Saturday, October 2, 2010

വിശ്വസ്തതയോടെ, ചെന്നായ.

Sunday 3 October 2010

ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല. ഈ നശിച്ച ആട്ടിന്‍ തോലുകളാണ് ഞങ്ങളെ കുഴപ്പത്തിലാക്കുന്നത്. ആട്ടിന്‍ തോലുകളില്ലാത്ത ഒരു ലോകത്തെപ്പറ്റിച്ചിന്തിച്ചു നോക്കൂ, അവിടെ ഞങ്ങള്‍ ചെന്നായ്ക്കള്‍ എത്ര പാവങ്ങളായിരിക്കും. പെണ്ണാടുകളെ നിരന്തരം പെറീപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ , കുഞ്ഞാടിനെ മാറ്റിനിര്‍ത്തി അകിടില്‍ പിടിച്ചു വലിക്കുന്ന കറവക്കാരന്‍ , ദൈവനാമത്തിലോ അല്ലാതെയോ കഴുത്തറക്കുന്ന കശാപ്പുകാരന്‍ , വേവിച്ച മാംസക്കഷ്ണങ്ങള്‍ ഇളക്കിമറിയ്ക്കുന്ന കുശിനിക്കാരന്‍ , നെയ്മണമുള്ള ആട്ടിന്‍ മാംസം ചവച്ചരക്കുന്ന തീറ്റക്കാര്‍ ‍, ചെവിടില്‍ കടുകുമണി വാരിയിട്ട് ആട്ടിന്‍ തലകുലുക്കം കണ്ടു രസിക്കുന്ന കുട്ടികള്‍ ‍, ആര്‍ത്തി കൂടിയതിനാല്‍ മുറിച്ചെടുക്കാതെ ചിലപ്പോള്‍ രോമം പറിച്ചെടുക്കുന്ന കച്ചവടക്കാര്‍ എന്നിവര്‍ക്കൊന്നുമില്ലാത്ത ക്രൂരത.. എന്തിനേറെ മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരനക്കിക്കുടിയ്‌‌ക്കുന്ന ഈസോപ്പുകഥയിലെ കുറുക്കന്റെ പോലും ക്രൂരതയെ പൂഴ്ത്തിവെച്ചുകൊണ്ടാണ് വെറുമൊരു ആട്ടിന്‍ തോലണിഞ്ഞതിന് ഞങ്ങളീ പഴി മുഴുവന്‍ കേള്‍ക്കുന്നത്. പേരില്‍ ഒരു “ചെ” കൂടിപ്പോയതു കൊണ്ടുമാത്രം കാട്ടിലെ മറ്റു നാല്‍ക്കാലികളെപ്പോലെ തന്നെ ജീവിക്കുന്ന ഞങ്ങളെ വിശ്വസിക്കാന്‍ കൊള്ളാത്ത ഇരുള്‍ പോരാളികളായി മാറ്റുന്നതും, ഞങ്ങള്‍ ആട്ടിന്‍ തോലണിയുമെന്ന് കളവുപറയുന്നതും രാഷ്ട്രീയപരമായ അടവുനയമാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറയില്ല, പറയില്ല എന്ന് ഒരു നൂറു തവണ കുരച്ചാണയിട്ടതാണെങ്കിലും - നിങ്ങള്‍ വല്ലാതെ രാഷ്ട്രീയം കളിക്കുന്ന ഈ സാഹചര്യത്തില്‍ - അല്‍പ്പം രാ‍ഷ്ട്രീയപരമായല്ലാ‍തെ സംസാരിക്കാന്‍ വയ്യ. എത്ര അരാഷ്ട്രീയവാദിയായാലും രാഷ്ട്രീയം എന്റെയൊക്കെ ജീവിതത്തില്‍ കയറി അങ്ങ് ‘ഇടപെട്ടുകളയും’ എന്ന പേടി കൊണ്ടും അല്ല; മറിച്ച് തീര്‍ത്തും രാഷ്ട്രീയ ജീവികളായ ആടുകളെ നിങ്ങള്‍ അരാഷ്ട്രീയമായി ഒരു മാതിരി ‘ആടെന്ത് അങ്ങാടിയറിഞ്ഞു’ മട്ടില്‍ ചിത്രീകരിക്കുന്നതു കൊണ്ടാണ്. ആടുകള്‍ അങ്ങാടിയറിയുന്നുണ്ട്. കുടമണി കെട്ടിയ നേര്‍ച്ചക്കൊറ്റന്മാര്‍ ആരെയും കൂസാതെ വഴിയോരക്കടകളില്‍ ചെന്ന് ഓഹരി കൈപ്പറ്റുന്നുണ്ട്, വിശന്നു വിപ്ലവകാരികളായ ചിലര്‍ ചുമരില്‍ പതിഞ്ഞ പോസ്റ്ററുകള്‍ പതിച്ച മൈദമാവു സഹിതം ചവച്ചരയ്ക്കുന്നുണ്ട്, ചൂണ്ടു പലകകളില്ലാതെത്തന്നെ മട്ടന്‍ ബിരിയാണിയുടെ മണം ഹോട്ടലിലേക്കുള്ള നാടപ്പാതയില്‍ തിരക്കുകൂട്ടുന്നുണ്ട്, വഴിവക്കിലെ ആട്ടിന്‍ കാട്ടം ചവിട്ടാതെ വൃത്തിയാല്‍ തെന്നി നടക്കുന്നവര്‍ ആയുര്‍വേദ മരുന്നുകടയില്‍ ചെന്ന് അജമാംസ രസായനത്തിന് വിലകൊടുക്കുന്നുണ്ട്. അതിനാല്‍ മണിമണികളായി ചിതറിക്കിടക്കുന്ന ആട്ടിന്‍ കാട്ടവും, രൂക്ഷഗന്ധമുള്ള മൂത്രഗന്ധത്തിന്റെ നനവുപടര്‍പ്പും കണ്ട ശേഷവും ആടുകിടക്കുന്നിടത്ത് പൂടപോലുമില്ലെന്ന ന്യായം പറയരുത് .


