Monday, June 27, 2011

ഇരുണ്ട കാലം പീഡനപര്‍വം







        1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ

പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.

വന്ന കാര്യം തിരക്കി- എന്താണ്?

അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.

എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍നിന്ന്?

എസ്പി ജോസഫ് തോമസില്‍നിന്ന്.

ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.

ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...

ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.

ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...

കൂത്തുപറമ്പ് സ്റേഷനിലെ രാത്രി

പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.

കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.

ലോക്കപ്പിനുള്ളില്‍

സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.

ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-

നിന്റെ പേരെന്താ.

വിജയന്‍.

എന്ത് വിജയന്‍?

പിണറായി വിജയന്‍.

ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.

കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.

നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.

രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.

പിറ്റേന്ന് പ്രഭാതം

രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.

ജയില്‍ദിനങ്ങള്‍

ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.

മുഖാമുഖം

രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.

വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.

സഹതടവുകാര്‍

അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.

ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.

കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.

വ്യായാമം

ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.

1977 മാര്‍ച്ച് 30

ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.

വീണ്ടും കണ്ടപ്പോള്‍

അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.

അതിക്രമങ്ങളുടെ ഇരുണ്ട കാലം

യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...

*
സജീവ് പാഴൂര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ജൂണ്‍ 2011
 പേജിലേക്ക് 

Wednesday, June 15, 2011

കഥകളി: സമയം, കാലം, സമകാലികംകഥകളി: സമയം, കാലം, സമകാലികം


പ്രശസ്ത കവിയും കലാനിരൂപകനുമായ മനോജ് കുറൂരുമായി ടി എസ് ഐ യുടെ ശ്രീകുമാര്‍. എ. ടി. നടത്തിയ അഭിമുഖം.
മനോജ് കുറൂര്‍ / ശ്രീകുമാര്‍ എ ടി | കൊച്ചി, ജൂണ് 15, 2011 14:28

" ജീവിതകാലത്തിന്‍റെ പകുതിയോളം കഠിനമായ അഭ്യാസത്തിനും, ഒരോ അരങ്ങിലുമുളള അവതരണത്തില്‍ വിശ്രമമില്ലാത്ത അധ്വാനത്തിനുമായി ചെലവഴിക്കുന്ന അവര്‍ക്ക് (കഥകളി കലാകാരന്‍മാര്‍ക്ക്) ലഭിക്കുന്ന പ്രതിഫലത്തിലും ജീവിതനിലവാരത്തിലുമൊന്നും  ഒരു വരേണ്യതയും ഞാന്‍ കാണുന്നില്ല. അതായത്, നമുക്കുപരിചയമുളള മിക്ക സാംസ്കാരിക വ്യവഹാരങ്ങളിലുമുളള വരേണ്യബോധമേ കഥകളിക്കുമുളളൂ."  കഥകളിയുടെ സൌന്ദര്യശാസ്ത്രം, ചാനല്‍ക്കാലത്തെ കഥകളി ആസ്വാദനം, 'പൂര്‍വ്വപുണ്യത്തിന്‍റെ കയങ്ങളില്‍' മുങ്ങിക്കിടന്നുകൊണ്ടുള്ള പരിഷ്കാരങ്ങള്, വരേണ്യസങ്കല്‍പം‍.... മനോജ് കുറൂര്‍ കഥകളിയുടെ സമകാലത്തെക്കുറിച്ച് സംസാരിക്കുന്നു.



കാഴ്ചയുടെ  ലോകം അനിയന്ത്രിതമായ രീതിയില്‍ത്തന്നെ വിപുലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കഥകളിയുടെ ഇന്നത്തെ കാഴ്ചയെ വേറിട്ടുനിര്‍ത്തുന്നത് എന്താണ്?

കാഴ്ചകളൊക്കെ പുറം കാഴ്ചകളായിത്തീരുന്ന ഒരു കാലമാണിതെന്നു തോന്നാറുണ്ട്. നിറപ്പകിട്ടുളള നിരവധി കാഴ്ചകള്‍ മുന്നിലൂടെ നിരന്തരം ഓടി മറയുന്ന ചാനലുകളാണ് ഇന്ന് കൊച്ചുകുട്ടികളുടെ പോലും സൌന്ദര്യ ബോധം രൂപപ്പെടുത്തുന്നത്. നിശ്ചലമായ ദൃശ്യങ്ങളും, നിശ്ചലതയോടടുത്ത ചലനങ്ങളും അവര്‍ക്ക് അന്യമാണ്. മുതിര്‍ന്നവരുടെ കാര്യവും വ്യത്യസ്തമല്ല. മാത്രമല്ല, സവിശേഷമായ ഒരു സാംസ്കാരിക പരിസരത്തു രൂപപ്പെടുന്ന കാഴ്ചകള്‍ എന്ന അവസ്ഥ മാറിയിരിക്കുന്നു. പല നാടുകളില്‍ പലപ്പോഴായി രൂപപ്പെട്ടതെല്ലാം ഒന്നിനു പുറകേ ഒന്നായി തെളിഞ്ഞുമറയുന്ന ഈ ദൃശ്യങ്ങള്‍ക്കിടക്ക് കഥകളിയുടേയും തെയ്യത്തിന്‍റേയുമൊക്കെ ദൃശ്യങ്ങളും വന്നുപോയേക്കാം. നിറപ്പകിട്ടുളള കാഴ്ചകളാണല്ലോ അവയും. വെറും ദൃശ്യമെന്ന  നിലയില്‍ കഥകളിവേഷങ്ങള്‍ക്ക് പകിട്ട് കൂടിയിട്ടുണ്ട്. പക്ഷേ, കഥകളി എന്ന കലയുടെ ചെറിയൊരു ഭാഗമേ ആകുന്നുളളൂ അവ.
നിശ്ചലമായ നിലകള്‍, സൂക്ഷ്മവും ശൈലീവല്‍കൃതവുമായ ചലനങ്ങള്‍, സംഗീതത്തില്‍ ഗമകങ്ങള്‍ എന്ന പോലെ ശരീരംകൊണ്ടു സൃഷ്ടിക്കുന്ന ചലന വിന്യാസങ്ങള്‍ എന്നിങ്ങനെ പൊതുവേയുളള കാഴ്ചയുടെ സംസ്കാരത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ഘടകങ്ങളാണ് കഥകളിയുടെ ഒരു പ്രത്യേകത. അതിനിണങ്ങുന്ന ഗീതവും മേളവുമുണ്ട്. അത്തരത്തില്‍ സമകാലികമായ കാഴ്ചകളില്‍ നിന്ന് ഈ കല വേറിട്ടുനില്‍ക്കുന്നു  എന്നുതോന്നുന്നു.

ക്ലാസിക് കലയായിട്ടും, ചിട്ടകളുടെ സുഘടിതമായ ഘടനാരൂപം കൈവിടാതിരുന്നിട്ടും, പുതുതലമുറയെ, കാലഘട്ടത്തെ, എങ്ങിനെ അതിന് ആകര്‍ഷിക്കാന്‍ കഴിയുന്നു?

ചോദ്യത്തില്‍ത്തന്നെ ഉത്തരവും ഉണ്ട്. ഇതൊരു ക്ലാസിക്കല്‍ കലയാണ്. അതിന് അതിന്‍റേതായ സൌന്ദര്യശാസ്ത്രമുണ്ട്. ചിട്ട എന്നത് ഈ കലയെ തടവിലിടുന്ന ഒന്നായി കാണേണ്ടതില്ല. മറ്റു കലകളില്‍ നിന്ന് പലതും സ്വീകരിക്കുമ്പോഴും, സ്വന്തം സൌന്ദര്യശാസ്ത്ര പരിസരത്തുവെച്ച് തനിക്കിണങ്ങുന്നത് തന്‍റേതായ രീതിയില്‍ സ്വാംശീകരിച്ചുകൊണ്ടാണ്, കഥകളിയെ കഥകളിയാക്കുന്ന ഘടകങ്ങള്‍കൊണ്ടാണ്, ചിട്ടകള്‍ രൂപപ്പെട്ടിരിക്കുന്നത്. ദൈനംദിന വ്യവഹാരങ്ങളും പരിചയവുമുളള ജനപ്രിയകലകളും ചേര്‍ന്ന് ജീവിതവും സൌന്ദര്യബോധവുമെല്ലാം നിശ്ചിത വൃത്തത്തിലൊതുക്കുമ്പോള്‍ വ്യത്യസ്തമായ കലകളോട് മമതയുണ്ടാവുക സ്വാഭാവികമാണല്ലോ. കേരളത്തില്‍  അത് ക്ലാസിക്കല്‍ കലയായ കഥകളിയോടായി. കലയുടെ ഒരോ ഘടകത്തേയും ആവുന്നത്ര ശൈലീവല്‍കരിക്കുന്ന ഈ കലയുടെ സ്വഭാവം,  പതഞ്ഞൊഴുകുന്ന കാഴ്ചകളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്ക്, ആശ്വാസമാകുന്നുണ്ടാകാം. കഥകളിക്കമ്പക്കാര്‍ പലവിധമുണ്ട്. കുട്ടികളുണ്ടാകാന്‍ തിരുവല്ല  ക്ഷേത്രത്തില്‍ സന്താനഗോപാലം കഥ വഴിപാടു നേരുകയും വഴിപാടായി അതു നടത്തുമ്പോള്‍ അവതരണത്തിലൊന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും, അവസാനത്തെ രംഗത്തില്‍ സ്വന്തം കുട്ടിയെ, ബ്രാഹ്മണവേഷം കെട്ടിയ നടനില്‍ നിന്നും സ്വീകരിക്കാനായി കാത്തുനില്‍ക്കുകയും ചെയ്യുന്ന ‘വഴിപാടു’ കാരുണ്ട്. കൃഷ്ണവേഷം വരുമ്പോള്‍ എഴുന്നേറ്റുനിന്നു തൊഴുന്നവരുണ്ട്. അലര്‍ച്ചകളും യുദ്ധങ്ങളും കണ്ടു ഹരം കൊളളുന്നവരുണ്ട്. ഭാവാഭിനയത്തില്‍ മാത്രം രസിക്കുന്നവരുണ്ട്. പാട്ടും മേളവും പ്രധാനമായ മേളപ്പദം കഴിഞ്ഞാല്‍ പോകുന്നവരും, അതു കഴിഞ്ഞാല്‍ മാത്രം വരുന്നവരുമുണ്ട്. പാരമ്പര്യത്തെ നിലനിര്‍ത്തുന്ന എന്തോ മഹനീയമായ സംഗതിയായിക്കണ്ട് കളികണ്ടില്ലെങ്കിലും രോമാഞ്ചമണിയുന്നവരുണ്ട്. ഇവരെയൊക്കെ ഏതെങ്കിലും തരത്തില്‍ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഉളളതുകൊണ്ടാകാം, ഈ കല ഇന്നും നിലനില്‍ക്കുന്നത്. പുതുതലമുറയിലും ഈ വൈവിധ്യമൊക്കെ കാണാമെങ്കിലും, അടുത്ത കാലത്ത് ആസ്വാദനത്തില്‍ വലിയൊരു പരിണാമം സംഭവിക്കുന്നതായി തോന്നുന്നു. കഥകളിയുടെ ചരിത്രമോ, പാരമ്പര്യമോ, അതിന്‍റെ പ്രത്യയശാസത്ര വിവക്ഷകളോ അല്ല, ശൈലീവല്‍കൃതമായ അതിന്‍റെ   അവതരണമാണ് പുതുതലമുറയില്‍ പലരേയും ഈ കല കാണാന്‍ പ്രേരിപ്പിക്കുന്നത്. ആഹാര്യം മുതല്‍  അവതരണത്തിന്‍റെ സൂക്ഷ്മ ഘടകങ്ങള്‍ വരെ അവര്‍ ശ്രദ്ധിക്കുന്നു. നേരത്തേ പറഞ്ഞതുപോലെ, കാഴ്ചയുടെ മുഖ്യധാരയില്‍ നിന്ന് വേറിട്ട ഒരു ദൃശ്യകലയെ അവര്‍ ആഗ്രഹിക്കുന്നു എന്നുതോന്നുന്നു. അത് തൃപ്തിപ്പെടുത്താന്‍  ഈ ക്ലാസിക്കല്‍ കലയയെത്തന്നെ ആശ്രയിക്കുകയും ചെയ്യുന്നു.

പക്ഷേ, ഇതിനൊരു  മറുവശം കൂടിയുണ്ട്. മിക്ക കഥകളി ആസ്വാദകര്‍ക്കും, കഥകളിയല്ലാതെ മറ്റൊരു കലയില്ല. ഉണ്ടെങ്കില്‍ത്തന്നെ, അതു കര്‍ണാടക സംഗീതമോ, സമ്പ്രദായ ഭജനയോ മേളമോ പഞ്ചവാദ്യമോ ഒക്കെയാണ്. പരിചയമുളള ഏതു കലയേയും കഥകളിയുമായി താരതമ്യപ്പെടുത്തി ഈ കലയുടെ ആസ്വാദനത്തില്‍ മാത്രം ആനന്ദിക്കുന്നവരാണ്ഏറെയും. മോഹിനിയാട്ടം, കൂടിയാട്ടം, തുടങ്ങിയ കലകള്‍ക്കൊന്നും ഈ ശ്രദ്ധ ലഭിക്കുന്നതായി  തോന്നുന്നില്ല. ധാരാളം കൂത്തമ്പലങ്ങള്‍ പൊടിപിടിച്ചുകിടക്കുന്നു. വിവിധ സമുദായങ്ങളിലുളള നാടോടിക്കലകള്‍ മിക്കതും വല്ലപ്പോഴും മാത്രമുളള അനുഷ്ഠാനപരമായ അവതരണങ്ങളിലൊതുങ്ങുന്നു. പുതു തലമുറയുടെ ശ്രദ്ധ നാടകം പോലുളള സമകാലിക കലകള്‍ക്കു ലഭിക്കാത്തതുകൊണ്ട് ആ രംഗങ്ങളില്‍ സംഭവിക്കുന്ന പരീക്ഷണങ്ങള്‍ക്ക് അവതരണങ്ങളുടെ തുടര്‍ച്ച ഉണ്ടാകില്ല. മറ്റു കലാരംഗങ്ങളിലുളളവര്‍ക്ക് കഥകളിയോട് ഒരു ശത്രുതാ മനോഭാവം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കഥകളിയെ  കഥകളിയായിക്കാണുകയും, ഇതരകലകളില്‍ നിന്ന് കഥകളി പ്രതീക്ഷിക്കാതിരിക്കുകയും ചെയ്താലേ മറ്റുകലകള്‍ക്ക് ഈ ശ്രദ്ധ കിട്ടുകയുളളൂ  എന്നുതോന്നുന്നു. ഒരോ കലയ്ക്കും അതതിന്‍റേതായ സൌന്ദര്യശാസ്ത്രമുണ്ട്. ക്ലാസിക്കല്‍ കലകള്‍ക്ക് ശക്തമായ വേരോട്ടമുളള ഇടങ്ങളില്‍ ഇതരകലകള്‍ക്ക് സ്വന്തമായ വഴികള്‍ കണ്ടെത്തുക എന്നത് എത്രത്തോളം ശ്രമകരമാവുന്നുവോ അത്രത്തോളം അനിവാര്യവുമാണ്.

പുതു തലമുറക്ക് കഥകളിയോടു തോന്നുന്ന ആഭിമുഖ്യത്തില്‍ സന്തോഷമുണ്ടെങ്കിലും, ഇതരകലകളിലും അത്രതന്നെ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

ആവിഷ്കാരത്തില്‍ കാലികമായ പരിഷ്കാരങ്ങള്‍ കൈവരിക്കാന്‍ കഥകളിക്കായിട്ടുണ്ടോ? സിനിമപോലുളള നിരന്തരം പരിഷ്കരിക്കപ്പെടുന്ന കലാരൂപങ്ങളുമായി അതിനെ താരതമ്യപ്പെടുത്താമോ?

കാലികമായ പരിഷ്കാരങ്ങള്‍ എന്നത് സങ്കീര്‍ണമായ കാര്യമാണ്. കഥകളിപോലുളള ഒരു കഥ കാലത്തെ നേരിട്ട് സംബോധന ചെയ്യുന്നില്ല. അതില്‍ സംഭവിക്കുന്ന പരിഷ്കാരങ്ങളും സൂക്ഷ്മമാണ്. ജര്‍മന്‍ നാടകവും ബൈബിള്‍ കഥയും ആട്ടക്കഥാരൂപത്തിലാക്കുന്നതും തിരശ്ശീല എടുത്തുമാറ്റുന്നതും, വേഷങ്ങളില്‍ ചില നിസാരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതുമൊക്കെയാണ് പൊതുവേ പരിഷ്കാരങ്ങളായി കണക്കാക്കിപ്പോരുന്നത്. ഉപരിപ്ലവമായ ഈ പരിഷ്കാരങ്ങള്‍ ഈ കലയെ കാര്യമായി സ്പര്‍ശിക്കുന്നതുപോലുമില്ല.
 ഇതുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ ആധുനികത കൊണ്ടുവന്ന പരിഷ്കാരങ്ങളും സ്വാതന്ത്ര്യസമരവുമെല്ലാം  കേരളീയ സമൂഹത്തെ ആവേശിച്ചിരുന്ന കാലത്ത്, അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നുകൊണ്ട് പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍റെ  നേതൃത്വത്തില്‍ കഥകളിയില്‍ നടന്ന  പരിഷ്കാരങ്ങള്‍ ഓര്‍ക്കുക. കഥകളി സങ്കേതങ്ങളിലാണ് അതു സംഭവിച്ചത്. വൈവിധ്യമാര്‍ന്ന ചിട്ടകളെ സംയോജിപ്പിച്ചുകൊണ്ട് സങ്കേതങ്ങളെ പുനര്‍ നിര്‍ണയിക്കുക, ചലനങ്ങള്‍ക്ക് ഭംഗി വരുത്തുക, പാട്ടും മേളവും അതിനിണങ്ങുന്ന തരത്തിലാക്കുക  എന്നിങ്ങനെ കാലവുമായ് നേരിട്ട് ബന്ധപ്പെടാത്ത പരിഷ്കരണങ്ങളാണ് അന്നു സംഭവിച്ചത്. കഥകളി അതില്‍ത്തന്നെ ഉളളടങ്ങുന്ന ഒരു വ്യവഹാരമായാണ് അന്ന് പരിഗണിക്കപ്പെട്ടത്. നടപ്പില്‍വരുത്തിയ കാലവുമായി അതിനുളള ബന്ധം പരോക്ഷമാണ്. ‘അണുധൂളിപ്രസാരത്തിന്‍ അവിശുദ്ധദിനങ്ങളില്‍ ’ ‘പൂര്‍വപുണ്യത്തിന്‍റെ കയങ്ങളില്‍’ മുങ്ങിക്കിടന്നുകൊണ്ടാണ് അതു നിറവേറ്റപ്പെട്ടത്.
 പെട്ടെന്നുകാണാവുന്ന ചിലതും തുടര്‍ന്നു സംഭവിക്കുന്നുണ്ട്. മൈക്രോഫോണിന്‍റേയും ഇലക്ട്രോണിക്ക് ശ്രുതിപ്പെട്ടിയുടേയും ആവിര്‍ഭാവം കഥകളി സംഗീതത്തത്തെ കൂടുതല്‍ ഭാവാത്മകവും, ശ്രുതി ബദ്ധവുമാക്കി. ഇലക്ട്രിക്ക് ലൈറ്റുകളുടെ ഉപയോഗം, നിലവിളക്കില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അതിന്‍റെ ദീപവിധാനത്തിനു വലിയ മാറ്റങ്ങള്‍ വരുത്തി. അപ്പോഴും കഥകളിയുടെ പൊതുവേയുളള സൌന്ദര്യശാസ്ത്രത്തെ  അടിമുടി മാറ്റുന്നതിനല്ല, ലഭ്യമായ പുതിയ സാമഗ്രികള്‍ നിലവിലുളള അവതരണത്തെ കൂടുതല്‍ ഭദ്രമാക്കുന്ന നിലയിലാണ് ഈ പരിഷ്കാരങ്ങളും സംഭവിച്ചത് എന്നു കാണാം.
സിനിമപോലുളള കലകളില്‍ സംഭവിച്ച പരിഷ്കാരങ്ങളില്‍ നിന്നുളള വ്യത്യാസം  ഇവിടെ വ്യക്തമാണല്ലോ. നിശ്ശബ്ദ സിനിമയിലെ ദൃശ്യ സംയോജനത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ആദ്യകാലസിനിമയുടെ സൌന്ദര്യശാസ്ത്രം, ശബ്ദം കടന്നുവന്നപ്പോള്‍ വലിയൊരു പൊളിച്ചെഴുത്തിനു വിധേയമായതുപോലെ, സാങ്കേതിക വികാസത്തിലൂടെ അടിയ്ക്കടി വന്ന മാറ്റങ്ങള്‍ സിനിമയുടെ സൌന്ദര്യ ശാസ്ത്രത്തെ നിരന്തരം പുനര്‍നിര്‍ണയിച്ചതുപലെ ഒന്നും കഥകളിയില്‍ സംഭവിച്ചിട്ടില്ല. പ്രമേയ തലത്തിലാണെങ്കില്‍, സമകാലികമായ ജനജീവിതം സിനിമയില്‍ ആവിഷ്കരിക്കപ്പെടുന്നതുപോലെ, കഥകളിയില്‍ ആവിഷ്കരിക്കപ്പെടുന്നില്ല. പൊതുവേ, ഏതു കാലത്തുമുളള ചില മനുഷ്യാവസ്ഥകളുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് കഥകളിയില്‍ പുരാണ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷീകരിക്കുന്നത്. ക്ലാസിക് കൃതികളുടെ വായനയില്‍ സംഭവിക്കുന്നതുതന്നെയാണ് പ്രമേയ തലത്തിലുളള കഥകളി ആസ്വാദനത്തിലും സംഭവിക്കുന്നത്.

കഥകളിയിലെ നാടോടി വഴക്കങ്ങളെപ്പറ്റി? താളം, സംഗീതം, അഭിനയം, അന്തരീക്ഷം തുടങ്ങിയ മേഖലകളില്‍ അതുപുലര്‍ത്തുന്ന മൌലികമായ ബദല്‍ വഴി, ഒരു ആധുനികോത്തര സൌന്ദര്യശാസ്ത്ര പരിസരത്തില്‍ എങ്ങനെ വിശദീകരിക്കാം?

 പൊതുവേ, ക്ലാസിക്കല്‍ കലാഘടകങ്ങള്‍ക്കാണ് കഥകളിയില്‍ മുന്‍തൂക്കം  എങ്കിലും, നാടോടി കലാഘടകങ്ങള്‍  അതില്‍ പല തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസിക്കല്‍ സങ്കേതങ്ങള്‍തന്നെ ഈ നാടോടി ഘടകങ്ങള്‍ ശൈലീവല്‍കരിക്കുന്നതിലൂടെ രൂപപ്പെട്ടതാവാന്‍ സാധ്യതയുണ്ട്. ആദ്യകാലത്തെ രാമനാട്ടത്തിന്‍റെ സൂചനകള്‍ വായിച്ചാല്‍ അടില്‍ നാടോടികലാ ഘടകങ്ങള്‍ക്കാണ് മുന്‍തൂക്കമുണ്ടായിരുന്നത്  എന്നുതോന്നും. മുടിയേറ്റിലെ പോരിനുവിളിയും യുദ്ധവും, വിഷ്ണുമൂര്‍ത്തി തെയ്യത്തിന്‍റെ അവതാരവുമൊക്കെ കാണുമ്പോള്‍, കഥകളിയും ഇവയും പങ്കുവെക്കുന്ന കലാസങ്കേതങ്ങള്‍ക്കു  സാദൃശ്യം തോന്നാം. കഥകളിയില്‍ ഉപയോഗിക്കുന്ന താളങ്ങളും, നാടോടിക്കലകളിലെ താളങ്ങളും തമ്മില്‍ പേരിലും പ്രയോഗത്തിലും സമാനതയുണ്ട്. കഥകളിയിലെ നിഴല്‍ക്കുത്ത് എന്ന കഥ ഒരു നാടോടി ഇതിഹാസകാവ്യത്തില്‍നിന്ന് സ്വീകരിച്ചതാണല്ലോ. ഈ കഥയുടെ അവതരണത്തില്‍ മലയന്‍റെ മന്ത്രവാദവും, നാടോടിപ്പാട്ടുമട്ടിലുളള പദങ്ങളുമൊക്കെ കാണുകയും ചെയ്യാം. പെണ്‍ കരിവേഷങ്ങള്‍, നിണം, ഭീരു, ആശാരി, മണ്ണാന്‍ തുടങ്ങിയ വേഷങ്ങള്‍ക്കും അവയുടെ അവതരണങ്ങള്‍ക്കും ഇത്തരം നാടോടി ബന്ധം കാണാം. കലാ സങ്കേതങ്ങളെ ആവുന്നത്ര ശാലീവല്‍കരിക്കുന്ന ക്ലാസിക്കല്‍ കലകളുടെ സ്വഭാവം മാറ്റിവെച്ചാല്‍ , കേരളീയകലകളിലെ താളമുള്‍പ്പെടെയുളള സങ്കേതങ്ങളില്‍ ഈ ക്ലാസിക്കല്‍-നാടോടി വിഭജനം അത്രയൊന്നും വ്യക്തമല്ല. കഥകളിയിലാവട്ടെ, ഇനിയും ശൈലീവല്‍കരിക്കാവുന്ന ഘടകങ്ങളുടെ സാന്നിധ്യവുമുണ്ട്. പാട്ടിലാവട്ടെ, നാടോടിച്ഛായയുളള രാഗങ്ങളും മറ്റും പ്രയോഗിക്കപ്പെടുന്നുണ്ട്. ക്ലാസിക്കല്‍ സംഗീതം പോലെ പൂര്‍ണമായും സ്വരപ്പെടുത്താവുന്ന രീതിയില്‍ സാങ്കേതികമായ ഭദ്രത കഥകളിസംഗീതം കൈവരിച്ചിട്ടില്ല. അതായത് പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതവും മറ്റും പോലെ അതുരൂപപ്പെട്ട സാംസ്കാരിക മുദ്രകലെയാകെ മറച്ചുവെച്ചുകൊണ്ടുളള സാങ്കേതികമായ ശൈലീവല്‍കരണം കഥകളിപോലുളള കലകളില്‍ പൂര്‍ണമായി നടന്നിട്ടില്ല.

ആധുനികോത്തര സൌന്ദര്യശാസ്ത്ര പരിസരത്തില്‍ കഥകളി ഒരു ബദല്‍ ആണോ സൃഷ്ടിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് തീര്‍ച്ചപോരാ. പിന്നെ കഥകളി സമകാലികമായി  എങ്ങനെ ആസ്വദിക്കപ്പെടുന്നു എന്നത് സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. കാലത്തിന്‍റെ വേഗത്തിനും, സമകാലികമായി രൂപപ്പെടുന്ന സാങ്കേതിക വികാസത്തിനുമനുസരിച്ച് നിരന്തരം പരിണമിക്കുന്ന കലകളിലാണ് സമകാലിക ജീവിതത്തോടുളള പ്രത്യക്ഷമായ പ്രതികരണങ്ങളുളളത്. പാശ്ചാത്യ ആധുനികതയുടെ പരിസരത്തില്‍ അഡോര്‍ണോ  ആധുനിക ക്ലാസിക്കല്‍ സംഗീതത്തെ പരമ്പരാഗതമായ ക്ലാസിക്കല്‍  സംഗീതത്തിനും ജനപ്രിയകലകള്‍ക്കും ഒരു ബദല്‍ ആയി കണ്ട അവസ്ഥ ഇവിടെയില്ല. കാരണം, ആധുനിക ക്ലാസിക്കല്‍ സംഗീതത്തില്‍ ഷോയെന്‍ബര്‍ഗിനെപ്പോലുളള സംഗീതജ്ഞര്‍ വരുത്തിയ സമൂലമായ പൊളിച്ചെഴുത്തുകള്‍ ഇവിടെ ഒരു ക്ലാസിക്കല്‍ കലയിലും സംഭവിച്ചിട്ടില്ല. കാലത്തിനൊപ്പം സഞ്ചരിക്കുന്ന കലകളെ  അപഗ്രഥിക്കുന്ന രീതിശാസ്ത്രമുപയോഗിച്ച്  ക്ലാസിക്കല്‍ കലകളെ ഒരു പരിധിക്കപ്പുറം വിലയിരുത്താനാവില്ല. അവയുടെ അവതരണ സന്ദര്‍ഭത്തെ പലകാലങ്ങളില്‍ ആവര്‍ത്തിക്കുന്നത് എന്ന നിലയില്‍ സവിശേഷമായി കണ്ടുകൊണ്ടുളള ഒരു വിശകലനത്തിനാണ് ഇക്കാര്യത്തില്‍ പ്രസക്തിയുളളത് എന്നു തോന്നുന്നു. കലകളുടെ കാര്യത്തില്‍ ഒന്നിനെ പ്രസക്തി മറ്റൊന്ന് ഇല്ലാതാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

കഥകളിയെ വരേണ്യതയുമായി ബന്ധിപ്പിക്കുന്നതില്‍ എല്ലാവരും ആവേശം കാണിക്കുന്നു. എന്നാല്‍ എങ്ങിനെയാണ് കഥകളി ആ വാദങ്ങളെ എതിരിടുന്നത്?

ഒരു കല രൂപപ്പെടുന്നതും, പ്രവര്‍ത്തിക്കുന്നതുമായ കാലം, അതിന്‍റെ  ആസ്വാദക സമൂഹം, രക്ഷിതാക്കള്‍, കലാകാരന്‍മാര്‍, അവതരണ സ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധി സാംസ്കാരിക ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുവേണം അതിന്‍റെ സാംസാക്രികമായ  വിധിനിര്‍ണയം നടത്താന്‍. കഥകളി തീര്‍ച്ചയായും ജന്മിത്തത്തിന്‍റെ  കാലത്തു രൂപം കൊണ്ട കലയാണ്. ഇല്ലങ്ങള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയായിരുന്നു  അവതരണ  സ്ഥലങ്ങള്‍. രാജാക്കന്മാരും ജന്മിമാരുമായിരുന്നു രക്ഷാകര്‍ത്താക്കള്‍. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവേ, സമാനമായ ഇതര കലകളിലുളള അനുഷ്ഠാനപരതയും ജാതി വിവേചനവുമൊക്കെ കഥകളിയില്‍ കുറവാണ്. നിശ്ചിത ജാതിയില്‍പ്പെട്ടവരാകണം കലാകാരന്മാര്‍ എന്ന നിബന്ധന ഇതിലില്ല. ഈഴവ സമുദായത്തില്‍പ്പെട്ട കലാകാരന്മാരും, അവരുടെ കഥകളിയോഗങ്ങളും പണ്ടും ഉണ്ടായിരുന്നു. ദലിത് സമുദായങ്ങളില്‍ പെട്ടവരും,  സ്ത്രീകളുംവഇസ്ലാം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരും വിദേശികളും ഇന്ന് ഈ കല അവതരിപ്പിക്കുന്നു. അവതരണ സ്ഥലത്തിനും പ്രത്യേക പരിധികള്‍ ഉണ്ടായിരുന്നില്ല. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും ഇതിന്‍റെ അവതരണ സ്ഥാനങ്ങളായിരുന്നു. രകഷാകര്‍ത്താക്കളുടെ സ്ഥാനത്തുണ്ടായിരുന്നവര്‍ ഇന്ന് അതിന് പ്രാപ്തിയില്ലാത്തവരായി. ആ സ്ഥാനം  ഉത്സവക്കമ്മിറ്റിക്കാരും, കഥകളി ക്ലബുകളും ഏറ്റെടുത്തു. ആസ്വാദക സമൂഹത്തിലും ജാതിഭേദങ്ങളില്ല.

ഇങ്ങിനെയൊക്കെയാണെങ്കിലും കഥകളിയുടെ സങ്കേതങ്ങളില്‍ ജാതിപരമായ വരേണ്യതയുടെ ഘടകങ്ങളുണ്ട്. ആശാരി, കാട്ടാളന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ അവതരണത്തില്‍ സവര്‍ണ സംസ്കാരത്തില്‍ നിന്നു ഭിന്നമായ സാംസ്കാരികാവസ്ഥയിലുളളവരോടുളള സമീപനം ചിലപ്പോഴെങ്കിലും ദൃശ്യമാകുന്നുണ്ട്. ചില സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തില്‍ പുരുഷ കേന്ദ്രിതമായ കാഴ്ചപ്പാടുകളും പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുണ്ട്. അത്തരം ഘടകങ്ങളില്‍ കേന്ദ്രീകരിച്ചാണ് പുതു തലമുറ ഈ കല ആസ്വദിക്കുന്നത് എന്നുതോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കെത്തന്നെ, രൂപതലത്തില്‍ ശൈലീവല്‍കരിച്ച സങ്കേതങ്ങളിലും, പ്രമേയതലത്തില്‍ ജീവിതസംഘര്‍ഷങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെ നിസഹായതകളിലുമൊക്കെയാണ് അവരുടെ കാഴ്ചകള്‍ കേന്ദ്രീകരിക്കുന്നത് എന്നുതോന്നുന്നു.  ഏതു വ്യവഹാരത്തിലാണ് ഈ വരേണ്യത ഇല്ലാത്തത്? എഴുത്തച്ഛന്‍ കവിതയും പിന്നീടുളള ആധുനിക കവിതകള്‍ പോലും ഇത്തരം വരേണ്യ ബോധങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സംസ്കൃതത്തിനും, പില്‍ക്കാലത്ത്   ഇംഗ്ലീഷിനും അധികാരവുമായി ബന്ധപ്പെട്ട  വരേണ്യസ്വഭാവമുണ്ട്.

 ഒരു കാര്യംകൂടി. എന്നെ സംബന്ധിച്ച് കഥകളി അതവതരിപ്പിക്കുന്ന കലാകാരന്മാരുടെ ജീവിതസംസ്കാരവുമായാണ് ബന്ധപ്പെടുന്നത്. ജീവിതകാലത്തിന്‍റെ പകുതിയോളം കഠിനമായ അഭ്യാസത്തിനും, ഒരോ അരങ്ങിലുമുളള അവതരണത്തില്‍ വിശ്രമമില്ലാത്ത അധ്വാനത്തിനുമായി ചെലവഴിക്കുന്ന അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിലും ജീവിതനിലവാരത്തിലുമൊന്നും  ഒരു വരേണ്യതയും ഞാന്‍ കാണുന്നില്ല. അതായത്, നമുക്കുപരിചയമുളള മിക്ക സാംസ്കാരിക വ്യവഹാരങ്ങളിലുമുളള വരേണ്യബോധമേ കഥകളിക്കുമുളളൂ. എഴുത്തച്ഛന്‍ കവിത  വിപ്ലവാത്മകം, കഥകളി വരേണ്യം എന്ന മട്ടിലുളള സാംസ്കാരിക വിമര്‍ശനം ദുര്‍ബലമായേ അനുഭവപ്പെടുന്നുളളൂ.

ഒരു കല എന്ന നിലയില്‍--ഉളളടക്കപരമായും, രൂപപരമായും-- അതിന്‍റെ ഭാവി പരിഷ്കരണ സാധ്യതകള്‍?

 പട്ടിക്കാന്തൊടിയുടെ കാലത്തുനടന്ന സങ്കേതതല സ്പര്‍ശിയായ പരിഷ്കരണങ്ങളെക്കുറിച്ച് മുമ്പു പറഞ്ഞല്ലോ. അത്തരത്തിലുളള പരിഷ്കരണങ്ങള്‍ പിന്നീട് അധികം നടന്നിട്ടില്ല. പുതിയ കഥകള്‍ വന്നതുകൊണ്ട് കാര്യമില്ല. അവയുടെ അവതരണത്തിനുയോജിച്ച വിധത്തിലുളള സങ്കേതങ്ങള്‍ കൂടി ഒപ്പം രൂപപ്പെടണം. ദീപവിധാനം, മൈക്രോ ഫോണിന്‍റെ ഉപയോഗം എന്നിവയിലൊക്കെ ബാഹ്യമായ ചില പരിഷ്കരണങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. ചെണ്ട, മദ്ദളം, എന്നിവക്കായി അവയുടെ ശബ്ദം ക്രമീകരിക്കത്തക്ക വിധം മൈക്രോഫോണ്‍ ഉപയോഗിക്കുന്നതു നന്നായിരിക്കും. ദീപ വിധാനത്തില്‍ ചില പരിഷ്കരണ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, അതൊന്നും പ്രചാരം നേടിയില്ല. നടന്മാരുടെ ശരീര വിന്യാസത്തിന്‍റെ ചാരുത കൂടുതല്‍ വ്യക്തമാകും വിധത്തില്‍ ആഹാര്യത്തിലും മുഖാഭിനയത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനു പാകത്തില്‍ ചില വേഷങ്ങളുടെ മുഖത്തെഴുത്ത്, ചുട്ടി എന്നിവയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വരാവുന്നതാണ്. ഇത്രയൊക്കെയല്ലാതെ  കഥകളിയുടെ സങ്കേതങ്ങളെ പുനര്‍നിര്‍ണയിക്കാന്‍ പാകത്തിനുളള പരിഷ്കണങ്ങള്‍ ഇനി സംഭവിക്കാന്‍ സാധ്യതയില്ല. വളരെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ട അത്തരം കാര്യങ്ങള്‍ സംഭവിക്കുമോ എന്നു കണ്ടറിയണം. ഏതായാലും വേഷത്തിന്‍റെ കേശഭാരം എടുത്തുമാറ്റുക തുടങ്ങി നിസാരമായ ചില കാര്യങ്ങള്‍ ചെയ്തിട്ട് പരീക്ഷണം എന്നു പറയുന്നതിനോട് യോജിപ്പില്ല.



