെല്ലുന്ന മര്‍ദനമുറകള്‍ പരീക്ഷിച്ചിരുന്നു. അവയോടുള്ള പരിഹാസത്തിന്റെ മേമ്പൊടി ചാലിച്ച പ്രതികരണമാണ്

"സി പി പോയി കോണ്‍ഗ്രസ് വന്നു,
കോളറ വന്നു വസൂരി വന്നു,
കൊള്ളലാഭക്കൂട്ടരാണ്,
കൊള്ളിവയ്പിന്‍ അഗ്രഗണ്യര്‍"" എന്നത്.

1957വരെയുള്ള കേരളത്തിലെ ഭരണപരീക്ഷണത്തിന് അധികാര വടംവലിയും അഴിമതിയും അവകാശ സമരങ്ങളെ അടിച്ചമര്‍ത്തലുമായിരുന്നു മുഖമുദ്ര. മന്ത്രിസഭകള്‍ മാറി വന്നു. ഏകാധിപത്യവും അഴിമതിയും ഉയര്‍ത്തി പട്ടം താണുപിള്ളയുടെയും സി കേശവന്റെയും മന്ത്രിസഭകള്‍ അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നുകംവച്ച കാളയായിരുന്നു.

"കോണ്‍ഗ്രസ് കാള കൊഴുപ്പുള്ള കാള,
ബ്രിട്ടീഷമേരിക്ക പോറ്റുന്ന കാള,
വീട്ടിന്റെ വാതില്‍പൊളിക്കുന്ന കാള,
ചട്ടി ചവിട്ടിയുടക്കുന്ന കാള,
നെഹ്റു പറഞ്ഞാലും കേള്‍ക്കാത്ത കാള,
നെഹ്റുവിനെ തന്നെയും കുത്തുന്ന കാള""

എന്ന മുദ്രാവാക്യത്തില്‍ ഓരോ നേതാവും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ചിത്രമാണ് തെളിയുന്നത്. സി കണ്ണനും കെ പി ഗോപാലനും കണ്ണൂര്‍ 1, 2 മണ്ഡലങ്ങളില്‍ മത്സരിച്ച കാലത്ത് ഇരുവര്‍ക്കുമെതിരെ എതിരാളികള്‍ നിരന്തരമായി ആക്ഷേപം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ നായകരെ വിജയിപ്പിക്കാന്‍ കരളുറപ്പോടെ രംഗത്തിറങ്ങിയ തൊഴിലാളികര്‍ വിളിച്ച മുദ്രാവാക്യമാണ്

കണ്ണൂര്‍ ഒന്നില്‍ കണ്ണനടിക്കും
കണ്ണൂര്‍ രണ്ടില്‍ കെപിയടിക്കും
ഒന്നും രണ്ടും കൂട്ടിയടിക്കും ഐക്യകേരളം ഞങ്ങള്‍ ഭരിക്കും എന്നത്.

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എകെജിക്കെതിരെ മത്സരിച്ചവരെല്ലാം തോല്‍വിയുടെ രസമറിഞ്ഞു. 57ല്‍ ടി വി ചാത്തുക്കുട്ടിയും, 62ല്‍ കാരന്തും 67ല്‍ കാഞ്ഞങ്ങാട്ടുള്ള ഷേണായിയുമാണ് മത്സരിച്ചിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കേട്ട നാടന്‍ശീലുള്ള മുദ്രാവാക്യം ഇങ്ങിനെയാണ്.

അമ്പത്തേഴില്‍ ചാത്തൂട്ടി വന്നു
ചാത്തൂട്ടിക്കും ഞങ്ങള്‍ "ചാത്തൂട്ടി""
അറുപത്തിരണ്ടില്‍ കാരന്തു വന്നു
കാരന്തിനേം ഞങ്ങള്‍ കെട്ടുകെട്ടിച്ചു
അറുപത്തേഴില്‍ ഷേണായി വന്നു
ഷേണായിക്കും ഷീണായി...

1956 നവംബര്‍ ഒന്നിന്റ ഐക്യകേരളാഘോഷം വര്‍ണാഭമായിരുന്നു. ആധുനികകേരളമെന്ന പ്രതീക്ഷയാണ് ആവേശം വിതറുന്ന ഈ മുദ്രാവാക്യത്തിലുള്ളത്.

"ചേരുവിന്‍ യുവാക്കളെ,
ചേരുവിന്‍ സഖാക്കളെ,
ചോരയെങ്കില്‍ ചോരയാലീ,
കേരളം വരയ്ക്കുവാന്‍"".

നാടിനെ അഴിമതിയിലേക്കും ജനാധിപത്യ സംവിധാനത്തെ അധികാര വടംവലിയിലേക്കും തിരിച്ചുവിട്ട പരീക്ഷണങ്ങള്‍ക്ക് കേരളത്തില്‍ അറുതി വരുന്നത് 1957ലെ തെരഞ്ഞെടുപ്പോടെയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ജനഹിത ഭരണത്തെ അട്ടിമറിക്കാന്‍ "വിമോചന സമര""ത്തിന് രൂപം നല്‍കി. മുദ്രാവാക്യങ്ങളുടെയും ഗീതങ്ങളുടെയും സൗന്തര്യവും സാഹിത്യവും സഭ്യതയുമെല്ലാം അവര്‍ക്ക് അന്യമായിരുന്നു.

"മണ്ടാ, മുണ്ടാ മുണ്ടശ്ശേരി""യും "വിക്കാ, ഞൊണ്ടി, ചാത്താ"" വിളിയുമെല്ലാം കേരളത്തിന്റെ രാഷ്ട്രീയഭാഷയെത്തന്നെ ജീര്‍ണതയിയിലേക്കാണ് നയിച്ചത്.

"സീതി ഹാജി പറഞ്ഞിട്ടാണോ,
പള്ളിക്കൂടം തീവയ്പ്,
ഇന്ദിര വന്നു പറഞ്ഞോ ഇന്നലെ
പള്ളിക്കൂടം തീവയ്ക്കാന്‍"".
"രണ്ടും രണ്ടരയും തന്നിട്ടല്ല,
ഞങ്ങടെ സ്വന്തം മനസ്സാണ്,
ഇനിയും കേരളം ഉണ്ടെങ്കില്‍,
ഈ നിയമങ്ങള്‍ നടപ്പാകും,
പന്തംകൊണ്ടും കുന്തംകൊണ്ടും
തകരുകയില്ലീ കേരള സര്‍ക്കാര്‍"".

അതേസമയം പ്രതീക്ഷാനിര്‍ഭരമായ ജനതയുടെ ഉറച്ച പ്രഖ്യാപനത്തിലാണ് ഈ മുദ്രാവാക്യം അവസാനിക്കുന്നത്.

59 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നു. ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭ ചരിത്രമായി. പുറത്തിറങ്ങിയ ഇ എം എസിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്

"ഇനിയും കേരളം ഉണ്ടെങ്കില്‍,
ഇ എം എസ് ഭരിച്ചീടും,
വികസനം ഒന്നായി നടപ്പാക്കും,
കേരള ജനത ആഹ്ലാദിക്കും"" എന്നാണ്.

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഒന്നിച്ചുനിന്നു.

"മുക്കൂട്ടില്ല മുന്നണിയില്ല,
ഒറ്റയ്ക്കാണേ സര്‍ക്കാരേ,
കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ,
കൂറ്റന്‍ ചെങ്കൊടി താഴില്ല"".