ഇനി ഞങ്ങളത്ര നന്മയുള്ളവര്‍ അല്ലെന്നു തന്നെ ഇരിക്കട്ടെ, പക്ഷെ നിങ്ങള്‍ ഞങ്ങളെ പ്രലോഭിപ്പിക്കുന്നതെന്തിന്? എന്ത്? ഇല്ലെന്നോ, നിങ്ങള്‍ ഞങ്ങളെ പ്രലോഭിപ്പിച്ചില്ലെന്നോ? ചുമ്മാ അങ്ങു പറഞ്ഞൊഴിയാതെ. ശബ്ദവും, ദൃശ്യവും ഒക്കെ രേഖപ്പെടുത്തി വെയ്ക്കുന്ന ഈ കാലത്ത് രാഷ്ട്രീയക്കാര്‍ക്കും, സിനിമാക്കാര്‍ക്കുമെല്ലാം സ്വന്തം വായീന്നു വീണ വാക്കുകളെ തള്ളിപ്പറയാന്‍ കഴിയാതെയായിട്ടുണ്ട്. അതുകൊണ്ട് നിഷേധിക്കുന്നതിന് മുന്നെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ആദ്യമായി തോമസ് ആല്‍വാ എഡിസന്‍ റെക്കോര്‍ഡു ചെയ്ത നഴ്സറിപ്പാട്ടെങ്കിലും ഓര്‍മ്മകാണുമല്ലോ?
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്..
(വാസ്തവം പറഞ്ഞാല്‍ നാവില്‍ കൊതിയൂറുന്നുണ്ട്; അത് ജൈവീകവാസനയാണ് നാട്ടുനായ്ക്കളേ...) നിങ്ങള്‍ക്കു ചുമ്മാ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് പറഞ്ഞാല്‍ പോരേ? എന്തിനാണ് അതിന്റെ മേനിക്കൊഴുപ്പിനെക്കുറിച്ച് വര്‍ണ്ണിക്കുന്നത്? നിങ്ങള്‍ മൃഗഭോഗികള്‍ ഒന്നുമല്ലല്ലൊ. പിന്നെന്തിനാണ് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ അശ്ലീലതയോടെ ആടിന്റെ മേനിക്കൊഴുപ്പിനെക്കുറിച്ചു പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിക്കുന്നത്? എന്നിട്ടും നിര്‍ത്തുന്നുണ്ടോ എന്നു നോക്കിക്കേ.
പാല്‍നുര പോലെ വെളുത്താട്
പഞ്ഞി കണക്കുമിനുത്താട്
പക്കാ പ്രൊഫഷണലുകളായ വെളുത്ത വിദേശികളെ വെച്ചു ഷൂട്ട് ചെയ്ത ഒരു ഹാര്‍ഡ്കോര്‍ പോ(ര്‍)ണ്‍ മൂവിയുടെ സകലമാന അശ്ലീലതയും ആ വരികളിലില്ലേ? മേരിയും, അവളുടെ ഒരു നശിച്ച കുഞ്ഞാടും. അതെങ്ങനാ… എല്ലാത്തിനും ചേര്‍ത്ത് ആ മേരിയെ പറഞ്ഞാല്‍ മതിയല്ലോ. അവള്‍ക്കുള്ളത് ആടായാലും, 'ഇടയനാ'യാലും കുഴപ്പക്കാരായിരിക്കും. അത് മൂന്നരത്തരം… എല്ലാത്തിനുമുള്ളത് ഞാന്‍ വെച്ചിട്ടൊണ്ട്. തല്‍ക്കാലം നിര്‍ത്തുന്നു...