പേജ്

Monday, June 13, 2011

അണ്ണാമാരും ബാബാമാരും അഥവാ അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം



സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ ഏറ്റവും ഭീമമായ അഴിമതികളുടെ ഭാരംപേറിയാണ് യുപിഎ ഗവണ്‍മന്റെ് മുന്നോട്ടുനീങ്ങുന്നത്. നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും 2 ജി സ്പെക്ട്രം അഴിമതിയുടെ ഭാഗമായി ജയിലിലാണ്. മറ്റു...സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ ഏറ്റവും ഭീമമായ അഴിമതികളുടെ ഭാരംപേറിയാണ് യുപിഎ ഗവണ്‍മന്റെ് മുന്നോട്ടുനീങ്ങുന്നത്. നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും 2 ജി സ്പെക്ട്രം അഴിമതിയുടെ ഭാഗമായി ജയിലിലാണ്. മറ്റു നിരവധി പേര്‍ സംശയത്തിന്റെ നിഴലിലാണ്. 2 ജി സ്പെക്ട്രത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതമായി തമിഴ്നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം ഗവണ്‍മന്റെില്‍നിന്ന് തുടച്ചെറിയപ്പെട്ടു. കേരളത്തിലും മമതാബാനര്‍ജിയുടെ സഖ്യം വിജയിച്ച പശ്ചിമബംഗാളിലും കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ പരിമിതമായിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന പൊതുജന പിന്തുണയുടെ ഗ്രാഫ് താഴോട്ടുതന്നെയാണ് എന്നാണ് ഇന്ത്യയൊട്ടുക്കും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

അഴിമതിക്കെതിരെയുള്ള ജനവികാരം സ്വാഭാവികമാണ്. അഴിമതിയില്‍പെട്ടിട്ടുള്ള സംഖ്യകള്‍ ലക്ഷക്കണണക്കിന് കോടികളാകുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പും മനസ്സിലാക്കാം. 1969 മുതല്‍ ചര്‍ച്ചയിലിരിക്കുന്ന ലോക്പാല്‍ ബില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ മുതല്‍ എല്ലാ നിയമസഭാംഗങ്ങളുടെയും ആസ്തികള്‍ "സുതാര്യ"മായി പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനവരെയുള്ള അഴിമതി വിരുദ്ധ നിലപാടുകളുടെയെല്ലാം പശ്ചാത്തലം ഇതുതന്നെയാണ്. കേരളത്തിലെ നിരവധി മന്ത്രിമാര്‍ അഴിമതിയുടെ നിഴലിലാകുമ്പോള്‍ ഇത്തരം അഭ്യാസങ്ങളുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ഒരു വ്യത്യാസവും പ്രധാനമാണ്. അഴിമതിവിരുദ്ധ സമരങ്ങളുടെ നേതാക്കന്മാരായി രംഗത്തുവരുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് അവകാശപ്പെടുന്ന "സിവില്‍ സമൂഹ" പ്രസ്ഥാനക്കാരാണ്. അവരാണ് ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമിതികളിലും "ജനപ്രതിനിധി"കളായി സ്ഥാനംപിടിക്കുന്നത്. അണ്ണാഹസാരെയും അരവിന്ദ് കേജരിവാളും ശാന്തിഭൂഷണും ഇവരുടെ പ്രതിനിധികളാണ്. പരസ്യമായി രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന ഇത്തരം ആളുകള്‍ രാഷ്ട്രീയക്കാരുടെ അഴിമതിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഇതിനിടയിലാണ് മറ്റൊരു "അഴിമതിവിരുദ്ധ"നായി ബാബാ രാംദേവിന്റെ അരങ്ങേറ്റം. രാംദേവ് ഹര്യാനയില്‍ ജനിച്ചുവളര്‍ന്ന പിന്നോക്ക സമുദായക്കാരനായ സ്വാമിയാണ്. ഹരിദ്വാറില്‍ ആശ്രമം സ്ഥാപിച്ച് യോഗം പഠിപ്പിക്കുകയും മറ്റ് "സേവന" വ്യവസായങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇദ്ദേഹം ഇതിനുമുമ്പുതന്നെ പലവിധത്തില്‍ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്. ദല്‍ഹിക്കുചുറ്റുമുള്ള പലയിടങ്ങളില്‍നിന്നും സ്വന്തം അനുയായികളെ കൊണ്ടുവന്നു താമസിപ്പിക്കുകയും രാംലീലാമൈദാനിയില്‍ നാലുകോടിയോളം ചെലവുമതിക്കുന്ന പന്തല്‍നിര്‍മ്മിക്കുകയും ചെയ്താണ് രാംദേവ് തന്റെ അഴിമതിവിരുദ്ധ ഉപവാസം നടത്തിയത്. അദ്ദേഹവുമായി സംഭാഷണം നടത്താനായി സീനിയര്‍ മന്ത്രിമാരായ കപില്‍സിബലും സുബോധ്കാന്ത് സഹായിയും നിയോഗിക്കപ്പെട്ടു. അവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനുസരിച്ച് ഒരു സമവായത്തിലെത്തിയതാണ്. പിന്നീട് നാം കേള്‍ക്കുന്നത് രാംദേവ് ഉപവാസം തുടരാന്‍ തീരുമാനിച്ചുവെന്നാണ്. അന്നുരാത്രി പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെതന്നെ രാംദേവിനെ അറസ്റ്റ്ചെയ്ത് ഹരിദ്വാറിലേക്കു മാറ്റുകയും ചെയ്തു. രാംദേവിനെ ഒരു വഞ്ചകനായി ചിത്രീകരിക്കാനും ആര്‍എസ്എസുകാരുടെ പിന്തുണയോടെയാണ് അയാള്‍ സമരം നടത്തിയതെന്ന് ആരോപിക്കാനും കോണ്‍ഗ്രസുകാര്‍ മറന്നില്ല. ഇതെഴുതുമ്പോള്‍ , രാംദേവ് സംഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കുകയാണ് . ബിജെപിയും അണ്ണാഹസാരെയും സത്യാഗ്രഹം നടത്തുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമറിയിച്ചുകഴിഞ്ഞു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ പ്രതിഷേധസമരം നടത്തുന്ന ആളുകളെ അറസ്റ്റ്ചെയ്ത രീതിക്കെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം രംഗത്തുവന്നിട്ടുണ്ട്.

എങ്കിലും നിരവധി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഒന്നാമത്തേത്, രാംദേവിനോടുള്ള ഗവണ്‍മന്റെിന്റെ സമീപനമാണ്. ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ താന്‍ തെറ്റാണെന്നു കരുതുന്ന പ്രവണതയ്ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാനും സമരം നടത്താനും ആര്‍ക്കും അവകാശമുണ്ട്. അതിനുവേണ്ടി ആളുകളെ സംഘടിപ്പിക്കുക സ്വാഭാവികമാണ്. അതുതന്നെയാണ് രാംദേവും ചെയ്തത്. ആദ്യഘട്ടത്തില്‍ ഗവണ്‍മന്റെ് ഈ സന്യാസിയെ അല്‍പം വഴിവിട്ട് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ അയാളെ അതേ തീവ്രതയോടെ അധിക്ഷേപിക്കുന്നു. ഇപ്പോള്‍ പറയുന്നത് രാംദേവിന് ഇരുന്നൂറിലധികം സ്ഥാപനങ്ങളും ഇന്ത്യയിലും വിദേശത്തും ആസ്തികളും ഉണ്ടെന്നാണ്. അയാള്‍ നടത്തിയ ആദായനികുതി വെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും കഥകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. ഇതൊന്നും പുതിയ കഥയല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബൃന്ദാകാരാട്ട് രാംദേവിന്റെ ആശ്രമത്തിലെ സ്ത്രീപീഡനത്തെക്കുറിച്ചുള്ള പരാതി ഉന്നയിച്ചിരുന്നു. ഇയാളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. അപ്പോള്‍ ഇവയെല്ലാം അവഗണിക്കപ്പെട്ടു. രാംദേവ് ഒരു വ്യാജ സന്ന്യാസിയാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ പിന്നെയെന്തുകൊണ്ട് ഗവണ്‍മന്റെ് നടപടിയെടുത്തില്ല? എന്തുകൊണ്ട് ഇയാള്‍ക്ക് അര്‍ഹതയില്ലാത്ത മാന്യതയും അംഗീകാരവും നല്‍കി? പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു?

രാംദേവിന്റെ സംഘത്തില്‍ സാധ്വി ഋതാംബരയെപ്പോലുള്ള ഹിന്ദുതീവ്രവാദികളുണ്ടായിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് ഗവണ്‍മന്റെ് "സന്ധി സംഭാഷണ"ത്തിന് ഒരുങ്ങിയത്. അത് വിജയിക്കാത്തപ്പോഴാണ് അയാള്‍ ഹിന്ദു തീവ്രവാദികളുടെയും ആര്‍എസ്എസിന്റെയും ചട്ടുകമാണെന്നുള്ള ആരോപണമുയര്‍ന്നത്. ഇതിനിടയില്‍ മാധ്യമങ്ങളില്‍നിന്നുയര്‍ന്നുവരുന്ന മറ്റാരോപണങ്ങളുണ്ട്. രാംദേവും അണ്ണാഹസാരെയും തമ്മിലുള്ള താരതമ്യമാണ് ഏറ്റവും പ്രധാനം. രാംദേവ് ഹിന്ദുമതവാദിയാണെങ്കില്‍ അണ്ണ "സെക്കുലറാ"ണ്. അണ്ണ ലളിതമായ സമരം നടത്തിയെങ്കില്‍ രാംദേവ് "പഞ്ചനക്ഷത്ര" സമരമാണ് നടത്തിയത്. അണ്ണയുടെ സമരത്തിന് ആളുകള്‍ സ്വമേധയാ പിന്തുണ പ്രഖ്യാപിച്ചു. രാംദേവ് പണമെറിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു. അവസാനം ഒന്നുംകൂടി ചേര്‍ക്കാം. അണ്ണ മാന്യനും ലോക്പാല്‍ സമിതിയിലെ അംഗവുമാണ്. ബാബാ ദുരൂഹമായ നിലയില്‍ പണമുണ്ടാക്കിയ ചെറുകിട യോഗാധ്യാപകനുമാണ്. അതുകൊണ്ട് ഒരാളെ അംഗീകരിക്കാം. മറ്റെയാളെ തള്ളിപ്പറയാം. രണ്ടുപേരും പ്രതികരിച്ചത് ഒരേ വ്യവസ്ഥയ്ക്കെതിരെയാണെന്ന സത്യം സമര്‍ത്ഥമായി മറച്ചുവെച്ച് പഴി ഇരയുടെമേല്‍ ചാരാം. ഇത്തരം കസര്‍ത്തുകള്‍ മറച്ചുവയ്ക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. അണ്ണാഹസാരെ ഒരു ഗാന്ധിയനാണ്. റെലെഗന്‍സിദ്ധിയില്‍ ഗാന്ധിയന്‍ ആശ്രമം നടത്തുന്ന അദ്ദേഹം സ്വയം അരാഷ്ട്രീയവാദിയായി പ്രഖ്യാപിക്കുന്ന ആളാണ്. അതായത് ഗാന്ധിസത്തില്‍നിന്ന് "പൗരസമൂഹ" പ്രസ്ഥാനങ്ങളിലേക്ക് കുടിയേറിയ നിരവധിപേരുടെ പ്രതിനിധിയാണദ്ദേഹം. അഴിമതിയെ രാഷ്ട്രീയ സമൂഹത്തിന്റെ ജീര്‍ണ്ണതയായിട്ടാണ് അദ്ദേഹവും മറ്റു "പൗരസമൂഹ" പ്രസ്ഥാനങ്ങളും കാണുന്നത്.

ഇത്തരം പൗരസമൂഹ പ്രസ്ഥാനങ്ങളെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്. സോണിയാഗാന്ധി ചെയര്‍മാനായ ദേശീയ ഉപദേശകസമിതിയില്‍ ഇവരുടെ പ്രതിനിധികള്‍ അംഗങ്ങളാണ്. ലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കാനുള്ള സമിതിയിലടക്കം നിരവധി കേന്ദ്ര സമിതികളില്‍ പൗരസമൂഹപ്രതിനിധികള്‍ സജീവ അംഗങ്ങളാണ്. രാഷ്ട്രീയപാര്‍ടികള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത മാന്യത ഇന്ന് "പൗരസമൂഹ" പ്രതിനിധികളായ സ്വാമി അഗ്നിവേശനും മേധാപട്കര്‍ക്കും അരുണാറോയിക്കും അരവിന്ദ് കേജരിവാളിനുമുണ്ട്. ഇതേ "മാന്യ പൗരസമൂഹ"ത്തിന്റെ മറുവശമാണ് ബാബാരാംദേവിനേയും ബാബയെ ശക്തമായി "വിമര്‍ശി"ച്ച് രംഗത്തുവന്ന പുരി ശങ്കരാചാര്യരേയും പോലുള്ളവര്‍ . ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഭാഗമല്ലെന്നു വാദിക്കുന്ന രാംദേവ് അതേസമയം ഹിന്ദുത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്ന സ്വദേശി ജാഗരണിന്റെ പ്രചാരകനാണ്. ഒരര്‍ത്ഥത്തില്‍ ഹൈന്ദവ "പൗരസമൂഹ"ത്തിന്റെ വക്താവായി ബാബയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ബാബാ രാംദേവിന്റെ പതഞ്ജലി ആശ്രമം പുതിയ രീതിയിലുള്ള സര്‍ക്കാരിതര സംഘടനയുമാണ്. അഴിമതി ഇല്ലായ്മചെയ്യാനും രാജ്യത്തിന് പുറത്തുപോയ കള്ളപ്പണം തിരികെ കൊണ്ടുവരാനും എല്ലാ പൗരന്മാരുടെയും ആസ്തികള്‍ പരസ്യമായി പ്രഖ്യാപിക്കാനും രാംദേവ് ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം മറ്റു പൗരസമൂഹ പ്രസ്ഥാനങ്ങളുടേതുപോലെയാണ്. അതായത് രാഷ്ട്രീയക്കാരും പാര്‍ടികളുമാണ് ഇതിനുപിന്നില്‍ എന്നാണ് അദ്ദേഹം വാദിക്കുന്നത്. സ്വയം ഒരു കള്ളനായ ആള്‍ക്ക് ഇങ്ങനെ വാദിക്കാന്‍ അധികാരമില്ലെന്നാണ് കോണ്‍ഗ്രസും പുരിശങ്കരാചാര്യരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത്. പറയുന്ന ആള്‍ കള്ളനാണോ അല്ലയോ എന്നതല്ല ഇവിടെയുള്ള പ്രശ്നം. അരാഷ്ട്രീയ സ്വഭാവമുള്ള പൗരസമൂഹപ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ടികളും തമ്മിലുള്ള വേര്‍തിരിവ് അണ്ണാഹസാരെയെപ്പോലെ രാംദേവും ഉയര്‍ത്തുന്നു എന്നതാണ്. അണ്ണാഹസാരെയ്ക്ക് അഴിമതി ഒരു ധാര്‍മ്മിക പ്രശ്നമാണ്. രാംദേവിന് അഴിമതി ഹൈന്ദവ ദേശാഭിമാനം ഇല്ലാത്തതിന്റെ പ്രശ്നമാണ്.

എന്നാല്‍ അഴിമതിയുടെ ഉറവിടം രാഷ്ട്രീയവും ധാര്‍മ്മികമൂല്യങ്ങളുടെ തകര്‍ച്ചയുമാണോ? അഴിമതിയില്‍പെട്ട ചില വ്യക്തികളുടെ കാര്യത്തില്‍ മൂല്യത്തകര്‍ച്ച പ്രധാനമായിരിക്കാം. പക്ഷേ, അതിനേക്കാള്‍ പ്രധാനമായി ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തം ഭരണകൂടത്തെ ഉപയോഗിക്കുന്ന രീതികളുണ്ട്. ഭരണകൂടം നിയന്ത്രിക്കുന്ന ഘടകങ്ങളില്‍ (ഉപഗ്രഹങ്ങളിലെ ബാന്‍ഡ്വിഡ്ത്ത് ഒരുദാഹരണമാണ്) സ്വന്തം അവകാശം സ്ഥാപിക്കുന്നതിനുവേണ്ടി കുത്തകകള്‍ തമ്മില്‍ നടത്തുന്ന മത്സരമുണ്ട്. ഈ മത്സരത്തില്‍ സ്വന്തം നേട്ടങ്ങളുണ്ടാക്കുന്നതിനുവേണ്ടി ഏതതിരുവരെ വേണമെങ്കിലും പോകാന്‍ തയ്യാറാണെന്ന് കുത്തകകള്‍ പല പ്രാവശ്യവും തെളിയിച്ചതാണ്. അതായത് ഇന്ന് അഴിമതി ഗവണ്‍മന്റെ് ഓഫീസിലെ ക്ലാര്‍ക്കു വാങ്ങുന്ന "കിമ്പള"വും "മാസപ്പടി"യുമല്ല, നവലിബറല്‍ ഭരണകൂടങ്ങളുടെ വിഭവങ്ങളും സാധ്യതകളും കുത്തക മുതലാളിമാര്‍ ഉപയോഗിക്കുന്ന രീതിയാണ്. ഇതില്‍നിന്നുള്ള വരുമാനമുപയോഗിച്ച് മറ്റു കുത്തകകള്‍ വളര്‍ന്നുവരുന്ന രീതിയാണ് കരുണാനിധി കുടുംബത്തില്‍ നാം കാണുന്നത്. ദയാനിധി മാരനെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ ഈ കഥയുടെ മറ്റൊരധ്യായമാകാം. അഴിമതിയുടെ പ്രശ്നം ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടം ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ അടിയുറച്ചതായിരുന്നു. പൊതുവായ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി പരിശ്രമിക്കുകയും മുതലാളിത്തത്തിന്റെ വികാസത്തെ ഈ പൊതുമാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയായിരുന്നു. അന്ന് ഭരണകൂടം ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളെത്തന്നെയാണ് സേവിച്ചിരുന്നത്. അതിനോടൊപ്പം പൊതു സമൂഹത്തിനുവേണ്ടി ചിലതു ചെയ്യാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാല്‍ ഇന്ന് ഭരണകൂടത്തിന്റെയും ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെയും സ്വഭാവം വ്യത്യസ്തമാണ്. മുതലാളിത്തത്തിന്റെയും സ്വകാര്യ ബിസിനസ് താല്‍പര്യങ്ങളുടെയും വളര്‍ച്ചയ്ക്ക് എല്ലാവിധ സംരക്ഷണവും ചെയ്തുകൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനായി ഇതുവരെ ഭരണകൂടത്തിന്റെ അവകാശങ്ങളുടെ കീഴില്‍ നിലനിന്ന എല്ലാ വിഭവങ്ങളും അവര്‍ സ്വകാര്യ ബിസിനസ്സുകാര്‍ക്കുവേണ്ടി തുറന്നുകൊടുക്കുന്നു. അതിനുവേണ്ടി നടക്കുന്ന പിടിവലിയാണ് അഴിമതിയിലേക്കു നയിച്ചത്.

ഇതിന്റെ ഫലമായി ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മറ്റൊരുമാറ്റവും വരുന്നുണ്ട്. ഇന്ത്യ നിലനിര്‍ത്തുന്ന പാര്‍ലമന്റെറി ജനാധിപത്യ വ്യവസ്ഥയില്‍ ജനതാല്‍പര്യങ്ങളെ പൂര്‍ണ്ണമായി അവഗണിച്ച് മുതലാളിമാരുമായി ഒത്താശചെയ്യാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. അതുകൊണ്ട് മൂലധനത്തിന് ഇന്ത്യയിലെ വിഭവങ്ങളെല്ലാം തുറന്നു കൊടുക്കുമ്പോള്‍തന്നെ അതിന്റെ പ്രത്യാഘാതങ്ങളെ ജനകീയതലത്തില്‍ രാകിമിനുസപ്പെടുത്താനുള്ള തന്ത്രങ്ങളും അവര്‍ ആലോചിക്കും. അതിനുള്ള ഉപകരണം രാഷ്ട്രീയപാര്‍ടികളല്ല, ജനകീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന "പൗരസമൂഹ" പ്രസ്ഥാനങ്ങളാണ്. ഇന്ന് പ്ലാനിങ് കമ്മീഷന്‍ മുതല്‍ വിവിധ മന്ത്രാലയങ്ങള്‍വരെ തങ്ങളുടെ എല്ലാ പദ്ധതികളിലും പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഈ മിനുസപ്പെടുത്തലിന്റെ ഭാഗമാണ്. അതായത് അരാഷ്ട്രീയവാദം ഇന്നത്തെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അതിശക്തമായ ഉപകരണമാണ്. ഗാന്ധിയനായ അണ്ണാഹസാരെയുടെ അരാഷ്ട്രീയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. അവര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ സംവാദങ്ങളുടെ ദിശ നിര്‍ണയിക്കാന്‍ സഹായകരവുമാണ്.

ബാബാ രാംദേവിന്റെ അരാഷ്ട്രീയം നേരെ തിരിച്ചാണ്. കാരണം അത് ഹിന്ദു രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയമാണ്. അഴിമതിയും കള്ളപ്പണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളും ഒരു സാധാരണ ഹിന്ദുവില്‍ സൃഷ്ടിക്കുന്ന അറപ്പും വെറുപ്പും ഉപയോഗിക്കാന്‍ ഒരു കാവിവസ്ത്രധാരിക്ക് സാധിക്കും. കാവിവസ്ത്രധാരി ഒരു യാദവ് വംശജനാകുമ്പോള്‍ ജാതിബോധവും പ്രയോഗത്തില്‍ വരും. (അണ്ണായുടെകൂടെയും ഒരു കാവിയുണ്ട്. സ്വാമി അഗ്നിവേശ്, പക്ഷേ അദ്ദേഹം യാദവനല്ല). അതായത്, ബാബാരാംദേവിന്റെ അഴിമതി വിരോധം വ്യാപിക്കുകയാണെങ്കില്‍ അത് ഭരണകൂടത്തിനെതിരായ മുന്നേറ്റമാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് അതിനെ അടിച്ചമര്‍ത്തുമ്പോള്‍ , ബിജെപി അതിനെ ഏറ്റെടുക്കുന്നു. നമ്മുടെ അരാഷ്ട്രീയ പൗരസമൂഹ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്.

പൗരസമൂഹ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയേതരമല്ല. അവര്‍ വ്യക്തമായ രാഷ്ട്രീയത്തോടെ ഇടപെടുന്നവര്‍തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രഖ്യാപിതമായ കര്‍മ്മപരിപാടികളുണ്ട്, അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമന്റെറി ജനാധിപത്യ പ്രക്രിയയില്‍ അവര്‍ പങ്കെടുക്കുന്നു. പൗരസമൂഹ പ്രസ്ഥാനങ്ങള്‍ക്ക് ഈ ഒരു പരിമിതി ഇല്ല. അവര്‍ക്ക് വ്യക്തിപരമോ അല്ലെങ്കില്‍ പൊതുജനാധിപത്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആയ ഇടപെടലുകള്‍ നടത്താം. അതുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാനാകാത്ത കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാം. ഉദാഹരണത്തിന്, സ്പെക്ട്രം അഴിമതി നടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡിഎംകെയെ സഖ്യകക്ഷിയെന്നനിലയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണ്. അവര്‍ അതില്‍നിന്ന് പിന്മാറിയാല്‍ ഭരണത്തില്‍നിന്നു പുറത്തുപോകും. അതേസമയം, അഴിമതി സൃഷ്ടിച്ച ജനകീയ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അതിനായി അരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലിനെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ലോക്പാല്‍ സമിതിയില്‍ സ്ഥാനം നല്‍കുകയും ചെയ്യുന്നു. അവരുടെ താല്‍പര്യത്തിനെതിരായി നീങ്ങിയ രാംദേവിനെ കള്ളനായി മുദ്രകുത്തുന്നു. അതായത് അരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലവിലുള്ള ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പങ്കാളികളായിത്തീരുന്നു. ജനങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അതിനെ ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കാനുമുള്ള സേഫ്റ്റി വാല്‍വുകളായി പൗരസമൂഹ പ്രസ്ഥാനങ്ങള്‍ മാറുന്നു.

ഈ സേഫ്റ്റി വാല്‍വ് രാഷ്ട്രീയത്തിന് വേറൊരു വശവുമുണ്ട്. രാഷ്ട്രീയപാര്‍ടികള്‍ക്ക് സ്വന്തം നിലപാടുകളനുസരിച്ച് മാത്രമാണ് ഭരണകൂട നയങ്ങളെ നേരിടാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം അണികളുടെ എതിര്‍പ്പ് നേരിടേണ്ടിവരും. അരാഷ്ട്രീയ സംഘങ്ങള്‍ക്ക് ഇത് ബാധകമല്ല. അവരുടേത് "മനസ്സാക്ഷി" അരാഷ്ട്രീയമാണ്. അതുകൊണ്ട് ഒരേസമയം സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാനും അതിന്റെ പ്രത്യാഘാതങ്ങളെ വിവിധതരത്തിലുള്ള "ആനുകൂല്യ"ങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനും ഭരണകൂടങ്ങള്‍ക്കു സാധിക്കും. ഉദാഹരണത്തിന് അഴിമതിക്കെതിരെ പോരാടാനും അഴിമതി നടത്തുന്നവര്‍ കൊണ്ടുവരുന്ന അഴിമതി വിരുദ്ധ സംവിധാനങ്ങളുമായി സഹകരിക്കാനും അരാഷ്ട്രീയസംഘങ്ങള്‍ക്കു കഴിയും. ലോക്പാല്‍ ബില്ലിനെപ്പറ്റി ഗവണ്‍മന്റെ് അയച്ച കത്തിനോട് പ്രതികരിക്കാന്‍ ബിജെപിയും ഇടതുകക്ഷികളും വിസമ്മതിച്ചു. ലോക്പാലിനോടുള്ള സ്വന്തം വീക്ഷണമെന്തെന്ന് സര്‍ക്കാര്‍ പറയട്ടെ, അതിനോട് പ്രതികരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. അത് രാഷ്ട്രീയപാര്‍ടികളുടെ നിലപാടാണ്. അത്തരത്തിലുള്ള നിലപാടില്ലാതെ "അഴിമതിവിരുദ്ധ" ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ അരാഷ്ട്രീയസംഘങ്ങള്‍ അഴിമതി നടത്തുന്ന സര്‍ക്കാരുമായി സഹകരിക്കുന്നു.

ഇതേതരത്തിലുള്ള സഹകരണം അരാഷ്ട്രീയസംഘങ്ങളും മമതാബാനര്‍ജിയും തമ്മില്‍ പശ്ചിമബംഗാളിലുണ്ടായിട്ടുണ്ട്. "ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ"ത്തിന്റെ ഭാഗമായി മമതയുടെ രാഷ്ട്രീയമോ സാമൂഹ്യ സാമ്പത്തിക നിലപാടുകളോ പരിശോധിക്കാതെയാണ് അരാഷ്ട്രീയ സംഘങ്ങള്‍ മമതയെ പിന്തുണച്ചത്. അരാഷ്ട്രീയസംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി പ്രകടമാണ്. "മനസ്സാക്ഷി"യുടെയും "ജീവിതശൈലി"യുടെയും ഭാഗമായി സമൂഹത്തിലെ ഏതു വിഭാഗത്തിന്റെയും പിന്തുണ നേടാന്‍ അവര്‍ക്കു കഴിയും. ഹിന്ദുവും മുസ്ലീമും ദളിതരും സ്ത്രീകളും ആദിവാസികളുമടക്കം എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാനും അതേസമയം മദ്ധ്യവര്‍ഗ്ഗങ്ങളുടെ സൗഹാര്‍ദ്ദം നേടാനും അവര്‍ക്കു പ്രയാസമില്ല. അണ്ണായ്ക്കും ബാബായ്ക്കും ലഭിച്ച മാധ്യമ "പ്രീതി" സാധാരണ രാഷ്ട്രീയ നേതാവിന് ലഭിക്കുകയുമില്ല. ഫാസിസം മുതല്‍ അരാജകത്വംവരെ ഏതുതലത്തിലുള്ള നിലപാടു സ്വീകരിക്കാനും മൂലധനത്തിന്റെ സേഫ്റ്റിവാല്‍വ് ആയി മാറാനും അവര്‍ക്ക് സാധിക്കും. ഈ മെയ്വഴക്കം അത്തരം നിലപാടുകളാഗ്രഹിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ പ്രീതിപ്പെടുത്തുകയും ചെയ്യും. അതായത് മൂലധനത്തിന്റെ രാഷ്ട്രീയത്തിന് എതിരില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും അതിനോടുള്ള അസംതൃപ്തികളുടെ ഗതി വേണ്ടവിധത്തില്‍ നിര്‍ണ്ണയിക്കുകയും ചെയ്യാന്‍ അരാഷ്ട്രീയസംഘങ്ങള്‍ക്കു സാധിക്കും. ബൂര്‍ഷ്വാ രാഷ്ട്രീയത്തെ ഇതു ബാധിക്കുകയില്ല. പക്ഷേ, അതിനെ സ്വന്തം നിലപാടുകളുടെ വെളിച്ചത്തില്‍ നേരിടുന്ന പുരോഗമന ഇടതുപക്ഷ ശക്തികളുടെ സ്വാധീനത്തെയാണ് ഇത് ബാധിക്കുക.

ഇപ്പോഴത്തെ അഴിമതിരാഷ്ട്രീയത്തിനെതിരെ പാര്‍ലമന്റെിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ജെപിസിക്കുവേണ്ടിയുള്ള ശക്തമായ നിലപാടാണ് അവസാനം വിജയിച്ചതും. സമിതിക്കുള്ളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യുപിഎ, പിഎസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെ പൊളിച്ചു. അവര്‍തന്നെയാണ് അഴിമതിവിരുദ്ധരുമായി ചര്‍ച്ചനടത്താന്‍ ഓടുന്നത്. പക്ഷേ, ഇതിനെ ജനമനസ്സില്‍ തേച്ചുമാച്ചു കളയാന്‍ അണ്ണാമാര്‍ക്കും ബാബാമാര്‍ക്കും കഴിഞ്ഞു. ഇതുതന്നെയായിരുന്നില്ലേ അവരുടെ ലക്ഷ്യവും?

അടിക്കുറിപ്പ്:

ഇതിന് കേരളത്തില്‍ പ്രസക്തമായ ഒരു അനുബന്ധമുണ്ട്. നമ്മുടെ പുതിയ റവന്യൂമന്ത്രി ഒരു "ബുദ്ധിജീവി"യാണ്. ചെങ്ങറസമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അട്ടപ്പാടിയില്‍ കാറ്റാടി നിര്‍മ്മാണശാലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും ചെയ്ത ആളാണ്. സിംഗൂര്‍ -നന്ദിഗ്രാം സമരങ്ങളുടെ രാഷ്ട്രീയസാധ്യതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നര്‍ത്ഥം. ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി നടന്ന മൂലംപള്ളി സമരം "ഒത്തു തീര്‍ന്നിരിക്കുന്നു". ഒത്തുതീര്‍പ്പ് പാക്കേജ് എല്‍ഡിഎഫ് സര്‍ക്കാരിേന്‍റതായിരുന്നുവെന്ന് സമരനേതാവ് ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിയും അതു നിഷേധിച്ചിട്ടില്ല. കഴിഞ്ഞ ഗവണ്‍മന്റെിന്റെ കാലത്ത് ഭൂമി പതിച്ചുനല്‍കിയതിനെതിരെ 12 കുടുംബങ്ങള്‍ കേസുകൊടുത്തിരുന്നു. കേസ് പിന്‍വലിക്കുന്നതനുസരിച്ച് 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന വ്യവസ്ഥയിലാണ് സമരം ഒത്തുതീര്‍പ്പിലായത്. രണ്ടുമാസംമുമ്പ് "ഇടതുപക്ഷ വിരുദ്ധ" രാഷ്ട്രീയത്തിന്റെ ഭാഗമായി കേസ് നിലവിലിരുന്നു. ഇപ്പോള്‍ റവന്യുമന്ത്രി മൂലംപള്ളി ഒത്തുതീര്‍പ്പിന്റെ ഭാഗമായി അരാഷ്ട്രീയ സംഘങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ബംഗാളിലെ ഇടതുപക്ഷ വിരുദ്ധ സമരനായികയായ മഹാശ്വേതാദേവി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആടിയുലയുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ സേഫ്റ്റിവാല്‍വായി അരാഷ്ട്രീയ "പൗരസമൂഹ" ബുദ്ധിജീവികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന കാലം അടുത്തുവരുന്നില്ലേ?

*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക  

വര്‍ക്കേഴ്സ് ഫോറം

Friday, June 3, 2011

യുഡിഎഫ് ഭരണത്തിന്റെ ആദ്യനാളുകള്‍


പിണറായി വിജയന്‍

അധികാരമേറ്റ ഉടനെ യുഡിഎഫ് സ്വീകരിച്ച നയസമീപനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. അത് യുഡിഎഫ് സംവിധാനത്തിലും ഘടകകക്ഷികളിലും വ്യാപിച്ചിട്ടുമുണ്ട്. യുഡിഎഫ് എംഎല്‍എമാരും നേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നു. ഇത്തരമൊരു ദുരവസ്ഥ മൂടിവയ്ക്കുന്നതിനായുള്ള മുഖംമിനുക്കല്‍ തന്ത്രത്തിന്റെ ഭാഗമായാണ് "നൂറുദിന കര്‍മപരിപാടി" ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ മതിപ്പുളവാക്കിയതാണ്. ആ ജനപിന്തുണയെ മറികടക്കുന്നതിന് ജാതി- മത ശക്തികളെയാണ് യുഡിഎഫ് ആശ്രയിച്ചത്.

യുഡിഎഫിനെ വിജയിപ്പിക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച ജാതി- മത- വര്‍ഗീയശക്തികള്‍ തങ്ങളുടെ പങ്കിനായി ഇടപെടാന്‍ തുടങ്ങി. മന്ത്രിസഭാ രൂപീകരണഘട്ടത്തില്‍ ഇവര്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിന്റെ ഫലമായി മന്ത്രിമാരെ മത- സാമുദായികശക്തികള്‍ നിശ്ചയിക്കുന്ന അവസ്ഥവരെയുണ്ടായി. കോണ്‍ഗ്രസില്‍ സാധാരണയുണ്ടാകുന്ന ഗ്രൂപ്പുവഴക്കുകളില്‍നിന്ന് വ്യത്യസ്തമായി ജാതി- മത ശക്തികളുടെ ഇടപെടലിന്റെയും സ്വാധീനത്തിന്റെയും പേരില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥിതിവന്നു. ഈ സമ്മര്‍ദങ്ങളുടെ ഫലമായി ഘടകകക്ഷികള്‍ക്കായി നീക്കിവച്ച വകുപ്പുകളിലും മാറ്റംവന്നു. മുന്നണിയില്‍ വകുപ്പുകളും മന്ത്രിമാരുടെ എണ്ണവും വിഭജിച്ചുനല്‍കുകയും തുടര്‍ന്ന് രാഷ്ട്രീയപാര്‍ടികള്‍ തങ്ങളുടെ മന്ത്രിമാര്‍ ആരെന്നും അവര്‍ക്കുള്ള വകുപ്പുകളേതെന്നും തീരുമാനിക്കുകയുമാണ് പതിവ്. ഈ പതിവ് ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ചാമത്തെ മന്ത്രിയെയും വകുപ്പിനെയും ഘടകകക്ഷി സ്വയം പ്രഖ്യാപിച്ചു. രാഷ്ട്രീയമായ രീതികളും മര്യാദയും വിട്ട് ജാതി- മത ശക്തികളെ അടിസ്ഥാനപ്പെടുത്തിയും മുന്നണിമര്യാദ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോകുന്നത് യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. മന്ത്രിമാരെ ബാഹ്യശക്തികള്‍ തീരുമാനിക്കുന്ന അവസ്ഥ ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തിന് തീരാക്കളങ്കമുണ്ടാക്കി. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ പേരിലാണെങ്കില്‍ക്കൂടി ഇതിനെതിരായ ശബ്ദം കോണ്‍ഗ്രസിനകത്തുനിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷികള്‍ക്കകത്തുള്ള ഉള്‍പ്പോര് ഇതിനുപുറമെയാണ്. അധികാരം താഴെത്തട്ടിലേക്ക് നല്‍കി വികേന്ദ്രീകരണം ശക്തിപ്പെടുത്തണമെന്നത് രാജ്യത്ത് പൊതുവില്‍ അംഗീകരിക്കപ്പെട്ട കാഴ്ചപ്പാടാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പ്രാദേശികസര്‍ക്കാരുകളായി കാണുക എന്ന നയമാണ് എല്‍ഡിഎഫ് എക്കാലവും സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെയും കോര്‍പറേഷനുകളെയും മുനിസിപ്പാലിറ്റികളെയുമെല്ലാം ഒരേവകുപ്പിനുകീഴില്‍ കൊണ്ടുവന്നത്. ഈ രീതിയാണ് അഭികാമ്യമെന്ന് അധികാരവികേന്ദ്രീകരണത്തെ അനുകൂലിക്കുന്ന എല്ലാവരും അംഗീകരിക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. വകുപ്പുകള്‍ അശാസ്ത്രീയമായി സ്ഥാപിതതാല്‍പ്പര്യത്തോടെ വിഭജിച്ചശേഷം അതിനെ കൂട്ടിയോജിപ്പിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കുന്ന, ഭരണതലത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത വിചിത്രരീതിയാണ് യുഡിഎഫ് സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ആരോഗ്യമേഖലയെ ബാധിക്കുന്ന ഒരു തീരുമാനം മന്ത്രിതന്നെ പ്രഖ്യാപിക്കുകയുണ്ടായി. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച തീരുമാനം പുനഃപരിശോധിക്കുമെന്നാണ് അതിന്റെ ഉള്ളടക്കം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്ന തീരുമാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടുന്നനെ എടുത്തതല്ല. കേരളത്തിന്റെ ആരോഗ്യവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ കാര്യക്ഷമമായ ചികിത്സ ലഭിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരിലെ ബഹുഭൂരിപക്ഷവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ സേവന- വേതന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. അതിന്റെ ഗുണം പാവപ്പെട്ട രോഗികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അക്കാദമിക് രംഗത്ത് ഗുണഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് 41 കാര്യം പറയുന്നുണ്ട്. എന്നാല്‍ , സ്വകാര്യ പ്രാക്ടീസിനെ സംബന്ധിച്ചുള്ള നയംമാറ്റത്തെക്കുറിച്ച് പറയുന്നുമില്ല. എന്നിട്ട് എന്തുകൊണ്ടാണ് ധൃതിപിടിച്ച് ഈ തീരുമാനം എടുക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതല്ല.

താഴെത്തട്ടില്‍ കൂടുതല്‍ സൗകര്യം ഇല്ലെന്നാണ് സ്വകാര്യപ്രാക്ടീസ് നിരോധിക്കുന്നതിന് എതിരായ വാദമെങ്കില്‍ അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ എടുക്കുന്ന ഏതു നടപടിയും ആരോഗ്യമേഖലയെ പിറകോട്ടടിപ്പിക്കാനേ സഹായിക്കൂ. ആരോഗ്യ വിദ്യാഭ്യാസമേഖല അഴിമതിയില്‍ മുങ്ങിക്കുളിക്കാന്‍ പോകുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ 65 പിജി സീറ്റുകളിലേക്ക് കോഴവാങ്ങി നിയമിക്കുന്നതിനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. പ്രവേശനപരീക്ഷ എഴുതി മെറിറ്റ്ലിസ്റ്റില്‍ സ്ഥാനം നേടിയ 65 എംബിബിഎസുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ പിജി ചെയ്യാനുള്ള അവസരമാണ് ഇതുവഴി നഷ്ടമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 50 ശതമാനം മെറിറ്റിലേക്ക് കൊണ്ടുവന്ന സീറ്റുകളാണ് ഇത്തരത്തില്‍ ലേലം വിളിക്കപ്പെട്ടതെന്ന് കാണാം. ഈ ഒത്തുകളി വിദ്യാഭ്യാസക്കച്ചവടത്തിന്റെ തുടക്കംമാത്രമാണ്. കഴിഞ്ഞ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമമാണ് മാതൃഭാഷാ പഠനവുമായി ബന്ധപ്പെട്ടത്. നമ്മുടെ സംസ്കാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഭാഷാപഠനത്തെക്കുറിച്ചുള്ള തീരുമാനം മലയാളികളുടെ പൊതുവികാരം എന്നനിലയിലാണ് നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചത്. എന്നാല്‍ , അതുപോലും നടപ്പാക്കാതിരിക്കാന്‍ മുടന്തന്‍ന്യായങ്ങള്‍ നിരത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സാംസ്കാരികമേഖലയിലുള്ളവരും നാടിന്റെ സംസ്കാരത്തെ സ്നേഹിക്കുന്നവരും ശക്തമായി ഇടപെട്ടപ്പോഴാണ് നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം 11.4 ലക്ഷംപേരാണ് കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കുകീഴിലുള്ളത്. എന്നാല്‍ , കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 40 ലക്ഷമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കേന്ദ്രമന്ത്രി കെ വി തോമസ് പറയുന്നത്, പുതിയ ബിപിഎല്‍ സര്‍വേ നടത്തുമെന്നാണ്. കേന്ദ്ര ആസൂത്രണവകുപ്പിന്റെ മാനദണ്ഡപ്രകാരം പ്രതിമാസം 447 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കുമുകളിലാണ്. അതായത്, ദിവസം 20 രൂപയില്‍ കുറവ് വരുമാനമുള്ളവര്‍പോലും ബിപിഎല്‍ ലിസ്റ്റില്‍നിന്ന് പുറത്താകുമെന്നര്‍ഥം. ഇന്നത്തെ കണക്കുപ്രകാരം കേരളത്തിലെ ബിപിഎല്‍ ലിസ്റ്റിലുള്ള മൂന്നില്‍രണ്ടുപേരും അതില്‍നിന്ന് പുറത്തുപോകും. അതോടെ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാകും.

സാമൂഹ്യസുരക്ഷാവലയത്തില്‍നിന്ന് കൂടുതല്‍ ജനതയെ പുറന്തള്ളുക എന്ന ആഗോളവല്‍ക്കരണനയം അതോടെ കേരളത്തില്‍ കൂടുതല്‍ ശക്തമായി നടപ്പാകും. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിത്തീരുമെന്നാണ് ഇത് കാണിക്കുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നു. പെട്രോളിന്റെ വില കുത്തനെ ഉയരുന്നു. പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതുകൊണ്ടാണ് കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുന്നത്. ഈ നയത്തെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തതാണ്. നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് വില തോന്നുംപോലെ വര്‍ധിപ്പിക്കുന്നത്. ഈ കമ്പനികള്‍ യഥാര്‍ഥത്തില്‍ നഷ്ടത്തിലല്ല. അണ്ടര്‍ റിക്കവറിയുടെ പേരുപറഞ്ഞാണ് ഇവര്‍ നഷ്ടക്കണക്ക് മുന്നോട്ടുവയ്ക്കുന്നത്. അണ്ടര്‍ റിക്കവറി എന്നാല്‍ , ഇന്ത്യയിലെ പെട്രോളിയം അന്താരാഷ്ട്ര മാര്‍ക്കറ്റിലുള്ള വിലയില്‍ വിറ്റാല്‍ ലഭിക്കുന്ന പണവും രാജ്യത്തെ ഇപ്പോള്‍ വില്‍ക്കുന്ന വിലയും തമ്മിലുള്ള അന്തരമാണ്. അതായത് ഇന്ത്യയില്‍നിന്ന് കുഴിച്ചെടുക്കുന്ന പെട്രോളിനുപോലും അന്താരാഷ്ട്രവില രേഖപ്പെടുത്തി ഉണ്ടാക്കുന്ന കണക്കാണ് ഇത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം വിലവര്‍ധന നടപ്പാക്കിയപ്പോള്‍ , സംസ്ഥാന സര്‍ക്കാര്‍ അതിന്മേലുള്ള നികുതി വേണ്ടെന്നുവച്ചിട്ടുണ്ട്. പെട്രോളിന്റെ വിലക്കയറ്റം തടയുന്നതിന് ഇത് പര്യാപ്തമല്ല. യഥാര്‍ഥത്തില്‍ വേണ്ടത് കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാന്‍ നല്‍കിയ അധികാരം ഇല്ലാതാക്കലാണ്.