എന്ന ഉറച്ച മുദ്രാവാക്യമാണ് അന്ന് കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയത്. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച അച്ചുതണ്ടിനും പിന്നീട് സുസ്ഥിരഭരണം ഉണ്ടാക്കാനായില്ല.

"പത്താണ്ടിവിടെ പടയണി തുള്ളി,
ചുറ്റുവിളക്ക് തകര്‍ത്തവരെ,
പുത്തന്‍തലമുറ ഇന്നു കൊളുത്തിയ
കൈത്തിരി ഊതാന്‍ പോരേണ്ട"". എന്നായിരുന്ന അതിന്റെ മറുപടി.

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മുഴങ്ങി.

"ഇന്ത്യയാണ് ഇന്ദിര,
ഇന്ദിരയാണ് ഇന്ത്യ""

എന്ന പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ പരിവര്‍ത്തനവാദികള്‍ എതിര്‍പ്രചാരണം നടത്തി

"ഇന്ത്യയെന്നാല്‍ ഇന്ദിരയല്ല,
ഇന്ദിരയെന്നാല്‍ ഇന്ത്യയുമല്ല,
ഇന്ദിരക്ക് തീറുകൊടുത്ത
ഭൂമിയല്ല ഭാരതം,
ഇന്ദിര കൊട്ടും താളംകേട്ട്
തുള്ളാനല്ല കോണ്‍ഗ്രസ്"".

തെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു.അവര്‍ മത്സരിച്ച ചിഹ്നം പശുവും കിടാവുമായിരുന്നു. "പശുവും പോയി കിടാവും പോയി, ഗുണവും പോയി നിറവും പോയി"". ആ തെരഞ്ഞെടുപ്പ് ഫലത്തെ ജനങ്ങള്‍ ലളിതമായി വിലയിരുത്തി. രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ കാലത്തെ അതിജീവിച്ച മുദ്രാവാക്യങ്ങളുണ്ട്. സര്‍ സി പി ഭരണത്തിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍"" എന്നുവിളിച്ച് പുന്നപ്രയിലും വയലാറിലും സമരഭടന്മാര്‍ ജീവത്യാഗം ചെയ്തത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അടിച്ചമര്‍ത്തലിനും അധിനിവേശത്തിനെതിരെ പ്രതിഷേധത്തിന്റെ കനലുകള്‍ നീറുകയാണ്. "അടിയന്തരാവസ്ഥ അറബിക്കടലില്‍, ആസിയന്‍ കരാര്‍ അറബിക്കടലില്‍"" എന്നിവ ഉദാഹരണം മാത്രം.

"രാജ്യത്തിന്റെ കരള്‍ പറിച്ച്
കടലിനക്കരെ എറിഞ്ഞവരെ,
ഇല്ല ചരിത്രം മാപ്പുതരില്ല,
മന്‍മോഹനും സോണിയയും,
മുഖര്‍ജി, ആന്റണിയും
സാമ്രാജ്യത്വ കാവല്‍ക്കാര്‍"".

നാടിനുവേണ്ടി പൊരുതിമരിച്ച രണധീരരുടെ സ്മരണകളിരമ്പുന്ന മുഹൂര്‍ത്തങ്ങളും തെരഞ്ഞെടുപ്പില്‍ വിഷയമാകാറുണ്ട്. പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങളും പ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്നു.

"കറുത്ത വന്‍കര കടന്നു കത്തും,
തീപ്പന്തം നീ മണ്ടേല.
"പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല,
കാലത്തിന്റെ ചരിത്രത്തിന്റെ വാള്‍മുനയൊട്ടു മടങ്ങുന്നില്ല"". എന്ന് ആവേശം സാര്‍വദേശീയമാനവും കൈക്കൊള്ളാറുണ്ട്.

*
കെ ടി രാജീവ്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കടപ്പാട്: ദേശാഭിമാനി വാരാ‍ന്തപ്പതിപ്പ് 03 ഏപ്രില്‍ 2011


കടപ്പാട് വര്‍ക്കേഴ്സ് ഫോറം

8 comments:

  1. ശാശ്വത്: Saswath @ Bright - വിമോചനസമരക്കാലത്ത് കേട്ട ആ പ്രശസ്തമായ മുദ്രാവാക്യം മുഴുവന്‍ ഓര്‍മ ഉണ്ടോ?

    തെക്ക് തെക്കൊരു ദേശത്ത്
    ഫ്ലോറയെന്നൊരു ഗര്‍ഭിണിയെ
    ചുട്ടു കൊന്ന* സര്‍ക്കാരേ..

    എന്ന് തുടങ്ങുന്നത്?7:51 amDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - പേഴ്സണല്‍ ആയ പരാമര്‍ശങ്ങള്‍ കുറവല്ലായിരുന്നു അന്നും.

    ഈയെമ്മെസ്സിനെ ഈയം പൂശി
    ഈയല് പോലെ പറപ്പിക്കും;
    ഇല്ലത്തേക്ക് പറപ്പിക്കും.

    അമ്മ ഒക്കെ ആദ്യമായി മുദ്രാവാക്യം വിളിച്ച ഇലക്ഷനെ പറ്റി പറയാറുണ്ട്. അന്നത്തെ മുദ്രാവാക്യം ഇങ്ങനെ:

    57ല്‍ ഈയെമ്മെസ്
    67ല്‍ ഈയെമ്മെസ്
    77ലും ഈയെമ്മെസ്!!!

    അടിയന്തിരാവസ്ഥ കഴിഞ്ഞ ഉടനെ നടന്ന തെരഞ്ഞെടുപ്പായിട്ടും അത്തവണ മൃഗീയഭൂരിപക്ഷത്തിന് കരുണാകരന്‍ ജയിച്ചു എന്നത് കേരളചരിത്രത്തിലെ വിരോധാഭാസം.

    തെക്കോട്ടേക്കൊക്കെ കേട്ടിരുന്ന മറ്റൊരു മുദ്രാവാക്യം.

    കേരം തിങ്ങും കേരളനാട്
    കേയാര്‍ ഗൌരി ഭരിക്കട്ടെ...!7:57 amDeleteUndo deleteReport spamNot spam
    പാക്കരന്‍ ™ - ഇപ്പൊ കേരവുമില്ല കെയാറുമില്ല :)7:59 amDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - ഒരു തിരുത്ത്:

    "ഇന്ത്യയാണ് ഇന്ദിര,
    ഇന്ദിരയാണ് ഇന്ത്യ"

    എന്നല്ല,

    "ഇന്ത്യയെന്നാല്‍ ഇന്ദിര
    ഇന്ദിരയെന്നാല്‍ ഇന്ത്യ"

    എന്നാണു.

    പാക്കരാ, ഒരു മാതിരി തറ എടവാട് കാണിക്കരുത്. പഴയ മുദ്രാവാക്യങ്ങള്‍ പറയുന്നിടത്ത് അത് പറയ്. തന്റെ അളിഞ്ഞ സര്‍ക്കാസ കമന്റുകള്‍ പറയാന്‍ വേറെ ധാരാളം ത്രെഡ് ഉണ്ടല്ലോ.8:01 amDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - അതെ പോലെ

    "എമ്മനും തൊമ്മനും ഓട്ടില്ല" എന്നോ മറ്റോ തുടങ്ങുന്ന ഒരു വ്യക്തികളെ അപഹസിക്കുന്ന മുദ്രാവാക്യം ഉണ്ടായിരുന്നല്ലോ.. ഒന്ന് കമ്പ്ലീറ്റ്‌ ചെയ്യാമോ?