വിശ്വസ്തതയോടെ,
ചെന്നായ



ദേവദാസ്സ് വിഎം

ദക്ഷയുടെ വര.

 

 

Thursday, 30 September 2010

മാജിക് ഏന്‍‌റ്റ് എ ബോയ്

daksha_27

സണ്‍, കളേഴ്സ് ഏന്‍‌റ്റ് ബേഡ്സ്

daksha_19

Monday, 13 September 2010

ഫിഷ്, വാട്ടര്‍

daksha0013

വാട്ടര്‍ ഏന്റ് സണ്‍

daksha0014

ഡൈനിങ്ങ് ടേബിള്‍

daksha0017

ഗേള്‍സ് ഏന്റ് കളേഴ്സ്

daksha0016

Monday, 16 August 2010

സണ്‍, ബേഡ്സ്, ട്രീസ്

daksha0012


Friday, October 1, 2010

Thursday, September 30, 2010


ഹാ മതസൌഹാര്‍ദ്ദ കേരളമേ ലജ്ജിക്ക !!

 അയോധ്യയില്‍ അമ്പലവും പള്ളിയും നിന്ന സ്ഥലം ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിട്ടെടുത്ത സമാധാനത്തില്‍ ഒരു രാജ്യം മുഴുവന്‍ സന്തോഷിച്ച ആ നല്ല ദിവസം ,  പക്ഷെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്  സ്വദേശി ബിജു എന്ന യുവാവിനു ഒരു കറുത്ത ദിവസമായിരുന്നു. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ മന്ത്രം ഇന്ത്യയെമ്പാടും മുഴങ്ങുന്ന സമയത്തും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ ബിജു മതവൈരത്തിന്റെ ഓരോ അടിയും ഏറ്റു വാങ്ങുകയായിരുന്നു....