കേന്ദ്രസര്‍ക്കാര്‍ 51 ശതമാനം നികുതിയാണ് ഈ മേഖലയില്‍ ചുമത്തുന്നത്. അത് പുനഃക്രമീകരിക്കാതെ നികുതി വെട്ടിച്ചുരുക്കുന്നതിനെപ്പറ്റി നടത്തുന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. പാചകവാതകത്തിന്റെയും ഡീസലിന്റെയും വിലവര്‍ധന വരാന്‍പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയമായി തികച്ചും ദുര്‍ബലപ്പെട്ട സ്ഥിതിയിലേക്ക് യുഡിഎഫ് മാറിയിട്ടുണ്ട്. അവര്‍ നടപ്പാക്കുന്ന നയങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരവും ആഗോളവല്‍ക്കരണത്തെ പിന്‍പറ്റിയുള്ളതുമാണ്. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നതിനുപകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കങ്ങള്‍ കേരളജനത തിരിച്ചറിയുകതന്നെ ചെയ്യും. ഇതിനെതിരെ വലിയ പ്രക്ഷോഭം വളര്‍ന്നുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് മുന്നില്‍ കണ്ട്, അധികാരം വിട്ടയുടനെ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തുന്നുവെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവന, നാവടക്കി പണിയെടുത്ത് ജനദ്രോഹനയങ്ങള്‍ ഏറ്റുവാങ്ങണമെന്ന ജനാധിപത്യവിരുദ്ധമായ നിലപാടില്‍നിന്നാണ് ഉണ്ടാകുന്നത്. സമരത്തിനുവേണ്ടി സമരമെന്നത് സിപിഐ എമ്മിന്റെ നയമല്ല. സര്‍ക്കാരിന്റെ ക്രിയാത്മകമായ എല്ലാ പദ്ധതിയെയും പിന്തുണയ്ക്കുന്നതിന് പാര്‍ടിക്ക് മടിയില്ല. എന്നാല്‍ , ജനകീയപ്രശ്നങ്ങളില്‍ ജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടം പാര്‍ടിയുടെ നയമാണ്. ആ നയത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമരം നടത്തരുതെന്നു പറയുകയല്ല, സമരത്തിനാധാരമായ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.

Wednesday, June 1, 2011

കണ്ണൂസ് പ്രൊഫൈല് കത്തിച്ചു , ഈ ബസ്സ് ആവശ്യം വരുമെന്ന് തോന്നി.

Praseed S - Buzz - Public - Muted
ജാതി ചര്‍ച്ചയില്‍ നിരന്തരമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന, ഏറ്റവും ഹൈലൈറ്റഡ് ആയിട്ടുള്ള വാദം, "ഞാന്‍ പുലയനാണ്‌" എന്ന് അഭിമാനത്തോടെ പറയാന്‍ അവര്‍ണ്ണര്‍ക്ക് ധൈര്യമുണ്ടാവണം എന്നും അങ്ങനെ ജാതിയിലെ ഉച്ച നീചത്വങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും എന്നതാണ്‌. കുറഞ്ഞൊരു കാലം മുന്‍പു വരെ - അതായത് രണ്ട്-മൂന്ന് കൊല്ലം മുന്‍പ് വരെ - ഈയൊരു മിഥ്യാധാരണ വെച്ചു പുലര്‍ത്തിയിരുന്ന ആളാണ്‌ ഞാനും. ഉത്തരേന്ത്യയില്‍ പല ഗോത്രങ്ങളും അവരുടെ സര്‍‌നേം ആയി ഉപയോഗിക്കുന്ന പോലെ, വെറുമൊരു സര്‍‌നേം ആയി ജാതിയെ താഴ്ത്തിക്കെട്ടാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രാധാന്യം അസ്തമിച്ചു തുടങ്ങും എന്ന രീതിയിലായിരുന്നു എന്റെ ചിന്ത. എന്തിനോടാണോ ഹാനികരമായ താത്‌പര്യം, അതിനെ നശിപ്പിക്കേണ്ടത് അതിനോടുള്ള ആസക്തി തീര്‍ത്തിട്ടാണ്‌ എന്ന രീതിയിലുള്ള ഓഷോ തത്വചിന്ത പിന്‍‌പറ്റുന്ന ചിന്താഗതി!!

എന്നാല്‍ ജാതിയുടെ കാര്യത്തില്‍ ഈ സമീപനത്തിന്‌ വ്യക്തമായ ചില പ്രശ്നങ്ങളുണ്ട്. നമ്മള്‍ പലപ്പോഴും ഈ പ്രശ്നങ്ങള്‍ കാണാതെ പോകുന്നത്, നമ്മള്‍ പോലും തിരിച്ചറിയാത്ത വിധം ജാതി (അതായത് ഉച്ച/നീച) ചിന്താഗതി നമ്മില്‍ വേരുറപ്പിച്ചിട്ടുള്ളതു കൊണ്ടാണ്‌. ഉദാഹരണത്തിന്‌ തറവാടി എന്നോ തറവാട്ടമ്മ എന്നോ ഉള്ള ഒരു സംജ്ഞ ഇന്നും നമ്മുടെ ഇടയില്‍ കുലീനത്വത്തെ ദ്യോതിപ്പിക്കുന്ന ഒരു വിളിപ്പേരാണ്‌. ഇന്‍‌വേരിയബ്‌ളി ഈ കഥാപാത്രം ഒരു നായരായിരിക്കും. മുടിവെട്ടി വരുന്ന പയ്യനോട് "അമ്പട്ടന്‍ തൊട്ടതല്ലേ, കുളിച്ചിട്ടു വാടാ" എന്ന ആജ്ഞയും, "ഇപ്പോഴൊക്കെ കള്ളടിച്ചു നടക്കുന്നത് കൂടുതലും നായരു ചെക്കന്മാരാണ്‌" എന്ന പരിദേവനവും പ്രത്യക്ഷത്തില്‍ പ്രശ്നമൊന്നുമില്ലെങ്കിലും അത് ചൂണ്ടുന്നത് വേരുകളിലേക്കാണ്‌. വി‌എം ഒരു പോസ്റ്റില്‍ അവകാശപ്പെട്ടതു പോലെ കൊട്ടി എന്നോ കൊമ്പാളന്‍ എന്നോ ഒരു ഈഴവനെ വിളിച്ചാല്‍ അവന്‍ ചിരിച്ച് കൊണ്ട് അത് കേള്‍ക്കുന്ന കാലത്ത് അവസാനിക്കുന്ന പ്രശ്നമല്ല അത്. ആ ഒരു വിളിപ്പേര്‌ (തിരിച്ചുള്ള കിണ്ടിയും വെള്ളവും ഉള്‍പ്പടെ - റിവേഴ്സ് ഡിസ്ക്രിമിനേഷനും അതിന്റേതായ പ്രശ്നങ്ങളുണ്ട്) അസ്തമിക്കുകയേ ഇതിനൊരു അവസാനം കാണാനുള്ള വഴിയായുള്ളൂ. ഇത് കേരളം പോലെ ഉച്ചനീചത്വങ്ങള്‍ (ജാതിയല്ല, ജാതി പ്രിസ്ക്രൈബ് ചെയ്യുന്ന ഹൈറാര്‍ക്കിയാണ്‌ പ്രശ്നം) താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനത്തെ കാര്യമാണെങ്കില്‍, ഇന്ത്യയുടെ മറ്റുഭാഗങ്ങളിലുള്ള കാര്യം പറയാതെയിരിക്കുകയാണ്‌ ഭേദം. ജാതി വിളിച്ചു പറഞ്ഞ് മുഖ്യധാരയില്‍ എത്താന്‍ നോക്കുക എന്നത് ഉത്തരേന്ത്യന്‍ ദളിതനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായ കാര്യമാണ്‌. ഈ അവസ്ഥ അവസാനിക്കണമെങ്കില്‍ അതിനുള്ള ഒരേ ഒരു വഴി അധികാരം പ്രൊപ്പോര്‍ഷണേറ്റ് ആയെങ്കിലും പാര്‍‌ശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളില്‍ എത്തിച്ചേരുക എന്നുള്ളത് മാത്രമാണ്‌. സം‌വരണം അതിന്‌ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായി വേണം കാണാന്‍. ഇപ്പോഴും അങ്ങനൊരു സ്വപ്നത്തിന്റെ അരികത്ത് പോലും നമ്മുടെ സമൂഹം എത്തിയിട്ടില്ല എന്നാലോചിക്കുമ്പോള്‍ പ്രത്യേകിച്ചും.
Collapse this post
5 people publicly reshared this - Pratheesh Prakash, chithrakaran kerala, daly ഡാലി, Deep : and Abdu VPZ
daly ഡാലി - ഒരുപാട് ലൈക്. ഇങ്ങനെ ഒരു ആശയം കുറച്ച് കൊല്ലങ്ങള്‍ മുന്പ് വളരെ പോസറ്റീവ് ആയി മലയാളം ബ്ലോഗോസ്ഫിയറില്‍ കറങ്ങുന്നുണ്ടായിരുന്നു.5/24DeleteUndo deleteReport spamNot spam
Devanand Pillai - അമ്പട്ടന്‍ തൊട്ടതല്ലേയും നായന്മാരു കള്ളടിക്കുന്നതും ഒന്നും ആരും പേരു മാറിയതുകൊണ്ട് മാറുമെന്ന് കരുതുന്നണ്ടോ? ഉണ്ടെങ്കില്‍ അത് ഒരു സ്ക്രീന്‍ നെയിം മാറിയാല്‍ ജാതീയലി കറക്റ്റ് ആകും അതോടെ എഴുത്തു ദോഷം തീരും എന്ന് ഈയിടെ വന്ന സജഷന്‍ പോലെ ആയി കണ്ണൂസേ.

രണ്ടാമത്തെ പ്രശ്നം "കൊട്ടി" എന്നത് ജാതിയല്ല, ഒരു ജാതിക്ക് പണ്ട് കുലത്തൊഴില്‍ ആയിരുന്നതിനെ കളിയാക്കുന്നതാണ്‌. വാരസ്യാര്‍ എന്ന പേരു കേട്ടാല്‍ ആരും "കെട്ടി" (അവര്‍ക്ക് മാലകെട്ടായിരുന്നല്ലോ) എന്ന് വിളിക്കുന്നില്ല. അത് ചിരിച്ചു തള്ളാവുന്ന ഒന്നല്ല.

പ്രവീണ്‍ തൊഗാഡിയ എന്ന പേര്‍ മാറ്റി പ്രവീണ്‍ ടി പട്ടേല്‍ എന്നു ജാതി വച്ചാലും ഇല്ലെങ്കിലും തൊഗാഡിയയ്ക്കു എന്തു മാറ്റം വരാനാണ്‌. എസ്. രാമചന്ദ്രന്‍ പിള്ളയുടെ പേരില്‍ വാലുണ്ട്. ഓ രാജഗോപാലിനും കുമ്മനം രാജശേഖരനും ഇല്ല. ജാതിമത ചിന്ത എസ് ആറിനാണു കൂടുതല്‍ എന്ന ബോധത്തിലാണ്‌ ആളുകള്‍ കരുതിപ്പോകുന്നത്. ബസ്സില്‍ എന്തു പേര്‍ ഇടണമെന്ന സജഷന്റെ ലോജിക്ക് ഫോളോ ചെയ്യുന്നത് തന്നെ ആള്‍ സ്വന്തം യഥാര്‍ത്ത പേര്‍ ഒരിടത്തും വെളിപ്പെട്ടില്ലെങ്കില്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ, വെളിപ്പെട്ടാല്‍ പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന രീതിയിലാണ്‌. പേരിടീല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് കുറച്ചു ആളുകള്‍ മലയാളം ബസ് തുടങ്ങിയാല്‍ സ്വീകരിക്കേണ്ട പേരുകള്‍ ഇങ്ങനെയായിരിക്കും:

ഡോ. അംബേദ്കര്‍ - അംബേദ്കര്‍ എന്നത് ജന്മനാമമല്ല എന്നു മാത്രമല്ല, അത് ബ്രാഹ്മണജാതി വാല്‍ ആണ്‌. അതിനാല്‍ ഇദ്ദേഹം ബസ്സില്‍ ഭീം റാവ് എന്ന പേര്‍ ഇടണം

എം പി നാരായണപിള്ള- പിള്ള ജാതിപ്പേര്‍ ആയതുകൊണ്ട് ഇദ്ദേഹം കൂട്ടുകാര്‍ വിളിക്കുന്ന നാണപ്പന്‍ എന്ന പേരില്‍ എഴുതണം

പ്രതാപവര്‍മ്മ തമ്പാന്‍- തമ്പാന്‍ എന്നത് രാജപദവിയെയും വര്‍മ്മ എന്നത് ജാതിയേയും സൂചിപ്പിക്കുന്നു. പ്രതാപന്‍ എന്ന പേര്‍ തന്നെ അധികാരസൂചമാണ്‌ എന്നതിനാല്‍ " കോണ്‍ഗ്രസ് മാന്‍" എന്നോ "മല്ലു ബസ്സര്‍" എന്നോ ഒക്കെ ഇട്ടോളണം.

നാരായണപ്പണിക്കര്‍- സ്വന്തം പേരിലെഴുതാം, പണിക്കര്‍ ഒരു ജാതിയല്ലല്ലോ. അദ്ദേഹം തന്റെ ജാതീയാതീതത തെളിയിച്ചു കഴിഞ്ഞു.
5/24DeleteUndo deleteReport spamNot spam
Saswath S Suryansh - ദേവേട്ടന്‍ +++

ജാതിപ്പേരില്‍ തീരെ കാര്യമില്ലെന്നല്ല. പക്ഷെ അതും വെച്ചല്ല ഒരാളുടെ മനസ്സിലെ ജാതീയചിന്തയെ വിലയിരുത്തേണ്ടത്.

ഓഫാണ്, എന്നാലും ഇതും കൂടെ:- ബസ്സിലെ ഇപ്പോഴത്തെ പ്രശ്നത്തില്‍ പലരും ദിലീപ്‌ നായര്‍ എന്ന പേരിനോടാണ് ഇവിടെ "പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ / ബുദ്ധിജീവി മൈരോള്" എതിര്‍പ്പ് പ്രകടിപ്പിച്ചത്‌ എന്ന് സിമ്പ്ലിഫൈ ചെയ്തപ്പോള്‍ സത്യത്തില്‍ നഷ്ടമാ(ക്കി)യത്‌ യഥാര്‍ത്ഥപ്രശ്നത്തില്‍ ഉള്ള ഫോക്കസ്‌ ആയിരുന്നു. ആ വിവാദപ്രസ്താവന എല്ലാരും കൂടങ്ങ്‌ ലഘൂകരിച്ചു കളഞ്ഞു. പറഞ്ഞയാള്‍ പഞ്ചപാവവും ചെറിയ കുട്ടിയും അത് ക്വോട്ട് ചെയ്ത് വിയോജിപ്പ്‌ അറിയിച്ചവര്‍ പ്രശ്നക്കാരും ആകുന്ന മധുരമനോജ്ഞമായ കാഴ്ച കണ്ട് കണ്ണില്‍ നിന്നും വെള്ളം വന്നു പോയി.
5/24DeleteUndo deleteReport spamNot spam
Deep : - വീണ്ടും ഓഫ്: ദിലീപ്‌ നായര്‍ എന്ന പേരിനോടാണ് ഇവിടെ "പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ / ബുദ്ധിജീവി മൈരോള്" എതിര്‍പ്പ് പ്രകടിപ്പിച്ചത്‌ എന്ന് സിമ്പ്ലിഫൈ ചെയ്തപ്പോള്‍ സത്യത്തില്‍ നഷ്ടമാ(ക്കി)യത്‌ യഥാര്‍ത്ഥപ്രശ്നത്തില്‍ ഉള്ള ഫോക്കസ്‌ ആയിരുന്നു

+1

അവസാനം “പേരാണു പ്രശ്നം” എന്ന മട്ടിൽ പലരും വാലു വെക്കുകയും മുറിക്കുകയുമൊക്കെ ചെയ്യുന്നതും കണ്ടു.!
5/24 (edited 5/24)DeleteUndo deleteReport spamNot spam
Adithyan : - അപ്പ പേരല്ലായിരുന്നാ പ്രശ്നം?

(ട്രാക്കിങ്ങിനൊരു കമന്റിട്ടതാണേയ്... എന്റെ നെഞ്ഞത്തോട്ട് കേറല്ലേ)
5/24DeleteUndo deleteReport spamNot spam
Saswath S Suryansh - പേരൊരു പ്രശ്നമേ ആയിരുന്നില്ല. ആ പേരിന്റെ ചുവടു പിടിച്ചു കാണിച്ച ആറ്റിറ്റ്യൂഡ് ആയിരുന്നു പ്രശ്നം.5/24 (edited 5/24)DeleteUndo deleteReport spamNot spam
General Chaathan - << "പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ / ബുദ്ധിജീവി മൈരോള്" എതിര്‍പ്പ് പ്രകടിപ്പിച്ചത്‌ എന്ന് സിമ്പ്ലിഫൈ ചെയ്തപ്പോള്‍ സത്യത്തില്‍ നഷ്ടമാ(ക്കി)യത്‌ യഥാര്‍ത്ഥപ്രശ്നത്തില്‍ ഉള്ള ഫോക്കസ്‌ ആയിരുന്നു. ആ വിവാദപ്രസ്താവന എല്ലാരും കൂടങ്ങ്‌ ലഘൂകരിച്ചു കളഞ്ഞു. >> ആണ്ടികളുടെ പൊതു നയമല്ലേ അത് ?, എന്നിട്ട് ബാക്കിയുള്ളവനെ പയറഞാഴീന്നു വിശേഷിപ്പിച്ചു മുങ്ങൽ5/24 (edited 5/24)DeleteUndo deleteReport spamNot spam
Adithyan : - മണ്ടത്തരം വിളിച്ച് പറഞ്ഞിട്ട് പണി കിട്ടിക്കഴിഞ്ഞ് വഴിയിൽ കാണുന്നവനെ ഒക്കെ ആണ്ടി എന്ന് വിളിച്ച് സ്വയം കേമനാകൽ കോറേ തന്തയില്ലാത്തവന്മാരുടെ പൊതു നയവും....5/24DeleteUndo deleteReport spamNot spam
General Chaathan - ഉവ്വ, എണ്ട്രൻസ് നടത്തിയാണു ആണ്ടി സഭേൽ ചേർക്കുന്നതെന്നറീല്ലാർന്നു5/24DeleteUndo deleteReport spamNot spam
Adithyan : - ശാശ്വത്,

തമിഴ്നാട്ടിൽ 50%-ൽ അധികം റിസർവേഷൻ (കൺസർവേറ്റീവ് എസ്റ്റിമേറ്റ്) ഉള്ളതിനെപ്പറ്റി ശാശ്വതിന്റെ അഭിപ്രായം എന്താണ്?

ബാംഗ്ലൊരിലെ (എങ്കിലും) പല ഫുട്പാത്തുകളിലും ഉള്ള (അനധികൃതമെന്ന് എനിക്ക് തോന്നുന്ന) കടകളിലും അകത്തും പുറത്തും മുഴുവൻ അബേദ്ക്കറിന്റെ പടം വരച്ചു വെച്ചിരിക്കുന്നതെന്തിനായിരിക്കണം?

എന്താണൂ ജോലി ചെയ്യാത്തതെന്ന് മാനേജർ ചോദിച്ചാൽ "ഇനി ഒന്നും കൂടി ചോദിച്ചാൽ, ന്യൂനപക്ഷ പീഡനത്തിന്റെ പേരിൽ വൈകിട്ടിനു മുമ്പേ അഴി എണ്ണൂന്നതു കാണണോ?" എന്ന് ചോദിക്കുന്നവർ ഉള്ളതായി അറിയാമോ?

അറുപതു വർഷത്തിനകം (അതോ അമ്പതോ) ഇത് നിർത്തലാക്കണം എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ഒരു സംഭവം നിർത്തലാക്കുന്നതിനു പകരം കൂടുതൽ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയകളികൾ കാണുന്നില്ലേ?

എല്ലാ പ്രശ്നങ്ങൾക്കും രണ്ട് വശങ്ങൾ ഉണ്ടല്ലോ....
5/24DeleteUndo deleteReport spamNot spam
Sudeep / സുദീപ് - "ഈ അവസ്ഥ അവസാനിക്കണമെങ്കില്‍ അതിനുള്ള ഒരേ ഒരു വഴി അധികാരം പ്രൊപ്പോര്‍ഷണേറ്റ് ആയെങ്കിലും പാര്‍‌ശ്വവത്‌കരിക്കപ
്പെട്ട വിഭാഗങ്ങളില്‍ എത്തിച്ചേരുക എന്നുള്ളത് മാത്രമാണ്‌. സം‌വരണം അതിന്‌ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായി വേണം കാണാന്‍. ഇപ്പോഴും അങ്ങനൊരു സ്വപ്നത്തിന്റെ അരികത്ത് പോലും നമ്മുടെ സമൂഹം എത്തിയിട്ടില്ല എന്നാലോചിക്കുമ്പോള്‍ പ്രത്യേകിച്ചും." 100+
5/24DeleteUndo deleteReport spamNot spam
Praseed S - ദേവാ, ഞാന്‍ പറഞ്ഞത് സ്ക്രീന്‍ നേമിനെക്കുറിച്ചോ എന്തിന്‌ ശരിക്കുള്ള പേരിനേക്കുറിച്ചോ ആയിരുന്നില്ല. ജാതി ഹൈലൈറ്റ് ചെയ്യുന്നത് ജാതീയത കുറക്കും എന്ന വാദത്തിനെക്കുറിച്ച് മാത്രമായിരുന്നു.

പേരുകളിലുള്ള പ്രത്യേകതയെപ്പറ്റി പറഞ്ഞാല്‍ ഔദ്യോഗിക മേലധികാരിയെ "സര്‍" എന്ന് സംബോധന ചെയ്യുന്നത് ഇപ്പോഴും ഇന്ത്യന്‍ സബ്‌കോണ്ടിനെന്റില്‍ മാത്രമാണെന്ന കൗതുകം കൂടി പങ്ക് വെക്കാന്‍ തോന്നുന്നുണ്ട്. ഈ "ആചാരം" ഇവിടെ മാത്രം നിലനില്‍ക്കുന്നത് പലപ്പോഴും ജാതിപിരിവുകള്‍ നമുക്ക് നല്‍കിയ മനോഭാവം കൊണ്ടല്ലേ എന്നും തോന്നിയിട്ടുണ്ട്.
5/24DeleteUndo deleteReport spamNot spam
Devanand Pillai - സം‌വരണത്തിനു മൂന്ന് ഫാക്റ്റര്‍ ഉണ്ട് എന്ന് ഈയിടെ എവിടെയോ എഴുതിയതേ ഉള്ളൂ, അത് ഒരു രാഷ്ട്രീയ ആവശ്യമാണ്‌ (പൊളിറ്റിക്കല്‍ റെപ്രസന്റേഷന്‍ പിന്നോക്കം ആക്കപ്പെട്ട ജാതിക്ക് വേണം) സോഷ്യല്‍ ആവശ്യമാണ്‌ (സൊസൈറ്റിയില്‍ റെപ്രസന്റേഷന്‍ വേണം) എക്കണോമിക്ക് ആവശ്യവുമാണ്‌.


അതിലെ എക്കണോമിക്ക് ആംഗിള്‍ മാത്രമെടുത്ത്, അതിലെ തന്നെ എക്സപ്ഷന്‍സ് തിരഞ്ഞെടുത്ത് സാം പിത്രോഡ പണക്കാരനാണ്‌ ദില്ലിയിലെ ഏതോ ബ്രാഹ്മണണ്‍ ഓട്ടോറിക്ഷ ഓടിക്കുന്നു അതുകൊണ്ട് സം‌വരണം ഇനി തുടരേണ്ട എന്ന രീതിയില്‍ നിരന്തരം അഭിപ്രായങ്ങള്‍ വരുന്നതിനാല്‍ ഒരു ത്രെഡിലെ സം‌വരണ ചര്‍ച്ചയില്‍ ഇനി തുടരുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്‌.
5/24DeleteUndo deleteReport spamNot spam
Devanand Pillai - ജാതി ഹൈലൈറ്റ് ചെയ്താല്‍ ജാതി പോകുകയൊന്നുമില്ല. ജാതി ഹൈലൈറ്റ് ചെയ്തില്ലെന്നു കരുതി ജാതി പോയെന്ന് കരുതുന്നത് അബദ്ധവുമാണ്‌. അതിനാണു ഞാന്‍ തൊഗാഡിയയുടെയും അംബേദ്കറിന്റെയും ഒക്കെ കാര്യം പറഞ്ഞത്. സമൂഹത്തില്‍ ജാതീയതയോടെ പെരുമാറുന്നവര്‍ ഉള്ളയിടത്തോളം കാലം ജാതി നിലനില്‍ക്കും.5/24DeleteUndo deleteReport spamNot spam
Praseed S - ആദീ, സം‌വരണ ചര്‍ച്ചകള്‍ ഒരിക്കലും അവസാനിക്കില്ല. അമ്പത് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാമെന്ന് അമ്പത് വര്‍ഷം മുന്‍പ് ആരെങ്കിലും കരുതിയിരുന്നെങ്കില്‍ അത് ഇന്ന് ശരിയാവണമെന്നില്ല. കുറച്ച് പേര്‍ക്ക് ജോലി കിട്ടി, സ്വാതന്ത്ര്യത്തിന്‌ മുന്‍പുണ്ടായിരുന്നതിലും സാമ്പത്തിക പുരോഗതി കുറേ ദളിതര്‍ നേടി എന്നതൊഴിച്ചാല്‍ ശരിയായ അധികാര പങ്കിടല്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. സം‌വരണം ഒന്നുമില്ലാതെ അനില്‍‌കുമാറോ ജയലക്ഷ്മിയോ മന്ത്രിസഭയില്‍ അംഗമാകുന്ന കാലത്തേ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ. കെ.ആര്‍.നാരായണന്‍ പ്രസിഡണ്ടും കെ.ജി.ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസും ആയില്ലേ ദളിതരായിട്ടും എന്ന ചോദ്യം തികട്ടുന്നിടത്തോളം കാലം സം‌വരണം തുടരേണ്ടി വരും.5/24DeleteUndo deleteReport spamNot spam
Devanand Pillai - സര്‍ എന്ന വിളി കൊളോണിയല്‍ ഹാങ്ങോവര്‍ ആണ്‌. അധികാരമെല്ലാം സാറാണ്‌. ഒരു സുഹൃത്ത് പോലീസിലാണ്‌ പുള്ളിയോട് സബ് ഇന്‍സ്പെക്റ്റര്‍ എന്ന യു ഡി ക്ലര്‍ക്കിനെ സ്റ്റേഷനില്‍ വരുന്നവര്‍ എല്ലാം "സാര്‍" വിളിക്കണം എന്ന് പോലീസുകാരന്‍ പ്രതീക്ഷിക്കുന്നത് പരിഹാസ്യം ആണെന്നു പറഞ്ഞു. പുള്ളി എടുത്ത അടിക്കു പറഞ്ഞത്

"ദാദ എന്നാല്‍ അപ്പൂപ്പന്റെ സ്ഥാനമുള്ള ആദരണീയന്‍ ആണെന്നു പറയലാണ്‌, കണ്ട കൊലയാളിയെ എല്ലാം ദാദ എന്നു വിളിക്കുന്നതും ഇതേ പ്രശ്നമല്ലേ ?"

തമിഴന്‍ വീട്ടില്‍ വരുന്ന പിച്ചക്കാരനെയും "പോങ്ക സാര്‍ പ്ലീസ്" എന്ന് പറഞ്ഞ് സാറു പ്രശ്നം പരിഹരിച്ചു
5/24DeleteUndo deleteReport spamNot spam
Adithyan : - ഞാൻ എടുത്ത എക്സാമ്പിൾസ് ഒന്നും പ്രസിഡന്റിന്റെയും പ്രാധാനമന്ത്രിയുടെയും അല്ലായിരുന്നു..:) സാധാരണജനത്തിന്റെ തന്നെ ആയിരുന്നു.5/24DeleteUndo deleteReport spamNot spam
Praseed S - അതെല്ലാം ഔട്ട് ഒഫ് പ്ലേസ് ഉദാഹരണങ്ങള്‍ ആണെന്നാണ്‌ പറഞ്ഞത്. അമ്പത്-അറുപത് ശതമാനം വരെ ജനസംഖ്യാനുപാതികമായ സം‌വരണം നല്‍കിയാലും ഇത്ര ബേജാറാവേണ്ട കാര്യമൊന്നുമില്ല. ആ പേടി വരുന്നത് ഇരുപത് ശതമാനം വരുന്ന സവര്‍ണ്ണര്‍ മുക്കാല്‍ ഭാഗം അധികാരസ്ഥാനങ്ങളും കൈവശം വെക്കുന്നത് കൊണ്ടാണ്‌. ഈ സവര്‍ണ്ണരുടെ ഇടയിലാണ്‌ ഇപ്പോള്‍ മറ്റു വിഭാഗങ്ങളെയെല്ലാം കൂട്ടിയാലുമുള്ളതിലധികം ഉന്നത വിദ്യാഭ്യാസം കിട്ടിയവര്‍ ഉള്ളത് എന്നത് കൊണ്ടാണ്‌. ആ സ്ഥിതി മാറി ഇരുപത് ശതമാനം സവര്‍ണ്ണരിലെ എഴുപത് ശതമാനവും അധികാരികളാവാന്‍ യോഗ്യരാണ്‌ എന്നത് പോലെ എണ്‍പത് ശതമാനം അവര്‍ണ്ണരിലെ എഴുപത് ശതമാനവും അതേ യോഗ്യത കൈവരിക്കാന്‍ പ്രാപ്തരാവണം. അതിനവര്‍ക്ക് സാമൂഹ്യ സാമ്പത്തിക പരിരക്ഷ വേണം. അതാണ്‌ സം‌വരണം.5/24DeleteUndo deleteReport spamNot spam
Praseed S - ജാതി ഹൈലൈറ്റ് ചെയ്തില്ലെന്നു കരുതി ജാതി പോയെന്ന് കരുതുന്നത് അബദ്ധവുമാണ്‌

അതിനാണ്‌ ഞാന്‍ പോസ്റ്റില്‍ നമ്മള്‍ പോലും അറിയാതെ ചുറ്റുമുള്ള ജാതീയതയെപ്പറ്റി പറഞ്ഞത്. ഉയര്‍ന്നതെന്ന് പറയുന്ന ജാതികളിലുള്ളവരേ ജാതിപ്പേര്‌ വെക്കാറുള്ളൂ എന്നത് കൊണ്ടു തന്നെ, അബോധമായി സമൂഹം ഇപ്പോഴും ജാതിപ്പേരിന്‌ മാന്യത നല്‍കുന്നു. കുഞ്ഞിരാമന്‍ എന്നോ ശങ്കരന്‍ എന്നോ ഉള്ള ഒരു പേരിനില്ലാത്ത ഒരു വരേണ്യത കുഞ്ഞിരാമന്‍ നായര്‍ക്കും, ശങ്കരമേനോനും ഉണ്ടെന്ന് ദേവന്‌ തോന്നുന്നില്ലേ?
5/24DeleteUndo deleteReport spamNot spam
Devanand Pillai - ഇല്ല. അങ്ങനെ തോന്നുമെങ്കില്‍ ഞാന്‍ ജാതിവാദിയാണ്‌.5/24DeleteUndo deleteReport spamNot spam
Adithyan : - സംവരണം എത്ര തുടർന്നാലും സംഘടിച്ചവൻ സംഘടിക്കാത്തവനെ അടിച്ചമർത്തിക്കൊണ്ടിരിക്കും, അവന്റെ അവകാശങ്ങൾ തട്ടിമാറ്റും... സംഘടിച്ചവൻ ഉയർന്ന ജാതിക്കാരൻ മാത്രമല്ല... സഘടിക്കാത്ത എല്ലാവരും താഴ്ന്ന ജാതിക്കാരുമല്ല... രണ്ടിടത്തും ഒരു വലിയ വിഭാഗം ഈ അവകാശങ്ങളൊന്നും ഇല്ലാതെ തന്നെയാണു ജീവിക്കുന്നത്...5/24DeleteUndo deleteReport spamNot spam
Praseed S - ഇല്ല. അങ്ങനെ തോന്നുമെങ്കില്‍ ഞാന്‍ ജാതിവാദിയാണ്‌

അങ്ങനെ തോന്നുന്നവരാണ്‌ സമൂഹത്തില്‍ കൂടുതലുമെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്‌ പക്ഷേ.
5/24DeleteUndo deleteReport spamNot spam
Praseed S - രണ്ടിടത്തും ഒരു വലിയ വിഭാഗം


ഇങ്ങനെ ലളിതമായ ഈക്വേഷനുകളില്‍ ആശ്വാസം കണ്ടെത്താന്‍ പറ്റില്ലല്ലോ. "രണ്ടിടത്തും" അനുഭവിക്കുന്നവര്‍ തമ്മിലുള്ള ശതമാനത്തില്‍ മാത്രമല്ല, അനുഭവത്തിലും വലിയ അന്തരമുണ്ട്. സാമ്പത്തിക പ്രാധീനതയും സാമൂഹിക പരാധീനതയും ഒരു തരത്തിലും ചേര്‍ത്ത് വെക്കാന്‍ പറ്റില്ല.
5/24DeleteUndo deleteReport spamNot spam
Adithyan : - ഒരു തെറ്റുകൊണ്ട് മറ്റൊരു തെറ്റു തിരുത്താനാവും എന്നാണു വാദം എങ്കിൽ ഓക്കെ... :)5/24DeleteUndo deleteReport spamNot spam
Praseed S - സം‌വരണം തെറ്റാണ്‌ എന്നാണ്‌ വാദമെങ്കില്‍ അത്ര ഒ.കെ അല്ല. :)5/24DeleteUndo deleteReport spamNot spam
Adithyan : - സംവരണം തെറ്റാണെന്ന കടുത്ത വാദം ഇല്ല...പക്ഷെ അത് ശരിയാണെന്ന് ഒട്ടും അഭിപ്രായമില്ല...

"അതുതന്നെയാണ് ഈ അമ്പതാണ്ടുകഴിഞ്ഞിട്ടും ആ ജനതയെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനാകാതെ നമ്മുടെ എച്ചില്‍ നക്കിക്കൊണ്ടേയിരിക്കണം എന്നു വാശിപിടിക്കുന്നവന്റെ ഉദ്ദേശവും.. അവനെ വളരാന്‍ വിടാതിരിക്കുക, എന്നിട്ട് നമ്മുടെ സൌജന്യമായി നിലനിറുത്തുക. ഒരു വെറും വോട്ട് എന്ന് വേണമെങ്കില്‍ ഒറ്റ വാക്കില്‍ പറയാം"
5/24DeleteUndo deleteReport spamNot spam
Praseed S - മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ആദിക്ക് വല്ല ആള്‍ട്ടര്‍നേറ്റും നിര്‍ദ്ദേശിക്കാനുണ്ടോ? എനിക്ക് തോന്നുന്ന ഒരു ബദല്‍ ഇങ്ങനെയാണ്‌. നൂറ് ശതമാനം പിന്നാക്ക പ്രാതിനിധ്യമുള്ള സമാന്തര സ്ഥാപനങ്ങള്‍. ഒരു മെയിന്‍ സ്ട്രീമിന്‌ പുറത്ത് നില്‍ക്കുന്നവരെ അതിലേക്ക് പിടിച്ചു കയറ്റാനുള്ള കൈ നല്‍കാനാവില്ലെങ്കില്‍ പിന്നെ അവര്‍ക്ക് ഒരു പാരലല്‍ സ്ട്രീം ഉണ്ടാക്കിക്കൊടുക്കുക. എല്‍.പി.സ്കൂള്‍ മുതല്‍ പാര്‍ലമെന്റും കേന്ദ്രസര്‍ക്കാരും വരെ. എപ്പടി?5/24DeleteUndo deleteReport spamNot spam
Adithyan : - മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ആദിക്ക് വല്ല ആള്‍ട്ടര്‍നേറ്റും നിര്‍ദ്ദേശിക്കാനുണ്ടോ?

ഇല്ല :)

സാമ്പത്തിക സംവരണം മാത്രമാക്കിയാലോ? ഇപ്പോഴുള്ളതിനേക്കാൾ മെച്ചമാവില്ലേ? റെസിപ്പിയന്റ്സ് എങ്കിലും മാറി മാറി വരില്ലേ?
5/24 (edited 5/24)DeleteUndo deleteReport spamNot spam
Devanand Pillai - അങ്ങനെ ഉള്ളവര്‍ ഭൂരിപക്ഷം ആയതുകൊണ്ടാണ്‌ ജാതി നിലനില്‍ക്കുന്നത് കണ്ണൂസേ.5/24DeleteUndo deleteReport spamNot spam
Praseed S - സാമൂഹിക പ്രശ്നങ്ങള്‍ ആര്‌ അഡ്രസ്സ് ചെയ്യും? അല്ലെങ്കിലും റെസിപ്യന്റ്സ് മാറി വരേണ്ട കാര്യമെന്താണുള്ളത്? സം‌വരണ വിഭാഗങ്ങളുടെ പ്രശ്നം സാമ്പത്തികമായ പിന്നാക്കാവസ്ഥയല്ല; സാമൂഹിക, രാഷ്ട്രീയ പ്രതിബന്ധങ്ങളുടെ റിഫ്ലക്ഷന്‍ മാത്രമാണ്‌ അവരുടെ സാമ്പത്തിക പ്രശ്നങ്ങള്‍. സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് സം‌വരണമല്ല വേണ്ടത്, അവരുടെ നട്ടെല്ലൊടിക്കാത്ത സാമ്പത്തിക നയവും ബി‌പി‌എല്‍ വിഭാഗങ്ങള്‍ക്കുള്ള സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളുമാണ്‌.

അധികാരം എന്നതാണ്‌, അത് മാത്രമാണ്‌ സം‌വരണത്തിന്റെ കീ വേഡ്.
5/24DeleteUndo deleteReport spamNot spam
Adithyan : - സാമൂഹിക പ്രശ്നങ്ങള്‍ ആര്‌ അഡ്രസ്സ് ചെയ്യും?

ഒരു ചെറിയ ശതമാനം എങ്കിലും ഇത്രയും നാളു കൊണ്ട് അഡ്രസ്സ് ചെയ്തോ? എത്ര ഉയർന്ന ജാതിക്കാർ എത്ര സംവരണ ജാതിക്കാരെ അറേയ്ഞ്ച്ഡ് മാരിയേജ് ചെയ്തുകാണും ഈ കഴിഞ്ഞ വർഷം?
5/24 (edited 5/24)DeleteUndo deleteReport spamNot spam
Praseed S - അറേയ്ഞ്ച്ഡ് മാരിയേജ്

ദൂര്‍ ദൂര്‍ കി ബാത് ഹേ ഭായീ... കല്യാണം കഴിക്കുന്നതല്ലല്ലോ സാമൂഹിക പ്രശ്നം. രണ്ട് ദശാബ്ദം കൂടിക്കഴിഞ്ഞാല്‍ ചെലപ്പോ അറേഞ്ച്ഡ് മേര്യേജ് തന്നെ കാണില്ല.

പ്രശ്നം അധികാരത്തില്‍ അവര്‍ എത്രത്തോളം ഭാഗഭാക്കാവുന്നു എന്നതാണ്‌. അതില്‍ വളരെ ചെറിയ പുരോഗതിയുണ്ട്. ഉണ്ടാവേണ്ടതില്‍ എത്രയോ കുറവ്. അത് കൂടുന്ന മുറയ്ക്ക് ബാക്കിയൊക്കെ സ്വാഭാവികമായി സംഭവിച്ചോളും. അറേഞ്ച്ഡ് കല്യാണം നടക്കുന്നില്ലെങ്കിലും ദളിതനെ പ്രേമിക്കാനെങ്കിലും വല്ലവരുമൊക്കെ ഇപ്പോള്‍ തയ്യാറാവുന്നുണ്ടല്ലോ.
5/24DeleteUndo deleteReport spamNot spam
Adithyan : - അപ്പോൾ പിന്നെ ഈ അമ്പത് അറുപത് വർഷം കൊണ്ടും കൂടെ കേറി ഇരിക്കാനൊള്ള സാമൂഹിക പ്രശ്നം പോലും അഡ്രസ്സ് ചെയ്യാമ്പറ്റിയിട്ടില്ലാന്ന് സാരം :)5/24DeleteUndo deleteReport spamNot spam
Praseed S - അതുകൊണ്ട് ഇതുവരെ നടത്തിയ ശ്രമങ്ങള്‍ കൂടി ഉപേക്ഷിക്കണോ? അതാണോ സം‌വരണത്തിന്റെ എതിര്‍ക്കുന്നതിന്റെ ലോജിക്?5/24DeleteUndo deleteReport spamNot spam
Shaji _ - ദേവന്റെ ആദ്യത്തെ കമന്റിനുള്ള പ്രതികരണാണീ കുറിപ്പ്.