    #ഓര്‍മ നശിച്ചു തുടങ്ങിയിരിക്കുന്നു.. :(8:04 amDeleteUndo deleteReport spamNot spam
    പാക്കരന്‍ ™ - ‌ പാക്കരാഒരു മാതിരി തറ എടവാട് കാണിക്കരുത്. പഴയ മുദ്രാവാക്യങ്ങള്‍ പറയുന്നിടത്ത് അത് പറയ്. തന്റെ അളിഞ്ഞ സര്‍ക്കാസ കമന്റുകള്‍ പറയാന്‍ വേറെ ധാരാളം ത്രെഡ് ഉണ്ടല്ലോ

    എടേ ബ്ലോക്കാനുള്ള പണി അറിയത്തില്ലയോ... ബ്ലോക്കാൻ പറയടേ...8:06 am (edited 8:10 am)DeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - ശേ! ബ്ലോക്കാന്‍ പറഞ്ഞതൊന്നുമല്ല. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അവഗാഹം നേടണം എങ്കില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ഈ മുദ്രാവാക്യങ്ങള്‍. ഇപ്പോഴത്തെ സ്ഥിതി എടുത്തു പറഞ്ഞ് തല്ലു കൂടാന്‍ വേണ്ടിയല്ല ഞാന്‍ അവ ഇവിടെ പോസ്റ്റിയത്.8:09 amDeleteUndo deleteReport spamNot spam
    പാക്കരന്‍ ™ - നാട്ടിലെ തെങ്ങൊക്കെ വെട്ടി നശിപ്പിക്കുന്നതിനെതിരെ ഒന്ന് പ്രതികരിച്ചല്ലേ ഒള്ള്..... ;-) ങേ അതും പാടില്ലെ

    പിന്നെ ഗൗരിയമ്മ ഇപ്പൊ ഗൗരിയമ്മൂമ്മയായി ഇത്രേ പറഞ്ഞൊള്ള്8:15 amDeleteUndo deleteReport spamNot spam
    റിതു . - ശരിയാണ്.പക്ഷേ കുറേയായി അധികം നല്ലതൊന്നും കേള്‍ക്കാനില്ല.”പാലക്കാട്ടെ പട്ടന്മാര്‍ക്കും...സമസ്തകേരളനായന്മാര്‍ക്കും..എന്ന ഒന്ന് മനസ്സിലിപ്പോഴും കോളേജ് കാലത്തിന്റെ സുഖമുള്ള ഓര്‍മ്മയാണ്.അതേ സമയം കുട്ടിക്കാലത്ത് ഒരിക്കല്‍ കേട്ട ‘ഇന്ദിര ഗാന്ധി പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടേ...എന്നത് എന്നും സ്ത്രീ എന്ന നിലയില്‍ ഹോണ്ട് ചെയ്തു.നന്നേ ചെറുതിലെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നൊരു ‘വലിയ’ ചീന്തു കണ്ടുകിട്ടിയെന്ന് ഇപ്പോള്‍ വിശ്വസിക്കുന്നു.9:42 amDeleteUndo deleteReport spam

    ReplyDelete
  2. ശാശ്വത്: Saswath @ Bright - പാലക്കാട്ടെ പട്ടന്മാര്‍ക്കും
    കോയിക്കോട്ടേ കോയാമാര്‍ക്കും
    സമസ്തകേരള നായന്മാര്‍ക്കും

    എന്നല്ലേ?

    എപ്പോഴായിരുന്നു അത്? പ്രീഡിഗ്രീ ബോര്‍ഡ്‌ സമയം?9:43 amDeleteUndo deleteReport spamNot spam
    റിതു . - സ്വാശ്രയം9:45 amDeleteUndo deleteReport spamNot spam
    ശൂന്യന്‍ . - ഒപ്പം കുപ്രസിദ്ധമായ മുദ്രാവാക്യങ്ങള്‍ കൂടിയുണ്ട്- നാം മറന്നു കൂടാത്തവ

    “തമ്പ്രാനെന്ന് വിളിപ്പിക്കും
    പാളേ കഞ്ഞി ക്കുടിപ്പിക്കും
    ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
    ചാക്കോ നാടു ഭരിക്കട്ടെ”9:45 amDeleteUndo deleteReport spamNot spam
    Devanand Pillai - "ഇന്ദിര ഗാന്ധി പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടേ"
    അങ്ങനെ ആയിരുന്നില്ല അത്.

    "പാളേല്‍ കഞ്ഞി കുടിപ്പിക്കും
    തമ്പ്രാന്‍ എന്നു വിളിപ്പിക്കും
    ചാത്തന്‍ കണ്ടം പൂട്ടട്ടെ
    ചാക്കോ നാടു ഭരിക്കട്ടെ
    ഗൗരിച്ചോത്തീ പെണ്ണല്ലേ
    പുല്ലുപറിക്കാന്‍ പോയ്ക്കൂടേ?"
    ചാത്തന്‍ മാസ്റ്ററും ഗൗരിയമ്മയും അല്ല തമ്പ്രാന്മാര്‍ ആണു കേരളം ഭരിക്കേണ്ടത് എന്ന്.

    പഴയ വിമോചന സമരം മുദ്രാവാക്യമാണ്‌.9:49 am (edited 9:50 am)DeleteUndo deleteReport spamNot spam
    Promod P.P - പാലായിലെ പാതിരിമാർക്കും
    കോഴിക്കോട്ടെ കൊയമാർക്കും
    സമസ്തകേരള നായന്മാർക്കും
    വിദ്യാഭ്യാസം അടിയറ വെച്ച

    എന്നാണ് ശരിയായ രൂപം. അതിൽ പാലക്കാട് പട്ടന്മാർ എങ്ങനെ കയറി എന്നറിയില്ല.അവർക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല.
    (ഇത് അങ്കമാലി ലിറ്റിൽ ഫ്ലവറിൽ ഒഫ്താലമോളജി കോഴ്സ് അനുവദിച്ചപ്പോഴും,പോളി സമരക്കാലത്തും ഉയർന്ന മുദ്രാവാക്യമാണ്)9:50 am (edited 9:51 am)DeleteUndo deleteReport spamNot spam
    റിതു . - ഓ.അതാവും.പക്ഷേ വിമോചനസമരകാലത്ത് നമ്മള്‍ക്ക് ഓര്‍മ്മയില്ല.ഇതു കേട്ടത് ഒരു വേരിയേഷന്‍ ആവാം.നാട്ടിലെ വീരന്മാരുടേത്.9:51 amDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - അതെയതെ... പാലായിലെ പാതിരിമാര്‍ക്കും എന്നാണ്. നിങ്ങള്‍ എന്നെയും കൂടി നശിപ്പിക്കും..!!