പാണ്ടിക്കാട്: ഒരു മുസ്ലീം യുവതിയെ സ്നേഹിച്ചു എന്ന കുറ്റത്തിന് ബിജു എന്ന യുവാവിനെ പെണ്‍ വീട്ടുകാര്‍ നാട്ടുകാര്‍ കാണ്‍കെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. സപ്തംബര്‍ മുപ്പതാം തീയതി മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പാണ്ടിക്കാട് മഞ്ചേരി പറമ്പന്‍ വീട്ടില്‍ ബിജുവിനെ,  മുസ്ലീം യുവതിയോട് സംസാരിച്ചു എന്ന കുറ്റത്തിനാണ്  ഓടിച്ചിട്ട്‌ പിടിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വസ്ത്രം ഉരിഞ്ഞു കൈകള്‍ വരിഞ്ഞു കെട്ടി പൊതുജന മധ്യത്തിലൂടെ നടത്തിക്കുകയും ഒടുവില്‍ അടിവസ്ത്രം മാത്രം ഇട്ട നിലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറുകൊണ്ട്ട് കെട്ടിയിട്ട് നൂറിലേറെ ആളുകളുടെ മുന്‍പിലിട്ടു പൊതിരെ തല്ലുകയും ചെയ്തത്. പാണ്ടിക്കാട് സ്വദേശിയായ കാപ്പിക്കുഴി അലവി എന്നയാളുടെ മകള്‍  റാഷിദയുമായി ബിജു പ്രണയത്തിലായിരുന്നു. എന്നാല്‍ റാഷിദയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും ബിജുവിനോട് ഈ ബന്ധം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെയും ബിജു റഷീദയുമായി സംസാരിച്ചതാണ് റാഷിദയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നു ഒരു സംഘം ആളുകള്‍ ബിജുവിനെ അടിക്കാന്‍ ഓടിച്ചു. രക്ഷപ്പെടാനായി പുഴയില്‍ ചാടിയ യുവാവിനെ നീന്തി പിടിച്ച ശേഷം കരയിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് യുവാവിനെ അടിവസ്ത്രം മാത്രം ഉടുത്ത നിലയില്‍ കൈകള്‍ പിന്നില്‍ വരിഞ്ഞു കെട്ടി റോഡിലൂടെ നടത്തിക്കുകയും ഒരു ഇലക്ട്രിക് പോസ്റ്റില്‍ കയറു കൊണ്ടു കെട്ടിയിട്ടു നാട്ടുകാര്‍ കാണ്‍കെ പൊതിരെ തല്ലുകയും ചെയ്തു. ഈ സമയമത്രയും , പെണ്‍ വീട്ടുകാര്‍ യുവാവിനെ ശാസിക്കുകയും 'ഇനി അവളെ കാണരുത്' എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
                         ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പോലീസും യുവാവിന്റെ കൈകള്‍ കയറുപയോഗിച്ചു പിന്നിലേക്ക്‌ കെട്ടിയാണ് കൊണ്ടു പോയതെന്നും അപ്പോള്‍ "ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍ .. ഞാന്‍ ഓടിപ്പോവില്ല സര്‍ " എന്ന് യുവാവ് പോലീസിനോട് പറയുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അവശനായ ബിജുവിനെ പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാരിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ദരിദ്ര യുവാവാണ് ബിജു.
അന്തരിച്ച അയ്യപ്പന്റെയും വിശാലയുടെയും മകനാണ്.  പിന്നീട് ബിജുവിനെ മര്‍ദ്ദിച്ച അലവിയെയും മകള്‍ രാഷിദയെയും പോലീസ് സ്റെഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു.

ഒരു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ മാധ്യമങ്ങളോ മത നേതാക്കളോ രാഷ്ട്രീയക്കാരോ ഇടപെട്ടിട്ടില്ല. 'താലിബാന്‍ മോഡല്‍ നീതി' നടപ്പാക്കുന്ന മതഭ്രാന്തന്മാരോടല്ല, അത് കണ്ടുകൊണ്ടു നിന്ന ജനതയുടെ നിസ്സംഗതയോടാണ് എന്റെ രോഷം.
അവരെയാണ് നാം കൂടുതല്‍ പേടിക്കേണ്ടതും. അയോധ്യ വിധിയുടെ ആ സമാധാന സുദിനത്തില്‍ തന്നെ മതാന്ധതയുടെ പ്രഹരം ഏറ്റു വാങ്ങിയ ബിജുവിനോട് നാം എങ്ങനെയാണ് മാപ്പ് ചോദിക്കുക?
കുറ്റവാളികളെ ആരാണ് ശിക്ഷിക്കുക?
പോലീസ് പോലും മനുഷ്യാവകാശ ലംഘനത്തിന് ദൃക്സാക്ഷിയായി നിന്നതിനു ആഭ്യന്തരമന്ത്രി മറുപടി പറയണം.