ദേവന്‍ പറഞ്ഞു വരുന്നത് വളരെ ഓബ്‌വ്യസ് ആയ കാര്യമാണു. പക്ഷെ ഇത് കാര്യത്തിന്റെ ഒരു വശം മാത്രമേ അകുന്നുള്ളൂ എന്നതാണു പ്രശ്നം, ഈ ഒറ്റ ബൈനേറിയന്‍ ലോജിക്കുകൊണ്ടു സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുന്നത് നീതെകേടാണു.
പേരിലെ ജാതി വച്ചു ഒരാളെ അളക്കാന്‍ പറ്റില്ല. ശരിയാണു, എന്നാല്‍ ഇവിടെ ഒരാളെ അളക്കുന്ന കാര്യമല്ല പ്രധാനം എന്നോര്‍ക്കണം.
അതുപോലെ പേരില്‍ നിന്നും ജാതി ഒഴിവാക്കുകയെന്നതുമല്ല കാര്യം.
മനസ്സില്‍ ജാതിയില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല, അതു പ്രവര്‍ത്തിയില്‍ വരേണ്ട കാര്യമാണു, പേരില്‍ ജാതിയില്ലാതാക്കുന്നത് ആ പ്രവര്‍ത്തിയുടെ ഭാഗം കൂടിയാണു, എന്നാല്‍ അതു മാത്രമല്ലതാനും.
പേരില്‍ ജാതിയും പക്ഷെ മനസ്സില്‍ ജാതിയില്ലാതെയും ഉള്ളവര്‍ ഉണ്ടായിരിക്കാം, അവരോടു സംവേദിച്ചു കാര്യം മനസ്സിലാക്കാന്‍ പറ്റാത്തിടത്തോളം അവരെയൊന്നും ഉദ്ദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നതിലര്‍ത്ഥമില്ല, മാത്രമല്ല അവരെ ഉദ്ദാഹരണങ്ങളാക്കുന്നതില്‍ കാര്യമായ അപകടം ഉണ്ടുതാനും.

ഞാന്‍ ദേവാനന്ദ് പിള്ള എന്നു പറയുമ്പോള്‍ എന്താണു അതു കമ്യൂണിക്കേറ്റ് ചെയ്യുന്നത് ? എന്റെ പേരില്‍ ജാതിയുണ്ടെങ്കിലും ഞാനത്തരക്കാരനല്ല എന്നാണോ ?
5/24DeleteUndo deleteReport spamNot spam
Saswath S Suryansh - ഞാന്‍ ദേവാനന്ദ് പിള്ള എന്നു പറയുമ്പോള്‍ എന്താണു അതു കമ്യൂണിക്കേറ്റ് ചെയ്യുന്നത് ? എന്റെ പേരില്‍ ജാതിയുണ്ടെങ്കിലും ഞാനത്തരക്കാരനല്ല എന്നാണോ ?

ഇത് മൂന്ന്‍ ആങ്കിളില്‍ നിന്ന് പരിശോധിക്കേണ്ട കാര്യമാണ്. xxx <ജാതിപ്പേര് > എന്ന സ്ക്രീന്‍ നെയിം ഓരോ തവണ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അത് ആ നാമധാരിയുടെ മനസ്സില്‍ എന്ത് പെര്‍സെപ്ഷന്‍ ആണ് ഉളവാക്കുന്നത് എന്നത് ഒന്ന്. ഇതേ കാര്യം അദ്ദേഹത്തെ/അവരെ അറിയുന്നവര്‍ക്ക് എന്ത് ഫീല്‍ ഉണ്ടാക്കുന്നു എന്നത് രണ്ട്. അതെ സമയം ജാതിപ്പേര് അവരെ/അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും അപരിചിതനായ ഒരു വ്യക്തിയോട് എന്ത് കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നത് മൂന്നാമത്തെ വീക്ഷണകോണ്‍.

എന്നെ സംബന്ധിച്ച് ശ്രീ ദേവാനന്ദ്‌ പിള്ളയുടെ സെക്കന്റ്‌ നെയിം ഒരു രീതിയിലും ഒരു കണ്‍സേണ്‍ആയിട്ട് തോന്നിയിട്ടില്ല. തന്റെ പേരിനെപറ്റി അദ്ദേഹം ഇറക്കിയ ഒരു ബസ്‌ അനാവശ്യമായിരുന്നു / ഏറ്റവും ചുരുങ്ങിയത്‌ അനവസരത്തിലായിപ്പോയി എന്നും അഭിപ്രായമുണ്ട്.
5/24DeleteUndo deleteReport spamNot spam
Adithyan : - സംവരണത്തെ എതിർക്കുന്നില്ല...അനുകൂലിക്കുന്നുമില്ല...

"കഴിഞ്ഞ 60 വർഷത്തെ ജാതിതിരിച്ചുള്ള സംവരണം കൊണ്ട് ഒരു വലിയ വിഭാഗം 'താഴെയുള്ള' ജാതിക്കാർക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉണ്ടായി, ഇനി അൽപ്പം കൂടിയേ ബാക്കിയുള്ളൂ, അത് കൊണ്ട് സംവരണം തുടർന്ന് ആ ബാക്കിയുള്ളവർക്കും കൂടെ നല്ല ജീവിതം ഉണ്ടാക്കിക്കൊടുക്കണം"

എന്ന ആർഗ്യുമെന്റ് പോയന്റും

"കഴിഞ്ഞ 60 വർഷം സംവരണം ഏർപ്പെടുത്തിയെങ്കിലും കാര്യമായിട്ട് ഒന്നും നടന്നില്ല...സാമൂഹിക സമത്വം ഒക്കെ ഇപ്പൊഴും ഏട്ടിലെ പശു മാത്രമാണ്...കുറച്ച് പേർക്ക് സാമ്പത്തിക ഉന്നമനം ഉണ്ടായിട്ടുണ്ട്, എന്നാലും ഒരു വലിയ വിഭാഗത്തിന് ഇതിന്റെ പ്രയോജനങ്ങൾ ലഭിച്ചിട്ടില്ല. എന്നാലും ഇനിയെങ്കിലും കാര്യങ്ങൾ മെച്ചമാകാൻ ചാൻസ് ഉള്ളതിനാൽ സംവരണം തുടരണം"

എന്ന ആർഗ്യുമെന്റ് പോയന്റും രണ്ടും രണ്ടാണല്ലോ...

രണ്ടാമത്തെ പോയന്റ് സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിനായുള്ള ഒരാളുടെ/ഒരു കൂട്ടം ആളുകളുടെ ശുഭാപ്തിവിശ്വാസത്തിന്റെ (അതിന്റെ മാത്രം) പുറത്തുള്ളതാണല്ലോ...അതിനെ സബ്സ്റ്റാൻഷിയേറ്റ് ചെയ്യാൻ പറ്റാത്തതു പോലെ തന്നെ എതിർക്കാനും പറ്റില്ല.
5/25 (edited 5/25)DeleteUndo deleteReport spamNot spam
സത . - :)5/25DeleteUndo deleteReport spamNot spam
Saswath S Suryansh - "കഴിഞ്ഞ 60 വർഷം സംവരണം ഏർപ്പെടുത്തിയെങ്കിലും കാര്യമായിട്ട് ഒന്നും നടന്നില്ല...സാമൂഹിക സമത്വം ഒക്കെ ഇപ്പൊഴും ഏട്ടിലെ പശു മാത്രമാണ്...കുറച്ച് പേർക്ക് സാമ്പത്തിക ഉന്നമനം ഉണ്ടായിട്ടുണ്ട്, എന്നാലും ഒരു വലിയ വിഭാഗത്തിന് ഇതിന്റെ പ്രയോജനങ്ങൾ ലഭിച്ചിട്ടില്ല. എന്നാലും ഇനിയെങ്കിലും കാര്യങ്ങൾ മെച്ചമാകാൻ ചാൻസ് ഉള്ളതിനാൽ സംവരണം തുടരണം"

എന്ന ആർഗ്യുമെന്റ് പോയന്റല്ലല്ലോ ഫാക്റ്റ്. ഈ പോയിന്റ് ഇന്‍ഡയറക്റ്റ് ആയി ഉന്നം വെക്കുന്നത് കഴിഞ്ഞ 60 വര്‍ഷത്തെ സംവരണം കൊണ്ട് യാതൊരു രീതിയിലും ഒരു സോഷ്യല്‍ ചേഞ്ച്‌ പോലും ഉണ്ടായിട്ടില്ല എന്നാണ്. അത് സത്യമല്ലെന്ന് 60 വര്‍ഷം മുന്നത്തെയും ഇപ്പോഴത്തെയും സര്‍ക്കാര്‍ സര്‍വീസിലെ താഴ്ന്ന ജാതിക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന കൊണ്ട് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
5/25DeleteUndo deleteReport spamNot spam
Devanand Pillai - നളാ,
മറുപടി പറയും മുന്നേ;
പ്രതാപ വര്‍മ്മ തമ്പാന്‍ എന്ന പേര്‍ എന്താണ്‌ നിങ്ങളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത്?
5/25DeleteUndo deleteReport spamNot spam
രണ്‍ജിത് . - :))5/25DeleteUndo deleteReport spamNot spam
Shaji _ - ഞാന്‍ ചോദിച്ച ചോദ്യത്തിനു ഉത്തരം തരുന്നതിനു പകരം തിരിച്ച് അതേ ചോദ്യം ചോദിക്കുന്നത് കൊള്ളാം
പ്രതാപ വര്‍മ്മ തമ്പാന്‍ ഉയര്‍ന്ന ജാതിക്കാരനായാലും താഴ്ന്ന ജാതിക്കാരനായാലും ആ പേരു കമ്യൂണിക്കേറ്റ് ചെയ്യുന്നത് ഒന്നു തന്നെയായിരിക്കും, ഇനി ഇതു താഴ്ന്ന ജാതിക്കാരനാണെങ്കില്‍ തന്നെയും അത്തരം എക്സെപ്ഷന്‍സ് ചര്‍ച്ച ചെയ്യുന്നത് വേറെ കോണ്ടക്സ്റ്റിലാണു വേണ്ടത്. രണ്ടായാലും അത്തരമൊരു പേരു കമ്യൂണിക്കേറ്റ് ചെയ്യുന്നത് ഒന്നു തന്നെയാണു, അതായത്
1. വര്‍മ്മ, നായര്‍, നമ്പൂതിരി തുടങ്ങിയ വാലിനുടമയായ ഞാന്‍ ഉന്നതകുലജാതനാകുന്നു
2. ഈ ഉന്നത കുലജാത്യം എന്റെ അഭിമാനമാകുന്നു.
3. ഈ ഉന്നത കുലജാത്യത്തിന്റെ ചരിത്രം എന്റെ അവകാശമാണു, അതില്‍ ഞാന്‍ അഭിമാനിക്കുന്നു
4. ഞാന്‍ ഈ ഉന്നത കുല ജാതിയില്‍പ്പെട്ടവനാണെന്നു നീ നിന്നെ ബോദ്ധ്യപ്പെടുത്തുക, അതായത് എന്റെ പേരു കേള്‍ക്കുന്ന നീ സ്വയം ചോദിക്കുക നീ എന്നെപ്പോലെ ഉന്നതകുലജാതനാണോ എന്നു ? ഇനി ആണെങ്കില്‍ നമുക്ക് പൊതുവായി ഒരു പൊതു സവര്‍ണ്ണ ചരിത്രമുണ്ടെന്നു മനസ്സിലാക്കുക, അതല്ല എന്നേക്കാള്‍ ജാതിയില്‍ താഴ്ന്നവനാണെങ്കില്‍ എന്നില്‍ നിന്നും ആ തരത്തിലുള്ള പെരുമാറ്റമാണു നീ പ്രതീക്ഷിക്കേണ്ടത്.

മിനിമം ഇത്രയും കമ്യൂണിക്കേറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ട്
ഇതില്‍ ഏതൊക്കെ കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നത് അങ്ങേതലയ്ക്കലുള്ള ആളുടെ ചരിത്രബോധം അനുസരിച്ചിരിക്കും.
ഇതില്‍ ഏതെങ്കിലും കമ്യൂണിക്കേറ്റ് ചെയ്യപ്പെടാന്‍ സാധ്യതയില്ലെന്നു പറയാനുള്ള അവകാശം ഏതായാലും ആര്‍ക്കുമില്ല, മാത്രമല്ല ഇന്നതു മാത്രമേ ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ എന്നു പറയുന്നതിലര്‍ത്ഥമില്ല, അതുപോലെ നീ ഇതുമാത്രം വായിച്ചാല്‍ മതിയെന്നു പറയുന്നതിലും അര്‍ത്ഥമില്ല.
5/25DeleteUndo deleteReport spamNot spam
visakh sankar - പ്രതാപവര്‍മ്മ തമ്പാനിലെ തമ്പാന്‍ ജാതിയാണോ, മറ്റെന്തെങ്കിലുമാണോ, ആണെങ്കില്‍ അത് ഉയര്‍ന്നതോ താഴ്ന്നതൊ എന്നതും ചെല്ലപ്പനാശാരിയിലെ ആശാരി ജാതിയാണോ , തൊഴില്‍ പേരാണൊ അതോ തൊഴിലിനിന്ന് വന്ന ജാതി പേരാണോ എന്നതുമൊക്കെ കൌതുകമുണര്‍ത്തുന്ന, പ്രസക്തമായ ചില ചോദ്യങ്ങള്‍ തന്നെയാണ്. അവയുടെ ഉത്തരങ്ങള്‍ ഒരുപാട്‌ വിശകലന സാദ്ധ്യതകള്‍ തുറന്നിടുന്നുമുണ്ട്. പക്ഷെ ഇത്തരം വിവരങ്ങളോ അവയുടെ വിശകലനങ്ങളോ ഒന്നും ഷാജി പറഞ്ഞപോലെ നായരും, മേനോനും, നമ്പൂരിയും, വര്‍മ്മയും ചുമക്കുന്ന വാലിനെ നിര്‍ദ്ദോഷമോ അപ്രസക്തമോ ആകുന്നില്ല. കാരണം അത് പ്രതിനിധാനം ചെയ്യുന്ന പ്രതിലോമകരമായ മൂല്യങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പേരില്‍ ജാതിവാലുള്ളതുകൊണ്ട് മാത്രം ഒരാള്‍ ജാതിവാദിയാവുമെന്നോ, അതില്ലാത്തതുകൊണ്ട് മാത്രം ഒരാള്‍ ജാതിവാദത്തിനതീതനാകുമെന്നോ ആരും പറഞ്ഞില്ല. പ്രശ്നം അതുകൊണ്ട് ജാതിപ്പേര് മറ്റേതു പേരും പോലെ ഒന്നു മാത്രമായി മാറുമോ എന്നതാണ്. മറ്റേത് പേരും പ്രതിനിധീകരിക്കുന്നതിലപ്പുറം പുരോഗമന പരമോ, പ്രതിലോമമോ ആയ മൂല്യങ്ങളൊന്നും ജാതിവാലും ചുമക്കുന്നില്ലെങ്കില്‍ ഈ പോസ്റ്റ് മണ്ഡല്‍ കാലഘട്ടത്തിലും തങ്ങളുടെ മക്കള്‍ക്ക് അനില്‍ നായരെന്നും, സതീഷ് മേനോനെന്നും പേരിടുന്നവര്‍ ചെയ്യുന്നതും നിര്‍ദ്ദോഷവും സ്വാഭാവികവുമായ ഒരു പ്രവര്‍ത്തി മാത്രമായിരിക്കണം!5/25DeleteUndo deleteReport spamNot spam
Devanand Pillai - "പ്രശ്നം അതുകൊണ്ട് ജാതിപ്പേര് മറ്റേതു പേരും പോലെ ഒന്നു മാത്രമായി മാറുമോ എന്നതാണ്."
അതാണു ഞാനും പറയുന്നത്.

ബീഫ് തിന്നാല്‍ നരകത്തില്‍ പോകുമെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കളുണ്ട്. ബീഫ് തിന്നാല്‍ നരകത്തില്‍ പോകുമോ എന്നാല്‍ അതൊന്നു കാണട്ടെ എന്നു കരുതി തിന്നു നോക്കുന്നവരുണ്ട്. ബീഫ് തിന്ന് ഹിന്ദുമതത്തിലെ ഫാസ്റ്റിസ്റ്റ് എലിമന്റിനോട് പ്രതികരിക്കുന്നവര്‍ ഉണ്ട്. വിവേകാനന്ദനു ബീഫ് എന്നാല്‍ മറ്റേതു ആഹാരവസ്തുവെയും പോലെ ഒരു ഭക്ഷണം എന്നതിനപ്പുറം ഒന്നും തോന്നാറില്ലായിരുന്നു. അദ്ദേഹം ആരോടും ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല, കഴിച്ചു അന്ധവിശ്വാസത്തെ അതിജീവിക്കൂ എന്നും പറഞ്ഞിട്ടില്ല. ആതിഥേയന്‍ വിളമ്പുമ്പോള്‍ കഴിച്ചു, സാമ്പാറു വിളമ്പിയാലും കഴിക്കുന്നതുപോലെ.

ആദ്യത്തെ വിഭാഗത്തോട് ചോദിച്ചാല്‍ വിവേകാനന്ദന്‍ നിന്ദ്യനായെന്നു പറഞ്ഞേക്കാം. രണ്ടാമത്തെ വിഭാഗത്തോട് ചോദിച്ചാല്‍ വിവേകാനന്ദന്‍ ധൈര്യവാനായ പരീക്ഷണക്കാരന്‍ എന്നു പറഞ്ഞേക്കാം, മൂന്നാമത്തവരോട് ചോദിച്ചാല്‍ വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ അന്ധവിശ്വാസങ്ങളില്‍ നിന്ന് ജനതയെ മോചിപ്പിക്കാന്‍ ബീഫ് തീറ്റി വിപ്ലവം നടത്തി എന്നു പറഞ്ഞേക്കാം. അതിനെല്ലാം ഉത്തരവാദി അല്ലെങ്കില്‍ അഭിനന്ദിക്കേണ്ടയാള്‍ വിവേകാനന്ദന്‍ ആണെന്നു അവര്‍ പറയുകയും ചെയ്യും എന്നതുകൊണ്ട് വിവേകാനന്ദന്‍ ബീഫിനോടുള്ള സമീപനം മാറ്റണം എന്നു വരുന്നില്ലെന്ന് മാത്രം.

പ്രതാപവര്‍മ്മ തമ്പാന്‍ എന്ന പേര്‍ ജാതയുടെയും മാടമ്പിത്തത്തിന്റെയും സ്റ്റേറ്റ്മെന്റ് ആണെന്ന് അയാളോട് സംസാരിക്കുമ്പോള്‍ തോന്നുമെന്ന് നളന്‍ പറയുന്നു. ഒരു പക്ഷേ ഈ വ്യക്തിയെ എനിക്കറിയില്ലായിരുന്നെങ്കില്‍ ഞാനും അങ്ങനെ കരുതിയേനെ, പത്തിരുപത് വര്‍ഷം മുന്നേ. അതയാളുടെ പേര്‍ ആയാലും അല്ലെങ്കിലും (എന്താണെന്നുള്ളത് പ്രസക്തമല്ലാത്തതുകൊണ്ട് പറയുന്നില്ല) അയാള്‍ക്ക് ഒരു സവര്‍ണ്ണ ചിന്തയും ഇല്ല മാടമ്പിത്തവുമില്ല. അയാള്‍ ബസ്സില്‍ വരികയാണെങ്കില്‍ പ്രതാപന്‍ വി. തമ്പാന്‍ എന്നോ പ്രതാപവര്‍മ്മ എന്നോ ഒക്കെ പേരെടുത്തേക്കും. മാടമ്പ് കുഞ്ഞുക്കുട്ടന്‍ ആ പേരില്‍ തന്നെ എഴുതും. പ്രതാപ് നിങ്ങള്‍ക്ക് സവര്‍ണ്ണ മാടമ്പിയും മാടമ്പ് പൊളിറ്റിക്കലി കറക്റ്റ് ആയ എഴുത്തുകാരനും ആയിരിക്കുകയും ചെയ്യും.

ഏട്ടനുണ്ണി രാജയിലെ രാജായിലെ രാജാ ശരിക്കും രാജാവ് എന്ന് തന്നെ. ആ പേരില്‍ തന്നെ അങ്ങോരും എഴുതിയേക്കും. രാജാവ്, രാജഭരണം, മാടമ്പിക്കാലം തുടങ്ങിയവയോട് അതിശക്തമായ അവജ്ഞയും പ്രതിഷേധവും എനിക്കുള്ളത് കൊണ്ട് ഞാന്‍ പോയി നിങ്ങള്‍ പേരുമാറൂ എന്ന് ആവശ്യപ്പെടാന്‍ പോണില്ല. ഏട്ടനുണ്ണി രാജാവ് എന്താണു പറയുന്നത് എന്ന് വായിക്കും.

ദേവാനന്ദ് പിള്ള എന്ന പേരില്‍ ഞാന്‍ പറയാന്‍ സാദ്ധ്യതയില്ലാത്ത കാര്യങ്ങളാണ്‌ ദേവന്‍ എന്ന പേരില്‍ എഴുതിയത് എന്നോ ദേവന്‍ എന്ന പേരില്‍ പറയാന്‍ സാദ്ധ്യതയില്ലാത്ത കാര്യങ്ങള്‍ ദേവാനന്ദ് പിള്ളയായി പറഞ്ഞു വയ്ക്കുമെന്നോ ഇതൊന്നുമില്ലാതെ സത്യാര്‍ത്ഥിയായി എഴുതുന്നതാണ്‌ എറ്റവും നല്ലതെന്നോ കരുതുന്നവര്‍ പേരിന്റെ പേരില്‍ എന്നെ വിലയിരുത്തുന്നു. എന്റെ പേര്‍ പൊതുസ്ഥലത്ത് വെളിവായതില്‍ എനിക്ക് ആശങ്കയില്ല, ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതെന്റെ പ്രശ്നവുമല്ല.
5/26 (edited 5/26)DeleteUndo deleteReport spamNot spam
പട്ടേട്ട് . - ദേവാനന്ദ് പിള്ള , എനിക്ക് ഈ നിലപാട് ബോധിച്ചു.Edit5/26DeleteUndo deleteReport spamNot spam
Shaji _ - <<<"പേരില്‍ ജാതിവാലുള്ളതുകൊണ്ട് മാത്രം ഒരാള്‍ ജാതിവാദിയാവുമെന്നോ, അതില്ലാത്തതുകൊണ്ട് മാത്രം ഒരാള്‍ ജാതിവാദത്തിനതീതനാകുമെന്നോ ആരും പറഞ്ഞില്ല. പ്രശ്നം അതുകൊണ്ട് ജാതിപ്പേര് മറ്റേതു പേരും പോലെ ഒന്നു മാത്രമായി മാറുമോ എന്നതാണ്.">>>

എന്നാണു വിശാഖിന്റെ ചോദ്യം അഥവാ ആകുന്നില്ല എന്ന് പരോക്ഷാര്‍ത്ഥം
ദേവന്റെ വാദം മറ്റൊരു പേരുപോലെയേ ഉള്ളൂ എന്നാണു.

<<<പ്രതാപവര്‍മ്മ തമ്പാന്‍ എന്ന പേര്‍ ജാതയുടെയും മാടമ്പിത്തത്തിന്റെയും സ്റ്റേറ്റ്മെന്റ് ആണെന്ന് അയാളോട് സംസാരിക്കുമ്പോള്‍ തോന്നുമെന്ന് നളന്‍ പറയുന്നു. ഒരു പക്ഷേ ഈ വ്യക്തിയെ എനിക്കറിയില്ലായിരുന്നെങ്കില്‍ ഞാനും അങ്ങനെ കരുതിയേനെ, പത്തിരുപത് വര്‍ഷം മുന്നേ. അതയാളുടെ പേര്‍ ആയാലും അല്ലെങ്കിലും (എന്താണെന്നുള്ളത് പ്രസക്തമല്ലാത്തതുകൊണ്ട് പറയുന്നില്ല) അയാള്‍ക്ക് ഒരു സവര്‍ണ്ണ ചിന്തയും ഇല്ല മാടമ്പിത്തവുമില്ല. അയാള്‍ ബസ്സില്‍ വരികയാണെങ്കില്‍ പ്രതാപന്‍ വി. തമ്പാന്‍ എന്നോ പ്രതാപവര്‍മ്മ എന്നോ ഒക്കെ പേരെടുത്തേക്കും. മാടമ്പ് കുഞ്ഞുക്കുട്ടന്‍ ആ പേരില്‍ തന്നെ എഴുതും. പ്രതാപ് നിങ്ങള്‍ക്ക് സവര്‍ണ്ണ മാടമ്പിയും മാടമ്പ് പൊളിറ്റിക്കലി കറക്റ്റ് ആയ എഴുത്തുകാരനും ആയിരിക്കുകയും ചെയ്യും.>>>

ഞാന്‍ പറഞ്ഞ കാര്യം മൊത്തത്തില്‍ തമസ്കരിച്ചുകൊണ്ടാണു ദേവന്റെ മറുപടി. ഇയാള്‍ താഴ്ന്ന ജാതിക്കാരനാണോ അതോ ഇയാളുടെ മനസ്സില്‍ ജാതിയുണ്ടോ ഇല്ലയോ എന്നതുമല്ല എന്റെ ചോദ്യം , അതു ഞാന് പരിഗണിക്കുന്ന വിഷയമേ അല്ല. എന്റെ ചോദ്യം ഇത്രമാത്രം ഒരു സവര്‍ണ്ണ‌ ജാതി വാല്‍ പ്രദര്‍ശിപ്പിക്കുന്ന ഒരാള്‍ കമ്യൂണിക്കേഷനായി മുന്നോട്ടു വയ്ക്കുന്നതെന്താണു എന്നതാണു ? അഥവാ ദേവാനന്ദ് പിള്ള എന്ന നാമം മുന്നോട്ടു വയ്ക്കുന്ന കമ്യൂണിക്കേഷന്‍ സാധ്യതകള്‍ എതൊക്കെ ?

പിന്നെ ആശയപരമായ സംവാദങ്ങള്‍ ആരുടെയെങ്കിലും വ്യക്തിപരമായ ആശങ്കയായിട്ടാണു കാണുന്നതെങ്കില്‍ ദേവന്‍ പൊതുവേദിയില്‍ മിണ്ടാതിരിക്കുന്നതല്ലേ നല്ലത്. വ്യക്തിപരമായ ആശങ്കകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ വിളിച്ചോ, മെയിലയച്ചോ പരിഹരിക്കേണ്ട കാര്യമാണു, പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.
അതുപോലെ ആശയപരമായ സംവാദങ്ങള്‍ ആരുടെയും വ്യക്തിപരമായ ആശങ്കകളുടെ അടിസ്ഥാനത്തിലല്ല ചര്‍ച്ചചെയ്യേണ്ടതും
5/26 (edited 5/26)DeleteUndo deleteReport spamNot spam
Devanand Pillai - ദേവാനന്ദ് പിള്ള എന്ന നാമം മുന്നോട്ടു വയ്ക്കുന്ന കമ്യൂണിക്കേഷന്‍ സാധ്യതകള്‍ എതൊക്കെ ?
ഓലപ്പീപ്പി, പ്രസീദ് എസ്., സിമി . , ഉന്‍‌‌‌, ഷാജി‌, അനോണി ആന്റണി, സൂരജ് രാജന്‍, ബെര്‍ളി തോമസ്, കൈപ്പള്ളി എന്നീ നാമങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സാധ്യതകളൊക്കെ തന്നെ.

എന്റെ മുന്നില്‍ ഒരാള്‍ വന്നിട്ട് "എന്റെ പേര്‍ നമ്പൂതിരി എന്നാണ്‌, ഒരു കാര്യം പറയാന്‍ ഉണ്ട്" എന്നു പറഞ്ഞാല്‍ ഞാന്‍ എഴുന്നേറ്റ് പന്ത്രണ്ടടി മാറി നില്‍ക്കാന്‍ പോകുന്നില്ല. "പോയി പേരു മാറി രാമചന്ദ്രന്‍ എന്നാക്കിയിട്ട് വരൂ, എന്നിട്ട് കാര്യം പറയൂ" എന്ന് പറയാനും പോകുന്നില്ല.
"എന്താ കാര്യം, പറയൂ" എന്ന് പറയുകയേ ഉള്ളൂ. അയാളുടെ പേര്‍ നമ്പൂതിരി എന്നായതുകൊണ്ട് ഞാന്‍ ഉടുപ്പഴിച്ച് അരയില്‍ കെട്ടുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നെങ്കില്‍ അത് അയാളുടെ കുഴപ്പം. അയാളുടെ പേര്‍ നമ്പൂതിരി എന്നാണ്‌ അതുകൊണ്ട് അയാള്‍ വലിയ ഒരു മനുഷ്യനോ എന്തെങ്കിലും പ്രത്യേകത ഉള്ള ആളോ ആണെന്ന് ഞാന്‍ കരുതുന്നെങ്കില്‍ അത് എന്റെ കുഴപ്പം.

വ്യക്തിപരമായ ആശങ്കയൊന്നുമില്ല. ഞാനെന്തെഴുതിയാലും എഴുത്തല്ല, പേരാണ്‌ നിങ്ങളോട് സം‌വദിക്കുന്നത് എന്ന് അതിവായനയിലും എഴുത്തിനോടൊപ്പം പേരും സം‌വദിക്കുന്നു എന്ന് മിതവായനയിലും മനസ്സിലാക്കാവുന്ന വാദമാണ്‌ മുന്നോട്ട് വരുന്നതെല്ലാം.

ഫലത്തില്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം സ്വന്തം പേരില്‍ എഴുതാന്‍ പാടില്ല ചെല്ലപ്പേരുകളോ മറ്റുവിധ സ്ക്രീന്‍ നെയിമുകളോ എടുത്തോളൂ എന്നതാണ്‌. ഞാന്‍ എന്തെഴുതണം എന്നോ എങ്ങനെ എഴുതണം എന്നോ ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ തള്ളിക്കളയുന്നതുപോലെ എന്തു പേരില്‍ എഴുതണം എന്നതും തള്ളിക്കളയേണ്ടതുണ്ട്. ഇത്തരം നിബന്ധനകളെല്ലാം എന്റെ സ്വാതന്ത്ര്യത്തിനെതിരാണ്‌.

എന്റെ പേരില്‍ നിന്ന് ഒരു പദവിയും എനിക്കുണ്ടെന്ന് തോന്നാത്തതുപോലെ തന്നെ എന്റെ പേരില്‍ എനിക്കൊരു ഡിസ്ഗസ്റ്റും തോന്നുന്നില്ല. അങ്ങനെ തോന്നുന്നവര്‍ക്ക് ഇഗ്നോര്‍ ചെയ്യാം, ബ്ലോക്ക് ചെയ്യാം അണ്‍ഫോളോ ചെയ്യാം, പോസ്റ്റുകള്‍ റീഷെയര്‍ ചെയ്ത് പരിഹാസമോ വിമര്‍ശനമോ എഴുതാം അല്ലെങ്കില്‍ ഗൂഗിളിനു റിപ്പോര്‍ട്ട് ചെയ്യുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാം. അതെല്ലാം നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങള്‍. നിങ്ങള്‍ക്ക് തോന്നുന്ന ഡിസ്ഗസ്റ്റ് എനിക്കും തോന്നണം എന്നു നിര്‍ദ്ദേശിക്കാതിരുന്നാല്‍ മതി.



ഞാന്‍ ആദ്യമായി ബസ്സെഴുതുന്ന ഒരാള്‍ അല്ലാത്തതുകൊണ്ടും (വ്യക്തി പരിചയം) ഇതിനു മുന്നേ മറ്റേതോ പേരുകളില്‍ എഴുതിയതില്‍ ഉള്ള സവര്‍ണ്ണതയൊന്നും ഇല്ലാത്തതിനാല്‍ (ആബ്സന്‍സ് ഓഫ് ഹിസ്റ്ററിക്കല്‍ ഡാറ്റ) ആണ്‌ നിങ്ങളൊക്കെ അനുഭാവപൂര്‍ണ്ണമായ സമീപനം എടുക്കുന്നത് എന്നാണ്‌ മനസ്സിലാവുന്നത്. ഞാന്‍ ആദ്യമായി ഇന്ന് ഈ പേരില്‍ ആണ്‌ എഴുതുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു? വന്നു പള്ളെഴുതി വച്ചിട്ടു പോകുമോ അതോ പരിഹാസ ബസ്സുകള്‍ ഇറക്കുമോ? പ്രതാപവര്‍മ്മയുടെ കാര്യം ചോദിച്ചത് അതാണ്‌ അല്ലാതെ അയാള്‍ ശരിക്കും വര്‍മ്മ ജാതിയും തമ്പാന്‍ പദവിയും ഉള്ള ആള്‍ ആണെങ്കിലും അല്ലെങ്കിലും എന്തെങ്കിലും വത്യാസമുണ്ടോ എന്നല്ല.

മീശവച്ചവര്‍ക്കും പൂണൂലിട്ടവര്‍ക്കും മാത്രം രാജവീഥിയില്‍ കയറാം എന്ന് നിയമമുണ്ടായപ്പോഴാണ്‌ മീശയില്ലാത്ത അയ്യങ്കാളി വില്ലുവണ്ടിയോടിച്ച് രാജവീഥിയിലെത്തിയത്. മീശയില്ലാത്തവര്‍ക്കേ കയറാവൂ എന്ന് നിയമം വച്ചാല്‍ മീശവളര്‍ത്തി വണ്ടിയോടിക്കേണ്ടി വരും.

വിഗ്രഹത്തെ പൂജിക്കുന്നവനും വിഗ്രഹത്തെ തകര്‍ക്കുന്നവനും ചെയ്യുന്നത് വിഗ്രഹത്തെ ഒരു ബിംബമായി കാണുകയാണ്‌, ഫലത്തില്‍ രണ്ടുപേര്‍ക്കും വിഗ്രഹം എന്നാല്‍ ഒന്നു തന്നെ. മറ്റുള്ളവര്‍ക്ക് വിഗ്രഹം എന്നാല്‍ കൊത്തുപണി ചെയ്ത ഒരു പാറക്കഷണം മാത്രം. ബൈനറികളില്‍ ചിന്തിക്കുന്നത് പക്വമായ രീതിയല്ല. വിഗ്രഹത്തെ പൂജിക്കുന്നവനോട് എനിക്കിതില്‍ പൂവെടുത്ത് ഇടാന്‍ തോന്നുന്നില്ല എന്നു പറഞ്ഞാല്‍ അവന്‍ എന്റെ കയ്യില്‍ ചുറ്റികയുണ്ടെന്നാണ്‌ മനസ്സിലാക്കുക. എന്റെകയ്യില്‍ ചുറ്റികയില്ലെന്ന് പറഞ്ഞാല്‍ വിഗ്രഹഭഞ്ജകല്‍ ഞാന്‍ പ്രാര്‍ത്ഥന ചൊല്ലി നില്‍ക്കുകയാണെന്നും.
5/26DeleteUndo deleteReport spamNot spam
Ola peeppi - പ്രജ അധികാരം പിടിച്ചെടുത്താല്‍ അതിനെ വിപ്ലവം എന്നു വിളിക്കും
രജാവ് തിരിച്ച് പ്രജയില്‍ നിന്നും അധികാരം പിടിച്ചെടുത്താല്‍ അതിനെ വിപ്ലവമെന്നു വിളിക്കുമോ?
മാതാപിതാക്കള്‍ മക്കളുടെ ജാതിവാലു മുറിച്ചുകളഞ്ഞു എന്നതല്ലേ വിപ്ലവം.
ഇവിടെ രാജാവ് തിരികെ അധികാരം പിടിച്ചെടുക്കുന്ന പോലെ മാതാപിതാക്കളായി മുറിച്ചു കളഞ്ഞ ജാതിവാലു തിരികെ എടുത്തു എന്റെ പേരിന്റെ അറ്റത്തു തിരുകുന്നതു എങ്ങിനെ വിപ്ലവമാകും? അതു വിപ്ലവമാകുന്നതിന്റെ പിന്നിലെ റിസണിംഗ് മനസ്സിലാകുന്നതേയില്ല.

വിവേകാനന്ദന്‍ ബീഫ് തിന്നാല്‍ അതു വിപ്ലവമാണ്. അതായതു നിഷിദ്ധമെന്നു വിശ്വസിക്കുന്ന ഒരാള്‍ അതു ചെയ്തു. എന്റെ ജാതിവാലു സാമൂഹികപരമായി എനിക്കു നിഷിദ്ധമല്ല. അതുകൊണ്ടൂതന്നെ ബീഫ് തിന്നുന്ന ലോജിക്ക് അനുസരിച്ചു ജാതിവാലു മുറിച്ചാല്‍ അതിനെയാണ് വിപ്ലവം എന്നു പറയേണ്ടതു. എന്നെ പ്രതിലോമകാരിയോ പുരോഗമനവാദിയോ ആയി നോക്കിക്കാണേണ്ടതു ഞാന്‍ ജാതിവാലു മുറിച്ചുകളയുന്നോ വീണ്ടെടുക്കുന്നോ എന്നുള്ളതു നോക്കിയാണ്. ജാതിയില്‍ ഒന്നുമില്ല എന്നു കാണിക്കാനാണ് ജാതിവാലു കൊണ്ടു നടക്കുന്നതു എന്നു പറയുന്നതും മനുഷ്യക്കുരുതി നടത്തിയാല്‍ ദൈവപ്രീതി ഉണ്ടാകില്ല എന്നു കാണിക്കാനായി മനുഷ്യക്കുരുതി നടത്തുന്നതുമൊക്കെ ഒരുപോലെ തന്നെയാണ്. അതുപോലെയാണ് ബീഫ് തിന്നു കാണിക്കുന്നതു എന്നൊക്കെ പറഞ്ഞാല്‍ ദേവന്‍ ജാതിവിഷയം വരുമ്പോള്‍ വെറും സന്കുചിതനാകുന്നു എന്നേ പറയാനുള്ളൂ.

ഈ വിഷയത്തില്‍ നിന്നു ഞാന്‍ വിട്ടു. ഇതിലെ ഡിസ്കഷന്റെ സ്കോപ്പ് തീര്‍ന്നു. ഇനി എന്തെഴുതിയാലും പേഴ്സണല്‍ ലെവലിലേക്കു പോകും. വിഗ്രഹങ്ങള്‍ ഉടക്കപ്പെടുന്നതു അതു വിഗ്രഹങ്ങളായി നിലനില്‍ക്കരുതു എന്ന തോന്നലിന്‍ പുറത്താണ്. അല്ലാതെ വിഗ്രഹമാണ് എന്ന കാലാതിവര്‍ത്തിയായ സന്കലപ്പത്തിന്റെ പുറത്തല്ല. കുന്കുമത്തിന്റെയോ വിഗ്രഹത്തിന്റെയോ പ്രാധാന്യം നോക്കിയല്ല ഞാന്‍ കുന്കുമമോ വിഗ്രഹമോ ചുമക്കുന്നതെന്നു പറഞ്ഞാല്‍ പിന്നെ എന്തുപറയാന്‍?
5/26 (edited 5/26)DeleteUndo deleteReport spamNot spam
Devanand Pillai - ഓലപ്പീപ്പീ,
കര്‍ണ്ണാടക സംസ്ഥാനത്തൊട്ടാകെ ബീഫ് നിരോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോ (അനിവര്‍ അരവിന്ദാണെന്നു തോന്നുന്നു)ബീഫ് ഫെസ്റ്റിവല്‍ ബാംഗളൂരില്‍ നടത്തിയിരുന്നു, അതൊരു വിപ്ലവമാണ്‌ ആര്‍ക്കും തര്‍ക്കമില്ല. അതിനല് ഹിന്ദുക്കള്‍ക്ക് ബീഫ് തീറ്റ വിപ്ലവമാണ്‌. വിവേകാനന്ദന്‍ ബീഫ് തിന്നത് ഏതായാലും ഹിന്ദുമതാചാരങ്ങളോട് ഉള്ള പ്രതിപത്തിമൂലമല്ല, അതിനാല്‍ അതും വിപ്ലവമാണ്‌ എന്ന രീതിയിലാണ്‌ താങ്കള്‍ ചിന്തിക്കുന്നത്, അല്ലെങ്കില്‍ ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നത്. തുടര്‍ന്നും അങ്ങനെ തന്നെ ചിന്തിക്കുന്നതില്‍ എനിക്കു പ്രശ്നമൊന്നുമില്ല.