    റിസ് മറ്റേ കൊടുങ്ങല്ലൂര്‍ ഭരണി ഓര്‍ത്തിട്ട് വന്നതാ ഈ പാലക്കാട്ടുള്ളോരു പട്ടര്... :)))

    പ്രമോദേട്ടാ, അത് എപ്പോഴായിരുന്നു സത്യത്തില്‍? (വര്‍ഷം)9:53 am (edited 9:54 am)DeleteUndo deleteReport spamNot spam
    Promod P.P - പോലീസ് ലാത്തി ചാർജ്ജ് നടത്തിയപ്പോൾ വിളിച്ച ഒരു മുദ്രാവക്യം ഉണ്ട്
    “തെക്ക് തെക്കൊരു ദേശത്ത്
    നേമം എന്നൊരു ദേശത്ത്
    പട്ടാളത്തെ കണ്ടപ്പോൾ
    മുട്ടു മടക്കിയ പോലീസേ
    മുട്ടാളപ്പണി നിങ്ങളെടുത്താൽ
    പട്ടാളപ്പണി ഞങ്ങളെടുക്കും”9:54 amDeleteUndo deleteReport spamNot spam
    റിതു . - പക്ഷേ ആ മുദ്രാവാക്യങ്ങള്‍ക്ക് അതില്‍ തന്നെ വലിയ ശക്തിയുണ്ടായിരുന്നു.ചിലപ്പോള്‍ റിതമിക്ക് ആയി ചെയ്തതാവാം.9:54 amDeleteUndo deleteReport spamNot spam
    Promod P.P - ശാശു അത് 1984-85-86 വർഷങ്ങളിൽ9:55 am

    ReplyDelete
  3. sajeesh narayan - ഡി വൈ എഫ് ഐ ആദ്യമായി ഒരു ആഗസ്റ്റ് പതിനഞ്ചിന് കേരളം മുഴുവന്‍ "മനുഷ്യചങ്ങല" സംഘടിപ്പിച്ചപ്പോള്‍ അതൊരു വന്‍ സംഭവമായിരുന്നു. ഒരു പക്ഷെ ലോകത്ത് തന്നെ ആദ്യമായിട്ടായിരികും ഇത്രയും വ്യാപകമായൊരു ഒരു ഐക്യദാര്ട്യരീതി അവതരിപ്പിച്ചത്. ഞാന്‍ അന്ന് ആ ചങ്ങലയുടെ കണ്ണി ആയതു മാഹിയിലെ ദേശീയപാതയില്‍ വെച്ചായിരുന്നു. റോഡിനു സമാന്തരമായി റെയില്‍പാലമുള്ള ഒരിടം. അതെ സമയം അത് വഴി അല്പം പതുക്കെ കടന്നു പോയ ട്രെയിനില്‍ നിന്നും ആവേശം മൂത്ത് അപകടകരമാംവിധം ഒരാള്‍ ചാടിയിറങ്ങി നമ്മളോട് ചേര്‍ന്നത്‌ എന്നും ഓര്‍മയില്‍ ഉള്ളൊരു കാഴ്ചയായിരുന്നു. ആ മനുഷ്യച്ചങ്ങലപ്രചാരണകാലത്ത് മുഴങ്ങിയിരുന്നൊരു മുദ്രാവാക്യ സമാനമായ വരികള്‍ ഉണ്ടായിരുന്നു:

    "ഉണരുവിനുയരുവിനേകൊപിക്കുവിനുജ്വലദേശസ്നേഹികളെ
    നമുക്ക് നമ്മെക്കാള്‍ വലുതല്ലോ പിറന്ന നാടിന്‍ സ്വാതന്ത്ര്യം.
    പല വേഷത്തില്‍ പല രൂപത്തില്‍ സാമ്രാജ്യത്വ കഴുകന്മാര്‍
    നമ്മുടെ ജനനീ ജന്മഭൂമി കരളില്‍ കൊത്തി വലിക്കുന്നു.
    നിര്‍ത്തുക വംശം ദേശം മൊഴികള്‍ ചൊല്ലിനടത്തും തമ്മിലടി
    നിര്‍ത്തുക ജാതി മതങ്ങടെ പേരില്‍ ഭ്രാന്തു പിടിച്ചൊരു കൊലവിളികള്‍.
    സ്വന്തം ചോരയിലിന്ത്യാനാടിന്‍ ഭൂപടമെഴുതിയ ധീരന്മാര്‍
    സ്വാതന്ത്ര്യപോരാളികളവരുടെ ധീരത നമ്മളിലുയരട്ടെ.
    ഓരോ ഹൃദയവുമോരോകണ്ണികള്‍ നമ്മള്‍ മനുഷ്യചങ്ങലകള്‍
    പിറന്ന നാടിനഖണ്ടത കാക്കും നമ്മള്‍ മനുഷ്യചങ്ങലകള്‍."

    (ഓര്‍മയില്‍ നിന്നെഴുതിയതാണ്. രക്തരൂക്ഷിതമായ കൂത്തുപരമ്പ സമരത്തില്‍ പങ്കെടുത്തപ്പോള്‍ മുദ്രാവാക്യങ്ങള്‍ തലച്ചോറും ചങ്കും തുരന്നു പുറത്തു വരുന്നതെങ്ങിനെയെന്നു നേരിട്ടനുഭവിച്ചു. സ്വന്തം അധ്യാപകനും സഖാവുമായിരുന്ന രാജീവേട്ടന്‍ പിന്നില്‍ നിന്നും വെടിയേറ്റ്‌ നെറ്റിത്തടം തുളച്ചു ചോരചീറ്റി വീണപ്പോള്‍ ഭ്രാന്തമായ നിലവിളികള്‍ പോലെ മുദ്രാവാക്യങ്ങള്‍ വിളിച്ചു ആളെ കൂട്ടി സ്റ്റേഷന് നേര്‍ക്ക്‌ പാഞ്ഞു നെഞ്ചില്‍ വെടിയേറ്റ്‌ വീണ റോഷന്‍ കാലങ്ങല്‍ക്കിപ്പുരവും മറയാതെ ധീരതയുടെ അനുഭവസാക്ഷ്യമായി നിലയുരപ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്.)11:11 amDeleteUndo deleteReport spamNot spam
    $AF€€R M0hAmm€D - കലിപ്പ് ഒരെണ്ണം :
    വയലാറിലെ വാരിക്കുന്തം..
    വയനാട്ടിലെ അമ്പും വില്ലും..
    തേഞ്ഞില്ലാ മുന പോയിട്ടില്ലാ..
    തേച്ചു മിനുക്കാൻ മടിയില്ലാ..11:30 amDeleteUndo deleteReport spamNot spam
    സുനിൽ ഏലങ്കുളം, -സു-|-S- - രണ്ടും കെട്ടും നാലും കെട്ടും,
    ഈയെമ്മസ്സിന്റെ ഭാര്യേം കെട്ടും

    - എന്ന് ശരീയത്ത് കാലത്ത് കേട്ടിരുന്നു.

    അഷ്ടാ ദുഷ്ടാ പാലോളീ,
    ഇങ്ങളെ ഞങ്ങള് കണ്ടോളാം
    - അന്ന് പെരിന്തൽമണ്ണയിൽ പാലോളി ആയിരുന്നു സ്ഥാനാർത്ഥി. തികച്ചും പ്രാദേശികപരതയുള്ള മുദ്രാവാക്യം.