5 comments:




::: അഹങ്കാരി ::: said...
ഹരീഷ്, ഈ വാർത്ത ഏതെങ്കിലും മാധ്യമത്തിൽ വന്നിട്ടുണ്ടോ? അതിന്റെ ലിങ്ക് ഒന്ന് തരുമോ?


ManojMavelikara said...
nallaa newssssss all th bsttttttttt


Harish said...
ഇതെന്റെ സ്വന്തം വാര്‍ത്തയാണ് , നേരിട്ട് അറിവുള്ള വാര്‍ത്ത. മാത്രുഭുമിയ്ക്കും അമൃത ടി വി യ്ക്കും മാധ്യമത്തിനും നല്‍കിയിട്ടുണ്ട്. ഇടുമോ എന്തോ?


ShAjiN said...
ഇതിനെ മതത്തിന്റെ പേരില്‍ പറയാതിരുന്നൂടായിരുന്നൊ.വളര്ത്തി വലുതാക്കിയ മകള്‍ ഒരു ദിവസം കണ്ടവന്റെ കൂടെ ഇറങ്ങി പൊകുമ്പൊള്‍ എതൊരു വീട്ടുകാരും ചെയുന്ന,നീതികരിക്കാനാവാത്തതും(വീട്ടുകാരുടെ കാഴ്ചപാടില്) നീതികരിക്കാന്‍ പറ്റുന്നതുമായ(ഉന്നമന വാദികളുടെ കാഴ്ചപാടില്‍-എന്നാല്‍ ഇവരുടെ വീടില്‍ ഈ അവസ്ഥ വരുമ്പൊ കാഴ്ചപാട് മാറ്റുന്ന) കാര്യം കാര്യം.അത്രെയുള്ളു.ഇതിനു മുമ്പും സ്വജാതിയില്‍ പെട്ടവനായാലും കുറെ വീട്ടുകാറ് ഇങ്ങനൊക്കെ ചെയ്തിട്ടുണ്ട്.


വിഷ്ണു പ്രസാദ് said...
ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്..