അതേ ലോജിക്ക് ഉപയോഗിച്ച് ജാതിയില്‍ ഒന്നുമില്ല എന്നു കാണിക്കാന്‍ ജാതി വാല്‍ കൊണ്ടു നടക്കാന്‍ പറ്റാത്തതുകൊണ്ട് ജാതിയില്‍ എന്തെങ്കിലും ഉണ്ടെന്ന് കാണിക്കാന്‍ തന്നെയാകണം ജാതിവാല്‍ കൊണ്ടു നടക്കുന്നത് എന്ന് ചിന്തിക്കുന്നതിലും എനിക്ക് പ്രശ്നമൊന്നുമില്ല. എന്റെ കയ്യില്‍ ചുറ്റിക ഇല്ലാത്തതുകൊണ്ട് ഞാന്‍ മന്ത്രം ചൊല്ലുകയാണെന്ന് കരുതുന്നവരുണ്ടെന്നതില്‍ എനിക്ക് അത്ഭുതവുമില്ല. ഭൂരിപക്ഷം മനുഷ്യരുടെയും ചിന്താരീതി അത്തരത്തില്‍ തന്നെയാണ്‌.

തുടര്‍ന്നും ഞാന്‍ ജാതിവിഷയത്തിലോ അതടക്കം എല്ലാ വിഷയത്തിലുമോ സങ്കുചിതനാണെന്ന് ചിന്തിച്ചുകൊള്ളുക, പ്രതികരിച്ചുകൊള്ളുക.
5/26DeleteUndo deleteReport spamNot spam
Ola peeppi - താന്കള്‍ വളരെ ക്ലെവര്‍ ആയി കാര്യങ്ങളെ കൂട്ടിക്കുഴച്ചു.
1)"ബീഫ് തിന്നാല്‍ നരകത്തില്‍ പോകുമെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കളുണ്ട്. ബീഫ് തിന്നാല്‍ നരകത്തില്‍ പോകുമോ എന്നാല്‍ അതൊന്നു കാണട്ടെ എന്നു കരുതി തിന്നു നോക്കുന്നവരുണ്ട്."

2)"കര്‍ണ്ണാടക സംസ്ഥാനത്തൊട്ടാകെ ബീഫ് നിരോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോ (അനിവര്‍ അരവിന്ദാണെന്നു തോന്നുന്നു)ബീഫ് ഫെസ്റ്റിവല്‍ ബാംഗളൂരില്‍ നടത്തിയിരുന്നു, അതൊരു വിപ്ലവമാണ്‌ ആര്‍ക്കും തര്‍ക്കമില്ല"

ഒന്നാമത്തെ പോയിന്റില്‍ വിശ്വാസം തെറ്റാണെന്നു കാണിക്കാനും രണ്ടാമത്തേതില്‍ വിശ്വാസം അതില്ലാത്തവരുടെ മേലില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയുമാണ്. രണ്ടു സംഭവങ്ങളും വിപ്ലവമാകുന്നതു രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. താന്കളോട് വല്ലാത്ത സഹതാപം തോന്നുന്നു.
5/26 (edited 5/26)DeleteUndo deleteReport spamNot spam
Shaji _ - "ജാതിയില്‍ ഒന്നുമില്ല എന്നു കാണിക്കാനാണ് ജാതിവാലു കൊണ്ടു നടക്കുന്നതു എന്നു പറയുന്നതും മനുഷ്യക്കുരുതി നടത്തിയാല്‍ ദൈവപ്രീതി ഉണ്ടാകില്ല എന്നു കാണിക്കാനായി മനുഷ്യക്കുരുതി നടത്തുന്നതുമൊക്കെ ഒരുപോലെ തന്നെയാണ്. "
ഓലയുടെ ഈ വാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌.


<<<ദേവാനന്ദ് പിള്ള എന്ന നാമം മുന്നോട്ടു വയ്ക്കുന്ന കമ്യൂണിക്കേഷന്‍ സാധ്യതകള്‍ എതൊക്കെ ?
ഓലപ്പീപ്പി, പ്രസീദ് എസ്., സിമി . , ഉന്‍‌‌‌, ഷാജി‌, അനോണി ആന്റണി, സൂരജ് രാജന്‍, ബെര്‍ളി തോമസ്, കൈപ്പള്ളി എന്നീ നാമങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സാധ്യതകളൊക്കെ തന്നെ. >>>

അതുമാത്രമല്ല
താഴേ കൊടുത്തിരിക്കുന്ന സാധയതകള്‍ കൂടിയുണ്ട് . ഇല്ലെന്നു അഭിപ്രായമുണ്ടോ ?
1. വര്‍മ്മ, നായര്‍, നമ്പൂതിരി തുടങ്ങിയ വാലിനുടമയായ ഞാന്‍ ഉന്നതകുലജാതനാകുന്നു
2. ഈ ഉന്നത കുലജാത്യം എന്റെ അഭിമാനമാകുന്നു.
3. ഈ ഉന്നത കുലജാത്യത്തിന്റെ ചരിത്രം എന്റെ അവകാശമാണു, അതില്‍ ഞാന്‍ അഭിമാനിക്കുന്നു
4. ഞാന്‍ ഈ ഉന്നത കുല ജാതിയില്‍പ്പെട്ടവനാണെന്നു നീ നിന്നെ ബോദ്ധ്യപ്പെടുത്തുക, അതായത് എന്റെ പേരു കേള്‍ക്കുന്ന നീ സ്വയം ചോദിക്കുക നീ എന്നെപ്പോലെ ഉന്നതകുലജാതനാണോ എന്നു ? ഇനി ആണെങ്കില്‍ നമുക്ക് പൊതുവായി ഒരു പൊതു സവര്‍ണ്ണ ചരിത്രമുണ്ടെന്നു മനസ്സിലാക്കുക, അതല്ല എന്നേക്കാള്‍ ജാതിയില്‍ താഴ്ന്നവനാണെങ്കില്‍ എന്നില്‍ നിന്നും ആ തരത്തിലുള്ള പെരുമാറ്റമാണു നീ പ്രതീക്ഷിക്കേണ്ടത്.

<<<<വ്യക്തിപരമായ ആശങ്കയൊന്നുമില്ല. ഞാനെന്തെഴുതിയാലും എഴുത്തല്ല, പേരാണ്‌ നിങ്ങളോട് സം‌വദിക്കുന്നത് എന്ന് അതിവായനയിലും എഴുത്തിനോടൊപ്പം പേരും സം‌വദിക്കുന്നു എന്ന് മിതവായനയിലും മനസ്സിലാക്കാവുന്ന വാദമാണ്‌ മുന്നോട്ട് വരുന്നതെല്ലാം.

ഫലത്തില്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം സ്വന്തം പേരില്‍ എഴുതാന്‍ പാടില്ല ചെല്ലപ്പേരുകളോ മറ്റുവിധ സ്ക്രീന്‍ നെയിമുകളോ എടുത്തോളൂ എന്നതാണ്‌. ഞാന്‍ എന്തെഴുതണം എന്നോ എങ്ങനെ എഴുതണം എന്നോ ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ തള്ളിക്കളയുന്നതുപോലെ എന്തു പേരില്‍ എഴുതണം എന്നതും തള്ളിക്കളയേണ്ടതുണ്ട്. ഇത്തരം നിബന്ധനകളെല്ലാം എന്റെ സ്വാതന്ത്ര്യത്തിനെതിരാണ്‌.

എന്റെ പേരില്‍ നിന്ന് ഒരു പദവിയും എനിക്കുണ്ടെന്ന് തോന്നാത്തതുപോലെ തന്നെ എന്റെ പേരില്‍ എനിക്കൊരു ഡിസ്ഗസ്റ്റും തോന്നുന്നില്ല. അങ്ങനെ തോന്നുന്നവര്‍ക്ക് ഇഗ്നോര്‍ ചെയ്യാം, ബ്ലോക്ക് ചെയ്യാം അണ്‍ഫോളോ ചെയ്യാം, പോസ്റ്റുകള്‍ റീഷെയര്‍ ചെയ്ത് പരിഹാസമോ വിമര്‍ശനമോ എഴുതാം അല്ലെങ്കില്‍ ഗൂഗിളിനു റിപ്പോര്‍ട്ട് ചെയ്യുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാം. അതെല്ലാം നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങള്‍. നിങ്ങള്‍ക്ക് തോന്നുന്ന ഡിസ്ഗസ്റ്റ് എനിക്കും തോന്നണം എന്നു നിര്‍ദ്ദേശിക്കാതിരുന്നാല്‍ മതി. >>>>


ഇതൊന്നും വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. ഇതൊക്കെ ദേവന്റെ വ്യക്തിപരമായ കാര്യങ്ങളാണു. അതെന്റെ വിഷയുവുമല്ല
ദേവന്‍ മുന്നോട്ടുവയ്ക്കുന്ന കമ്യൂണിക്കേഷന്‍ സാധ്യതകളെപ്പറ്റി ദേവനു ആശങ്കകളില്ലാത്തതു ദേവന്റെ വ്യക്തിപരമായ കാര്യമാണു. പക്ഷെ അതുകൊണ്ടു അതു മുന്നോട്ടുവയ്ക്കുന്ന കമ്യൂണിക്കേഷന്‍ സാധ്യതകള്‍ ഇല്ലതാകുന്നില്ല.

ദേവന്റെ വാദം ഞാന്‍ മനസ്സിലാക്കിയടത്തോലം ഇതാണു. ഞാന് മുന്നോട്ടു വയ്ക്കുന്ന കമ്യൂണിക്കേഷന്‍ സാധ്യതെകളെ അഡ്രസ് ചെയ്യേണ്ട ബാധ്യത എനിക്കില്ല എന്നു.
ആ ലോജിക്ക് വച്ചു നാളെ ദേവന്‍ കാവിക്കൊടിയും പിടിച്ചു തെരിവിലൂടെ നടന്നാല്‍ അതിനെ 'ഏയ് ഞാന്‍ കാവിരാഷ്ട്രീയക്കാരനൊന്നുമല്ല. ഇനി ആരെങ്കിലും അങ്ങിനെ ചിന്തിച്ചാല്‍ അതെന്റെ കുഴപ്പമല്ല എന്നു പറയുന്നതു പോലെയേ ഉള്ളൂ.
5/26DeleteUndo deleteReport spamNot spam
Devanand Pillai - * "എന്ന രീതിയിലാണ്‌ താങ്കള്‍ ചിന്തിക്കുന്നത്" എന്ന ഭാഗം വിട്ടുകളഞ്ഞ് ആ രീതിയിലെ ചിന്ത എന്റെ മേലേ ആക്കി :) *

Either you are with me or you are with them എന്നല്ലേ ബൈനറിയുടെ റൂള്‍, സഹതാപം തോന്നി വിടുക അതിന്റെ നീതിയല്ല, അവിടെ സഹതാപത്തിനു സ്കോപ്പെവിടെ? എനിവേ, ചുമ്മാ കിട്ടിയ സഹതാപമല്ലേ, വരവു വച്ചിട്ടുണ്ട്. അതിന്റെ പേരില്‍ കാശോ മറ്റോ അയച്ചാല്‍ കൂടുതല്‍ സന്തോഷമായേനെ (സിമ്പതിയുടെ പേരില്‍ കുറച്ചു സിംഗപ്പൂര്‍ ഡോളര്‍...)
5/26 (edited 5/26)DeleteUndo deleteReport spamNot spam
Shaji _ - "ജാതിയില്‍ ഒന്നുമില്ല എന്നു കാണിക്കാനാണ് ജാതിവാലു കൊണ്ടു നടക്കുന്നതു എന്നു പറയുന്നതും മനുഷ്യക്കുരുതി നടത്തിയാല്‍ ദൈവപ്രീതി ഉണ്ടാകില്ല എന്നു കാണിക്കാനായി മനുഷ്യക്കുരുതി നടത്തുന്നതുമൊക്കെ ഒരുപോലെ തന്നെയാണ്. "
ഓലയുടെ ഈ വാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌.
5/26DeleteUndo deleteReport spamNot spam
Ola peeppi - സഹതാപം തോന്നിയല്ല വിട്ടതു. വിട്ടതിനു ശേഷമാണ് സഹതാപം തോന്നിയതു :)

ഞാന്‍ പിന്മാറി എന്നു പറയുന്ന പോലെയല്ല ഞാന്‍ വിട്ടു എന്നു പറയുന്നതു. അതായതു ഞാന്‍ വിട്ടു എന്നു പറഞ്ഞാല്‍ ഞാന്‍ വേട്ടക്കാരനും വിട്ടയക്കപ്പെട്ടയാള്‍ ഇരയുമാണെന്ന അര്‍ത്ഥമായി. ഞാന്‍ വിട്ടു എന്നു പ്രയോഗിച്ചതിനു എന്നോട് ക്ഷമിക്കൂ. വീട്ടതു എന്നാല്‍ പിന്മാറി എന്ന അര്‍ത്ഥത്തില്‍ എടുത്താല്‍ മതി.

പിന്മാറുക എന്നതിനു പകരം വിടുന്നു എന്ന് ഉപയോഗിച്ചതില്‍ പോലും ഇരവാദം മണക്കുകയും അതിനെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ജാതിപ്പേരിലെ ഇരവാദം പിടികിട്ടേണ്ടതാണല്ലോ. സഹതാപത്തിനുള്ള ഒരു സ്കോപ്പുമില്ല.
5/26 (edited 5/26)DeleteUndo deleteReport spamNot spam
Devanand Pillai - ഞാന്‍ കാവിക്കൊടി പിടിച്ചാല്‍ മറ്റൊരാള്‍ എന്തു കരുതും എന്നു കരുതി ഞാന്‍ എന്റെ കയ്യിലെ കൊടി മാറണം. വീടിനു പച്ച നിറം പെയിന്റ് ചെയ്തിരിക്കുന്നത് കണ്ട് ഞാന്‍ ലീഗുകാരന്‍ ആണെന്ന് വഴിയേ പോകുന്നവന്‍ കരുതും അതുകൊണ്ട് വീടിന്റെ നിറം മാറ്റൂ എന്നൊക്കെയാണ്‌ നളന്‍ പറയുന്നത് എങ്കില്‍;

എനിക്ക് അങ്ങനെ തോന്നുന്നതേയില്ല. എന്റെ യഥാര്‍ത്ഥ പേര്‍ (എന്റെ പൗരത്വപത്രത്തില്‍ ഭാരതസര്‍ക്കാര്‍ രേഖപ്പെടുത്തിയ എന്റെ ഔദ്യോഗിക പേര്‍) ഉപയോഗിച്ചാല്‍ എന്നെ ബസ്സ് സമൂഹത്തില്‍ നിന്നു തിരസ്കരിക്കണം എന്നുള്ള ഊരുവിലക്ക് ആഹ്വാനമായാണ്‌ എനിക്കു തോന്നുന്നത്. എന്റെ പേര്‍ ഉപയോഗിക്കുന്നത് ശരിയല്ല, മറ്റെന്തെങ്കിലും പേരില്‍ വരൂ എന്ന് കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്തോറും എനിക്ക് ആ തോന്നല്‍ കൂടുതല്‍ ബലപ്പെട്ടു വരുന്നു.

എനിക്കൊരു ബസ്സ് നെയിം എടുക്കാന്‍ ഏതു പാനലാണ്‌ അംഗീകാരം തരേണ്ടത്? ആ പാനലിന്റെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നാണ്‌ പറയുന്നത്? എന്റെ പേരിനു മുകളില്‍ പര്‍ദ്ദയിട്ടില്ലെങ്കില്‍ ഏത് കമ്മിറ്റിയാണ്‌ എനിക്ക് ഹദ്ദടി വിധിക്കാന്‍ പോകുന്നത്? എന്തിന്റെ പേരില്‍, ആ പേര്‍ നാലാള്‍ക്ക് മുന്നേ പറഞ്ഞാല്‍ നാലില്‍ മൂന്നാളിനും അത് എന്തൊക്കെയോ കമ്യൂണിക്കേറ്റ് ചെയ്യുന്നെന്ന് തോന്നുന്നതിന്റെ പേരിലോ?
5/26DeleteUndo deleteReport spamNot spam
Devanand Pillai - വിട്ടതും പിന്മാറിയതും ഓര്‍ത്ത് വിഷമിക്കേണ്ട ഓലേ, വക്കീലൊന്നുമല്ലെങ്കിലും നിയമം കുറച്ചൊക്കെ പരിചയമുള്ളതുകൊണ്ട് വാക്കുകളുടെ ഗ്രൂപ്പ് അര്‍ത്ഥം, ഉദ്ദേശ്യാര്‍ത്ഥം എന്നിവ നിഷ്പ്രയാസം മനസ്സിലാകും.5/26DeleteUndo deleteReport spamNot spam
റിസ് . - അഭിനവ സംഘി ദേവന് ആശംസകള്‍! കമന്റില്‍ വിരോധം തോന്നിയാലും സാരല്യ... പറയാതിരിക്കാന്‍ കഴിഞ്ഞില്ല :(5/26 (edited 5/26)DeleteUndo deleteReport spamNot spam
Ola peeppi - ദിലീപ് നായര്‍ ഇഷ്യൂ ഉണ്ടായപ്പോള്‍ താന്കള്‍ ബസ്സിറക്കിയതിനെ മുന്‍കൂര്‍ ജാമ്യമെടുക്കലായി ഞാന്‍ കാണരുതായിരുന്നു. കുറച്ചു നിയമ പരിചയമാണെന്റെയും ദുഖം.5/26 (edited 5/26)DeleteUndo deleteReport spamNot spam
Santhosh Janardhanan - >>Shaji _ - "ജാതിയില്‍ ഒന്നുമില്ല എന്നു കാണിക്കാനാണ് ജാതിവാലു കൊണ്ടു നടക്കുന്നതു എന്നു പറയുന്നതും മനുഷ്യക്കുരുതി നടത്തിയാല്‍ ദൈവപ്രീതി ഉണ്ടാകില്ല എന്നു കാണിക്കാനായി മനുഷ്യക്കുരുതി നടത്തുന്നതുമൊക്കെ ഒരുപോലെ തന്നെയാണ്. "
ഓലയുടെ ഈ വാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌.<<

ഒരിക്കലും യോജിക്കാന്‍ പറ്റാത്ത ഒരു വാദം.
ഒരു വ്യക്തിയെ കൊല്ലുന്ന മനുഷ്യക്കുരുതിക്കു ഒരു ഇര ഉണ്ടാകുന്നു... സ്വന്തം പേരിന്റെ കൂടെ കുടുമ്പ പേരോ ജാതി പേരോ ചേര്‍ക്കുന്നതില്‍ അയാള്‍ക്ക് താല്പര്യ കുറവ് ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തിനാ വിഷമം?

ഈ മാന്യത, മതിപ്പ് എന്നീ കാര്യങ്ങളൊക്കെ ഒരു പേരില്‍ നിന്നല്ല, സ്വന്തം ചെയ്തികളില്‍ നിന്നും ഉണ്ടാക്കേണ്ടതാണ്.

ഹിസ്‌ ഹൈനെസ് പ്രതാപ വര്‍മ്മ തമ്പുരാന്‍ എന്നാ പേരുള്ള ഒരു ആള്‍ കഞ്ചാവ് കച്ചവടം നടത്തിയാല്‍ അയാള്‍ക്കോ ആ പേരിനോ എന്ത് മാന്യതയും മര്യാദയും?
അയ്യങ്കാളി, ഡോ.പല്‍പു ഇവരുടെയൊക്കെ പേരിന്റെ ഗ്ലാമര്‍ അല്ല.. അവര്‍ ചെയ്ത നല്ല കാര്യങ്ങളാണ് ആ പേരുകളുടെ ഗ്ലാമര്‍.

ഉള്ള കാലത്ത് ജാതിയും നോക്കി നടക്കാതെ വല്ല പണിയും എടുത്തു കുറച്ചു നല്ല കാര്യങ്ങളും ചെയ്തു സ്വന്തം പേരിനെ ട്രെന്‍ഡ് ചെയ്യാന്‍ നോക്കൂ... അത് ജാതി ഉള്ള പേരായാലും ഇല്ലാത്ത പേരായാലും...

എന്ത് ജാതി തന്നെ ആവട്ടെ... പണം ഇല്ലാത്തവന്‍ പിണം തന്നെ.

ഓഫ്‌ : ജാതി വളരെ നല്ലതാണ്. തേയിലയുടെ ടെപ്പിയില്‍ ഇട്ടു വച്ചാല്‍ ചായക്ക്‌ നല്ല മണം കിട്ടും.
5/26DeleteUndo deleteReport spamNot spam
Ola peeppi - what about 'Athmahuthi'? U can reaplce 'മനുഷ്യക്കുരുതി' with Athmahuthi , meaning wont change much.5/26 (edited 5/26)DeleteUndo deleteReport spamNot spam
Santhosh Janardhanan - എന്റെ പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കുന്നതില്‍ എനിക്ക് ഒരു അപകടവും സംഭവിക്കില്ല എന്ന് ഞാന്‍ പറഞ്ഞാല്‍, അവിടെ ആത്മാഹുതി എന്ന സംഗതി വരുന്നില്ലല്ലോ...
ഓല പീപ്പിക്ക് സ്വന്തം ജാതിപ്പേര്‍ ചേര്‍ക്കുന്നത് ആത്മഹുതിയായി തോന്നിയാല്‍ സത്യമായും ഞാന്‍ പറയുന്നു, ജാതിപ്പേര്‍ ചേര്‍ക്കരുത്. എന്റെ പേരിന്റെ കൂടെ എന്റെ ജാതിപ്പേര്‍ ചേര്‍ത്താല്‍ ഓലപീപ്പിക്ക് കുഴപ്പം സംഭവിക്കും എന്ന് കാനുന്നിടതാണ് പ്രശ്നം തുടങ്ങുന്നത്. അതിനു അവസാനവും ഇല്ല.

അവനവനു ഇഷ്ടമില്ലാത്ത ഒരു പേരും കൊണ്ട് നടക്കരുത്. അതിനി ജാതിപ്പെരായാലും സ്വന്തം പേരായാലും.
5/26DeleteUndo deleteReport spamNot spam
Praseed S - എത്രത്തോളം ക്ലാരിറ്റിക്ക് വേണ്ടി ശ്രമിക്കപ്പെടുന്നുവോ, അത്രത്തോളം കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ ഉണ്ടാക്കുന്നവയാണ്‌ ഓരോ ചര്‍ച്ചകളും എന്ന കഷ്ടാവസ്ഥയിലായിരിക്കുന്നു നമ്മള്‍!!! :(

ഇവിടെ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ :

1. ദേവനെ സംബന്ധിച്ചിടത്തോളം - ദേവന്റെ (അല്ലെങ്കില്‍ വേറൊരാളുടെ) സ്ക്രീന്‍ നേം / റിയല്‍ നേം അല്ല കാര്യമാവേണ്ടത്, ഓരോ വിഷയങ്ങളിലുമുള്ള അവന്റെ അപ്രോച്ച് ആണ്‌. ഒരാളോട് സ്ക്രീന്‍ നേം മാറ്റാന്‍ പറയുന്നത് അയാളുടെ അവകാശത്തിലുള്ള കടന്ന് കയറ്റമാണ്‌.

2. ഷാജിയും പീപ്പിയും പറയുന്നത് - വ്യക്തമായ രാഷ്ട്രീയം പുലര്‍ത്തുന്നയാള്‍ ആയാലും അയാളുടെ സ്ക്രീന്‍ നേം തുറന്നിടുന്ന കമ്യൂണിക്കേഷന്‍ സാധ്യതകള്‍ അഡ്രസ്സ് ചെയ്യാന്‍ കൂടി അയാള്‍ ബാധ്യസ്ഥനാണ്‌. സ്വന്തം രാഷ്ട്രീയത്തിനനുസരിച്ചായിരിക്കണം അയാളുടെ ഓരോ പ്രവൃത്തിയും.

3. വാദം രണ്ടിന്‌ ദേവന്റെ മറുവാദം - സ്ക്രീന്‍ നേം സജസ്റ്റ് ചെയ്യുന്ന കമ്യൂണിക്കേഷന്‍ നെഗറ്റീവ് ആവുന്നത് പേര്‌ സ്വീകരിച്ചയാളുടെ കുറ്റമാവുന്നില്ല. മറിച്ച് അപ്രോച്ചില്‍ നിന്നല്ലാതെ പേരില്‍ നിന്ന് മെസേജുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വായനക്കാരന്റെ കുറ്റമാണ്‌.

4. ഇതിന്‌ ഷാജി/പീപ്പി പറയുന്നത് - വാദം മൂന്ന് അംഗീകരിച്ചാല്‍ പ്രത്യക്ഷമായ നെഗറ്റിവിറ്റിയെ അഡ്രസ്സ് ചെയ്യാന്‍ കഴിയാതെ വരികയും, ഒരോരുത്തരുടേയും അപ്രോച്ച് ഇഴപിരിച്ച് നോക്കി രാഷ്ട്രീയം തീരുമാനിക്കേണ്ടി വരികയും ചെയ്യും. ഗുണത്തേക്കാളധികം ദോഷം ഉണ്ടാക്കുന്ന കാര്യമാണ്‌ അത്.

ഇനി എന്റെ സമ്മറി -

ഈ നാലു വാദങ്ങളും ശരിയാണ്‌ എന്ന അഭിപ്രായമാണ്‌ എനിക്ക്. വര്‍ഷങ്ങളായി ഓണ്‍ലൈനില്‍ ഉള്ള ദേവാനന്ദ് പിള്ളയുടെ സ്ക്രീന്‍ നേം വെച്ച് ആരും അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇനി അളക്കാന്‍ പോവുന്നില്ല. പക്ഷേ നാളെ പ്രതാപ വര്‍മ്മ തമ്പാന്‍ ബസ്സില്‍ വന്നാല്‍ ജാതിസംബന്ധമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയദൃഷ്ടിയോടെ തന്നെ വീക്ഷിക്കപ്പെടും. എന്ന് വെച്ച് അയാളെ ഡേ വണ്‍ മുതല്‍ ആക്രമിക്കും എന്നല്ല. "പ്രിജുഡൈസ്" എന്ന് ദേവന്‍ കരുതുന്നത് "പ്രികോഷന്‍" എന്ന് മാറ്റിവായിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. അല്ല, ശരിക്കും പ്രിജുഡൈസ്ഡ് ആയിത്തന്നെ അക്കാര്യം കാണുന്നവരുണ്ടാവാം. അത് വ്യക്തിപരം എന്ന് കരുതിയാല്‍ മതിയാവില്ലേ?
5/26DeleteUndo deleteReport spamNot spam
Shaji _ - <<<<ഞാന്‍ കാവിക്കൊടി പിടിച്ചാല്‍ മറ്റൊരാള്‍ എന്തു കരുതും എന്നു കരുതി ഞാന്‍ എന്റെ കയ്യിലെ കൊടി മാറണം. വീടിനു പച്ച നിറം പെയിന്റ് ചെയ്തിരിക്കുന്നത് കണ്ട് ഞാന്‍ ലീഗുകാരന്‍ ആണെന്ന് വഴിയേ പോകുന്നവന്‍ കരുതും അതുകൊണ്ട് വീടിന്റെ നിറം മാറ്റൂ എന്നൊക്കെയാണ്‌ നളന്‍ പറയുന്നത് എങ്കില്‍; >>>

അല്ല
ആവര്‍ത്തിച്ചാവര്‍ത്തിച്ചു മടുത്തു. ഒരു വട്ടം കൂടി പറയാം
നിങ്ങള്‍ കൊടി മാറണമെന്നല്ല .......നിങ്ങള്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം, അതു കമ്യൂണിക്കേറ്റ് ചെയ്യുന്നത് നിങ്ങളുടെ ഉദ്ദേശങ്ങളെയാവണമെന്നില്ല. അതിന്റെ നിയന്ത്രണം നിങ്ങളേറ്റെടുക്കാത്തോളം കാലം നിങ്ങളുടെ ഉദ്ദേശങ്ങള്‍ക്കനുസൃതമായിരിക്കില്ല.
ദേവന്‍ വാദിക്കും പോലെ അതെന്തേലും കമ്യൂണിക്കേറ്റ് ചെയ്തോട്ടെ, എനിക്കൊരു ചുക്കുമില്ല എന്നാണെങ്കില്‍ അതു നിങ്ങടെ സ്വാതന്ത്ര്യം, അതിനിവിടെ ആരും തടസ്സം പറഞ്ഞില്ല.

നിങ്ങള്‍ വാലു നിലനിര്‍ത്തുന്നതിനാരും തടസ്സം പറയുന്നില്ല, അതിനായി ഉയര്‍ത്തുന്ന ന്യായങ്ങളെ പൊളിച്ചടക്കുക മാത്രമാണു ചെയ്തത്
5/26DeleteUndo deleteReport spamNot spam
Shaji _ - <<<എനിക്കൊരു ബസ്സ് നെയിം എടുക്കാന്‍ ഏതു പാനലാണ്‌ അംഗീകാരം തരേണ്ടത്? ആ പാനലിന്റെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നാണ്‌ പറയുന്നത്? എന്റെ പേരിനു മുകളില്‍ പര്‍ദ്ദയിട്ടില്ലെങ്കില്‍ ഏത് കമ്മിറ്റിയാണ്‌ എനിക്ക് ഹദ്ദടി വിധിക്കാന്‍ പോകുന്നത്? എന്തിന്റെ പേരില്‍, ആ പേര്‍ നാലാള്‍ക്ക് മുന്നേ പറഞ്ഞാല്‍ നാലില്‍ മൂന്നാളിനും അത് എന്തൊക്കെയോ കമ്യൂണിക്കേറ്റ് ചെയ്യുന്നെന്ന് തോന്നുന്നതിന്റെ പേരിലോ?>>>

ഇതു ശുദ്ധ ഉരുളലാണു............വാദങ്ങള്‍ക്കു മറുപടിയില്ലാത്തപ്പോള്‍ വിക്റ്റമിന്റെ കുപ്പായം എടുത്തണിയുക എന്ന തന്ത്രം.. ...
5/26DeleteUndo deleteReport spamNot spam
Shaji _ - <<<ഒരിക്കലും യോജിക്കാന്‍ പറ്റാത്ത ഒരു വാദം.
ഒരു വ്യക്തിയെ കൊല്ലുന്ന മനുഷ്യക്കുരുതിക്കു ഒരു ഇര ഉണ്ടാകുന്നു... സ്വന്തം പേരിന്റെ കൂടെ കുടുമ്പ പേരോ ജാതി പേരോ ചേര്‍ക്കുന്നതില്‍ അയാള്‍ക്ക് താല്പര്യ കുറവ് ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തിനാ വിഷമം?>>>

ദേവന്റെ ലോജിക്കാണു ഓല പീപ്പി ഉദ്ധരിച്ചത്. അതും നിങ്ങളുടെ വാദങ്ങളുമായി ഒരു ബന്ധവുമില്ലാത്തതുകൊണ്ട് ഉത്തരം തരാന്‍ ഞാന്‍ പ്രാപ്തമല്ല.
5/26DeleteUndo deleteReport spamNot spam
Shaji _ - <<1. ദേവനെ സംബന്ധിച്ചിടത്തോളം - ദേവന്റെ (അല്ലെങ്കില്‍ വേറൊരാളുടെ) സ്ക്രീന്‍ നേം / റിയല്‍ നേം അല്ല കാര്യമാവേണ്ടത്, ഓരോ വിഷയങ്ങളിലുമുള്ള അവന്റെ അപ്രോച്ച് ആണ്‌. ഒരാളോട് സ്ക്രീന്‍ നേം മാറ്റാന്‍ പറയുന്നത് അയാളുടെ അവകാശത്തിലുള്ള കടന്ന് കയറ്റമാണ്‌.>>>

അല്ലേ അല്ല ........ അരും ഒന്നും മാറ്റാന് ആവശ്യപ്പെട്ടില്ല. അതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്തു അത്രയേ ഉള്ളൂ. അതില്‍ ദേവനു പ്രൊട്ടക്റ്റു ചെയ്യാനായി എന്തോ ഉണ്ടെന്നുള്ളതിനാല്‍ വിക്റ്റിമിന്റെ കുപ്പായം എടുത്തണിഞ്ഞു

<< 2. ഷാജിയും പീപ്പിയും പറയുന്നത് - വ്യക്തമായ രാഷ്ട്രീയം പുലര്‍ത്തുന്നയാള്‍ ആയാലും അയാളുടെ സ്ക്രീന്‍ നേം തുറന്നിടുന്ന കമ്യൂണിക്കേഷന്‍ സാധ്യതകള്‍ അഡ്രസ്സ് ചെയ്യാന്‍ കൂടി അയാള്‍ ബാധ്യസ്ഥനാണ്‌. സ്വന്തം രാഷ്ട്രീയത്തിനനുസരിച്ചായിരിക്കണം അയാളുടെ ഓരോ പ്രവൃത്തിയും>>

അല്ല എന്തു വേണെല്‍ പ്രവര്‍ത്തിച്ചോ , അതിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍ ആ പ്രവര്‍ത്തിയെ വിലയിരുത്താനുള്ള അവകാശത്തെ ഒരു കാരണവശാലും വിട്ടുകൊടുക്കുന്നതല്ലെന്നതിനാല്‍ ആ വിലയിരുത്തല്‍ നടത്തിയെന്നു മാത്രം, അല്ലാതെ ഒരു തീര്‍പ്പും കല്പിച്ചിട്ടില്ല.

<<<3. വാദം രണ്ടിന്‌ ദേവന്റെ മറുവാദം - സ്ക്രീന്‍ നേം സജസ്റ്റ് ചെയ്യുന്ന കമ്യൂണിക്കേഷന്‍ നെഗറ്റീവ് ആവുന്നത് പേര്‌ സ്വീകരിച്ചയാളുടെ കുറ്റമാവുന്നില്ല. മറിച്ച് അപ്രോച്ചില്‍ നിന്നല്ലാതെ പേരില്‍ നിന്ന് മെസേജുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വായനക്കാരന്റെ കുറ്റമാണ്‌.>>>

അപ്രോച്ചിനെപ്പറ്റിയല്ലിവിടെ ചര്‍ച്ച, അല്ലെങ്കില്‍ അതെന്റെ വിഷയമല്ല ... അഥവാ അപ്രോച്ചുകളുടെ മറവില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതെന്തോ അതാണു വിഷയം

<<<ഇതിന്‌ ഷാജി/പീപ്പി പറയുന്നത് - വാദം മൂന്ന് അംഗീകരിച്ചാല്‍ പ്രത്യക്ഷമായ നെഗറ്റിവിറ്റിയെ അഡ്രസ്സ് ചെയ്യാന്‍ കഴിയാതെ വരികയും, ഒരോരുത്തരുടേയും അപ്രോച്ച് ഇഴപിരിച്ച് നോക്കി രാഷ്ട്രീയം തീരുമാനിക്കേണ്ടി വരികയും ചെയ്യും. ഗുണത്തേക്കാളധികം ദോഷം ഉണ്ടാക്കുന്ന കാര്യമാണ്‌ അത്.>>>>
അപ്രോച്ചുകള്‍ വിഷയമേ അല്ല. ജാതിവാലുകളുടെ രാഷ്ട്രീയം ആണു വിഷയം, അഥവാ അതിനെ ന്യായീകരിക്കുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുക മാത്രമാണു സംഭവിച്ചത്
5/26DeleteUndo deleteReport spamNot spam
Nodichil - - വാലുമായി ജനിച്ച ജീവികളോടെനിക്കെതിർപ്പില്ല
വാലുമുറിച്ചാൽ പെരുത്ത് സന്തോഷവും
മുറിച്ചവാൽ ഉപ്പിലിട്ടുണക്കി കൂട്ടിവെക്കുന്നതറപ്പുമാണ്.
ഒട്ടിപ്പിടച്ചവാൽ ഇളക്കിയില്ലെങ്കിലും വിരോധമില്ല
പക്ഷെ വാലിൽ കെട്ടിപ്പിടിക്കുന്നതിലെതിർപ്പുണ്ടു താനും..
5/26 (edited 5/26)DeleteUndo deleteReport spamNot spam
aadu lodakam - "Nodichil - - വാലുമായി ജനിച്ച ജീവികളോടെനിക്കെതിർപ്പില്ല
വാലുമുറിച്ചാൽ പെരുത്ത് സന്തോഷവും
മുറിച്ചവാൽ ഉപ്പിലിട്ടുണക്കി കൂട്ടിവെക്കുന്നതറപ്പുമാണ്.
ഒട്ടിപ്പിടച്ചവാൽ ഇളക്കിയില്ലെങ്കിലും വിരോധമില്ല
പക്ഷെ വാലിൽ കെട്ടിപ്പിടിക്കുന്നതിലെതിർപ്പുണ്ടു താനും.."

ഡോബര് മാന്‍ പട്ടിയെ ആയിരിക്കണം ഉദ്ദേശിച്ചത് ...
5/26DeleteUndo deleteReport spamNot spam
Nodichil - - ആയിരിക്കണം. ഡോബരും ഒരു മാനല്ലേ (എന്നല്ലേ വെപ്പ്) :)5/26 (edited 5/26)DeleteUndo deleteReport spamNot spam
Devanand Pillai - കണ്ണൂസേ,
കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ കൂടുതല്‍ വിശദീകരിച്ചാല്‍ മാറുന്നവയാണ്‌ എന്നാല്‍ ആദ്യമേ നിഗമനങ്ങളിലെത്തിയ ശേഷം എഴുതുന്ന കാര്യങ്ങള്‍ക്ക് വിശദീകരണവുമായി നടന്ന് സമയം കളയാന്‍ ഉദ്ദേശിച്ചല്ല ഇതില്‍ ഇത്രയും എഴുതിയതും. നോട്ട് ഇന്‍ സോ മെനി വേര്‍ഡ്സ് രീതിയില്‍ പറഞ്ഞ പോയിന്റുകള്‍ എനിക്ക് എക്സ്പ്ലിസിറ്റ് ആയി വായിച്ച് സംശയം തീര്‍ക്കണം എന്നു തോന്നി. അത് വായിച്ചു. എന്നതിനാല്‍ "ചര്‍ച്ച" വിട്ടുപോകുന്നു.

അടുത്തതായി വായിക്കാന്‍ പോകുന്ന പുസ്തകം ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ സെക്യുലര്‍ പോലീസിങ്ങ് ആണ്‌ എന്ന് ഞാന്‍ പിള്ള വാലോടെ ബസ്സിട്ടാല്:

ജാതവേദന്‍ നമ്പൂതിരി എന്നു പേരിട്ടവന്‍ സെക്യുലറിസത്തിനെക്കുറിച്ചും ജാതിയെക്കുറിച്ചും എന്തെഴുതാനാണ്‌ എന്ന് എനിക്കൊരു മുന്‍ ധാരണയുണ്ട് അതു പ്രകാരം ഇയാള്‍ സവര്‍ണ്ണ ഹിന്ദുത്വം പോലീസിങ്ങില്‍ എങ്ങനെ വരുത്താം എന്നാണ്‌ എഴുതാന്‍ പോകുന്നത്. നമ്പൂതിരി എന്നാല്‍ സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന ദ്വന്ദതയില്‍ ഈ പിള്ളയുടെ പക്ഷത്താണ്‌ അതിനാല്‍ ആണ്‌ പോലീസിങ്ങിനെക്കുറിച്ച് വാലില്ലാത്ത ശിങ്കാരവേലു എഴുതിയ പുസ്തകം വായിക്കാതെ നമ്പൂതിരിയുടെ പുസ്തകത്തെക്കുറിച്ച് എഴുതുന്നത്. നമ്പൂതിരി അതെഴുതിയതുകൊണ്ട് പക്ഷപാതപരമായി അയാള്‍ അതിനെ വായിക്കുകയും ചെയ്യും. എന്നിട്ടതിലെ സവര്‍ണ്ണ വീക്ഷണങ്ങള്‍ ബസ്സില്‍ വിളമ്പി നടക്കും എന്നും

പിള്ള വാലില്ലാതെ അടുത്തതായി വായിക്കാന്‍ പോകുന്ന പുസ്തകം ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ സെക്യുലര്‍ പോലീസിങ്ങ് ആണ്‌ എന്നെഴുതിയാല്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചും ഗുജറാത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചും ആശങ്കയുള്ള ഒരുത്തന്‍ അതില്‍ ലഭ്യമായ ഒരു പുസ്തകം വായിക്കുന്നു, അയാള്‍ക്ക് വാലില്ലാത്തതുകാരണം ഇനി ഈ ബ്രാഹ്മണന്‍ എഴുതിയ പുസ്തകത്തില്‍ സവര്‍ണ്ണ ഹിന്ദുത്വം ഉണ്ടെങ്കില്‍ അയാളതില്‍ പ്രതിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തോളും എന്നും വായിക്കുകയാണ്‌ സംഭവിക്കുക എന്നും ചിലര്‍ മനസ്സിലാക്കുന്നു.