    ഈയെമ്മസ്സേ നമ്പൂരി
    പൂണൂൽ... എന്ന് തുടങ്ങുന്ന ഒന്നുണ്ടായിരുന്നു, പക്ഷെ ഓർമ്മയില്ല.11:36 amDeleteUndo deleteReport spamNot spam
    Francis Nazareth - നന്നായിട്ടുണ്ട്.. ഇതിനായിട്ടൊരു ബ്ലോഗ് തുടങ്ങു പട്ടേട്ടേ11:39 amDeleteUndo deleteReport spamNot spam
    Devanand Pillai - കലിപ്പ് എങ്കില്‍ കലിപ്പ് (എനിക്ക് ഇഷ്ടമുള്ള ഒരെണ്ണം)

    പത്താന്‍‌കോട്ടില്‍ പഞ്ചാബില്‍
    ചിക്കാഗോ തെരുവീഥികളില്‍
    കയ്യൂരില്‍ കരിവെള്ളൂരില്‍
    മുനയന്‍ കുന്നില്‍ വയലാറില്‍
    ഞങ്ങടെ സോദരര്‍ ധീരസഖാക്കള്‍
    ചീറ്റിയൊഴുക്കിയ രക്തപ്പുഴകള്‍
    ആ ചെഞ്ചോരയാണേ കട്ടായം
    സമരം ഞങ്ങള്‍ വിജയിപ്പിക്കും11:39 amDeleteUndo deleteReport spamNot spam
    Devanand Pillai - പഴയ എന്‍ എന്‍ കോളേജ് പരിഹാസ മുദ്രാവാക്യം

    "നീലക്കൊടി കൂറക്കൊടി ഭാരതത്തെ നാറ്റും കൊടി
    കാവിക്കൊടി കൂറക്കൊടി ആരാച്ചാരുടെ കോണാക്കൊടി"11:41 am

    ReplyDelete
  4. Promod P.P - കക്കയമെന്നൊരു പോലീസ് ക്യാമ്പിൽ
    തക്കം പോലെ കൊല്ലാൻ പറ്റും
    അടിയന്തരത്തിൻ മൂടു പടത്തിൽ
    രാജൻ എന്നൊരു സോദരനെ
    ഉരുട്ടിക്കൊന്ന കരിങ്കാലി11:44 amDeleteUndo deleteReport spamNot spam
    Devanand Pillai - ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്ത് ബി കെ നായര്‍ക്കെതിരേ മത്സരിച്ചപ്പോള്‍ ഉണ്ടായ മുദ്രാവാക്യം
    "അണ്ടാ മണ്ടാ ശ്രീകണ്ടാ
    നിന്റമ്മേടെ ഓട്ടും കോണ്‍ഗ്രസിന്‌"11:44 amDeleteUndo deleteReport spamNot spam
    Ch-a-i-t===HANYan... .. - ഒരു പതാക ഉയര്‍ത്തല്‍ മുദ്രാവാക്യം
    ഉയര് പതാകേ ഉയര് പതാകെ
    ഉയര് പതാകെ ശുഭ്ര പതാകെ
    വാനില്‍ ഉയര്‍ന്നു പറക്കു പതാകേ ..11:45 amDeleteUndo deleteReport spamNot spam
    സുനിൽ ഏലങ്കുളം, -സു-|-S- - Promod P.P - കക്കയമെന്നൊരു പോലീസ് ക്യാമ്പിൽ
    ഇതിന്റെ വേറെ വേർഷൻ കേട്ടിട്ടുണ്ട് പ്രമോദ്. പക്ഷെ ശരിയായി ഓർമ്മവരുന്നില്ല :)11:47 amDeleteUndo deleteReport spamNot spam
    Ch-a-i-t===HANYan... .. - ഇന്ന ഒരു കലിപ്പ്
    സന്ധ്യക്ക്മ്പല മുറ്റത്ത്‌ ആറടി മുളവടി കുറുവടി ഏന്തി
    സിന്ദൂരതിന്‍ പൊട്ടും തൊട്ടു
    ഓം കാളി മന്ത്രം ചൊല്ലി കവാത് ചെയ്യും &&&**####
    .... ഇന്‍ #$%$%%% ..... ..........

    ഒന്നേ ഒന്ന് പറഞ്ഞേക്കാം പ്രസ്ഥാനത്തിന് നേരെ വന്നാല്‍
    ... ഇന്‍ തറവാട്ടില്‍ ആണയൊന്നും കാണില്ല .
    ആരാണെന്നോ പറയുന്നേ നിരവധി അനവധി
    ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം11:54 am (edited 11:57 am)DeleteUndo deleteReport spamNot spam
    Manjith Kainickara - ഈയെമ്മസിനെ ഈയം പൂശി
    ഈയലുപോലെ പറപ്പിക്കും

    :)12:05 pmDeleteUndo deleteReport spamNot spam
    Jijo Tomy - സ... സ.. സസ്യ ശ്യാമള കോമള നാട്ടിൽ
    വി... വി.. വിക്കൻ നമ്പൂരിക്കെന്തുണ്ട് കാര്യം?12:13 pmDeleteUndo deleteReport spamNot spam
    sreejith d - ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മുമ്പ്‌ കരിങ്കൊടി കാണിക്കുക, കോലം കത്തിക്കുക, താലൂക്ക്‌ ഓഫീസ്‌ വളയുക തുടങ്ങിയ ലളിത കലാരൂപങ്ങക്കുവരെ എല്ലുകളും തലയോടും പൊട്ടുന്ന നല്ല ഉശിരന്‍ തല്ലു കിട്ടിയിരുന്ന കാലത്തെ ഞങ്ങളുടെ പ്രിയപ്പെട്ട മുദ്രവാക്യം:
    'പോലീസെല്ലാം ചെറ്റകളല്ല, എന്നാലും ചില ചെറ്റകളുണ്ട്‌, മാളയില്‍ നിന്നൊരു പട്ടി കുറച്ചാല്‍ കൂടെക്കുരക്കും ചെറ്റകള്‌'12:23 pmDeleteUndo deleteReport spamNot spam
    Promod P.P - സിന്ദാബാ സിന്ദാബാ സേട്ടു സാഹിബ് സിന്ദാബാ
    സിന്ദാബാ സിന്ദാബാ ബനാത്തവാല സിന്ദാബാ
    സിന്ദാബാ സിന്ദാബാ ശിഹാബ് തങ്ങള് സിന്ദാബാ12:23 pm (edited 12:26 pm)DeleteUndo deleteReport spamNot spam
    Ch-a-i-t===HANYan... .. - :) haha pramod12:25 pmDeleteUndo deleteReport spamNot spam
    Renuka Arun - അരിയെവിടെ തുണിയെവിടെ
    പറയൂ പറയൂ നമ്പൂരി12:26 pmDeleteUndo deleteReport spamNot spam
    Devanand Pillai - വിമോചന സമരത്തിലെ നായന്മാരുടെ
    "മന്നം സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ എം എന്‍ ജംബുകന്‍ ഓരിയിടുന്നോ" മുഴുവന്‍ ആരെക്കെങ്കില്‍ ഓര്‍മ്മയുണ്ടോ?12:39 pm

    ReplyDelete
  5. Francis Nazareth - ക്വിറ്റ് ഇന്ത്യാ സമരകാലത്തെ - ജപ്പാനും സുഭാഷ് ചന്ദ്രബോസിനും എതിരെയുള്ള മുദ്രാവാക്യങ്ങൾ ഓർമ്മയുണ്ടോ? (ടി.വി. തോമസിന്റെ ജീവചരിത്രത്തിൽ ഉണ്ടെന്നു തോന്നുന്നു, കിട്ടിയാൽ എടുത്തിടാം)12:50 pm (edited 12:50 pm)DeleteUndo deleteReport spamNot spam
    Promod P.P - കാക്കിക്കുള്ളിലെ മനുഷ്യന്മാരെ..
    ഞങ്ങൾ നിങ്ങൾക്കെതിരല്ല
    നിങ്ങൾ ഞങ്ങടെ ബന്ധുക്കൾ
    കാക്കിക്കുള്ളിലെ കാപാലികരെ
    ഞങ്ങൾ നിങ്ങൾക്കെതിരാണ്
    നിങ്ങൾ ഞങ്ങടെ ശത്രുക്കൾ12:51 pm (edited 12:52 pm)DeleteUndo deleteReport spamNot spam
    Shas ® - ചില മുദ്ര വാക്യങ്ങള്‍ പ്രവചനങ്ങള്‍ ആണ്1:06 pmDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - :)))