Daily Edit: മാതൃഭൂമി ആഴ്ചപ്പിഴവ്


September 18, 2010
By dillipost
Courtesy: exchange4media
ഇക്കഴിഞ്ഞ പാദവര്‍ഷത്തെ — ജൂണ്‍,ജൂലൈ, ആഗസ്ത് — ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍‌വ്വെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിലെ ചില കണക്കുകള്‍ ഏറെ ആശങ്കജനകമാണ്. മലയാള പത്രങ്ങളില്‍ ഒന്നാമന്‍ ഇപ്പോളും മലയാള മനോരമ തന്നെ. ഏതാണ്ട് രണ്ടരലക്ഷത്തോളം വായനക്കാര്‍ ഇക്കാലയളവില്‍ മനോരമക്കു കൂടി. ദേശാഭിമാനി മാത്രമാണ് വളര്‍ച്ച നേടിയ മറ്റൊരു പത്രം; ശരാശരി വായനക്കാര്‍ (average issue readership) 2,276,000. ബാക്കിയുള്ള പ്രസിദ്ധീകരണങ്ങളെല്ലാം താഴോട്ടാണ് വളര്‍ച്ച. മാതൃഭൂമിയുടെ വായനക്കാര്‍ ഏതാണ്ട് അഞ്ചു ശതമാനം കുറഞ്ഞു. കേരളകൗമുദി (4.1% കുറവ്) മാധ്യമം (12.4%) തുടങ്ങിയവയും താഴോട്ടുതന്നെ. വനിതക്ക് ഒന്‍പതു ശതമാനവും, മനോരമ ആഴ്ചപ്പതിപ്പിനു ഏതാണ്ട് പതിനാറു ശതമാനവും വായനക്കാരെ 2010 ലെ രണ്ടാം പാദത്തില്‍ നഷ്ടപ്പെട്ടു.
ഈ പതനപ്പട്ടികയില്‍ പ്രതീക്ഷിച്ചതെങ്കിലും വേദനിപ്പിക്കുന്ന മറ്റൊന്നുണ്ട്. കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാരില്‍ ഇക്കഴിഞ്ഞ കാലയളവില്‍ വന്ന വന്‍ ഇടിവാണത്. നാല്പതു ശതമാനത്തിലേറെ വായനക്കാരെയാണ് ആഴ്ചപ്പതിപ്പിനു നഷ്ടപ്പെട്ടത്. വായനക്കാരും വരിക്കാരും രണ്ടാണെന്നതു ശരി. പക്ഷെ, ഇത്ര വലിയ ഒരു വീഴ്ച എന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് ആഴ്ചപ്പതിപ്പിന്റെ പ്രസാധകര്‍ ആത്മവിമര്‍ശം നടത്തേണ്ടതുണ്ട്. കഴിഞ്ഞ പാദവര്‍ഷത്തില്‍ 155,000 ആയിരുന്ന വായനക്കാരുടെ എണ്ണം രണ്ടാം പാദത്തില്‍ 91,000 ആയി കുറഞ്ഞു. അറുപതിനായിരത്തെലേറെ വായനക്കാരാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വായിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.
എന്തുകൊണ്ടിതു സംഭവിക്കുന്നു? ന്യായീകരണങ്ങള്‍ പലതും കാണും. പൊതുവെയുള്ള മാന്ദ്യം; വായനയില്‍ ജനത്തിനുള്ള താത്പര്യക്കുറവ്; റ്റെലിവിഷന്റെ കടന്നു കയറ്റം എന്നിങ്ങനെ. എന്നാല്‍ ഇതൊക്കെ മറ്റേതു പ്രസിദ്ധീകരണത്തിനും ബാധകമാണ്. മറ്റൊരു പ്രമുഖ പ്രസിദ്ധീകരണമായ ഇന്ത്യാ ടുഡെ മലയാളം പതിപ്പിനു മാതൃഭൂമി ആഴ്ചപ്പതിപ്പിനേക്കാള്‍ വായനക്കാരുണ്ട്. പൊതുവെ ഇതാരും പ്രതീക്ഷിക്കില്ല. രണ്ടു പ്രസിദ്ധീകരണങ്ങളുടെയും വായനക്കാര്‍ ഏതാണ്ട് ഒരേ തരക്കാരാണ്. ഇന്ത്യാ ടുഡേ മലയാളം 240,000 വായനക്കാരെയാണ് 2010ലെ രണ്ടാം പാദത്തില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ പാദവര്‍ഷത്തില്‍ ഇതു 282,000 ആയിരുന്നു. ഏതാണ്ട് പതിനാലു ശതമാനം കുറവ്. ഇതിന്റെ മൂന്നിരട്ടിയുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാനക്കേട്.
എന്തുകൊണ്ടു മാതൃഭൂമിയുടെ ഇടിവില്‍ നമ്മള്‍ വ്യാകുലപ്പെടണം? കാരണമുണ്ട്. കേരളത്തിന്റെ സാംസ്കാരിക വ്യവസ്ഥയില്‍ ഈ പ്രസിദ്ധീകരണം ചെലുത്തിവന്നിരുന്ന സ്വാധീനം ചെറുതല്ല. സാഹിത്യം, സാമൂഹികശാസ്ത്രം, രാഷ്ട്രീയം, (ഒരളവുവരെ) സാമ്പത്തികം, ശാസ്ത്രം, മതം എന്നി മേഖലകളില്‍ സക്രിയമായ ഇടപെടലുകള്‍ ആഴ്ചപ്പതിപ്പ് നടത്തിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ദശകങ്ങളായിരുന്നു ഈ സുവര്‍ണ്ണകാലം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ ഒരു കള്‍ട്ട് ആയി വളരുകയും ചെയ്തു (ഈ നൊസ്റ്റാള്‍ജിയ ഇന്നും ആഴ്ചപ്പതിപ്പു തരം പോലെ ഏടുത്തു വീശുന്നുമുണ്ട്). ഈ സ്വധീനം പതിയെ ക്ഷയിക്കാന്‍ തുടങ്ങി. ഒരിടക്കു ഇതു നിന്നൊപോയെക്കുമെന്നു വരെ വായനക്കാര്‍ക്കു തോന്നി. പ്രത്യേകിച്ചും തൊണ്ണൂറുകളില്‍. എന്നാല്‍, ഇടക്കാലത്തു വന്ന ഊഷരത മാറ്റിക്കളഞ്ഞ് രണ്ടായിരത്തില്‍ ആഴ്ചപ്പതിപ്പു ഒരു തിരിച്ചുവരവു നടത്തി. ഇതേ കാലത്തുതന്നെ ഉയര്‍ന്നു വന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ ശൈലി കടംകൊണ്ടതെന്നു ഒരളവുവരെ തോന്നിപ്പിച്ചെങ്കിലും, മാതൃഭൂമിക്കുണ്ടായ മാറ്റം ആശാവഹമായിരുന്നു.