എന്റെ എഴുത്ത്, അല്ലെങ്കില്‍ പ്രൊഫൈല്‍ അതുമല്ലെങ്കില്‍ ചിത്രം കാണുന്നവര്‍ ഓരോരുത്തരും ഓരോ തരത്തിലാണ്‌ കാണുക. അത് എന്നെ ആശങ്കപ്പെടുത്തില്ല എന്നുമാത്രമല്ല, തെല്ലും അത്ഭുതപ്പെടുത്തുന്നുമില്ല. വാള്‍ട്ടര്‍ ഡി ലാമെയര്‍ ഒരിക്കല്‍ ബോട്ടില്‍ നദിയിലൂടെ പോകുകയായിരുന്നു. കരയില്‍ തടിച്ചു കൂടി നിന്ന ആളുകള്‍ എന്തോ വിളിച്ചു കൂകി ഓടി വന്നു. ഡി ലാമെയര്‍ തൊപ്പിയൂരി അവര്‍ക്കു നേരേ കൈവീശി തലകുനിച്ചു. ബോട്ടിന്റെ ക്യാപ്റ്റന്‍ അതിശയത്തോടെ സര്‍ അങ്ങ് എന്തിനാണ്‌ അവരെ അഭിവാദ്യം ചെയ്യുന്നത് എന്ന് അന്വേഷിച്ചു.
"നിങ്ങള്‍ കണ്ടില്ലേ, എന്നെ ദൂരെ നിന്നു കണ്ടതും ഈ നാട്ടുകാര്‍ "Hello Walter, Hello Walter " എന്ന് ആര്‍ത്തു വിളിക്കുന്നത്, അവരുടെ സ്നേഹപ്രകടനത്തിനു ഞാന്‍ നന്ദി പറയേണ്ടേ?

"അങ്ങനെ ആയിരുന്നില്ല സര്‍, ആ ആളുകള്‍ എന്നോട് "Low water, low water" എന്ന് മുന്നറിയിപ്പ് തന്നതാണ്‌, ബോട്ട് അടിത്തട്ടില്‍ ഇടിക്കാതിരിക്കാന്‍."

പറഞ്ഞവരുടെ കുറ്റമല്ലല്ലോ.
5/27 (edited 5/27)DeleteUndo deleteReport spamNot spam
sujith surendran surendran - കണ്ണൂസിന്റെ അവസാന കമന്റുകളില്‍ സൌഹൃദം വെള്ളം ചേര്‍ത്തിട്ടില്ല എന്ന വിശ്വാസത്തില്‍ ഒരു പത്ത് പൈസ കൂടെ.

ശാശ്വതിന്റ്റെ ശ്രദ്ധേയാമായ ഒരു അഭിപ്രായം ശ്രദ്ധിക്കപ്പെടാതെ പോയി എന്നു തോന്നുന്നു
=============

ഇത് മൂന്ന്‍ ആങ്കിളില്‍ നിന്ന് പരിശോധിക്കേണ്ട കാര്യമാണ്. xxx <ജാതിപ്പേര് > എന്ന സ്ക്രീന്‍ നെയിം ഓരോ തവണ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അത് ആ നാമധാരിയുടെ മനസ്സില്‍ എന്ത് പെര്‍സെപ്ഷന്‍ ആണ് ഉളവാക്കുന്നത് എന്നത് ഒന്ന്. ഇതേ കാര്യം അദ്ദേഹത്തെ/അവരെ അറിയുന്നവര്‍ക്ക് എന്ത് ഫീല്‍ ഉണ്ടാക്കുന്നു എന്നത് രണ്ട്. അതെ സമയം ജാതിപ്പേര് അവരെ/അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും അപരിചിതനായ ഒരു വ്യക്തിയോട് എന്ത് കമ്യൂണിക്കേറ്റ് ചെയ്യുന്നു എന്നത് മൂന്നാമത്തെ വീക്ഷണകോണ്‍.


എന്നെ സംബന്ധിച്ച് ശ്രീ ദേവാനന്ദ്‌ പിള്ളയുടെ സെക്കന്റ്‌ നെയിം ഒരു രീതിയിലും ഒരു കണ്‍സേണ്‍ആയിട്ട് തോന്നിയിട്ടില്ല. തന്റെ പേരിനെപറ്റി അദ്ദേഹം ഇറക്കിയ ഒരു ബസ്‌ അനാവശ്യമായിരുന്നു / ഏറ്റവും ചുരുങ്ങിയത്‌ അനവസരത്തിലായിപ്പോയി എന്നും അഭിപ്രായമുണ്ട്.================


ഇതില്‍ മൂന്നാമത്തെ ആങ്കിള്‍ ഈ മലയാളം ബ്ലോഗ്സ്ഫിയറിലെ നാലും അഞ്ചും ആളുകള്‍ക്ക് ദേവാനന്ദ് പിള്ളയെ അറിയാം, ദേവന്‍ അങ്ങിനെയല്ല എന്ന തൊഴുത്തില്‍ കൊണ്ട് പോയി കെട്ടുന്നതെങ്ങനെ ? അത്ര ചെറുതല്ലല്ലോ ഇഷ്യൂ. കേരളത്തിലെ സോഷ്യോ പൊളിറ്റിക്കല്‍ സെനാറിയോയില്‍ അത്ര എളുപ്പത്തിലുള്ള ഒരു തീരുമാനത്തിലും / അനുമാനങ്ങളിലും എത്താവുന്ന ഒന്നല്ല അത്.

സുജിത് കെപി
തങ്കപ്പന്‍ കെ എ
വര്‍ഗീസ് കുട്ടി
മുഹമ്മദാലി
സന്തോഷ് നായര്‍
രാജീവ് മേനോന്‍
ദേവാനന്ദ് പിള്ള


കുറച്ചിങ്ങനെ പേരുകള്‍ ലിസ്റ്റ് ചെയ്താല്‍ ആര്‍ക്കൊക്കെ എന്തൊക്കെ തോന്നാം? എങ്ങനെയെല്ലാം പേരുകള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യും എന്നാലോചിച്ചാല്‍ ,
വേറൊരു രവീന്ദ്രന്‍ നായര്‍ക്ക് ഒന്നും തോന്നില്ല , പക്ഷേ ഒരു തങ്കപ്പനോ, തേവനോ, കുട്ടപ്പനോ എന്തേലും തോന്നിയേക്കാം. ആ തോന്നലില്‍ രാജീവ് മേനോന് ഒന്നും ചെയ്യാനില്ല. അത് അയാളുടെ പ്രശ്നമല്ല.
പക്ഷേ തോന്നുന്ന തങ്കപ്പനോ ? ഒരു പക്ഷേ ഒരു ഗ്രൂപ്പില്‍ ഇരിക്കുക ആണെങ്കില്‍ അപകര്‍ഷതാബോധം തോന്നിയേക്കാം, അയാള്‍ക്കെന്താണ് തോന്നുക എന്നാലോചിച്ച് രാജീവ് മേനോന്‍ പേര് മാറ്റേണ്ട കാര്യമുണ്ടോ ?

നല്ല രാഷ്ട്രീയ ബോധം പ്രകടിപ്പിക്കുന്ന, ദേവാനന്ദ് പിള്ളയ്ക്കെന്തിന് അങ്ങനെയൊരു വാലെന്ന് ചിന്തിക്കുകയേ ഷാജിയും / പീപ്പിയും ചെയ്തുള്ളുവെന്ന് അനുമാനിക്കുന്നു



ഓഫ് - തങ്കപ്പനും / കുട്ടപ്പനും അങ്ങനെയൊരു അപകര്‍ഷത എന്തിനു തോന്നണം, അവര്‍ക്ക് സംവരണം ഇല്ലേ എന്ന മട്ടിലാണ് ചര്‍ച്ചയെങ്കില്‍ നമ്മള്‍ “ വിട്ടു” ( കട് - പീപ്പി)
5/28DeleteUndo deleteReport spamNot spam
Devanand Pillai - ഈ ലിസ്റ്റിലുള്ളവര്‍ ഇന്തോ പാക് ബന്ധത്തെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നത്. "ലിസ്റ്റില്‍ ഒരു മുഹമ്മദലിയുണ്ടല്ലോ അയാള്‍ പാക്കിസ്ഥാന്റെ വശത്തോട്ട് പക്ഷപാതത്തോടെയേ സംസാരിക്കൂ" എന്ന് നാലുപേര്‍ കരുതിയേക്കാം എന്നതിനാല്‍ അലി പേരു മാറി ദേശസ്നേഹി എന്നോ പ്രൗഡ് ഇന്ത്യന്‍ എന്നോ സ്ക്രീന്‍ നെയിം വച്ചേ എഴുതാവൂ എന്നാകുമോ വാദം അപ്പോള്‍?5/28DeleteUndo deleteReport spamNot spam
Shaji _ - https://profiles.google.com/113802473597883245288/posts/UdKeuP1PA8T

Deepak Sankaranarayanan - റോബിക്ക്.

സാംസ്കാരികമേല്‍ക്കോയ്മയും അതുപയോഗിച്ചുള്ള വിവേചനവും (ജനറലൈസ് ചെയ്ത് പറഞ്ഞാല്‍ ഏത് തരത്തിലുള്ള അധികാരവും) അവനവന് അനുകൂലമാകുമ്പോള്‍ തികച്ചും സ്വാഭാവികമായും എതിരാവുമ്പോള്‍ തീര്‍ത്തും അനീതിയായും തോന്നുന്ന ഒന്നാണ്. അനുകൂലമായിരിക്കുമ്പോള്‍ അതിന്റെ സാന്നിദ്ധം പോലും അനുഭവപ്പെടില്ല. എതിരായിരിക്കുമ്പോഴാകട്ടെ ഏത് ആഹ്ലാദവേളയും ആസ്വദിക്കാനാവാത്തവിധം അതിന്റെ ഓര്‍മ്മകള്‍ കല്ലുകടിയായി ഉള്ളില്‍ക്കിടക്കും.
5/28DeleteUndo deleteReport spamNot spam
Ola peeppi - @ദേവാനന്ദ്
പേര് ഇഷ്യൂ ബേസ്ഡ് ആണ്. മുഹമ്മദാലി കാശ്മീരി മുസല്‍മാനും സുജിതു കാശ്മീരി പണ്ഡിറ്റും വിഷയം സ്വതന്ത്ര കാശ്മീരുമാണെന്കില്‍ പേരുകള്‍ക്കും, ഉത്പത്തിക്കുമൊക്കെ അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ കോമ്പ്ളികേറ്റായി കാശ്മീര്‍ വിഷയം മാറിയിട്ടുണ്ട്. പേരുകള്‍ക്ക് ദേശീയതക്കുമൊക്കെ മുന്‍വിധിയോടെയുള്ള അര്‍ത്ഥം വന്നതുകൊണ്ടാണ് ഒരു മൂന്നാം കക്ഷിയുടെ അല്ലെന്കില്‍ യു എന്‍ന്റെ മധ്യസ്ഥത എന്ന ആശയം കാശ്മീര്‍ചര്‍ച്ചകള്‍ക്കായി ഉയര്‍ന്നുകേള്‍ക്കുന്നതു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് കാശ്മീരി മുസല്‍മാനെയും ഇന്ത്യന്‍മുസല്‍മാനെയും തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ടു വന്നിട്ടുള്ള ചില തെറ്റിദ്ധാരണകള്‍ ഇല്ല എന്നു പറയുന്നില്ല. താന്കള്‍ ഒരു മുഹമ്മദാലിയെ ലേബല്‍ ചെയ്തതുപോലും ഈ തെറ്റിദ്ധാരണയോടെയാണ്. ഞാന്‍ ആണെന്കില്‍ ഒരിക്കലും ഇങ്ങിനെ ഒരു ചോദ്യം ചോദിക്കില്ല. കാരണം ഇന്ത്യന്‍ മുസ്ലീമിനെ ഒരു ചോദ്യത്തിലൂടെയെന്കിലും പാകിസ്ഥാനിയാണെന്നു പറയാന്‍ തക്ക മുന്‍വിധികള്‍ ഞാന്‍ കൊണ്ടുനടക്കുന്നില്ല, അതേ സമയം കാശ്മീരിലെ പ്രക്ഷോഭങ്ങള്‍ ഞാന്‍ കാണുന്നുമുണ്ട്.

കാശ്മീരില്‍ (ഇന്ത്യയില്‍ അല്ല) ഒരു പണ്ഡിറ്റ് എന്തു പേരു കണ്‍വേ ചെയ്യുന്നു എന്നും ഒരു മുഹമ്മദലി എന്തു കണ്‍വേ ചെയ്യുന്നു എന്നും ഒരു മുന്‍വിധി നിലനില്ക്കന്നു. അതൊരു സാമൂഹിക അവസ്ഥയാണ്. കേരളത്തില്‍,പുതിയ ഒരു തലമുറ ജാതിവാല്‍ തിരിച്ചു പിടിച്ചുകൊണ്ടൂ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴുള്ള സാമൂഹിക അവസ്ഥയില്‍, ദേവാനന്ദ് എന്തു കണ്‍വേ ചെയ്യുന്നു എന്നുള്ളതിലും ദേവാനന്ദ് പിള്ള എന്ന പേരു കണ്‍വേ ചെയ്യുന്നതിലും അത്തരത്തിലുള്ള മുന്‍വിധി നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെന്നാണ് "സാധ്യതകള്‍" എന്ന ലേബലില്‍ കുറേ കമെന്റുകളില്‍ പറഞ്ഞതു. ഞാന്‍ കണ്ണടച്ചതിനാല്‍ ഇരുട്ടായി.
5/28 (edited 5/28)DeleteUndo deleteReport spamNot spam
Shaji _ - ഡിസ്ക്രിമിനേഷന് ഒരുവനെ വന്നു തൊടുമ്പോള്‍ മാത്രമേ അവനതിനെ അഭിമുഖീകരിക്കുന്നുള്ളൂ, അതു വരെയ്ക്കും അവനതിനെ നിഷേധിച്ചുകൊണ്ടിരിക്കും, ദേവാനന്ദ് പിള്ള ചെയ്യുന്നതുപോലെ.

റേപ്പ് കേസുകളില്‍ 'വിക്റ്റിമിനെക്കൊണ്ടു ബലാത്സംഗക്കാരനെ കെട്ടിക്കുക' എന്ന നീതിവിധികള്‍ വരുന്നത് ഇത്തരം നിഷേധങ്ങളുടെ ബാക്കിയാണു.

ജാതിവാലുകളുടെ ചരിത്രം തന്നെ അധീശമുറപ്പിയ്കലിന്റെ ചരിത്രമാണു.
ആ ചരിത്രത്തെ പിന്‍പറ്റിക്കൊണ്ടു ദേവാനന്ദന്‍ പിള്ളയ്ക്കും വലിലൂടെ സ്വന്തം ജാതി വെളിപ്പെടുത്തുകയും മറ്റുള്ളവരുടെ ജാതിയെന്തെന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കാം. അതിനുള്ള ഉപാധിയാണു ജാതിവാല്‍. ഞാന്‍ പിള്ളയാ, നിന്റെ ജാതിയെന്താ എന്ന ചോദ്യം നേരിട്ടു ചോദിക്കാന്‍ വയ്യത്തതുകൊണ്ടു അതു സ്വന്തം വാലിലൂടെ ചോദിക്കുന്നു. അതു ദേവാനന്ദന്‍ പിള്ളയുടെ സ്വാതന്ത്ര്യവുമാണു. അതിനെ ഇവിടാരും ചോദ്യം ചെയ്യുന്നില്ല. പകരം ദേവാനന്ദ് പിള്ള സവര്‍ണ്ണ രാഷ്ട്രീയക്കാരന്നണെന്നു മനസ്സിലാക്കുന്നു. അതു തുറന്നു പറയുന്നു. അത്രയെങ്കിലും സ്വാതന്ത്ര്യം ബാക്കിയുള്ളോര്‍ക്കും കൊടുക്കുക. അതാണു ജനാധിപത്യം
5/28DeleteUndo deleteReport spamNot spam
Devanand Pillai - "താന്കള്‍ ഒരു മുഹമ്മദാലിയെ ലേബല്‍ ചെയ്തതുപോലും ഈ തെറ്റിദ്ധാരണയോടെയാണ്. "???
എന്ന് നാലുപേര്‍ കരുതിയേക്കാം എന്ന് പറഞ്ഞതിലെ നാലില്‍ ഒരാള്‍ ഞാന്‍ ആയിരിക്കുമെന്ന് അസ്യൂം ചെയ്തു അല്ലേ, നന്നായി.

കശ്മീര്‍ പ്രശ്നമൊക്കെ അവിടെ നില്‍ക്കട്ടെ ഓലേ ( ഞാന്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ള ആള്‍ ആയതുകൊണ്ട് നാഗ്പൂരില്‍ നിന്ന് എഴുതി വന്ന കശ്മീര്‍ വീക്ഷണം തന്നെയാണ്‌ എന്റേതെന്നും വിശ്വസിച്ചോളൂ, നോ പ്രോബ്സ്);

ഈ മുഹമ്മദലി പ്രശ്നം ഒരു ഹൈപ്പോതെറ്റിക്കല്‍ കേസല്ല. എനിക്കറിയുന്ന ഒരു പയ്യന്‍ വര്‍ക്ക് ചെയ്യുന്ന ഒരു ബാംഗളൂര്‍ കമ്പനിയിയുടെ ബില്‍ഡിങ്ങില്‍ ക്രിക്കറ്റ് മാച്ചില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയിച്ചപ്പോള്‍ ഭൂരിപക്ഷത്തിന്റെ ആവശ്യം അനുസരിച്ച് "ഭാരത് മാതാ കീ ജയ്" എന്നു വിളിക്കാന്‍ വിസമ്മതിച്ച കുറച്ചു പേര്‍ ഉണ്ടായിരുന്നു. അവരിലെ ഹിന്ദുക്കളും കൃസ്ത്യാനികളും ( ഞാന്‍ പറഞ്ഞ ഒരു പയ്യന്‍ മാത്രമായിരുന്നു കൃസ്റ്റ്റ്റ്യന്‍, ചെറിയ ഓഫീസാണ്‌) ഇന്ത്യയോട് പേട്രിയോട്ടിക്ക് ഫീലിങ്ങ് കുറഞ്ഞവര്‍ എന്ന ലേബലേ വാങ്ങിച്ചുള്ളൂ. മുസ്ലീം പേരുള്ളവര്‍ പാക്കിസ്ഥാനോട് വിധേയത്വമുള്ളവര്‍ ആയി മുദ്രകുത്തപ്പെട്ടു.

ഈ പന്നന്മാര്‍ വര്‍ക്ക് ചെയ്യുന്ന ഇടത്ത് ജോലി ചെയ്യേണ്ട ഗതികേട് എനിക്കു വന്നാല്‍ ഞാന്‍ ഒരു മാതാവിനും ജയ് വിളിക്കാന്‍ പോകുന്നില്ല. ക്രിക്കറ്റ് ഒരു യുദ്ധമാണെന്നും പാക്കിസ്ഥാന്‍ എന്നാല്‍ തല്ലിക്കൊല്ലേണ്ട ആളുകളുടെ രാജ്യമാണെന്നും വിശ്വസിക്കാനും എനിക്കു പ്രാന്തൊന്നുമില്ല, കൊടിയും കുത്തി പുലിപ്പുറത്തിരിക്കുന്ന ഒരു മാതാവ് എന്റെ ഇന്ത്യയ്ക്കില്ല എന്ന ലോജിക്കല്‍ കാരണം എനിക്ക് വാദിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞേക്കും, കാരണം എന്റെ പേര്‍ മുസ്ലീം പേരല്ല. ( നാഗര്‍‌കോവില്‍ കൃസ്റ്റ്യന്‍ അല്ലേ എന്നും ആളുകള്‍ ചോദിച്ചിട്ടുണ്ട്, അതു പോട്ട്)

ദേവാനന്ദ് എന്ന് എഴുതുന്നതിലും ദേവാനന്ദ് പിള്ള എന്നെഴുതുന്നതിലും സാധ്യതകള്‍ മാറുന്നുണ്ടെന്ന് താങ്കള്‍ തന്ന ലിസ്റ്റിനാണ്‌ പ്രതാപവര്‍മ്മ തമ്പാന്‍ മുതല്‍ അംബേദ്കര്‍ വരെയുള്ള ഒരു ലിസ്റ്റിലെ ആളുകളെ നിങ്ങളുടെ വീക്ഷണം അനുസരിച്ച് എങ്ങനെ വിലയിരുത്തപ്പെടും എന്ന ലിസ്റ്റ് ഞാനും തന്നത്. എനിക്ക് ഉമ്മന്‍ ചാണ്ടിയും പ്രതാപും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍, ഒരാള്‍ ഇപ്പോള്‍ എം എല്‍ ഏ അല്ല എന്ന വത്യാസമേ ഉള്ളൂ. അയാളുടെ ബസ്സില്‍ ഞാന്‍ എഴുതുന്ന കമന്റും രാഷ്ട്രീയപരമായ വിയോജിപ്പ് ആയിരിക്കും. അയാളെ എനിക്കറിയില്ല, അയാള്‍ എഴുതുന്നതേ എനിക്കറിയൂ.


ഞാന്‍ വിലയിരുത്തപ്പെടുന്നത് പല രീതിയില്‍ ആയിരിക്കും. പെര്‍ഫ്യൂം സ്റ്റോറിനു മുന്നില്‍ ടെസ്റ്റര്‍ കുപ്പിയും നീട്ടി നില്‍ക്കുന്ന സുന്ദരി എന്നെ കാണുമ്പോള്‍ കൈ പിറകോട്ടു വലിക്കുന്നത് കാണുമ്പോള്‍ അവള്‍ എന്നെ ദരിദ്രവാസീ, പിശുക്കാ എന്നൊക്കെ വിളിക്കുന്നത് ഞാന്‍ കാണുന്നു. 'മലബാറി ഗ്യാങ്ങ്' പരസ്പരം സഹായിച്ച് കയറിപ്പോകും അവരെക്കണ്ട് പഠിക്കണം എന്ന കമന്റ് പറയുന്ന ഹിന്ദിക്കാരന്‍ ഞാന്‍ കാലുപിടിത്തവും നെപ്പോട്ടിസവും വഴി ജോലി കണ്ടുപിടിക്കുന്നവന്‍ ആണെന്ന് വിലയിരുത്തുന്നു. ഉണ്ടിരുന്ന അച്ചിക്ക് ഉതിമദം ഇളകി എന്നു പറഞ്ഞതുപോലെ പെട്ടെന്ന് ഞാന്‍ ഒരു സവര്‍ണ്ണക്കൊടി പിടിക്കുക വഴി ഇത്രയും കാലം നിഗൂഢമായി ഒളിപ്പിച്ച സവര്‍ണ്ണത ഒലിച്ചു പോയ നീലക്കുറുക്കന്‍ ആണ്‌ ഞാന്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടാവും. വിലയിരുത്തലുകളുടെ പിറകേ പോയാല്‍ ഞാന്‍ അഞ്ചു വയസ്സില്‍ തൂങ്ങിച്ചത്തേനെ, അതെന്നെ ബാധിക്കുന്നതേയില്ല. പ്രതാപവര്‍മ്മ തമ്പാന്‍ എന്നയാള്‍ തിരസ്കരിക്കപ്പെടാനും ഒരു പരിചയക്കാരനായ അനൂപ് അംഗീകരിക്കപ്പെടാനുള്ള കാരണവും ഇവര്‍ തമ്മിലുള്ള പേര്‍ വത്യാസം ഒന്ന് മാത്രമായിരിക്കും എന്നതിനോട് എനിക്ക് രാഷ്ട്രീയപരമായി യോജിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌. വ്യക്തിതലത്തില്‍ പ്രതാപ് അശേഷം ജാതിചിന്ത മനസ്സില്‍ ഇല്ലാത്തയാളും അനൂപ് നാലെണ്ണം വിടും വരെ മതേതരനും അഞ്ചാമത്തതില്‍ ഭീകരമായ തരത്തില്‍ ജാതിചിന്ത ശര്‍ദ്ദിക്കുന്നവനും ആണ്‌ . പ്രതാപിനെ എഴുതാന്‍ വിട്ടാല്‍ അത് കാണാന്‍ കഴിയും, അനൂപിനെ എഴുതാന്‍ വിട്ടാല്‍ പ്രത്യക്ഷത്തില്‍ അതറിയില്ലെങ്കിലും എന്നെങ്കിലും പുറത്തു വരും. പ്രതാപിനെ തിരസ്കരിക്കുകയും അനൂപിനു അപ്പോഴും
സംശയത്തിന്റെ ആനുകൂല്യം നല്‍കുകയും ചെയ്യുന്ന നയം രാഷ്ട്രീയപരമായി തെറ്റാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് മറിച്ചു കരുതാം, എനിക്കൊന്നുമില്ല.

(അല്ലാ, നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ അല്ലേ? പിന്മാറി, വിട്ടു എന്നൊക്കെ എഴുതി ഇനി പ്രശ്നമായാലോ.)
5/28DeleteUndo deleteReport spamNot spam
Devanand Pillai - "പകരം ദേവാനന്ദ് പിള്ള സവര്‍ണ്ണ രാഷ്ട്രീയക്കാരന്നണെന്നു മനസ്സിലാക്കുന്നു. അതു തുറന്നു പറയുന്നു. അത്രയെങ്കിലും സ്വാതന്ത്ര്യം ബാക്കിയുള്ളോര്‍ക്കും കൊടുക്കുക. അതാണു ജനാധിപത്യം"
പകരം ദേവാനന്ദ് പിള്ള സവര്‍ണ്ണ രാഷ്ട്രീയക്കാരന്നണെന്നു മനസ്സിലാക്കുന്നു. അതു തുറന്നു പറയുന്നു

തീര്‍ന്നില്ല നളാ,

ദേവാനന്ദ് പിള്ള സവര്‍ണ്ണ രാഷ്ട്രീയക്കാരന്നണെന്നു മനസ്സിലാക്കുന്നു. അതു തുറന്നു പറയുന്നു, അതിനെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാനുണ്ടെങ്കില്‍ ദേവാനന്ദ് പ്രതികരിക്കുന്നു, അതിലും മറുവാദങ്ങള്‍ ഉള്ളവര്‍ പറയുന്നു, അതിനും ദേവാനന്ദ് പ്രതികരിക്കുന്നു, അങ്ങനെ പോകും. അതാണ്‌ ജനാധിപത്യം.

ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ പറഞ്ഞു, അതിനു നീ പ്രതികരിക്കുന്നത് എന്തിനെന്ന് എനിക്കു മനസ്സിലാവുന്നില്ല എന്നതല്ല.

(മനസ്സിലാക്കുന്നു യോജിക്കുന്നില്ല, കരുതുന്നു, നിരീക്ഷിക്കുന്നു, അനുമാനിക്കുന്നു എന്നൊക്കെയാകാമായിരുന്നു)
5/28DeleteUndo deleteReport spamNot spam
Devanand Pillai - ഈ വിഷയത്തില്‍ ധാരാളം സമയം പാഴാക്കിയതുകൊണ്ടും പുതിയ കാര്യങ്ങള്‍ വന്നില്ലെങ്കില്‍ കാര്യമായി കൂടുതലൊന്നും പറയാന്‍ എനിക്ക് ഇല്ലാത്തതുകൊണ്ടും ഞാന്‍ ഇനിയങ്ങോട്ട് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വന്ന് കമന്റുകള്‍ ഓടിച്ചു നോക്കി എനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞിട്ട് പോകാം
എന്ന് തീരുമാനിച്ചിരിക്കുകയാണ്‌ എന്നും കൂടെ എല്ലാവരെയും അറിയിക്കുന്നു.
5/28DeleteUndo deleteReport spamNot spam
sujith surendran . - :) ആയിക്കോട്ടെ5/28DeleteUndo deleteReport spamNot spam
Shaji _ - <<<‌
ദേവാനന്ദ് പിള്ള സവര്‍ണ്ണ രാഷ്ട്രീയക്കാരന്നണെന്നു മനസ്സിലാക്കുന്നു. അതു തുറന്നു പറയുന്നു, അതിനെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാനുണ്ടെങ്കില്‍ ദേവാനന്ദ് പ്രതികരിക്കുന്നു, അതിലും മറുവാദങ്ങള്‍ ഉള്ളവര്‍ പറയുന്നു, അതിനും ദേവാനന്ദ് പ്രതികരിക്കുന്നു, അങ്ങനെ പോകും. അതാണ്‌ ജനാധിപത്യം.

ഈ വിഷയത്തില്‍ ധാരാളം സമയം പാഴാക്കിയതുകൊണ്ടും പുതിയ കാര്യങ്ങള്‍ വന്നില്ലെങ്കില്‍ കാര്യമായി കൂടുതലൊന്നും പറയാന്‍ എനിക്ക് ഇല്ലാത്തതുകൊണ്ടും ഞാന്‍ ഇനിയങ്ങോട്ട് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വന്ന് കമന്റുകള്‍ ഓടിച്ചു നോക്കി എനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞിട്ട് പോകാം
എന്ന് തീരുമാനിച്ചിരിക്കുകയാണ്‌ എന്നും കൂടെ എല്ലാവരെയും അറിയിക്കുന്നു. ‌ >>>

പ്രതികരിക്കുന്നുണ്ടു, പക്ഷെ അതിവിടെ ഉന്നയിച്ച വാദങ്ങളോടായിരുന്നുവെന്നാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നു കരുതുന്നുവെങ്കില്‍ അതു ദേവനെ മാത്രമായിരിക്കും
5/29DeleteUndo deleteReport spamNot spam
പട്ടേട്ട് . - ഇവിടെ ഉന്നയിച്ച വാതങ്ങളോട് ദേവാനന്ദ് പിള്ള പ്രതികരിച്ചത് ശരിയാണെന്ന് തെറ്റിദ്ധരിച്ച ഒരാള്‍ കൂടിയുണ്ടെന്ന് വിനയപുരസ്സരം ബോധിപ്പിച്ചുകൊള്ളുന്നു.Edit5/29 (edited 5/29)DeleteUndo deleteReport spamNot spam
dilbaasuran . - +15/29DeleteUndo deleteReport spamNot spam
Ramachandran Vettikkat - ഞാനും തെറ്റിദ്ധരിച്ചയാളാണ്..5/29DeleteUndo deleteReport spamNot spam
visakh sankar - ഇതിപ്പൊ മൊത്തം ഫ്യുഷനായല്ലൊ! ( കണ്‍ഫ്യൂഷനല്ല)5/30DeleteUndo deleteReport spamNot spam
Rajeeve Chelanat - പേരിന്റെ കൂടെ വാലു വെക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ ഒരു ജാതിബോധം കടന്നുവരുന്നുണ്ട്. ഷാജിയുടെയും ഓലയുടെയും അഭിപ്രായങ്ങളോടും യോജിപ്പാണുള്ളത്. പക്ഷേ, ആ വിവാദങ്ങൾക്ക് പ്രസീദിന്റെ വിഷയത്തോട് അത്ര പ്രസക്തമായ ബന്ധമൊന്നും ഉണ്ടെന്നും തോന്നുന്നില്ല. സംവരണത്തിന്റെ ആവശ്യകതയെയാണ് പ്രസീദ് സൂചിപ്പിക്കാൻ ശ്രമിച്ചത്. ദേവനാകട്ടെ, അതിനോട് ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് പ്രകടിപ്പിച്ചതായി (എനിക്ക്) കാണാനും കഴിഞ്ഞില്ല. അത്രിടത്തോളമെങ്കിലും യോജിപ്പിന്റെ മേഖലയില്ലേ?5/30 (edited 5/30)DeleteUndo deleteReport spamNot spam
Adithyan : - ഷാജി,
പിള്ള എന്ന സർനേമിനെ പറ്റി ഷാജിയുടെ അഭിപ്രായം പലയിടത്തായി വായിച്ചു.

ഇനി, പിള്ള എന്നതിനു പകരം, ശങ്കരനാരയണൻ എന്ന ഒരു സർനേം ഒരു പുരോഗമനവാദി ഉപയോഗിക്കുന്നതിനെപ്പറ്റി ഷാജിയുടെ അഭിപ്രായം എന്ത്? എന്റെ നോട്ടത്തിൽ പിള്ള എന്നതുപോലെ എക്സ്പ്ലിസിറ്റ് ആയി ജാതി പറയുന്നില്ലെങ്കിലും 'പിള്ള'-യെ കൊണ്ട് ഒരു ജാതിഭ്രാന്തന് നേടാൻ കഴിയുന്ന എല്ലാ ബെനഫിറ്റും 'ശങ്കരനാരായണൻ'-നെക്കൊണ്ടും പറ്റും... എക്സ്പ്ലിസിറ്റ് ജാതി പേരുകളോട് മാത്രമേ ഷാജിയ്ക്ക് പ്രശ്നമുള്ളോ, അതോ 'ഉയർന്ന' ജാതി ഡെഡ്യൂസ് ചെയ്യാൻ പറ്റുന്നതിനോടൊക്കെ പ്രശ്നമുണ്ടോ? പേരുപയോഗിക്കുന്നതു കൊണ്ട് പ്രശ്നമില്ല, പക്ഷെ അതിനെ ന്യായീകരിച്ച് ബ്ലോഗ്/ബസ്സ് പോസ്റ്റ് ഇടാതിരുന്നാൽ മാത്രം മതി എന്ന സ്റ്റാൻഡാണോ?
5/31DeleteUndo deleteReport spamNot spam
Shaji _ - ശങ്കരനാരായണൻ എന്നത് ജാതിപ്പേരല്ല. ജാതി പറയാത്തിടത്ത് അതു കാണുന്നുണ്ടെങ്കിൽ അതു കാണുന്നവന്റെ പ്രശ്നമാണു. ആദിത്യനു അതിൽ‌ ജാതി കാണുന്നുണ്ടെങ്കിൽ അതിനെ പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതെന്റെ പ്രശ്നവുമല്ല കൺസേണുമല്ല.5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - വ്യക്തിവൈരാഗ്യത്തില്‍ നിന്നും ജാതി ജനിക്കും ഷാജീ... കണ്‍സേണാവേണ്ട കാര്യം തീര്‍ച്ചയായുമുണ്ട്...5/31DeleteUndo deleteReport spamNot spam
Devanand Pillai - പെരേര പിള്ളേ,
ക്ഷണത്തിനു നന്ദി. ഇടതുപക്ഷം എന്നാല്‍ ഒരു ഗ്യാങ്ങ് അല്ല, അതൊരു പക്ഷമാണ്‌, മൂല്യസംഹിതയാണ്‌, ആദര്‍ശമാണ്‌, ചിന്താരീതിയാണ്‌. ഒരു സംഘമാണെങ്കിലേ അതില്‍ നിന്ന് നിഷ്കാസിതനാകുകയോ അന്യനാകുകയോ സാധ്യമാവൂ. ആരും കൂടെയില്ലെങ്കിലും ഇടതുപക്ഷക്കാരന്‍ ഇടതുപക്ഷത്താണെന്നു മാത്രമല്ല, ഇടതുപക്ഷത്ത് നിങ്ങള്‍ മിക്കപ്പോഴും ഒറ്റയ്ക്കാണു താനും.

ഇത്തരം ഒരു നിലപാട് ഞാനെടുക്കുന്നത് ഇടതുപക്ഷത്തുനിന്നു തെന്നിപ്പോകുന്നതുകൊണ്ടല്ല, ഞാന്‍ ഇടതുപക്ഷത്തായതുകൊണ്ടാണ്‌. എന്തു പറഞ്ഞു എന്നതിലും മുന്‍‌തൂക്കം എന്തു പേരുള്ളവന്‍ പറഞ്ഞു, വാലുപൊക്കി പറഞ്ഞോ വാല്‍ താഴ്ത്തിപ്പറഞ്ഞോ എന്നതിലാണ്‌ എന്നു വരുന്നത് ഇടതുവിരുദ്ധമാണെന്ന് തോന്നുന്നതുകൊണ്ടാണ്‌.

എന്നെങ്കിലും ഞാന്‍ വലതു തീരത്ത് ഒഴുകിയടിഞ്ഞാല്‍ മിസ്റ്റര്‍ പെരേരാ, എന്റെ ശവം നിങ്ങള്‍ മുതലകള്‍ക്ക് എറിഞ്ഞു കൊടുത്തേക്കൂ. എന്റെ പക്ഷവും മൂല്യവും ആദര്‍ശവുമില്ലെങ്കില്‍ എനിക്കു ജീവനും ഉണ്ടാകില്ല.
5/31DeleteUndo deleteReport spamNot spam
Shaji _ - അതു ഓബ്‌വ്യ്സ് അല്ലേ മാരീചാ ! പ്രയോജനമില്ലാത്ത കൺസേണുകൾ പ്രസക്തമാണോ എന്നാണു ചോദ്യം5/31DeleteUndo deleteReport spamNot spam
Devanand Pillai - രാജീവ്,
സം‌വരണം എന്ന വിഷയത്തില്‍ എന്റെ വീക്ഷണം എന്താണെന്ന് കണ്ണൂസിനു പത്തുകൊല്ലം മുന്നേയെങ്കിലും അറിയാം എന്നതുകൊണ്ടും ഈ വിഷയത്തില്‍ എനിക്കു പറയാനുള്ളത് പതിനഞ്ചു കൊല്ലം ആവര്‍ത്തിച്ചിട്ടും മറുവാദങ്ങള്‍ ഒന്നു തന്നെ ആണെന്നതിനാലും ഞാന്‍ മിനക്കെടാഞ്ഞതാണ്‌. പേരൊന്നു മാറിയാല്‍ ആളുമാറില്ലെന്ന് കണ്ണൂസിനു അറിയാമായിരിക്കണം. ഈ അടുത്ത സമയത്തും ആരോ ആ പഴയ മറുവാദം ഉയര്‍ത്തുകയും പതിനഞ്ചു കൊല്ലം മുന്നേ പറഞ്ഞ മറുപടി തന്നെ പറയുകയും ചെയ്തതാണ്‌. ലിങ്കണമെങ്കില്‍ ചിത്രകാരന്റെ ബസ്സ് തപ്പിയിട്ട് അത് പൊക്കാം.
5/31DeleteUndo deleteReport spamNot spam
Adithyan : - അപ്പോൾ ശങ്കരനാരായണൻ എന്ന സർനേമിന് ഈ താഴെ പറയുന്ന സാധ്യതകൾ ബാധകമല്ല എന്നാണ് ഷാജിയുടെ അഭിപ്രായം എന്ന് എനിക്ക് തോന്നുന്നു...

=====================================================
1. വര്‍മ്മ, നായര്‍, നമ്പൂതിരി തുടങ്ങിയ വാലിനുടമയായ ഞാന്‍ ഉന്നതകുലജാതനാകുന്നു
2. ഈ ഉന്നത കുലജാത്യം എന്റെ അഭിമാനമാകുന്നു.
3. ഈ ഉന്നത കുലജാത്യത്തിന്റെ ചരിത്രം എന്റെ അവകാശമാണു, അതില്‍ ഞാന്‍ അഭിമാനിക്കുന്നു
4. ഞാന്‍ ഈ ഉന്നത കുല ജാതിയില്‍പ്പെട്ടവനാണെന്നു നീ നിന്നെ ബോദ്ധ്യപ്പെടുത്തുക, അതായത് എന്റെ പേരു കേള്‍ക്കുന്ന നീ സ്വയം ചോദിക്കുക നീ എന്നെപ്പോലെ ഉന്നതകുലജാതനാണോ എന്നു ? ഇനി ആണെങ്കില്‍ നമുക്ക് പൊതുവായി ഒരു പൊതു സവര്‍ണ്ണ ചരിത്രമുണ്ടെന്നു മനസ്സിലാക്കുക, അതല്ല എന്നേക്കാള്‍ ജാതിയില്‍ താഴ്ന്നവനാണെങ്കില്‍ എന്നില്‍ നിന്നും ആ തരത്തിലുള്ള പെരുമാറ്റമാണു നീ പ്രതീക്ഷിക്കേണ്ടത്.
======================================================

ഷാജിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ബൈനറി ലോജിക്കിലാണെന്ന് ഊഹിക്കാമോ?

if ലാസ്റ്റ് നേം is equal to (പിള്ള, നായർ, etc) then ജാതിഭ്രാന്തൻ

if ലാസ്റ്റ് നേം is NOT equal to (പിള്ള, നായർ, etc) then ജാതിഭ്രാന്തൻ അല്ല... [ഈ കേസിൽ നാഗസുബ്രമണ്യന്മാരും ശങ്കരനാരായണന്മാരും ഒക്കെ രക്ഷപെട്ട് പോകും]
5/31DeleteUndo deleteReport spamNot spam
Devanand Pillai - for Rajeeve:

https://profiles.google.com/chithrakaran/posts/KXVddGUXQgX#chithrakaran/posts/KXVddGUXQgX

My comments are @ bottom of the thread
5/31 (edited 5/31)DeleteUndo deleteReport spamNot spam
Deepak Sankaranarayanan - ഷാജിയേയ്, വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ചെവിയിലൊഴിച്ചാൽ മതി, സാധനം പുറത്തുപൊയ്ക്കോളും.5/31 (edited 5/31)DeleteUndo deleteReport spamNot spam
perera pillai - ചേലനാടൻ പറഞ്ഞോണ്ട് ഞാങ്ങ് സീരിയസാകാം, ജസ്റ്റ് ഫോർ വൺസ് ഓക്കേ?