    പോലീസെല്ലാം ചെറ്റകളല്ല..
    എന്നാലും ചില ചെറ്റകളുണ്ട്
    അവരോടായി പറയുന്നൂ
    ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍
    അക്കളി തീക്കളി സൂക്ഷിച്ചോ...1:08 pmDeleteUndo deleteReport spamNot spam
    Francis Nazareth - ഞങ്ങടെ പോലീസ്
    ഞങ്ങളെ തല്ലിയാൽ
    നിങ്ങക്കെന്താ നാട്ടാരേ?1:10 pmDeleteUndo deleteReport spamNot spam
    sreejith d - മറ്റൊരു പ്രിയ മുദ്രവാക്യം,

    കവടിയാര്‍ കൊട്ടാര മുറ്റത്തു ലാത്തുന്ന
    കാണുവാന്‍ ചേലുള്ള തമ്പുരാനേ,
    തിരുവുള്ള കേടൊന്നും തോന്നരുതേ,
    ഞങ്ങള്‍ കൊടിയുമായങ്ങു വരികയാണേ,

    മാര്‍ത്താണ്ഡമംഗലം കായല്‍ നിരപ്പിലെ
    കൈതവരമ്പത്ത്‌ ഞങ്ങള്‍
    നാട്ടിയ കൊടിയത്‌ മര്‍ദ്ദനം പേടിച്ചു
    മാറ്റുകളില്ലൊരു കാലം

    തല്ലിയാല്‍ ഞങ്ങള്‍ തിരിച്ചു തല്ലും
    നിന്റെ തണ്ടെല്ലൊടിച്ചു പതാക നാട്ടും
    അക്കൊടി ചോട്ടില്‍ മരിച്ചു വീഴും വരെ
    ഇങ്കിലാബ്‌ ഇങ്കിലാബ്‌ ഏറ്റുപാടും1:23 pmDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - ങേ! ശ്രീജിത്ത്‌ ഡി മോളില്‍ ആ മുദ്രാവാക്യം എഴുതിയോ? ഓക്കേ. ഞാന്‍ കേട്ടത് ഇങ്ങനെ ഏതാണ്ടാണ്.1:26 pmDeleteUndo deleteReport spamNot spam
    Shankar Elayath (ശങ്കു ദാദ) - കിടക്കട്ടെ എന്റെ വകേം.....

    ആമ്മേ ഭാരത മാതാവേ കേഴേണ്ട നീ കേഴേണ്ട... നിന്തിരുമെനിയെ വെട്ടിമുറിക്കാന്‍ ആയിരം കായ്കള്‍ ഉയര്‍ന്നാലും...
    ആ കൈകള്‍ വെട്ടിമാറ്റാന്‍ ഭാരത മക്കള്‍ ഉണ്ടിവിടെ....1:27 pm (edited 1:28 pm)DeleteUndo deleteReport spamNot spam
    അനില്‍കുമാര്‍ പൊന്നപ്പന്‍ - തല്ലിയാല്‍ ഞങ്ങള്‍ തിരിച്ചു തല്ലും
    നിന്റെ തണ്ടെല്ലൊടിച്ചു പതാക നാട്ടും
    അക്കൊടി ചോട്ടില്‍ മരിച്ചു വീഴും വരെ
    ഇങ്കിലാബ്‌ ഇങ്കിലാബ്‌ ഏറ്റുപാടും ;)

    ശ്രീജിത്ത്‌ +++++++++++++++++++++++1:30 pmDeleteUndo deleteReport spamNot spam
    രണ്‍ജിത് . - വെക്കിനെടാ ചെറ്റകളെ കോങ്ങ്രസ്സ്കൊടികള്‍ താഴെ1:40 pmDeleteUndo deleteReport spamNot spam
    shibin k - യുഗ യുഗാന്തരങ്ങളായ്...
    അധ്വാന ഭാരമായ്
    നടുവൊടിഞ്ഞ മാനവന്റെ
    കണ്ണുനീര്‍ തടങ്ങളാല്‍
    ചില്ല് മേട തീര്‍ത്തവര്‍..
    അവര്‍ പടച്ച കോടതി..
    അവര്‍ പടച്ച വ്യവസ്ഥിതി..
    തച്ചുടച്ചു തീര്കുവാന്‍...
    ചുട്ടു ചാംബലാക്കുവാന്‍..
    (ബാക്കി ഓര്‍മ വരുന്നില്ല..)1:42 pmDeleteUndo deleteReport spam

    ReplyDelete
  6. shibin k - ആറടി മുളവടി കൈകളിലേന്തി...
    അരയാല്‍ തറയില്‍ അന്തിയുറങ്ങി...
    ഓം കാളി വിളിച്ചു നടക്കും
    rss-ഇന്‍ ഗുണ്ടകളെ...
    #%#%$^@!^*൮....
    നട്ടെല്ലൂരി കൊട്ടെലാക്കും..
    ir-8 നു വളമാക്കും...1:45 pmDeleteUndo deleteReport spamNot spam
    സുനിൽ ഏലങ്കുളം, -സു-|-S- - ആറടി മുളവടി കുറുവടിയേന്തി
    എന്നാ കേട്ടിരിക്കുന്നത് :)1:51 pmDeleteUndo deleteReport spamNot spam
    Devanand Pillai - അത് ഇങ്ങനെ അല്ലേ?
    വെക്കിനെടാ ചെറ്റക്കളേ നീലക്കൊടി താഴെ
    വിളിക്കിനെടാ അന്തസ്സായി എസ് എഫ് ഐ സിന്ദാബാദ്.2:06 pmDeleteUndo deleteReport spamNot spam
    saji സ്നേഹിതന്‍ - സ്കൂള്‍ കാലത്ത് സമരത്തിന്‌ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്ന്

    ഹിമാലയത്തിന്‍ മുകളില്‍ നിന്നും.....
    അറബികടലിന്‍ നടുവില്‍ നിന്നും ......
    ഉയര്‍ന്നു വന്നൊരു പ്രസ്ഥാനം.... എസ് എഫ് ഐ ...എസ് എഫ് ഐ ....എസ് എഫ് ഐ2:35 pmDeleteUndo deleteReport spamNot spam
    /shaji/ഷാജി/ :- - sajeesh narayan - താങ്ക്സ്, ഞാന്‍ ആ മനുഷ്യ ചങ്ങലക്കു അണി ചേര്‍ന്നത്‌ കൊടകര ഹൈവേയില്‍ ആയിരുന്നു.

    എനിക്കും ചില ഓര്‍മ്മകള്‍ ഉണ്ട് മുദ്രാവാക്യങ്ങളുടെ :)

    "തടവറ തട്ടി തകര്‍ത്തു വരൂ വരൂ
    ശിലകള്‍ പിളര്‍ക്കുന്ന തീ നാളമേ
    ഇക്കൊടി ചോട്ടില്‍ മരിച്ചു വീഴും വരെ
    ഇങ്കിലാബ്‌ ഇങ്കിലാബ്‌ ഏറ്റുപാടും"

    "യുഗ യുഗ യുഗാന്തരങ്ങളാല്‍
    സംഭരിച്ച ശക്തിയെ
    തോക്കിനാല്‍ തകര്‍ക്കുവാന്‍
    വാക്കിനാല്‍ തളര്തുവാന്‍
    മിനക്കെടുന്ന വര്‍ഗമേ
    തകരും തകരും തകരും നിങ്ങടെ
    കാരിരുമ്പ് കോട്ടകള്‍"

    ഇനിയും കുറെ ഉണ്ട് ഓര്മ വരുന്നില്ല!2:40 pmDeleteUndo deleteReport spamNot spam
    ശൂന്യന്‍ . - saji സ്നേഹിതന്‍ - അങ്ങനെയാണോ?