എന്നാല്‍ ഇതു നീണ്ടു നിന്നില്ല. ചടപ്പിക്കുന്ന ഭൂതകാല പ്രണയവും ഭേസി നീങ്ങാനായിരുന്നു അതിന്റെ വിധി. സിനിമക്കു നല്‍കുന്ന അമിത പ്രാധാന്യം, വിവാദങ്ങള്‍, ക്ഷണപ്രഭാചഞ്ചലമായ വിഷയങ്ങളിലുള്ള, തിടുക്കപ്പെട്ടതും ഉള്‍ക്കനം കുറഞ്ഞതുമായ ലേഖനങ്ങള്‍ എന്നിങ്ങനെ പലതും ഇതിന്റെ ഷെല്‍ഫ് ജീവിതം മുറയ്ക്കു കുറച്ചുവന്നു. ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാര്‍ തിയേറ്ററിന്റെയും മോര്‍ച്ചറിയുടെയും  നടത്തിപ്പുകാരാണെന്നു ചിലര്‍ പഴി പറഞ്ഞു. അത്രക്കുണ്ടായിരുന്നു സിനിമയും, ഭൂതകാല വിരേചനവും. മീസാങ്കല്ലുകള്‍ പാകിവച്ചപോലെ വെള്ളയും, കറുപ്പുമായ ചിത്രങ്ങള്‍ എല്ലാ ആഴ്ചയിലും നിരന്നു. കവിതകള്‍ പോലും ഒരു അരിക്കലും ചേറലും കൂടാതെ കടന്നു വരാന്‍ തുടങ്ങി. ആഴ്ചപ്പതിപ്പ് ഒരു സെലിബ്രിറ്റി ഫോളോവ്വര്‍ ആയി മാറിയെന്നു പലരു പഴി പറഞ്ഞു. ചലച്ചിത്ര താര ഫാന്‍സ് സുവനീറുകളുടെ നിലവാരമുള്ള അഭിമുഖങ്ങള്‍ വരുന്നതില്‍ ഏതെങ്കിലും നിഗൂഢ താത്പര്യങ്ങളുണ്ടൊ എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും സന്ദേഹം തോന്നാവുന്ന വിധത്തിലുള്ള പരിചരണമായിരുന്നു ഇതൊക്കെ. പുതുമാധ്യമങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയെക്കുറിച്ചും കടലാസുപോലെ കനം കൂറഞ്ഞ വിശകലങ്ങളാണ് ആഴ്ചപ്പതിപ്പു നടത്തിയത്. വായനക്കാരന്റെ സാമാന്യബോധത്തെയും, യുക്തിവിചാരത്തെയും പരിഹസിക്കുന്ന രചനകളും — ഉണ്ണിത്താന്‍ വിഷയത്തിലും മറ്റും  — വരികയുണ്ടായി. ഇന്റര്‍നെറ്റും, സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപ്പീഡിയയും ഇല്ലായിരുന്നെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നു എന്നു സരസമായ ചിലവായനക്കാരെക്കൊണ്ട് ചോദിപ്പിക്കുന്ന വിധത്തില്‍ ഉള്ളടക്കങ്ങളുടെ ഗതി മാറി. ശാസ്ത്രവിഷയങ്ങളിലാണ് ഭേദപ്പെട്ട ചില വായനകള്‍ വന്നത്. അതില്‍ പലതും, പക്ഷെ, ജനപ്രിയ ചേരുവകളുടെ ചുവടുപിടിച്ച് ഒരു മുഷിഞ്ഞ കൗതുക നിര്‍മ്മാണത്തിനുള്ള ഉരുപ്പടികളായി മാറി. ഇതൊന്നും പോരാതെ, സംഘപരിവാരത്തെ സൈദ്ധാന്തികമായി നേരിടുന്നതിലും ആഴ്ചപ്പതിപ്പു കുറ്റകരവും, പലപ്പോഴും അശ്ലീലവുമായ നിര്‍മമത പാലിച്ചു. കെട്ടിലും മട്ടിലും പുതുമകള്‍ വന്നില്ല. അച്ചടിപ്പിശകുകളും, എഡിറ്റിംഗ് പിഴവുകളും നിരന്നുവന്നു (‘വിഡോ’ എന്നു പറയുന്ന ഒരു ഏഡിറ്റിംഗ് പിശകിനെപ്പറ്റി ആഴ്ചപ്പതിപ്പില്‍ ആര്‍ക്കും ധാരണയില്ലെന്ന മട്ടിലാണ് ചില പേജുകള്‍).
ഇങ്ങനെ ഒരുപാടുണ്ട് പറയാന്‍. ഇതൊക്കെ കാരണം വായനക്കാര്‍ അകലുന്നത് സ്വാഭാവികം. ഇതിനു മറുപടിയായി ആഴ്ചപ്പതിപ്പിനും ന്യായം ഒരുപാടുണ്ടാകും. പക്ഷെ ഒന്നുണ്ട്, വായന രണ്ടു തരത്തിലുണ്ട്: അറിവിനും, അനുഭൂതിക്കും. ഇതില്‍ രണ്ടാമത്തെ ഉദ്ദേശ്യവുമായി വായനക്കാരന്‍ ഒരു പ്രസിദ്ധീകരണം കയ്യിലെടുത്താലേ അതൊരു വിജയമാകൂ. വായന ഒരു അനുഭൂതിയാക്കി മാറ്റുന്നതില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പു പരാജയപ്പെട്ടു എന്നു പറയുന്നതില്‍ അതുവായിച്ചു വളര്‍ന്ന ഒരു തലമുറക്കു അനല്പമായ ഖേദമുണ്ട്.