അതായത് ദേവൻ പിള്ളേ, ബൈജു എന്ന പേരുപോലെയാണോ പിള്ള.. ആരെങ്കിലും അവരുടെ കുട്ടികൾക്ക് പിള്ള എന്നു പേരിടുമോ? പിള്ള ഗോപി എന്നോ പിള്ള ശശി എന്നോ പേരുള്ള ഏതെങ്കിലും ആളെ കണ്ടിട്ടുണ്ടോ? പിള്ള നമ്മുടെ പേരുമാത്രമല്ല ഗോത്രനാമമാണ്, ചന്തീലെ തഴമ്പാണ്, നാം അതിന്റെ പേരിൽ അഭിമാന പൂരിതരാകണം.
5/31 (edited 5/31)DeleteUndo deleteReport spamNot spam
Devanand Pillai - അഭിമാന പൂരി കഴിച്ചാല്‍ വിശപ്പു മാറുമോ പെരേരേ?

സീരിയസ്സ് ആയതുകൊണ്ട്. മക്കള്‍ക്ക് പിള്ള എന്നു പേരിട്ടാലേ അത് നിലനില്‍ക്കൂ. രാമന്‍ പിള്ള മകനു രാജന്‍ പിള്ള എന്നു പേരിടുമ്പോള്‍ അയാള്‍ രാജന്‍ പിള്ള രാമന്‍പിള്ളആകും. രാജന്‍ പിള്ള മകനു അപ്പു പിള്ള എന്നിടുമ്പോള്‍ അയാള്‍ രാജന്‍ പിള്ള അപ്പു പിള്ള രാജന്‍ പിള്ളയാകും. പിള്ള എന്ന് പേരിട്ടാണ്‌ പിള്ളത്തരം നിലനിന്നു പോകുന്നത്.

മറിച്ച് രാമന്‍ പിള്ള മകനു രാജന്‍ എന്നിടുകയാണെങ്കില്‍ അയാള്‍ രാജന്‍ രാമന്‍ പിള്ള ആകും . അയാളുടെ മകന്‍ അപ്പു രാജന്‍ ആകും ദാ കെടക്കുന്നു ഗോത്രോം കുടുക്കേം.

പിന്നെ, ഒരു ഗോത്രമല്ല പിള്ള എന്നത്. എന്തോ സര്‍ക്കാര്‍ സംബന്ധമായ പണികള്‍ (കൂലിപ്പണീം റോഡുവെട്ടലും ഒക്കെയാകാം) ചെയ്തിരുന്നവര്‍ക്ക് കൊടുത്തിരുന്ന പേരാണ്‌. സര്‍ക്കാര്‍ കണക്കുസൂക്ഷിപ്പുകാരന്‍ കണക്കെഴുത്തുപിള്ളയും വാക്സിനേഷന്‍ എടുക്കാന്‍ വരുന്നയാള്‍ അച്ചുകുത്തുപിള്ളയും സൂപ്രണ്ട് മേലെഴുത്തുപിള്ളയും സിഗ്നേച്ചറി കീഴെഴുത്തു പിള്ളയും ഒക്കെയാകുന്നത് അങ്ങനെയാണ്‌. ഞങ്ങടെ നാട്ടിലെ അച്ചുകുത്തുപിള്ള ജേക്കബ് സാറ് ആയിരുന്നു. പുള്ളിയെയും ഗോത്രത്തില്‍ എടുക്കുമോ?

തിരുവിതാംകൂറില്‍ ചില ജാതിയില്‍ പെട്ടവരെ (മിക്കവാറും വരത്തന്‍ തമിഴര്‍/ തെലുങ്കര്‍) അല്ലാതെയുള്ളവരെ സര്‍ക്കാര്‍ പണിക്ക് വിളിക്കാത്തതുകാരണം പിള്ളകള്‍ സ്വയം അങ്ങ് ശൂദ്രരായി, ആഗോള നായര്‍ സഖ്യത്തില്‍ അങ്ങു കേറിപ്പറ്റി. ഇവര്‍ക്കെല്ലാം കൂടി എന്തു ഗോത്രം?
5/31DeleteUndo deleteReport spamNot spam
aadu lodakam - നായന്മാരായ എട്ടു വീട്ടി പിള്ളമാരു ഇതൊന്നും അറിയഞ്ഞിട്ടാകണം മരുമക്കളും നായന്മാരുമായ പപ്പു തമ്പിക്കും രാമന്‍ തമ്പിക്കും വേണ്ടി മാര്‍ത്താണ്ടന്റെ കൊട്ടേഷന്‍ എടുത്തത്‌
പപ്പനാവന്‍ അപ്പൂപ്പനും ഇത് അറിയുകേല അല്ലെങ്കില്‍ പേരിലെ പിള്ള കളഞ്ഞു അങ്ങേരു മറ്റേ സാധനം ഉണ്ടാക്കുമായിരുന്നോ?
5/31DeleteUndo deleteReport spamNot spam
Ola peeppi - @ദേവന്‍

കണക്കെഴുതുക എന്ന ജോലി തിരുവിതാംകൂറില്‍ പിള്ളമാര്‍ ചെയ്തിരുന്നതുകൊണ്ടല്ലേ ആ ജോലിക്കു കണക്കെഴുത്തുപിള്ള എന്നു സ്ഥാനപ്പേരു വരാന്‍ കാരണം. തിരുവിതാംകൂറില്‍ റോഡ് വെട്ടുന്നവനു മണ്‍വെട്ടിപ്പിള്ള എന്ന പേരില്ല.

താന്കള്‍ പറയുന്ന പിള്ള ഹിസ്റ്ററിയില്‍ ഒരുപാടു ലൂപ് ഹോള്‍സ്.
5/31 (edited 5/31)DeleteUndo deleteReport spamNot spam
മാരീചന്‍ . - തിരുവിതാംകൂറില്‍ റോഡ് വെട്ടുന്നവനു മണ്‍വെട്ടിപ്പിള്ള എന്ന പേരില്ല.:)))))))))))))))))))5/31DeleteUndo deleteReport spamNot spam
Devanand Pillai - എന്തോ സര്‍ക്കാര്‍ സംബന്ധമായ പണികള്‍
എന്നതിനെ ഡിഫൈന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ട് മരം വെട്ടും റോഡ് വെട്ടലും പോലും ആകാം എന്നു പറഞ്ഞതാണ്‌ ഓലേ. അതില്‍ സര്‍ക്കാര്‍ ജീവനക്കാരനും കൂലിപ്പട്ടാളവും കരം പിരിവുകാരനും ചക്ക് ആട്ടുന്നവരും ഒക്കെയുണ്ട്.

മണ്‍‌വെട്ടിപ്പിള്ള ഇല്ല, നിലത്തെഴുത്തുപിള്ള (നഴ്സറി അദ്ധ്യാപകന്‍) ഉണ്ട് എന്ന് ഉറപ്പുണ്ടോ? എങ്കില്‍ കൈക്കോട്ടിപ്പിള്ളയുടെ പണി എന്തായിരുന്നു? പിള്ള ഒരു ജാതിയും നായരും ആയപ്പോള്‍ വലിയ മേലെഴുത്തുപിള്ളയുടെ കാര്യം മാത്രം എല്ലാവരും വിളമ്പിക്കോളും, പ്രപിതാമഹന്മാര്‍ റോഡുപണിക്കാര്‍ ആയിരുന്നു എന്ന് പറയില്ല. എട്ടു വീട്ടില്‍ പിള്ളമാരുടെ കഥ പെരേര പിള്ളയ്ക്കു വരെ അറിയാം.

ഹാവിങ്ങ് സെഡ് ദാറ്റ്, ഈ കൈക്കോട്ടിപ്പിള്ള കൈക്കോട്ട് ആയിരിക്കില്ല എടുത്തത് അക്കാലം, വഴിയുടെ കൈക്കോട്ട് പണിയുടെ സൂപ്പര്‍‌വിഷന്‍ ആയിരുന്നിരിക്കണം എന്ന് ഒരു ഊഹം. തിരുവിതാംകൂറിനു റോഡ് കൃഷി പണികള്‍ ചെയ്യാന്‍ *സര്‍ക്കാര്‍ വക
അടിമകള്‍* ഉണ്ടായിരുന്നു. അവരൊന്നും ഒരു പിള്ളമാരും ആയിരുന്നില്ല, ദളിത് വിഭാഗത്തിലായിരുന്നു. എന്നാല്‍ ചക്ക് ആട്ടല്‍ (ചക്കാലപ്പിള്ള) തുണി അലക്കല്‍ (വെളുത്തേടത്തുപിള്ള) തുടങ്ങിയവ ഒക്കെ എക്സ്ക്ലൂസീവ് പിള്ള ജോലികള്‍ ആയിരുന്നു.
5/31 (edited 5/31)DeleteUndo deleteReport spamNot spam
സിമി . - ദാ, http://ml.wikipedia.org/wiki/Pillai

കണക്കെഴുതിയവരെല്ലാം കണക്കുപ്പിള്ള ആയതല്ല, കണക്കെഴുതാൻ വന്ന പിള്ളകൾ കണക്കെഴുത്തുപിള്ളകൾ ആയതാണെന്ന്.

അതായത്, ഒരു ജോലിയുടെ പേരിലല്ല പിള്ള എന്ന പദം ഉണ്ടായത്. ഒരു ഗോത്രത്തിൽ / ജാതിയിൽപ്പെട്ട ആളുകൾ ഒരു ജോലി തിരഞ്ഞെടുത്തപ്പോൾ അവരുടെ ജാതിപ്പേര് ജോലിപ്പേരോട് ചേർന്നതാണെന്ന്..
5/31 (edited 5/31)DeleteUndo deleteReport spamNot spam
Ola peeppi - തിരുവിതാംകൂര്‍ രാസാവിനു വേണ്ടി വസ്ത്രം കഴുകുന്നവനും കണക്കെഴുതുന്നവനും ഒക്കെ സ്ഥാനപ്പേരായി ആണ് പിള്ള ലഭിച്ചതു എന്ന ദേവന്റെ വാദം വിഴുങ്ങിയാല്‍ തന്നെ തികട്ടി വരുന്ന ചോദ്യം ആ സ്ഥാനപ്പേരു ഇപ്പോള്‍ വാലായി തിരഞ്ഞെടുത്തതിലൂടെ ശ്രീപത്മനാഭന്റെ ചെമ്പുതുട്ടു കിട്ടിയിരുന്ന ഏതോ കുടുംബത്തിലെ അല്ലെന്കില്‍ അതിന്റെ പാര്‍ശ്വത്തിലെ ഒരു അംഗമായിരുന്നു എന്ന സന്ദേശം വിളംബരം ചെയ്യുന്നുണ്ടൊ എന്നാണ്. എന്തായാലും ഐ ഐ എസ്സുകാരന്റെ മകന്‍ ഐ എ എസ്സ് എന്ന സ്ഥാനപ്പേരു/ക്വാളിഫിക്കേഷന്‍ പേരു വക്കരുതു എന്ന നിയമം ഉള്ളതു നന്നായി.


തീപിടിച്ചതു വാലിലാണലോ ശ്രീപത്മനാഭാ...

വേറെ കുറേ വാലുകളെക്കുറുച്ചു പറഞ്ഞല്ലോ, ചക്കാല നായര്‍, വെളുത്തേടത്ത് നായര്‍ എന്നിങ്ങനെ. ഇനി പിള്ളക്കു ജാതിയുമായി ബന്ധമില്ല എന്നു തെളിയിക്കാന്‍ ചക്കാല നായരും ചക്കാലത്തു പിള്ളയും തമ്മിലുള്ള ബന്ധം പരതണമോ ആവോ?

കണക്കു ചെമ്പകരാമന്‍ പിള്ള എന്നു പറയാത്തതുപോലെ ചക്കാല ചെമ്പകരാമന്‍ പിള്ള എന്നു ആരും പറയാത്തതു എന്തുകൊണ്ടാണ്?

ദേവാനന്ദ് കണക്കെഴുത്തുപിള്ള എന്നതും ദേവാനന്ദ് പിള്ള എന്നതും കമ്മൂണിക്കേറ്റ് ചെയ്യുന്നതു ഒന്നാണോ?
5/31 (edited 5/31)DeleteUndo deleteReport spamNot spam
Devanand Pillai - "ഏന്‍ ഓതി ഓതി, പുള്ളൈ കിറിഞ്ചി കിറിഞ്ചി." എന്നു പറഞ്ഞതുപോലെ ആയല്ലോ എന്റെ ശ്രീ (മന്നത്ത്) പദ്മനാഭാ. ആദ്യം ഇട്ട ബസ്സിലേ പറഞ്ഞ കാര്യം ഇപ്പ ചോദിച്ചാല്‍ ഞാന്‍ എന്തോ ചെയ്യാനാ ഓലേ.

[കൊല്ലത്തെങ്ങും ചക്കാല നായര്‍ ഇല്ല, ചക്കാല പിള്ളയേ ഉള്ളൂ. കൊല്ലം തിരുവിതാംകൂര്‍ ഭാഗത്ത് നായര്‍ ജാതിയെ കുടിയേറ്റക്കാരല്ലാതെ കണ്ട് കിട്ടാന്‍ വിഷമമാണ്‌]
5/31DeleteUndo deleteReport spamNot spam
സിമി . - ഇതും കിടക്കട്ടെ..

http://en.wikipedia.org/wiki/Pillai_%28Nair_title%29

Pillai was one of the most common titles of dignity held by the Hindu caste of the Nairs of Travancore. The title of Pillai was bestowed through a formal ceremony known as Thirumukom Pidikkuka i.e. holding the face of the King and included the payment of a fee known as Adiyara to the King. A person thus bestowed with this title now secured the honorific title of Pillai suffixed and the distinctive title of Kanakku (meaning accountant in Tamil language) prefixed to his name. However Kanakku and Pillai were never used together. Eg: either a person, Krishnan, would be referred to as Krishnan Pillai or Kanakku, followed by his maternal uncle's name, and Krishnan. The latter style was used in royal writs and communications. So important were the privileges granted by this title that as late as in 1814 a Brahmin, Sanku Annavi, sometime Dewan of Travancore obtained the same from the Maharajah. Prominent among the Pillais of medieval Kerala were the Ettuveetil Pillamar of Travancore.

നായന്മാർക്കും ബ്രാഹ്മണർക്കും അല്ലാതെ വേറെ ആർക്കും കേറി രാജാവിന്റെ മുഖത്തു പിടിക്കാനോ മുഖം കാണിക്കാനോ പറ്റില്ല എന്നും അറിയാമല്ലോ..
5/31 (edited 5/31)DeleteUndo deleteReport spamNot spam
സിമി . - ദേവാ, സോഷ്യൽ സ്റ്റാറ്റസിനെ, അല്ലെങ്കിൽ സോഷ്യൽ പ്രിവിലേജിനെ കാണിക്കാനാണ് പിള്ള എന്ന പദം (മേനോൻ, നായർ, തുടങ്ങിയ പദങ്ങൾ പോലെ) പേരിനോടു ചേർത്ത് ഉപയോഗിച്ചു വരുന്നത്. ഞാൻ ഒരു നായരാണ്, അത് കൊള്ളാവുന്ന ഒരു ഗ്രൂപ്പാണ്, എന്ന പ്രഖ്യാപനമാണ് അതിൽ.

അങ്ങനെ ഒരു സോഷ്യൽ സ്റ്റാറ്റസ് / പ്രിവിലേജ് ഇല്ലാത്തതുകൊണ്ടാണ് പുലയൻ എന്നോ പറയൻ എന്നോ പേരിനോടൊപ്പം ചേർക്കാത്തതും.

പിള്ള എന്ന പേരിന്റെ സോഷ്യൽ സ്റ്റാറ്റസ് എങ്ങനെ കിട്ടി, അത് ജാതിവഴിയിലാണോ, രാജാവ് കൽപ്പിച്ചു കൊടുത്തതാണോ എന്നു തർക്കം നടക്കട്ടെ.

പേര് മിക്കവരും സ്വയം തിരഞ്ഞെടുത്തതല്ല, അത് സ്വത്വവുമായി പഴകിയതും ആണ്, അതുകൊണ്ട് ആരും പാസ്പോർട്ടിലെയോ റെക്കോഡുകളിലെയോ പേരുമാറ്റണം എന്നു പറയുന്നില്ല. ഇങ്ങനെ ഒരു സ്റ്റാറ്റസ് സിംബൽ തന്റെ പേരിനൊപ്പം ഉണ്ട് എന്നു മനസിലാക്കിയിരുന്നാൽ മതി..
5/31DeleteUndo deleteReport spamNot spam
Shaji _ - ആദിത്യാ, ശങ്കരനാരായണന്‍ എന്നതു ജാതിപ്പേരല്ല എന്നാണു പറഞ്ഞത്. തനിക്ക് അതു മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നുമായിട്ടില്ല, അതാദ്യം പഠിച്ചിട്ട് വാ , അഞ്ചാറു കൊല്ലാമായാലും വേണ്ടീല.
പിന്നെ if ലാസ്റ്റ് നേം is equal to (പിള്ള, നായർ, etc) then ജാതിഭ്രാന്തൻ എന്ന ആണ്ടിലോജികക്കില്‍ നിന്നും ഊരാന്‍ എത്രകൊല്ലം തനിക്കു വേണ്ടിവരുമെന്നു എനിക്കറിയില്ല, അത് ഒരു പക്ഷെ അസാധ്യമായിരിക്കാനും സാധ്യതയുണ്ട്.
5/31 (edited 5/31)DeleteUndo deleteReport spamNot spam
Pratheesh Prakash - >>അതായത്, ഒരു ജോലിയുടെ പേരിലല്ല പിള്ള എന്ന പദം ഉണ്ടായത്. ഒരു ഗോത്രത്തിൽ / ജാതിയിൽപ്പെട്ട ആളുകൾ ഒരു ജോലി തിരഞ്ഞെടുത്തപ്പോൾ അവരുടെ ജാതിപ്പേര് ജോലിപ്പേരോട് ചേർന്നതാണെന്ന്.

പിള്ള എന്നത് നായരാണോ? ഈഴവരായ രണ്ട് പിള്ളമാരെ എനിക്കറിയാം. ഒരാള്‍ കുഞ്ഞുപിള്ള, മറ്റേയാള്‍ മുരളീധരന്‍ പിള്ള. രണ്ടാമത്തെയാളുടെ മകന്റെ പേരിലും പിള്ളയുണ്ട്. Expand ചെയ്ത് ഉപയോഗിച്ചു കണ്ടിട്ടില്ല എന്ന് മാത്രം.
5/31DeleteUndo deleteReport spamNot spam
സിമി . - aberrations നെ എടുത്ത് സാമാന്യവൽക്കരിക്കാൻ നോക്കുമ്പോഴുള്ള പ്രശ്നമാണ് പ്രതീഷേ.

മുഹമ്മദ് എന്ന കൃസ്ത്യാനിയെ എനിക്കറിയാം, കൃഷ്ണൻ എന്ന ജൈനമത വിശ്വാസിയെ അറിയാം, എന്നതുകൊണ്ടായില്ലല്ലോ.
5/31DeleteUndo deleteReport spamNot spam
General Chaathan - ജാതികളെക്കുറിച്ചുള്ള വിക്കി ലേഖനങ്ങൾ എത്രമാത്രം നമ്പാം ?, മിക്കതും ജഗ പൊഹയായിട്ടാണു തോന്നുന്നെ5/31DeleteUndo deleteReport spamNot spam
Shaji _ - ബാലകൃഷ്ണപിള്ളയ്ക്ക് ജാതിയേ ഇല്ല എന്നു പറ, ഒരു പാവമല്ലേ പെറ്റു വീണിടത്തൂന്ന് എഴുന്നേറ്റിട്ടു പോലുമില്ല5/31DeleteUndo deleteReport spamNot spam
സിമി . - ജനറൽ ചാത്താ, ഇതു കൂടുതൽ വിശ്വസിക്കാം -> http://bit.ly/lOTIMV5/31DeleteUndo deleteReport spamNot spam
General Chaathan - Thanks Simi5/31DeleteUndo deleteReport spamNot spam
Adithyan : - ഷാജി,
ഒന്നു രണ്ട് ബസുകളിൽ ആയി ശ്രദ്ധിക്കുന്നു...

ഒന്നുകിൽ ചോദ്യം ഇഗ്നോർ ചെയ്യാം... അല്ലെങ്കിൽ ഉത്തരം തരാം... അല്ലാതെ എന്നോട് മണ്ടൻ/ബുദ്ധിയില്ലാ/പഠിച്ചിട്ട് വാ എന്നൊക്കെ പറഞ്ഞാൽ തന്റെ വീട്ടുകാരു കേട്ടോണ്ടു നിൽക്കുന്നതു പോലെ എല്ലാവരും കേട്ടോണ്ടു നിൽക്കില്ല... അത് കൊണ്ട് ഇങ്ങോട്ട് ഓർഡർ വേണ്ട... ഞാൻ എന്ത് ചെയ്യണം എന്നതിനെപ്പറ്റി തന്റെ അഭിപ്രായം ആവശ്യമുണ്ടെങ്കിൽ വന്ന് ചോദിക്കാം, അപ്പോൾ പറഞ്ഞാൽ മതി...

ചെറുപ്പത്തിൽ ആരെങ്കിലും മണ്ടൻ എന്ന് വിളിച്ചതിന്റെ കോമ്പ്ലക്സ് ഇപ്പൊഴും കിടപ്പുണ്ടെങ്കിൽ അത് വഴിയിൽ കാണുന്നവന്റെ അടുത്ത് തീർക്കാൻ ശ്രമിക്കരുത്....
5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - =======================================
ന്നോട് മണ്ടൻ/ബുദ്ധിയില്ലാ/പഠിച്ചിട്ട് വാ എന്നൊക്കെ പറഞ്ഞാൽ തന്റെ വീട്ടുകാരു കേട്ടോണ്ടു നിൽക്കുന്നതു പോലെ എല്ലാവരും കേട്ടോണ്ടു നിൽക്കില്ല
=======================================

മണ്ടൻ/ബുദ്ധിയില്ലാ/പഠിച്ചിട്ട് വാ എന്നൊക്കെ ഇതിനു മുമ്പ് ഷാജി ആദിത്യനോട് പറഞ്ഞിട്ടുണ്ടോ.. അത് ഷാജിയുടെ വീട്ടുകാര്‍ കേട്ടുകൊണ്ട് നിന്നിട്ടുണ്ടോ... എന്തിനാ ഷാജീ, നിങ്ങളുടെ വീട്ടുകാരുടെ മുന്നില്‍വെച്ച് ആദിത്യനെ മണ്ടന്‍, ബുദ്ധിയില്ല, പഠിച്ചിട്ടു വാ എന്നൊക്കെ പറഞ്ഞത്... മോശമായിപ്പോയി.. ഇതെങ്കിലും ചുരുങ്ങിയപക്ഷം സ്വകാര്യമായി പറയേണ്ടേ...
5/31DeleteUndo deleteReport spamNot spam
Adithyan : - മാരീചാ, തമാശക്കാരാ, ഞാൻ ചിരിച്ച് ചിരിച്ച് മരിച്ച്...5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - മൂന്നുവട്ടം ചിരിച്ചപ്പോഴേ മരിച്ചാ... എന്നാലും ഒരു ചിരിയ്ക്കുളള ആയുസു കൂടി ബാക്കിവെച്ചില്ലല്ലോ ദുഷ്ടന്‍ ഈശ്വരന്‍...5/31DeleteUndo deleteReport spamNot spam
desertfox . - പ്ലീസ്, ഇനി ആദിത്യനെ മണ്ടാ എന്ന് വിളിക്കരുത്!5/31DeleteUndo deleteReport spamNot spam
Shaji _ - https://mail.google.com/mail/?hl=en&shva=1#buzz/112621972117348533366
ഈ ബസ്സായിരിക്കണം ആദിത്യന്‍ ഉദ്ദേശിച്ചത് ....അതില്‍ ഉത്തരം ആദ്യം തന്നില്ല എന്നതു നേരാ, പിന്നീടു തരികയും ചെയ്തു. ഇവിടെയും പിന്നീടു തരാമെന്നാണു വിചാരിച്ചത് .....പൊട്ടെ ഇനിമുതല്‍ ഇഗ്നോര്‍ ചെയ്തോളാം
5/31 (edited 5/31)DeleteUndo deleteReport spamNot spam
സിമി . - ഷാജീ, ബുദ്ധിയുള്ളവർ സംസാരിക്കുന്നിടത്ത് ബുദ്ധിയില്ലാത്തവർക്ക് എന്തു കാര്യം എന്ന മട്ടിലുള്ള തരം തിരിവുകളും, മറ്റുള്ളവനു ബുദ്ധിയില്ല എന്ന ധാരണയും - ഷാജി എതിർക്കാൻ നോക്കുന്ന അപകടങ്ങളുടെ തന്നെ തുടക്കമാണ്..5/31DeleteUndo deleteReport spamNot spam
Adithyan : - ഷാജിയേ, അത്രയും ബോധ്യപ്പെട്ടല്ലോ... ഉത്തരത്തിനു പകരം ചോദ്യം ചോദിച്ചവനെ ചീത്ത വിളിക്കുകയാണ് ചെയ്തതെന്നെങ്കിലും സമ്മതിച്ചല്ലോ.. അത്രയും ഒന്ന് ശ്രദ്ധയിൽ പെടുത്തണമെന്നേ ഉദ്ദേശമുണ്ടായിരുന്നുള്ളു....5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - ചോദ്യം ചോദിക്കുന്നവരോടും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോടും എന്നും വളരെ ആദരവോടും ബഹുമാനത്തോടും മാത്രം ഇടപെട്ട ചരിത്രമുളള ആദിത്യനോട് ഷാജി ഇങ്ങനെ പെരുമാറിയത് ശരിയായില്ല..5/31DeleteUndo deleteReport spamNot spam
Shaji _ - <<<if ലാസ്റ്റ് നേം is equal to (പിള്ള, നായർ, etc) then ജാതിഭ്രാന്തൻ >>
ഇതു പോലുള്ള മണ്ടത്തരങ്ങള്‍ എന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്നവരെ മണ്ടനെന്നു വിശേഷിപ്പിച്ചതു തന്നെ കുറഞ്ഞ കൈയ്യായിപ്പോയി എന്നാണു ഞാന് കരുതിയത് ..... ഇനി എന്തെല്ലാം പഠിക്കേണ്ടിയിരിക്കുന്നു. !
5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - അതിന്റെയൊക്കെ മുന്നില്‍ നിങ്ങള്‍ക്ക് രണ്ടു സാധ്യതയേ ഉളളൂ ഷാജീ... ഒന്നുകില്‍ അവഗണിക്കുക, അല്ലെങ്കില്‍ മറുപടി പറയുക... കളിയാക്കുകയെങ്ങാനും ചെയ്താലുണ്ടല്ലോ വെവരമറിയും.. വെവരം...5/31DeleteUndo deleteReport spamNot spam
Praseed S - കാര്യമായ ഇടപെടലുകള്‍ നടത്താനുള്ള സാധ്യതയൊന്നും ഇല്ലാത്തതിനാല്‍ ചര്‍ച്ചയെ അതിന്റെ വഴിക്കു വിട്ടിട്ട് ഇരിക്കുകയാണ്‌ ഞാന്‍. എന്നാലും ഒന്ന് രണ്ട് കമന്റുകള്‍ കണ്ടതിനാല്‍ എന്റെ നിലപാട് വ്യക്തമാക്കേണ്ടതാണെന്ന് തോന്നുന്നു.

൧. ഈ ബസ്സ് ഉദ്ദേശിച്ചത് ജാതിപ്പേരുപയോഗിക്കുന്നത് സമൂഹത്തില്‍ എന്ത് വ്യത്യാസമാണുണ്ടാക്കുന്നത് എന്ന ചര്‍ച്ചയായിരുന്നു. സം‌വരണം അതിന്റെ സ്വാഭാവിക ബൈ‌പ്രൊഡക്റ്റും.
൨. ജാതിവാല്‍ എല്ലാവരും ഉപയോഗിച്ചാല്‍ ജാതിയുടെ പ്രാധാന്യം കുറയുമെന്ന അബദ്ധ ചിന്ത എനിക്കുണ്ടായിരുന്നു. ഇത് പ്രായോഗികമല്ല എന്ന തിരിച്ചറിവ് മൂലം ഈ കാഴ്ചപ്പാട് മാറി. അബദ്ധം തിരുത്താനുള്ള നടപടികള്‍ നടന്നു വരുന്നു.
൩. ജാതിവാല്‍ പേരിലുള്ളതു കൊണ്ടു മാത്രം ഒരാള്‍ക്ക് ജാതിചിന്തയുണ്ടാവുമെന്ന് കരുതുന്നേയില്ല. ഈ ചര്‍ച്ച ഇത്ര നീണ്ടിട്ടും ഇ.എം.എസ്, പി.ഗോവിന്ദപ്പിള്ള, ഇ.ചന്ദ്രശേഖരന്‍ നായര്‍, പി.കെ.വി ഇവരെപ്പറ്റിയൊന്നും ആരും പരാമര്‍ശിക്കുക പോലും ചെയ്യാഞ്ഞത് അവര്‍ക്ക് ജാതി ചിന്തയുണ്ടാവുമോ എന്ന സംശയം പോലും ആര്‍ക്കും ഇല്ലാത്തതു കൊണ്ടാണ്‌.
൪. ജാതിപ്പേരുള്ളത് കൊണ്ടു മാത്രം ഒരാളെ പുരോഗമന ചിന്താഗതി ഇല്ലാത്തയാളാക്കുന്നത് റിവേഴ്സ് ഡിസ്ക്രിമിനേഷന്‍ ആണെന്ന് വിശ്വസിക്കുന്നു. അയാളുടെ പ്രവര്‍ത്തന ചരിത്രം തന്നെയാണ്‌ പ്രാധാന്യം.
൫. പേരില്‍ ജാതിപ്പേരുള്ളവര്‍ അത് ഒഴിവാക്കി നല്ല മാതൃക സൃഷ്ടിക്കേണ്ടതാണെന്ന് കരുതുന്നു. ജാതിവാല്‍ നെഗറ്റിവ് മെസേജ് നല്‍കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ജാതിവാല്‍ മുറിക്കുന്നത് പോസിറ്റിവ് മെസേജ് മാത്രമേ നല്‍കുകയുള്ളൂ.
5/31DeleteUndo deleteReport spamNot spam
Praseed S - ചര്‍ച്ചയെ ഒരു വിധത്തിലും സഹായിക്കാത്ത ചില കമന്റുകളും അതിനുള്ള പ്രതികരണങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.5/31DeleteUndo deleteReport spamNot spam
perera pillai - ഹെന്ത്? ദേവാനന്ദ് പിള്ളയുടെ കമന്റെല്ലാം ഡിലീറ്റ് ചെയ്തെന്നോ5/31DeleteUndo deleteReport spamNot spam
Shaji _ - ൧, ൨ ൩ ൪ ൫ ഇതു കൊണ്ട് 1,2,3,4,5 എന്നാണോ ഉദ്ദേശിച്ചത് ? എന്തായാലും അതൊന്നു പറഞ്ഞാല്‍ വലിയ ഉപകാരമായിരുന്നു.

൩. ജാതിവാല്‍ പേരിലുള്ളതു കൊണ്ടു മാത്രം ഒരാള്‍ക്ക് ജാതിചിന്തയുണ്ടാവുമെന്ന് കരുതുന്നേയില്ല. ഈ ചര്‍ച്ച ഇത്ര നീണ്ടിട്ടും ഇ.എം.എസ്, പി.ഗോവിന്ദപ്പിള്ള, ഇ.ചന്ദ്രശേഖരന്‍ നായര്‍, പി.കെ.വി ഇവരെപ്പറ്റിയൊന്നും ആരും പരാമര്‍ശിക്കുക പോലും ചെയ്യാഞ്ഞത് അവര്‍ക്ക് ജാതി ചിന്തയുണ്ടാവുമോ എന്ന സംശയം പോലും ആര്‍ക്കും ഇല്ലാത്തതു കൊണ്ടാണ്‌.

അതൊരു ഒന്നൊന്നര കണ്‍ക്ളൂഷനല്ലേ .........അതിത്ര സിമ്പിള്‍ ലോജിക്കാണെന്നു ചാടിക്കേറി അനുമാനിക്കുന്നതിലും ഉണ്ടല്ലോ രാഷ്ട്രീയം... വേറെ ത്രെഡ്ഡൂ തുടങ്ങ്, നമുക്ക ചര്‍ച്ചിക്കാം .... ഡോണ്ടൂ, ഡോണ്ടൂ, ഡോണ്ടൂ വേണ്ടാ വേണ്ടാ !!!

പിന്നെ കണ്ണൂസ് നമ്പ്ര 4 നു, 5 നുമിടയില്‍ വിട്ടു പോയ പോയിന്റ്.

പോയിന്റ് നമ്പ്ര 5. ജാതിപ്പേരുള്ളതുകൊണ്ടു മാത്രം ഒരാളെ പുരോഗമന ചിന്താകതിക്കാരനായി കാണാതിരിക്കേണ്ടതില്ലെങ്കിലും ജാതിപ്പേരുള്ളത് ഒരഭിമാനമായോ അല്ലെങ്കില്‍ അതിനെ ഡിഫന്ഡ് ചെയ്യുന്ന ആളിനെ പുരോഗമന ചിന്താഗതിക്കാരനായിയല്ല കാണേണ്ടത്, മറിച്ചു സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വക്താവായിട്ടുതന്നെയാണു.

സാരമില്ല കണ്ണൂസ് മറന്നു പോയതാണു, മറവിയുടെ രാഷ്ട്രീയം !
5/31 (edited 5/31)DeleteUndo deleteReport spamNot spam
Praseed S - തെന്നെ. 1,2,3,4,5.

രണ്ടാമത്തെ കണ്‍ക്ലൂഷന്‍ ഇതുവരെ വന്ന ചര്‍ച്ചയുടെ ഇന്‍ഫറന്‍സ് ആണ്‌. അതില്‍ തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. ഇ.കെ.നായനാര്‍ എന്ന പേര്‌ ഞാന്‍ മന‌പൂര്‍‌വം തന്നെ ഒഴിവാക്കിയതിലും രാഷ്ട്രീയമുണ്ട്. ഷാജി ത്രെഡ് തുടങ്ങിക്കോളൂ. ഞാനും കൂടാം.

ജാതിപ്പേരുള്ളത് ഒരഭിമാനമായോ അല്ലെങ്കില്‍ അതിനെ ഡിഫന്ഡ് ചെയ്യുന്ന ആളിനെ പുരോഗമന ചിന്താഗതിക്കാരനായിയല്ല കാണേണ്ടത്, മറിച്ചു സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വക്താവായിട്ടുതന്നെയാണു

ഇത് മറവിയുടെ രാഷ്ട്രീയമല്ല ഷാജീ. അതിവായനയുടെ, കുഴല്‍ക്കാഴ്ചയുടെ രാഷ്ട്രീയത്തെ അവഗണിച്ചതാണ്‌.

ജാതിവാല്‍ മുറിക്കാതിരിക്കുന്നത് ഡിഫന്റ് ചെയ്യുനതും, ജാതിവാല്‍ അഭിമാനമായി കാണുന്നതും തമ്മില്‍ ഒരു വ്യത്യാസമില്ലേ?

അതുപോലെ പുതിയതായി ജാതിവാല്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ ന്യായീകരിക്കുന്നതും, ഉള്ള ജാതിപ്പേരിനെ ന്യായീകരിക്കുന്നതിലും തമ്മിലും ഒരു വ്യത്യാസമില്ലേ?

ഞാന്‍ മനസ്സിലാക്കിയിടത്തോളം ദേവന്‍ പറയുന്നത് ജാതിവാല്‍ കമ്യൂണിക്കേറ്റ് ചെയ്യുന്ന മെസേജിനെപ്പറ്റി ബോഥര്‍ ചെയ്യേണ്ട കാര്യം ദേവനില്ല എന്നതാണ്‌. പേരു പോലെത്തന്നെ സര്‍നേമും കമ്യൂണിക്കേറ്റ് ചെയ്യുന്നതായി കണക്കാക്കണം എന്ന്. അതിലുള്ള അപകടം ഷാജിയും പീപ്പിയും ചൂണ്ടിക്കാണിച്ചു. അതിനോടെനിക്ക് യോജിപ്പുമാണ്‌. അതില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ അതിനു നല്‍കുന്നത് ശരികേടാണെന്നല്ല - പക്ഷേ അത് ബൈനറി ലോജിക് വെച്ചാവരുത് എന്ന് മാത്രം. നമുക്ക് ആ വ്യാഖ്യാനങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ മാര്‍ഗങ്ങളുണ്ടെങ്കില്‍ ആദ്യം അങ്ങനെ ചെയ്യണം. ഇല്ലെങ്കില്‍ അയാളെ നിരീക്ഷിക്കണം. (എന്റെ യോജിപ്പിനപ്പുറം എന്തു വേണമെന്ന് ഞാനാണോ തീരുമാനിക്കുന്നത് എന്നല്ലേ ചോദ്യം മാരീചാ? ഞാന്‍ ഓടി!!!)
5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - ജാതി ഉണ്ടായിരുന്നതു കൊണ്ട്, ഉളളതു കൊണ്ടാണ് ജാതിപ്പേര് ഉപയോഗിക്കേണ്ടി വരുന്നത്. ജാതി ചിന്ത തുടച്ചു നീക്കാനുളള സമരത്തില്‍ ജാതി സൂചനയുളള പേരുകളില്‍ നിന്നുളള മോചനവും വേണ്ടിവരില്ലേ. ജാതി സൂചനയുളള ആക്ഷേപങ്ങളും തമാശകളും പരിഹാസപ്രയോഗങ്ങളുമൊക്കെ ഉപയോഗിക്കുന്നതില്‍ നിന്ന് ബോധപൂര്‍വം വിട്ടുനില്‍ക്കാനുളള ജാഗ്രത പുലര്‍ത്തുന്നവര്‍ സ്വന്തം പേരില്‍ ജാതിസൂചന നിലനിര്‍ത്തുന്നത് ഉചിതമോ എന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ട്.

ജാതിപ്പേര് നീക്കം ചെയ്താല്‍ സമൂഹത്തില്‍ നിന്ന് ജാതിചിന്ത വേരറ്റുപോകുമോ എന്ന ആശങ്ക പോലും ബാലിശമാണ്. പേരിലെ ജാതിസൂചന നിലനിര്‍ത്തിക്കൊണ്ട് ഏതായാലും സമൂഹത്തിലെ ജാതി ചിന്തയുടെ വേരറുക്കാന്‍ കഴിയില്ലല്ലോ.

"നാളെ മുതല്‍ തീണ്ടല്‍ നിര്‍ത്തിയിരിക്കുന്നു എന്ന് ഗവണ്മെന്റ് ഒരു നോട്ടീസ് പ്രസിദ്ധം ചെയ്തു എന്നു വിചാരിക്കുക. ആ നോട്ടീസിനെ ഊര്‍ജിതമായി നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ" എന്ന് ദിവാന്‍ എം കൃഷ്ണന്‍ നായര്‍ ശ്രീമൂലം പ്രജാസഭയില്‍ ആശങ്കപ്പെട്ട കാലത്തു നിന്നും നമ്മള്‍ എത്രയോ മുന്നോട്ടു പോയി. നിഷേധിക്കപ്പെട്ട പേരുകളിട്ടും വാലുകള്‍ നീക്കം ചെയ്തും ആചാരങ്ങള്‍ ധിക്കരിച്ചുമൊക്കെയല്ലേ ഇക്കാണുന്ന സ്ഥിതിയൊക്കെ ഉണ്ടാക്കിയെടുത്തത്. ഇനിയും മുന്നോട്ടു തന്നെയല്ലേ പോകേണ്ടത്.