    “ഹിമാലയത്തിന്‍ മുകളില്‍ നിന്ന്
    എസ്.എഫ്.ഐ യെന്നുറക്കെ വിളിച്ചാല്‍
    കന്യാകുമാരി മുനമ്പില്‍ നിന്ന്
    ഉടനെക്കേള്‍ക്കാം സിന്ദാബാദ്” - എന്നല്ലേ
    (എസ്.എഫ്,ഐ മാറി കെ.എസ്.യു/....... ആവാറുണ്ട്2:41 pmDeleteUndo deleteReport spamNot spam
    Devanand Pillai - ആദ്യ വര്‍ഷ പ്രീഡിഗ്രിക്കാര്‍ കോളേജില്‍ ആദ്യ ദിവസം എത്തുമ്പോള്‍ അവരെ വശീകരിക്കാന്‍ വിളിക്കുന്ന ഐറ്റം നമ്പര്‍ മുദ്രാവാക്യം

    ചോരച്ചാലുകള്‍ നീന്തിക്കയറിയ
    തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ
    തോക്കിന്‍ ഗീതം കേട്ടുമയങ്ങിയ
    ധീരന്മാരുടെ സംഘടന
    അതിന്റെ ശുഭ്രപതാകക്കീഴില്‍
    അണിനിരക്കൂ സഖാക്കളേ2:42 pmDeleteUndo deleteReport spamNot spam
    Devanand Pillai - ആ മനുഷ്യച്ചങ്ങലയില്‍ ഞാന്‍ കണ്ണിയായത് കൊല്ലം സിവില്‍ സ്റ്റേഷനില്‍ ആയിരുന്നു. (അപ്പോ നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ഷേക്ക് ഹാന്‍ഡ് നടത്തിയവരാ അല്ലേ?)2:44 pmDeleteUndo deleteReport spamNot spam
    lijesh k - അടിക്കും ഞങ്ങള്‍ പൊളിക്കും ഞങ്ങള്‍ അടിച്ചു പൊളിച്ചു നിരത്തും ഞങ്ങള്‍ !2:45 pmDeleteUndo deleteReport spamNot spam
    Promod P.P - കോൺ‌ഗ്രസ്സ് കാള കൊഴുപ്പുള്ള കാള
    ബ്രിട്ടീഷ് അമേരിക്ക പോറ്റുന്ന കാള
    അഴിമതി വണ്ടി വലിക്കുന്ന കാള
    കാലം കടന്നല്ലൊ കാളേ
    നിന്റെ കാലമടുത്തല്ലൊ കാളേ

    (കോൺ‌ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ഇരട്ട കാള ആയിരുന്ന കാലം)3:00 pm (edited 3:00 pm)DeleteUndo deleteReport spamNot spam
    മാരാര്‍ : ɺɒɺɒɯ - മനുഷ്യച്ചങ്ങലയില്‍ ഞാന്‍ കല്ലായി റെയില്‍വേ സ്റ്റേഷനു മുമ്പിലായിരുന്നു ( കോളേജ് കാലം )3:00 pmDeleteUndo deleteReport spamNot spam
    /shaji/ഷാജി/ :- - അപ്പോ നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ഷേക്ക് ഹാന്‍ഡ് നടത്തിയവരാ അല്ലേ? ഹ ഹ അത് ശരിയാണല്ലോ :))3:12 pmDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - മാരാരേ നിങ്ങള് ആര്‍ട്സിലാണോ പഠിച്ചത്?3:17 pmDeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - ഞാന്‍ അന്ന് ആ ചങ്ങലയുടെ കണ്ണി ആയതു മാഹിയിലെ ദേശീയപാതയില്‍ വെച്ചായിരുന്നു. റോഡിനു സമാന്തരമായി റെയില്‍പാലമുള്ള ഒരിടം.

    മാഹിയിലോ..? അതെവിടെ സജീഷ്? പുന്നോല്‍ ആയിരിക്കും ഉദ്ദേശിക്കുന്നത്.

    മനുഷ്യച്ചങ്ങല - ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത് തേഞ്ഞിപ്പലത്താണ്.3:24 pmDeleteUndo deleteReport spamNot spam
    shibin k - പാറട്ടങ്ങനെ പാറട്ടെ
    തൂവെള്ളക്കോടി പാറട്ടെ...
    കീറട്ടങ്ങനെ കീറട്ടെ
    നീലക്കൊടികള്‍ കീറട്ടെ...
    കാവിക്കൊടിയും കീറട്ടെ...3:44 pmDeleteUndo deleteReport spamNot spam
    sajeesh narayan - ശാശ്വത്.. അതെ, ഗോപാലപ്പെട്ടയ്ക്ക് ശേഷം പുന്നോല്‍ ഭാഗത്ത് ഒരിടത്ത് റെയില്‍പാളവും റോഡും സമന്തരമാകുന്ന ഭാഗമുണ്ട്. അവിടെ ആയിരുന്നു. ദേവേട്ടാ.. അങ്ങനെ നമ്മള്‍ തമ്മില്‍ പണ്ടേ "കൈയേറ്റം" നടത്തിയവരാണ് അല്ലെ.. :)3:44 pm

    ReplyDelete
  7. shibin k - മണ്ണില്ലാതോര്‍ക്കൊരുപിടി മണ്ണും
    പാവങ്ങള്‍ക്കൊരു ചെറ്റ കുടിലും...
    നേടിയെടുക്കാന്‍ നിലമ്പൂര്‍ കാട്ടില്‍
    അങ്കം വെട്ടി വീണു മരിച്ചൊരു
    ധീര സഖാവേ കുഞ്ഞാലീ...
    നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം..
    ഞങ്ങളീ നാട്ടില് സാശ്വതമാക്കും...

    (ഞങ്ങളുടെ പ്രിയ സഖാവ് കുഞ്ഞാലിയുടെ ഓര്‍മയ്ക്ക് മുമ്പില്‍...)3:47 pm (edited 3:47 pm)DeleteUndo deleteReport spamNot spam
    Devanand Pillai - കട്ടന്‍ ചായ ദിനേശ് ബീഡി പരിഹാസം മുദ്രാവാക്യത്തില്‍ ആണ്‌ ആദ്യമായി വന്നത്. കെ ആര്‍ ഗൗരിയമ്മ തൊഴില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരുന്ന സമയം അവര്‍ക്കെതിരേ തെരുവില്‍ വലതു പ്രകടന മുദ്രാവാക്യം

    "വാടീ ഗൗരീ ചായകുടി
    ചാരിയിരുന്നൊരു ബീഡി കുടി"3:50 pmDeleteUndo deleteReport spamNot spam
    shibin k - തെക്ക് തെക്കൊരു ദേശത്ത്..
    ഭര്‍ത്താവില്ലാ നേരത്ത്..
    ഫ്ലോരിയെന്നൊരു ഗര്‍ഭിണിയെ
    ചുട്ടുകരിച്ചൊരു സര്‍ക്കാരെ...
    അങ്കമാലി കല്ലറയില്‍ ഞങ്ങടെ സോധരരാണെങ്കില്‍ ...
    ആ കല്ലറയാണേ കട്ടായം,
    പകരം ഞങ്ങള് ചോദിക്കും..