http://dillipost.in/?p=2089

Waiting for the Barbarians

What are we waiting for, assembled in the forum?

            The barbarians are due here today.


Why isn’t anything happening in the senate?
Why do the senators sit there without legislating?

            Because the barbarians are coming today.
            What laws can the senators make now?
            Once the barbarians are here, they’ll do the legislating.


Why did our emperor get up so early,
and why is he sitting at the city’s main gate
on his throne, in state, wearing the crown?

            Because the barbarians are coming today
            and the emperor is waiting to receive their leader.
            He has even prepared a scroll to give him,
            replete with titles, with imposing names.


Why have our two consuls and praetors come out today
wearing their embroidered, their scarlet togas?
Why have they put on bracelets with so many amethysts,
and rings sparkling with magnificent emeralds?
Why are they carrying elegant canes
beautifully worked in silver and gold?

            Because the barbarians are coming today
            and things like that dazzle the barbarians.


Why don’t our distinguished orators come forward as usual
to make their speeches, say what they have to say?

            Because the barbarians are coming today
            and they’re bored by rhetoric and public speaking.


Why this sudden restlessness, this confusion?
(How serious people’s faces have become.)
Why are the streets and squares emptying so rapidly,
everyone going home so lost in thought?

            Because night has fallen and the barbarians have not come.
            And some who have just returned from the border say
            there are no barbarians any longer.


And now, what’s going to happen to us without barbarians?
They were, those people, a kind of solution.
Translated by Edmund Keeley/Philip Sherrard
(C.P. Cavafy, Collected Poems. Translated by Edmund Keeley and Philip Sherrard. Edited by George Savidis. Revised Edition. Princeton University Press, 1992