ജോലിയനുസരിച്ച് രാജാവ് കല്‍പ്പിച്ചു നല്‍കിയിരുന്നതാണ് പിളളസ്ഥാനം. എന്നാല്‍ കേരളത്തില്‍ ജാതി നിര്‍ണായക ഘടകമായതിനാല്‍ ഒരു ജാതിയ്ക്കു നല്‍കുന്ന സ്ഥാനം മറ്റൊരു ജാതിയ്ക്കു നല്‍കുമായിരുന്നില്ല. നായര്‍മാര്‍ക്കും വെള്ളാളന്മാര്‍ക്കുമാണ് പിളള സ്ഥാനം കിട്ടിയിരുന്നത്. പല സ്ഥാനമാനങ്ങളും പിന്തുടര്‍ച്ചാവകാശമുളളതായിരുന്നു. ആണ്ടോടാണ്ട് അടിയറ വെച്ചു പുതുക്കുന്നതായിരുന്നു പല പദവികളും. അടിയറപ്പണം മുടങ്ങിപ്പോയാല്‍ സര്‍ക്കാര്‍ നടപടികളിലൂടെ അത് ഈടാക്കിയിരുന്നു. തിരുമുഖം പിടിക്കുന്ന നായര്‍മാര്‍ക്ക് പിളള സ്ഥാനം വെറുതെ കല്‍പ്പിച്ചു നല്‍കുകയായിരുന്നില്ല. ഒട്ടേറെ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമേ അത് സാധ്യമായിരുന്നുളളൂ.

വ്യക്തമാകുന്ന കാര്യം, "പിളള" എന്ന സ്ഥാനപ്പേര് എല്ലാ നായന്മാര്‍ക്കും കരഗതമായിരുന്നില്ല എന്നാണ്. വേണ്ടവിധത്തില്‍ അന്വേഷണം നടത്തി, നമ്പൂതിരിമാരുടെയും കരപ്രമാണിമാരുടെയും സര്‍വസമ്മതത്തോടെ, നിശ്ചയിക്കപ്പെട്ട അടിയറപ്പണം അടച്ചു മാത്രമേ പിളള സ്ഥാനം സ്വന്തമാക്കാന്‍ കഴിയുമായിരുന്നുളളൂ.

തിരുവിതാംകൂറിലെ ദിവാന്‍ പേഷ്കാരായിരുന്ന പി ശങ്കുണ്ണി മേനോന്‍ തിരുമുഖം സ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തില്‍ ഭാസ്കരനുണ്ണി ഉദ്ധരിച്ചിട്ടുണ്ട്. വീടു പണിയുന്നതിനു വേണ്ടി ആദ്യം മഹാരാജാവിന് അപേക്ഷ. അപേക്ഷ പ്രകാരം 70 കുറ്റി തേക്കും 30 കുറ്റി പ്ലാവും 1500 പണവും മഹാരാജാവ് കൊടുത്തു. വീടു പണി കഴിഞ്ഞപ്പോള്‍ തിരുമുഖസ്ഥാനം വേണമെന്ന മോഹമുദിച്ചു. അതിനുളള അപേക്ഷ കൊട്ടാരത്തില്‍ നിന്നുളള കവറിംഗ് ലെറ്ററോടെ ദിവാനയച്ചു. കവറിംഗ് ലെറ്ററില്‍ പറഞ്ഞത്,
".......... രാമന്‍ ശങ്കരന്‍റെ തറവാട്ടിലേയ്ക്ക് തിരുമുഖം ഇല്ലാഴികയാല്‍ പതിവുളള അടിയറയും തീര്‍പ്പിച്ചു ..... തിരുമുഖം കൊടുക്കുന്നതു കൊണ്ടുളള വിരോധം ഇല്ലെന്നു വരികില്‍ മുറപോലെ അടിയറക്കച്ചീട്ടും എഴുതിവെപ്പിച്ചു പണവും ഖജനാവില്‍ അനാമത്തു വെച്ചു ...." എന്നൊക്കെയാണ്..

കൊട്ടാരത്തില്‍ നിന്നുളള കത്തിന് ദിവാന്‍ മാധവരായര്‍ നല്‍കുന്ന മറുപടിയില്‍ ചെയ്ത നടപടിക്രമങ്ങളെല്ലാം വിസ്തരിച്ചെഴുതിയിട്ടുണ്ട്. (അപേക്ഷകന്‍)... പായ്ക്കാട്ട് നമ്പൂതിരിപ്പാട്ടിലെ പരിയപ്പെട്ടവരാണെന്നും (പരിയപ്പെട്ടവന്‍ എന്നാല്‍ അടിമ എന്ന് പച്ചമലയാളം) ജാതിയില്‍ ഇല്ലക്കാരാണെന്നും കൊച്ചീരാജ്യത്തു നിന്ന് പരിയപ്പാടു മുതലായ പ്രവൃത്തികള്‍ക്ക് നമ്പൂതിരിപ്പാട്ടിലേയ്ക്ക് അയച്ചവരാണെന്നുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതൊക്കെ പരിഗണിച്ചാണ് തിരുമുഖസ്ഥാനം നല്‍കുന്നത്.

തിരുമനസ് തീരുമാനിക്കുന്നു, വിവരം ദിവാനെ അറിയിക്കുന്നു, ദിവാന്‍ അഞ്ചു പേഷ്കാര്‍മാരെ, അഞ്ചു പേഷ്കാര്‍മാര്‍ മുപ്പത്തിമൂന്ന് തഹസീല‍്‍ദാര്‍മാരെ, അവര്‍ അവരുടെ കീഴിലുളള ആയിരത്തിലധികം വരുന്ന പാര്‍വത്യകാരന്മാരെ അങ്ങനെ നീളുന്നു അറിയിപ്പിന്റെ നടപടിക്രമം.

പിളള പദവി ഒരു സ്ഥാനപ്പേരാണെങ്കിലും തങ്ങളുടെ അടിമയായിരുന്നുവെന്ന് നമ്പൂതിരിമാരുടെ റെക്കമെന്‍റേഷനും മതിയായ അടിയറപ്പണവും ഉണ്ടെങ്കിലേ അതു ലഭിക്കുമായിരുന്നുളളൂ. ഒരേ സമയം അതൊരു അധികാരപദവിയും അതേസമയം മറ്റൊരു അധികാരകേന്ദ്രത്തില്‍ നിന്നുളള ഭിക്ഷയുമായിരുന്നു. അനുസരണയുളളവരില്‍ നിന്ന് പണം ഈടാക്കി നമ്പൂതിരിമാരുടെ റെക്കമെന്റേഷനോടെ മഹാരാജാവ് ഭിക്ഷ നല്‍കിയ ഈ സ്ഥാനത്തിന്റെ പ്രൗഡി ചില്ലറയൊന്നുമായിരുന്നില്ല.

പണ്ട് പിളളസ്ഥാനം കിട്ടിയിരുന്നവര്‍ മക്കളുടെ പിളള വാലിലൂടെ ആ പ്രൗഡി സന്തതിപരന്പരകളിലേയ്ക്ക് പ്രചരിപ്പിച്ചിരിക്കണം. എന്നാല്‍ കീഴൂട്ട് രാമന്‍ പിളളയുടെയും ബാലകൃഷ്ണ പിളളയുടെയും പ്രൗഡി നാട്ടിലെ കാളക്കച്ചവടക്കാരന്‍ ചന്ദ്രന്‍ പിളളയ്ക്കില്ല എന്നു തിരിച്ചറിയുമ്പോള്‍ ചരിത്രം വീണ്ടും കൊഞ്ഞനംകുത്താന്‍ തുടങ്ങുന്നു. നായര്‍ പ്രമാണിമാര്‍ പണം കൊടുത്ത് കൈക്കലാക്കിയിരുന്ന പിളള സ്ഥാനം ഇന്ന് എല്ലാ നായരും ഉപയോഗിക്കുന്നതില്‍ അധികാരത്തിനെതിരെയുളള സമരത്തിന്റെ കനലുണ്ട് എന്നു വേണമെങ്കില്‍ വാദിക്കാം. ഒരുഗതിയും പരഗതിയുമില്ലാത്ത നായരും ചരിത്രമറിഞ്ഞോ അറിയാതെയോ പിളളയായും തമ്പിയായും ചെമ്പകരാമനായുമൊക്കെ മസിലു പിടിക്കുന്നതും ചരിത്രത്തിന്റെ നേരമ്പോക്കാണ്.

ചരിത്രമറിഞ്ഞാലും അറി‍ഞ്ഞില്ലെങ്കിലും പിളളപ്പദവിയില്‍ നിന്നും തെറിക്കുന്നത് പഴയ അടിയറപ്പണത്തിന്റെ കണക്കും പരിയപ്പാടിന്റെ നിസഹായതയുമാണ്. അധികാരത്തിന്റെ ഗര്‍വും അടിമത്തത്തിന്റെ അപകര്‍ഷതയും ഒരുപോലെ വഹിക്കുന്നൊരു വാലാണത്. ദേവനെപ്പോലെ ചരിത്രബോധമുളള ഒരാള്‍ക്ക് അത് കുടഞ്ഞെറിയാനുളള വൈമനസ്യം സത്യത്തില്‍ അമ്പരപ്പാണുണ്ടാക്കുന്നത്.
5/31 (edited 5/31)DeleteUndo deleteReport spamNot spam
Shaji _ - <<<ജാതിവാല്‍ മുറിക്കാതിരിക്കുന്നത് ഡിഫന്റ് ചെയ്യുനതും, ജാതിവാല്‍ അഭിമാനമായി കാണുന്നതും തമ്മില്‍ ഒരു വ്യത്യാസമില്ലേ? >>

വ്യത്യാസമുണ്ട് , എന്നാല് രണ്ടിനേയും ഒന്നിപ്പിക്കുന്നത് പുരോഗമന രാഷ്ട്രീയത്തോടുള്ള പുച്ഛം ഒന്നുമാത്രം
5/31DeleteUndo deleteReport spamNot spam
മാരീചന്‍ . - ==============================
(എന്റെ യോജിപ്പിനപ്പുറം എന്തു വേണമെന്ന് ഞാനാണോ തീരുമാനിക്കുന്നത് എന്നല്ലേ ചോദ്യം മാരീചാ? ഞാന്‍ ഓടി!!!)
===============================

ഓടരുത് കണ്ണൂസേ, ആളറിയാം....:)

പതിവില്ലാത്തവിധം വ്യക്തിപരതയിലൂന്നിയാണ് ദേവന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നാണ് എനിക്കു തോന്നുന്നത്. പിളള വാലുളളതു കൊണ്ട് ദേവന്‍ പറയുന്നതൊക്കെ പിളളത്തരമാകുമെന്ന് ദേവനെ അറിയുന്ന ആരെങ്കിലും കരുതുമെന്ന് ദേവന്‍ പോലും കരുതുന്നില്ല. ഇനി കരുതിയാലും ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സത്യത്തില്‍ അത്തരമൊരു ചര്‍ച്ച തന്നെ അപ്രസക്തമാണ്.

പേരിലെ ജാതിവാലിനെക്കുറിച്ചുളള ചര്‍ച്ചയില്‍, ജാതിവാലുളളവര്‍ എന്ത് അഭിപ്രായം പറയുന്നു എന്നത് അപ്രസക്തമാണ്. അഭിപ്രായങ്ങളും പേരും നേര്‍രേഖയില്‍ സന്ധിക്കുന്ന ഉദാഹരണങ്ങള്‍ നെറ്റില്‍ പോലും സുലഭമാണെന്നിരിക്കെ പേരിലെ ജാതിവാലിന്റെ സ്വാധീനത്തെ അവഗണിച്ചു തള്ളാന്‍ സാധ്യമല്ല. ഒരു ദേവാനന്ദ് പിളളയെയോ ഒരു എസ് രാമചന്ദ്രന്‍ പിളളയെയോ ഒരു ഇഎംഎസിനെയോ ഉദാഹരിച്ച് സ്ഥാപിക്കാന്‍ കഴിയുന്നതിനപ്പുറം ആഴം അതിനുണ്ട്. ജാതിവാല്‍ ആഘോഷത്തോടെ മുറിച്ചു മാറ്റിയ മന്നത്തു പത്മനാഭനാണ് ഈഴവര്‍ മന്ദബുദ്ധികളാണെന്നും പന്നി പെറ്റ സന്തതികളാണെന്നുമൊക്കെ പരസ്യമായി പ്രസംഗിച്ചത്. ഒരു ജാതിവാലുമില്ലാത്ത കുമാരനാശാനാണ് പുലയര്‍ക്കൊപ്പം മിശ്രഭോജനം നടത്തിയ സഹോദരന്‍ അയ്യപ്പനെ വിവേകോദയത്തില്‍ ലേഖനമെഴുതി ഗുണദോഷിച്ചത്. ഏറ്റവുമൊടുവില്‍ ഐഎസ്ആര്‍ഓയുടെ മേധാവി നായരായതു കൊണ്ടാണ് റോക്കറ്റ് ചന്ദ്രനിലെത്തിയതെന്നും പിന്നോക്കാക്കാരനായിരുന്നെങ്കില്‍ അതത്രയും കീഴ്പ്പോട്ടു പോയേനെയെന്നും പരിഹസിച്ചു പ്രസംഗിച്ചത് ബാലകൃഷ്ണപിളളയാണ്. പേരിലെ ജാതിവാല്‍ എന്ന ഒറ്റച്ചരടില്‍ കോര്‍ത്തെടുത്ത് വിലയിരുത്താവുന്നതല്ലല്ലോ ഈ അഭിപ്രായപ്രകടനങ്ങള്‍..

ദേവാനന്ദ് പിളളയെന്ന പേര് വിളിച്ചു പറയുന്ന സവര്‍ണ സൂചനകളെയത്രയും അപ്രസക്തമാക്കുന്ന രാഷ്ട്രീയ സാമൂഹ്യ നിലപാടുകള്‍ ദേവന്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നുവെച്ച് പിളളമാരൊക്കെയും കൈക്കൊള്ളുന്ന നിലപാടുകള്‍ അതാണെന്ന് ജനറലൈസ് ചെയ്യാമോ? ദേവാനന്ദ് പിളളയെന്ന സ്ക്രീന്‍ നെയിം ഉണ്ടാക്കിയേക്കാവുന്ന സവര്‍ണതയുടെ അലോസരങ്ങളെ ചരിത്രബോധമുളള രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ദേവന്‍ മറികടന്നിട്ടുണ്ട് എന്നതല്ലേ വസ്തുത. പേരിനു മേല്‍ ചരിത്രബോധവും രാഷ്ട്രീയനിലപാടും ആധിപത്യം നേടുന്നതിന്റെ വിരലിലെണ്ണാവുന്ന ഉദാഹരണങ്ങളിലൊന്നായി അതിനെ അടയാളപ്പെടുത്താം. അതിനപ്പുറം ജനറലൈസേഷന്‍ സാധ്യമാണോ?
5/31DeleteUndo deleteReport spamNot spam
Nijeesh N - ചര്‍ച്ചയില്‍ ഇടപെടുന്നതില്‍ ക്ഷമിക്കണം, ..... ഇത്രയും നല്ല ഒരു ചര്‍ച്ച (ബസ്സില്‍)കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല..... ചര്‍ച്ചയില്‍ ക്രിയാത്മകമായി പങ്കെടുക്കുന്നവര്‍ക്കെല്ലാം നന്ദി .....
.........
ട്രാക്കിംഗ് ..
5/31 (edited 5/31)DeleteUndo deleteReport spamNot spam
Santhosh Koroth - ട്രാക്കിംഗ്...6/1DeleteUndo deleteReport spamNot spam
Devanand Pillai - [ഇതേല്‍ ആഴ്ചേല്‍ ഒരു തവണയേ വരൂ എന്ന് വ്രതം എടുത്തിരുന്നതാണ്‌. മാരീചന്‍ എന്റെ തപസ്സിളക്കാന്‍ മേനകയായിട്ട് ഇറങ്ങിയതാണോ?]6/1 (edited 6/1)DeleteUndo deleteReport spamNot spam
മാരീചന്‍ . - വാ ദേവാ...:)6/1DeleteUndo deleteReport spamNot spam
Devanand Pillai - മാരീചാ,

1. പതിവില്ലാത്തവിധം വ്യക്തിപരതയിലൂന്നിയാണ് ദേവന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നാണ് എനിക്കു തോന്നുന്നത്.
സത്യത്തില്‍ എന്റെ വിഷയം എന്റെ പേരല്ല, പേരില്‍ മാത്രം വിലയിരുത്തപ്പെടുന്ന എഴുത്താണ്‌. എന്റെ പേര്‍ അതിന്റെ ഉദാഹരണവും. ഉദാഹരണം മാത്രം ചര്‍ച്ച ചെയ്തു പോയി, ഞാന്‍ അതിനെ അതിന്റെ വഴിയേ തന്നെ പിന്‍‌തുടരുന്നു.


2. പിളള വാലുളളതു കൊണ്ട് ദേവന്‍ പറയുന്നതൊക്കെ പിളളത്തരമാകുമെന്ന് ദേവനെ അറിയുന്ന ആരെങ്കിലും കരുതുമെന്ന് ദേവന്‍ പോലും കരുതുന്നില്ല.
എന്നെ മാത്രമല്ല, എല്ലാവരെയും അങ്ങനെ കരുതും എന്നതാണ്‌ രാഷ്ട്രീയപരമായി എന്റെ എതിര്‍പ്പ്. അല്ലാതെ ഞാന്‍ എഴുതുന്നത് പിള്ളത്തരമാണെന്നോ കള്ളത്തരം ആണെന്നോ ആരെങ്കിലും കരുതിയാല്‍, അല്ലെങ്കില്‍ എല്ലാവരും തന്നെ കരുതിയാലും എനിക്കൊന്നുമില്ല.
"Shaji _ പകരം ദേവാനന്ദ് പിള്ള സവര്‍ണ്ണ രാഷ്ട്രീയക്കാരന്നണെന്നു മനസ്സിലാക്കുന്നു. അതു തുറന്നു പറയുന്നു. അത്രയെങ്കിലും സ്വാതന്ത്ര്യം ബാക്കിയുള്ളോര്‍ക്കും കൊടുക്കുക. അതാണു ജനാധിപത്യം5/28DeleteUndo deleteReport spamNot spam"
പത്തു വര്‍ഷം ഞാനെഴുതിയിരുന്നത് നളന്‍ എഴുതിയിരുന്ന അതേ ഫോറങ്ങളിലും ബ്ലോഗിലും ഒക്കെയാണ്‌. അതില്‍ എഴുതിയതില്‍ അഞ്ചുപത്ത് ശതമാനമെങ്കിലും വായിച്ചിട്ടുണ്ടാവണം. പ്രതാപവര്‍മ്മ തമ്പാന്‍ ഇന്നുവരെ ബസ്സിലോ ബ്ലോഗിലോ എഴുതിയിട്ടില്ല. നാളെ എഴുത്തു തുടങ്ങിയാല്‍ അയാള്‍ എങ്ങനെ വിലയിരുത്തപ്പെടും മാരീചാ? ഒരു ദേവന്റെ പ്രശ്നമാണെങ്കില്‍ നിങ്ങള്‍ ചിലരോ എല്ലാവരുമോ എന്തു കരുതിയാല്‍ എനിക്കെന്താ എന്നേ കരുതൂ ഞാന്‍.

ഏതു പേരിട്ടാലും എന്റെ ഒറിജിനല്‍ പേര്‍ കണ്ടവര്‍ പലരും എന്നെ വായിക്കുന്നുണ്ട്. ഒരു ഹോട്ടല്‍ ബുക്കിങ്ങില്‍, ഒരു പാസ്സ്പോര്‍ട്ട് കോപ്പിയില്‍, ഒരു വിസിറ്റിങ്ങ് കാര്‍ഡില്‍, ഒരു മെയില്‍ അഡ്രസില്‍. തെളിഞ്ഞ പിള്ളയല്ലെങ്കിലും രഹസ്യപ്പിള്ളയായിരുന്നോ അവര്‍ക്ക് ഞാന്‍?

ഞാന്‍ (അല്ലെങ്കില്‍ പ്രതാപ വര്‍മ്മ തമ്പാന്‍) ശ്രീകണ്ഠന്‍ നായരെക്കുറിച്ച് എഴുതിയ ബസ്സ് വായിച്ചിട്ട് ഒരു നായര്‍ക്ക് വേറൊരു നായരുടെ വീരസ്യം പറയുന്നു എന്നും പ്രകാശ് കാരാട്ടിനെക്കുറിച്ച് എഴുതുമ്പോള്‍ ഹോ രാജപദവിയുള്ള മേനോനോട് ഇയാള്‍ക്ക് എന്തൊരു സ്നേഹം എന്നും അച്ചുതാനന്ദനെക്കുറിച്ച് എഴുതുമ്പോള്‍ ഇവന്‍ പഠിച്ച കള്ളനാണ്‌ ഇടയ്ക്കിടയ്ക്ക് ജാതിയില്ലെന്ന് നടിക്കാന്‍ ഇങ്ങനെയും ഓരോന്നിടുമെന്നും വായിക്കപ്പെടുന്നുണ്ടെന്ന് ചിന്തിക്കാതെ പറ്റുന്നില്ല.

ഈ ലോജിക്ക് പ്രകാരം ആര്‍. ബാലകൃഷ്ണപിള്ളയും ഞാനും എസ്. രാമചന്ദ്രന്‍ പിള്ളയും ഒരു തരം വ്യക്തിത്വമാണ്‌. മന്നത്തു പദ്മനാഭനും പിണറായി വിജയനും കെ എം മാണിയും മറ്റൊരു ക്ലാസ്സ് വ്യക്തിത്വവും.

3. അതിനപ്പുറം ജനറലൈസേഷന്‍ സാധ്യമാണോ?
അല്ല. ആ ജനറലൈസേഷന്‍റ്റെയെല്ലാം ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കേണ്ടതുണ്ടോ എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്. . കൊല്ലത്തുകാരന്‍ ഒരു ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ എന്‍ എസ് എസ്സ് പ്രസംഗത്തിനു സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി കെ സി പിള്ള സമാധാനം പറയണോ അതോ കെ സി വാലൊന്നും മുറിക്കാത്തതുകൊണ്ട് അയാളിനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്നാണോ?

4. നായര്‍ പ്രമാണിമാര്‍ പണം കൊടുത്ത് കൈക്കലാക്കിയിരുന്ന പിളള സ്ഥാനം ഇന്ന് എല്ലാ നായരും ഉപയോഗിക്കുന്നതില്‍ അധികാരത്തിനെതിരെയുളള സമരത്തിന്റെ കനലുണ്ട് എന്നു വേണമെങ്കില്‍ വാദിക്കാം.

അത്തരം വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നില്ല. ഫ്രാന്‍സിസ് നസ്രേത്തിനു വയ്ക്കാന്‍ കഴിയാത്ത പിള്ള ഞാന്‍ വച്ചെങ്കില്‍ അതിനു ജാതിയുമായി ബന്ധമുണ്ട്. അതൊരു അധികാരം കയ്യാളല്‍ ആണെങ്കില്‍ തന്നെ അതൊരു ജാതിക്കുള്ളില്‍ നടന്നതാണ്‌ ഒരു സെക്റ്ററില്‍ മാത്രം നടക്കുന്ന ഒന്നിനെയും വിപ്ലവകരമായ ഒന്നായി കൂട്ടാനാവില്ല.


5. ജാതി ഉണ്ടായിരുന്നതു കൊണ്ട്, ഉളളതു കൊണ്ടാണ് ജാതിപ്പേര് ഉപയോഗിക്കേണ്ടി വരുന്നത്.ജാതി ചിന്ത തുടച്ചു നീക്കാനുളള സമരത്തില്‍ ജാതി സൂചനയുളള പേരുകളില്‍ നിന്നുളള മോചനവും വേണ്ടിവരില്ലേ... പേരിലെ ജാതിസൂചന നിലനിര്‍ത്തിക്കൊണ്ട് ഏതായാലും സമൂഹത്തിലെ ജാതി ചിന്തയുടെ വേരറുക്കാന്‍ കഴിയില്ലല്ലോ.

ഇതിലൊന്നും ഒരു തര്‍ക്കവും എനിക്കുമില്ല. പിള്ള എന്നത് എനിക്ക് എന്റെ അച്ഛന്റെ പേരായി വന്നതാണ്‌, അതിനെ കളഞ്ഞില്ലെങ്കില്‍ എന്തെങ്കിലും പറ്റിപ്പോകും എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ മകന്റെ പേരില്‍ പിള്ള എന്നില്ല, അവന്റെ അച്ഛന്റെ പേര്‍ പിള്ള എന്നല്ല ദേവാനന്ദ് എന്നാണ്‌.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റേഴിലാണ്‌ കണ്ണൂസിനെ ഞാന്‍ പരിചയപ്പെടുന്നത്. ഒരു വ്യാഴവട്ടം കഴിഞ്ഞു. കണ്ണൂസിന്റെ പേര്‍ പ്രസീദ് ശങ്കര്‍ദാസ് എന്നാണെന്ന് എനിക്കറിയാം. കണ്ണൂസിന്റെ ജാതിയെന്തെന്ന് എനിക്കറിയില്ല (അറിയാന്‍ തീരെ താല്പര്യമില്ലാത്തതുകൊണ്ടാണ്‌. കണ്ണൂസിന്റെ ഗ്രാമത്തിലെ നല്ല ജാതിഭ്രാന്തന്മാര്‍ ഒരു വിളിക്കപ്പുറം ദൂരത്ത് ഇപ്പോള്‍ ഇവിടെ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്- ആളെയൊക്കെ കണ്ണൂസിനറിയാം)

ഇനി, ജന്മം കൊണ്ട് എന്റെ ജാതിയെന്തെന്ന് കണ്ണൂസിനറിയുമോ? അല്ലെങ്കില്‍ ഇതുവായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും? (എന്റെ ഭാര്യ എന്നെ ഫോളോ ചെയ്യുന്നുണ്ട്, അവര്‍ ഒഴികെയുള്ളവരോടാണ്‌ ചോദ്യം)


[ഉത്തരം പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, ജനിക്കുമ്പോള്‍ എന്റെ ജാതി എന്തെന്നത് എനിക്ക് പ്രശ്നമേയല്ല. എന്റെ ജീവിതത്തില്‍ ജാതി ഒരു പങ്കും വഹിച്ചിട്ടില്ല. ജാതി മൂന്നു തരത്തിലാണ്‌ പ്രകടമാവുക. ഒന്നു സ്വകാര്യ ജീവിതത്തില്‍:- വിവാഹം, മക്കള്‍ക്ക് പേരിടീല്‍, അവരുടെ വിവാഹത്തില്‍ എടുക്കുന്ന നിലപാടുകള്‍. ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ പെണ്ണിന്റെ ജാതി എനിക്കറിയില്ലായിരുന്നു. മകനു എന്റെ ജാതിപ്പേര്‍ കൊടുത്തിട്ടില്ല. രണ്ട്: സമൂഹത്തില്‍:- ഞാന്‍ ഒരു ജാതിമത സംഘടനയുടെയും അംഗവുമല്ല, അത്തരത്തില്‍ ആളുകളെ കാണുന്നുമില്ല. മൂന്ന് രാഷ്ട്രീയ വീക്ഷണങ്ങളില്‍- ഇതിലും ജാതി എന്നെ ബാധിക്കുന്നില്ല. ] നിങ്ങള്‍ ഞാന്‍ ഏത് ജാതി എന്നു കരുതുന്നെന്ന് കാണാന്‍ ഒരു കൗതുകം കൊണ്ട് ചോദിച്ചതാണ്‌. അച്ഛന്റെ ജാതിയാണ്‌ മകന്റെ ജാതി എന്നു കരുതുന്നവര്‍ മന്നത്തിന്റെ അച്ഛന്റെ പേര്‍ പിള്ള എന്നും വി കെ എന്റെ അച്ഛന്റെ പേര്‍ നായര്‍ എന്നും ആണോ എന്നൊന്ന് നോക്കുക.
6/1 (edited 6/1)DeleteUndo deleteReport spamNot spam
chithrakaran kerala - നീര്‍ക്കോലിക്കു വിഷമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത് !!! പക്ഷേ, ശൂദ്രന്മാരേക്കാള്‍ വിഷമുള്ള വര്‍ഗ്ഗീയ ജാതി കേരളത്തില്‍ വേറെയില്ല. ഒരു പക്ഷേ, കേരളത്തിലെ സവര്‍ണ്ണ ഹിന്ദുമതത്തില്‍ ശൂദ്രരല്ലാതെ കച്ചവടക്കാരായ വൈശ്യരോ രണശൂരരായ ക്ഷത്രിയരോ ഇല്ലാത്തതിനാല്‍ ആ അവസരം മുതലെടുക്കാനായി ശൂദ്രന്മാര്‍ വൈശ്യരായും, ക്ഷത്രിയരായും അമ്പലവാസിയായുമൊക്കെ (അതിന്റെ ചരിത്രം പറഞ്ഞാല്‍ വേശ്യാലയങ്ങള്‍ പുനരവതരിക്കും.തേവിടിശ്ശി,കൂത്തച്ചി,പൊലിയാടിച്ചി,ആത്തച്ചി എന്നിവയൊക്കെ ഒരുകാലത്ത് നമ്മുടെ അമ്പലങ്ങളുടെ അകത്തളങ്ങളില്‍ നിന്നുണ്ടായ മഹനീയ സ്ഥാനപ്പേരുകളായ്യീരുന്നു - ചരിത്രം പഠിക്കുക.) കോമാളിവേഷങ്ങള്‍കെട്ടി സവര്‍ണ്ണ ഹിന്ദുമതത്തെ താങ്ങിനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നതുകൊണ്ടാകാം നമ്മുടെ കലയിലും,സാഹിത്യത്തിലും, സിനിമയിലും, ബ്ലോഗിലും, ബസ്സിലുമെല്ലാം ശൂദ്രന്മാരുടെ അയ്യരുകളി കാണേണ്ടിവരുന്നത്. നായര്‍, മേനോന്‍, കുറുപ്പ്,നമ്പ്യാര്‍,വാര്യര്‍, പൊതുവാള്‍, മാരാര്‍ തുടങ്ങിയ ജാതിവാലുകളില്‍ അഭിമാനിക്കുന്ന സകല ശൂദ്രന്മാരേയും മനുഷ്യരാണെന്ന ജാതിരഹിത ചിന്തയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അവരുടെ സത്യസന്ധമായ ശൂദ്രപാരമ്പര്യം അവര്‍ണ്ണ(ജാതിയില്ലാത്ത)ജനത മനസ്സിലാക്കിയാല്‍ മാത്രം മതിയാകും. സവര്‍ണ്ണജാതിയതയെ ചരിത്രബോധമില്ലാതെ ഭൂരിപക്ഷ ജനത ബഹുമാനിക്കുമ്പോഴാണ് സമൂഹത്തില്‍ ജാതിക്ക് ഇടമുണ്ടാകുന്നത്. അതായത് കൃസ്ത്യാനികളും, മുസ്ലീങ്ങളും അടക്കമുള്ള കേരളത്തിലെ 80% അവര്‍ണ്ണ ജനത്തില്‍ കലാസാംസ്ക്കാരിക മാധ്യമരംഗം കൈകാര്യം ചെയ്യുന്നവര്‍ ശൂദ്ര ചരിത്രവും അതോടനുബന്ധിച്ച സവര്‍ണ്ണ മാഹാത്മ്യത്തിന്റെ നിജസ്ഥിതിയും മനസ്സിലാക്കിയാല്‍ ജാതി പറഞ്ഞ് അഭിമാനിക്കാന്‍ ആരും പിന്നെ ഇഷ്ടപ്പെടുകയില്ല. അത്രക്ക് നാറിയ ചരിത്രമാണ് സവര്‍ണ്ണതക്ക് കേരള സാമൂഹ്യ ചരിത്രത്തിലുള്ളത്.6/1DeleteUndo deleteReport spamNot spam
Ola peeppi - ഐഷ പോറ്റി ഇത്തവണ സഗൗരവം പ്രതിജ്‌ഞ ചൊല്ലി‍

തിരുവനന്തപുരം: കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയും നിയമസഭയിലെത്തിയ ഐഷാ പോറ്റി ഇത്തവണ സഗൗരവമാണ്‌ പ്രതിജ്‌ഞയെടുത്തത്‌. സി.പി.എം അംഗമായ ഐഷാ കഴിഞ്ഞ തവണ ദൈവനാമത്തില്‍ പ്രതിജ്‌ഞ ചൊല്ലിയത്‌ പാര്‍ട്ടിയില്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ്‌ അംഗവും ആദ്യമായി സഭയിലെത്തുന്ന വി.ടി ബല്‍റാമും സഗൗരവമാണ്‌ സത്യപ്രതിജ്‌ഞ ചൊല്ലിയത്‌.

വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള അംഗം കെ.മുരളീധരനും സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി അംഗം എം.വി ശ്രേയാംസ് കുമാറും ഇംഗ്ലീഷിലാണ്‌ പ്രതിജ്‌ഞ ചൊല്ലിയത്‌.

http://mangalam.com/index.php?page=detail&nid=431254&lang=malayalam
6/1 (edited 6/1)DeleteUndo deleteReport spamNot spam
മാരീചന്‍ . - തുടര്‍ ചര്‍ച്ചയ്ക്കായി ചില കാര്യങ്ങള്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
സത്യത്തില്‍ എന്റെ വിഷയം എന്റെ പേരല്ല, പേരില്‍ മാത്രം വിലയിരുത്തപ്പെടുന്ന എഴുത്താണ്‌. എന്റെ പേര്‍ അതിന്റെ ഉദാഹരണവും.

പേരില്‍ മാത്രം എഴുത്ത് വിലയിരുത്തപ്പെടുമെന്ന വാദം ആരെങ്കിലും മുന്നോട്ടു വെച്ചിട്ടുണ്ടോ?

എന്നെ മാത്രമല്ല, എല്ലാവരെയും അങ്ങനെ കരുതും എന്നതാണ്‌ രാഷ്ട്രീയപരമായി എന്റെ എതിര്‍പ്പ്.

എഴുത്തുന്നതേക്കുറിച്ചുളള വിലയിരുത്തലല്ലോ. പേരില്‍ തന്നെയുളള ജാതി സൂചനയല്ലേ വിഷയം. അതില്‍ എഴുത്ത് എവിടെ നിന്നു വന്നു.

കണ്ണൂസിന്റെ ബസ് തുടങ്ങുന്നത് ഇങ്ങനെയാണ്...
ജാതി ചര്‍ച്ചയില്‍ നിരന്തരമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന, ഏറ്റവും ഹൈലൈറ്റഡ് ആയിട്ടുള്ള വാദം, "ഞാന്‍ പുലയനാണ്‌" എന്ന് അഭിമാനത്തോടെ പറയാന്‍ അവര്‍ണ്ണര്‍ക്ക് ധൈര്യമുണ്ടാവണം എന്നും അങ്ങനെ ജാതിയിലെ ഉച്ച നീചത്വങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും എന്നതാണ്‌. കുറഞ്ഞൊരു കാലം മുന്‍പു വരെ - അതായത് രണ്ട്-മൂന്ന് കൊല്ലം മുന്‍പ് വരെ - ഈയൊരു മിഥ്യാധാരണ വെച്ചു പുലര്‍ത്തിയിരുന്ന ആളാണ്‌ ഞാനും.

ഈ നിലപാടില്‍ നിന്നാണ് കണ്ണൂസ് മുന്നോട്ടുവെയ്ക്കുന്ന വാദം വികസിക്കുന്നത്. തുടര്‍ന്നുളള നിരീക്ഷണങ്ങളില്‍ നിന്ന് ദേവന്‍ ഉദ്ധരിച്ചു ചേര്‍ത്തത് ഈ ഭാഗമാണ്.

മുടിവെട്ടി വരുന്ന പയ്യനോട് "അമ്പട്ടന്‍ തൊട്ടതല്ലേ, കുളിച്ചിട്ടു വാടാ" എന്ന ആജ്ഞയും, "ഇപ്പോഴൊക്കെ കള്ളടിച്ചു നടക്കുന്നത് കൂടുതലും നായരു ചെക്കന്മാരാണ്‌" എന്ന പരിദേവനവും പ്രത്യക്ഷത്തില്‍ പ്രശ്നമൊന്നുമില്ലെങ്കിലും അത് ചൂണ്ടുന്നത് വേരുകളിലേക്കാണ്‌.

ഇതൊരു നിരീക്ഷണമാണ്. ഈ നിരീക്ഷണത്തെ ദേവന്‍ ചോദ്യം ചെയ്തത് ഇങ്ങനെ...

അമ്പട്ടന്‍ തൊട്ടതല്ലേയും നായന്മാരു കള്ളടിക്കുന്നതും ഒന്നും ആരും പേരു മാറിയതുകൊണ്ട് മാറുമെന്ന് കരുതുന്നണ്ടോ? ഉണ്ടെങ്കില്‍ അത് ഒരു സ്ക്രീന്‍ നെയിം മാറിയാല്‍ ജാതീയലി കറക്റ്റ് ആകും അതോടെ എഴുത്തു ദോഷം തീരും എന്ന് ഈയിടെ വന്ന സജഷന്‍ പോലെ ആയി കണ്ണൂസേ.

ഈ ചിന്താഗതി മാറ്റുന്നതിന് പേരുമാറ്റമാണ് പരിഹാരം എന്ന് കണ്ണൂസ് എവിടെയും പറയുന്നില്ല. നമ്പൂതിരി, വര്‍മ്മ, നായര്‍, മേനോന്‍, കുറുപ്പ്, പണിക്കര്‍, പിളള തുടങ്ങിയ സര്‍ നെയിമുകള്‍ ഉപയോഗിക്കുന്നതുപോലെ അഭിമാനത്തോടെ പറയന്‍, പുലയന്‍, കുറവന്‍, വേടന്‍, മറവന്‍ തുടങ്ങിയ സര്‍നേമുകള്‍ ഉപയോഗിച്ച് പരിഹരിക്കാവുന്നതല്ല ജാതിചിന്ത എന്ന് കൃത്യമായി നിരീക്ഷിക്കുന്നടത്ത്, ജാതി സൂചനയുളള ആക്ഷേപപ്രയോഗങ്ങള്‍ (അമ്പട്ടന്‍ തൊട്ടതല്ലേയും നായന്മാരു കള്ളടിക്കുന്നതും) പേരു മാറിയതു കൊണ്ട് മാറുമോ എന്ന ചോദ്യത്തിന്റെ സാംഗത്യം തര്‍ക്കവിഷയമാണ്.
6/1 (edited 6/1)DeleteUndo deleteReport spamNot spam
Devanand Pillai - മാരീചാ,
ഇതൊരു സ്റ്റാന്‍ഡ് എലോണ്‍ ബസ്സല്ല, ഈ വിഷയത്തില്‍ പലര്‍ പലേടത്ത് എഴുതിയതിന്റെ തുടര്‍ച്ചയാണ്‌. അതാണ്‌ ഞാനടക്കം പലരുടെയും കമന്റുകള്‍ വിചിത്രമായ രീതിയില്‍ തിരിയുന്നത്. അങ്ങനെ അല്ലെങ്കില്‍ കണ്ണൂസ് എഴുതിയതില്‍ ഖണ്ഡിക്കാനോ തുടര്‍ ചര്‍ച്ചയ്ക്കോ ഒന്നുമില്ല താനും. മാരീചന്‍ പഴയ ബസ്സുകള്‍ കണ്ടിട്ടില്ലെങ്കില്‍ ഞാന്‍ ലിങ്ക് പൊക്കാം.
6/1DeleteUndo deleteReport spamNot spam
141 previous comments from daly ഡാലി, Devanand Pillai, Saswath S Suryansh and 29 others
Ola peeppi - മാരീചാ, ദേവാനന്ദ് പിള്ളയുടെ സ്ക്രീന്‍ നെയിം എന്നതു പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടു. സ്ക്രീന്‍ നെയിമിനെ എഴുത്തുമായി ബന്ധപ്പെടുത്തി മാത്രമേ ദേവാനന്ദ് പിള്ള സമീപിച്ചുള്ളൂ, ബാക്കി ആരും അങ്ങിനെ സമീപിക്കാന്‍ ശ്രമിച്ചില്ല. മാരീചനോ ബാക്കിയുള്ളവരോ അഡ്രസ്സ് ചെയ്യുന്ന ഇഷ്യുവിനെ ദേവാനന്ദ് പിള്ള തൊടുന്നതേ ഇല്ല. സ്വയം ഇഷ്യൂസ് ഡ്രാഫ്റ്റ് ചെയ്യുന്നു, സ്വയം അവലോകനം നടത്തുന്നു.6/1 (edited 6/1)DeleteUndo deleteReport spamNot spam
Devanand Pillai - ഒരെണ്ണം ഞാന്‍ ദഹിപ്പിച്ചത് പട്ടേട്ട് ഉപ്പിലിട്ടു വച്ചിട്ടുണ്ട് മാരീചാ. വേറൊരു പണീം ഇല്ലെങ്കില്‍ അതില്‍ കിടക്കുന്ന കമന്റുകള്‍ നോക്കാം.


https://profiles.google.com/104412239531173257088/posts/gH1PkDfPzTp#104412239531173257088/posts/gH1PkDfPzTp
6/1