    ഇങ്ങനെയല്ലേ ??3:55 pmDeleteUndo deleteReport spamNot spam
    Devanand Pillai - പ്രചാരത്തിലുള്ള കഥയാണ്‌, ശരിക്കും നടന്നിട്ടുണ്ടോന്ന് അറിയില്ല, കേരള തമിഴ് നാട് ബോര്‍ഡറില്‍ ഒരിക്കല്‍ നെഹ്രു പര്യടനത്തിനെത്തിയത്രേ. അനുഗമിച്ചിരുന്നത് കാമരാജ് ആണ്‌. കാമരാജിനെ അറിയാത്ത ഒരു കാക്ക പോലും തമിഴ്നാട്ടില്‍ ഇല്ലാത്ത കാലം. കാറില്‍ വന്നിറങ്ങിയ ഇരുവര്‍ക്കും ജനം അഭിവാദ്യം വിളിച്ചത് ഇങ്ങനെ

    കാമരാജ് നാടാരിക്ക് ജയ്
    കൂടെ വന്ന ഹാജ്യാരിക്കും ജയ്

    (നെഹ്രുന്റെ തൊപ്പിയും വെള്ള കാല്‍ശരായിയും കണ്ട് ജനം ഹാജിയാര്‍ക്ക് ജയ് വിളിച്ചത്)3:55 pm (edited 3:56 pm)DeleteUndo deleteReport spamNot spam
    64 previous comments from ശാശ്വത്: Saswath @ Bright, പാക്കരന്‍ ™, റിതു . and 21 others
    ശൂന്യന്‍ . - കോഴിക്കോട്ടങ്ങാടിയില്‍ പണ്ടൊരു ലീഗ് പൊതുസമ്മേളനത്തീന് പൊലീസ് മൈക്ക് പെര്‍മിഷന്‍ നിഷേധിച്ചത്രേ- അതിനെതിരെയുള്ള പ്രതിഷേധപ്രകടനത്തില്‍-
    മൈക്കും വേണ്ടൊരു മൈ# വേണ്ട
    മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ
    കോയിക്കോട്ടങ്ങാടി മൊയങ്ങട്ടെ4:03 pm (edited 4:04 pm)DeleteUndo deleteReport spamNot spam
    sajeesh narayan - ഷിബിന്‍, "തെക്ക് തെക്കൊരു ദേശത്ത്..".. എന്ന മുദ്രാവാക്യത്തിന്റെ ട്യൂണ്‍ എ ആര്‍ റഹ്മാന്‍ കടമെടുത്തിട്ടുണ്ട് :)
    "വീര പാണ്ട്യ കോട്ടയിലെ, മിന്നലെടുക്കും വേളയിലെ..!" ( ഒരു കോമഡി ഷോയില്‍ കേട്ടതാണ്. )

    സ്കൂളില്‍ പഠിക്കുമ്പോള്‍ എം എസ് എഫു കാര്‍ തങ്ങളുടെ നേതാവ് സി. മമ്മൂട്ടിക്ക് അഭിവാദ്യത്തിന്റെ പൂച്ചെണ്ട് നീട്ടി വലിച്ചു അര്‍പ്പിക്കുന്നതിന്നെ:
    "പൂചേണ്ടേ, പൂചേണ്ടേ, മമമൂട്ടിക്കൊരു പൂചേണ്ടേ!"

    പെരുന്നാളിന് പത്തു ലീവ് കിട്ടാത്ത എം എസ് എഫു കാര്‍ വിളിക്കുന്നത്‌;
    "ഓണത്തിന്ന് പത്തീസം, ക്ര്സ്ട്ട്മസ്സിന്നു പത്തീസം, ഞമ്മക്കെന്താ ഒരീസം?"4:17 pmDeleteUndo deleteReport spamNot spam
    shibin k - @sajeesh:
    അത് ഞാന്‍ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്:" സദ്യ തിന്നാന്‍ പത്തീസം, കേക്ക് മുറിക്കാന്‍ പത്തീസം.. പോത്തിനെ തിന്നാനെന്ത്യെ രണ്ടായീ....."4:25 pmDeleteUndo deleteReport spamNot spam
    saji സ്നേഹിതന്‍ - sajeesh നാരായണ്‍ ഹോ ടൈപ്പ് ചെയ്തു കോപ്പി ചെയുംബോഴേക്കും പത്തീസം കൊണ്ടുപോയല്ലോ പഹയാ

    കണ്ണൂര്‍ കൂടുതല്‍ പറഞ്ഞു കേള്‍കുനത് സജീഷ് പറഞ്ഞത് പോലെ ആണ്4:27 pm (edited 4:28 pm)DeleteUndo deleteReport spamNot spam
    ശാശ്വത്: Saswath @ Bright - "വീര പാണ്ട്യ കോട്ടയിലെ, മിന്നലെടുക്കും വേളയിലെ..!" ( ഒരു കോമഡി ഷോയില്‍ കേട്ടതാണ്. )

    അത് മിമിക്സ് പരേഡ്‌ (ഓര്‍ കാസര്‍ഗോഡ് കാദര്‍ഭായ്‌) എന്ന സിനിമയില്‍ ഉണ്ടായിരുന്നു. ജഗദീഷ്‌, ബിജു നാരായണന്‍ എന്നിവര്‍ സ്റ്റേജില്‍ നിന്ന് പാടുന്നതായിട്ട്.4:35 pmDeleteUndo deleteReport spamNot spam
    Promod P.P - “ലീഗ് സമ്മേളനം നാളെ. പോത്തുകൾ എത്തി തുടങ്ങി“
    ചന്ദ്രികയിൽ വന്ന വാർത്ത4:41 pm (edited 4:42 pm)DeleteUndo deleteReport spamNot spam
    shibin k - ഒന്നേയോന്നു പറഞ്ഞേക്കാം..
    ഒന്നിചോന്നായ്‌ പറഞ്ഞേക്കാം...
    ഞങ്ങടെ ഹോസ്റ്റലില്‍ വെള്ളമില്ലെന്നാല്‍...
    ഞങ്ങടെ ടാങ്കില്‍ വെള്ളമില്ലെന്നാല്‍...
    ഇവിടൊരു പുല്ലും ചെയ്യേണ്ടാ..
    ക്ലാസ്സുകളിവിടെ നടപ്പില്ലാ....

    (during water strike of mh, CET)10:29 pmDeleteUndo deleteReport spam

    ReplyDelete
  8. "മൃത്യുഞ്ചയത്തിൻ്റെ ശക്തി മന്ത്രങ്ങളിൽ...
    ഒരു പടപ്പാട്ടിൻ്റെ താളമായ് മേളമായ്...
    പുത്രനെ തിരയുന്നൊരമ്മതൻ നോവുമായ്...
    കത്തുന്ന, കാളുന്ന, നീറുന്ന, പുകയുന്ന...
    അസ്ഥികൾ പൂക്കുന്ന പുന്നപ്ര വയലാറിൽ..
    രാജൻ,ഭുവനകൻ,മുസ്ഥഫമാരുടെ...
    കുഴിമാടം കൈചൂണ്ടി പറയുന്നു ഞങ്ങൾ...
    മാറ്റണം, മാറ്റണം, മാറ്റിമറിക്കണം..
    സാമ്രാജ്യത്തത്തിൻ നീതിയും, ന്യായവും....
    മാറിയില്ലെങ്കിലോ, മാറ്റിയില്ലെങ്കിലോ....
    നാം തന്നെ മാറ്റിടും വിപ്ലവശക്തികൾ...

    ReplyDelete